Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Kaaba. Show all posts
Showing posts with label Kaaba. Show all posts

Tuesday, 5 December 2017

"ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്": മുഹമ്മദ്‌

അല്ലാഹുവിന്റെ അപ്പോസ്തോലന്‍ പറഞ്ഞു, "ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്" (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍)

ഈ മോഴിയുടെ ഇസ്ലാമിക ട്രടിഷന്‍ അറിയണം എങ്കില്‍ ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ ഒരാളെ പരിചയപ്പെടണം.

🔶 ആരാണ് ഈ ഹംസാ?
 ഹംസാ "ഹംസാ, അല്ലാഹുവിന്റെയും അവന്റെ അപോസ്തോലന്റെയും സിംഹം എന്നറിയപ്പെട്ടു, ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തു, ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായി. (Volume 1, Parts 1.19.6  - IBN SA'D'S KITAB AL-TABAQAT AL-KABIR)", 625 AD ഉഹുദ് യുദ്ധത്തില്‍ മരണപ്പെടുമ്പോള്‍, 59 വയസായിരുന്നു ഹംസക്ക് [Muhammad ibn Saad. Kitab al-Tabaqat al-Kabair vol. 3. Translated by Bewley, A]  . അബ്ദു-മുത്തലിബിന്റെ പുത്രന്മാരില്‍ ഒരുവനായ അബ്ദുള്ളയുടെ മകന്‍ ആണ് അല്ലാഹുവിന്റെ പ്രവാചകന്‍ ആയ മുഹമ്മദ്, എന്നാണ് ഇസ്ലാമിക വിശ്വാസം. അതായതു, അബ്ദു-മുത്തലിബ്ന്റെ മറ്റൊരു പുത്രന്‍ ആണ് ഹംസാ.  അതായതു അബ്ദുള്ളയുടെ സഹോദരന്‍.  610 AD യില്‍ 40 വയസ്സ് ഉള്ളപ്പോള്‍ ആണ് മുഹമ്മദ്‌ ജിബ്രേലിനെ കാണുന്നതും ആദ്യ സുറ 96 ആയ അല്‍-അലഖു ഇറക്കപ്പെടുന്നത്‌. അതായത്, 625 AD ഹിജ്രക്കും 4 വര്ഷം ശേഷം ഉഹുദ് യുദ്ധം നടക്കുമ്പോള്‍ മുഹമ്മദിന് ഏകദേശം 55   വയസ്സ് കാണണം.   എങ്കില്‍ മുഹമ്മദു ഹംസയെക്കള്‍ 4 വയസ്സ് ഇളപ്പു ആണെന്ന് മനസ്സിലാക്കാം.

ഹംസാ ബിന്‍ അബ്ദു-മുത്തലിബു ... മുഹമ്മദിനേക്കാള്‍ രണ്ടോ നാലോ വര്ഷം മുന്നേ ജനിച്ചിരുന്നു. (Al-Isaba fi Tamyiz al-Sahaba by Ibn Hajar,  v.2, p. 121). ഹംസാ മുഹമ്മടിനെക്കള്‍ 4 വര്‍ഷത്തോളം മുതിര്‍ന്നവന്‍ ആണ് .

🔶  അതിനെന്താ, ഹംസാ മുഹമ്മദിനെക്കാള്‍ മൂത്തവന്‍ ആയാല്‍?

അതിനു കുറച്ചു ജഹലിയ കാലവും, മുഹമ്മദിനു ഇച്ചിരി ജനനത്തിനു മുന്നേയുള്ള ഇസ്ലാമിക ചരിത്രവും നോക്കാം.  പ്രമുഖ ഇസ്ലാമിക പണ്ഡിതനായ "#ഇബിന്‍_കഥീരിന്റെ_സിരാത്ത്-അല്‍- നബവിയ " യില്‍ നിന്ന്:

► ഇബ്ന്‍ ഇശക്ക്‌ ബോധിപ്പിക്കുന്നത്‌, "മോഴികളെന്തായിരു‍ന്നെന്നാല്‍ , 'സംസം കിണര്‍ കുഴിക്കുന്ന സമയം ഖുറയ്ഷികളില്‍ നിന്ന് എതിര്‍പ്പ് നേരിടെണ്ടി വന്നപ്പോള്‍ അബ്ദ അല്‍-മുത്തലിബ് ഒരു പ്രതിഞ്ഞ  എടുതിരുന്നതെന്തെന്നാല്‍.  തനിക്ക് പത്തു പുത്രന്മാര്‍ ജനിക്കുകയും, അവര്‍ വളര്‍ന്നു കൊണ്ട് തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന കാലമായാല്‍, താന്‍ അവരില്‍ ഒരുവനെ കഅബയില്‍ വെച്ച് ദൈവത്തിനു ബലിയര്‍പ്പിക്കാം.' "
"കാലക്രമേണ, അദ്ദേഹത്തിന് പത്തു പുത്രന്മാര്‍ വളര്‍ച്ച പ്രാപിക്കുകയും, അവര്‍ തന്നെ സംരക്ഷിക്കാന്‍ യോഗ്യര്‍ ആകുമെന്ന്  അദ്ദേഹത്തിന് ഉറപ്പാവുകയും ചെയ്തു. അവരുടെ പേരുകള്‍ ഇവയായിരുന്നു, അല്‍-ഹാരിത്ത്, അല്‍-സുഹയ്ര്‍, ഹജില്‍, ദിരാര്‍, അല്‍-മുഖ്‌അവ്വിന്‍, അബു-ലഹബ്, അല്‍-അബ്ബാസ്‌, ഹംസാ (ഇബ്ന്‍ സാദ് സംശയം പ്രകടിപ്പിചിട്ടുണ്ടിവിടെ), അബു താലിബ് , അബ്ദുല്ലഹ്. അദ്ദേഹം എല്ലാവരെയും ഒന്നിച്ചു കൂട്ടി തന്നെ ഒര്മപ്പെടുത്തിയ ആ പ്രതിജ്ഞയെ പറ്റി മക്കളെ അറിയികക്കയും, സര്‍വ്വപ്രതാപിയും സര്‍വ്വശക്തനുമായ ദൈവത്തോടുള്ള തന്റെ പ്രതിജ്ഞയെ മാനിക്കനാവിശ്യപ്പെടുകയും ചെയ്തു.  അവര്‍ അദ്ധേഹത്തെ അനുസരിക്കുകയും, തങ്ങള്‍ എന്ത് ആണ് ചെയ്തു തരെണ്ടാതെന്നു ആരാഞ്ഞു.  അതിനു അദ്ദേഹം, ഓരോരുത്തരും ഓരോ അമ്പു എടുത്തു അതില്‍ അവരവരുടെ പേര് എഴുതി തിരിച്ചു അദ്ദേഹത്തിന് നല്കണമെന്നാവിശ്യപ്പെട്ടു. അവര്‍ അത് ചെയ്തുകയും അദ്ദേഹം അവയുമായി കഅബയുടെ അകത്തു പ്രവേശിച്ചു, അവരുടെ ദൈവമായ ഹുബാലിന്റെ അടുത്ത്  നേര്‍ച്ചകള്‍ ഇടുന്ന ഇടമായ കിണറിനരുകില്‍ ചെന്നു. അവിടെ ഹുബാലിന്റെ അടുത്ത്, പലവിധ കാര്യങ്ങളായ കൊലക്കുറ്റം, രക്തബന്ധം തെളിയിക്കല്‍, തുടങ്ങിയവയ്ക്കെല്ലാം ദിവ്യമായ വിധികള്‍ കല്‍പ്പിക്കാനായി ഉപയോഗിക്കുന്ന ഏഴു അമ്പുകള്‍ ഉണ്ടായിരുന്നു. പരിഹരങ്ങള്‍ക്കായി അവര്‍ ഹുബാലിന്റെ അടുത്ത് വരിക പതിവായിരുന്നു, അവിടെ നിന്ന് കല്പ്പിക്കപ്പെട്ടത്‌ അനുസരിച്ചുമിരുന്നു.
അമ്പുകള്‍ കൊണ്ടുള്ള ദിവ്യവിധിക്കായി, ഹുബലിന്റെ അടുത്ത് വന്ന അബ്ദു മുത്തലിബിനു, ഫലമായി ലഭിച്ച പേര്‍ അബ്ദുള്ളയുടെയും. അവന്‍, അദ്ധേഹത്തിന്റെ ഏറ്റവും ഇളയവനും അദ്ദേഹം ഏറ്റവും സ്നേഹിചിരുന്നവനുമായിരുന്നു, എന്നിരുന്നാലും അബ്ദു-മുത്തലിബ് മകനായ അബ്ദുള്ളയെ കയ്യോടെ കൂട്ടിക്കൊണ്ടു തന്റെ കത്തി ഉറയില്‍ നിന്നെടുത്തുകൊണ്ട് ബലി നല്‍കാനായി ഇസഫിന്റെയും നൈയിളയുടെയും (കബ്ബക്കകത്തു വെച്ച് വ്യഭിച്ചരിച്ചപ്പോള്‍ കല്ലുകളായി കബ്ബക്കകത്തു ഇരിക്കുന്നവര്‍) അടുത്തെത്തി. ആ സമയം ഖുരയ്ഷികള്‍ തങ്ങളുടെ സമാഗനമിടം വെടിഞ്ഞു വന്നു അദ്ദേഹമെന്തു ചെയ്യാനാണ് പോകുന്നതെന്ന് ആരാഞ്ഞു. അബ്ദുള്ളയെ ബലിനല്കാന്‍ പോകുകയാണെന്നു അറിയിച്ചപ്പോള്‍, അവരും അബ്ദുള്ളയുടെ സഹോദരന്മാരും, പറഞ്ഞു ," അവനു വേണ്ടി, അവന്റെ ക്ഷമക്കായി അപേക്ഷിച്ച് കൊണ്ടല്ലാതെ ദൈവത്തെ പ്രതി അവനെ ബലിനല്‍കരുതെ; താങ്കള്‍ ഇത് ചെയ്‌താല്‍, അവര്‍ അവരുടെ മക്കളെ കൊണ്ട് വന്നു കുരുതികൊടുത്തു തുടങ്ങും, അങ്ങനെ എങ്ങനെ മുന്നോട്ടു പോകാനാകും? "
യുനുസ് ബിന്‍ ബുക്യര്‍ ഇബിന്‍ ഇഷഖില്‍ നിന്ന് പരാമര്‍ശിക്കുന്നു, "അല്‍-അബ്ബാസ്‌ ആണ് അബ്ദുള്ളയെ അവന്റെ പിതാവിന്റെ കാലിന്റെ അടിയില്‍ നിന്ന് വലിച്ചെടുത്തത് എന്ന്, അദ്ദേഹം അവനെ ബലിനല്കാന്‍ അയിട്ടാണ് അവനെമേല്‍ കാലുവെച്ചിരുന്നത്.  മറ്റൊന്നു കൂടി പറയപ്പെട്ടിരുന്നു, ' ആ സംഭവത്തില്‍ അദ്ദേഹം അവന്റെ മുഖത്തു വളരെ ആഴത്തില്‍ മുറിപ്പെടുതിയിരുന്നതായും, ആ പാട് അവന്‍ മരിക്കുന്നത് വരെയും കാണാമായിരുന്നു'. അതിനു ശേഷം ഖുരായിശുകള്‍ അബ്ദു-മുത്തലിബുനോട് ഹിജാസ്സിലേക്ക് പോയി അവിടെയുള്ള ആത്മാവിനെ സേവിക്കുന്ന ഒരു സ്ത്രീ ജോതിഷിയെ കാണുവാനും കൂടിയലോചിക്കുവാനും ഉപദേശിച്ചു.  അവര്‍ പറഞ്ഞു, "ഇതാണ് നിങ്ങള്ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം. അവര്‍ ബലിനല്കാന്‍ നിര്‍ദേശിച്ചാല്‍ അങ്ങനെ ചെയ്യുക. അല്ലെങ്കില്‍, അവര്‍ ഇതില്‍ നിന്നു പുറത്തു കടക്കാന്‍ മറ്റൊരു മാര്‍ഗ്ഗം നിര്‍ദേശിച്ചാല്‍ അത് സമ്മതിക്കുകയും ചെയ്ക."
അങ്ങനെ അവര്‍ മദീനയിലേക്ക് ചെന്ന് ആ ദിവ്യ ജോതിഷിയുടെ പേര്‍ സജഹ് ആണെന്നവര്‍ കണ്ടെത്തി. യുനുസ് ബിന്‍ ബുക്യര്‍ ഇബിന്‍ ഇഷഖില്‍ നിന്ന് പരാമര്‍ശിക്കുന്നതു, അവര്‍ ഖയ്ബാരില്‍ എന്നാണ്.  പിന്നെയും അവര്‍ സവാരി ചെയ്തു കൊണ്ട് അവരുടെ അടുത്തെത്തി അവരുടെ ഉപദേശം തേടി, 'അബ്ദ-അല്‍-മുത്തലിബ്, തന്റെയും തന്റെ മകന്റെയും മുഴുവന്‍ അനുബന്ധ പ്രശ്നവും അവരെ അറിയിച്ചു,'. അവള്‍ പറഞ്ഞു: "ഇന്ന് നിങ്ങള്‍ പോയ്കൊള്‍ക, ഞാന്‍ സേവിക്കുന്ന ആത്മാവ് വന്നാല്‍, ഞാന്‍ അവനോടു ചോദിക്കാം." അവര്‍ അവളെ വിട്ടുപോയി അബ്ദു-മുത്തലിബ് പോയി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അടുത്ത ദിവസം അവര്‍ അവളുടെ അടുത്ത് മടങ്ങി ചെന്നപ്പോള്‍ അവള്‍ ഒരു കാര്യം ഉണ്ടെന്നു അറിയിച്ചു.  അവള്‍ ചോദിച്ചു "നിങ്ങള്‍ നിര്‍ദേശിക്കുന്ന ദിയഹ് (ചോരപ്പണം) എത്രയാണ്?".  "പത്തു ഒട്ടകങ്ങള്‍", അവര്‍ അവളോട്‌ അറിയിച്ചു. "അങ്ങനെയെങ്കില്‍ നിങ്ങള്‍ മടങ്ങി പോയി താങ്കളുടെ ആളെ നേര്‍ച്ചയായി മുന്‍നിറുത്തുകയും അതുപോലെതന്നെ കൂടെ പത്തു ഒട്ടകങ്ങളെയും. ശേഷം അമ്പുകള്‍ ഇട്ട് അവനെയോ അവയെയോ എന്ന് തീരുമാനിക്കുക. ഇനി ദിവ്യ അമ്പുകള്‍ വീണ്ടും അവനെയാണ്‌ ചൂണ്ടുന്നത് എങ്കില്‍, താങ്കളുടെ ദൈവം സംതൃപ്തനാകും വരെ ഒട്ടകങ്ങുടെ എണ്ണം അത്രവെച്ചു തന്നെ കൂട്ടികൊണ്ടിരിക്കുക, അങ്ങനെ എപ്പോള്‍ അമ്പു ഒട്ടകങ്ങളെ ചൂണ്ടുന്നുവോ അപ്പോള്‍ അവനു ബദലായി അവയെ ബലി നല്‍കുക. ഈ വഴി നിങ്ങളുടെ ദൈവത്തെ പ്രസധിപ്പിക്കുകയും ചെയ്യാം നിങ്ങളുടെ ആളെ രക്ഷിക്കുകയും ചെയ്യാം."
അങ്ങനെ അവര്‍ മെക്കയിലേക്ക് മടങ്ങി പോയി, അവള്‍ പറഞ്ഞതിനോട് അവര്‍ യോജിച്ചതിനാല്‍, അബ്ദ അല്‍-മുത്തലിബ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അവര്‍ അബ്ദുള്ളയെ നേര്‍ച്ചയായി നിറുത്തുകയും കൂടെ പത്തു ഒട്ടകങ്ങളെയും വെച്ച് അമ്പുകള്‍ ഇട്ടു. അതും അബ്ദുള്ളയ്ക്കു എതിരെ വീണു, ആയതിനാല്‍ അവര്‍ പത്തു ഒട്ടകങ്ങളെ കൂടി കൂട്ടി പിന്നെയും പരീക്ഷിച്ചു. വീണ്ടും അത് അബ്ദുള്ളക്കു എതിരെ വീണു അതിനാല്‍ പിന്നെയും പത്തു ഒട്ടകങ്ങളെ കൂടി കൂട്ടി പരീക്ഷിച്ചു കൊണ്ട് മുന്നോട്ട് പോയി, നൂറു ഒട്ടകങ്ങള്‍ ആകും വരെ. ശേഷം അവര്‍ അമ്പുകള്‍ ഇട്ടപ്പോള്‍ അത് ഒട്ടകങ്ങള്‍ക്കു നേരെ വന്നു. ആ സമയം ഖുരഷ്യ്കള്‍, ഹുബാലിന്റെ അടുത്ത് നിന്നു കൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചു നിന്നിരുന്ന അബ്ദു മുത്തലിബുനോട് പറഞ്ഞു, "എല്ലാം കഴിഞ്ഞു! നിന്റെ ദൈവം നിന്നില്‍ പ്രസാധുവല്ലോ, അബ്ദു-മുത്തലിബു." ഇങ്ങനെ അദ്ദേഹം മറുപടി പറഞ്ഞതായി പറയപ്പെടുന്നു, "ഇല്ല, മൂന്നു വട്ടം കൂടി അമ്പുകള്‍ ഇട്ടു കൊണ്ടല്ലാതെ". പിന്നെയും മൂന്നു വട്ടം അമ്പുകള്‍ ഇട്ടു, അപോഴെല്ലാം ഒട്ടകങ്ങള്‍ക്കു നേരെയാണ് വന്നത്, അവെയെല്ലാം അവിടെ വെച്ച് ബലി കഴിക്കപ്പെട്ടു തടസ്സം കൂടാതെ ആര്‍ക്കു വേണമെങ്കിലും എടുതുകൊള്ളുവാന്‍ വേണ്ടു അവിടെ തന്നെ അവശേഷിപ്പിച്ചു, ഇബ്ന്‍ ഹാഷിം നിവേദനപ്രകാരം, "പറയപ്പെട്ടിരുന്നതെന്തെന്നാല്‍, ഏതു വന്യമൃഗത്തിനും പോലും എടുക്കപ്പെടാന്‍ പാകത്തിലായിരുന്നു എന്നാണ്."
മറ്റൊരു വിധത്തില്‍ പറയുന്നത്, 100 ഒട്ടകങ്ങള്‍ ആയിട്ടും അമ്പുകള്‍ അബ്ധുള്ളക്ക് എതിരെ തന്നെയായിരുന്നു എന്നും ആയതിനാല്‍ അവര്‍ 100 ഒട്ടകങ്ങളെ വീണ്ടും ചേര്‍ത്ത് 200 ആക്കി കൊണ്ട് അമ്പുകള്‍ ഇട്ടിട്ടും മാറ്റമൊന്നുമുണ്ടയില്ല. അതുപോലെ 300 ഒട്ടകങ്ങള്‍ ആക്കിക്കൊണ്ട് പരീക്ഷിച്ചു. അപ്പോഴാണ്‌ അമ്പു ഒട്ടകങ്ങക്ക് എതിരെ വന്നതും അബ്ദു-മുത്തലിബു അവയെ അവിടെ വെച്ച് ബലി നല്കിയതും. ആദ്യവിവരണം ആയിരിക്കും സത്യം. ദൈവത്തിനു നന്നായി അറിയാം.  (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍)[1]

🔶 കൂടാതെ മേലെ പറയുന്ന കാര്യങ്ങള്‍ ഇബിന്‍ സാദിലും വിവരിച്ചിട്ടുണ്ട്. അതുംകൂടെ ഒന്ന് നോക്കാം:

► ഇബിന്‍ സാദ് പറയുന്നു: മുഹമ്മദ്‌ ഇബ്ന്‍ ഒമര്‍ ഇബ്ന്‍ വാഖ്‌ദ് അല്‍-അസ്ലാമി ഞങ്ങളെ അറിയിച്ചു:  ഇബിന്‍ അബ്ബാസിന്റെ ആധികരികതയില്‍ നിന്നും ഖാബിസഹ് ഇഇബ്ന്‍ ദുവയ്ബ്ന്റെ ആധികാരികതയില്‍ നിന്നും അല്‍-സുഹ്റിയുടെ ആധികാരികതയില്‍ നിന്നും, മുഹമ്മദ്‌ ഇബ്ന്‍ അബ്ദുള്ള അറിയിച്ചതു അല്‍വാഖിദി പറയുന്നു: .....
അബ്ദു അല്‍-മുത്തലിബ് സംസം കിണര്‍ കുഴിക്കുന്നതിനു വളരെ കുറച്ചു പേര്‍ മാത്രമേ അദ്ധേഹത്തിന്റെ തീരുമാനത്തെ പിന്താങ്ങുന്നതെന്നും, അദ്ധേഹത്തിന്റെ മകനായ അല്‍-ഹാരിത്ത് മാത്രമായിരുന്നു, കിണര്‍ കുഴിക്കാന്‍ സ്സഹയിച്ചുകൊണ്ടിരുന്നതെന്നും മനസ്സിലാക്കിയപ്പോള്‍, അള്ളാഹു തനിക്കു പത്തു പുത്രന്മാരെ പ്രദാനംചെയ്‌താല്‍ അതില്‍ നിന്നും ഒരുവനെ ബലിദാനമായി നല്‍കാം എന്ന് പ്രതിജ്ഞ ചെയ്തു. അതനുസരിച്ച്, പുത്രരുടെ എണ്ണം പത്തു തികഞ്ഞപ്പോള്‍, അതായതു, അല്‍ ഹാരിത്ത്, അല്‍സുബയ്ര്‍, അബുതാലിബ്, അബ്ധുല്ലഹ്, ഹംസാ, അബുലഹാബ്, അല്‍-ഖയ്ധക്, അല്‍-മുഖ്‌അവ്വിം, ദിരാര്‍ അല്‍-അബ്ബാസ്‌ , എന്നിവരെ ഒന്നിച്ചു കൂട്ടി, അവരോടു തന്റെ പ്രതിജ്ഞയെ പറ്റി അറിയിക്കുക്കയും, അത് അല്ലാഹുവിനു വേണ്ടി പൂര്‍ത്തീകരികാന്‍ വിളിക്കുകയും ചെയ്തു. അവരില്‍ ആരും എതിര്‍ത്തില്ല. അവര്‍ പറഞ്ഞു: താങ്കള്‍ ഇഷ്ടപെടും വണ്ണം പ്രതിജ്ഞ പൂര്‍ത്തീകരിക്കൂ. അദ്ദേഹം അവരോരോരുത്തരോടും അവരുടെ പേരുകള്‍ ഓരോ അമ്പുകളില്‍ എഴുതി നല്കാന്‍ അവിശ്യപ്പെടുകയും അവര്‍ അതനുസരിക്കുകയും ചെയ്തു. ശേഷം അബ്ദു-മുത്തലിബു കാബയില്‍ പ്രവശിച്ചു, പുരോഹിതനോട്, നര്‍ക്കിടുവാന്‍ പറഞ്ഞു. അബ്ദുള്ളയുടെ അമ്പു ആണ് എടുത്തത്‌. അബ്ദു അല്‍-മുത്തലിബ് അവനെ സ്നേഹിച്ചിരുന്നെങ്കിലും, അവനെ കയ്യോടെ ഒരു കത്തിയുമായി ബലിയിടത്തിലേക്ക് പോകാനായി തുനിഞ്ഞു. എന്നല്‍ അവിടെ അടുത്ത് നിന്നിരുന്ന അബ്ദുമുത്തലിബിന്റെ പുത്രിമാര്‍ വിതുംബികൊണ്ട് അവരുടെ പിതാവിനോട് അപേക്ഷിച്ചു: അവനു പകരം, ആ പരിശുദ്ധസ്ഥലത്ത് വെച്ച് ഒട്ടകങ്ങളെ ബലി നല്കാം. അവനെയും പകരം ദിയഹ് ആയ പത്തു ഒട്ടകങ്ങളെയും വെച്ച് കൊണ്ട് പുരോഹിതനോട് അമ്പു ഇട്ടു നോക്കുവാന്‍ പറഞ്ഞു. നര്‍ക്കിട്ടതും വീണ്ടും അബ്ദുല്ലക്കെതിരായി ആണ് വന്നത്. ആകയാല്‍ അങ്ങനെ നര്‍ക്കിടല്‍ തുടരുകയും, ഓരോ വട്ടവും പത്തു ഒട്ടകങ്ങളെ വെച്ച് കൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം പത്താം വട്ടം, അമ്പ് ഒട്ടകങ്ങള്‍ക്കു നേര്‍ക്ക് നര്ക്കിട്ട അമ്പു വന്നു. അന്നേരം അബ്ദ-മുത്തലിബും കൂടെയുള്ളവരും അള്ളാഹു വലിയവന്‍ എന്ന് വിളിച്ചു. അബ്ദു-മുത്തലിബിന്റെ പുത്രിമാര്‍, അവരുടെ സഹോദരനെ തിരിച്ചു കൊണ്ടുപോകുകയും, പകരം സഫയുടെയും മറവയുടെയും ഇടയില്‍ വെച്ച് അത്രയും ഒട്ടകങ്ങളെ ബലി നല്‍കി.  [Volume 1, Parts 1.19.1 - IBN SA'D'S KITAB AL-TABAQAT AL-KABIR][2]

ഇവിടെയെല്ലാം അബ്ദു അല്‍-മുത്തലിബു ഒരു പ്രതിജ്ഞ ചെയ്യുന്നത് കാണാം, 'തനിക്കു പത്തു ആണ്‍ സന്താനങ്ങള്‍ ഉണ്ടാകുകയും അവര്‍, തന്നെ സംരക്ഷിക്കാം പ്രാപ്തരാണ് എന്ന് വരികയും ചെയ്‌താല്‍, അവരില്‍ ഒരാളെ അല്ലാഹുവിനു അതായതു ഗോത്രദൈവമായ ഹുബാലിനു ബലി നല്കാം' എന്ന്. (അള്ളാഹു = അല്‍-ഇലഹ്= The god = God, അറബിയില്‍ ദൈവം എന്ന പദത്തിന് സര്‍വ്വനാമം ആയ അള്ളാഹു എന്ന പദം മുഹമ്മദിന്റെ പിതാവും, മുത്തച്ചനും ചാര്‍ത്തി കൊടുത്തിരുന്നതു ഹുബലിനു ആണെന്ന് ഇതില്‍ പരം തെളിവ് വേണമോ? അതെ പോലെ തന്നെ, 40 വയസ്സ് വരെ മുഹമ്മദ്‌ ഹുബലിനെ തന്നെയയിരിക്കും അള്ളാഹു എന്ന് വിളിച്ചു പോന്നത്. പിന്നീട് രാഷ്ട്രീയ മുതലെടുപ്പിന് ആ നാമം പ്രശ്നം ആകും എന്ന് തോന്നിയത് കൊണ്ടാകാം അള്ളാഹു ഹുബാല്‍ ആണെന്ന് പിന്നീട് സമര്‍ഥിക്കാഞ്ഞത് എന്ന് മനസ്സിലക്കെണ്ടിയിരിക്കുന്നു) . ആ പ്രതിജ്ഞ നിറവേറ്റാന്‍, എന്നാല്‍ നര്ക്കിട്ട അമ്പു വന്നത് അബ്ദുള്ളയ്ക്കാണു. അബ്ദുള്ളയാണ്  മുഹമ്മദ്‌ നബിയുടെ പിതാവിന്റെ സ്ഥാനത്തുള്ളത്.  എന്നാല്‍ ഇവിടെ രണ്ടിടത്തും ഹംസാ എന്ന പേര് നമ്മള്‍ കാണുന്നു. പക്ഷെ ഇബിന്‍ ഹിഷാം പറയുന്ന ഭാഗം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും.

► അമ്പുകള്‍ കൈകാര്യം ചെയ്യുന്ന മനുഷ്യനോടു അബ്ദു-മുത്തലിബു പറഞ്ഞു, 'എന്റെ പുത്രന്മാരുടെ പേരില്‍ അമ്പുകള്‍ കൊണ്ട് നര്‍ക്കിടുക.' കൂടെ താന്‍ എടുത്ത പ്രതിജ്ഞയെ കുറിച്ചും അറിയിച്ചു. ഓരോരുത്തരും അവരവരുടെ പേരുകള്‍ എഴുതിയ അമ്പുകള്‍ അദ്ദേഹത്തിന് നല്‍കി.  അപ്പോള്‍ അബ്ദുള്ള തന്റെ പിതാവിന്റെ ഏറ്റവും ഇളയപുത്രനായിരുന്നു, അവനും അല്‍-സുബയറും അബു താലിബും ഫാത്തിമ ബിന്‍ അമര്‍ ബിന്‍ ഐദ്‌ ബിന്‍ അബ്ദ ബിന്‍ ഇമ്രാന്‍ ബിന്‍ മുഖുസും ബിന്‍ യഖ്‌അസ ബിന്‍ മുറ ബിന്‍ കാബ് ബിന്‍ ലുയ്യ് ബിന്‍ ഗാലിബ് ബിന്‍ ഫിഹ്ര്‍ (113). അബ്ദു-മുത്തലിബിന്റെ പ്രിയപ്പെട്ട മകന്‍ അബ്ദുള്ളയാണ് എന്നാണ് പറയപ്പെട്ടിരുന്നത്‌ ... (ഇബ്ന്‍ ഹിഷാം പേജ് 56 ) [3] 

സീരാകളായ ഇബ്ന്‍ ഹിഷമും ഇബ്ന്‍ കതീരും പ്രകാരം , അബ്ദുള്ളയെ ബലി കൊടുക്കാന്‍ വേണ്ടി തുനിയുന്ന സമയത്ത് അബ്ദു-മുത്തലിബിന്റെ ഏറ്റവും ഇളയ മകന്‍ എന്ന് ഇവിടെയെല്ലാം കാണാന്‍ സാധിക്കുന്നു. മുഹമ്മദിന്റെ മുത്തച്ഛന്‍ ആയ അബ്ദു മുത്തലിബ് ഒരു മകനെ ബലി നല്കാന്‍  നറുക്ക് ഇട്ടപോള്‍ ഏറ്റവും ഇളയവനായ അബ്ദുള്ള, അതായതു പിന്നീട് മുഹമ്മദിന്റെ പിത്രുസ്ഥാനിയാകുന്നയാള്‍ക്കാണ് വീണത്‌. അപ്പോള്‍ മേലെ പറഞ്ഞ പ്രകാരം മുഹമ്മദും ആയി വെറും നാലു വര്‍ഷം മൂപ്പ്  ഉള്ള ഹംസ അബ്ധുല്ലയെക്കാള്‍ മുതിര്‍ന്നവന്‍ അകില്ല, എന്ന് മാത്രമല്ല   ഹംസക്ക് ആ സമയം രണ്ടോ മൂന്നോ വയസ്സ് കാണും എന്ന് വാദവും തെറ്റാണു എന്ന് മനസ്സിലാക്കാം. ഹംസാ ഈ സമയത്ത് ജനിച്ചിട്ടു ഇല്ല എന്ന് തറപ്പിച്ചു പറയാന്‍ കാരണം അബ്ദുള്ളയാണ് ആ സമയത്ത് ഏറ്റവും ഇളയ മകന്‍ എന്ന പ്രധാന രേഖകള്‍ തന്നെ.  കൂടാതെ പ്രതിജ്ഞ ഒന്ന് കൂടി ശ്രദ്ധിക്കാം, "അവര്‍ വളര്‍ന്നു കൊണ്ട് തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന കാലമായാല്‍", എന്ന് കാണാം. അതായതു, ശിശു മരണം സഹജമായ കാലഘട്ടം, പൈതലുകള്‍ വളര്‍ന്നു വലുതായി തനിക്കു താങ്ങായാല്‍, മാത്രമാണ് ഇവിടെ പ്രതിജ്ഞയുടെ പ്രസക്തി വരുന്നുള്ളൂ, എങ്കില്‍, ഹംസക്ക് ആ സമയം 2 വയസ്സ് എന്ന് പറയുന്ന വാദം ശുദ്ധ അസംബന്ധം എന്ന് വേണം പറയാന്‍. മറ്റു തെളിവുകളും ശ്രദ്ധിക്കുക, അവരെയെല്ലാം വിളിച്ചു കൂട്ടി അവരുടെ സമ്മതം ആരാഞ്ഞു എന്ന് കാണുന്നുണ്ട്. രണ്ടു മൂന്ന് വയസ്സുള്ള കുട്ടിയെ എടുത്തു കൊണ്ട് പോയതായും സമ്മതം ആരഞ്ഞതയും എവിടെയും കാണുന്നില്ല. മറ്റൊന്ന്, അവരെല്ലാം തന്നെ പിതാവിന്റെ പ്രതിജ്ഞ നിറവേറ്റാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുകയും തങ്ങളുടെ സമ്മതം നല്‍കുകയും ചെയ്തു. ഹംസാ ജനിച്ചിരുന്നു രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിക്ക് ഇത് സാധ്യമല്ല.  മറ്റൊരു പ്രധാന തെളിവ്, അവര്‍ അവരുടെ പേരുകള്‍ അമ്ബുകളില്‍ എഴുതി എന്നും പ്രമാണം കാണുന്നു. രണ്ടോ മൂന്നോവയസ്സുള്ള കുഞ്ഞു തന്റെ പേര്‍ അമ്പില്‍ എഴുതി എന്ന് പറയുക അസാധ്യം. കൂടെ, പ്രധാന ഗോത്രക്കാരായ ഖുരെഷികള്‍ എഴുത്തും വായനയും അറിയാമായിരുന്നിരിക്കണം എന്ന വസ്തുതയിലെക്കും വിരല്‍ ചൂണ്ടുന്നിവിടെ.  അപ്പോള്‍ പറഞ്ഞു വന്നത് , അബ്ദു-മുത്തലിബു മക്കയില്‍ മഹാസദ്യ കൊടുക്കുന്ന സമയത്ത് ഹംസാ ജനിചിരുന്നില്ല എന്ന് മനോഹരമായി തെളിയുന്നതാണ് നമ്മള്‍ കണ്ടത്. അബ്ദു-മുത്തലിബിന് ഹംസാ ജനിക്കുന്നതിനും മുന്നേ വളര്‍ന്ന പത്തു പുത്രന്മാര്‍ ഉണയിരുന്നിരിക്കണം, അവരുടെ പേരുകള്‍ എടുത്തപ്പോള്‍ ഇബ്ന്‍ ഇഷ്ഖ്‌ക്കിന് തെറ്റിയത്, ഹിഷാം ആവര്‍ത്തിച്ചത് മാത്രമാണ് എന്ന് കരുതാം. ഹംസയെ കൂടാതെ, ഇവരായിരിക്കണം ആ പത്തു പേര്‍ അല്‍-ഹാരിത്ത് , അല്‍-സുബയ്ര്‍, അബു-താലിബ്, അബു-ലഹബ്, അല്‍മുഖ്‌അവ്വിം, മുസാബ് (അല്‍-ഗയ്ദക് എന്ന് ഇബിന്‍ സാദ്), അല്‍-അബ്ബാസ്‌, ദിരാര്‍, ഖുത്തും, അവസാനം അബ്ദുള്ള. അതിനും ശേഷം ആണ് വിഭാര്യന്‍ ആയിരുന്ന അബ്ദു-മുത്തലിബിന് വീണ്ടും വിവാഹംകഴിക്കുന്നത്‌.

🔶 പിന്നെ ഹംസാ എപ്പോള്‍ ആണ് ജനിച്ചത്‌?
അബ്ദുമുത്തലിബ് യമനില്‍ വരമ്പോള്‍ ഒരു ഹിമ്യരിറ്റ് മുഖ്യന്റെ വീട്ടില്‍ ആണ് താമസ്സിക്കാറുള്ളത്. അദ്ദേഹം, അബ്ദു-മുത്തലിബിനോട്‌ താങ്കളുടെ കുടുംബത്തില്‍ പ്രവാചകത്വം വരാന്‍ ഉള്ള സാധ്യത ഉണ്ടെന്നും അത് ബാനു സുഹ്റ യില്‍ നിന്നും ആണെന്നും പറഞ്ഞു. അതിനാല്‍, അബ്ദുള്ള മക്കയിലേക്ക് തിരികെ പോയപ്പോള്‍ സുഹ്റ ഗോത്രത്തില്‍ നിന്നുള്ള  വുഹയ്ബിന്റെ വീട്ടില്‍ എത്തിയ അബ്ദു-മുത്തലിബ് വുഹയ്ബിന്റെ മകളായ ഹലയെ കണ്ടിഷ്ടപ്പെട്ട അബ്ദു-മുത്തലിബ് അവളെ തനിക്കു വേണ്ടിയും, മകന് വേണ്ടി വുഹയ്ബിന്റെ മകളായ  ആമിനെയെയും (ആമിന വുഹയ്ബിന്റെ സംരക്ഷണയില്‍ എന്നും മകള്‍ അല്ല എന്നും ചില ഇസ്ലാമിക ചരിത്രം പറയുന്നുണ്ട്), വിവാഹം ആലോചിച്ചു(ഇബ്ന്‍ സാദ് , ഇബ്ന്‍ കതിര്‍ സീറാത്തുകളില്‍ നിന്ന്). ആ കല്യാണങ്ങള്‍ തുടരെ തന്നെയും അതും ഒരേ സഭയില്‍ തന്നെയും നടന്നു എന്നാണ് ഇസ്ലാമിക ചരിത്രങ്ങളും പണ്ഡിതരും സൂചിപ്പിക്കുന്നത്.

► അങ്ങനെ അബ്ദ-അല്‍-മുത്തലിബ് ഇബ്ന്‍ ഹാഷിമും അബ്ദുഅല്ലഹ് ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബും ഒരേ സഭയില്‍ വെച്ച് കല്യാണം കഴിച്ചു. ഹാലഹ് ബിന്‍റ്റ് വുഹയ്ബയില്‍ അബ്ദു-മുത്തലിബിന് ഹംസാ അബ്ദ-അല്‍-മുത്തലിബു ജനിച്ചു, അദേഹം മുഹമ്മദിന്റെ പിത്രുസഹോധാരനും, കൂടെ മുലകുടി സഹോദരനും ആയിരുന്നു. (Volume 1, Parts 1.20.1 - IBN SA'D'S KITAB AL-TABAQAT AL-KABIR)[4] കൂടെ (Volume 1, Parts 1.18.5 - IBN SA'D'S KITAB AL-TABAQAT AL-KABIR) നോക്കുക.

അബ്ദ-അല്‍-മുത്തലിബും കൂടെ അദ്ധേഹത്തിന്റെ മകന്‍  അബ്ദുള്ളയും ഒരൊറ്റ സദസില്‍ ആണ് വിവാഹം കഴിച്ചത് (Al-Sirat al-Halabiya, by Al-Halabi, v.1, p. 51 ms p.102 ) [10]

► അപ്പോള്‍  അബ്ദ-അല്‍-മുത്തലിബു തിരികെ വീട്ടിലേക്കു മടങ്ങി പോയി, വഹാബിന്റെ മകളായ ഹലയെ കല്യാണം കഴിച്ചു, അവര്‍ ഹംസക്കും സഫിയ്യക്കും ജന്മം നല്‍കി.  അബ്ദു-മുത്തലിബിന്റെ മകന്‍ അബ്ദുള്ളയും വഹാബിന്റെ മകള്‍ ആമിനയെ വിവാഹം കഴിച്ചു, അവര്‍ അല്ലാഹുവിന്റെ ദൂതന് ജന്മം നല്‍കി.  (p.129 Vol 1 Al –Sirah Al-Nabawiyya)[9] (തബരിയിലും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.)

ഇവിടെ നിന്ന് നമ്മള്‍ മനസ്സിലാക്കുന്ന ചില കാര്യങ്ങള്‍; ഒരുമിച്ചായിരുന്നു അബ്ദു-മുത്തലിബിന്റെയും മകനായ അബ്ദുള്ളയുടെയും വിവാഹം എന്നും അടുപ്പിച്ചു അടുപ്പിച്ചാണ് അവ നടന്നത് എന്നുമാണ്.  മാത്രമല്ല അബ്ദുള്ള വീട് കൂടി ആമിനയുടെ കൂടെ മൂന്ന് ദിവസം താമസിക്കുകയും അവിടെനിന്നു പോകുന്നതായും കാണുന്നു.

► ഇബ്ന്‍ സാദ് പറയുന്നു: ..... ആമിന ബിന്‍റ്റ് വഹബിനെ കല്യാണം കഴിച്ച ശേഷം, അബ്ദുള്ള ഇബിന്‍ അല്‍-മുത്തലിബ് അവളോട്‌ കൂടെ മൂന്ന് ദിവസം താമസിച്ചു, മൂന്നു ദിവസം മാത്രമെ മാമൂല്‍ പ്രകാരം അവന്റെ ഭാര്യയുടെ പിതാവിന്റെ ഭവനത്തില്‍ താമസിക്കാറുള്ളു (Volume 1, Parts 1.20.2  - IBN SA'D'S KITAB AL-TABAQAT AL-KABIR) [7]

കല്യാണം കഴിഞ്ഞ വഴി ആമിനയും ആയി അബ്ദുള്ള ബന്ധപ്പെടുകയും അബ്ദുള്ളയുടെ നെറ്റിയിലെ പ്രകാശം മാറി പോയെന്നും ഇസ്ലാമിക ചരിത്ര വിവരണം:
► അവെരെല്ലാം പറഞ്ഞു: അവള്‍, വരഖ ഇബിന്‍ നവ്ഫലിന്റെ സഹോദരിയായ ഖുറ്റ്യല ബിന്‍റ്റ് നവ്ഫല്‍ ആണെന്ന് പറയപ്പെടുന്നു; ദിവ്യത്വത്തില്‍ അവള്‍ക്കു നല്ല അറിവുണ്ടായിരുന്നു.  അബ്ദുള്ള അബ്ദ-മുത്തലിബു അവളുടെ മുന്നിലൂടെ കടന്നു പോയപ്പോള്‍, അവള്‍ അവനെ ലൈന്കീകമായി ബന്ധപ്പെടുന്നതിന് വേണ്ടി ക്ഷണിച്ചു, ഒരു വശത്തു കൂടി അവന്റെ വസ്ത്രത്തില്‍ പിടിച്ചു, പക്ഷെ അവന്‍ നിരാകരിച്ചു കൊണ്ട് പറഞ്ഞു: തിരികെ വരുന്നവരെ കാത്തിരിക്കുക. പിന്നെ അദ്ദേഹം അതിവേഗം പോയി അമിന ബിന്‍റ്റ് വഹാബും ആയി ബന്ധപ്പെട്ടു, അവള്‍ പ്രവാചകനെ ഗര്‍ഭം ധരിച്ചു. എന്നിട്ട് ഉടനെ അബ്ദുള്ള ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബു തിരികെ കാത്തിരിക്കുന്ന ആ സ്ത്രീയുടെ അടുത്ത് ചെന്നു കൊണ്ട് ആരാഞ്ഞു: 'നേരത്തെ എന്നോട് നീ നിര്‍ദേശിച്ചതിനെ പറ്റി ഇപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു?' അവള്‍ പറഞ്ഞു: ഇല്ല, മുന്നേ നിങ്ങള്‍ ഇവിടെ നിന്ന് അവിടേക്ക് പോകുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഒരു പ്രകാശം ഉണ്ടായിരുന്നു. നിങ്ങള്‍ മടങ്ങി വന്നപ്പോള്‍ അത് മാഞ്ഞു പോയിരിക്കുന്നു.
ചിലര്‍ അറിയിക്കുന്നത്: അവള്‍ പറഞ്ഞു: താങ്കള്‍ അവിടേക്ക് പോകുമ്പോള്‍ ഒരു പ്രകാശം ഒരു കുതിരയുടെത് പോലെ നിങ്ങളുടെ കണ്ണുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നാല്‍ നിങ്ങള്‍ പോയി തിരികെ വന്നപ്പോള്‍ അവ കാണാതെയായിരിക്കുന്നു. (Volume 1, Parts 1.21.1 - IBN SA'D'S KITAB AL-TABAQAT AL-KABIR) [8]

► അബ്ദുള്ള കല്യാണ ശേഷം ഉടന്‍ വീടുകൂടിയതായി പറയപ്പെടുകയും, അവന്റെ ഭാര്യ അല്ലാഹുവിന്റെ അപ്പോസ്തോലനെ ഗര്‍ഭം ധരിക്കുകയും ചെയ്തു. ശേഷം അവന്‍ അവളുടെ അടുത്ത് നിന്നു മുന്‍പേ സ്വയം അവനു സമര്‍പ്പിക്കാമെന്നു അറിയിച്ച സ്ത്രീയുടെ അടുത്ത് ചെന്നു.  അവള്‍ തലേന്ന് പറഞ്ഞിരുന്ന പോലെ എന്തുകൊണ്ട് ഇപ്പോള്‍ അവളെ സമര്പ്പിക്കുന്നില്ല എന്ന് അവന്‍ അവളോട്‌ ചോദിച്ചു.  തലേന്ന് തന്നെ വിട്ടു പോകുമ്പോള്‍ അവന്റെ കൂടെ ഒരു പ്രകാശം ഉണ്ടെയിരുന്നു, അതിപ്പോള്‍ ഇല്ല എന്നും, ആതിനാല്‍ അവനെ ഇനി ആവിശ്യമില്ല എന്നും അവള്‍ അറയിച്ചു.(ഇബ്ന്‍ ഹിഷാം പേജ് 58 ) [5]

ഇതിനര്‍ത്ഥം, അബ്ദു-മുത്തലിബ് വിവാഹം കഴിച്ചു വീടുകൂടുകയും, എന്നാല്‍ അബ്ദുള്ളയും ആമിനയും വിവാഹം കഴിക്കുന്ന സമയം അവര്‍ വീടുകൂടാന്‍ പ്രായം ആയിരുന്നില്ലാത്തതിനാല്‍, അവര്‍ കല്യാണം കഴിഞ്ഞിട്ട് ചില വര്‍ഷങ്ങള്‍ കാത്തിരുന്നാണ് വീട് കൂടിയത് എന്ന വാദത്തെ അപ്പാടെ തള്ളിക്കളയുന്നു എന്ന് ശ്രദ്ധികുക. ആമിന പ്രായപൂര്‍ത്തിയായ അബ്ദുള്ള ആമിനയെ വിവാഹം ചെയ്തു ബന്ധപ്പെട്ടു കഴിഞ്ഞ ഉടന്‍, വിവാഹത്തിന് പോകുന്നത്നു മുന്നേ  തന്നെ തന്നെ സമര്‍പ്പിച്ചു വിളിച്ച സ്ത്രീയുടെ അടുത്ത് പോയ അബ്ദുള്ളയെ അവര്‍ പായിച്ചു വിടുന്ന രംഗം നമ്മള്‍ മുകളില്‍ കാണുന്നുണ്ട്. അള്ളാഹു ജഹലിയ കാലത്ത് സ്വഭാവശുദ്ധി കാത്തു സൂക്ഷിച്ചു എന്നാണ് ഇതിന്റെ വ്യാഖ്യനമത്രേ!

🔶 അധികം താമസിയാതെ തന്നെ അബ്ദുള്ള യാത്രപുറപ്പെട്ടു മടങ്ങി വരാതെ സിറിയയില്‍ തന്നെവെച്ചു മരണമടഞ്ഞു എന്ന് ആണ് പറയുന്നതും. 
► ആമിനയുടെ തോഴിയായിരുന്ന അടിമ സ്ത്രീ ബരകഹ, "അവരുടെ വിവാഹം കഴിഞ്ഞു രണ്ടു ആഴ്ചകള്‍ക്ക് ക്ക് ശേഷം , ബരകഹ യുടെ മൊഴിപ്രകാരം, അബ്ദുള്ളയുടെ പിതാവ്, വീട്ടില്‍ വരികയും, സിറിയയിലേക്ക് പോകുന്ന, ചരക്കു വാഹനക്കൂട്ടത്തോടുകൂടെ സിറിയയിലേക്ക് പുറപ്പെടുന്നവയോട് കൂടെ പോകുവാന്‍ അവിശ്യപ്പെടുകയും ചെയ്തു. ആമിന വിഷമത്താല്‍ കരഞ്ഞു കൊണ്ട് പറഞ്ഞു:" എത്ര വിചിത്രം എത്ര വിചിത്രം! ഞാന്‍ ഒരു പുതുപെണ്ണു തന്നെയായിരിക്കെയും, എന്റെ കയ്യിലെ മൈലാഞ്ചി പാടുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍, എങ്ങനെ അവളുടെ ഭര്‍ത്താവിനു വ്യാപാരത്തിനായി സിറിയയിലേക് പോകുവാന്‍ സാധിക്കും? "; " []  (http://www.sunnah.org/history/Sahaba/barakah.html)

► അദേഹം (പിതാവ്)  മരണപ്പെടുന്ന സമയം പ്രവാചകന്‍ അദ്ധേഹത്തിന്റെ മാതാവിന്റെ ഗര്‍ഭത്തില്‍ തന്നെയിരിരുന്നു. (Volume 1, Parts 1.23.1  - IBN SA'D'S KITAB AL-TABAQAT AL-KABIR)
► ഇബിന്‍ ഹാഷിം വ്യാഖ്യാനം അനുസരിച്ച് അബ്ദുള്ള വിവാഹത്തിനു മൂന്നു മാസം ശേഷം മരണപ്പെട്ടു. ( Ibn Hisham says that it is interpolation in the narration Vol. I, p. 98) [11]

അതായതു, മൂന്നു ദിവസം ഒന്നിച്ചു താമസിച്ചു മാമൂല്‍ പ്രകാരം അബ്ദുള്ള ആമിനയുടെ അടുത്തുന്നിന്നും പോയി എന്നും, മൈലാഞ്ചി പാട് കയ്യില്‍ ആയിരിക്കെ തന്നെ അബ്ദുള്ള പോകുകയും അവിടെ നിന്നു മടങ്ങി എത്തിയില്ല എന്നും മനസ്സിലാകുന്നു. അതായതു മുഹമ്മദിന്റെ ജനനത്തിനു വളരെ മുന്നേ തന്നെയാണ് അബ്ദുള്ള മരണപ്പെട്ടത് എന്ന് ഇസ്ലാമിക ചരിത്രം സാക്ഷിക്കുന്നു.  എന്നാല്‍ മുഹമ്മദിനെ ഗര്ബ്ബം ധരിച്ചു എന്ന് പറയുന്നതിനപ്പുറം, ആമിനയ്ക്ക് എത്ര മാസമായിരുന്നു അബ്ടുള്ളയുടെ മരണം സംഭവിക്കുന്ന സമയം എന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും വന്നുകിട്ടിയിട്ടില്ല. അതായതു, അബ്ദുള്ള വിരലില്‍ എണ്ണാവുന്ന സമയമേ ആമിനയ്ടെ കൂടെ ജീവിചിട്ടുള്ളു. അബ്ദു-മുത്തലിബ് ഹാലയുമായുള്ള ദാമ്പത്യം പിന്നീടും വര്‍ഷങ്ങള്‍ നിലനിന്നിരുന്നു. എങ്കില്‍ അബ്ദു-മുത്തലിബ് ഹാല ദമ്പതിമാരുടെ മകന്‍ ഹംസ ബിന്‍ അബ്ദു മുത്തലിബ്, ഒരു കാരണവശാലും മുഹമ്മദിനേക്കാള്‍ മുതിര്‍ന്നവന്‍ ആകില്ല, അബ്ദുള്ള ആമിന ദമ്പതിമാരുടെ പുത്രനായ മുഹമ്മദിനെക്കാളും ഇളയവന്‍ ആകാന്‍ കൂടുതലും സാധ്യത. കാരണം, അബ്ദുള്ള വിവാഹം കഴിഞ്ഞു വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ആമിനയുടെ കൂടെ ദാമ്പത്യം നടത്തിയിട്ടുള്ളു, ശേഷം ഉടന്‍ മരണപ്പെട്ടു എന്നും സാരം. പക്ഷെ ഹംസാ മുഹമ്മദിനെക്കാള്‍ മൂന്ന്-നാലു വയസ്സെന്കിലും മുതിര്‍ന്നത് എന്നത് വിരല്‍ ചൂണ്ടുന്നത്, അബ്ദുള്ള മരണപ്പെട്ടിട്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആമിന ഗര്‍ഭിണിയായത്‌ എന്നത്രേ വരിക.

► ഇബിന്‍ സാദ് പറയുന്നു: അമര്‍ ഇബ്ന്‍ അസിം അല്‍-കിലാബി ഞങ്ങളെ അറിയിച്ചു; ഇഷാന്‍ ഇബ്ന്‍ അബ്ദുഅള്ളാഹ്ന്റെ ആധികാരികതയില്‍ ഹമ്മാം ഇബ്ന്‍ യാഹ്യ അറിയിക്കുന്നു;  പ്രവാചകന്റെ അമ്മ പറഞ്ഞു: ഞാന്‍ കുട്ടികളുമായി ഗര്‍ഭിണി ആയിട്ടുണ്ട്‌, പക്ഷെ ഒരു കുഞ്ഞാടും അവനെക്കാള്‍ ഭാരമുള്ളതയിരുന്നില്ല. (Volume 1, Parts 1.21.3 - IBN SA'D'S KITAB AL-TABAQAT AL-KABIR)
ഇബ്ന്‍ സാദ് പറയുന്നു: മുഹമ്മദ്‌ ഇബിന്‍ ഉമാര്‍ അല്‍-അസ്ലാമി പറഞ്ഞു: ഈ പതിപ്പ് ഞങ്ങള്‍ക്ക് അറിവുള്ളതല്ല അല്ലെങ്കില്‍ പ്രവാചകനെ കൂടാതെ ആമിന ബിന്റ്റ് വാഹബിനും അബ്ദുള്ള ഇബിന്‍ അബ്ദ അല്‍-മുത്തലിബിനും മറ്റൊരു കുട്ടിയുള്ളതായി അറിവില്‍ ഇല്ല. (Volume 1, Parts 1.21.4 - IBN SA'D'S KITAB AL-TABAQAT AL-KABIR) [12]

ആമിന മുന്നേ ഗര്‍ഭിണിയായിരുന്നോ? ഇതില്‍ നിന്നും മനസ്സിലാക്കുന്ന കാര്യങ്ങള്‍, ആമിന കൌമാരപ്രയക്കരിയോന്നുമല്ല എന്നും, ലോകപരിചയവും അതുപോലെതന്നെ ഗര്‍ഭസംബന്ധമായ മറ്റു അറിവുകളും ഉണ്ടായിരുന്നു എന്നുമാണ്. എങ്കില്‍ ഇതു മുഹമ്മദിന്റെ വീട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടാക്കുകയില്ലേ എന്ന് ചോദ്യം വരാം. അതാണ് ജഹലിയ കാലത്തിന്റെ പ്രത്യേകത. അവിടെ സ്ത്രീകള്‍ക്ക് ഏക പുരുഷന്‍ എന്ന നിര്‍ബന്ധം ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, സ്ത്രീകള്‍ ആയിരുന്നു കുടുംബം നോക്കിയിരുന്നതും. ആമിനയുടെ വീട്ടില്‍ നിന്നുമാണ് അബ്ദുള്ള പുറപ്പെട്ടത്‌ എന്നും നമ്മള്‍ ശ്രദ്ധിക്കണം. പുരുഷന്റെ വീട്ടിലേക്കു അവളെ കൂട്ടികൊണ്ട് വരണം എന്ന ചടങ്ങുകള്‍ ഒന്നും ഇല്ലാതിരിക്കെ, ആമിന, മുഹമ്മദിനെ പ്രസക്കുന്ന വരെ, അവരുടെ വീട്ടില്‍ തന്നെയായിരിക്കണം ജീവിച്ചിരുന്നത്, എന്ന് അനുമാനിക്കാം ഇവിടെ.  (പര്‍ദയുടെ ഉള്ളില്‍ പൊതിയാന്‍ പറയുന്ന ആള്‍ ജനിചിട്ടില്ലല്ലോ)

🔶 എന്നിരുന്നാലും ജനനത്തില്‍ പ്രധാനിയായി സമൂഹത്തില്‍ നിലയും വിലയും ഉള്ളവരെ പക്ഷെ ഗോത്രക്കാര്‍ പ്രത്യേകിച്ചും ആദരിച്ചിരുന്നു. എന്നാല്‍ മുഹമ്മദിനെ അവരുടെ ഗോത്രക്കരനായി അവര്‍ കൂട്ടിയിരുന്നില്ല ബാനു ഖുറൈഷ് ഗോത്രക്കാര്‍, എന്ന് ചേര്‍ത്ത് പറയുന്ന ഹദീസുകള്‍ വരെ ഇന്നും ലഭ്യമാണ്.  ഹദീസുകള്‍ വരെ എന്ന് പറയുന്നത്, എന്തുകൊണ്ടെന്നാല്‍ ഈ കാലഘട്ടത്തിലും, ഇവയൊക്കെ മായ്ച്ചു കളഞ്ഞു കളഞ്ഞു വെള്ളപൂശിയിട്ടും ഇനിയും തെളിവുകള്‍ ഹദീസില്‍ തന്നെ ബാക്കിയുണ്ട് എന്ന് കാര്യം ഒര്തുപോയതാണ്,അതും ആമിനയെ പറ്റി പോലും ഹദീസുകള്‍ വളരെ വിരളമായ സാഹചര്യത്തില്‍.

► (മുഹമ്മദിന്റെ പിതൃ സഹോദരന്‍) അല്‍-അബ്ബാസ്‌ ബിന്‍ അബ്ദു-മുത്തലിബു നിവേദനം: " ഞാന്‍ പറഞ്ഞു: ഓ, അല്ലാഹുവിന്റെ ദൂതനെ, തീര്‍ച്ചയായും, ഖുറൈഷ് ഗോത്രക്കാര്‍ ചേര്‍ന്ന് ഇരുന്നു കൊണ്ട് അവരുടെ ഗോത്രത്തില്‍ പ്രമുഖരയവരെ പറ്റി പറയുകയായിരുന്നു, എന്നാല്‍ താങ്കളെ അവര്‍ സദ്രിശ്യവല്ക്കരിച്ചത്, പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പനമരത്തോട് ആണ് " . അന്നേരം പ്രവാചകന്‍ (ﷺ) പറഞ്ഞു: "തീര്‍ച്ചയായും സൃഷ്ടിയായ എന്നെ, അള്ളാഹു സൃഷ്ടിച്ചത് അവരുടെ വിഭാഗത്തില്‍ ഏറ്റവും മികച്ചതില്‍ നിന്നുമാണ്, ആ രണ്ടു വിഭാഗത്തില്‍ നിന്നും മികച്ചത്, പിന്നെ അവന്‍ ഗോത്രത്തില്‍ നിന്നും ഏറ്റവും നല്ല ഗോത്രത്തെ തിരഞ്ഞെടുത്തു, അതില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും ഏറ്റവും മികച്ച കുടുബത്തെ തിരഞ്ഞെടുത്തു കൊണ്ടാണ്. ആയതിനാല്‍, ഞാന്‍ അവരുടെ ഇടയില്‍ ഏറ്റവും മികച്ചവനാണ്, അവരുടെ കുടുംബത്തില്‍ തന്നെ ഏറ്റവും മികച്ചവന്‍." (ജാമി അത്-തിര്‍മിദി  Vol. 1, പുസ്തകം  46, ഹദീസ് 3607)

"ആത്മപ്രശംസ അല്പ്പന്റെ ആയുധം" എന്ന് പണ്ട് എവിടെയോ വായിച്ചതു ഓര്മ വരുന്നു. മറ്റൊരു ഹദീസ് പ്രകാരം, ഖുറൈഷി ഗോത്രക്കാര്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു എന്നും, മറിച്ചു മുഹമ്മദരെ കാണുമ്പോള്‍ അവരില്‍ നിന്നല്ലാതാത്തത് പോലെ വൈഷമ്യം പ്രകടമാക്കുന്നു എന്നും കാണാം.

► അബ്ദു-മുത്തലിബ് ബിന്‍ റബി-ആഹ് ബിന്‍ അല്‍-ഹാരിത്ത് ബിന്‍ അബ്ദു-മുത്തലിബ് നിവേദനം: "അല്‍-അബ്ബാസ്‌ ബിന്‍ അബ്ദ്-മുത്തലിബ് അല്ലാഹുവിന്റെ ദൂതന്റെ (ﷺ) മുന്നില്‍ പ്രവേശിച്ചപ്പോള്‍, ഞാന്‍ അമര്‍ഷത്തോടെയാണെന്ന് കണ്ട അദ്ദേഹം ആരാഞ്ഞു : "എന്താണ് നിന്റെ അമര്‍ഷത്തിനു കാരണം?". അവന്‍ പറഞ്ഞു: ' ഓ, അല്ലാഹുവിന്റെ ദൂതരെ, എന്താണ് നമ്മളും ഖുറൈഷികളും തമ്മില്‍  ഉള്ള അന്തരം, അവര്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍, സുസ്മിതവദനത്തോട് കൂടി എതിരേല്‍ക്കുന്നു. എന്നാല്‍ നമ്മളെ കാണുമ്പോള്‍ അവര്‍ വൈഷമ്യം പ്രകടമാക്കുന്നു. " അവന്‍ പറയുന്നു:   അല്ലാഹുവിന്റെ ദൂതന്റെ (ﷺ) മുഖം ദേഷ്യം കൊണ്ട് ചുവന്നു, ശേഷം പറഞ്ഞു: "ആരുടെ കയ്യില്‍ എന്റെ ആത്മാവ് ഇരിക്കുന്നുവോ അവനെ പ്രതി!  അല്ലാഹുവിനെ പ്രതിയും അവന്റെ ദൂതനെ പ്രതിയും താങ്കളെ ഒരു മനുഷ്യന്‍ സ്നേഹികകാതെ, വിശ്വാസം ഒരുവന്റെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല....."  (ജാമി അത്-തിര്‍മിദി Vol. 1, പുസ്തകം  46, ഹദീസ് 3758)

► യാഖുബ് ബിന്‍ സുഫിയാന്‍ പറയുന്നു .... അല്‍-അബ്ബാസ് ബിന്‍ അബ്ദു-മുത്തലിബില്‍ നിന്ന് പറയുന്നു: "ഞാന്‍ ഒരിക്കല്‍ പറഞ്ഞു, ഓ അല്ലാഹുവിന്റെ ദൂതരെ, ഖുറൈശികള്‍ അന്യോന്യം കണ്ടുമുട്ടുമ്പോള്‍, അവര്‍ സന്തോഷത്തോടെ ഇടപെടുന്നു, എന്നാല്‍ അവര്‍ നമ്മളെ കണ്ടുമുട്ടുമ്പോള്‍, അവര്‍ നമ്മളെ അറിയാത്തത് പോലെ പെരുമാറുന്നു." അല്ലാഹുവിന്റെ ദൂതന്‍ (ﷺ) വളരെയധികം ദേഷ്യപ്പെട്ടു ഇത് കേട്ടപ്പോള്‍ ശേഷം പറഞ്ഞു: "ആരുടെ കയ്യില്‍ എന്റെ ആത്മാവ് ഇരിക്കുന്നുവോ അവനെ പ്രതി!  അല്ലാഹുവിനെ പ്രതിയും അവന്റെ ദൂതനെ പ്രതിയും താങ്കളെ ഒരു മനുഷ്യന്‍ സ്നേഹികകാതെ, വിശ്വാസം ഒരുവന്റെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല." . "ഞാന്‍ കൂട്ടിച്ചേര്‍ത്തു, ഓ അല്ലാഹുവിന്റെ ദൂതരെ, ഖുറൈശികള്‍ കൂടിയിരുന്നുകൊണ്ട് അവരുടെ വംശവലികള്‍ ഓര്‍ത്തുനോക്കുമ്പോള്‍, അവര്‍ നിങ്ങളെ സദൃശ്യപ്പെടുത്തിയത് ഒരു കുഴിയില്‍ നില്‍ക്കുന്ന ഈന്തപ്പനയായിട്ടാണ്" (p.137 Vol 1 അല്‍ സീറാ അല്‍നവാബിയ ഇബ്ന്‍ കതിര്‍)

അതായതു ഈന്തപന മരങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ മറ്റാരാലോ അല്ലെങ്കില്‍ അവരില്‍ പെടാതെ വേര് അറിയാതെ ഒറ്റയ്ക്ക് മാറി, പുറമ്പോക്കിലോ കുന്നിന്‍ ചെരുവിലോ, കുഴിയിലോ താനേ മുളച്ചു വന്നു നില്‍ക്കുന്ന അവരുമായും ബന്ധം ഒന്നുമില്ലാത്ത വൃക്ഷം എന്ന് പറഞ്ഞു കളിയാക്കുകയും, അത് കേട്ട് മനസ്സിലായ മുഹമ്മദ്‌ ദേഷ്യപ്പെടുകയും ചെയ്തു എന്ന് സാരം. എന്തായിരിക്കും ഖുറൈഷി ഗോത്രക്കാര്‍ ഇങ്ങനെ വിളിക്കാനും പെരുമാറാനും കാരണം എന്ന് ഊഹിക്കാന്‍ ഇപ്പോള്‍ നമുക്ക് സാധിക്കും. പിന്നെയും ഉണ്ട് മറ്റൊരു പ്രധാന കാരണം.

🔶 അവര്‍ക്കും ഒരു ധാരണയുണ്ടായിരുന്നു മുഹമ്മദ്‌ മറ്റൊരു ഗോത്രത്തില്‍ നിന്നും ഉള്ളവന്‍ ആണെന്ന്.  

► ....   അല്‍-ജാഷിഷ് അല്‍-കിന്ദഹ് പറഞ്ഞു : "കിന്ദഹ് ഗോത്രത്തില്‍ നിന്നും ഒരു കൂട്ടം ആളുകള്‍ അല്ലാഹുവിന്റെ ദൂതന്റെ അടുത്ത് വന്നു : "നിങ്ങള്‍ ഞങ്ങളില്‍ നിന്നാണ്.", എന്ന് പറഞ്ഞു കൊണ്ട് ബന്ധുത്വം അവകാശപ്പെട്ടു "(p.59 Vol 1 അല്‍ സീറാ അല്‍നവാബിയ ഇബ്ന്‍ കതിര്‍ )

ഇത് തന്നെ ഇബ്ന്‍ സാദില്‍ വ്യക്തമായി പറയുന്നുണ്ട്:

► മാ'ന്‍ ഇബ്ന്‍  'ഇസ അറിയിക്കുന്നു:  ഇബ്ന്‍ ദിബ്ബ അവന്റെ പിതാവിന്റെ ആധികാരികതയില്‍ അറിയിച്ചു കൊള്ളുനത്: പ്രവാചകനോട് ചിലര്‍ അറിയിച്ചു, കിന്ദഹ് ഗോത്രക്കാരായവര്‍, പറയുന്നുണ്ട് മുഹമ്മദ്‌ അവരുടെ ഗോത്രക്കാരന്‍ ആണെന്ന് വിശ്വസിക്കുന്നത് എന്ന്. അന്നേരം പ്രവാചകന്‍ പറഞ്ഞു:  ഈ വാര്‍ത്ത‍ അല്‍-അബ്ബാസ് ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബിനോടും അബു സുഫ്യാന്‍ ഇബ്ന്‍ ഹാരബിനോടും കൂടെ സുരക്ഷാ കാരണത്താല്‍ വാദിക്കുന്നു; #വ്യഭിചാരം മാതാക്കളില്‍ ആരോപിക്കുന്നതും, നമ്മുടെ പിതാക്കളെ തള്ളിപ്പറയുന്നതും അള്ളാഹു നിരോധിച്ചിട്ടുണ്ട്; ഞങ്ങള്‍ അല്‍-നദര്‍ ഇബിന്‍ കിനാനഹ് നിന്നുമുള്ളവര്‍ ആകുന്നു, അങ്ങനെയല്ല എന്നു പറയുന്നവര്‍ നുണയന്മാര്‍ ആണ്. (Volume 1, Parts 1.2.15- IBN SA'D'S KITAB AL-TABAQAT AL-KABIR)

അപ്പോള്‍ മുഹമ്മദ് പറയുന്ന ഇരവാദം നോക്കണേ, ഞങ്ങള്‍ എല്ലാവരും (പിതൃ സഹോദരരേയും ചേര്‍ത്തു),  അല്‍-നദര്‍ഇല്‍ നിന്നുമുള്ളവര്‍ ആണ്, മറിച്ചു പറയുന്നവര്‍ എല്ലാവരും നുണയര്‍ ആണ് പോലും. ഈ ആക്ഷേപം/അവകാശം ഉന്നയിച്ചവരെ പിടിച്ചു വിചാരണ ചെയ്‌താല്‍ പ്രശനം കൂടുതല്‍ വഷളാകുകയും കൂടെയുള്ള കുടുംബക്കാരുടെ കൂടി സംശയം ദൃഡപ്പെടുകയും ചെയ്യുമെന്നും അറിയാവുന്നത് കൊണ്ടായിരിക്കണം. വാദമുഖം പോലും തുറക്കാന്‍ അനുവധികാഞ്ഞത്. പിന്നീടു ഈ ഗോത്രക്കാരെ മുഴുവന്‍ ഉന്മൂലനം ചെയ്തുവോ എന്ന് കാണേണ്ടിയിരിക്കുന്നു.  ഇബ്ന്‍ കതിരിന്റെ സിരാത്തില്‍ നിന്നും കാണുക:

► ....: "അത് പ്രവാചകന്റെ അടുത്ത് എത്തി, എന്തെന്നാല്‍ ചില ആളുകള്‍ കിന്ദഹ് ഗോത്രവുമായി അദേഹത്തിനുള്ള ബന്ധത്തെ കുറിചുള്ള പറച്ചില്‍, അപ്പോള്‍ പ്രവാചകന്‍ പറയുന്നു: "അല്‍-അബ്ബാസും അബു സുഫ്യാന്‍ ബിന്‍ ഹാരിത്തും എല്ലാം പറയും, ഇത് നമ്മളെ മോശപ്പെടുത്തുവാന്‍ വേണ്ടി മാത്രം പറയുന്നതായിരിക്കും എന്നു; നമ്മള്‍ നമ്മുടെ പൂര്‍വീകരെ ഒരിക്കലും നിരസിക്കരുത്. നമ്മള്‍ അല്‍-നദര്‍ ബിന്‍ കിനാനഹയില്‍ നിന്നുള്ളവരാണ്. " "(p.135 Vol 1 Al –Sirah Al-Nabawiyya)

അതായതു, കുടുംബക്കാര്‍ തങ്ങളെ മോശപ്പെടുതാന്‍ പറയുകയാണ്‌ എന്ന് പറയും എന്ന്, അങ്ങനെ വന്നാല്‍ കുടുംബവൈരാഗ്യം എന്ന് വരികയും കുടുംബക്കാര്‍ കൂടെ നില്‍ക്കുകയും ചെയ്യുമല്ലോ. നല്ല കൌശലം ഉണ്ട് മറുപടികളില്‍. പക്ഷെ മനസ്സിലക്കെണ്ടവന് മനസ്സിലായിക്കോളും. അതുപോലെ തന്നെ, ജഹലിയ കാലഘട്ടത്തിലൂടെ പോകുന്ന മുഹമ്മദിന്റെ വംശാവലിയില്‍ വ്യഭിചാരത്തിന് ഒരുപാട് സാധ്യത ഉണ്ടെങ്കിലും, കണ്ണുമടച്ചു അങ്ങനെ ഒന്നും ഉണ്ടായിരിക്കില്ല എന്നും അതെല്ലാം അള്ളാഹു കാത്തു കാണുമെന്നും ആശ്വസിക്കുന്നു. കൂടെ ഹിഷാം ബിന്‍ മുഹമ്മദ്‌ അല്‍-കല്ബിറ്റ് അദ്ധേഹത്തിന്റെ പിതാവില്‍ നിന്നും പറയുന്നത്, 500 തലമുറകള്‍ പരിശോധിച്ചിട്ടും അങ്ങനെയൊന്നും കാണുന്നില്ല എന്ന് വരെ പറഞ്ഞു നിറുത്തുന്നു (   ഇബിന്‍ കതിരിന്റെ അല്‍-നവാബിയ) . വംശാവലി രേഖപ്പെടുത്തി വെക്കാത്ത അറബികള്‍ക്ക് അതും ജഹലിയ സംസ്കാരങ്ങളില്‍ ഗോത്രത്തിനുപരി പാരമ്പര്യത്തിന് പ്രത്യേകം ഒരു വിലയും കല്പ്പിക്കതിരുന്നവര്‍ വാമൊഴിയായി മുഹമ്മദിന്റെ വംശാവലിയിലെ അഞ്ഞൂറ് പേരുകള്‍ എടുത്തു എന്ന് പറയുന്നതിലെ അതിശയോക്തി ശ്രദ്ധിക്കുമല്ലോ. ലോകത്തിനു മുഴുവന്‍ ആയി വന്നു എന്ന് പറയുന്നയാളുടെ വംശശുദ്ധിയുടെ പരിതാപകരമായ അവസ്ഥയാണ്‌ ഇവിടങ്ങളില്‍ നമ്മള്‍ കാണുന്നത്. ലോകമുണ്ടാക്കുന്നതിനു മുന്നേ തീരിമാനിച്ചിരുന്നു അള്ളാഹു മുഹമ്മദ്‌ ജനിക്കേണ്ട ഇടവും സംസ്കാരവും എങ്കില്‍, ഇങ്ങനെ വ്യഭിചാര ദുര്ഭൂതങ്ങള്‍ വിളയാടുന്ന ഗോത്രങ്ങള്‍ക്കിടയില്‍,  ആ ജനനത്തെ ആക്കിയത് തന്നെ അപഹാസ്യമായി അല്ലാഹുവിന്റെ ദൈവീക അസ്തിത്വത്തിനു എന്ന് പറയാതെ വയ്യ!  സുറ 6:124 "...എന്നാല്‍ അല്ലാഹുവിന്ന്‌ നല്ലവണ്ണമറിയാം; തന്‍റെ ദൌത്യം എവിടെയാണ്‌ ഏല്‍പിക്കേണ്ടതെന്ന്‌....", എന്ന് പറഞ്ഞു ആശ്വസിക്കുന്ന ഇസ്ലാമിക പണ്ഡിതരെ നമ്മള്‍ ഇവിടെല്ലാം കാണുന്നുണ്ട്, അന്നും ഇന്നും.

🔶 ഇവക്കെല്ലാം മറുപടി പറയുന്ന മൊഴിയാണ്, "ഇസ്ലാമിക്‌ ട്രടിഷ്യനില്‍" മുഹമ്മദ്‌ പറയുന്ന : "ഞാന്‍ വ്യഭിചാരത്തിന്റെ ഫലം അല്ല, സത്യ വിവാഹത്താലുള്ള ഫലം ആണ്."   (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍).  .എന്നതു. അത് ഇസ്ലാമിക ചരിത്രത്തില്‍ ഒരു മൊഴിയായി പ്രത്യേക സ്ഥാനം സ്ഥാനം പിടിച്ചു കൊണ്ട് പണ്ഡിതര്‍, ഇത് ചേര്‍ത്ത് പറയുന്നു, അല്ലാഹുവിനു മാത്രം അറിയാം (Only God knows best.).. 
► " ....പ്രവാചകന്‍ പറഞ്ഞു: "ഞാന്‍ സത്യ വിവാഹത്തിലുള്ള ഫലം ആകുന്നു, വ്യഭിചാരതാല്‍ ഉള്ളതല്ല, ആദാമില്‍ നിന്നും നേരെ എന്റെ പിതാവിന്റെയും മാതാവിന്റെയും അടുക്കല്‍ വരെയും അങ്ങനെ തന്നെ. ഞാന്‍ ഒരിക്കലും ജഹല്ലിയ കാലഘട്ടത്തില്‍ ഉള്ള വ്യഭിച്ചരത്താല്‍ കളങ്കപ്പെട്ടിട്ടില്ല." (p.136 Vol 1 അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍) .
► ..... ആയിഷ നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: "ഞാന്‍ സത്യ വിവാഹത്താലുള്ള ഫലം ആണ്, വ്യഭിച്ചരത്താല്‍ അല്ല." (p.136 Vol 1 അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍) .

അങ്ങനെ അനേകം ഇടങ്ങളില്‍ തന്റെ ജന്മശുധിയെ പറ്റി ജനങ്ങളുടെ മുന്നില്‍ കേഴുന്ന ഒരു പ്രവാചകനെ നമ്മള്‍ കാണുന്നു. തന്റെ ജന്മശുദ്ധിയെ പറ്റി ചോദിക്കുന്നവരോട് ക്ഷുഭിതനാകുകയും, അവരെ മോശം പറയുകയും, കേഴുകയും, പിന്നീടു ആത്മപ്രശംസ നടത്തുകയും ചെയ്യുന്ന ആളുടെ പ്രവൃത്തികളില്‍ നിന്ന് മനസ്സിലാക്കാം, അയാള്‍ക്ക് കാര്യത്തെ പറ്റി ബോധാമുള്ളവനും, അത് മറക്കാന്‍ ശ്രമിക്കുന്നവനും ആണോ അല്ലയോ എന്ന്.  എന്നിരുന്നാലും, അള്ളാഹു പറഞ്ഞതാണ്‌ എന്ന് പറഞ്ഞു എതിര്‍ക്കുന്നവരെ, "തന്തക്കു പിറക്കത്തവന്‍" എന്ന് വിളിച്ചു ഖുറാനില്‍ ("സുറ 68:13 ...ഇതിനൊക്കെ പുറമെ ജാരസന്തതിയും")  ചേര്‍ക്കുമ്പോള്‍  അദ്ധേഹത്തിന്റെ വൈകാരികത മാനസ്സിക സമ്മര്‍ദത്തിനു കാരണം ഇതയിരിക്കുംയിരിക്കുമെന്നു തീര്‍ച്ചപ്പെടുത്താം, (കൂടെ സ്വഭാവത്തിന്റെയും).

അപ്പോള്‍ ഹംസ ബിന്‍ അബ്ദു-മുത്തലിബ് ആരാണ് എന്നും, അദ്ദേഹം 3-4 വയസ്സിനു മുഹമ്മദിനേക്കാള്‍ മുതിര്‍ന്നവന്‍ ആയതിന്റെ പ്രശ്നവും, മുഹമ്മദ്‌ എന്ത് കൊണ്ട്, "ഞാന്‍ വ്യഭിചാര സന്തതിയല്ല"  എന്ന് കേഴുന്നതിനു കാരണവും നമ്മുക്ക് പൂര്‍ണമായും മനസ്സിലാകും.  ഇനി ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇന്നുള്ള ഇസ്ലാമിക "വിശ്വാസ പ്രമാണങ്ങളില്‍", ഇവയൊന്നും പൂര്‍ണമായി ഉള്‍ക്കൊള്ളിക്കഞ്ഞത്  കാലക്രമേണ ഉള്ള ഇസ്ലാമിക വെള്ളപൂശലിന്റെ ഭാഗമായിട്ടയിരിക്കണം, ദീന്‍ പിടിച്ചു നിറുത്തെണ്ടേ. ആരുലക്ഷത്തില്‍ നിന്ന് ആറായിരം ഹദീസുകള്‍ തിരഞ്ഞെടുത്തതില്‍ ആമിനയാണ് മുഹമ്മദിന്റെ മാതാവ് എന്ന് കാണിക്കാന്‍ കഷ്ടപ്പെടുമ്പോള്‍, അറബിനാടിന്റെ ചരിത്രം മുഴുവന്‍ തേച്ചു മാച്ചു കളഞ്ഞു, ഇസ്ലാമിക ചരിത്രം ആയി മാറ്റുന്നതിനിടയില്‍, സത്യം മാച്ചു കളയാനും, കാഫിര്‍ ആയി മുദ്രകുത്തപ്പെടാതെ നിലനില്‍ക്കുവാനും എഴുത്തുകാര്‍ നീതിപുലര്‍ത്തി എന്ന് സീറകള്‍ (പാലം , മാര്‍ഗം) മുനിര്‍ത്തി നമുക്ക് പറയാം. പക്ഷെ സത്യം ഒരിക്കലും മറച്ചു വെക്കാന്‍ സാധ്യമല്ല എന്നും, കുറെ പേരെ മണ്ടന്മാരക്കാം എങ്കിലും എല്ലാകാലവും എല്ലാവരെയും മണ്ടന്മാരാക്കാന്‍ സാധിക്കില്ല എന്നും പറയുന്നതിന്റെ ഉത്തമ ഉധഹരണമാണ്, മുഹമ്മദിന്റെ ജന്മശുദ്ധി.

സീറകള്‍ കണ്ണുമടച്ചു തള്ളുന്നവരോട് ഒരു വാക്ക്, ഇന്നും ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ ഏതു എന്ന് ഇന്നും മുഹമ്മദരുടെ ഇടയില്‍ തീര്‍പ്പായിട്ടില്ല. ചിലര്‍ക്ക് ചില ഹദീസ് സഹിഹ്,ചിലക്കു ദൈ'ഇഫ്, ചിലക്കു ഹദീസ് കാണുന്നതെ പിടിക്കില്ല ചിലര്‍ക്ക്, ഇതെല്ലം കിട്ടിയാലും മതിയാകില്ല അങ്ങനെ പോകുന്നു വിശ്വാസപ്രമാണങ്ങളുടെ പരിതി. ഇതൊന്നും പോരാതെ, ഖുറാനില്‍ തന്നെ, റദ്ദു ചെയ്യപ്പെട്ടതും പെടെണ്ടതും പെടാത്തതും ആയ ആയത്തുകള്‍  (മന്സൂഖും നസ്ഖും) തമ്മിലും ഒരു തീരുമാനം ആയിട്ടില്ല. ആയതിനാല്‍ മേലെ പറഞ്ഞ ഇസ്ലാമിക ചരിത്രം അപ്പാടെ തള്ളുന്നവര്‍, കണ്ണടച്ച് ഇരുട്ടാക്കുന്നു, എന്നാല്‍ അവര്‍ വെളിച്ചത്തിന് മുന്നില്‍ തന്നെ എന്ന് മത്രേ ഇപ്പോള്‍ പറയുന്നുള്ളൂ.

നോട്ട്: ഇസ്മായേലും അബ്രഹാമും ഒക്കെ മുഹമ്മദിന്റെ പിത്രുവ്യന്മാര്‍ ആയിരുന്നു എന്ന് ബൈബിള്‍ എടുത്തു മേലെയുള്ളവനെ ദുര്‍വ്യാഖ്യാനം ചെയ്തു കുത്തികയറ്റാന്‍ ശ്രമിക്കും മുന്നേ, ഈ അബ്ദുള്ള മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ചവന്റെ വംശാവലിയില്‍ ഒരു തീരുമാനം ആക്കാന്‍ ആദ്യം അഭ്യര്‍ത്ഥിക്കുന്നു.

#ZM

Thursday, 14 April 2016

ഹഗഗ് (hagag) എന്ന് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ പറയുന്നുണ്ടോ?


മുഹമ്മദര്‍: ഹീബ്രുവില്‍ "ഹഗഗ" എന്ന പദം ഹജ്ജ് എന്ന അറബി പദത്തിന് തുല്യം ആണ്. തന്മൂലം ഈ പദം ഉപയോഗിക്കുന്നിടത്ത് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ ആണ് ദൈവം കല്‍പ്പിക്കുന്നത്. http://biblehub.com/hebrew/2287.htm
 

                 2500 BC കളിലേക്ക് വ്യാപരിച്ചു കിടക്കുന്ന ഹീബ്രുവില്‍ നിന്ന്, 500 BC കളില്‍ ഉരിത്തിരിഞ്ഞ അരമ്യ ഭാഷയുടെ, ഭാക്കിപത്രമായി 200 AD കളോട് കൂടി സുറിയാനി ഭാഷ ഉണ്ടായി. പക്ഷെ അറബിയുടെ ചരിത്രം നോക്കിയാല്‍ 500 AD കഴിഞ്ഞാണു എന്ന് മനസ്സിലാക്കാം, ഖുറാന്‍ ആണ് ആദ്യം എഴുതി യ അറബി കിത്താബ് എന്ന് കേട്ടിട്ടുണ്ട് ; പക്ഷെ അറബികള്‍ എന്ന അപരിഷ്കൃത വര്‍ഗ്ഗം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉണ്ട്. അതിനാല്‍ ആ പ്രദേശങ്ങളിലെ ഭാഷകളില്‍ സാമ്യത പുലരാം എന്ന് വെച്ച് ഇങ്ങനെ വ്യബിച്ചരിക്കുന്നത് യുക്തിഭദ്രം ആണോ എന്ന് മുഹമ്മദര്‍ ചിന്തിക്കേണ്ടി ഇരിക്കുന്നു.  ഒരു വാക്കിന് താങ്കളുടെതു മാത്രമായ അര്‍ഥം ആരോപിച്ചു  നല്‍കുമ്പോള്‍, യുക്തിക്ക് നിരക്കാത്ത  അത് അപ്പാടെ വിശ്വസിക്കാന്‍  സാധ്യമല്ല. കാരണം "ഉത്സവം/celebration പ്രകാരം ഉള്ള ആചാരം" എന്നി അര്‍ഥങ്ങള്‍ എല്ലാം ആണ് chagag എന്ന മൂലപദത്തില്‍ നിന്ന് ഉരിത്തിരിഞ്ഞ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്, അതിന്റെ പശ്ചാത്തലം എന്ത്, എവിടെ, എന്തിനു ആചരിക്കുന്നു, ആ ഉത്സവത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് അറിയണം ആദ്യം.

ഇവിടെ  http://biblehub.com/hebrew/strongs_2287.htm പ്രകാരം chagag എന്ന പദം ബൈബിളില്‍ 16 ഇടതു പറഞ്ഞിട്ടുണ്ട്;  എന്നാല്‍ chagag എന്ന് പറഞ്ഞതായി കാണുന്നുണ്ടോ എന്ന് പരിശോദിക്കാം.

(A) പുറപ്പാടു 5:1 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. 

[ וְיָחֹ֥גּוּ]
g-y-ch-y-g എന്ന് ആണ് അവിടെ പറയുന്നത്,  "celebrate/ഉത്സവം" വിജനപ്രദേശത്തു ഒരു ഉത്സവം കൊണ്ടാടാന്‍ ഇസ്രയേല്‍ മക്കളെ മോശയുടെയും അഹരോന്റെയും കൂടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ചു സ്വത്രന്ത്രരാക്കി വിട്ടയക്കേണം എന്ന് അറിയിക്കുന്ന ഭാഗം. ഇവിടെ 'ഹജ്ജ്' എന്ന് വ്യഖ്യനിക്കപെടാന്‍ ഉള്ള തെളിവുകള്‍ ഒന്നും കാണുന്നില്ല. പദങ്ങള്‍ ചേരുന്നതല്ല, അര്‍ത്ഥവും, പശ്ചാത്തലവും ഈ ഹജ്ജ് എന്ന പാഗന്‍ ആചാരത്തോട് ചേരുന്നതല്ല.

1300 കിലോമീറ്റര്‍  ആണ് ഈജിപ്തില്‍ നിന്ന് മെക്കയിലേക്ക് ഉള്ള ഏകദേശം ദൂരം. മോശയം അഹരോനും മെക്കയില്‍ ഹജ്ജിനു കൊണ്ട്  പോകാന്‍ ആണ് ഫറവോന്റെ അടുക്കല്‍ ചോദിച്ചത് എന്ന് ആരോപിക്കുന്നതിലെ ആനുചിത്യം നമുക്കിവിടെ മനസ്സിലാക്കാം.  അവര്‍ മെക്കയില്‍ വന്നു ഹജ്ജ് ചെയ്തു എന്ന് കാണാന്‍ കഴിയുന്ന ഒന്നും തന്നെ പുറപ്പാടു പുസ്തകത്തില്‍ ഇല്ല.

അടുത്തതായി ഫറവോന്‍ അതിനനുവാദം നല്‍കാതെ അവര്‍ അവിടെ നിന്ന് പുറപ്പെടുന്നില്ല എന്ന് വചനത്തില്‍ കാണാവുന്നതാണ്.
അഹരോന്‍ : "2... ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു"; പിന്നീടു പത്തു വ്യാധികളാല്‍ ഈജിപ്തിനെ ശിക്ഷിക്കുന്നത് നമ്മള്‍ അവിടെ അറിയുന്നു.

ശേഷം ആണ് പെസഹവിരുന്നു കൂടെ passover, ഈജിപ്തില്‍ അധ്യജാതന്മാരെ എടുക്കപ്പെടുന്ന "കടന്നു പോക്ക്"
തന്മൂലം ഈ പറഞ്ഞ   "celebrate/ഉത്സവം"  അവിടെ തന്നെയാണ് "feast/വിരുന്നും" ആയി ആഘോഷിക്കുന്നത്.  ഈ പറഞ്ഞതാണ് ഉത്സവവും/പെസഹാ വിരുന്നും . ഈ  "g-y-h-y-g" എന്ന പദത്തില്‍ ഉത്സവം പെസഹായാകുന്നു.  പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."

********************************************************
ആ വിരുന്നിന്റെ പേര് പെസഹ, ഹജ്ജിന്റെ പേര് പെസഹാ ആണെന്ന് പറയുന്നവരുടെ ഒരു അവസ്ഥ ഭയാനകം.
********************************************************

(B)പുറപ്പാടു 12:14 ഈ ദിവസം നിങ്ങൾക്കു ഔർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.

[וְחַגֹּתֶ֥ם]
t-ch-g-h  എന്ന് ആണ് അവിടെ പറയുന്നത്  "വിരുന്നു" ഓര്‍മ്മയായി ആചരിക്കേണ്ട ഉത്സവം എന്ന് കാണാം. എല്ലാ തലമുറകളും ഇതാചരിക്കേണം. എന്തിനെ ആണ് ഓര്‍മ്മയക്കേണ്ടത് എന്ന് നോക്കിയാല്‍  പുറപ്പാടു "12:27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം."

മേല്‍ പറഞ്ഞ പ്രകാരം പെസഹ എന്നാ ഉത്സവവും/ പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍(ഉത്സവം)- പെസഹ.
പുറപ്പാടു 12:8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

അതായതു പുറപ്പാടു 12:14 ഇല്‍ പറയുന്ന "ഉത്സവമായി/വിരുന്നായി" തലമുറയി ആഘോഷിക്കുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയാണ്.  യാത്ര പുറപ്പെടാന്‍ ഒരുക്കം ആയിരുന്നുകൊണ്ട് ധൃതിയില്‍ ഭക്ഷണം കഴിക്കുകയും,  അടിമത്വത്തിന്റെ അവസാന ദിവസവുമായി ആഗോഷിക്കുന്നതാണ് പശ്ചാത്തലം.

*****ചോദ്യം:-****************************************
ആ പറയുന്ന "ഹജ്ജ്/തീര്‍ത്ഥാടനം"  ആകുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയായിട്ടണോ ഇസ്ലമിന്റെ ഹജ്ജ് എന്ന പാഗന്‍ അനുകരണം?
പുളിപ്പില്ലാത്ത അപ്പവും ചുട്ട മാംസവും കൂടെ കയപ്പു ചീരയുമാണോ ഇസ്ലാമിന്റെ ഹജ്ജ്ന്റെ വിരുന്നു?
 എന്തിനാണ് ഇത്ര അധപധികുന്നത്? :)   മോരും മുതിരയും പോലെ ചേരുന്നില്ല.
********************************************************

(C)പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. 

[תָּחֹ֥ג]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

പുറപ്പാടു 23:14  ആണ് ഏറ്റവും പ്രധാന വചനം chagag എവിടെയെല്ലാം

പുറപാട് 23:15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു.

(D)ആവര്‍ത്തന പുസ്തകം 16:15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവേക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.

[תָּחֹ֥ג]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

സംവസ്തരത്തിലെ   1 ആം വട്ടം ( ലേവ്യപുസ്തകം അദ്ധ്യായം 23 വായിക്കുക മേല്‍ പറഞ്ഞ ഉത്സവത്തെ കുറിച്ച് കൂടെ മറ്റു ഉത്സവങ്ങളെ കുറിച്ചും വ്യക്തമായി അറിയിക്കുന്നു. )

1) ആബീബ്/നിസ്സാന്‍ മാസത്തില്‍
ലേവ്യ 23:5  ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. (പുറപ്പാടു 23:14 -15)
6 ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.7 ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.8 നിങ്ങൾ ഏഴു ദിവസം യഹോവേക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
2)  7 ദിവസം ആണ് ആചാരം.
3)  പുളിപ്പില്ലാത്ത അപ്പം ആണ് ഭക്ഷിക്കേണ്ടത്
4) ശബത്തു ആണ്, ആദ്യവും അവസാന ദിവസവും വേലകള്‍ ഒന്നും ചെയ്യാന്‍ പാടില്ല

സംവസ്തരത്തിലെ   2 ആം വട്ടം:
(E)ലേവ്യ 23:39 ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.

(ഇവിടെയും chagag എന്ന പദം ആണ് എന്നാണ് ആരോപണം.)

[תָּחֹ֥גּוּ]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.

1) ആദ്യഫലപ്പെരുന്നാല്‍ ;
ലേവ്യ 23:10 ..... ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.11 നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം...... 15 ശബ്ബത്തിന്റെ പിറ്റെന്നാൾ മുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. ... 21 അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.22 നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

2) കാനാന്‍ ദേശത്ത് എത്തിയ ശേഷം ; ആദ്യഫലം പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.

3) ആദ്യ ദിവസം ശബ്ബത്തും ശേഷം ഫലനീരാജനം ചെയ്യുന്നു, കൂടെ ഊനമില്ലാത്ത ആണാട്ടിൻ കുട്ടിയെയും അര്‍പ്പിക്കുനുണ്ട്.

4) ഭോജനയഗമായി എണ്ണ ചേര്‍ത്ത മാവും, പാനീയയാഗമായി വീഞ്ഞും നല്‍കണം.

5) വഴിപാടു കൊണ്ട് വരുന്ന ദിവസം ഉപവാസം.

6) ശേഷം 7 ദിവസം ശബ്ബത്തു

7) ആ 7ആം ശബ്ബത്തിനു ശേഷം 50 ദിവസം എണ്ണി ധ്യന്യം കൊണ്ട് യാഗം.

8) നീരാജനത്ത്തില്‍ നിന്ന് ഉണ്ടാക്കിയ ചുട്ട അപ്പം കൊണ്ട് വന്നു അര്‍പ്പികണം. അത് യാഹ്നുള്ള ആദ്യ വിളവു.

9) ആ അപ്പത്തോട് കൂടെ ഏഴു ചെമ്മരിയാട്ടിൻ കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും പാനീയ യാഗവും കഴിക്കണം.

10) സാമാധാനയാഗമായി  കോലാട്ടു കൊറ്റനെ അര്‍പ്പിക്കണം (ഉല്പത്തി 22:13 കൊലാട്ട് കൊറ്റനെ അബ്രഹാം ബലി കൊടുക്കുന്നുഇസഹക്കിനു പകരം)

11)അവസാന ദിവസം സഭായോഗം, ശാബത്ത്, വേലയൊന്നും ചെയ്യരുത്.


സംവസ്തരത്തിലെ   3 ആം വട്ടം: (ലേവ്യ 23: 23-44) സുക്കോത്ത് അഥവാ കൂടാര പെരുന്നാള്‍

(F)ലേവ്യ 23:41 സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം.
[תָּחֹ֥גּוּ]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.

സംഖ്യാപുസ്തകത്തിലും ഈ കൂടാര പെരുന്നാള്‍നു മുന്‍പേ ഉള്ള പശ്ചാത്താപ ദിവസത്തെ കുറിച്ച് പറയുന്നു.

(G)സംഖ്യാ 29:12 ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.

[ וְחַגֹּתֶ֥ם]
w-ch-g-t എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം  ആചരികേണ്ട  ഉത്സവം.

1) ഏഴാം മാസം തിഷ്രി, 10ആം തിയതി പാപപരിഹാര ദിവസം (ലേവ്യ 23:27, സംഖ്യാ 29:12) , വിശുദ്ധ സഭായോഗവും, പശ്ചാത്താപവും ചെയ്യതു യാഹ്നു ദഹനയാഗം അര്‍പ്പിക്കുന്നു.

2) പശ്ചാതപിക്കാത്ത ഒരുവനും ഇടയില്‍ വേണ്ട.  ലേവ്യ 23: 29 അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം

3) അന്ന് ശബ്ബത്തു ആണ്.

4) ശേഷം 6 ആം ദിവസം യാഹിന്റെ കൂടാരപ്പെരുന്നാള്‍ ആണ്. ലേവ്യ 23:34

5) കൂടാരപ്പെരുന്നാളിന്റെ  ഒന്നാം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.

6) ശേഷം 7 ദിവസം  യാഹിനു ദഹനയാഗം അര്‍പ്പിക്കണം.

7) 8 ആം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.

9)  കൂടാരപ്പെരുന്നാല്‍ ഉത്സവതിന്റെ ആദ്യ ദിവസവും, അവസാന ദിവസവും വിശുദ്ധ ശബ്ബത്തു തന്നെ.

10) മിസ്രയേംമില്‍ നിന്ന് ഇസ്രയേല്‍ മക്കളെ കൊണ്ട് വന്നപ്പോള്‍ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു എന്ന ഓര്‍മയാണ്  ഈ ഉത്സവം (ലേവ്യ 23:42-43)

"പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം." എന്ന [תָּחֹ֥ג] t-h-g  എന്ന്  "chagag / ഉത്സവ ആചരണം"  എന്താണ് എന്ന് വ്യക്തമായി മനസിലാക്കാം.
i. പെസഹ, 
ii. ആദ്യഫല പെരുന്നാള്‍, 

iii. കൂടാര പെരുന്നാള്‍. 
ഇവയാണ് (തനക്കില്‍)ബൈബിളില്‍ ഈ പദത്തിനോട് അനുബന്ധിച്ച് എല്ലായിടത്തും ഉള്ള ഈ പദത്തിന്റെ അര്‍ഥം. ഇവിടെ എല്ലാം തന്നെ അടിമത്വത്തില്‍ നിന്ന് മോച്ച്ക്കപ്പെട്ട് കനാനില്‍/ഇസ്രയേല്‍ഇല്‍ എത്തിയതിന്റെ ഓര്‍മ്മ കൊണ്ടാടുന്നതിന്റെ ആഘോഷം.


********************************************************
ഇവിടെ ഹജ്ജ് എന്ന ആദ്യഫല പെരുനാളും, കൂടാരപെരുന്നാളും  ഒക്കെ ആയ  തീര്തടനവും ആണ് ഇവ എന്ന്  പറയുന്നവര്‍ക്ക്  അസാമാന്യ അബദ്ധബുദ്ധി വേണം.

അങ്ങനെ എങ്കില്‍:-
1) ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത്, ആബീന്‍/നിസാന്‍ മാസമാണോ ?
അല്ല.

ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത് ദുഹു-അല്‍-ഹജ്ജഹ് എന്ന മാസമാണ്.

2) മേലെ പറയുന്ന പോലെ ദഹനയാഗവും, പാനീയ യാഗവും അര്‍പ്പിക്കരുണ്ടോ?

3) വീഞ്ഞ് പാനീയയാഗം ആയി അര്‍പ്പിക്കുന്നുണ്ടോ?

4) ശബ്ബത്തു ആചരിക്കരുണ്ടോ?

5) പശ്ചാത്തപിക്കരുണ്ടോ കൂടാരപ്പെരുന്നളിനു ആദ്യ ദിവസം?

6) മിസ്രയിമില്‍ നിന്ന് ഇസ്രയേല്യരെ രക്ഷിച്ചു കൊണ്ട് വന്നതിന്റെ ഉത്സവമാണോ മേല്‍ പറഞ്ഞ ഹജ്ജ്?

7) മാവും അപ്പവും എല്ലാം മേല്‍ പറഞ്ഞ പ്രകാരം ഹജ്ജ് ഇല്‍ അനുഷ്ടാനം ഉണ്ടോ?

ഇനി...

ഹജ്ജില്‍ ഉള്ള എന്തെങ്കിലും ഈ മൂന്നു ഉത്സവത്തില്‍ കാണുന്നുണ്ടോ??
1) വെള്ളവസ്ത്രം ഉടുത്തു മൂന്നു ഘട്ടം ആയി കറുത്തകല്ലില്‍ ചുറ്റുക?
2) കറുത്ത കല്ലില്‍ മുത്തുക?
3) സാത്താനെ കല്ലെറിയുക എന്ന് പറഞ്ഞ മാസ് ഹൈസ്ടീറിയ?
4) അടിസ്ഥാനമില്ലാതെ മലകള്‍ക്കിടയില്‍ ഓടുക?
5) കല്ലില്‍ മുതിയാല്‍ പാപപരിഹാരം എന്നിവ?
6) ഒട്ടകങ്ങലെയാണോ അവിടെ കൊല്ലുന്നത്?

അല്ല. അപ്പോള്‍ പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.

ആരോപണത്തിന് കഴമ്പു ഇല്ലാതിരിക്കെ, ഇങ്ങനെയുള്ള ആരോപണങ്ങളെ നുണകള്‍ ടാക്കിയ ആയി ഗണപ്പെടുത്താം.  നുണകളുടെ ഉപഞ്ഞതാവ്,
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

ഇനി വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങള്‍ ഹജ്ജ് ചെയ്യാറുണ്ടോ?

ഇല്ല!

*******************************************************


(H) 1 ശമൂവേൽ 30:16 അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.

[ וְחֹ֣גְגִ֔ים ]
w-ch-g-m എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

ഇത് നല്ല ഒരു ഉദാഹരണം ആണ്.

> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, അടിയും വിരുന്നു/ഉത്സവം ആഘോഷിച്ചു.<

chagag എന്ന അര്‍ഥം വരുന്ന തീര്‍ത്ഥാടനം ആയ ഹജ്ജ് ആണ് എങ്കില്‍;

> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, ചെയ്തു ഹജ്ജിനു പോയി <

ഇവിടെയും പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.

(I) സങ്കീര്‍ത്തനങ്ങൾ 42:4 ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു.

[חוֹגֵֽג׃]
ch-va-g-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിശുദ്ധ ദിവസത്തിലെ ആഘോഷം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.

ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.

മശിഹയെ കുറിച്ച് ഉള്ള പ്രവചനങ്ങള്‍ ആണിത്. 1000 BC കളില്‍ ദാവീദിന്റെ മശിഹായെ പറ്റിയുള്ള പ്രവചനം. ഇവിടെ പറയുന്ന ഉത്സവനാള്‍ മേല്‍ പറഞ്ഞ 3 തവണയുള്ള ഉത്സവസമയങ്ങളില്‍ ഒന്നാണ്. എന്നാല്‍ താഴെ യുള്ള വചനങ്ങള്‍ വായിക്കുമ്പോള്‍, മശിഹയുടെ ആത്മാവില്‍ ഉള്ള പ്രാര്‍ത്ഥന ഇവിടെ കാണുന്നു ; കൂടെ കൂടാരപ്പെരുന്നാളിന്റെ ദിവസങ്ങള്‍ ആണു ഇവിടെ പറയുന്നതെന്നു മനസ്സിലാക്കാം.

സങ്കീൎത്തനങ്ങൾ 42:9 നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.10 നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കും വണ്ണം എന്നെ നിന്ദിക്കുന്നു. 11 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

*********************************************************
ഇവിടെ മശിഹ ചെന്നു ഹജ്ജു ചെയ്തു എന്ന് പറയുന്നതിലെ അനൌചിത്യം എത്രത്തോളം എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയാണ്‌ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്. മേക്ക എന്ന ഒരു നഗരത്തെ പറ്റി ചരിത്ര രേഖകളില്‍ 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ എവിടെയും പറഞ്ഞിട്ടോ അറിയിചിട്ടോ ഇല്ല. പോട്ടെ, ഈ കാബ പണിതത് എന്നാണ് എന്ന് ചരിത്രത്തില്‍ നിന്ന് 3 ആം നൂറ്റാണ്ടിനു മുന്നേ ഒരു തെളിവ്  കാണിക്കാന്‍ ഇല്ല. അപ്പോള്‍ ആണ് അതിനും 1000 വര്ഷം മുന്‍പേ ഉള്ളവര്‍ , ഹജ്ജ് ചെയ്യാന്‍ മോശയുടെയും ദാവീദിന്റെയും സമയത്തുള്ളവര്‍ എവിടെ പോയിരുന്നു എന്ന്  ആരോപണം ഉന്നയിക്ക്കുന്നത്. *********************************************************

(J)സങ്കീര്‍ത്തനങ്ങള്‍  107:27 അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

[יָח֣וֹגּוּ]
y-ch-w-g  എന്ന് ആണ് അവിടെ പറയുന്നത്  "ആഘോഷം"  അഥവാ "പരിസരം മറന്നു ആടിയാടി" നടന്നു എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.

ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.
ഇവിടെ പുലബെന്ധമില്ലാത്ത തീര്‍ത്ഥാടനം/ഹജ്ജ് എന്ന് ഇട്ടാല്‍;

>അവർ മത്തനെപ്പോലെ ഹജ്ജിനു നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.<

സത്യം അല്ലെ?

*********************************************************

(K) നഹൂം 1:15 ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു. 

[חָגִּ֧י]
ch-g-g-i "ഉത്സവങ്ങള്‍ ആചരിക്കുക" എന്ന് ആണ് ഇവിടെ ഉള്ളത്. ഇനി അത് ഹജ്ജ് ആചരിക്കുക എന്നാക്കി മാറ്റണം എങ്കില്‍, ആ മേല്‍ പറഞ്ഞ ഉസ്ത്സവങ്ങള്‍ തീര്‍ത്ഥാടനം ആക്കി മാറ്റണം പക്ഷെ പുറപ്പാടു 23:14 പ്രകാരവും  കൂടെ മേല്‍ പറഞ്ഞിടത്ത് എവിടെയും തീര്‍ത്ഥാടനം എന്ന് അര്‍ഥം കൊടുക്കാന്‍ സാധിക്കുന്ന അര്‍ഥം വരാതതിനാലും, ഹജ്ജ് എന്ന വാദം അവിടെ ഒത്തു പോകുകയില്ല.  ഇനി വാക്കാല്‍ പറഞ്ഞാല്‍ തികയുകയില്ല,  കാരണം ബൈബിളില്‍ ഹജ്ജ് എന്ന ഒരു അക്ഷരസാമ്യം എടുത്തു അത് മക്കയിലെ കാബയില്‍ ആണ് എന്ന് കാണിക്ക്കാന്‍ ഉള്ള തെളിവ് ഇല്ല. കൂടെ മക്കയും ഹജ്ജും മറ്റും 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷി നല്‍കാന്‍ ഇസ്ലാമിന് സാധ്യമല്ല.


(L) സെഖര്യാവ് 14:16 എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.

[חַ֥ג]
w-l-ch-g ഇവിടെ യൂദരുടെ പ്രധാന ഉത്സവങ്ങള്ല്‍ ഒന്നായ കൂടാര പെരുന്നാള്‍ (ആഘോഷം) ആണ് പറയുന്നത്. ഇവിടെ തീര്‍ത്ഥാടനം ഇട്ടാല്‍ അത് സാധിക്കുമോ?

>>സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ "ഹജ്ജ്" ആണ്ടുതോറും വരും.<<

എന്നതിലെ വിഡ്ഢിത്തം സാധാരണ യുക്തിയുള്ളവര്‍ക്ക് മനസ്സിലാക്കാം.

(M) സെഖര്യാവ് 14:18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുംണ്ടാകും.

[לָחֹ֖ג]
l-ch-g എന്ന് ആണ് അവിടെ പറയുന്നത്   "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.
>>കൂടാരപ്പെരുന്നാൾ "ഹജ്ജ്" വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ<<

(N) സെഖര്യാവ് 14:19 കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.

[לָחֹ֖ג]
l-ch-g എന്ന് ആണ് അവിടെ പറയുന്നത്   "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.

>> കൂടാരപ്പെരുനാൾ "ഹജ്ജ്" വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും<<

******************************************************
മുസ്ലിങ്ങള്‍ ആചരിക്കുന്നത് കൂടാരപ്പെരുനാള്‍ ആണല്ലേ? അതറിയില്ലായിരുന്നു.
ഹജ്ജിനു വരാത്തവരെ കൂടാരപ്പെടുന്നാള്‍ ആചരിക്കാത്തവരെ, ശിക്ഷിക്കുമെന്നോ ഇസ്ലാമിക വിശ്വാസം?

സെക്കരിയാഹിന്റെ കാലത്ത് മക്കയും കാബയും ഉണ്ടായിരുന്നോ എന്ന് നോക്കിയാല്‍ അതും ഇല്ല.  പിന്നെ ആകെയുള്ള പിടിവള്ളി പദങ്ങള്ളില്‍ അര്‍ഥം പശ്ചാത്തലം എന്താണ് എന്നൊന്നും ശ്രദ്ധിക്കാതെ വ്യാഖ്യാനിച്ചാല്‍ ഉള്ള കുഴപ്പം ആണ് മേലെ ഉദാഹരണം സഹിതം കാണിച്ചിട്ടുള്ളത്.

******************************************************

ചുരുക്കം:
1) chagag - എന്ന മൂലപദം അതെ പഠി എവിടെയും ബൈബിളില്‍ ഉപയോഗിച്ചിട്ടില്ല.

2) അതില്‍ നിന്ന് എന്ന് പറയുന്ന പദം 16 സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്.

3) അതില്‍ ഒരിടത്തു പോലും തീര്‍ത്ഥാടനം എന്ന് പദത്തിന് അര്‍ഥം കൊടുക്കുന്ന വാചകങ്ങള്‍ ഇല്ല.

4) "ഉത്സവ/ആഘോഷ ആചാരം" എന്നാണു എല്ലായിടത്തും അര്‍ഥം വന്നിട്ടുള്ളത്

5) അവിടെയെല്ലാം  യിസ്രായേലിന് യാഹ്  അടിവരയിട്ടു നല്‍കിയിട്ടുള്ള പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം ഉള്ള ഉത്സവമാണ്  വിഷയം.

6) ആ ഉസ്ത്സവങ്ങളില്‍ ഓരോ ദിവസവും എങ്ങനെ വേണം എന്ന് വ്യക്തമായി അറിയിച്ചിട്ടുണ്ട്.

7) ഹജ്ജിന്റെ പാഗന്‍ ആചാരങ്ങള്‍ ഒന്നും അവിടെ കാണുന്നില്ലത്താതിനാലും

8) മേക്ക കഅബ എന്ന് പറയുന്ന സംഭവങ്ങളെ ബൈബിള്‍ ക്രോടീകരിച്ച  കാലഘട്ടത്തിഇല്‍ പോലും അറേബ്യയില്‍ കാണാത്തതിനാലും,

ഹജ്ജ് ആചരിക്കാന്‍ ബൈബിളില്‍ പറയുന്നു എന്ന ആരോപണം വെറും ഇസ്ലാമിക താക്കിയ ആണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു.
 

യഹൂദര്‍ ഇങ്ങനെ ന്യായപ്രമാണം അറിഞ്ഞിട്ടും ഹജ്ജ് ചെയ്തിരുന്നതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഇല്ല.

ഹജ്ജ് എന്നാല്‍ ഒരു പദത്തില്‍ മാത്രം ഒതുങ്ങുന്നതാണോ??

അല്ല;

ഹജ്ജ്:
സാത്താനെ കല്ലെറിയലും, കഅബയുടെ ചുറ്റും മൂന്നു ദേവതമാര്‍ക്ക് വേണ്ടി മൂന്നു ഘട്ടം ആയി ചുറ്റും ഓടലും. കറുത്ത കല്ലില്‍ മുത്തലും, മലകള്‍ക്കിടയില്‍ കിടന്നു ഓടലും ഒക്കെ യുള്ള ഈ പാഗന്‍ രീതികള്‍ സെബായരില്‍ (baal ആരാധകരില്‍ ) നിന്ന് ഇസ്ലാം പകര്‍ത്തി; അതെല്ലാം യൂദര്‍,  ബൈബിളിലെ  പറയുന്ന പെസഹാ , ആദ്യഫല , കൂടാര പെരുന്നാള്‍ ഉത്സവവും, അതിന്റെ ശബത്തും ആണ് എന്ന് ആരോപികുന്നവന്റെ മനോനില എത്ര പരിതാപകരം.  ഒരു തരിമ്പു യുക്തിയും അതിനെ കുറിച്ചുള്ള അറിവും ഇല്ലാത്തവര്‍ എന്ന് മനസ്സിലാക്കാം. പണ്ടും ഇതുപോലെ ഉള്ള നുണകള്‍മായി മുഹമാദീയര്‍ വരുമായിരുന്നു പറകലീത, ആവര്‍ത്തനം 19:18, ഇസ്മയിളില്‍ നിന്ന് മുഹമ്മദ്‌, ഉത്തമാഗീതത്തിലെ മുഹമ്മദ്‌ തുടങ്ങീ അനേക പദ/അര്‍ത്ഥ വ്യഭിചാരം എല്ലാം തകര്‍ന്നടിഞ്ഞു കുപ്പയില്‍, കൂടെ ഇപ്പൊ ഇതും.

സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കട്ടെ!

Friday, 8 May 2015

മുഹമ്മദു ഇസ്മയെലില്‍ നിന്നോ?


ഒരു മുസ്ലിമിനോട്‌ ചോദിച്ചാല്‍ 'അതെ' എന്നുത്തരം കിട്ടും.
തെളിവ് ചോദിച്ചാല്‍ വന്നിട്ട് പറയും മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട് എന്നു.
എന്നാല്‍ തെളിവ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. മുഹമ്മദ്‌ പറഞ്ഞിട്ടുള്ളത് ആകെ ഒരു ചെറിയ അറ്റം മാത്രമാണ്.

മുഹമ്മദ്‌ പറയുന്നു "ഞാന്‍ മുടാര്‍ സമുദായത്തില്‍ പെട്ടവന്‍ ആകുന്നു എന്നു ജിബെരെല്‍ മലക്ക് പറഞ്ഞിട്ടുണ്ട്" (Ibn Sa'd, Kitab al-Tabaqat al-Kabir, Volume I, p. 4).

അതായതു മുഹമ്മദിന് പോലും തന്റെ പരമ്പര അറിയില്ല എന്നതാണ് വസ്തുത. അതും മലക്ക് പറഞ്ഞു കൊടുക്കേണ്ടി വന്നു.

ഇനിയും സ്പഷ്ടമായ (സ്പഷ്ടത ഖുരനിലോ ഇസ്ലാമിന്റെ ഒരു ഗ്രന്ഥത്തിലും ഇല്ല) തെളിവ് അവിശ്യപ്പെട്ടാല്‍, മുസ്ലിമുകളെല്ലാം ഹറാം കല്പിച്ചിട്ടുള്ള ഇബ്ന്‍-ഇഷക്-നെ പിടിക്കേണ്ടി വരും. ഇബ്ന്‍-ഇഷക്- ഇന്റെ , മുസ്ലിം ഒന്നടങ്കം വിശ്വാസ യോഗ്യമല്ല എന്നു പറഞ്ഞു തള്ളിയ കിത്താബു "സിറാത് രസുല്‍ അല്ലഹ്", നിന്നും മുസ്ലിംകള്‍ മുഹമ്മദിന്റെ പരമ്പര ഇതാണ് എന്നു പറഞ്ഞു കാണിച്ചു തരും. അതില്‍ നിന്നും പകര്‍ത്തിയ ഇബ്ന്‍-ഹിഷാം , തന്റെ സിരത്തിലും ഇതു ഉള്‍ക്കൊളിച്ചിട്ടുണ്ട് വള്ളി പുള്ളി തെറ്റാതെ.
പരിശോധിക്കാം:

ഇബ്ന്‍-ഹാഷിം (ഇബ്ന്‍-ഇഷക്) പറയുന്നു:
1) Muhammad was the son of "Abdullah, (മുഹമ്മദ്‌- 7ആം നൂറ്റാണ്ടില്‍ ജീവിച്ചതായി പറയപ്പെടുന്നു)
2) b. "Abdu'l-Muttalib (whose name was Shayba),
3) b. Hashim (whose name was Amr),
4) b. "Abdu Manaf (whose name was al-Mughira),
5) b. Qusayy (whose name was Zayd).
6) B. Kilab,
7) b. Murra,
8) b. Ka'b,
9) b. Lu'ayy,
10) b. Ghalib,
11) b. Fihr,
12) b. Malik,
13) b. al-Nadr,
14) b. Kinana,
15) b. Khuzayma,
16) b. Mudrika (whose name was "Amir),
17) b. Ilyas,
18) b. Mudar,
19) b. Nizar,
20) b. Ma' add,
21) b. "Adnan", (BC നാലാം നൂറ്റണ്ടില്‍ ജീവിച്ചിരുന്നതായി പറയുന്നു)
22) b. Udd (or Udad),
23) b. Muqawwam,
24) b. Nahur,
25) b.'Tayrah,
26) b. Ya'rub,
27) b. Yashjub,
28) b. Nabit,
29) b. Isma'il, bin Ibrahim (???? ഏതു നൂറ്റാണ്ടില്‍. ഇബ്രാഹിം എന്നാല്‍ അബ്രഹാം എങ്കില്‍ 1800 BC യില്‍ ജീവിച്ചിരുന്നു)

(അദ്നാണ് ശേഷം ആണ് പലരും പലതും തോന്നിയ പോലെ മുഹമ്മദിന്റെ പരമ്പര എഴുതി വെച്ചിരിക്കുന്നത്. പക്ഷെ ഇബിന്‍-ഹിഷാമിന്റെ (ഇഷഖില്‍ നിന്നും കടം കൊണ്ട) സിരാതില്‍ ഉള്ള പരമ്പര മാത്രം ആണ് നീതി പുലര്‍ത്തുന്നത് എന്ന ഇസ്ലാമിന്റെ വാദഗതി പ്രകാരം, ആ പരമ്പരയാണ് ഇവിടെ എടുത്തിരിക്കുന്നത്.)

✫ ഇതില്‍ നമ്മള്‍ കാണുന്നത് ഇസ്മയിലിന്റെ മകന്‍ നബിറ്റ്-ഇല്‍ നിന്നും BC 4-ആം നൂറ്റാണ്ടിലെ അദ്നാന്‍-നില്‍ നിന്നും 7 ആം നൂറ്റാണ്ടിലെ മുഹമ്മദ് വരെ.

✫ അദ്നനില്‍ നിന്നും മുഹമ്മദ്‌ വരെ '20' പരമ്പര നാമങ്ങള്‍ കാണാം, പിതാക്ക്കന്മാരുടെ കാലയളവ്‌ ഇതില്‍ നമ്മുക്കു ഏകദേശം കണക്കാക്കാം.
400 BC - 700 AD = 1100 വര്ഷം - > 20 നാമങ്ങള്‍.
"55 വര്‍ഷത്തില്‍ ഒരാള്‍ എന്ന കണക്കു."
അറബികള്‍ 20-25 വയസ്സിനുള്ളില്‍ പല വിവാഹങ്ങള്‍ കഴിക്കുന്ന പതിവുള്ളവര്‍ ആണ് അന്നും ഇന്നും, എന്നാലും 55 വയസ്സില്‍ ഒരു പുതിയ പരമ്പര സമ്മതിക്കാം. ഇതില്‍ ഒരു വിധം എല്ലാ ഇസ്ലാമിക കിത്താബുകളും ഒരുപോലെ ആണ്.

✫ അദ്നാണ് ശേഷം, ഇസ്മായില്‍ വരെ "8 പേര്‍".
അദ്നാന്‍ ► ഉദാദ് ► മുഖ്‌ആവ്വം ► നഹുര്‍ ► ടയ്രഹ് ► യറുബ് ► യശ്ജുബ് ► നബിറ്റ് ► ഇസ്മായില്‍


മേല്‍ പറഞ്ഞ വിധത്തില്‍ "55 വര്‍ഷത്തില്‍ ഒരാള്‍ എന്ന കണക്കു" പ്രകാരം, ഇസ്മായില്‍(ഇബ്രാഹിം) ജീവിച്ചിരുന്ന കാലഘട്ടം കണക്കുകൂട്ടാം.
8 x 55 = 440 വര്ഷം,

~400 BC + 440 വര്ഷം = 840 BC. (ഏകദേശം 900 BC)
ഇതു ശരിയാണോ? ഇസ്മിക ഗ്രന്ഥങ്ങള്‍ പറയും ഇതു ശെരിയാനു എന്നു.
Sahih Bukhari 55:585 Narrated Abu Dhar: I said, "O Allah's Apostle! Which mosque was first built on the surface of the earth?" He said, "Al-Masjid-ul-,Haram (in Mecca)." I said, "Which was built next?" He replied "The mosque of Al-Aqsa ( in Jerusalem) ." I said, "What was the period of construction between the two?" He said, "Forty years." He added, "Wherever (you may be, and) the prayer time becomes due, perform the prayer there, for the best thing is to do so. (http://www.searchtruth.com/book_display.php…)
ആദ്യം പണിത മുസ്ലിം ആരാധനാലയം കാബ, 40 വര്‍ഷത്തിനു ശേഷം പണിതത് യെരുശലേം ദേവാലയം.

ചരിത്രം പറയുന്നു യെരുശലേം ദേവാലയം ശലമോന്‍ പണിതത് "c. 970-c. 930 BC" യില്‍ ആണ്. അപ്പൊ കാര്യങ്ങള്‍ ശരിയായി. "c. 970-c. 930 BC" യില്‍ യെരുശലേം ദേവാലയം ശലമോന്‍ പണിയുന്നതിനു തൊട്ടു മുന്‍പ് ഇബ്രാഹിമും-ഇസ്മയിലും കാബ അറേബ്യയില്‍ പണിതു (ക. 1000 BC യില്‍).
ശലമോന്‍ രാജാവിന്റെ കാലത്തു അറേബ്യയില്‍ ജീവിച്ചിരുന്ന ഇബ്രാഹിമും- ഇസ്മയിലും കബ പണിതു എന്ന വസ്തുതയാണോ അപ്പോള്‍ യഥാര്‍ത്ഥ മുഖം? (ഈ കണക്കു വെച്ച് ഇസ്ലാമിന് എല്ലാം ശെരിയാണ്‌, പക്ഷെ ലോകത്തിനു ഇസ്ലാം ഒരു പെരുംനുണയും)

✫ അബ്രഹാം ജീവിച്ചിരുന്ന കാലഘട്ടം, 1800 BC എന്നാണ് ചരിത്രകാരന്മാര്‍ പറഞ്ഞിരിക്കുന്നത്. ബൈബിളില്‍ നിന്നും കണക്കു കൂട്ടാം
മത്തായി 1:2അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക്‍ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;3യെഹൂദാ താമാരില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;4ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;5ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;6യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു;

അബ്രഹാം (~?? BC) >> ഇസഹാക്ക് >> യാകോബ് >> യഹൂദ >> പാരെസ് >> ഹെസ്രോന്‍ >> ആരാമ് >> അമ്മീനാദാബ് >> നഹശോന്‍ >> ശല്മോന്‍ >> ബോവസ് >> ഔബേഥ്‌ >> യിശ്ശായി >> ദാവീദ് >> ശലമോന്‍(~1000 BC)
ഇവിടെ 14 പരമ്പര നാമങ്ങള്‍ നല്‍കിയിരിക്കുന്നു. മേല്‍ പറഞ്ഞ 55 വയസ്സ് (മുഹമ്മദ്‌ മുതല്‍ അദ്നാന്‍ വരെ വിശ്വസനീയമായ അളവ് ഏതാണോ അത് വെച്ചു ത്രാസ്സില്‍ തൂക്കാം) , അതേ അളവ് വെച്ച് ഇവിടെ അളക്കാം.
55 x 14 = 770 വര്ഷം.

1000 BC + 770 വര്ഷം = 1770 >> ~1800 BC. (ചരിത്ര പരമായും ഇതു സാധൂകരിക്കുനുണ്ട് അബ്രഹാം ജീവിച്ചിരുന്നത് 1800 BCയില്‍ ആണ് എന്നു). ഏകദേശം 800 വര്‍ഷത്തിനു 14 പരമ്പര നാമങ്ങള്‍ നല്‍കിയിരിക്കുന്നു.~1000 BC മുതല്‍ ~1800 BC വരെയുള്ള കാലയളവില്‍ നല്‍കിയിരിക്കുന്ന ഈ പരമ്പര, അദ്നാന്‍നു മുകളിലേക്ക് എടുത്തപ്പോള്‍ മുഹമ്മദിന്റെ പാരമ്പര്യം കുഴഞ്ഞു മറിഞ്ഞത് പോലെ ആയില്ല.

✫ ഇനിയാണ് ചോദ്യം ✫
1) യഹൂദരുടെ പോലെ പാരമ്പര്യങ്ങള്‍ "Records" ആയി സൂക്ഷിക്കുന്ന പതിവ് അറബികല്‍ക്കില്ലയിരുന്നു. അതിനു ഒരു രേഖയുമില്ല. മുഹമ്മദിനെ പോലെ മറ്റു ഒരാളുടെയും പരമ്പര അറബികള്‍ ഇതു പോലെ കാണിക്കുന്നതായി അറിവില്ല. പിന്നെ ഇബ്ന്‍-ഇഷക്-നു മുഹമ്മദിന്റെ പരമ്പര എങ്ങനെ കിട്ടി?

2) ശെരിയായ കണക്കുകള്‍ പ്രകാരം - മുഹമ്മദിന്റെ ഈ കൊടുത്തിട്ടുള്ള പരമ്പര യാഥാര്തമാകാന്‍ വഴിയുണ്ടോ?

ഒരു കരണവശാലും ഇല്ല എന്നു പറയാന്‍ കാരണം,
400 BC - 1800 BC വരെ ആകെ 7 പരമ്പര നാമങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്.
അതായതു 400 BC - 1800 BC = 1400 വര്‍ഷത്തിനു 7 പരമ്പര.
ഏകദേശം 200-220 വര്‍ഷത്തിനു ഒരു നാമം എന്നാണ്. അത് ഒരു കാരണവശാലും വായ്മൊഴിയായി പകരപ്പെടുവാന്‍ കഴിയുകയില്ല.

☑ ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നതും സ്ഥിതീകരിച്ചതുമായ ഒരു കാര്യം, ഈസമയിലില്‍ നിന്ന് അല്ല മുഹമ്മദ്‌. അല്ലെങ്ങില്‍ ഇസ്മയിലില്‍ നിന്നും ആണ് എന്നു ഒരു തെളിവുമില്ലാതെ വെറുതെ അവകാശപ്പെടാം. കണ്ണമടച്ച് ബുദ്ധിയില്ലാത്തവര്‍ വിശ്വസിച്ചു കൊള്ളുംയിരിക്കും.
ഒരു തെളിവുമില്ലാതെ പ്രവാചകത്വം അവകാശപ്പെട്ട പോലെ മറ്റൊരു അവകാശം, അബ്രഹമില്‍ നിന്നും ആണ് മുഹമ്മദ്‌. ഇസ്മായില്‍ ആണ് ദൈവത്തിന്റെ വാഗ്ദാനം. അദ്ധേഹത്തില്‍ നിന്നും ആണ് മുഹമ്മദ്‌ അറബികള്‍ തുടങ്ങിയവര്‍ എന്നു.
അറബികള്‍ ഇസ്മയെലില്‍ നിന്നും ആണോ?