"ഞാന്‍" എന്റെ മനസ്സും (നിസ്സര്‍ഗ്ഗസ്വ:ഭാവവും), ശരീരവും, ആത്മാവും ചേര്‍ന്ന ഏകം ആണ്. "ഞാന്‍" എന്റെ വചനങ്ങളെ എന്റെ സഹോദരങ്ങളിലേക്ക് എത്തിക്കുവാന്‍ ഉപയോഗിക്കുന്ന എന്റെ വചനം ആണ് "emtsetufree" എന്ന ഈ ബ്ലോഗ്. ഈ മേല്‍ പറയുന്ന "ഞാന്‍" ആരാണ് എന്ന് അറിയേണ്ടത് എന്റെ ചിന്തകള്‍ മാത്രം അടിസ്ഥാപ്പെടുത്തിയും എന്റെ ആശയം എന്റെ നിസ്സര്‍ഗ്ഗഭാവത്തോടു തുലനപ്പെടുത്തിയുമാണു. "ഞാന്‍" എന്നവനു ഒരു ഐഡന്റിറ്റിയുടെ ആവിശ്യം ഉള്ളത് എന്റെ വിശ്വാസത്തില്‍ ഊന്നിയിട്ടുള്ള വീക്ഷനങ്ങുടെ അടിസ്ഥാനപ്പെടുത്തി "ഞാന്‍ ആകുന്നവന്‍" ആരാണെന്ന് അറിയുക മാത്രമായതിനാല്‍ "ഞാന്‍" എന്ന എന്നെ സക്കറിയ എന്ന് താല്‍ക്കാലികമായി അഭിസംബോധന ചെയ്യാം.
"EMT" എന്നാല്‍ സത്യം എന്നര്‍ത്ഥം. [ אמת ] അലെഫ്-മെം-തവ് ആദ്യ മദ്ധ്യ അവസാന അക്ഷരങ്ങള്‍ ചേര്‍ത്ത ഹീബ്രുവില്‍ സത്യം എന്ന് അര്‍ഥം ആക്കുന്ന പദം ആണ് "EMT". ഹീബ്രുവില്‍ ഓരോ അക്ഷരത്തിനും പ്രത്യെകം അര്‍ഥങ്ങള്‍ ഉണ്ട്. അതില്‍ "മെം" രണ്ടു തരത്തില്‍ പറയും open "mem" [ מ ] , short "mem" [ ם ]. short "mem" [ ם ] : ദൈവത്തിന്റെ മറക്കപ്പെട്ട സത്യത്തെ സൂചിപ്പിക്കുന്നു. open "mem" [ מ ] : ദൈവത്തിന്റെ വെളിവാക്കപ്പെട്ട സത്യത്തെ സൂചിപ്പിക്കുന്നു. മശിഹയെ സൂചിപ്പിക്കുന്ന പലയിടത്തും തനക്കില്‍ (പഴയനിയമത്തില്‍) short "mem" [ ם ] ആണ് open "mem" [ מ ] നു ഉപയോഗിക്കേണ്ടതിന് പകരം ഉപയോഗിചിക്കുന്നത്. (ഉദാ: യെശയ്യാവു 9: 7 ) . യെഹ്ശു മശിഹ വന്നപ്പോള്‍ അറിയിച്ചതും വെളിപ്പെടുത്തിനല്കിയതും "അവനകുന്നവന്റെ" മറക്കപ്പെട്ട ആ സത്യങ്ങള്‍ ആയിരുന്നു.
ആദ്യമേ തന്നെ ഉണ്ടെന്നു അറിയിക്ക്കുന്ന യെഹ്ശുവിന്റെ വക്കുകള്‍ (അലെഫ് [ א ] )
യോഹന്നാൻ അദ്ധ്യായം_8: 58 യേശു അവരോടു: ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു.
മദ്ധ്യത്തില്‍ വന്നു ദൈവീക സത്യങ്ങളെ വെളിപെടുത്തി വെളിവാക്കുന്നു.
(മെം [ מ ] )
മത്തായി/അദ്ധ്യായം_13:10 പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. 11 അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല."
മശിഹ സ്വയം അറിയിച്ചു, "ഞാന്‍ തന്നെ അല്ഫായും-തവ്വും ആകുന്നു"
(തവ് [ ת ] )
വെളിപ്പാടു അദ്ധ്യായം_22: 13 ഞാൻ അല്ഫയും ഓമേഗയും (ആലെഫ് & തവ്) ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
മശിഹ സ്വയം അറിയിച്ചതും, അവനാകുന്നവന്‍ (യെഹ്യെഹ്) സത്യമാകുന്നു എന്നല്ല, "ഞാന്‍ സത്യമാകുന്നു" എന്നാണു.
( എമ്റ്റ് [ אמת ] )
യോഹന്നാൻ/അദ്ധ്യായം_14: 6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
സത്യം - ആദ്യ മദ്ധ്യ അവസാന - അക്ഷരങ്ങള്‍ ചേരുന്ന സത്യം യെഹ്ശു മശിഹ, സത്യം നിങ്ങള്ക്ക് വെളിവക്കി നിങ്ങളെ അസത്യങ്ങളില്‍ നിന്ന് സ്വതന്ത്രരാക്കട്ടെ എന്നതാണ് ഈ ബ്ലോനു ഈ ഒരു ഐഡന്റിറ്റി നല്‍കാന്‍ കാരണം.
ഇസ്ലാമിന്റെ ദാവാ പ്രവര്‍ത്തകര്‍ യെഹ്ശു മശിഹായെ കുറിച്ച്, ബൈബിളിനെ കുറിച്ച് , ത്രിത്വത്തെ കുറിച്ച് എല്ലാം അവഹേളിച്ചും മറ്റും പറഞ്ഞു പരത്തുന്ന പല അസത്യങ്ങള്‍ക്കു മറുപടികളായും, ഖുറാനില്‍ പറയുന്ന theology യുടെ അപക്വ നിലപാടുകളും, ഹദിസുകളും സിരാത്തുകളും വെച്ച് ഇസ്ലാമിക ചരിത്രങ്ങളും മുഹമ്മദിന്റെ ചെയ്തികളും ഇവിടെ വിഷയങ്ങള്‍ ആകുന്നു.
എന്ന് സ്വന്തം
ഞാന്‍
No comments:
Post a Comment