Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 10 June 2016

ശീ-കൃഷ്ണന്‍ തന്നെ അള്ളാഹു (ഭഗവദ് ഗീത 1.3.28)


അള്ളാഹു എന്നാല്‍ സര്‍വ്വനാമം അല്ല എന്നും അത് ദൈവത്തിന്റെ വ്യക്തി നാമം ആണ് എന്നും, ഏതില്‍ ഇസ്ലാം മതത്തില്‍ അല്ല അറബി ഭാഷയില്‍ എന്നുള്ള തോട്ന്യായവാദങ്ങള്‍ ആണ് ഇവിടെയുള്ള പല മുസ്ലിങ്ങളും പറയുന്നത്.  എങ്കില്‍ മലയാളത്തില്‍ ദൈവം എന്നാല്‍ സര്‍വ്വ നാമം അല്ല  ദൈവത്തിന്റെ വ്യക്തി നാമം ആകണം എന്ന് തിരിച്ചും പറയേണ്ടി വരുന്നത് അപഹാസ്യമാണ്. അറബി എന്നാല്‍ ഇസ്ലാമിന്റെ കുത്തക എന്ന ദര്ഷ്ട്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന പൊട്ടകിണറ്റിലെ കൂപമണ്ടൂകങ്ങളുടെ വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാന്‍ ഈ ഇരവാദങ്ങളെയൊക്കെ !!! :)

അല്‍-ഇലഹ് ലോപിച്ച് ഉച്ചരിക്കുന്ന അതെ അര്‍ഥം ഉള്ള പദമായ അല്ലാഹ്, സര്‍വ്വനാമം ആണെന്നും, അറബി തര്‍ജ്ജമകളില്‍ ദൈവം എന്നിടത്തു പ്രത്യേകിച്ച് God എന്നിടത്തു ഉപയോഗിക്കുന്ന common noun ആണെന്നും അറിയിച്ചിട്ടും,  ☀ അതിന്‍ പ്രകാരം ആണ് ബൈബിള്‍ തര്‍ജ്ജമകള്‍ എന്ന് അറബി ബൈബിള്‍ തര്‍ജ്ജമക്കാരുടെ തെളിവ് നല്‍കിയിട്ടും,  ☀ ബൈബിള്‍ തര്‍ജ്ജമകളില്‍ ദൈവനാമത്തെ അവഹേളിച്ചു, അറബി തരജ്ജമകളില്‍ മാത്രം കാണുന്ന അള്ളാഹു ആണ് ലോകരുടെ ദൈവം എന്ന് അറബി നാട്ടിന് പുറത്തേക്കു അറിവില്ലാത്ത കൂപമാണ്ടൂകങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നു.


ചരിത്രപരമായും പുരാവസ്തു തെളിവുകള്‍ ഒരു തരിമ്പു പോലും വസ്തുതകള്‍ 1 ആം നൂറ്റാണ്ടിനു മുന്നേ ഇല്ലാത്ത അള്ളാഹു എന്ന വ്യക്തിനാമാമാണ് ബൈബിളില്‍ BC 1500 കളില്‍ ഉള്ള ദൈവ നാമം എന്നും പറഞ്ഞു കുറെ ദാവാ/താക്കിയാ പ്രവര്‍ത്തകര്‍ ഇവിടെ കറങ്ങി നടക്കുന്നത് കാണുകയുണ്ടായി.  ☀ അവരോടു മറ്റിതര മതങ്ങളിലെ വേദങ്ങള്‍ അറബിയില്‍ മൊഴിമാറ്റുമ്പോള്‍ അവരരുടെ ദൈവത്തെ അല്ലെങ്കില്‍ ദൈവം എന്ന് പറയുന്നിടങ്ങളില്‍ അറബി തര്‍ജ്ജമ ചെയ്യുബോള്‍ എന്ത് ആയിരിക്കും വരിക എന്ന് ആരഞ്ഞതിനു,  ☀ഇലാഹ് എന്ന പദമാണ് എന്ന് ഉണര്‍ത്തിച്ചു തന്നു.

1) ദൈവ വിശ്വാസികള്‍ ഏതു മതസ്ഥരായാലും അവരുടെ വേദഗ്രന്ഥങ്ങളില്‍ Almighty God എന്നൊക്കെ പറയുന്നിടത്ത് അറബിയില്‍ ഏതു പദം വരും ?

 ☀ ഇലഹ് എന്ന് വരാന്‍ സാധ്യമല്ല, god എന്ന് പ്രത്യേകം ബഹുമാനം ഇല്ലാതെ പറയുമ്പോള്‍ ആണ് ഇലഹ് വരുന്നത് എന്ന് താക്കിയ പ്രയോഗിക്കുന്ന ഏവനും അറിയാം.
 ☀ സ്വന്തം മതഗ്രന്ഥത്തില്‍ definite ആയി god എന്ന് പറയുമ്പോള്‍ God, "G" കാപിടളില്‍ ഉപയോഗിക്കും. ആയതിനാല്‍ The God എന്നതിന്റെ  അറബി തര്‍ജ്ജമയായ അറബിയിലെ സര്‍വ്വനാമം ആണ് വേണ്ടത്.

2) The God എന്ന് പറയുബോള്‍ അറബിയില്‍ അല്ലഹ് എന്നല്ലാതെ മറ്റൊരു പദം എടുക്കാനും ഇല്ല. ഇത് സത്യം അല്ലെ?

3) എങ്കില്‍ അള്ളാഹു എന്ന് പറയുന്നത് വ്യക്തി നാമം ആകില്ല The God / God / god എല്ലാം വെറും സര്‍വ്വനാമങ്ങള്‍ തന്നെ. ഇത് സത്യം അല്ലെ?

4) ഏതു മതത്തിന്റെ പുസ്തകം എടുത്താലും അല്ലഹ് എന്ന് പറയുന്ന നാമം കാണാന്‍ കഴിയുകയില്ല, അറബിയില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ മാത്രം ആണ് അള്ളാഹു കാണാന്‍ കഴിയുന്നതും. സത്യം അല്ലെ?

5) അതിനു ഒരു ഉദാഹരണം മാത്രമാണ് ആണ് അറബി ബൈബിള്‍. അറബി തര്‍ജ്ജമയില്‍ അല്ലാതെ അല്ലഹ് മറ്റൊരു തര്‍ജ്ജമാകളിലും ഉണ്ടാകില്ല.  ഇത് സത്യം അല്ലെ?

6) അതിനര്‍ത്ഥം വ്യക്തി നാമം അല്ല, വ്യക്തി നാമം തര്‍ജ്ജമ ചെയ്യുകയില്ല, ലിപിപരന്ത്യരണം (transliteration) ആണ് ചെയ്യുക. ഇത് സത്യം അല്ലെ?

7) ഖുര്‍ആന്‍ന്റെ അനറബി തര്‍ജ്ജമകളില്‍ പോലും 50% അധികം ഇടങ്ങളില്‍ അല്ലഹ് എന്നത് God എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇത് സത്യം അല്ലെ?

8) ഇതിലധികം എന്ത് തെളിവാണ് വേണ്ടത് അള്ളാഹു എന്നാല്‍ വ്യക്തിനാമം അല്ല വെറും സര്‍വ്വനാമം ആണെന്നു മനസ്സിലാക്കാന്‍?
 
 ☀ ഇനി ഒരു ഔദാര്യം നല്‍കാം, ഖുറാനിലെ ദൈവം പറയുന്നു "എന്റെ നാമം അല്ലഹ്"
 അഥവാ ഖുറാനിലെ ദൈവം പറയുന്നു "നിങ്ങളുടെ ദൈവത്തിന്റെ നാമം അല്ലഹ്"
 https://www.facebook.com/groups/sathyathinte.poralikal/permalink/945319318899941/ (ഇവിടെ ചോദിച്ചിരുന്നു)

എടുക്കാന്‍ കാണുമോ?

 ☀ ബിസ്മി: അല്ലാഹുവിന്റെ നാമത്തില്‍, എന്നാല്‍, ദൈവനാമത്തില്‍ എന്ന് അര്‍ഥം വരുകയുള്ളു. അല്ലെങ്കില്‍ അള്ളാഹു ആണ് നാമം എന്ന് മുന്നേ പറഞ്ഞിരിക്കണം. " അമ്മാവന്റെ നാമത്തില്‍ " എന്ന് പറയുമ്പോള്‍, അമ്മാവന്റെ നാമം, കേള്‍ക്കുന്നവനും പറയുന്നവനും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ "അമ്മാവന്‍" പേരാണ് എന്ന് തെറ്റിദ്ധരിക്കും.

 ☀ അല്ലാതെ The-God (allah) എന്ന പദത്തിന്  ബഹുവചനം ഇല്ലത്തതിനാല്‍ വ്യക്തി നാമം എന്ന ഇരവാദങ്ങള്‍ നിലനില്‍ക്കില്ല.
 കാരണം The God നും god നും gods എന്നാണ് ബഹുവചനം, അതെ പോലെ അല്‍-ഇലഹിനും ഇലഹിനും ബഹുവചനം അലിഹ തന്നെ.

9) ബാഹയി മതക്കാരുടെ വേദങ്ങളിലും അവര്‍ അവരുടെ ദൈവത്തെ അല്ലഹ്/God എന്നാണ് അറബിയിലും/തര്‍ജ്ജകളിലും ആയി ഉപയോഗിക്കുന്നത്.  [http://www.hurqalya.pwp.blueyonder.co.uk/BAHA'-ALLAH/rashh-i%20%60ama'/RASHH1YES.htm]

10) ഭഗവദ്‌ ഗീതയുടെ അറബി തര്‍ജ്ജമകളില്‍ Almighty God/ Supreme God എന്നിടത്ത് എല്ലാം അല്ലഹ് എന്നാണ് ഉപയോഗിച്ച്ട്ടുള്ളത് ആ അല്ലാഹു ശ്രീകൃഷ്ണന്‍ ആണ് താനും.
 [http://e-vedas.com/books/bg_arabic.htm]
 ☀ ഈ കൃഷ്ണന്‍ ആയ അള്ളാഹു ആണോ ഇസ്ലാമിന്റെ അള്ളാഹു അല്ലെങ്കില്‍ ആരാണ് ഈ വ്യക്തി നാമം ഇല്ലാത്ത ഇസ്ലാമിന്റെ അള്ളാഹു. 920 ഇല്‍ അധികം തവണ God എന്നിടങ്ങളില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ ഭഗവദ്ഗീതയില്‍ അള്ളാഹു എന്ന് വരുന്നു.

Note: അക്കം ഇട്ടു പോയിന്റ്‌ നല്‍കിയിട്ടുണ്ട്. അവക്ക് അക്കം ഇട്ടു തന്നെ മറുപടി പറയാന്‍ ശ്രദ്ധിക്കുമല്ലോ ?

ബുദ്ധിയുള്ളവര്‍ക്ക് ദ്രിഷ്ടന്തം!



Monday 6 June 2016

ദ‌ഈഫ്‌ ഹദിസുകള്‍


കുപ്പായം ഊരി ഉമ്മവെക്കല്‍:-

ബുഹയ്സാഹ് തന്റെ പിതാവിന്റെ ആദിധികാരികതയില്‍ നിന്നുള്ള നിവേദനം: എന്റെ പിതാവ് നബിയുടെ അടുക്കല്‍ അനുവാദം തേടി.(അനുവാദം ലഭിച്ചപ്പോള്‍ അവൻ അവന്റെ അടുത്തു ചെന്നു) അവന്‍ അവന്റെ കുപ്പായം പോക്കിമാറ്റിയ ശേഷം (അവോടുള്ള സ്നേഹം മൂലം) അവനെ കെട്ടി പിടിക്കുകയും ചുംബനങ്ങള്‍ നല്‍കുകയും ചെയ്തു.
  അവൻ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ?" അദ്ദേഹം പറഞ്ഞു: ജലം. അവൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ? അദ്ദേഹം പറഞ്ഞു: ഉപ്പ്. അവൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ? അദ്ദേഹം പറഞ്ഞു: നല്ലത് ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം. (സുനാന്‍ അബു ദാവൂദ് പുസ്തകം 9, ഹദിസ് 114) [സുനാന്‍ ബായ്ഹഖി യുടെ ഹദിസില്‍ പൊക്കിള്‍ മുതല്‍ കക്ഷം വരെ അയാള്‍ ചുംബിച്ചു എന്ന് ഉണ്ട്. കാണുക]




Saturday 4 June 2016

അല്‍-ഇലഹ് എന്ന അല്ലാഹ് എന്ന പിശാചു!


അല്ലാഹ് എന്ന പദം അലിഫ്-ലം-ഹാ എന്ന മൂലപദത്തില്‍ നിന്നെടുത്തതാണ്. ഇലാഹ് എന്നാല്‍ ദൈവം എന്ന് അര്‍ത്ഥമില്ല. ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്ന് ആണ് അര്‍ഥം. Lane's Arabic Dictionary പ്രകാരം ഇലാഹ് എന്ന പദം ആരാധ്യന്‍ എന്നാണ്. ദൈവം എന്ന് അര്‍ഥം ഉള്ള പദം അറബിയില്‍ ഇല്ല എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.
Alif-Lam-ha = to serve, worship or adore; to protect, grant refuge, preserve save, rescue, liberate; object of worship ie God;[http://www.studyquran.co.uk/1_ALIF.htm] ഇതില്‍ ദൈവം എന്ന് indirect ആയി പറയുന്നു i.e god അത്രേ എന്ന്. അതിനാല്‍ ദൈവം എന്നഹ്ടു context പ്രകാരം അര്‍ഥം കൊടുക്കുന്നു എന്നെ ഉള്ളു. അതായതു എല്ലാവരും തന്നെ ആരാധിക്കണം, തന്നെ മാത്രം ആരാധിക്കണം അങ്ങനെ ഉള്ള ആരാധ്യന്‍/ആരാധ്യ വസ്തുവായി ഇരിക്കണം എന്ന് 'ലാ ഇല ഇല്ല അല്ലഹ്', 'ഞാന്‍ അല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ല', എന്ന് പറയുന്ന ഒരു സാധനം ആണ് ഖുറാനില്‍ നമ്മള്‍ പരിചയപ്പെടുത്തുന്ന ആരാധ്യവസ്തു ആയ അള്ളാഹു.

1) നരകത്തിലേക്ക് ക്ഷണിക്കുന്നത്?
അള്ളാഹു:- 28:41 ...അവരെ നാം നരകത്തിലേക്ക്‌ ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ..
-----
പിശാചു:- 31:21 ... പിശാച്‌ ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ്‌ അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)
♒♒♒♒♒♒♒♒♒♒♒♒
2) തെറ്റുകള്‍ ഭംഗിയായി തോന്നിപ്പിക്കുന്നത്?
അള്ളാഹു:- 27:4 ...പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. ...
-----
പിശാചു:- 6:43 ...അവര്‍ ചെയ്ത്‌ കൊണ്ടിരുന്നത്‌ പിശാച്‌ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കുകയും ചെയ്തു....
29:38 ...പിശാച്‌ അവര്‍ക്ക്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന്‌ തടയുകയും ചെയ്തു. ...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
3) നരകത്തിലേക്ക് നയിച്ച്‌ പോകുന്നത്?
അള്ളാഹു:- 19:86 കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം.
4:169 നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല.
---
പിശാചു:- 22:4 ...അവനെ ( പിശാചിനെ ) വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവന്‍ ( പിശാച്‌ ) തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക്‌ അവനെ നയിക്കുകയും ചെയ്യുന്നതാണ്‌ എന്ന്‌ അവനെ സംബന്ധിച്ച്‌ എഴുതപ്പെട്ടിരിക്കുന്നു. ...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
4) പിന്‍വശത്ത് കൂടി വലയം ചെയ്യുന്നത്?
അള്ളാഹു:- 85:19-20 അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌. അല്ലാഹു അവരുടെ പിന്‍വശത്തുകൂടി ( അവരെ ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
-----
പിശാചു:- 7:16-17 അവന്‍ ( ഇബ്ലീസ്‌ ) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ ( മനുഷ്യര്‍ ) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
5) ആളുകളെ വഴിപിഴപ്പിക്കുന്നത്?
അള്ളാഹു:-4:143 ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന്‌ പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല.
-----
പിശാചു:- 36:62 തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ അനേകം സംഘങ്ങളെ അവന്‍ ( പിശാച്‌ ) പിഴപ്പിച്ചിട്ടുണ്ട്‌.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
6) കുതന്ത്രങ്ങള്‍ മെനയുന്നത്?
അള്ളാഹു:- 6:123 അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവര്‍ക്കെതിരില്‍ തന്നെയാണ്‌. ...
3:54 അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം [മകര്‍ = ചതി = വഞ്ചന = കുതന്ത്രം] പ്രയോഗിക്കുന്നവനാകുന്നു.
-----
പിശാചു:- 4:76 ... അതിനാല്‍ പിശാചിന്‍റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
7) ഭയം ഇട്ടു പേടിപ്പിക്കുന്നത്‌?
അള്ളാഹു:- 3:151 സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. ...
-----
പിശാചു:- 3:175 അത്‌ ( നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്‌ ) പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി ( നിങ്ങളെ ) പേടിപ്പെടുത്തുകയാണ്‌...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
8) മറപ്പിച്ചു കളയുന്നത്?
അള്ളാഹു:- 74:56 അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന്‌ അവകാശപ്പെട്ടവന്‍.
-----
പിശാചു:- 6:68 ... ഇനി വല്ലപ്പോഴും നിന്നെ പിശാച്‌ മറപ്പിച്ച്‌ കളയുന്ന പക്ഷം ഓര്‍മ വന്നതിന്‌ ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
9) വാക്ക് മാറ്റുന്നവന്‍?
അള്ളാഹു:- 2:106 വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌.
17:86 ...തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക്‌ നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട്‌ അതിന്‍റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക്‌ ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.
-----
പിശാചു:- 14:22 ... കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞാല്‍ പിശാച്‌ പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട്‌ വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട്‌ ( ഞാന്‍ ചെയ്ത വാഗ്ദാനം ) ഞാന്‍ ലംഘിച്ചു. ....
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
ഈ അള്ളാഹു, സാത്താന്‍ തന്നെയാണ് ഖുറാനിലെ ആരാധ്യന് എന്ന് ഖുര്‍ആന്‍ പോലും തെളിയിക്കുന്നു. ജനിക്കാനും ജനിപ്പിക്കാനും കഴിവില്ലാത്ത [112] , മറക്കു പിന്നില്‍ നിന്നല്ലാതെ നേരിട്ട് സംസാരിക്കാന്‍ കഴിവില്ലാത്ത [42:51] , ജഡിക മോഹവലയത്തില്‍ പെടുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പെണ്ണുങ്ങളെ ഇണ ചേര്‍ത്ത് തരും എന്ന് വാഗ്ദാനം ചെയ്യുന്ന [52:20], വാക്ക് മാറ്റി പറയുന്ന [ 2:106] , തന്റെ ഒരേ ഒരു പ്രവാചകന് മാത്രം സ്ത്രീവിഷയത്തില്‍ വിഷമതകള്‍ ഉണ്ടാകാന്‍ സമ്മതിക്കാത്ത [33:37] , ലോകവസാനം വരെ തന്നെ ആരധിക്കാത്തവരെ കൊല്ലാനും [2:193, 8:39], കൊള്ളയടിക്കാനും[48:19] , കുതന്ത്രങ്ങള്‍ (വഞ്ചന) മെനയാനും [3:54 ] , യുദ്ധം ചെയ്യാതെ മാറി നിന്നാല്‍ ശിക്ഷിക്കുമെന്നും [9:90], അന്യമതങ്ങളില്‍ നിന്ന് സുഹൃത്തുക്കള്‍ പാടില്ലെന്ന് കര്കശ്യം പിടിക്കുന്ന, കൂടെ അവരെ കൊല്ലാന്‍ ആക്രോശിക്കുന്ന [ 4:89] , അന്യമാതക്കാര്‍ക്ക് നല്കിയ വാഗ്ധാനം മാറ്റികൊള്ളാന്‍ ഉളുപ്പില്ലാതെ അനുവാദം നല്‍കുന്ന [66:2] , അവസാനം വാളിന്റെ ആയതു ഇറക്കി [9:5] അസമാധാനം വിതച്ച അള്ളാഹു ആര് എന്ന് പെട്ടെന്ന് മനസ്സിലാക്കാം ഖുറാനില്‍ നിന്ന്.
ഈ അസമാധാനത്തിന്റെ ദൂതനെ കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്; അവനും സ്വയം ദൈവത്തിനു മുകളില്‍ താന്‍ മാത്രം ആരധിക്കപ്പെടണം എന്ന് ആഗ്രഹിച്ചു പ്രവര്‍ത്തിക്കുന്നവന്‍ ആണ്.
യെശയ്യാവു അദ്ധ്യായം 14
12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! 13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. 16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.
ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!

Saturday 21 May 2016

ഈസ മസ്സിഹ്


1) ഈസ മസ്സിഹ് ആര്‍? 
a)
അല്ലാഹുവിന്റെ ദൂതന്‍. എന്നാല്‍ ദൂതന്‍ മാത്രമാണോ?
1) അല്ലാഹുവിന്റെ ആത്മാവ് തന്നെയാണ് ഈസയുടെ ആത്മാവ് എന്നു ഖുറാന്‍ തന്നെ പറയുന്നു.
ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു. ……
ഖുറാന്‍ 19:17 എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹുവിന്റെ ഒരു പ്രധാന ഭാഗം, ആ ഭാഗം ഒരു മനുഷ്യരൂപത്തില്‍ മിറിയത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു “നാം അതില്‍ ഊതുകയും,” ചെയ്തതിനാല്‍ ജനിച്ചതാണ് ഈസ. (കൂടാതെ 66:12 ഉം കാണുക)   . ഖുറാന്‍  3:59 പ്രകാരം ആദമിനെ പോലെയാണ് ഈസയെ
1) അല്ലാഹുവിന്റെ ആത്മാവ് പ്രത്യേകമായി മാറി മറ്റൊരു വ്യക്തിത്വം ആയി വരുന്നു
2) അള്ളാഹു “നാം” എന്ന ബഹുവച്ചനമാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
3) ഒരു ശാരീരിക ബന്ധത്തിന്റെ സൂചനകള്‍ എല്ലാം ഇവിടെ കാണാം.

2) അല്ലാഹുവിന്റെ വചനം ആണ് ഈസ എന്നും ഖുറാന്‍. അല്ലാഹുവിന്റെ വചനം എന്നാല്‍ അല്ല്ലാഹുവിന്റെ ഭാഗം തന്നെയാണ്. അള്ളാഹുവിന്റെ സൃഷ്ടികള്‍ക്ക് ഒക്കെ മുന്‍പ് അല്ലാഹുവിന്റെ കൂടെ ഉണ്ടായിരുന്ന അല്ലാഹുവിന്റെ വചനം (കലിമത്തുള്ള) ആണ് ഈസ എന്നു ഖുറാന്‍.
ഖുറാന്‍ 3:45.... അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു.
ഖുറാന്‍ 4:171 …. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. ….
ഉണ്ടാകൂ എന്ന് പറഞ്ഞിട്ടല്ല മറിച്ചു, അള്ളാഹുവിന്റെ(ആത്മാവ്) മനുഷ്യന്‍ ആയി വന്നു ആണ് ഈസാക്ക് ജന്മം നല്‍കുന്നത്.
6:73 പ്രകാരം, അല്ലാഹുവിന്റെ വചനം ഏക സത്യം/അല്‍-ഹക്   ആകുന്നു.

ഇതെല്ലാം പ്രകാരം വെറും ദൂതനായ മനുഷ്യന്‍ അല്ല ഈസ എന്ന് മനസിലാക്കാം.

2) ഏതു നാട്ടില്‍ ജനിച്ചു?
a)
സ്ഥലപ്പേരു ഒന്നും ഇല്ല മിറിയം താമസിച്ചത് പോലും ഏവിടെ എന്നോ എവിടെ നിന്ന് വന്നു എന്നോ ഒന്നും കാണുന്നില്ല.
19:23   അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു...19:25   നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌...19:26   അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.

എഎന്തൊക്കെ വിഡ്ഢിത്തരങ്ങള്‍ ആണെന്ന് നോക്കുക. പ്രസവവേദന കൊണ്ട് പുളയുന്നവളോട് പറയുന്നു, ഈന്തപനമരം പോയി കുലുക്കാന്‍. ആ പ്രസവ വേദനയില്‍ ഇഷ്ടം പോലെ ഈന്തപ്പഴം കഴിച്ചു കൊള്ളാന്‍. വേദന എന്നാല്‍ അസഹനീയ വിശപ്പ്‌ എന്നാണോ ധരിക്കേണ്ടത്?? എന്നിട്ട് ആരേലും ചോദിച്ചാല്‍, "ഞാന്‍  സംസാരിക്കില്ല വ്രതത്തില്‍ ആണ്" എന്ന്. [5-6 വയസ്സുബുധിയുല്ലന്‍  പറയും പോലെതോന്നുന്നു]

എന്തായാലും, ഈന്തപന ഉള്ള സ്ഥലതാണ് ജനിച്ചത്‌ എന്ന് പറയാം.  മുഹമമദ്  ഇസ്രായേലില്‍ ആണെങ്കില്‍ ഒലിവു മരം എന്ന് പറഞ്ഞേനെ ഖുറാന്‍. ഇസ്രായേലില്‍, ഈന്തപന വിരളം തന്നെ. അറേബ്യയില്‍ ആണ് പ്രധാനമായും കണ്ടു വരുന്നത്. കൂടെ  ഈജിപ്തില്‍ ഉം ഉണ്ട്.

3) ഏതു നാട്ടില്‍ ജീവിച്ചു? 
a)
7:136  അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു.......
7:137  അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത്‌ കളയുകയും ചെയ്തു.

26:56-59   തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു ( എന്നിങ്ങനെ വിളിച്ചുപറയാനാണ്‌ ഫിര്‍ഔന്‍ നിര്‍ദേശിച്ചത്‌ ) .  അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി , ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും .  അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.

അള്ളാഹു മൂസയുടെ ആളുകള്‍ക്ക്, ഈജിപ്ത് ആണ് നല്‍കിയിരിക്കുന്നത് എന്ന് ഖുറാന്‍ പ്രകാരം, ഈജിപ്തില്‍ ആയിരിക്കണം ഈസയും ജീവിചിരുന്നത്.

4) ഏതു കുലത്തില്‍ ജനിച്ചു?
a)
ഈസ എന്നാല്‍ മൂസായുടെയും ഹാരോന്റെയും സഹോദരി മിറിയതിന്റെ മകന്‍ ആണ് എന്നു ഖുറാന്‍ തെളിവ് നല്‍കുന്നു.
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. (19:27-29, 3:35-36 ഇവിടങ്ങളിലും പറയുന്നുണ്ട്)

ഇമ്രാന്‍ ആണ് മിറിയതിന്റെ പിതാവ്, എന്നും ഖുറാന്‍. (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. )

അള്ളാഹു, മൂസ നബിയോട് പറയുന്നതു, മുഹമ്മദിനെ കണ്ട് പിടിക്കാന്‍, ഇസ്രയെല്യര്‍ക്കു ഈസ നബിയിലൂടെ കൊടുത്ത ഇന്ജീലില്‍ നോക്കുക എന്നു.
7:155 അദ്ദേഹം (മൂസ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ …………..
7:156 ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക്‌ നീ നന്‍മ രേഖപ്പെടുത്തുകയും ……. അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ ( പ്രത്യേകമായി ) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌.
7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.

മൂസ മൂസയുടെ ജനവുമായി (ഇസ്രയെല്യരുമായി) മരിഭൂമിയിലൂടെവരുന്നതാണ് സന്ദര്‍ഭം, എന്ന് ആപേക്ഷികമായി മനസ്സിലാക്കാം. അവിടെ വെച്ച് അള്ളാഹു കോപിച്ചപ്പോള്‍, കരുണ കാണിക്കണമേ എന്നു അല്ലാഹുവിനോട് അപേക്ഷിക്കുന്നു. അള്ളാഹു പറയുന്നു: കരുണ ഞാന്‍ ഇഷ്ടമുള്ളവരോട് കാണിക്കും, കൂടാതെ ഇസ്രയെല്യരുടെ (മൂസയുടെ ജനത്തിന്റെ) കയ്യില്‍ ഉള്ള തൌറാത്തിലും ഇന്‍ജീലിലും പോയി അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( special കാരുണ്യം നകുന്നതാണ് )

അതയത് ഈ ഹാരൂനും മൂസയും, അഹരോനും മോശയുമെങ്കില്‍, മിറിയം വിവാഹം കഴിക്കാത്തതിനാല്‍ ലേവ്യ ഗോത്രത്തിലെ മാത്രം ഒരുവന്‍ ആയിരിക്കണം ഈസ.


5) ഏതു കാലത്ത് ആണ് ജീവിച്ചത്?
a)
7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍....
മൂസയോട് അള്ളാഹു പറയുന്നു, അപ്പോള്‍ മൂസയുടെ കാലത്തോ അതിനു മുന്നെയോ ഈസ ഉണ്ട്.
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). എങ്കില്‍ അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
ഖുറാന്‍ 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും;
അങ്ങനെ എങ്കില്‍ മൂസായുടെയും ഫരവോന്റെയും കാലത്ത് ഈജിപ്തില്‍ ആണ് ഈസ എന്ന് കരുതാം.

അമ്രാംമിന്റെ കാലഘട്ടം വെച്ച് മൂസ മോശ എങ്കില്‍  മാത്രം, ഈസ ജീവിച്ചിരുന്നത് 1500 BC കളോട് കൂടി ആയിരിക്കണം.

6) ഈസയുടെ ബന്ധുക്കള്‍ ആരൊക്കെ ?
a)
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
അപ്പോള്‍ ഇമ്രാന്‍റെ കൊച്ചു മകന്‍ ആണ് ഈസാ, ഇമ്രാന്‍റെ മക്കള്‍ ആയ മൂസായുടെയും ഹാരൂനിന്റെയും, മിറിയതിന്റെയും  ബന്ധു ആണ് ഈസ.

പിന്നെ ഹവാരികള്‍ എന്നാ ഈസായുടെ സഹായികള്‍ എന്ന ഒരു കൂട്ടരേ കാണാം.
9:31 ഇല്‍ സഹായികള്‍ (നാസിര്)  എന്നതിന് ക്രൈസ്തവര്‍ എന്ന് തെറ്റായി തര്‍ജ്ജമ ചെയ്തിരിക്കുന്നു.  http://corpus.quran.com/qurandictionary.jsp?q=nSr#(9:30:7)

ഇതില്‍ അധികം ബന്ധുമിത്രാതികളെ കാണുവാന്‍ ഇല്ല.

7) ഇതില്‍ മസ്സിഹ് എന്നാല്‍ പേരാണോ?
a)
ഈസ മസ്സിഹ് എന്ന് - പേരിടല്‍ കാണുക:-
3:45 ...ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. ...
അറബി മൂലപടപ്രകാരം മസ്സിഹ് എന്നാല്‍ Miim-Siin-Ha = to wipe/rub/stroke, passing one's hand over something, chosen/anointed, messiah;
തിരഞ്ഞെടുക്കപ്പെട്ട എന്ന് അര്‍ഥം ആണെന്ന്. മുഖ്യമന്ത്രി എന്നാല്‍ തിഞ്ഞെടുക്കപ്പെട്ടവനാണ്. ജനിച്ചപോള്‍ തന്നെ മുഖ്യമന്ത്രി എന്ന് പേരിട്ട പോലെ ഇരിക്കുന്നു ഈസ മസിഹ് എന്ന് പേരിടല്‍ വായിച്ചാല്‍.

Note: യഹൂദര്‍ക്കും/ക്രൈസ്തവര്‍ക്കും മശിഹ എന്നാല്‍ പേരല്ല, title ആണ് തങ്ങളുടെ രക്ഷക്ക് വരുന്ന തിരഞ്ഞെടുത്ത ഏക രക്ഷകന്‍ന്റെ title. മുഹമ്മദര്‍ക്ക് എന്ത് രക്ഷ, ഈസ മസ്സിഹയിലൂടെ?

8) ഈസ യൂദ മതമോ ഇസ്ലാം മതമോ അന്വര്‍ത്തിച്ചതു?
a)
ഈസഒരു മുസ്ലിം ആണത്രേ, താന്‍ മുസ്ലിം ആണെന്ന് എവിടെയും  പുള്ളി പറയുന്നില്ല, പിന്നെ ആപേക്ഷികം ആയി

5:111 നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ എന്ന്‌ ഞാന്‍ ഹവാരികള്‍ക്ക്‌ ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന്‌ നീ സാക്ഷ്യം വഹിച്ച്‌ കൊള്ളുക.

6 ആം നൂറ്റാണ്ടിനു ശേഷം ആണ് മുസ്ലിം എന്ന മതം ഉണ്ടാകുന്നതു. ആദ്യ മുസ്ലിം മുഹമ്മദ്‌ ആണെന്ന് മുഹമദ് പറയുന്ന ഖുറാനില്‍ എഴുതി വെച്ചിരിക്കുന്നു.
6:14 പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‌ കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌.
6:163... അവന്ന്‌ ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌....

ഈസ അപ്പോള്‍ എങ്ങനെ മുസ്ലിം ആകും?
 
9) ഈസ യഹൂദന്‍ ആയതിനാല്‍ വംശാവലി?
a)
യഹൂദന്‍ ആയിരിക്കണം എന്ന് കരുതുന്നു. തെളിവൊന്നും വന്നുകിട്ടിയില്ല. ഖുറാനില്‍ നിന്ന് അതിന്റെ യാതോരു തെളിവും ഇല്ല. ആകെ ഉള്ളത്
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും ...
അപ്പോള്‍ ഇമ്രാന്‍റെ കൊച്ചു മകന്‍ ആണ് ഈസാ. ഇവിടെ തീരുന്നു വംശാവലി. ഏതു ആര് എവിടെ നിന്ന് എന്നൊന്നും ഇല്ല.

10) ഈസയെ ആര് കൊന്നു/കൊല്ലാന്‍ശ്രമിച്ചു?
a)
4:157   അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.

ശരിക്കും ഊഹം തന്നെ ഇസ്ലാമില്‍; കാര്യങ്ങള്‍ക്കു വ്യക്തത 1% പോലും ഇല്ല. അവര്‍ എന്നും പറയുന്നത് യഹൂദര്‍ ആണെന്ന് അനുമാനിക്കാം. പക്ഷെ അതിനര്‍ത്ഥം, ഈസയെ കൊന്നത്(അവര്‍ക്ക് തിരിച്ചറിയാതെ ) യഹൂദര്‍ ആണ് ഖുര്‍ആന്‍ പ്രകാരം. [  എങ്കില്‍ റോമക്കാര്‍ ആരാണാവോ?]

പ്രശ്നം അവിടെ തീരുന്നില്ല, ഫറവോന്‍ മോശയെ ക്രുശിക്കും എന്നു താക്കിത് നല്‍കുന്നു, ക്രൂശീകരണം 400 BC ക്കു ശേഷം ഉള്ള വധശിക്ഷ നടപ്പാക്കല്‍ രീതിയാണ്. ഇസ്രയെല്യര്‍ക്കു ആ രീതി ഇല്ല.

ഖുറാന്‍ 26:49 അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: ……. തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ ‍വശങ്ങളില്‍നിന്നായിക്കൊണ്ട്‌ ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌
ഖുറാന്‍ 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.
ഖുറാന്‍ 20:71 അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു:…..തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌.

മുകളില്‍ പറഞ്ഞ തെളിവുകള്‍ പ്രകാരം -
* ക്രൂശീകരണം നിലനിന്നിരുന്ന സമയം ആയിരുന്നു മൂസ ജീവിച്ചിരുന്നത്.   26:49, 7:124 , 20:71
* മൂസയുടെ ജനത്തിന് ഈസ ഇന്‍ജീല്‍ നല്‍കുമ്പോള്‍ മൂസ കൂടെയുണ്ടയിരിക്കണം. 7:155-157
* ആ സമയം തന്നെയാണ് ഈസയും ജീവിച്ചിരുന്നത്. 7:155-157
* മൂസായുടെയും, ഈസയുടെ മാതാവ്‌ മിറിയതിന്റെയും പിതാവിന്റെ നാമം ഒന്നാണ് എന്നു മനസ്സിലാകുന്നു. 19:28 66:12  (ഹാരൂനും മൂസയും, അഹരോനും മോശയുമെങ്കില്‍)

അങ്ങനെ എങ്കില്‍ ഈജിപ്ത്കാരായിരിക്കണം ഈസയെ ക്രൂശിച്ചു കൊല്ലാന്‍ ശ്രമിചത്. അതും കൈകള്‍ ഇരുവശവും ആക്കികൊണ്ട്. യഹൂദര്‍ ക്രൂഷിക്കും എന്ന് പ്രമണികമായും ചരിത്രപരമായും തെറ്റാണ്.

Note:- ഇങ്ങനെ എങ്കില്‍ ഈ മൂസയും ഈസയും എല്ലാം BC 400 ശേഷം ആയിരിക്കണം ജീവിച്ചിരുന്നത്.  ക്രൂശീകരണം 400 BC ക്ക് ശേഷം റോമക്കാര്‍ കണ്ടു പിടിച്ച വധശിക്ഷ രീതിയാണ്.  ഫരവോന്മാര്‍ ഇങ്ങനെ ഒന്ന് ചെയ്തിരുന്നതായി തെളിവില്ല, കൈകള്‍ ഇരുവഷതെക്ക്ക് വെച്ച് ക്രൂഷികുന്ന രീതി.


11) ഈസയെ അങ്ങനെ ചെയ്യാന്‍ ഉള്ള ഈസയുടെ കുറ്റം?
a)
കുറ്റം പറഞ്ഞു അവര്‍ എന്നുണ്ട്. എന്ത് കുറ്റം ആണ് ആരോപിച്ചത് എന്നില്ല.
4:156  അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും...
അതായതു അവര്‍ എന്തോ അപവാദം പറയുന്നു അതായിരിക്കണം ഈസയുടെ മേല്‍ ഉള്ള കുറ്റം.

12) സ്വര്‍ഗ്ഗത്തിലേക്ക് ഉടലോടെ എടുത്തോ?
a)
4:158...  എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌....

മൂലപദം rā fā ʿayn അര്‍ഥം  ഉയര്‍ത്തുന്നു. ഈസായെ അള്ളാഹു അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്തി എന്ന് പറയുന്നു. കൂടെ ഏറ്റെടുക്കുക എന്തെന്ന് കൂടി അറിയാം.

ഉടലോടെ എടുത്തു എന്ന് അനുമാനിക്കാം.

13) ഈസയ്ക്ക് എന്ത് പറ്റി?
a)
4:158...  എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌....

മൂലപദം rā fā ʿayn അര്‍ഥം  ഉയര്‍ത്തുന്നു. ഈസായെ അള്ളാഹു അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്തി എന്ന് പറയുന്നു. കൂടെ ഏറ്റെടുക്കുക എന്തെന്ന് കൂടി അറിയാം.

പക്ഷെ;
5:117 ...പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍.
"പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ ", "tawaffaytanī" എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അതായതു,   തവഫ്ഫ്  ( മൂലപദം  wāw fā yā ) എന്ന പദം . Waw-Fa-Ya = to reach the end, keep ones promise, fulfil ones engagement, pay a debt, perform a promise. tawaffa - to die. wafaat - death. മരിക്കുക, അവസാനം കാണുക, മരണം എന്നൊക്കെയാണ് അര്‍ഥം. ഇതേ പദം തന്നെ അനേകം ഇടങ്ങളില്‍ മരണം എന്ന് കാണിച്ചുകൊണ്ട് ഖുറാനില്‍ ഉണ്ട് 4:15, 3:193, 32:11, 4:97, 40:77, 16:28, 16:32, 2:234, 2:240, 6:61, 7:37, 7:126, 8:50, 10:104, 47:27, 10:46, 12:101, 13:40, 40:67, 16:70, 22:5, 39:42, 6:60 എല്ലാം ഈ പദം മരണത്തെ അര്‍ഥം ആക്കി കൊണ്ട് തന്നെ.   ഇസ മരിച്ചുപോയിരിക്കുന്നു . അത് പ്രകാരം   4:158ഇല്‍ അള്ളാഹു ഉയര്‍ത്തി രക്ഷിച്ചു എന്നത് ശുദ്ധ നുണ തന്നെ. അല്ലെങ്കില്‍ എന്ത് സംഭവിച്ചു എന്ന് മുഹമദര്‍ പ്രമാണം പടി അറിയിക്കെണ്ടാതാകുന്നു.

ഈസയ്ക്ക് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാം, ഈസ മരിച്ചു പോയിരിക്കുന്നു.

14) സ്വര്‍ഗ്ഗത്തില്‍ ഇറങ്ങിവരാന്‍ നൂറ്റാണ്ടുകള്‍ കാത്തു ഇരുപ്പാണോ??
a)
4:158 പ്രകാരം ഉടലോടെ എടുത്തു സ്വര്‍ഗത്തില്‍ എന്ന് അനുമാനിക്കാം. എന്നാല്‍ 5:117 ഇല്‍  തവഫ്ഫ്  എന്ന പദം പ്രകാരം ഈസ മരിച്ചിരിക്കുന്നു. എങ്കില്‍, ഇറങ്ങി വരുന്ന ഇസ ഉയതെഴുന്നെറ്റ മനുഷ്യന്‍ ആണ്.


ചുരുക്കം:

ഈസ മസ്സിഹ് :
◼ അള്ളാഹുവിന്റെ വചനവും ആത്മാവും
◼ 'തിരഞ്ഞെടുക്കപ്പെട്ടവന്‍' എന്ന് ജനിക്ക്കുംബോളെ പേര്‍ ഇട്ടു,
◼ മൂസയുടെയും ഹരൂനിന്റെയും, അനന്തിരവന്‍,
◼ ഈജിപ്തില്‍ മൂസയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു,
◼ എന്തിനോ വേണ്ടി കൊല്ലപ്പെടുത്തുവാന്‍ ആരോ ശ്രമിച്ചു,
◼ ഈജിപ്തുകാരോ മറ്റോ ക്രൂശില്‍ തറക്കാന്‍ ശ്രമിചു,
◼ ഏതോ മതം അന്വര്തിച്ചു,
◼ എങ്ങനെയോ മരിച്ചു പോയി,
◼ സഹായികള്‍ എന്ന ഏതോ വിഭാഗം അനുയായികള്‍ ആയിരുന്നു,
◼ ഇനി ഉയര്ത്തെഴുന്നെറ്റു വരും എന്ന് കരുതുന്നു ഉറപ്പൊന്നും ഇല്ല.

ഇതാണോ ക്രൈസ്തവരുടെ മശിഹ എന്ന് മുഹമ്മദര്‍ ആരോപിക്കുന്ന ഒരുവന്‍? തീര്‍ച്ചയായും അല്ല.

Sunday 15 May 2016

The-യില്‍ തൂങ്ങിയാടുന്ന അള്ളാഹു:



അള്ളാഹു എന്നാല്‍ അറബിഭാഷയില്‍ ദൈവം എന്നതിന് പകരം ഉള്ള പദം ആണ് എന്ന് മനസ്സിലാക്കാന്‍ കഴിയുക.

☪☪☪ God = The god = അല്‍-ഇലഹ് = അല്ലഹ്  ☪☪☪

അള്ളാഹു എന്ന പദം അല്‍-ഇലഹ് എന്ന് അര്‍ഥം ഉള്‍ക്കൊള്ളുന്ന, പദമാണ്.  അല്‍-ഇലഹില്‍ നിന്ന് ലോപിച്ചാണ്  അള്ളാഹു എന്ന പദം ഉണ്ടായതു എന്നാണ് നമ്മള്‍ മനസ്സിലാക്കാന്‍ കഴിയുക. [1]  തന്മൂലം പൊതുവായി അര്‍ഥം എടുത്താല്‍ god/ഇലഹ്/ദൈവം. The/അല്‍ എന്ന definite article ചേരുമ്പോള്‍, അല്‍-ഇലഹ്  The God, എന്ന  ദൈവം എന്ന് അര്‍ഥം ഉള്ള പദമാണ് അള്ളാഹു എന്ന് മനസ്സിലാക്കാം. The/അല്‍ കൊടുക്കുമ്പോള്‍ പ്രതെയ്കം പദത്തിന് അര്‍ഥം ഒന്നും മാറില്ല. എന്നാല്‍ ആ the/അല്‍ ചേര്‍ക്കുന്ന common noun ന്റെ വിശേഷണങ്ങള്‍ ചേര്‍ത്ത് പറയും എന്ന് മാത്രം. അര്‍ഥം god അല്ലെങ്കില്‍ ഇലഹിനു എന്ത് അര്‍ത്ഥമാണോ അത് തന്നെ.

മറ്റൊരു കാര്യം ഇലഹ് എന്നാല്‍ ദൈവം എന്ന് അല്ല അര്‍ഥം അറബിയില്‍. ഇലഹ് എന്നാല്‍ അറബിയില്‍ ആരാധ്യന്‍ എന്ന് മാത്രമാണ് അര്‍ഥം. "La ilaha illa Allah" എന്നാല്‍ അള്ളാഹു അല്ലാതെ ആരാധ്യന്‍ ഇല്ല എന്ന് ആണത്രേ! [2] .   അതായതു, "അള്ളാഹു അല്ലാതെ ദൈവം ഇല്ല " എന്ന് അല്ല അര്‍ഥം. അറബി ഭാഷയില്‍ ദൈവം ഇല്ല എന്ന് വരെ ഇവിടെ മുസ്ലിങ്ങളില്‍ ചിലര്‍ അറിയിചിരിക്കുന്നു.  ആരാധ്യന്‍ എന്ന് അര്‍ത്ഥമുള്ള പദമായ ഇലഹ് മാത്രമേ ഉള്ളു.  എന്നാല്‍ ഈ അല്ലാഹുവിനു പേര്‍ ഉണ്ടോ എന്ന് അരഞ്ഞാല്‍,  ദൈവം/അള്ളാഹു/ഇലഹ്/ആരാധ്യന്‍ എന്നാല്‍ പേരാണ് എന്ന് ചില മഹ്മദര്‍ വന്നു പറയുന്നു.  ഒരു വ്യക്തതക്കായി മുസ്ലിങ്ങളുടെ വിശ്വാസം ഈ മേല്‍ പറഞ്ഞതില്‍ ഏതു എന്ന് ആരഞ്ഞിട്ടു അറിവൊന്നും വന്നു കിട്ടിയില്ല.

രണ്ടു കൂട്ടം മുസ്ലിങ്ങളെ കണ്ടു:-
1)  ചിലര്‍ പറയുന്നു അത് പേരല്ല, ദൈവം എന്ന പദം ആണ്, പേര് ചോദിക്കേണ്ട ആവിശ്യം ഇല്ല എന്ന്:-
 a) എങ്കില്‍ എല്ലാ തര്‍ജ്ജമാകളിലും അള്ളാഹു എന്ന് വരാന്‍ പാടില്ല അവിടെയെല്ലാം, ദൈവം/God എന്ന് ഉള്ള പദങ്ങള്‍ വരണം.

 b) അള്ളാഹു എന്ന അറബി പദം എന്തിനു വിളിക്കുന്നു? ദൈവമേ എന്ന് വിളിച്ചാല്‍ പോരേ?
17:110 Say: "Call upon God, or call upon Rahman: by whatever name ye call upon Him,(Yusuf Ali (Orig. 1938)) [3]

 c) പ്രപഞ്ച സ്രിഷ്ടവിനു അറബിയില്‍ ഉള്ള പദം വിളിച്ചാല്‍ മാത്രമേ മനസ്സിലാകൂ എന്ന് ഉണ്ടോ?
[ ഇല്ലെന്നു 17:110 തെളിവ് നല്‍കുന്നു, എന്ത്വേണമെങ്കിലും വിളിചോള് എന്ന്. ഇല്ലേ?]
 
2) എന്നാല്‍ മറ്റു ചിലര്‍ പറയുന്നു അത് പേരാണ് എന്ന്:-
 അള്ളാഹുവിന്റെ പേര് അള്ളാഹു ആണെന്ന് എങ്ങനെ മനസ്സിലാക്കി മുഹമ്മദര്‍ എന്ന്  ഖുറാനിലു തെളിവ് കാണുന്നില്ല.  ഖുര്‍ആന്‍ പറയുന്നത് എല്ലാം മുഹമ്മദ്‌ ആണല്ലോ, പിന്നെ "പറയുക" എന്ന് ബ്രകെട്ടില്‍ ഇട്ടാണല്ലോ മുസ്ലിങ്ങള്‍ അത് അള്ളാഹു പറഞ്ഞതാക്കുന്നത്. ശരിയല്ലേ? അങ്ങനെ എങ്കില്‍ മുഹമ്മദ്‌ പറയണം ആയിരുന്നു ഖുറാനില്‍, അല്ലാഹുവിന്റെ പേര്.

 a) ഇതുപോലെ ഒരായത്തു കാണിക്കാന്‍ ഉണ്ടോ?
മുഹമ്മദ്‌: (പറയുക) "നിങ്ങളുടെ ആരാധ്യനായവന്റെ പേര് അള്ളാഹു എന്നാകുന്നു".
അല്ലെങ്കില്‍
മുഹമ്മദ്‌: (പറയുക) "നിങ്ങളുടെ ദൈവത്തിന്റെ/god പേര് അള്ളാഹു എന്നാകുന്നു".
ഇല്ലെങ്കില്‍ പേരാണ് ഇതെന്ന് എങ്ങനെ മനസ്സിലാക്കുന്നു?

 b) ഇനി അല്‍-ഇലഹു എന്നത് ലോപിച്ചല്ല അള്ളാഹു എന്ന പദം ഉണ്ടായതു എന്ന് ആണെങ്കില്‍, അതിനു തെളിവ് തരാമോ?

 c) ഈ ബാഹായി മതക്കാര്‍ അവരുടെ ദൈവത്തെ അള്ളാഹു എന്നാണ് വിളിക്കുന്നത്‌, അതിനു അവര്‍ പരിഭാഷ ചെയ്തിരിക്കുന്നത് God എന്നും. ഇവിടെ കാണുക  (ബാഹായ് മതക്കാരുടെ പുസ്തകം [4])
തന്മൂലം, ഏകദൈവവിശ്വാസികള്‍ ആയ ബാഹായി മതക്കാരുടെ ദൈവവും അള്ളാഹു എന്ന് വിളിക്കുന്നു അവര്‍. മുസ്ലിങ്ങളുടെ അള്ളാഹു തന്നെയാണോ ഇതും?

 d) ഇനി അള്ളാഹു പേര് ആണെങ്കില്‍ അള്ളാഹു എന്ന് പേരുള്ള ദൈവം ബൈബിളില്‍ ഇല്ല, തന്മൂലം ഇസ്ലാമിന്റെ അള്ളാഹു അല്ല, ക്രൈസ്തവ/യഹൂദരുടെ സത്യദൈവം എന്ന് തെളിയിക്കുന്നു. ബൈബിള്‍ തര്‍ജ്ജമകളില്‍ കാണുന്ന അള്ളാഹു എന്നത് പേരാണ് എങ്കില്‍, ഏതു ഭാഷയിലേക് ബൈബിള്‍ തര്‍ജ്ജമ ചെയ്താലും, ആ അള്ളാഹു എന്ന പേര് വരണം(പേര് അരും തര്‍ജ്ജമ ചെയ്യില്ലല്ലോ).  ബൈബിളിന്റെ അറബി തര്‍ജ്ജമകളില്‍ മാത്രമേ ആ പേര് വരുന്നുള്ളൂ. തന്മൂലം അറബി ഗോത്രദൈവം ആയി അള്ളാഹു ചുരുങ്ങുകയല്ലേ?

ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍ പ്രധാനമായ തവുഹീദ്, പോലെയുള്ള പ്രധാന വിഷയങ്ങള്‍, അള്ളാഹു പറഞ്ഞു വെക്കാന്‍ ഖുറാനില്‍ മറന്നു. അതുപോലെ മര്‍മ്മ പ്രധാനമായ,  അള്ളാഹുവിന്റെ പേര് എന്താണ്, എന്ന് പോലും അള്ളാഹു എഴുതി വെച്ചിട്ടില്ല ഖുറാനില്‍ എന്നതാണ് സത്യാവസ്ഥ. [ മറ്റു പലതു എഴുതിവെക്കാന്‍ മറന്നില്ല, മുഹമ്മദിനും കൂട്ടര്‍ക്കും പല കെട്ടു കെട്ടാനും, വിവാഹിതരായാ അടിമ സ്ത്രീകളെ  [4:24]  ഭോഗിക്കാനും, യുദ്ധം എന്ന കച്ചവടം[61:10-11], കൊള്ള പങ്കിടല്‍[8:1 അതും അല്ലാഹുവിനു കൂടെ മുഹമദിനും] , മോചനദ്രവ്യം വാങ്ങാന്‍ ഉള്ള ബന്ധനങ്ങള്‍[47:4] അങ്ങനെ അങ്ങനെ നരകവും വറുക്കലും പൊരിക്കലും, ചലം [14:16] / തിളച്ചദ്രാവകം  [56:54]കുടിപ്പിക്കലും മറ്റും മറ്റും,  പക്ഷെ അള്ളാഹു എന്ന സംഭവം തന്റെ പ്രധാന അസ്ഥിത്വം എന്താണ് എന്ന്  വെളിപ്പെടുത്താന്‍ മറന്നു ]



Reference:
 [1] http://www.emuslim.com/whoisallah.asp , http://www.islamreligion.com/articles/195/who-is-allah/
 [2] http://as-salaf.com/article.php?aid=53&lang=en
 [3] http://www.islamawakened.com/quran/17/110/default.htm [allah as God in numerous English translations]
 [4] http://www.hurqalya.pwp.blueyonder.co.uk/BAHA'-ALLAH/rashh-i%20%60ama'/RASHH1YES.htm

Thursday 5 May 2016

ബൈബിള്‍ ( Biblia Sacra "Holy Book")

ഏകദേശം ~2000 വര്ഷം മുന്‍പാണ്‌ ബൈബിള്‍ പുസ്തകങ്ങള്‍ പൂര്‍ത്തി ആയതു. എന്നാല്‍ ഏകദേശം ~367-419 AD കളില്‍ ആണ് ബൈബിള്‍ രണ്ടു ചട്ടക്ക് ഉള്ളില്‍ ആയി ക്രോഡീകരിച്ചത്.  367 AD വിശുദ്ധ അത്താനിയോസിസ്ന്റെ ദിവ്യ വെളിപാടില്‍ നിന്നാണ് ഈ 73 പുസ്തകങ്ള്‍  ക്രോദീകരിക്കാന്‍ തീരുമാനം ആകുന്നതു. 45 (39 തനക്ക്  + 7 മറ്റു യൂദ ഗ്രന്ഥങ്ങള്‍) പുസ്തകങ്ങള്‍ ഉള്ള പഴയ നിയമം + 27 പുസ്തകങ്ങള്‍ ഉള്ള സുവിശേഷം/എവങ്ങേല്യോന്‍.  എന്നാല്‍ മക്കാബയര്‍ക്കു മുന്നെ തന്നെ യഹൂദരുടെ തനക്ക് ~400 BC യില്‍ ക്രോദീകരിചിരുന്നതിനാല്‍ പിന്നീടു യാഹൂദരാല്‍ എഴുതപ്പെട്ട 7 പുസ്തകങ്ങള്‍  ക്രൈസ്തവരുടെ ഈ 45 എണ്ണത്തില്‍ ഉണ്ടായിരുന്നു. അതായതു 300-200 BC കളില്‍ റോമാക്കരോട്, പടവെട്ടിയ മക്കബായരുടെ ചരിത്രം മുതലായവയായിരുന്നു ആ പുസ്തകങ്ങള്‍.  എന്നാല്‍ പിന്നീടു 16 നൂറ്റാണ്ടോടു കൂടി മാര്‍ട്ടിന്‍ ലൂതെര്‍, യഹൂദരുടെ തനക്ക് എന്താണോ അതേപടി തന്നെ ആക്കി 7 പുസ്തകങ്ങള്‍ പഴയനിയമത്തില്‍ നിന്ന് മാറ്റി, ബൈബിള്‍ പഴയ നിയമം തനക്കും ഒന്നാക്കി.  അങ്ങനെ 7 പുസ്തകങ്ങളെ മാറ്റി നിറുത്തിയ പ്രകാരം ബൈബിളില്‍ 66 പുസ്തകങ്ങള്‍ ആയി. എന്നാല്‍ ആ 7 പുസ്തകങ്ങള്‍ ബൈബിളില്‍ നില നിറുത്തിയ കത്തോലിക്ക ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന്റെ 73 പുസ്തകങ്ങള്‍ ഉള്ള ബൈബിള്‍ ഇന്നും നിലവില്‍ ഉണ്ട്. എന്നിരുന്നാലും ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല് മാറ്റപ്പെടുന്നില്ല. വചനത്തെ അറിയാന്‍ ഏതു ബൈബിള്‍  എടുത്താലും നിങ്ങള്‍ ഒരിക്കലും ലജ്ജിക്കപെടുകയില്ല.

ഏതാണ്ട് 1600-ലേറെ വർഷങ്ങൾകൊണ്ടാണ്‌ ഈ വിശുദ്ധഗ്രന്ഥത്തിന്‍റെ എഴുത്ത്‌ പൂർത്തിയായത്‌. മേലെ സൂചിപ്പിച്ചത് പോലെ നാല്പതില്‍ അധികം ആളുകള്‍ പരിശുധത്മവിന്റെ പ്രചോദനത്താല്‍ 1600 (~1500BC മുതല്‍ 150 AD വരെ)ഓളം വര്‍ഷങ്ങളില്‍ എഴുതപ്പെട്ടതാണ് ബൈബിള്‍.  കർഷകർ, മീൻപിടുത്തക്കാർ, ന്യായാധിപന്മാർ, രാജാക്കന്മാർ, സംഗീതജ്ഞർ തുടങ്ങി 40-ഓളം വ്യത്യസ്‌ത എഴുത്തുകാർ ചേർന്നാണ്‌ ഇത്‌ എഴുതിയത്‌.  ഇത്രയധികം കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ടിട്ടും, ഒരൊറ്റ വചനം പോലെ പരസ്പരം അലിഞ്ഞു , പരസ്പര വിരുദ്ധത ഇല്ലാതെ ചേര്‍ന്ന് ഇരിക്കുന്നു എന്നതാണ് ബൈബിളിന്റെ അത്ഭുതം. ഉല്പത്തിക്കു ശേഷം ഏകദേശം 2000 BC, അബ്രഹാമിന്റെ ചരിത്രം  മുതല്‍ ഉള്ള ഭാഗങ്ങള്‍ ചരിത്രത്തോട് ഇഴ ചേര്‍ന്ന്  കിടക്കുന്നത് ബൈബിളിനെ ഒരു ചരിത്ര പുസ്തകവും ആയി പരിഗണിക്കാന്‍ കാരണം ആകുന്നതു.  ~1500 BC കളില്‍ മോശയും, ~1000 BC യില്‍ ദാവീദും, ~700 BC കളില്‍ യെശയ്യ പ്രവാചകനും നെബുക്കധനൈസ്ര്‍ രാജാവും , യഹൂദരുടെ ബാബിലോണ്‍ പ്രവാസ സമയവും, ~500 BC ബാബിലോണ്‍  പ്രവാസത്തില്‍ നിന്ന് ഇസ്രായേലിന്റെ മടക്കം, രണ്ടാമതും യെരുശലേം ദേവാലയം പണിയലും, 100BC ക്ക് ശേഷം യോഹന്നാനും, ശേഷം വചനം ജഡമായി തീര്‍ന്ന മസ്സിഹയുടെ ജീവിതവും, ആദ്യ നൂറ്റാണ്ടുകളിലെ അപ്പോസ്തോല പ്രവര്‍ത്തികളും എല്ലാം ചേര്‍ന്ന ഒരൊറ്റ വചനം ഉള്‍ക്കൊണ്ട്‌ കൊണ്ട ചരിത്രവും, വെളിപാടുകളും, പ്രവചന പൂര്‍ത്തീകരണങ്ങളും, മസ്സിഹയുടെ അഗമാനവും, നടന്നു കൊണ്ടിരിക്കുന്ന ഇനിവരാനുള്ളതുമായവയെ പറ്റിയുള്ള  പ്രവചനങ്ങളും ചേര്‍ന്ന ദൈവവും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴം രേഖപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥത്തെ ബൈബിള്‍ എന്ന് വിളിക്കുന്നു.  ഈ പറഞ്ഞത് ചുരുക്കത്തില്‍, ആനയെ കടുകുമണിയില്‍  രേഖപ്പെടുത്തിയ പോലെ എന്ന് പറഞ്ഞു വെക്കാം.

➀) തനക്ക്/പഴയനിയമം:

യഹൂദരുടെ തനക്ക് എടുത്താല്‍, മൂന്നായി തിരിക്കുന്നു, തോറ, നെവിം, കെതുവിം. ആകെ 24 പുസ്തകങ്ങള്‍  ആയി ആണ് യൂദര്‍ എണ്ണുന്നത്.

1) തോറ:
മോശയ്ടെ പഞ്ചപുസ്തകങ്ങള്‍. 5 പുസ്തകങ്ങള്‍.
പുറപ്പാടു അദ്ധ്യായം 34:27 യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു

2) നെവിംഇല്‍ (പ്രവാചകര്‍ ):
യോശുവ, ന്യായാധിപന്മാര്‍, ശമുവേല്‍1&2, രാജാക്കന്മാര്‍ 1&2, യെശയ്യാവ്, യിരമ്യാവ്, എസ്സിക്കേല്‍ എന്നീ 7 പുസ്തകങ്ങളും കൂടെ, ഒരു പുസ്തകമായി 12 പ്രവാചകരുടെ പുസ്തകങ്ങളും. ആ പന്ത്രണ്ടു പേര്‍; ഹോശേയ, യോവേല്‍, അബധ്യവ്, ആമോസ്, യോന, മീഖാ, നുഹും, ഹബക്കൂൿ, സെഫന്യാവു, ഹഗ്ഗായി, സെഖരിയാവ്, മലാഖി എന്നിവര്‍. ആകെ 8 പുസ്തകങ്ങള്‍ (പഴയനിയമം പടി പറയുമ്പോള്‍ 21 പുസ്തകങ്ങള്‍ )

3) കെതുവിം (പല എഴുത്തുകള്‍ ):
സങ്കീര്‍ത്തനങ്ങള്‍, സ്ദൃശ്യവക്യങ്ങള്‍, ഇയ്യോബ്, ഉത്തമഗീതങ്ങള്‍, രൂത്ത്, സഭാപ്രസംഗി, എസ്ഥേര്‍, ഡാനിയേല്‍, എസ്രാ+നെഹമിയഹ്, ദിനവൃത്താന്തം (2ഉം ചേര്‍ന്ന ഒന്ന്). ആകെ 11 പുസ്തകങ്ങള്‍. (പഴയനിയമം പടി പറയുമ്പോള്‍ 13 പുസ്തകങ്ങള്‍ )

അതായതു ആകെ 24 പുസ്തകങ്ങള്‍ തനക്കില്‍- ഫലത്തില്‍ 5+21+13 = 39 പുസ്തകങ്ങള്‍ പഴയനിയമ പ്രകാരം.

ആധികാരികത:-

 യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി എഴുത്തിയിരുന്നതനും നിയമങ്ങള്‍ ഉണ്ട്  അവ തല്മുദ്(talmud)കളില്‍  കാണാം. ഏകദേശം 4000ത്തോളം വരുന്ന ആ നിയമങ്ങളെ soferut എന്ന്  വിളിക്കുന്നു.   തോറയില്‍ അകെ 304805 ഹീബ്രു അക്ഷരങ്ങള്‍ ആണ്, 248 അമുദിം (കോളങ്ങള്‍).  അവയില്‍ പ്രധാന നിയമങ്ങള്‍ [1]

✡ ശുദ്ധിയുള്ള മൃഗങ്ങളുടെ പ്രത്യേകം ഇതിനായി തന്നെ സംസ്കരിച്ച തോലില്‍ (യെരിയഹ് ) വേണം എഴുതുവാന്‍. 
✡ മൂന്ന് കോളം ആയി വേണം, അതില്‍ ഓരോ കോളത്തിലും 48 മുതല്‍ 60 വരികള്‍ക്കുള്ളില്‍ ആയിരിക്കണം.
✡ പ്രത്യേകവിധികള്‍ ആയി തയ്യാറാക്കിയ കറുത്ത മഷിയെ ഉപയോഗിക്കാവൂ.
✡ ഒരു കാരണവശാലും ആ യെരിയാഹില്‍ കൈ തൊടാന്‍ പാടില്ല.
✡ ഓരോ വാക്ക് എഴുതുമ്പോളും ആ വാക്ക് ഉച്ചത്തില്‍ ഉച്ചരിക്കണം.
✡ ഓരോ വട്ടം ഹാ-ഷേം (ദൈവത്തിന്റെ വിശുദ്ധ നാമം)  എഴുതുന്നതിനു മുന്‍പേ, എഴുത്തു കോല്‍ തുടക്കുകയും,  ആ എഴുതുന്നവന്‍ ദേഹം മുഴുവന്‍ ശുദ്ധീകരിക്കുകയും വേണം.
✡ ഓരോ മുപ്പതു ദിവസം കൂടുംബോളും, പരിശോധന നിര്‍ബന്ധമാണ്‌.
✡ മൂന്നു പേജില്‍ അധികം തെറ്റ് തിരുത്തല്‍ വന്നാല്‍, മുഴുവന്‍  പ്രതിയും മാറ്റി ആദ്യം മുതല്‍ എഴുതണം. 
✡ ഈ തെറ്റ് പറ്റിയ യെരിയഹ് (page) കത്തിക്കാനോ കീറിക്കളയാനോ പാടില്ല, മറ്റു രീതിയില്‍ നശിപ്പിക്കാതെ genizah (സെമിത്തേരി)  യില്‍  കുഴിയില്‍ സംസ്കരിക്കണം. ദൈവവചനം, അത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
✡ ഈ എഴുതിതയ്യാറാക്കിയ ചുരുള്‍, സിനഗോഗിലെ  "aron kodesh" (holy cabinet, വിശുദ്ധ പെട്ടകത്തില്‍)  വേണം  സൂക്ഷിക്കാന്‍.

ഇത്ര അധികം കരുതലോടെയാണ് തോറ യഹൂദര്‍ സംരക്ഷിചിരുന്നത്. താല്മുടുകള്‍ (Oral Torah യുടെ വകഭേദം) പോലും എഴുതുന്നതിനു ഇതുപോലെ തന്നെ നിയമങ്ങള്‍ ഉണ്ട്. ഈ വണ്ണം തന്നെയാണ്, യഹൂദര്‍ മറ്റു ഗ്രന്ഥങ്ങളും പരിപാലിച്ചിരുന്നത്.

➁) എവങ്ങില്യോന്‍/സുവിശേഷം:

സുവിശേഷത്തില്‍/പുതിയ നിയമത്തില്‍  27 പുസ്തകങ്ങള്‍ മത്തായി, മൎക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ, റോമർ, 1. കൊരിന്ത്യർ ,2. കൊരിന്ത്യർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ, 1. തെസ്സലൊനീക്യർ, 2. തെസ്സലൊനീക്യർ, 1. തിമൊഥെയൊസ്, 2. തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, എബ്രായർ, യാക്കോബ്, 1. പത്രൊസ് ,2. പത്രൊസ്, 1. യോഹന്നാൻ ,2. യോഹന്നാൻ, 3. യോഹന്നാൻ , യൂദാ, വെളിപ്പാട എന്നിവയാണു ആപുസ്തകങ്ങള്‍.

യേശു മശിഹയുടെ ശിഷ്യന്മാരലും, ശിഷ്യന്മാരുടെ അനുയായികള്‍, ശിഷ്യന്മാര്‍ പറയുന്നത് കെട്ടും എഴുതിയവയാണ് ആദ്യ  4 പുസ്തകങ്ങള്‍ ആയ സുവിശേഷങ്ങള്‍, അപ്പോസ്തോല പ്രവൃത്തികളും അങ്ങനെ തന്നെ. പിന്നെടുള്ളവ, അപ്പോസ്തോലരുടെ എഴുത്തുകളും, അവസാനം യെഹ്ശു ശിഷ്യനായ യോഹനാനു വെളിപ്പെട്ട, യെഹ്ശു ക്രിസ്തുവിന്റെ വെളിപാടും.  യെഹ്ശുമശിഹ ഉയര്‍ത്തു പോയതിനു ശേഷം, 40-50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പകര്‍പ്പുകള്‍. പലരാലും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും എഴുതിയിട്ടും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കാത്തതാണ് സുവിശേഷത്തിന്റെ (ചേര്‍ത്ത് പഴയനിയമം എടുത്താലും) പ്രത്യേകത.

"ആവൎത്തനപുസ്തകം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം."  ◆ അതായത് ഒരു കാര്യത്തിന് മൂന്ന് സാക്ഷി എങ്കിലും വേണം. എന്നാല്‍ മശിഹായുടെ ജീവിതത്തിനു 4 സാക്ഷികള്‍ ആണ് വെളിപ്പെടുതിയിരിക്കുന്നത്.  ആ നാല് സുവിശേഷങ്ങളില്‍ ഉള്ള മശിഹായുടെ ജനനവും, അഗമാനവും, പ്രസംഗങ്ങളും, ക്രൂശു മരണവും, ഉയര്പ്പും സ്വര്‍ഗ്ഗാരോഹണവും എല്ലാം നാല് കോണില്‍ നിന്ന് നോക്കി കണ്ണുന്ന ഒരൊറ്റ പടം പോലെ ഇത്രയധികം ചേര്‍ന്നിരിക്കുന്നു, ഒരു ചെറിയ വിരുദ്ധത ഇല്ലാതെ എന്നത് അത്ഭുതമായി നില്‍ക്കുന്നു. ഒരു കാര്യത്തിന് ഉള്ള ആ നാല് സാക്ഷികള്‍, അതിന്റെ പൂര്‍ണതയില്‍ മശിഹായുടെ ജീവിത സംഭവങ്ങളെ വിവരിച്ചുകൊണ്ട് വചനത്തെ പ്രകാശിപ്പിച്ചു കൊണ്ട്  ഉയര്‍ന്നു തന്നെ നില്‍ക്കുന്നു നാളിതു വരെയും, ഇനി വരുവാനുള്ള നാളുകളിലും.

സുവിശേഷത്തിന്റെ ആധികാരികത:
യേശുവിനു ശേഷം അധികം താമസിയാതെ തന്നെ, സുവിശേഷങ്ങള്‍ എഴുതപ്പെടുകയും, പകര്‍ത്തപ്പെടുകയും, പ്രചരിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.  മൂന്ന് വിധത്തില്‍ ആണ് സുവിശേഷത്തിന്റെ ആധികാരിക പരിശോധന നടത്തുന്നത്. അതില്‍ പ്രധാനം ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് [2].  അതിനു മുന്നേ തന്നെ internal/external ടെസ്റ്റ് പാസാകണം. അതായാത്  ചരിത്രം, പ്രാദേശിക വിവരങ്ങള്‍, സ്ഥലനാമ സ്വഭാവങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യെഹ്ശുവിനെയും ശിഷ്യരെയും പറ്റിയുള്ള സംഭവങ്ങള്‍, അതും നാല് കോണില്‍ നിന്ന് നോക്കി കാണുന്ന പോലെ യുള്ള നാല് സുവിശേഷങ്ങളും ലേഖനങ്ങളും, എല്ലാം തെറ്റുകള്‍ ഇല്ലാതെയും തമ്മില്‍ തമ്മില്‍ പരസ്പരവിരുധതകള്‍  ഇല്ലാതിരിക്കുകയും വേണം. ഏതില്‍ ഒക്കെ? ഇങ്ങനെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിചെടുത്ത ആയിരക്കണക്കിന് ഗ്രീക്ക് പകര്‍പ്പുകളിലും അതേ പോലെ തന്നെ പല ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത മറ്റു ആയിരക്കണക്കിന് ലാറ്റിന്‍, അരാമിയ മുതലായ ഭാഷകളിലെ പകര്‍പ്പുകളും തമ്മില്‍. ബൈബിള്‍ ഇതെല്ലാം വിജയിച്ചിട്ടു ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് വിധേയമാക്കാന്‍ പാടുകയുള്ളൂ.

ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ്:
ഇത്, ഒരു വിശ്വാസി അല്ല മറിച്ചു ചരിത്ര/പുരാവസ്തു ശാശ്ത്രഞ്ഞര്‍ ചെയ്യുന്ന രീതിയാണ്. ആയതിനാല്‍ ചരിത്ര വ്യക്തിത്വങ്ങളെ എടുത്തു അവരെ പറ്റിയുള്ള രേഖകളുടെ എണ്ണങ്ങളും, അവയിലെ ആധികാരിക തെളിവുകളും, അവയിലെ തെറ്റുകളും, പഴമയും, മറ്റും സുവിശേഷത്തിലെ യെഹ്ശുവിന്റെ രേഖകളും എടുത്തു താരതമ്യം ചെയ്യുന്നു.  ഇതില്‍ ഏതു രേഖകള്‍ വിശ്വാസ്യയോഗ്യം എന്ന്  ചരിത്രം സാക്ഷിയായി കണ്ടെത്താം.

1) ജൂലിയസ് സീസര്‍ :-
ആദ്യ പ്രതികള്‍:- 100-44 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 10
2) പ്ലാറ്റോ:-
ആദ്യ പ്രതികള്‍: 427-347 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1200 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :  7
3) അരിസ്ടോടില്‍ :-
ആദ്യ പ്രതികള്‍:  384-322 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,400 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 5
4) ടാക്ടികസ്:-
ആദ്യ പ്രതികള്‍:  A.D.100
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 1
::] യേശു ക്രിസ്തു:
ആദ്യ പ്രതികള്‍:  A.D. 40 to A.D. 90
എവിടെ നിന്ന് കണ്ടെടുത്തു: ഈജിപ്ത്, പലസ്ടിന്‍, സിറിയ, ടര്‍ക്കി, ഗ്രീസ്, ഇറ്റലി, ഉത്തിരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 130
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം:  40-50 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :   4000 ഗ്രീക്ക് പ്രതികളും, 13,000 ഇല്‍ അധികം പാര്ച്ചുമെന്റുകളും.

ഇവയില്‍ നിന്ന് തെളിയിക്കുന്നതു, സുവിശേഷത്തിന്റെ വിസ്വസിയതയും, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ ആധികാരികതയും.   ഇതുപോലെ പേര് കേട്ട രാജാക്കന്മാരും, നാട്ടുപ്രമാണികള്‍ക്കിടയിലും, വെറും ഒരു തച്ചന്റെ മകനായി ജനിച്ചു ഇത്രയധികം ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ല എന്നും, മേല്‍ പറഞ്ഞ പ്രകാരം, 13,000 ഇല്‍ അധികം പല സ്ഥലങ്ങളില്‍, ഭാഷകളില്‍ നിന്ന് കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളില്‍ കാര്യമായ പരസ്പര വിരുധതയോ, സമകാലീന, പ്രാദേശിക തെറ്റുകളോ കാണാത്തതിനാലും, ചരിത്രവസ്തുത എന്ന് സുവിശേഷത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. ചില ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നതാണ്.

ഏറ്റവും പഴക്കം ചെന്ന മുഴുവന്‍ ബൈബിള് പ്രതികള്‍:
 a. Codex Sinaiticus, found near Mt. Sinai (4 ആം നൂറ്റാണ്ട്)
         b. Codex Alexandrinus, found near Alexandria in Egypt (5 ആം നൂറ്റാണ്ട്)
         c.  Codex Vaticanus, located at the Vatican in Rome (300-325 AD)
മേല്‍ പറഞ്ഞ പല ചരിത്രകരന്മാരുല്‍പ്പടെയുള്ള, ചരിത്രവ്യക്തികളുടെയും, മുഴുവന്‍ രേഖകള്‍ ആയി ഇത്രയധികം ലഭ്യമല്ല.

ഈ ആയിരക്കണക്കിന് കയ്യെഴുത്ത് പ്രതികളില്‍ മനുഷ്യസഹജമായ അക്ഷരപിശകുകള്‍ പകര്‍ത്തുന്നതിനിടയില്‍ വന്നിട്ടുണ്ട്, ഇന്നുള്ള ബൈബിളുകളില്‍, ആ അക്ഷരപിഷകുകളെ ഫുട് നോട്ടില്‍ സൂചിപ്പിക്കുന്ന പതിവും ഉണ്ട്. ബൈബിള്‍ കംമ്മേന്റ്രികളില്‍ ഇവ പ്രതെയെകം എടുത്തു പറയുകയും ചെയ്യുന്നു. ഈ ആയിരക്കണക്കിന് പ്രതികളില്‍, 5ശതമാനത്തില്‍ താഴെയാണ് അക്ഷരപിശക് മൂലവും, മറ്റു ചില വാക്യങ്ങളുടെ തര്‍ജ്ജമാക്ളില്‍ ബന്ധപ്പെട്ട പോരായ്മയും ആയി കണ്ടെത്തിയത്. അവസാനം ഈ തെറ്റുകള്‍ സ്വതന്ത്രമായി നിന്ന് പരിശോധിച്ച ബൈബിള്‍ വിമര്‍ശനത്തിനു നിയമിതനായ ഫെഡ്രൈക് കേന്യോന്‍ന്റെ വാക്കുകള്‍ കാണാം:
"No fundamental doctrine of the Christian faith rests on a disputed reading...It cannot be too strongly asserted that in substance the text of the Bible is certain:  especially is this the case with the New Testament." -- SIR FREDERICK KENYON (authority in the field of New Testament textual criticism)

ഇത്രയും അഗ്നിപരീക്ഷകള്‍ കഴിഞ്ഞും, സത്യം ഇതുപോലെ ശോഭിക്കപെടുന്ന ഏതു ദൈവവചനത്തെ പിന്പറ്റും നിങ്ങള്‍? ഇതുപോലെ ഒരത്ഭുതം, ചരിത്രവും, പുരാവസ്തു തെളിവുകളും അടക്കം ഇന്നും നിലനില്‍ക്കുന്ന ബൈബിളില്‍ നിന്ന് ദൈവത്തിന്റെ വെളിപാടും സത്യങ്ങളും തലകുനിക്കാതെ നിന്ന് സ്വയം പ്രകാശിക്കുന്നു. അതാണ്‌ ക്രൈസ്തവന്റെ ബൈബിള്‍.

യെശയ്യാവു അദ്ധ്യായം 34: 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. 


[1] http://www.jewfaq.org/torah.htm
[2] https://en.wikipedia.org/wiki/Bibliography

Saturday 30 April 2016

അള്ളാഹു പറയുന്നു ബൈബിള്‍ തിരുത്തപ്പെട്ടില്ല എന്ന്



ബൈബിള്‍ തിരുത്തപ്പെട്ടു എന്നും, യഥാര്‍ത്ഥ ബൈബിള്‍ ( തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) )  യഹൂദരും ക്രൈസ്തവരും ചേര്‍ന്നിരുന്നു തിരുത്തി, യദാര്‍ത്ഥ വേദം ഒളിപ്പിച്ചു എന്നൊക്കെയുള്ള അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന് കേള്‍ക്കുന്നു  യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.

i) അല്ലാഹുവിന്റെ വചനം ആണ് ഇന്‍ജീല്‍ എന്ന് ഖുറാനില്‍ ആരോപണം:-

66:12   തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.
19:12  ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയും ചെയ്തു.

ii) ഇന്‍ജീല്‍ അന്ന്  തൌറാത്ത്നെ അതേപടി ശരി വെച്ച് കൊണ്ട് എന്നും ഖുറാന്‍:-

3:50   എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു ( ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌ ). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
61:6  മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.

iii) ഇന്ജീലില്‍ വിശ്വസിക്കുന്നവര്‍ അതു അനുനുസരിക്കട്ടെ  എന്നും ഖുറാന്‍:-

5:47  ഇന്‍ജീലിന്‍റെ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധികല്‍പിക്കട്ടെ.

󾮟 ഖുറാനില്‍  അനേകം സ്ഥലങ്ങളില്‍ ഇന്ജീലും തോറയും അനുസരിച്ച് ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു അള്ളാഹു  7 ആം നൂറ്റാണ്ടില്‍ ഖുറാനില്‍ പറയുന്നത് കാണാം

iv) എവിടെയും തൌരാതോ ഇന്ജീലോ നശിപ്പിക്കപെട്ടു എന്നോ തിരുത്തപ്പെട്ടു എന്നോ ഇല്ല! കൂടെ അതനുസരിച്ച്   ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു ഖുറാന്‍:-

5:43  എന്നാല്‍ അവര്‍ എങ്ങനെയാണ്‌ നിന്നെ വിധികര്‍ത്താവാക്കുന്നത്‌? അവരുടെ പക്കല്‍ തൌറാത്തുണ്ട്‌. അതിലാകട്ടെ അല്ലാഹുവിന്‍റെ വിധിവിലക്കുകളുണ്ട്‌. എന്നിട്ടതിന്‌ ശേഷവും അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണ്‌. യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വാസികളേ അല്ല.
5:44   തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. ( അല്ലാഹുവിന്‌ ) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക്‌ അതിനനുസരിച്ച്‌ വിധികല്‍പിച്ച്‌ പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും ( അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു. ) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക്‌ ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു.

v) ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌ അത്രേ എന്നും ഖുറാന്റെ അവകാശവാദം:

2:40  ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ. 2:41   നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ.

 ♦ അതായതു, 7 ആം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ വിശ്വസിക്കാന്‍ അറബികള്‍ക്ക് നല്‍കുമ്പോള്‍, അന്നുള്ള വേദഗ്രന്ഥങ്ങളെ ഖുറാന്‍ ശരി വെച്ചിരുന്നു.  ♦

കണ്ക്ലുഷ്യന്‍:

󾮟 2 ആം നൂറ്റാണ്ടില്‍ തന്നെ തൌറാത്ത് ഒറ്റ ചട്ടക്ക് ഉളില്‍ ആക്കിയിരുന്നു. 
󾮟 3 നൂറ്റാണ്ടില്‍ തന്നെ ആ തൌറാത്ത് ഇനോട് കൂടെ ഇന്ജീലും ചേര്‍ത്ത് വെച്ചിരുന്നു. 
󾮟 4 ആം നൂറ്റാണ്ടിനു മുന്നേ തന്നെ, തൌരാത്തും ഇന്ജീലും ഒറ്റ ചട്ടക്കുള്ളില്‍ തന്നെ മൊത്തം ആയി കിട്ടിയിരുന്നു. 
󾮟 തന്മൂലം 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍ ഇന്ന് ലഭ്യമാണ്. ഇന്ന് ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ബൈബിളും ആ നാലാം നൂറ്റാണ്ടിലെ ബൈബിളിലും ഒന്ന് തന്നെ-  "codexsinaiticus"(http://codexsinaiticus.org/en/) ഇതുപോലെ അനേകമേണ്ണം ഉണ്ട്, അവ ഇന്റര്‍നെറ്റില്‍ ഇതുപോലെ മുഴുവനും scanned page ആയി കണാന്‍ ഉണ്ടാകില്ല എന്ന് മാത്രം.
󾮟 തന്മൂലം എല്ലാം അറിയുന്ന  മുഹമ്മദിന്റെ അള്ളാഹു,  7 ആം നൂറ്റാണ്ടില്‍  യൂദരോട് പറയുകയാണ്‌, നിങ്ങളുടെ കയ്യില്‍ ഉള്ള വേദഗ്രന്ഥത്തെ ശരി വെക്കുന്ന ഖുറാനില്‍ (2:40) വിശ്വസിക്കുക. 
󾮟 എങ്കില്‍ ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന് അല്ലാഹുവിനു നല്ലവണ്ണം അറിയാം. 

 ചോദ്യങ്ങള്‍:
1) 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍  ഇന്നത്തെ പോലെ തന്നെ മുഴുവന്‍ ലഭ്യമായിരുന്നു,  അത് മൂലം തന്നെ 7 ആം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ ദൈവം പറഞ്ഞത്,  ആ   തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും)  പിന്‍പറ്റാന്‍ [5:47 , 43-44 ].  നിങ്ങളുടെ അവകാശവാദം പോലെ അവ തിരുത്തിയതെങ്കില്‍, അള്ളാഹു 7 ആം നൂറ്റാണ്ടില്‍ പറയണമായിരുന്നു, " (പറയുക ) : നിങ്ങള്‍ തിരുത്തിയവയല്ല, മറിച്ചു, നിങ്ങള്‍ തിരുത്താത്ത  നിങ്ങള്‍ മറച്ചു കളഞ്ഞവയെ പിന്‍പറ്റിയാണ്‌ ഖുര്‍ആന്‍ ഇറക്കിയത്" എന്നെങ്കിലും;  2:41 പകരം അല്ലെ?

2)   ഇവിടെ സര്‍വ്വഞാനിയായ അള്ളാഹു (മുഹമദ്) ഒന്നും അറിയാത്തവനും, നൂറ്റാണ്ടുകള്‍ക്കു ശേഷം ഉള്ള മുസ്ലിങ്ങള്‍ എല്ലാം അറിയുന്നവരും, ആക്കുമ്പോള്‍, നിങ്ങളുടെ അല്ലാഹുവിനെ നിങ്ങള്‍ കൂവി ചെറുതാക്കുകയല്ലേ?  

3) അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാത്ത കാര്യം എങ്ങനെ  മുഹമ്മദര്‍ക്ക് സംശയം ഉണ്ടായി?

4) സംശയ കാരണം  2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌  എന്ന ആയത്ത്  തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായതല്ലേ സത്യം?

5) തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) ഒറ്റ ചട്ടക്കുള്ളില്‍ ആണ് ഇരിക്കുന്നത്. അതില്‍ പരസ്പര വിരുധതയില്ല എന്നതിന്റെ തെളിവാണ്, അവ ഒരുമിച്ചു വെക്കാന്‍ കഴിയുന്നു എന്നതും, അവ ഒരുമിച്ചു വെച്ചിട്ടില്ലെങ്കില്‍, പരസ്പരം പൂര്‍ണത കൈവരിക്കുകയില്ല എന്നതും (മത്തായി  5:17).
എന്നാല്‍ 2:40 പ്രകാരം മേല്‍ പറഞ്ഞ പോലെ ഖുര്‍ആന്‍ ആ മുന്‍-vedangalodu  ചേര്‍ത്ത് വെക്കാന്‍ ഉള്ള ധൈര്യം മുസ്ലിങ്ങള്‍ക്ക്‌ ഉണ്ടോ?  ഉണ്ടോ?  [ എന്റെ അറിവില്‍ ; ഇല്ല, " തൌറാത്തും ഇന്ജീലും " വെച്ച് നോക്കുമ്പോള്‍ ഖുറാന്‍ പരസ്പര വിരുദ്ധം ആണ്, ഒന്നിചു വെക്കാനേ സാദിക്കില്ല.]


നോട്ട്: 

അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാതിരിക്കേ,  മുഹമ്മദര്‍ക്ക് ആണ് സംശയം!
കാരണം 2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌  എന്ന ആയത്ത്  തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ പാവം മുഹമദര്‍ക്ക് മനസ്സിലായി.

ഇനി ഒറ്റ വഴിയെ ഉള്ളു. കണ്ണും അടച്ചു മറ്റുള്ള വേദങ്ങളെ തള്ളുക ; തിരുത്തപ്പെട്ടു എന്ന് പറയുക. ഈ അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന്  യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.  MM അക്ബര്‍, സക്കീര്‍ നായിക്ക്, അഹ്മദ് ദീദാത്ത്, എന്തിനു ഏതു ഒരു മുസ്ലിം കൊച്ചു കുട്ടി പോലും ഇതും പറഞ്ഞു ക്രൈസ്തവരെ അധിക്ഷേപിച്ചാണ് നടപ്പ്.

ഇവര്‍ അപ്പോള്‍ ആക്ഷേപിച്ചത്, അല്ലാഹുവിനെയും മുഹമദിനെയും ആണെന്ന് ഇപ്പൊ മനസ്സിലായിക്കാം.  ഖുര്‍ആന്‍ 66:12, 19:12, 5:43-45 പ്രകാരം  അള്ളാഹുവിന്റെ വചനങ്ങള്‍ ആണ്   തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും)  എങ്കില്‍, 18:27 (അവന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല. ) പ്രമാണ പ്രകാരവും,  മേലെയുള്ള തെളിവുകള്‍  പ്രകാരവും, മുസ്ലിങ്ങള്‍ അവരുടെ അള്ളാഹുവിനെ അധിക്ഷേപിക്കുന്നു എന്ന് തിരിച്ചറിയട്ടെ.

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!!



Thursday 14 April 2016

ഹഗഗ് (hagag) എന്ന് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ പറയുന്നുണ്ടോ?


മുഹമ്മദര്‍: ഹീബ്രുവില്‍ "ഹഗഗ" എന്ന പദം ഹജ്ജ് എന്ന അറബി പദത്തിന് തുല്യം ആണ്. തന്മൂലം ഈ പദം ഉപയോഗിക്കുന്നിടത്ത് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ ആണ് ദൈവം കല്‍പ്പിക്കുന്നത്. http://biblehub.com/hebrew/2287.htm
 

                 2500 BC കളിലേക്ക് വ്യാപരിച്ചു കിടക്കുന്ന ഹീബ്രുവില്‍ നിന്ന്, 500 BC കളില്‍ ഉരിത്തിരിഞ്ഞ അരമ്യ ഭാഷയുടെ, ഭാക്കിപത്രമായി 200 AD കളോട് കൂടി സുറിയാനി ഭാഷ ഉണ്ടായി. പക്ഷെ അറബിയുടെ ചരിത്രം നോക്കിയാല്‍ 500 AD കഴിഞ്ഞാണു എന്ന് മനസ്സിലാക്കാം, ഖുറാന്‍ ആണ് ആദ്യം എഴുതി യ അറബി കിത്താബ് എന്ന് കേട്ടിട്ടുണ്ട് ; പക്ഷെ അറബികള്‍ എന്ന അപരിഷ്കൃത വര്‍ഗ്ഗം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉണ്ട്. അതിനാല്‍ ആ പ്രദേശങ്ങളിലെ ഭാഷകളില്‍ സാമ്യത പുലരാം എന്ന് വെച്ച് ഇങ്ങനെ വ്യബിച്ചരിക്കുന്നത് യുക്തിഭദ്രം ആണോ എന്ന് മുഹമ്മദര്‍ ചിന്തിക്കേണ്ടി ഇരിക്കുന്നു.  ഒരു വാക്കിന് താങ്കളുടെതു മാത്രമായ അര്‍ഥം ആരോപിച്ചു  നല്‍കുമ്പോള്‍, യുക്തിക്ക് നിരക്കാത്ത  അത് അപ്പാടെ വിശ്വസിക്കാന്‍  സാധ്യമല്ല. കാരണം "ഉത്സവം/celebration പ്രകാരം ഉള്ള ആചാരം" എന്നി അര്‍ഥങ്ങള്‍ എല്ലാം ആണ് chagag എന്ന മൂലപദത്തില്‍ നിന്ന് ഉരിത്തിരിഞ്ഞ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്, അതിന്റെ പശ്ചാത്തലം എന്ത്, എവിടെ, എന്തിനു ആചരിക്കുന്നു, ആ ഉത്സവത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് അറിയണം ആദ്യം.

ഇവിടെ  http://biblehub.com/hebrew/strongs_2287.htm പ്രകാരം chagag എന്ന പദം ബൈബിളില്‍ 16 ഇടതു പറഞ്ഞിട്ടുണ്ട്;  എന്നാല്‍ chagag എന്ന് പറഞ്ഞതായി കാണുന്നുണ്ടോ എന്ന് പരിശോദിക്കാം.

(A) പുറപ്പാടു 5:1 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. 

[ וְיָחֹ֥גּוּ]
g-y-ch-y-g എന്ന് ആണ് അവിടെ പറയുന്നത്,  "celebrate/ഉത്സവം" വിജനപ്രദേശത്തു ഒരു ഉത്സവം കൊണ്ടാടാന്‍ ഇസ്രയേല്‍ മക്കളെ മോശയുടെയും അഹരോന്റെയും കൂടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ചു സ്വത്രന്ത്രരാക്കി വിട്ടയക്കേണം എന്ന് അറിയിക്കുന്ന ഭാഗം. ഇവിടെ 'ഹജ്ജ്' എന്ന് വ്യഖ്യനിക്കപെടാന്‍ ഉള്ള തെളിവുകള്‍ ഒന്നും കാണുന്നില്ല. പദങ്ങള്‍ ചേരുന്നതല്ല, അര്‍ത്ഥവും, പശ്ചാത്തലവും ഈ ഹജ്ജ് എന്ന പാഗന്‍ ആചാരത്തോട് ചേരുന്നതല്ല.

1300 കിലോമീറ്റര്‍  ആണ് ഈജിപ്തില്‍ നിന്ന് മെക്കയിലേക്ക് ഉള്ള ഏകദേശം ദൂരം. മോശയം അഹരോനും മെക്കയില്‍ ഹജ്ജിനു കൊണ്ട്  പോകാന്‍ ആണ് ഫറവോന്റെ അടുക്കല്‍ ചോദിച്ചത് എന്ന് ആരോപിക്കുന്നതിലെ ആനുചിത്യം നമുക്കിവിടെ മനസ്സിലാക്കാം.  അവര്‍ മെക്കയില്‍ വന്നു ഹജ്ജ് ചെയ്തു എന്ന് കാണാന്‍ കഴിയുന്ന ഒന്നും തന്നെ പുറപ്പാടു പുസ്തകത്തില്‍ ഇല്ല.

അടുത്തതായി ഫറവോന്‍ അതിനനുവാദം നല്‍കാതെ അവര്‍ അവിടെ നിന്ന് പുറപ്പെടുന്നില്ല എന്ന് വചനത്തില്‍ കാണാവുന്നതാണ്.
അഹരോന്‍ : "2... ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു"; പിന്നീടു പത്തു വ്യാധികളാല്‍ ഈജിപ്തിനെ ശിക്ഷിക്കുന്നത് നമ്മള്‍ അവിടെ അറിയുന്നു.

ശേഷം ആണ് പെസഹവിരുന്നു കൂടെ passover, ഈജിപ്തില്‍ അധ്യജാതന്മാരെ എടുക്കപ്പെടുന്ന "കടന്നു പോക്ക്"
തന്മൂലം ഈ പറഞ്ഞ   "celebrate/ഉത്സവം"  അവിടെ തന്നെയാണ് "feast/വിരുന്നും" ആയി ആഘോഷിക്കുന്നത്.  ഈ പറഞ്ഞതാണ് ഉത്സവവും/പെസഹാ വിരുന്നും . ഈ  "g-y-h-y-g" എന്ന പദത്തില്‍ ഉത്സവം പെസഹായാകുന്നു.  പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."

********************************************************
ആ വിരുന്നിന്റെ പേര് പെസഹ, ഹജ്ജിന്റെ പേര് പെസഹാ ആണെന്ന് പറയുന്നവരുടെ ഒരു അവസ്ഥ ഭയാനകം.
********************************************************

(B)പുറപ്പാടു 12:14 ഈ ദിവസം നിങ്ങൾക്കു ഔർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.

[וְחַגֹּתֶ֥ם]
t-ch-g-h  എന്ന് ആണ് അവിടെ പറയുന്നത്  "വിരുന്നു" ഓര്‍മ്മയായി ആചരിക്കേണ്ട ഉത്സവം എന്ന് കാണാം. എല്ലാ തലമുറകളും ഇതാചരിക്കേണം. എന്തിനെ ആണ് ഓര്‍മ്മയക്കേണ്ടത് എന്ന് നോക്കിയാല്‍  പുറപ്പാടു "12:27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം."

മേല്‍ പറഞ്ഞ പ്രകാരം പെസഹ എന്നാ ഉത്സവവും/ പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍(ഉത്സവം)- പെസഹ.
പുറപ്പാടു 12:8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

അതായതു പുറപ്പാടു 12:14 ഇല്‍ പറയുന്ന "ഉത്സവമായി/വിരുന്നായി" തലമുറയി ആഘോഷിക്കുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയാണ്.  യാത്ര പുറപ്പെടാന്‍ ഒരുക്കം ആയിരുന്നുകൊണ്ട് ധൃതിയില്‍ ഭക്ഷണം കഴിക്കുകയും,  അടിമത്വത്തിന്റെ അവസാന ദിവസവുമായി ആഗോഷിക്കുന്നതാണ് പശ്ചാത്തലം.

*****ചോദ്യം:-****************************************
ആ പറയുന്ന "ഹജ്ജ്/തീര്‍ത്ഥാടനം"  ആകുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയായിട്ടണോ ഇസ്ലമിന്റെ ഹജ്ജ് എന്ന പാഗന്‍ അനുകരണം?
പുളിപ്പില്ലാത്ത അപ്പവും ചുട്ട മാംസവും കൂടെ കയപ്പു ചീരയുമാണോ ഇസ്ലാമിന്റെ ഹജ്ജ്ന്റെ വിരുന്നു?
 എന്തിനാണ് ഇത്ര അധപധികുന്നത്? :)   മോരും മുതിരയും പോലെ ചേരുന്നില്ല.
********************************************************

(C)പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. 

[תָּחֹ֥ג]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

പുറപ്പാടു 23:14  ആണ് ഏറ്റവും പ്രധാന വചനം chagag എവിടെയെല്ലാം

പുറപാട് 23:15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു.

(D)ആവര്‍ത്തന പുസ്തകം 16:15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവേക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.

[תָּחֹ֥ג]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

സംവസ്തരത്തിലെ   1 ആം വട്ടം ( ലേവ്യപുസ്തകം അദ്ധ്യായം 23 വായിക്കുക മേല്‍ പറഞ്ഞ ഉത്സവത്തെ കുറിച്ച് കൂടെ മറ്റു ഉത്സവങ്ങളെ കുറിച്ചും വ്യക്തമായി അറിയിക്കുന്നു. )

1) ആബീബ്/നിസ്സാന്‍ മാസത്തില്‍
ലേവ്യ 23:5  ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. (പുറപ്പാടു 23:14 -15)
6 ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.7 ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.8 നിങ്ങൾ ഏഴു ദിവസം യഹോവേക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
2)  7 ദിവസം ആണ് ആചാരം.
3)  പുളിപ്പില്ലാത്ത അപ്പം ആണ് ഭക്ഷിക്കേണ്ടത്
4) ശബത്തു ആണ്, ആദ്യവും അവസാന ദിവസവും വേലകള്‍ ഒന്നും ചെയ്യാന്‍ പാടില്ല

സംവസ്തരത്തിലെ   2 ആം വട്ടം:
(E)ലേവ്യ 23:39 ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.

(ഇവിടെയും chagag എന്ന പദം ആണ് എന്നാണ് ആരോപണം.)

[תָּחֹ֥גּוּ]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.

1) ആദ്യഫലപ്പെരുന്നാല്‍ ;
ലേവ്യ 23:10 ..... ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.11 നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം...... 15 ശബ്ബത്തിന്റെ പിറ്റെന്നാൾ മുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. ... 21 അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.22 നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

2) കാനാന്‍ ദേശത്ത് എത്തിയ ശേഷം ; ആദ്യഫലം പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.

3) ആദ്യ ദിവസം ശബ്ബത്തും ശേഷം ഫലനീരാജനം ചെയ്യുന്നു, കൂടെ ഊനമില്ലാത്ത ആണാട്ടിൻ കുട്ടിയെയും അര്‍പ്പിക്കുനുണ്ട്.

4) ഭോജനയഗമായി എണ്ണ ചേര്‍ത്ത മാവും, പാനീയയാഗമായി വീഞ്ഞും നല്‍കണം.

5) വഴിപാടു കൊണ്ട് വരുന്ന ദിവസം ഉപവാസം.

6) ശേഷം 7 ദിവസം ശബ്ബത്തു

7) ആ 7ആം ശബ്ബത്തിനു ശേഷം 50 ദിവസം എണ്ണി ധ്യന്യം കൊണ്ട് യാഗം.

8) നീരാജനത്ത്തില്‍ നിന്ന് ഉണ്ടാക്കിയ ചുട്ട അപ്പം കൊണ്ട് വന്നു അര്‍പ്പികണം. അത് യാഹ്നുള്ള ആദ്യ വിളവു.

9) ആ അപ്പത്തോട് കൂടെ ഏഴു ചെമ്മരിയാട്ടിൻ കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും പാനീയ യാഗവും കഴിക്കണം.

10) സാമാധാനയാഗമായി  കോലാട്ടു കൊറ്റനെ അര്‍പ്പിക്കണം (ഉല്പത്തി 22:13 കൊലാട്ട് കൊറ്റനെ അബ്രഹാം ബലി കൊടുക്കുന്നുഇസഹക്കിനു പകരം)

11)അവസാന ദിവസം സഭായോഗം, ശാബത്ത്, വേലയൊന്നും ചെയ്യരുത്.


സംവസ്തരത്തിലെ   3 ആം വട്ടം: (ലേവ്യ 23: 23-44) സുക്കോത്ത് അഥവാ കൂടാര പെരുന്നാള്‍

(F)ലേവ്യ 23:41 സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം.
[תָּחֹ֥גּוּ]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.

സംഖ്യാപുസ്തകത്തിലും ഈ കൂടാര പെരുന്നാള്‍നു മുന്‍പേ ഉള്ള പശ്ചാത്താപ ദിവസത്തെ കുറിച്ച് പറയുന്നു.

(G)സംഖ്യാ 29:12 ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.

[ וְחַגֹּתֶ֥ם]
w-ch-g-t എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം  ആചരികേണ്ട  ഉത്സവം.

1) ഏഴാം മാസം തിഷ്രി, 10ആം തിയതി പാപപരിഹാര ദിവസം (ലേവ്യ 23:27, സംഖ്യാ 29:12) , വിശുദ്ധ സഭായോഗവും, പശ്ചാത്താപവും ചെയ്യതു യാഹ്നു ദഹനയാഗം അര്‍പ്പിക്കുന്നു.

2) പശ്ചാതപിക്കാത്ത ഒരുവനും ഇടയില്‍ വേണ്ട.  ലേവ്യ 23: 29 അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം

3) അന്ന് ശബ്ബത്തു ആണ്.

4) ശേഷം 6 ആം ദിവസം യാഹിന്റെ കൂടാരപ്പെരുന്നാള്‍ ആണ്. ലേവ്യ 23:34

5) കൂടാരപ്പെരുന്നാളിന്റെ  ഒന്നാം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.

6) ശേഷം 7 ദിവസം  യാഹിനു ദഹനയാഗം അര്‍പ്പിക്കണം.

7) 8 ആം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.

9)  കൂടാരപ്പെരുന്നാല്‍ ഉത്സവതിന്റെ ആദ്യ ദിവസവും, അവസാന ദിവസവും വിശുദ്ധ ശബ്ബത്തു തന്നെ.

10) മിസ്രയേംമില്‍ നിന്ന് ഇസ്രയേല്‍ മക്കളെ കൊണ്ട് വന്നപ്പോള്‍ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു എന്ന ഓര്‍മയാണ്  ഈ ഉത്സവം (ലേവ്യ 23:42-43)

"പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം." എന്ന [תָּחֹ֥ג] t-h-g  എന്ന്  "chagag / ഉത്സവ ആചരണം"  എന്താണ് എന്ന് വ്യക്തമായി മനസിലാക്കാം.
i. പെസഹ, 
ii. ആദ്യഫല പെരുന്നാള്‍, 

iii. കൂടാര പെരുന്നാള്‍. 
ഇവയാണ് (തനക്കില്‍)ബൈബിളില്‍ ഈ പദത്തിനോട് അനുബന്ധിച്ച് എല്ലായിടത്തും ഉള്ള ഈ പദത്തിന്റെ അര്‍ഥം. ഇവിടെ എല്ലാം തന്നെ അടിമത്വത്തില്‍ നിന്ന് മോച്ച്ക്കപ്പെട്ട് കനാനില്‍/ഇസ്രയേല്‍ഇല്‍ എത്തിയതിന്റെ ഓര്‍മ്മ കൊണ്ടാടുന്നതിന്റെ ആഘോഷം.


********************************************************
ഇവിടെ ഹജ്ജ് എന്ന ആദ്യഫല പെരുനാളും, കൂടാരപെരുന്നാളും  ഒക്കെ ആയ  തീര്തടനവും ആണ് ഇവ എന്ന്  പറയുന്നവര്‍ക്ക്  അസാമാന്യ അബദ്ധബുദ്ധി വേണം.

അങ്ങനെ എങ്കില്‍:-
1) ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത്, ആബീന്‍/നിസാന്‍ മാസമാണോ ?
അല്ല.

ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത് ദുഹു-അല്‍-ഹജ്ജഹ് എന്ന മാസമാണ്.

2) മേലെ പറയുന്ന പോലെ ദഹനയാഗവും, പാനീയ യാഗവും അര്‍പ്പിക്കരുണ്ടോ?

3) വീഞ്ഞ് പാനീയയാഗം ആയി അര്‍പ്പിക്കുന്നുണ്ടോ?

4) ശബ്ബത്തു ആചരിക്കരുണ്ടോ?

5) പശ്ചാത്തപിക്കരുണ്ടോ കൂടാരപ്പെരുന്നളിനു ആദ്യ ദിവസം?

6) മിസ്രയിമില്‍ നിന്ന് ഇസ്രയേല്യരെ രക്ഷിച്ചു കൊണ്ട് വന്നതിന്റെ ഉത്സവമാണോ മേല്‍ പറഞ്ഞ ഹജ്ജ്?

7) മാവും അപ്പവും എല്ലാം മേല്‍ പറഞ്ഞ പ്രകാരം ഹജ്ജ് ഇല്‍ അനുഷ്ടാനം ഉണ്ടോ?

ഇനി...

ഹജ്ജില്‍ ഉള്ള എന്തെങ്കിലും ഈ മൂന്നു ഉത്സവത്തില്‍ കാണുന്നുണ്ടോ??
1) വെള്ളവസ്ത്രം ഉടുത്തു മൂന്നു ഘട്ടം ആയി കറുത്തകല്ലില്‍ ചുറ്റുക?
2) കറുത്ത കല്ലില്‍ മുത്തുക?
3) സാത്താനെ കല്ലെറിയുക എന്ന് പറഞ്ഞ മാസ് ഹൈസ്ടീറിയ?
4) അടിസ്ഥാനമില്ലാതെ മലകള്‍ക്കിടയില്‍ ഓടുക?
5) കല്ലില്‍ മുതിയാല്‍ പാപപരിഹാരം എന്നിവ?
6) ഒട്ടകങ്ങലെയാണോ അവിടെ കൊല്ലുന്നത്?

അല്ല. അപ്പോള്‍ പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.

ആരോപണത്തിന് കഴമ്പു ഇല്ലാതിരിക്കെ, ഇങ്ങനെയുള്ള ആരോപണങ്ങളെ നുണകള്‍ ടാക്കിയ ആയി ഗണപ്പെടുത്താം.  നുണകളുടെ ഉപഞ്ഞതാവ്,
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

ഇനി വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങള്‍ ഹജ്ജ് ചെയ്യാറുണ്ടോ?

ഇല്ല!

*******************************************************


(H) 1 ശമൂവേൽ 30:16 അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.

[ וְחֹ֣גְגִ֔ים ]
w-ch-g-m എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

ഇത് നല്ല ഒരു ഉദാഹരണം ആണ്.

> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, അടിയും വിരുന്നു/ഉത്സവം ആഘോഷിച്ചു.<

chagag എന്ന അര്‍ഥം വരുന്ന തീര്‍ത്ഥാടനം ആയ ഹജ്ജ് ആണ് എങ്കില്‍;

> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, ചെയ്തു ഹജ്ജിനു പോയി <

ഇവിടെയും പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.

(I) സങ്കീര്‍ത്തനങ്ങൾ 42:4 ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു.

[חוֹגֵֽג׃]
ch-va-g-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിശുദ്ധ ദിവസത്തിലെ ആഘോഷം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.

ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.

മശിഹയെ കുറിച്ച് ഉള്ള പ്രവചനങ്ങള്‍ ആണിത്. 1000 BC കളില്‍ ദാവീദിന്റെ മശിഹായെ പറ്റിയുള്ള പ്രവചനം. ഇവിടെ പറയുന്ന ഉത്സവനാള്‍ മേല്‍ പറഞ്ഞ 3 തവണയുള്ള ഉത്സവസമയങ്ങളില്‍ ഒന്നാണ്. എന്നാല്‍ താഴെ യുള്ള വചനങ്ങള്‍ വായിക്കുമ്പോള്‍, മശിഹയുടെ ആത്മാവില്‍ ഉള്ള പ്രാര്‍ത്ഥന ഇവിടെ കാണുന്നു ; കൂടെ കൂടാരപ്പെരുന്നാളിന്റെ ദിവസങ്ങള്‍ ആണു ഇവിടെ പറയുന്നതെന്നു മനസ്സിലാക്കാം.

സങ്കീൎത്തനങ്ങൾ 42:9 നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.10 നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കും വണ്ണം എന്നെ നിന്ദിക്കുന്നു. 11 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

*********************************************************
ഇവിടെ മശിഹ ചെന്നു ഹജ്ജു ചെയ്തു എന്ന് പറയുന്നതിലെ അനൌചിത്യം എത്രത്തോളം എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയാണ്‌ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്. മേക്ക എന്ന ഒരു നഗരത്തെ പറ്റി ചരിത്ര രേഖകളില്‍ 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ എവിടെയും പറഞ്ഞിട്ടോ അറിയിചിട്ടോ ഇല്ല. പോട്ടെ, ഈ കാബ പണിതത് എന്നാണ് എന്ന് ചരിത്രത്തില്‍ നിന്ന് 3 ആം നൂറ്റാണ്ടിനു മുന്നേ ഒരു തെളിവ്  കാണിക്കാന്‍ ഇല്ല. അപ്പോള്‍ ആണ് അതിനും 1000 വര്ഷം മുന്‍പേ ഉള്ളവര്‍ , ഹജ്ജ് ചെയ്യാന്‍ മോശയുടെയും ദാവീദിന്റെയും സമയത്തുള്ളവര്‍ എവിടെ പോയിരുന്നു എന്ന്  ആരോപണം ഉന്നയിക്ക്കുന്നത്. *********************************************************

(J)സങ്കീര്‍ത്തനങ്ങള്‍  107:27 അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

[יָח֣וֹגּוּ]
y-ch-w-g  എന്ന് ആണ് അവിടെ പറയുന്നത്  "ആഘോഷം"  അഥവാ "പരിസരം മറന്നു ആടിയാടി" നടന്നു എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.

ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.
ഇവിടെ പുലബെന്ധമില്ലാത്ത തീര്‍ത്ഥാടനം/ഹജ്ജ് എന്ന് ഇട്ടാല്‍;

>അവർ മത്തനെപ്പോലെ ഹജ്ജിനു നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.<

സത്യം അല്ലെ?

*********************************************************

(K) നഹൂം 1:15 ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു. 

[חָגִּ֧י]
ch-g-g-i "ഉത്സവങ്ങള്‍ ആചരിക്കുക" എന്ന് ആണ് ഇവിടെ ഉള്ളത്. ഇനി അത് ഹജ്ജ് ആചരിക്കുക എന്നാക്കി മാറ്റണം എങ്കില്‍, ആ മേല്‍ പറഞ്ഞ ഉസ്ത്സവങ്ങള്‍ തീര്‍ത്ഥാടനം ആക്കി മാറ്റണം പക്ഷെ പുറപ്പാടു 23:14 പ്രകാരവും  കൂടെ മേല്‍ പറഞ്ഞിടത്ത് എവിടെയും തീര്‍ത്ഥാടനം എന്ന് അര്‍ഥം കൊടുക്കാന്‍ സാധിക്കുന്ന അര്‍ഥം വരാതതിനാലും, ഹജ്ജ് എന്ന വാദം അവിടെ ഒത്തു പോകുകയില്ല.  ഇനി വാക്കാല്‍ പറഞ്ഞാല്‍ തികയുകയില്ല,  കാരണം ബൈബിളില്‍ ഹജ്ജ് എന്ന ഒരു അക്ഷരസാമ്യം എടുത്തു അത് മക്കയിലെ കാബയില്‍ ആണ് എന്ന് കാണിക്ക്കാന്‍ ഉള്ള തെളിവ് ഇല്ല. കൂടെ മക്കയും ഹജ്ജും മറ്റും 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷി നല്‍കാന്‍ ഇസ്ലാമിന് സാധ്യമല്ല.


(L) സെഖര്യാവ് 14:16 എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.

[חַ֥ג]
w-l-ch-g ഇവിടെ യൂദരുടെ പ്രധാന ഉത്സവങ്ങള്ല്‍ ഒന്നായ കൂടാര പെരുന്നാള്‍ (ആഘോഷം) ആണ് പറയുന്നത്. ഇവിടെ തീര്‍ത്ഥാടനം ഇട്ടാല്‍ അത് സാധിക്കുമോ?

>>സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ "ഹജ്ജ്" ആണ്ടുതോറും വരും.<<

എന്നതിലെ വിഡ്ഢിത്തം സാധാരണ യുക്തിയുള്ളവര്‍ക്ക് മനസ്സിലാക്കാം.

(M) സെഖര്യാവ് 14:18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുംണ്ടാകും.

[לָחֹ֖ג]
l-ch-g എന്ന് ആണ് അവിടെ പറയുന്നത്   "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.
>>കൂടാരപ്പെരുന്നാൾ "ഹജ്ജ്" വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ<<

(N) സെഖര്യാവ് 14:19 കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.

[לָחֹ֖ג]
l-ch-g എന്ന് ആണ് അവിടെ പറയുന്നത്   "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.

>> കൂടാരപ്പെരുനാൾ "ഹജ്ജ്" വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും<<

******************************************************
മുസ്ലിങ്ങള്‍ ആചരിക്കുന്നത് കൂടാരപ്പെരുനാള്‍ ആണല്ലേ? അതറിയില്ലായിരുന്നു.
ഹജ്ജിനു വരാത്തവരെ കൂടാരപ്പെടുന്നാള്‍ ആചരിക്കാത്തവരെ, ശിക്ഷിക്കുമെന്നോ ഇസ്ലാമിക വിശ്വാസം?

സെക്കരിയാഹിന്റെ കാലത്ത് മക്കയും കാബയും ഉണ്ടായിരുന്നോ എന്ന് നോക്കിയാല്‍ അതും ഇല്ല.  പിന്നെ ആകെയുള്ള പിടിവള്ളി പദങ്ങള്ളില്‍ അര്‍ഥം പശ്ചാത്തലം എന്താണ് എന്നൊന്നും ശ്രദ്ധിക്കാതെ വ്യാഖ്യാനിച്ചാല്‍ ഉള്ള കുഴപ്പം ആണ് മേലെ ഉദാഹരണം സഹിതം കാണിച്ചിട്ടുള്ളത്.

******************************************************

ചുരുക്കം:
1) chagag - എന്ന മൂലപദം അതെ പഠി എവിടെയും ബൈബിളില്‍ ഉപയോഗിച്ചിട്ടില്ല.

2) അതില്‍ നിന്ന് എന്ന് പറയുന്ന പദം 16 സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്.

3) അതില്‍ ഒരിടത്തു പോലും തീര്‍ത്ഥാടനം എന്ന് പദത്തിന് അര്‍ഥം കൊടുക്കുന്ന വാചകങ്ങള്‍ ഇല്ല.

4) "ഉത്സവ/ആഘോഷ ആചാരം" എന്നാണു എല്ലായിടത്തും അര്‍ഥം വന്നിട്ടുള്ളത്

5) അവിടെയെല്ലാം  യിസ്രായേലിന് യാഹ്  അടിവരയിട്ടു നല്‍കിയിട്ടുള്ള പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം ഉള്ള ഉത്സവമാണ്  വിഷയം.

6) ആ ഉസ്ത്സവങ്ങളില്‍ ഓരോ ദിവസവും എങ്ങനെ വേണം എന്ന് വ്യക്തമായി അറിയിച്ചിട്ടുണ്ട്.

7) ഹജ്ജിന്റെ പാഗന്‍ ആചാരങ്ങള്‍ ഒന്നും അവിടെ കാണുന്നില്ലത്താതിനാലും

8) മേക്ക കഅബ എന്ന് പറയുന്ന സംഭവങ്ങളെ ബൈബിള്‍ ക്രോടീകരിച്ച  കാലഘട്ടത്തിഇല്‍ പോലും അറേബ്യയില്‍ കാണാത്തതിനാലും,

ഹജ്ജ് ആചരിക്കാന്‍ ബൈബിളില്‍ പറയുന്നു എന്ന ആരോപണം വെറും ഇസ്ലാമിക താക്കിയ ആണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു.
 

യഹൂദര്‍ ഇങ്ങനെ ന്യായപ്രമാണം അറിഞ്ഞിട്ടും ഹജ്ജ് ചെയ്തിരുന്നതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഇല്ല.

ഹജ്ജ് എന്നാല്‍ ഒരു പദത്തില്‍ മാത്രം ഒതുങ്ങുന്നതാണോ??

അല്ല;

ഹജ്ജ്:
സാത്താനെ കല്ലെറിയലും, കഅബയുടെ ചുറ്റും മൂന്നു ദേവതമാര്‍ക്ക് വേണ്ടി മൂന്നു ഘട്ടം ആയി ചുറ്റും ഓടലും. കറുത്ത കല്ലില്‍ മുത്തലും, മലകള്‍ക്കിടയില്‍ കിടന്നു ഓടലും ഒക്കെ യുള്ള ഈ പാഗന്‍ രീതികള്‍ സെബായരില്‍ (baal ആരാധകരില്‍ ) നിന്ന് ഇസ്ലാം പകര്‍ത്തി; അതെല്ലാം യൂദര്‍,  ബൈബിളിലെ  പറയുന്ന പെസഹാ , ആദ്യഫല , കൂടാര പെരുന്നാള്‍ ഉത്സവവും, അതിന്റെ ശബത്തും ആണ് എന്ന് ആരോപികുന്നവന്റെ മനോനില എത്ര പരിതാപകരം.  ഒരു തരിമ്പു യുക്തിയും അതിനെ കുറിച്ചുള്ള അറിവും ഇല്ലാത്തവര്‍ എന്ന് മനസ്സിലാക്കാം. പണ്ടും ഇതുപോലെ ഉള്ള നുണകള്‍മായി മുഹമാദീയര്‍ വരുമായിരുന്നു പറകലീത, ആവര്‍ത്തനം 19:18, ഇസ്മയിളില്‍ നിന്ന് മുഹമ്മദ്‌, ഉത്തമാഗീതത്തിലെ മുഹമ്മദ്‌ തുടങ്ങീ അനേക പദ/അര്‍ത്ഥ വ്യഭിചാരം എല്ലാം തകര്‍ന്നടിഞ്ഞു കുപ്പയില്‍, കൂടെ ഇപ്പൊ ഇതും.

സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കട്ടെ!