Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Muhammad. Show all posts
Showing posts with label Muhammad. Show all posts

Thursday, 16 April 2020

സത്യദൈവത്തിന്റെ വചനപ്രകാരം മാതൃകാ പുരുഷനാണോ?


ലോകാരംഭം മുതല്‍ ഇതുവരെയും അള്ളാഹു പടച്ചുണ്ടാക്കിയത് മനുഷ്യരാശിക്ക് മാതൃകയാക്കാന്‍ ഉള്ള മുത്തിനെ പ്രതി മാത്രമാണ് എന്ന് പറഞ്ഞു നടക്കുന്നവര്‍ ആ വഴിയില്‍ പോയിക്കൊള്ളട്ടെ എന്ന്  കരുതിയിരുന്നതാണ്. പരിഷ്കൃത ലോകത്ത് മുത്തിന്റെ ചെയ്തികള്‍ അത്രത്തോളം വെറുപ്പ്‌ ഉളവാക്കുന്നത് ആണെന്ന് ബോധ്യമുല്ലതിനാലോ മറ്റോ, ദാവാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുത്തിനെയായി യാതൊരു ബന്ധവും ഇല്ലാതിരിക്കെ സത്യദൈവത്തിന്റെ വചനമായ ബൈബിളില്‍ നിന്നും യഹൂദ ക്രൈസ്തവ പാരമ്പര്യത്തില്‍ ഉള്ള മഹത് വ്യക്തിത്വങ്ങളെ  മുത്തിന്റെ നിലവാരത്തിലേക്ക് ഇകുഴ്താന്‍ ശ്രമിച്ചു കൊണ്ട് ഇരവാദം പറയുമ്പോള്‍, മുത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഞങ്ങള്‍ക്കും ചികഞ്ഞെടുത്തു പരിശോധിക്കെണ്ടാതായി വരുന്നു.  ഒരു ഇസ്ലാമിക സുഹൃത്ത്‌ ഈ ഗ്രൂപ്പില്‍ മാതൃകാ പുരുഷന്റെ ബല്യവിവാഹത്തെ (ബാലികയെ ആണ് വയോധികന്‍ വിവാഹം കഴിച്ചത്  ബാല്യത്തില്‍ അല്ല) ന്യായീകരിക്കാന്‍, ഇസഹക് 3 വയസ്സുള്ള റബ്ബേക്കയെയാണ് വിവാഹം കഴിച്ചത് എന്ന്. (ഈ പോസ്റ്റ്‌  അതിനുള്ള  മറുപടി  https://www.facebook.com/groups/sathyathinte.poralikal/permalink/1413590092072859/). ഇവിടെ ചര്‍ച്ച ചെയ്യുന്നത് മുഹമ്മദ്‌ ഏതെങ്കിലും രീതിയില്‍  സത്യദൈവത്തിന്റെ വചനപ്രകാരം  മാതൃകാ പുരുഷനാണോ എന്നാണു.

1 തിമോത്തി 3 ആം അധ്യായം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. സമൂഹത്തില്‍ മാതൃകയായി ജീവികുന്നവന്‍ ആയിരിക്കണം പ്രാദേശിക ക്രൈസ്തവ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപെട്ടവന്‍. അവന്‍ എത്രത്തോളം സംശുദ്ധനും നിര്മലനും ആയിരിക്കേണം എന്ന് വചനം പ്രതിപധിക്കുന്നുണ്ട്.

1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.   2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. 3 മദ്യപ്രിയനും തല്ലുകാരനും അരുതു;  4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. 5 സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?  6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. 7 നിന്ദയിലും പിശാചിന്റെ കണിയിലും കടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. .......

ഈ പ്രധാന മാനധണ്ടങ്ങള്‍ പ്രകാരം അധ്യക്ഷ സ്ഥാനത്തേക്ക് എങ്കിലും

1) ഏകഭാര്യയുടെ ഭർത്താവും - 

അനേകം ഭാര്യമാര്‍ , അനേകം വിവാഹങ്ങള്‍, ഇനി സ്വദേഹം ദാനം ചെയ്യുന്നവളെ വേണമെങ്കില്‍ വിവാഹം കഴിച്ചാല്‍ മതി എന്ന്  ഖുറാനില്‍ അല്ലാഹുവിന്റെ എര്പാട്

33:50   നബിയേ, .... . അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഇത്രയൊക്കെ അവകാശം കിട്ടിയില്ലെങ്കില്‍ മുത്ത്‌ വിഷമിച്ചു കരഞ്ഞു പോയാലോ. കഷ്ടം!

--------------------------------------------------------------------------
2) നിർമ്മദനും -

മരിച്ചവരുടെ ഭാര്യമാരുടെ വായില്‍ കരച്ചില്‍ നിറുത്താന്‍  മണ്ണ് വാരിയിടാന്‍  പറയുന്ന മനസക്ഷിയില്ലാത്ത നര്‍മ്മബോധം!
ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്‍പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 636(1305), പേജ് 402, 404)

അനുതപമില്ലാത്ത മനസ്സിനുടമക്ക് നര്‍മമബോധം  ഉണ്ടാകില്ല.
--------------------------------------------------------------------------
3) ജിതേന്ദ്രിയനും -

ഇന്ദ്രീയജയം ഇങ്ങനെ വളര്ത്‌പുത്രന്റെ ഭാര്യയുടെ നഗ്നത മോഹിച്ചിട്ടു അവളെ മൊഴി ചെല്ലിപ്പിച്ചു വിവാഹം കഴിച്ചു. അതിനും അള്ളാഹു ആയത്ത് ഇറക്കി കൊടുത്തു എന്നുള്ളതാണ്.
‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428): ‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)  (33:37 പശ്ചാത്തലം)

ഖുറാന്‍ (33:37) - "അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌."

ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ  അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു. ജിതേന്ത്രീയനുമല്ല.
--------------------------------------------------------------------------
4) സുശീലനും  -

മരണ സമയം അടുക്കാരാകുംബോള്‍ മുഹമ്മദ്‌ യഹൂദരെയും ക്രൈസ്ടവരെയും ശാപവാക്കുകള്‍ കൊണ്ട് മൂടുന്ന സുശീലത.
ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."

സുശീലനും അല്ല.
--------------------------------------------------------------------------
5) അതിഥിപ്രിയനും  -

അതിഥിപ്രിയന്‍ അല്ലെന്നു തുറന്നു പറയാന്‍ മടിയുള്ളത് കൊണ്ട് അടിമ അല്ലാഹുവിനെ കൊണ്ട് ആയത്ത് ഇറക്കിച്ചു.

വാതില്‍ക്കല്‍ കാവല്‍ നില്‍ക്കുകയോ, അവിടെ വന്നു തമ്ബടിക്കുന്നവരെ ഓടിച്ചു വിടുകയോ [ ഖുറാന്‍ 33:53 49:5] , ഉമ്മറങ്ങളിലോ അകത്തളങ്ങളിലോ അധികം ആരും ഇരിക്കാനനുവതിക്കതിരിക്കുക, അങ്ങനെ പുള്ളിക്ക് ശല്യം ഉണ്ടാക്കാതിരിക്കുക, എന്ന്  അടിമയല്ലാഹുവിന്റെ ആയത്ത്  [ ഖുറാന്‍ 33:53]

33:53   സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല.

അതിഥി പ്രിയനും അല്ല!
--------------------------------------------------------------------------
6) ഉപദേശിപ്പാൻ സമർത്ഥനും -

ഉപദേശിക്കാന്‍ അറിവൊന്നും ഇല്ല എന്ന് കുരാനും ഹദീസും തെളിവ്.

ഖുര്‍ആന്‍ . 17:85  നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.

അബ്ദുള്ള നിവേദനം: .... ഒരുവന്‍ ഏഴുന്നേറ്റു നിന്ന് കൊണ്ട് ചോദിച്ചു,"ഓ അബ-ല്‍-ഖാസിം! ആത്മാവ് എന്നാല്‍ എന്താണ്?", നബി മൂകതയിലേക്ക് ആണ്ടു. ഞാന്‍ കരുതി അദ്ദേഹം ദിവ്യപ്രചോദനത്താല്‍ അകപ്പെട്ടിരിക്കുന്നു എന്നു. അതിനാല്‍ നബിയുടെ ആ അവസ്ഥ മാറുന്ന വരെ ഞാന്‍ സ്തംഭിച്ചു നിന്നു. പിന്നീട് നബി അറിയിച്ചു "നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല." (സഹിഹ് ബുഖാരി പുസ്തകം 3 ഹദിസ് 127)

ആത്മീയതയെ കുറിച്ച് തൊട്ടു തീണ്ടിയിട്ടില്ലതവരാണു ദൈവത്തെ പറ്റിയും ആത്മീയതയെ പറ്റിയും ഉപദേശിക്കാന്‍ നടക്കുന്നത്.  ഉപദേശിപ്പാന്‍ ഉള്ള അറിവോ സമര്ത്യമോ ഇല്ല.
--------------------------------------------------------------------------
7) ശാന്തനും കലഹിക്കാത്തവനും  -

തോന്നിയ പോലെ ശപിക്കുകയും ചീത്ത വിളിക്കുയും ചെയ്യുന്നു.

ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. ...........’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 88 (2600)

രസം എന്താന്ന് വെച്ചാല്‍ ഇങ്ങനെ ശപിക്കളും അടിയും ചീത്തവിളിയും കിട്ടിയാല്‍ സ്വര്‍ഗ്ഗം കിട്ടുമത്രേ. എന്നാല്‍ ശപിക്കുന്നവന്‍ സത്യവിശ്വാസി അല്ല എന്ന് പുള്ളി തന്നെ പറയുന്നുമുണ്ട്.

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന്‍ ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 84 (2597)

എന്തൊരു വിരോധാഭാസം! എങ്കില്‍ ശാന്തനോ കലഹിക്കത്തവനും ആകാന്‍ സാധ്യതയില്ല.
--------------------------------------------------------------------------
8) ദ്രവ്യാഗ്രഹമില്ലാത്തവനും  -

പണത്തിനോടുള്ള ദുരാഗ്രഹവും വൈരാഗ്യബുദ്ധിയും ഒരിക്കലും ദൈവത്തില്‍ നിന്നുള്ളതല്ല. ഭൌതീകമായി വാളുകോണ്ടും അക്രമവും രക്തചോരിച്ചലുകൊണ്ടും മതം വളര്‍ത്താന്‍ പണം വേണ്ടിയിരുന്നു. കൂടെ തന്റെ ദുരഗ്രഹങ്ങള്‍ക്കും.

ബിന്‍ അല്‍-നാദിര്‍ന്റെ നിധി സൂക്ഷിക്കുന്ന കിനാന ബി. അല്‍-റബിയെ, ആ നിധിയെ കുറിച്ചരാഞ്ഞ പ്രവാചകന്റെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അതെവിടെയുണ്ടെന്നു അവനറിയാം എന്നത് അവന്‍ നിഷേധിച്ചു. പ്രവാചകന്റെ അടുത്തേക്ക് മറ്റൊരു യാഹൂദനെ കൊണ്ടുവരപ്പെടുകയും, അയാള്‍ കിനാന എല്ലാ ദിവസവും രാവിലെ ഏതാനും ചില അവശിഷ്ടങ്ങള്‍ക്ക് ചുറ്റും പോകുന്നത് കണ്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പ്രവാചകന്‍ കിനനയോടു ചോദിച്ചു, ‘നിനക്കറിയാമോ, നിന്റെ കൈവശം ആ നിധിയുണ്ടെന്നു ഞങ്ങള്‍ കണ്ടുപിടിച്ചാല്‍, ഞാന്‍ നിന്നെ കൊല്ലും എന്നു?‘, ഉവ്വ് എന്നയാള്‍ പറഞ്ഞു. പ്രവാചകന്‍ ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുവാന്‍ ആജ്ഞാപിക്കുകയും നിധിയുടെ കുറച്ചു കണ്ടു കിട്ടുകയും ചെയ്തു. അപ്പോള്‍ ബാക്കി ഭാഗം കൂടി സമര്‍പ്പിക്കുവാന്‍ അയാളോട് പ്രവാചകന്‍ അവിശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസ്സമ്മതിച്ചു. അതിനാല്‍ പ്രവാചകന്‍ അല്‍-സുബയര്‍ ബിന്‍ അല്‍-അവ്വമിന് ആജ്ഞ നല്‍കി, “എന്ത് അവനറിയുമോ അതെല്ലാം പിഴിഞ്ഞെടുക്കുന്നവരെ അവനെ ദണ്‌ഡിപ്പിക്കുക.“, അതിനാല്‍ അവന്‍ മരണാസന്നനനാകുവരെ ജ്വലിപ്പിച്ച തീക്കല്ലും, കരിരുമ്പും അവന്റെ നെഞ്ചില്‍ വെച്ചു കൊണ്ടിരുന്നു. ശേഷം മുഹമ്മദ്‌ ബിന്‍ മാസലാമക്കു അവനെ എത്തിച്ചു കൊടുക്കുകയും, അവന്റെ സഹോദരന്‍ മഹമുദ്നു വേണ്ടി പ്രതികാരത്തില്‍ ഇവന്റെ തല ചേധിച്ചു കളയുകയും ചെയ്തു. (ഇബിന്‍ ഹിഷാം സീറാ ആന്‍-നബവിയ്യ പേജ് 430-431 [THE REST OF THE AFFAIR OF KHAYBAR] )

എങ്കില്‍ ദ്രവ്യാഗ്രഹമില്ലത്തവനാണ് എന്ന നിബന്ധനയും തെറ്റി.
--------------------------------------------------------------------------
9) സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും : 

ഭാര്യമാര്‍ക്കിടയിലെ അടിപിടി തീര്‍ക്കാനും വിവാഹമോചനം ചെയ്യും എന്ന് ഭീഷണിപ്പെടുത്താനും  ഖുര്‍ആന്‍ ആയത്ത്  66:4-5 വരെ...

66:4   നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന്‌ സഹായികളായിരിക്കുന്നതാണ്‌. 5   ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.

അസ്സല്‍ ഭരണം, ഇതുപോലെ പല ഹദീസുകളും ഉണ്ട് വീട്ടുചിലവ് കിട്ടാത്തതിന്റെ പ്രശ്നവും മറ്റുമായി. അള്ളാഹു വേണം കുടുംബം ഭരിക്കാന്‍. ഇതില്‍ പരം അവസ്ഥ ആര്‍ക്കെങ്കിലും വരാനുണ്ടോ?
--------------------------------------------------------------------------
10) മദ്യപ്രിയനും:-

മദ്യാസക്തി കാണുന്നില്ല , പക്ഷെ മദ്യപുഴ സ്വര്‍ഗ്ഗത്തില്‍ നല്‍കി ഇഷ്ടം പോലെ കുടിക്കാന്‍ കിട്ടും എന്ന് പറയുക വഴി  മദ്യാസക്തി ഇല്ല എന്ന് പറയാന്‍ സാധിക്കില്ല

83:25  മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും. (സ്വര്‍ഗ്ഗത്തില്‍ ആണ് എന്നൊരു വെത്യസം മാത്രം.)

പക്ഷെ മദ്യവിരോധത്തിനു കാരണം യുദ്ധകൊതി മാത്രമാണ് എന്ന് തെളിയിക്കുന്ന ആയത്ത്.

... ജാബിര്‍ നിവേദനം: കുറച്ചാളുകള്‍ ഉഹുദ് യുദ്ധദിവസം രാവിലെ മദ്യം (wine) കഴിച്ചിരുന്നു അനന്തരം അവരെല്ലാം കൊല്ലപ്പെടുകയും രക്തസാക്ഷികള്‍ ആവുകയും ചെയ്തു (സഹിഹ് ബുഖാരി 59:375)
ശേഷം മദ്യനിരോധനം.

1/2 മാര്‍ക്ക്‌
--------------------------------------------------------------------------
11) മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം :-

ഇത് പിടിയില്ല അറിയുന്നവര്‍ പറയുക;
--------------------------------------------------------------------------

(5/100) ആണ് മുത്തിന് കിട്ടിയ മാര്‍ക്ക്‌  അതും സംശയത്തിന്റെ ആനുകൂല്യത്തില്‍

പ്രാദേശിക അധ്യക്ഷന്‍ പോയിട്ട് അധ്യക്ഷന്റെ കുശിനിക്കാരനക്കാന്‍ സാധിക്കില്ല. 
--------------------------------------------------------------------------

ഇതാണ് അധ്യക്ഷന്റെ മാനദണ്ടമെങ്കില്‍ ബൈബിളിലെ പ്രവാചകന്മാരുടെയും, അപ്പോസ്തോലരുടെയും ഒക്കെ സ്ഥാനം എവിടെ ആകും എന്ന് ഊഹികാമല്ലോ.  എങ്കില്‍ മശിഹായെ എവിടെ വെച്ചായിരിക്കണം ആയിരിക്കും നൂക്കി കാണേണ്ടത്, ഊഹിക്കാന്‍ പോലും സാധിക്കാത്ത ഉയരത്തില്‍. ആ മശിഹായെ മുഹമ്മദര്‍ വന്നു പേരില്ലാത്ത അല്ലാഹുവിന്റെ അടിമയായ ഇസയാണ് എന്നും മുഹമ്മദിനെ പറ്റി പറയാനാണ് ഇസാ വന്നതെന്നും ഓക്കേ വന്നു തള്ളുന്നത് കാണുമ്പോള്‍ വേറെ ഒന്നുമല്ല അറപ്പാണ് തോന്നുക, ഇചിരി സഹതാപവും.

ലേവ്യപുസ്തകം 20 : 26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം;

അള്ളാഹു സ്വയം താന്‍ പരിശുദ്ധന്‍ ആണെന്ന് അവകാശപ്പെട്ടിട്ടുമില്ല, തന്മൂലം മുഹമ്മദും.

നോട്ട്: ഇനി മേലാല്‍ മാതൃകാ പുരുഷന്‍ എന്ന് പറഞ്ഞു ഈ വഴി വന്നേക്കരുത്.

Tuesday, 5 December 2017

"ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്": മുഹമ്മദ്‌

അല്ലാഹുവിന്റെ അപ്പോസ്തോലന്‍ പറഞ്ഞു, "ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്" (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍)

ഈ മോഴിയുടെ ഇസ്ലാമിക ട്രടിഷന്‍ അറിയണം എങ്കില്‍ ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ ഒരാളെ പരിചയപ്പെടണം.

🔶 ആരാണ് ഈ ഹംസാ?
 ഹംസാ "ഹംസാ, അല്ലാഹുവിന്റെയും അവന്റെ അപോസ്തോലന്റെയും സിംഹം എന്നറിയപ്പെട്ടു, ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തു, ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായി. (Volume 1, Parts 1.19.6  - IBN SA'D'S KITAB AL-TABAQAT AL-KABIR)", 625 AD ഉഹുദ് യുദ്ധത്തില്‍ മരണപ്പെടുമ്പോള്‍, 59 വയസായിരുന്നു ഹംസക്ക് [Muhammad ibn Saad. Kitab al-Tabaqat al-Kabair vol. 3. Translated by Bewley, A]  . അബ്ദു-മുത്തലിബിന്റെ പുത്രന്മാരില്‍ ഒരുവനായ അബ്ദുള്ളയുടെ മകന്‍ ആണ് അല്ലാഹുവിന്റെ പ്രവാചകന്‍ ആയ മുഹമ്മദ്, എന്നാണ് ഇസ്ലാമിക വിശ്വാസം. അതായതു, അബ്ദു-മുത്തലിബ്ന്റെ മറ്റൊരു പുത്രന്‍ ആണ് ഹംസാ.  അതായതു അബ്ദുള്ളയുടെ സഹോദരന്‍.  610 AD യില്‍ 40 വയസ്സ് ഉള്ളപ്പോള്‍ ആണ് മുഹമ്മദ്‌ ജിബ്രേലിനെ കാണുന്നതും ആദ്യ സുറ 96 ആയ അല്‍-അലഖു ഇറക്കപ്പെടുന്നത്‌. അതായത്, 625 AD ഹിജ്രക്കും 4 വര്ഷം ശേഷം ഉഹുദ് യുദ്ധം നടക്കുമ്പോള്‍ മുഹമ്മദിന് ഏകദേശം 55   വയസ്സ് കാണണം.   എങ്കില്‍ മുഹമ്മദു ഹംസയെക്കള്‍ 4 വയസ്സ് ഇളപ്പു ആണെന്ന് മനസ്സിലാക്കാം.

ഹംസാ ബിന്‍ അബ്ദു-മുത്തലിബു ... മുഹമ്മദിനേക്കാള്‍ രണ്ടോ നാലോ വര്ഷം മുന്നേ ജനിച്ചിരുന്നു. (Al-Isaba fi Tamyiz al-Sahaba by Ibn Hajar,  v.2, p. 121). ഹംസാ മുഹമ്മടിനെക്കള്‍ 4 വര്‍ഷത്തോളം മുതിര്‍ന്നവന്‍ ആണ് .

🔶  അതിനെന്താ, ഹംസാ മുഹമ്മദിനെക്കാള്‍ മൂത്തവന്‍ ആയാല്‍?

അതിനു കുറച്ചു ജഹലിയ കാലവും, മുഹമ്മദിനു ഇച്ചിരി ജനനത്തിനു മുന്നേയുള്ള ഇസ്ലാമിക ചരിത്രവും നോക്കാം.  പ്രമുഖ ഇസ്ലാമിക പണ്ഡിതനായ "#ഇബിന്‍_കഥീരിന്റെ_സിരാത്ത്-അല്‍- നബവിയ " യില്‍ നിന്ന്:

► ഇബ്ന്‍ ഇശക്ക്‌ ബോധിപ്പിക്കുന്നത്‌, "മോഴികളെന്തായിരു‍ന്നെന്നാല്‍ , 'സംസം കിണര്‍ കുഴിക്കുന്ന സമയം ഖുറയ്ഷികളില്‍ നിന്ന് എതിര്‍പ്പ് നേരിടെണ്ടി വന്നപ്പോള്‍ അബ്ദ അല്‍-മുത്തലിബ് ഒരു പ്രതിഞ്ഞ  എടുതിരുന്നതെന്തെന്നാല്‍.  തനിക്ക് പത്തു പുത്രന്മാര്‍ ജനിക്കുകയും, അവര്‍ വളര്‍ന്നു കൊണ്ട് തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന കാലമായാല്‍, താന്‍ അവരില്‍ ഒരുവനെ കഅബയില്‍ വെച്ച് ദൈവത്തിനു ബലിയര്‍പ്പിക്കാം.' "
"കാലക്രമേണ, അദ്ദേഹത്തിന് പത്തു പുത്രന്മാര്‍ വളര്‍ച്ച പ്രാപിക്കുകയും, അവര്‍ തന്നെ സംരക്ഷിക്കാന്‍ യോഗ്യര്‍ ആകുമെന്ന്  അദ്ദേഹത്തിന് ഉറപ്പാവുകയും ചെയ്തു. അവരുടെ പേരുകള്‍ ഇവയായിരുന്നു, അല്‍-ഹാരിത്ത്, അല്‍-സുഹയ്ര്‍, ഹജില്‍, ദിരാര്‍, അല്‍-മുഖ്‌അവ്വിന്‍, അബു-ലഹബ്, അല്‍-അബ്ബാസ്‌, ഹംസാ (ഇബ്ന്‍ സാദ് സംശയം പ്രകടിപ്പിചിട്ടുണ്ടിവിടെ), അബു താലിബ് , അബ്ദുല്ലഹ്. അദ്ദേഹം എല്ലാവരെയും ഒന്നിച്ചു കൂട്ടി തന്നെ ഒര്മപ്പെടുത്തിയ ആ പ്രതിജ്ഞയെ പറ്റി മക്കളെ അറിയികക്കയും, സര്‍വ്വപ്രതാപിയും സര്‍വ്വശക്തനുമായ ദൈവത്തോടുള്ള തന്റെ പ്രതിജ്ഞയെ മാനിക്കനാവിശ്യപ്പെടുകയും ചെയ്തു.  അവര്‍ അദ്ധേഹത്തെ അനുസരിക്കുകയും, തങ്ങള്‍ എന്ത് ആണ് ചെയ്തു തരെണ്ടാതെന്നു ആരാഞ്ഞു.  അതിനു അദ്ദേഹം, ഓരോരുത്തരും ഓരോ അമ്പു എടുത്തു അതില്‍ അവരവരുടെ പേര് എഴുതി തിരിച്ചു അദ്ദേഹത്തിന് നല്കണമെന്നാവിശ്യപ്പെട്ടു. അവര്‍ അത് ചെയ്തുകയും അദ്ദേഹം അവയുമായി കഅബയുടെ അകത്തു പ്രവേശിച്ചു, അവരുടെ ദൈവമായ ഹുബാലിന്റെ അടുത്ത്  നേര്‍ച്ചകള്‍ ഇടുന്ന ഇടമായ കിണറിനരുകില്‍ ചെന്നു. അവിടെ ഹുബാലിന്റെ അടുത്ത്, പലവിധ കാര്യങ്ങളായ കൊലക്കുറ്റം, രക്തബന്ധം തെളിയിക്കല്‍, തുടങ്ങിയവയ്ക്കെല്ലാം ദിവ്യമായ വിധികള്‍ കല്‍പ്പിക്കാനായി ഉപയോഗിക്കുന്ന ഏഴു അമ്പുകള്‍ ഉണ്ടായിരുന്നു. പരിഹരങ്ങള്‍ക്കായി അവര്‍ ഹുബാലിന്റെ അടുത്ത് വരിക പതിവായിരുന്നു, അവിടെ നിന്ന് കല്പ്പിക്കപ്പെട്ടത്‌ അനുസരിച്ചുമിരുന്നു.
അമ്പുകള്‍ കൊണ്ടുള്ള ദിവ്യവിധിക്കായി, ഹുബലിന്റെ അടുത്ത് വന്ന അബ്ദു മുത്തലിബിനു, ഫലമായി ലഭിച്ച പേര്‍ അബ്ദുള്ളയുടെയും. അവന്‍, അദ്ധേഹത്തിന്റെ ഏറ്റവും ഇളയവനും അദ്ദേഹം ഏറ്റവും സ്നേഹിചിരുന്നവനുമായിരുന്നു, എന്നിരുന്നാലും അബ്ദു-മുത്തലിബ് മകനായ അബ്ദുള്ളയെ കയ്യോടെ കൂട്ടിക്കൊണ്ടു തന്റെ കത്തി ഉറയില്‍ നിന്നെടുത്തുകൊണ്ട് ബലി നല്‍കാനായി ഇസഫിന്റെയും നൈയിളയുടെയും (കബ്ബക്കകത്തു വെച്ച് വ്യഭിച്ചരിച്ചപ്പോള്‍ കല്ലുകളായി കബ്ബക്കകത്തു ഇരിക്കുന്നവര്‍) അടുത്തെത്തി. ആ സമയം ഖുരയ്ഷികള്‍ തങ്ങളുടെ സമാഗനമിടം വെടിഞ്ഞു വന്നു അദ്ദേഹമെന്തു ചെയ്യാനാണ് പോകുന്നതെന്ന് ആരാഞ്ഞു. അബ്ദുള്ളയെ ബലിനല്കാന്‍ പോകുകയാണെന്നു അറിയിച്ചപ്പോള്‍, അവരും അബ്ദുള്ളയുടെ സഹോദരന്മാരും, പറഞ്ഞു ," അവനു വേണ്ടി, അവന്റെ ക്ഷമക്കായി അപേക്ഷിച്ച് കൊണ്ടല്ലാതെ ദൈവത്തെ പ്രതി അവനെ ബലിനല്‍കരുതെ; താങ്കള്‍ ഇത് ചെയ്‌താല്‍, അവര്‍ അവരുടെ മക്കളെ കൊണ്ട് വന്നു കുരുതികൊടുത്തു തുടങ്ങും, അങ്ങനെ എങ്ങനെ മുന്നോട്ടു പോകാനാകും? "
യുനുസ് ബിന്‍ ബുക്യര്‍ ഇബിന്‍ ഇഷഖില്‍ നിന്ന് പരാമര്‍ശിക്കുന്നു, "അല്‍-അബ്ബാസ്‌ ആണ് അബ്ദുള്ളയെ അവന്റെ പിതാവിന്റെ കാലിന്റെ അടിയില്‍ നിന്ന് വലിച്ചെടുത്തത് എന്ന്, അദ്ദേഹം അവനെ ബലിനല്കാന്‍ അയിട്ടാണ് അവനെമേല്‍ കാലുവെച്ചിരുന്നത്.  മറ്റൊന്നു കൂടി പറയപ്പെട്ടിരുന്നു, ' ആ സംഭവത്തില്‍ അദ്ദേഹം അവന്റെ മുഖത്തു വളരെ ആഴത്തില്‍ മുറിപ്പെടുതിയിരുന്നതായും, ആ പാട് അവന്‍ മരിക്കുന്നത് വരെയും കാണാമായിരുന്നു'. അതിനു ശേഷം ഖുരായിശുകള്‍ അബ്ദു-മുത്തലിബുനോട് ഹിജാസ്സിലേക്ക് പോയി അവിടെയുള്ള ആത്മാവിനെ സേവിക്കുന്ന ഒരു സ്ത്രീ ജോതിഷിയെ കാണുവാനും കൂടിയലോചിക്കുവാനും ഉപദേശിച്ചു.  അവര്‍ പറഞ്ഞു, "ഇതാണ് നിങ്ങള്ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം. അവര്‍ ബലിനല്കാന്‍ നിര്‍ദേശിച്ചാല്‍ അങ്ങനെ ചെയ്യുക. അല്ലെങ്കില്‍, അവര്‍ ഇതില്‍ നിന്നു പുറത്തു കടക്കാന്‍ മറ്റൊരു മാര്‍ഗ്ഗം നിര്‍ദേശിച്ചാല്‍ അത് സമ്മതിക്കുകയും ചെയ്ക."
അങ്ങനെ അവര്‍ മദീനയിലേക്ക് ചെന്ന് ആ ദിവ്യ ജോതിഷിയുടെ പേര്‍ സജഹ് ആണെന്നവര്‍ കണ്ടെത്തി. യുനുസ് ബിന്‍ ബുക്യര്‍ ഇബിന്‍ ഇഷഖില്‍ നിന്ന് പരാമര്‍ശിക്കുന്നതു, അവര്‍ ഖയ്ബാരില്‍ എന്നാണ്.  പിന്നെയും അവര്‍ സവാരി ചെയ്തു കൊണ്ട് അവരുടെ അടുത്തെത്തി അവരുടെ ഉപദേശം തേടി, 'അബ്ദ-അല്‍-മുത്തലിബ്, തന്റെയും തന്റെ മകന്റെയും മുഴുവന്‍ അനുബന്ധ പ്രശ്നവും അവരെ അറിയിച്ചു,'. അവള്‍ പറഞ്ഞു: "ഇന്ന് നിങ്ങള്‍ പോയ്കൊള്‍ക, ഞാന്‍ സേവിക്കുന്ന ആത്മാവ് വന്നാല്‍, ഞാന്‍ അവനോടു ചോദിക്കാം." അവര്‍ അവളെ വിട്ടുപോയി അബ്ദു-മുത്തലിബ് പോയി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അടുത്ത ദിവസം അവര്‍ അവളുടെ അടുത്ത് മടങ്ങി ചെന്നപ്പോള്‍ അവള്‍ ഒരു കാര്യം ഉണ്ടെന്നു അറിയിച്ചു.  അവള്‍ ചോദിച്ചു "നിങ്ങള്‍ നിര്‍ദേശിക്കുന്ന ദിയഹ് (ചോരപ്പണം) എത്രയാണ്?".  "പത്തു ഒട്ടകങ്ങള്‍", അവര്‍ അവളോട്‌ അറിയിച്ചു. "അങ്ങനെയെങ്കില്‍ നിങ്ങള്‍ മടങ്ങി പോയി താങ്കളുടെ ആളെ നേര്‍ച്ചയായി മുന്‍നിറുത്തുകയും അതുപോലെതന്നെ കൂടെ പത്തു ഒട്ടകങ്ങളെയും. ശേഷം അമ്പുകള്‍ ഇട്ട് അവനെയോ അവയെയോ എന്ന് തീരുമാനിക്കുക. ഇനി ദിവ്യ അമ്പുകള്‍ വീണ്ടും അവനെയാണ്‌ ചൂണ്ടുന്നത് എങ്കില്‍, താങ്കളുടെ ദൈവം സംതൃപ്തനാകും വരെ ഒട്ടകങ്ങുടെ എണ്ണം അത്രവെച്ചു തന്നെ കൂട്ടികൊണ്ടിരിക്കുക, അങ്ങനെ എപ്പോള്‍ അമ്പു ഒട്ടകങ്ങളെ ചൂണ്ടുന്നുവോ അപ്പോള്‍ അവനു ബദലായി അവയെ ബലി നല്‍കുക. ഈ വഴി നിങ്ങളുടെ ദൈവത്തെ പ്രസധിപ്പിക്കുകയും ചെയ്യാം നിങ്ങളുടെ ആളെ രക്ഷിക്കുകയും ചെയ്യാം."
അങ്ങനെ അവര്‍ മെക്കയിലേക്ക് മടങ്ങി പോയി, അവള്‍ പറഞ്ഞതിനോട് അവര്‍ യോജിച്ചതിനാല്‍, അബ്ദ അല്‍-മുത്തലിബ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അവര്‍ അബ്ദുള്ളയെ നേര്‍ച്ചയായി നിറുത്തുകയും കൂടെ പത്തു ഒട്ടകങ്ങളെയും വെച്ച് അമ്പുകള്‍ ഇട്ടു. അതും അബ്ദുള്ളയ്ക്കു എതിരെ വീണു, ആയതിനാല്‍ അവര്‍ പത്തു ഒട്ടകങ്ങളെ കൂടി കൂട്ടി പിന്നെയും പരീക്ഷിച്ചു. വീണ്ടും അത് അബ്ദുള്ളക്കു എതിരെ വീണു അതിനാല്‍ പിന്നെയും പത്തു ഒട്ടകങ്ങളെ കൂടി കൂട്ടി പരീക്ഷിച്ചു കൊണ്ട് മുന്നോട്ട് പോയി, നൂറു ഒട്ടകങ്ങള്‍ ആകും വരെ. ശേഷം അവര്‍ അമ്പുകള്‍ ഇട്ടപ്പോള്‍ അത് ഒട്ടകങ്ങള്‍ക്കു നേരെ വന്നു. ആ സമയം ഖുരഷ്യ്കള്‍, ഹുബാലിന്റെ അടുത്ത് നിന്നു കൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചു നിന്നിരുന്ന അബ്ദു മുത്തലിബുനോട് പറഞ്ഞു, "എല്ലാം കഴിഞ്ഞു! നിന്റെ ദൈവം നിന്നില്‍ പ്രസാധുവല്ലോ, അബ്ദു-മുത്തലിബു." ഇങ്ങനെ അദ്ദേഹം മറുപടി പറഞ്ഞതായി പറയപ്പെടുന്നു, "ഇല്ല, മൂന്നു വട്ടം കൂടി അമ്പുകള്‍ ഇട്ടു കൊണ്ടല്ലാതെ". പിന്നെയും മൂന്നു വട്ടം അമ്പുകള്‍ ഇട്ടു, അപോഴെല്ലാം ഒട്ടകങ്ങള്‍ക്കു നേരെയാണ് വന്നത്, അവെയെല്ലാം അവിടെ വെച്ച് ബലി കഴിക്കപ്പെട്ടു തടസ്സം കൂടാതെ ആര്‍ക്കു വേണമെങ്കിലും എടുതുകൊള്ളുവാന്‍ വേണ്ടു അവിടെ തന്നെ അവശേഷിപ്പിച്ചു, ഇബ്ന്‍ ഹാഷിം നിവേദനപ്രകാരം, "പറയപ്പെട്ടിരുന്നതെന്തെന്നാല്‍, ഏതു വന്യമൃഗത്തിനും പോലും എടുക്കപ്പെടാന്‍ പാകത്തിലായിരുന്നു എന്നാണ്."
മറ്റൊരു വിധത്തില്‍ പറയുന്നത്, 100 ഒട്ടകങ്ങള്‍ ആയിട്ടും അമ്പുകള്‍ അബ്ധുള്ളക്ക് എതിരെ തന്നെയായിരുന്നു എന്നും ആയതിനാല്‍ അവര്‍ 100 ഒട്ടകങ്ങളെ വീണ്ടും ചേര്‍ത്ത് 200 ആക്കി കൊണ്ട് അമ്പുകള്‍ ഇട്ടിട്ടും മാറ്റമൊന്നുമുണ്ടയില്ല. അതുപോലെ 300 ഒട്ടകങ്ങള്‍ ആക്കിക്കൊണ്ട് പരീക്ഷിച്ചു. അപ്പോഴാണ്‌ അമ്പു ഒട്ടകങ്ങക്ക് എതിരെ വന്നതും അബ്ദു-മുത്തലിബു അവയെ അവിടെ വെച്ച് ബലി നല്കിയതും. ആദ്യവിവരണം ആയിരിക്കും സത്യം. ദൈവത്തിനു നന്നായി അറിയാം.  (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍)[1]

🔶 കൂടാതെ മേലെ പറയുന്ന കാര്യങ്ങള്‍ ഇബിന്‍ സാദിലും വിവരിച്ചിട്ടുണ്ട്. അതുംകൂടെ ഒന്ന് നോക്കാം:

► ഇബിന്‍ സാദ് പറയുന്നു: മുഹമ്മദ്‌ ഇബ്ന്‍ ഒമര്‍ ഇബ്ന്‍ വാഖ്‌ദ് അല്‍-അസ്ലാമി ഞങ്ങളെ അറിയിച്ചു:  ഇബിന്‍ അബ്ബാസിന്റെ ആധികരികതയില്‍ നിന്നും ഖാബിസഹ് ഇഇബ്ന്‍ ദുവയ്ബ്ന്റെ ആധികാരികതയില്‍ നിന്നും അല്‍-സുഹ്റിയുടെ ആധികാരികതയില്‍ നിന്നും, മുഹമ്മദ്‌ ഇബ്ന്‍ അബ്ദുള്ള അറിയിച്ചതു അല്‍വാഖിദി പറയുന്നു: .....
അബ്ദു അല്‍-മുത്തലിബ് സംസം കിണര്‍ കുഴിക്കുന്നതിനു വളരെ കുറച്ചു പേര്‍ മാത്രമേ അദ്ധേഹത്തിന്റെ തീരുമാനത്തെ പിന്താങ്ങുന്നതെന്നും, അദ്ധേഹത്തിന്റെ മകനായ അല്‍-ഹാരിത്ത് മാത്രമായിരുന്നു, കിണര്‍ കുഴിക്കാന്‍ സ്സഹയിച്ചുകൊണ്ടിരുന്നതെന്നും മനസ്സിലാക്കിയപ്പോള്‍, അള്ളാഹു തനിക്കു പത്തു പുത്രന്മാരെ പ്രദാനംചെയ്‌താല്‍ അതില്‍ നിന്നും ഒരുവനെ ബലിദാനമായി നല്‍കാം എന്ന് പ്രതിജ്ഞ ചെയ്തു. അതനുസരിച്ച്, പുത്രരുടെ എണ്ണം പത്തു തികഞ്ഞപ്പോള്‍, അതായതു, അല്‍ ഹാരിത്ത്, അല്‍സുബയ്ര്‍, അബുതാലിബ്, അബ്ധുല്ലഹ്, ഹംസാ, അബുലഹാബ്, അല്‍-ഖയ്ധക്, അല്‍-മുഖ്‌അവ്വിം, ദിരാര്‍ അല്‍-അബ്ബാസ്‌ , എന്നിവരെ ഒന്നിച്ചു കൂട്ടി, അവരോടു തന്റെ പ്രതിജ്ഞയെ പറ്റി അറിയിക്കുക്കയും, അത് അല്ലാഹുവിനു വേണ്ടി പൂര്‍ത്തീകരികാന്‍ വിളിക്കുകയും ചെയ്തു. അവരില്‍ ആരും എതിര്‍ത്തില്ല. അവര്‍ പറഞ്ഞു: താങ്കള്‍ ഇഷ്ടപെടും വണ്ണം പ്രതിജ്ഞ പൂര്‍ത്തീകരിക്കൂ. അദ്ദേഹം അവരോരോരുത്തരോടും അവരുടെ പേരുകള്‍ ഓരോ അമ്പുകളില്‍ എഴുതി നല്കാന്‍ അവിശ്യപ്പെടുകയും അവര്‍ അതനുസരിക്കുകയും ചെയ്തു. ശേഷം അബ്ദു-മുത്തലിബു കാബയില്‍ പ്രവശിച്ചു, പുരോഹിതനോട്, നര്‍ക്കിടുവാന്‍ പറഞ്ഞു. അബ്ദുള്ളയുടെ അമ്പു ആണ് എടുത്തത്‌. അബ്ദു അല്‍-മുത്തലിബ് അവനെ സ്നേഹിച്ചിരുന്നെങ്കിലും, അവനെ കയ്യോടെ ഒരു കത്തിയുമായി ബലിയിടത്തിലേക്ക് പോകാനായി തുനിഞ്ഞു. എന്നല്‍ അവിടെ അടുത്ത് നിന്നിരുന്ന അബ്ദുമുത്തലിബിന്റെ പുത്രിമാര്‍ വിതുംബികൊണ്ട് അവരുടെ പിതാവിനോട് അപേക്ഷിച്ചു: അവനു പകരം, ആ പരിശുദ്ധസ്ഥലത്ത് വെച്ച് ഒട്ടകങ്ങളെ ബലി നല്കാം. അവനെയും പകരം ദിയഹ് ആയ പത്തു ഒട്ടകങ്ങളെയും വെച്ച് കൊണ്ട് പുരോഹിതനോട് അമ്പു ഇട്ടു നോക്കുവാന്‍ പറഞ്ഞു. നര്‍ക്കിട്ടതും വീണ്ടും അബ്ദുല്ലക്കെതിരായി ആണ് വന്നത്. ആകയാല്‍ അങ്ങനെ നര്‍ക്കിടല്‍ തുടരുകയും, ഓരോ വട്ടവും പത്തു ഒട്ടകങ്ങളെ വെച്ച് കൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം പത്താം വട്ടം, അമ്പ് ഒട്ടകങ്ങള്‍ക്കു നേര്‍ക്ക് നര്ക്കിട്ട അമ്പു വന്നു. അന്നേരം അബ്ദ-മുത്തലിബും കൂടെയുള്ളവരും അള്ളാഹു വലിയവന്‍ എന്ന് വിളിച്ചു. അബ്ദു-മുത്തലിബിന്റെ പുത്രിമാര്‍, അവരുടെ സഹോദരനെ തിരിച്ചു കൊണ്ടുപോകുകയും, പകരം സഫയുടെയും മറവയുടെയും ഇടയില്‍ വെച്ച് അത്രയും ഒട്ടകങ്ങളെ ബലി നല്‍കി.  [Volume 1, Parts 1.19.1 - IBN SA'D'S KITAB AL-TABAQAT AL-KABIR][2]

ഇവിടെയെല്ലാം അബ്ദു അല്‍-മുത്തലിബു ഒരു പ്രതിജ്ഞ ചെയ്യുന്നത് കാണാം, 'തനിക്കു പത്തു ആണ്‍ സന്താനങ്ങള്‍ ഉണ്ടാകുകയും അവര്‍, തന്നെ സംരക്ഷിക്കാം പ്രാപ്തരാണ് എന്ന് വരികയും ചെയ്‌താല്‍, അവരില്‍ ഒരാളെ അല്ലാഹുവിനു അതായതു ഗോത്രദൈവമായ ഹുബാലിനു ബലി നല്കാം' എന്ന്. (അള്ളാഹു = അല്‍-ഇലഹ്= The god = God, അറബിയില്‍ ദൈവം എന്ന പദത്തിന് സര്‍വ്വനാമം ആയ അള്ളാഹു എന്ന പദം മുഹമ്മദിന്റെ പിതാവും, മുത്തച്ചനും ചാര്‍ത്തി കൊടുത്തിരുന്നതു ഹുബലിനു ആണെന്ന് ഇതില്‍ പരം തെളിവ് വേണമോ? അതെ പോലെ തന്നെ, 40 വയസ്സ് വരെ മുഹമ്മദ്‌ ഹുബലിനെ തന്നെയയിരിക്കും അള്ളാഹു എന്ന് വിളിച്ചു പോന്നത്. പിന്നീട് രാഷ്ട്രീയ മുതലെടുപ്പിന് ആ നാമം പ്രശ്നം ആകും എന്ന് തോന്നിയത് കൊണ്ടാകാം അള്ളാഹു ഹുബാല്‍ ആണെന്ന് പിന്നീട് സമര്‍ഥിക്കാഞ്ഞത് എന്ന് മനസ്സിലക്കെണ്ടിയിരിക്കുന്നു) . ആ പ്രതിജ്ഞ നിറവേറ്റാന്‍, എന്നാല്‍ നര്ക്കിട്ട അമ്പു വന്നത് അബ്ദുള്ളയ്ക്കാണു. അബ്ദുള്ളയാണ്  മുഹമ്മദ്‌ നബിയുടെ പിതാവിന്റെ സ്ഥാനത്തുള്ളത്.  എന്നാല്‍ ഇവിടെ രണ്ടിടത്തും ഹംസാ എന്ന പേര് നമ്മള്‍ കാണുന്നു. പക്ഷെ ഇബിന്‍ ഹിഷാം പറയുന്ന ഭാഗം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും.

► അമ്പുകള്‍ കൈകാര്യം ചെയ്യുന്ന മനുഷ്യനോടു അബ്ദു-മുത്തലിബു പറഞ്ഞു, 'എന്റെ പുത്രന്മാരുടെ പേരില്‍ അമ്പുകള്‍ കൊണ്ട് നര്‍ക്കിടുക.' കൂടെ താന്‍ എടുത്ത പ്രതിജ്ഞയെ കുറിച്ചും അറിയിച്ചു. ഓരോരുത്തരും അവരവരുടെ പേരുകള്‍ എഴുതിയ അമ്പുകള്‍ അദ്ദേഹത്തിന് നല്‍കി.  അപ്പോള്‍ അബ്ദുള്ള തന്റെ പിതാവിന്റെ ഏറ്റവും ഇളയപുത്രനായിരുന്നു, അവനും അല്‍-സുബയറും അബു താലിബും ഫാത്തിമ ബിന്‍ അമര്‍ ബിന്‍ ഐദ്‌ ബിന്‍ അബ്ദ ബിന്‍ ഇമ്രാന്‍ ബിന്‍ മുഖുസും ബിന്‍ യഖ്‌അസ ബിന്‍ മുറ ബിന്‍ കാബ് ബിന്‍ ലുയ്യ് ബിന്‍ ഗാലിബ് ബിന്‍ ഫിഹ്ര്‍ (113). അബ്ദു-മുത്തലിബിന്റെ പ്രിയപ്പെട്ട മകന്‍ അബ്ദുള്ളയാണ് എന്നാണ് പറയപ്പെട്ടിരുന്നത്‌ ... (ഇബ്ന്‍ ഹിഷാം പേജ് 56 ) [3] 

സീരാകളായ ഇബ്ന്‍ ഹിഷമും ഇബ്ന്‍ കതീരും പ്രകാരം , അബ്ദുള്ളയെ ബലി കൊടുക്കാന്‍ വേണ്ടി തുനിയുന്ന സമയത്ത് അബ്ദു-മുത്തലിബിന്റെ ഏറ്റവും ഇളയ മകന്‍ എന്ന് ഇവിടെയെല്ലാം കാണാന്‍ സാധിക്കുന്നു. മുഹമ്മദിന്റെ മുത്തച്ഛന്‍ ആയ അബ്ദു മുത്തലിബ് ഒരു മകനെ ബലി നല്കാന്‍  നറുക്ക് ഇട്ടപോള്‍ ഏറ്റവും ഇളയവനായ അബ്ദുള്ള, അതായതു പിന്നീട് മുഹമ്മദിന്റെ പിത്രുസ്ഥാനിയാകുന്നയാള്‍ക്കാണ് വീണത്‌. അപ്പോള്‍ മേലെ പറഞ്ഞ പ്രകാരം മുഹമ്മദും ആയി വെറും നാലു വര്‍ഷം മൂപ്പ്  ഉള്ള ഹംസ അബ്ധുല്ലയെക്കാള്‍ മുതിര്‍ന്നവന്‍ അകില്ല, എന്ന് മാത്രമല്ല   ഹംസക്ക് ആ സമയം രണ്ടോ മൂന്നോ വയസ്സ് കാണും എന്ന് വാദവും തെറ്റാണു എന്ന് മനസ്സിലാക്കാം. ഹംസാ ഈ സമയത്ത് ജനിച്ചിട്ടു ഇല്ല എന്ന് തറപ്പിച്ചു പറയാന്‍ കാരണം അബ്ദുള്ളയാണ് ആ സമയത്ത് ഏറ്റവും ഇളയ മകന്‍ എന്ന പ്രധാന രേഖകള്‍ തന്നെ.  കൂടാതെ പ്രതിജ്ഞ ഒന്ന് കൂടി ശ്രദ്ധിക്കാം, "അവര്‍ വളര്‍ന്നു കൊണ്ട് തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന കാലമായാല്‍", എന്ന് കാണാം. അതായതു, ശിശു മരണം സഹജമായ കാലഘട്ടം, പൈതലുകള്‍ വളര്‍ന്നു വലുതായി തനിക്കു താങ്ങായാല്‍, മാത്രമാണ് ഇവിടെ പ്രതിജ്ഞയുടെ പ്രസക്തി വരുന്നുള്ളൂ, എങ്കില്‍, ഹംസക്ക് ആ സമയം 2 വയസ്സ് എന്ന് പറയുന്ന വാദം ശുദ്ധ അസംബന്ധം എന്ന് വേണം പറയാന്‍. മറ്റു തെളിവുകളും ശ്രദ്ധിക്കുക, അവരെയെല്ലാം വിളിച്ചു കൂട്ടി അവരുടെ സമ്മതം ആരാഞ്ഞു എന്ന് കാണുന്നുണ്ട്. രണ്ടു മൂന്ന് വയസ്സുള്ള കുട്ടിയെ എടുത്തു കൊണ്ട് പോയതായും സമ്മതം ആരഞ്ഞതയും എവിടെയും കാണുന്നില്ല. മറ്റൊന്ന്, അവരെല്ലാം തന്നെ പിതാവിന്റെ പ്രതിജ്ഞ നിറവേറ്റാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുകയും തങ്ങളുടെ സമ്മതം നല്‍കുകയും ചെയ്തു. ഹംസാ ജനിച്ചിരുന്നു രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിക്ക് ഇത് സാധ്യമല്ല.  മറ്റൊരു പ്രധാന തെളിവ്, അവര്‍ അവരുടെ പേരുകള്‍ അമ്ബുകളില്‍ എഴുതി എന്നും പ്രമാണം കാണുന്നു. രണ്ടോ മൂന്നോവയസ്സുള്ള കുഞ്ഞു തന്റെ പേര്‍ അമ്പില്‍ എഴുതി എന്ന് പറയുക അസാധ്യം. കൂടെ, പ്രധാന ഗോത്രക്കാരായ ഖുരെഷികള്‍ എഴുത്തും വായനയും അറിയാമായിരുന്നിരിക്കണം എന്ന വസ്തുതയിലെക്കും വിരല്‍ ചൂണ്ടുന്നിവിടെ.  അപ്പോള്‍ പറഞ്ഞു വന്നത് , അബ്ദു-മുത്തലിബു മക്കയില്‍ മഹാസദ്യ കൊടുക്കുന്ന സമയത്ത് ഹംസാ ജനിചിരുന്നില്ല എന്ന് മനോഹരമായി തെളിയുന്നതാണ് നമ്മള്‍ കണ്ടത്. അബ്ദു-മുത്തലിബിന് ഹംസാ ജനിക്കുന്നതിനും മുന്നേ വളര്‍ന്ന പത്തു പുത്രന്മാര്‍ ഉണയിരുന്നിരിക്കണം, അവരുടെ പേരുകള്‍ എടുത്തപ്പോള്‍ ഇബ്ന്‍ ഇഷ്ഖ്‌ക്കിന് തെറ്റിയത്, ഹിഷാം ആവര്‍ത്തിച്ചത് മാത്രമാണ് എന്ന് കരുതാം. ഹംസയെ കൂടാതെ, ഇവരായിരിക്കണം ആ പത്തു പേര്‍ അല്‍-ഹാരിത്ത് , അല്‍-സുബയ്ര്‍, അബു-താലിബ്, അബു-ലഹബ്, അല്‍മുഖ്‌അവ്വിം, മുസാബ് (അല്‍-ഗയ്ദക് എന്ന് ഇബിന്‍ സാദ്), അല്‍-അബ്ബാസ്‌, ദിരാര്‍, ഖുത്തും, അവസാനം അബ്ദുള്ള. അതിനും ശേഷം ആണ് വിഭാര്യന്‍ ആയിരുന്ന അബ്ദു-മുത്തലിബിന് വീണ്ടും വിവാഹംകഴിക്കുന്നത്‌.

🔶 പിന്നെ ഹംസാ എപ്പോള്‍ ആണ് ജനിച്ചത്‌?
അബ്ദുമുത്തലിബ് യമനില്‍ വരമ്പോള്‍ ഒരു ഹിമ്യരിറ്റ് മുഖ്യന്റെ വീട്ടില്‍ ആണ് താമസ്സിക്കാറുള്ളത്. അദ്ദേഹം, അബ്ദു-മുത്തലിബിനോട്‌ താങ്കളുടെ കുടുംബത്തില്‍ പ്രവാചകത്വം വരാന്‍ ഉള്ള സാധ്യത ഉണ്ടെന്നും അത് ബാനു സുഹ്റ യില്‍ നിന്നും ആണെന്നും പറഞ്ഞു. അതിനാല്‍, അബ്ദുള്ള മക്കയിലേക്ക് തിരികെ പോയപ്പോള്‍ സുഹ്റ ഗോത്രത്തില്‍ നിന്നുള്ള  വുഹയ്ബിന്റെ വീട്ടില്‍ എത്തിയ അബ്ദു-മുത്തലിബ് വുഹയ്ബിന്റെ മകളായ ഹലയെ കണ്ടിഷ്ടപ്പെട്ട അബ്ദു-മുത്തലിബ് അവളെ തനിക്കു വേണ്ടിയും, മകന് വേണ്ടി വുഹയ്ബിന്റെ മകളായ  ആമിനെയെയും (ആമിന വുഹയ്ബിന്റെ സംരക്ഷണയില്‍ എന്നും മകള്‍ അല്ല എന്നും ചില ഇസ്ലാമിക ചരിത്രം പറയുന്നുണ്ട്), വിവാഹം ആലോചിച്ചു(ഇബ്ന്‍ സാദ് , ഇബ്ന്‍ കതിര്‍ സീറാത്തുകളില്‍ നിന്ന്). ആ കല്യാണങ്ങള്‍ തുടരെ തന്നെയും അതും ഒരേ സഭയില്‍ തന്നെയും നടന്നു എന്നാണ് ഇസ്ലാമിക ചരിത്രങ്ങളും പണ്ഡിതരും സൂചിപ്പിക്കുന്നത്.

► അങ്ങനെ അബ്ദ-അല്‍-മുത്തലിബ് ഇബ്ന്‍ ഹാഷിമും അബ്ദുഅല്ലഹ് ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബും ഒരേ സഭയില്‍ വെച്ച് കല്യാണം കഴിച്ചു. ഹാലഹ് ബിന്‍റ്റ് വുഹയ്ബയില്‍ അബ്ദു-മുത്തലിബിന് ഹംസാ അബ്ദ-അല്‍-മുത്തലിബു ജനിച്ചു, അദേഹം മുഹമ്മദിന്റെ പിത്രുസഹോധാരനും, കൂടെ മുലകുടി സഹോദരനും ആയിരുന്നു. (Volume 1, Parts 1.20.1 - IBN SA'D'S KITAB AL-TABAQAT AL-KABIR)[4] കൂടെ (Volume 1, Parts 1.18.5 - IBN SA'D'S KITAB AL-TABAQAT AL-KABIR) നോക്കുക.

അബ്ദ-അല്‍-മുത്തലിബും കൂടെ അദ്ധേഹത്തിന്റെ മകന്‍  അബ്ദുള്ളയും ഒരൊറ്റ സദസില്‍ ആണ് വിവാഹം കഴിച്ചത് (Al-Sirat al-Halabiya, by Al-Halabi, v.1, p. 51 ms p.102 ) [10]

► അപ്പോള്‍  അബ്ദ-അല്‍-മുത്തലിബു തിരികെ വീട്ടിലേക്കു മടങ്ങി പോയി, വഹാബിന്റെ മകളായ ഹലയെ കല്യാണം കഴിച്ചു, അവര്‍ ഹംസക്കും സഫിയ്യക്കും ജന്മം നല്‍കി.  അബ്ദു-മുത്തലിബിന്റെ മകന്‍ അബ്ദുള്ളയും വഹാബിന്റെ മകള്‍ ആമിനയെ വിവാഹം കഴിച്ചു, അവര്‍ അല്ലാഹുവിന്റെ ദൂതന് ജന്മം നല്‍കി.  (p.129 Vol 1 Al –Sirah Al-Nabawiyya)[9] (തബരിയിലും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.)

ഇവിടെ നിന്ന് നമ്മള്‍ മനസ്സിലാക്കുന്ന ചില കാര്യങ്ങള്‍; ഒരുമിച്ചായിരുന്നു അബ്ദു-മുത്തലിബിന്റെയും മകനായ അബ്ദുള്ളയുടെയും വിവാഹം എന്നും അടുപ്പിച്ചു അടുപ്പിച്ചാണ് അവ നടന്നത് എന്നുമാണ്.  മാത്രമല്ല അബ്ദുള്ള വീട് കൂടി ആമിനയുടെ കൂടെ മൂന്ന് ദിവസം താമസിക്കുകയും അവിടെനിന്നു പോകുന്നതായും കാണുന്നു.

► ഇബ്ന്‍ സാദ് പറയുന്നു: ..... ആമിന ബിന്‍റ്റ് വഹബിനെ കല്യാണം കഴിച്ച ശേഷം, അബ്ദുള്ള ഇബിന്‍ അല്‍-മുത്തലിബ് അവളോട്‌ കൂടെ മൂന്ന് ദിവസം താമസിച്ചു, മൂന്നു ദിവസം മാത്രമെ മാമൂല്‍ പ്രകാരം അവന്റെ ഭാര്യയുടെ പിതാവിന്റെ ഭവനത്തില്‍ താമസിക്കാറുള്ളു (Volume 1, Parts 1.20.2  - IBN SA'D'S KITAB AL-TABAQAT AL-KABIR) [7]

കല്യാണം കഴിഞ്ഞ വഴി ആമിനയും ആയി അബ്ദുള്ള ബന്ധപ്പെടുകയും അബ്ദുള്ളയുടെ നെറ്റിയിലെ പ്രകാശം മാറി പോയെന്നും ഇസ്ലാമിക ചരിത്ര വിവരണം:
► അവെരെല്ലാം പറഞ്ഞു: അവള്‍, വരഖ ഇബിന്‍ നവ്ഫലിന്റെ സഹോദരിയായ ഖുറ്റ്യല ബിന്‍റ്റ് നവ്ഫല്‍ ആണെന്ന് പറയപ്പെടുന്നു; ദിവ്യത്വത്തില്‍ അവള്‍ക്കു നല്ല അറിവുണ്ടായിരുന്നു.  അബ്ദുള്ള അബ്ദ-മുത്തലിബു അവളുടെ മുന്നിലൂടെ കടന്നു പോയപ്പോള്‍, അവള്‍ അവനെ ലൈന്കീകമായി ബന്ധപ്പെടുന്നതിന് വേണ്ടി ക്ഷണിച്ചു, ഒരു വശത്തു കൂടി അവന്റെ വസ്ത്രത്തില്‍ പിടിച്ചു, പക്ഷെ അവന്‍ നിരാകരിച്ചു കൊണ്ട് പറഞ്ഞു: തിരികെ വരുന്നവരെ കാത്തിരിക്കുക. പിന്നെ അദ്ദേഹം അതിവേഗം പോയി അമിന ബിന്‍റ്റ് വഹാബും ആയി ബന്ധപ്പെട്ടു, അവള്‍ പ്രവാചകനെ ഗര്‍ഭം ധരിച്ചു. എന്നിട്ട് ഉടനെ അബ്ദുള്ള ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബു തിരികെ കാത്തിരിക്കുന്ന ആ സ്ത്രീയുടെ അടുത്ത് ചെന്നു കൊണ്ട് ആരാഞ്ഞു: 'നേരത്തെ എന്നോട് നീ നിര്‍ദേശിച്ചതിനെ പറ്റി ഇപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു?' അവള്‍ പറഞ്ഞു: ഇല്ല, മുന്നേ നിങ്ങള്‍ ഇവിടെ നിന്ന് അവിടേക്ക് പോകുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഒരു പ്രകാശം ഉണ്ടായിരുന്നു. നിങ്ങള്‍ മടങ്ങി വന്നപ്പോള്‍ അത് മാഞ്ഞു പോയിരിക്കുന്നു.
ചിലര്‍ അറിയിക്കുന്നത്: അവള്‍ പറഞ്ഞു: താങ്കള്‍ അവിടേക്ക് പോകുമ്പോള്‍ ഒരു പ്രകാശം ഒരു കുതിരയുടെത് പോലെ നിങ്ങളുടെ കണ്ണുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നാല്‍ നിങ്ങള്‍ പോയി തിരികെ വന്നപ്പോള്‍ അവ കാണാതെയായിരിക്കുന്നു. (Volume 1, Parts 1.21.1 - IBN SA'D'S KITAB AL-TABAQAT AL-KABIR) [8]

► അബ്ദുള്ള കല്യാണ ശേഷം ഉടന്‍ വീടുകൂടിയതായി പറയപ്പെടുകയും, അവന്റെ ഭാര്യ അല്ലാഹുവിന്റെ അപ്പോസ്തോലനെ ഗര്‍ഭം ധരിക്കുകയും ചെയ്തു. ശേഷം അവന്‍ അവളുടെ അടുത്ത് നിന്നു മുന്‍പേ സ്വയം അവനു സമര്‍പ്പിക്കാമെന്നു അറിയിച്ച സ്ത്രീയുടെ അടുത്ത് ചെന്നു.  അവള്‍ തലേന്ന് പറഞ്ഞിരുന്ന പോലെ എന്തുകൊണ്ട് ഇപ്പോള്‍ അവളെ സമര്പ്പിക്കുന്നില്ല എന്ന് അവന്‍ അവളോട്‌ ചോദിച്ചു.  തലേന്ന് തന്നെ വിട്ടു പോകുമ്പോള്‍ അവന്റെ കൂടെ ഒരു പ്രകാശം ഉണ്ടെയിരുന്നു, അതിപ്പോള്‍ ഇല്ല എന്നും, ആതിനാല്‍ അവനെ ഇനി ആവിശ്യമില്ല എന്നും അവള്‍ അറയിച്ചു.(ഇബ്ന്‍ ഹിഷാം പേജ് 58 ) [5]

ഇതിനര്‍ത്ഥം, അബ്ദു-മുത്തലിബ് വിവാഹം കഴിച്ചു വീടുകൂടുകയും, എന്നാല്‍ അബ്ദുള്ളയും ആമിനയും വിവാഹം കഴിക്കുന്ന സമയം അവര്‍ വീടുകൂടാന്‍ പ്രായം ആയിരുന്നില്ലാത്തതിനാല്‍, അവര്‍ കല്യാണം കഴിഞ്ഞിട്ട് ചില വര്‍ഷങ്ങള്‍ കാത്തിരുന്നാണ് വീട് കൂടിയത് എന്ന വാദത്തെ അപ്പാടെ തള്ളിക്കളയുന്നു എന്ന് ശ്രദ്ധികുക. ആമിന പ്രായപൂര്‍ത്തിയായ അബ്ദുള്ള ആമിനയെ വിവാഹം ചെയ്തു ബന്ധപ്പെട്ടു കഴിഞ്ഞ ഉടന്‍, വിവാഹത്തിന് പോകുന്നത്നു മുന്നേ  തന്നെ തന്നെ സമര്‍പ്പിച്ചു വിളിച്ച സ്ത്രീയുടെ അടുത്ത് പോയ അബ്ദുള്ളയെ അവര്‍ പായിച്ചു വിടുന്ന രംഗം നമ്മള്‍ മുകളില്‍ കാണുന്നുണ്ട്. അള്ളാഹു ജഹലിയ കാലത്ത് സ്വഭാവശുദ്ധി കാത്തു സൂക്ഷിച്ചു എന്നാണ് ഇതിന്റെ വ്യാഖ്യനമത്രേ!

🔶 അധികം താമസിയാതെ തന്നെ അബ്ദുള്ള യാത്രപുറപ്പെട്ടു മടങ്ങി വരാതെ സിറിയയില്‍ തന്നെവെച്ചു മരണമടഞ്ഞു എന്ന് ആണ് പറയുന്നതും. 
► ആമിനയുടെ തോഴിയായിരുന്ന അടിമ സ്ത്രീ ബരകഹ, "അവരുടെ വിവാഹം കഴിഞ്ഞു രണ്ടു ആഴ്ചകള്‍ക്ക് ക്ക് ശേഷം , ബരകഹ യുടെ മൊഴിപ്രകാരം, അബ്ദുള്ളയുടെ പിതാവ്, വീട്ടില്‍ വരികയും, സിറിയയിലേക്ക് പോകുന്ന, ചരക്കു വാഹനക്കൂട്ടത്തോടുകൂടെ സിറിയയിലേക്ക് പുറപ്പെടുന്നവയോട് കൂടെ പോകുവാന്‍ അവിശ്യപ്പെടുകയും ചെയ്തു. ആമിന വിഷമത്താല്‍ കരഞ്ഞു കൊണ്ട് പറഞ്ഞു:" എത്ര വിചിത്രം എത്ര വിചിത്രം! ഞാന്‍ ഒരു പുതുപെണ്ണു തന്നെയായിരിക്കെയും, എന്റെ കയ്യിലെ മൈലാഞ്ചി പാടുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍, എങ്ങനെ അവളുടെ ഭര്‍ത്താവിനു വ്യാപാരത്തിനായി സിറിയയിലേക് പോകുവാന്‍ സാധിക്കും? "; " []  (http://www.sunnah.org/history/Sahaba/barakah.html)

► അദേഹം (പിതാവ്)  മരണപ്പെടുന്ന സമയം പ്രവാചകന്‍ അദ്ധേഹത്തിന്റെ മാതാവിന്റെ ഗര്‍ഭത്തില്‍ തന്നെയിരിരുന്നു. (Volume 1, Parts 1.23.1  - IBN SA'D'S KITAB AL-TABAQAT AL-KABIR)
► ഇബിന്‍ ഹാഷിം വ്യാഖ്യാനം അനുസരിച്ച് അബ്ദുള്ള വിവാഹത്തിനു മൂന്നു മാസം ശേഷം മരണപ്പെട്ടു. ( Ibn Hisham says that it is interpolation in the narration Vol. I, p. 98) [11]

അതായതു, മൂന്നു ദിവസം ഒന്നിച്ചു താമസിച്ചു മാമൂല്‍ പ്രകാരം അബ്ദുള്ള ആമിനയുടെ അടുത്തുന്നിന്നും പോയി എന്നും, മൈലാഞ്ചി പാട് കയ്യില്‍ ആയിരിക്കെ തന്നെ അബ്ദുള്ള പോകുകയും അവിടെ നിന്നു മടങ്ങി എത്തിയില്ല എന്നും മനസ്സിലാകുന്നു. അതായതു മുഹമ്മദിന്റെ ജനനത്തിനു വളരെ മുന്നേ തന്നെയാണ് അബ്ദുള്ള മരണപ്പെട്ടത് എന്ന് ഇസ്ലാമിക ചരിത്രം സാക്ഷിക്കുന്നു.  എന്നാല്‍ മുഹമ്മദിനെ ഗര്ബ്ബം ധരിച്ചു എന്ന് പറയുന്നതിനപ്പുറം, ആമിനയ്ക്ക് എത്ര മാസമായിരുന്നു അബ്ടുള്ളയുടെ മരണം സംഭവിക്കുന്ന സമയം എന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും വന്നുകിട്ടിയിട്ടില്ല. അതായതു, അബ്ദുള്ള വിരലില്‍ എണ്ണാവുന്ന സമയമേ ആമിനയ്ടെ കൂടെ ജീവിചിട്ടുള്ളു. അബ്ദു-മുത്തലിബ് ഹാലയുമായുള്ള ദാമ്പത്യം പിന്നീടും വര്‍ഷങ്ങള്‍ നിലനിന്നിരുന്നു. എങ്കില്‍ അബ്ദു-മുത്തലിബ് ഹാല ദമ്പതിമാരുടെ മകന്‍ ഹംസ ബിന്‍ അബ്ദു മുത്തലിബ്, ഒരു കാരണവശാലും മുഹമ്മദിനേക്കാള്‍ മുതിര്‍ന്നവന്‍ ആകില്ല, അബ്ദുള്ള ആമിന ദമ്പതിമാരുടെ പുത്രനായ മുഹമ്മദിനെക്കാളും ഇളയവന്‍ ആകാന്‍ കൂടുതലും സാധ്യത. കാരണം, അബ്ദുള്ള വിവാഹം കഴിഞ്ഞു വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ആമിനയുടെ കൂടെ ദാമ്പത്യം നടത്തിയിട്ടുള്ളു, ശേഷം ഉടന്‍ മരണപ്പെട്ടു എന്നും സാരം. പക്ഷെ ഹംസാ മുഹമ്മദിനെക്കാള്‍ മൂന്ന്-നാലു വയസ്സെന്കിലും മുതിര്‍ന്നത് എന്നത് വിരല്‍ ചൂണ്ടുന്നത്, അബ്ദുള്ള മരണപ്പെട്ടിട്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആമിന ഗര്‍ഭിണിയായത്‌ എന്നത്രേ വരിക.

► ഇബിന്‍ സാദ് പറയുന്നു: അമര്‍ ഇബ്ന്‍ അസിം അല്‍-കിലാബി ഞങ്ങളെ അറിയിച്ചു; ഇഷാന്‍ ഇബ്ന്‍ അബ്ദുഅള്ളാഹ്ന്റെ ആധികാരികതയില്‍ ഹമ്മാം ഇബ്ന്‍ യാഹ്യ അറിയിക്കുന്നു;  പ്രവാചകന്റെ അമ്മ പറഞ്ഞു: ഞാന്‍ കുട്ടികളുമായി ഗര്‍ഭിണി ആയിട്ടുണ്ട്‌, പക്ഷെ ഒരു കുഞ്ഞാടും അവനെക്കാള്‍ ഭാരമുള്ളതയിരുന്നില്ല. (Volume 1, Parts 1.21.3 - IBN SA'D'S KITAB AL-TABAQAT AL-KABIR)
ഇബ്ന്‍ സാദ് പറയുന്നു: മുഹമ്മദ്‌ ഇബിന്‍ ഉമാര്‍ അല്‍-അസ്ലാമി പറഞ്ഞു: ഈ പതിപ്പ് ഞങ്ങള്‍ക്ക് അറിവുള്ളതല്ല അല്ലെങ്കില്‍ പ്രവാചകനെ കൂടാതെ ആമിന ബിന്റ്റ് വാഹബിനും അബ്ദുള്ള ഇബിന്‍ അബ്ദ അല്‍-മുത്തലിബിനും മറ്റൊരു കുട്ടിയുള്ളതായി അറിവില്‍ ഇല്ല. (Volume 1, Parts 1.21.4 - IBN SA'D'S KITAB AL-TABAQAT AL-KABIR) [12]

ആമിന മുന്നേ ഗര്‍ഭിണിയായിരുന്നോ? ഇതില്‍ നിന്നും മനസ്സിലാക്കുന്ന കാര്യങ്ങള്‍, ആമിന കൌമാരപ്രയക്കരിയോന്നുമല്ല എന്നും, ലോകപരിചയവും അതുപോലെതന്നെ ഗര്‍ഭസംബന്ധമായ മറ്റു അറിവുകളും ഉണ്ടായിരുന്നു എന്നുമാണ്. എങ്കില്‍ ഇതു മുഹമ്മദിന്റെ വീട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടാക്കുകയില്ലേ എന്ന് ചോദ്യം വരാം. അതാണ് ജഹലിയ കാലത്തിന്റെ പ്രത്യേകത. അവിടെ സ്ത്രീകള്‍ക്ക് ഏക പുരുഷന്‍ എന്ന നിര്‍ബന്ധം ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, സ്ത്രീകള്‍ ആയിരുന്നു കുടുംബം നോക്കിയിരുന്നതും. ആമിനയുടെ വീട്ടില്‍ നിന്നുമാണ് അബ്ദുള്ള പുറപ്പെട്ടത്‌ എന്നും നമ്മള്‍ ശ്രദ്ധിക്കണം. പുരുഷന്റെ വീട്ടിലേക്കു അവളെ കൂട്ടികൊണ്ട് വരണം എന്ന ചടങ്ങുകള്‍ ഒന്നും ഇല്ലാതിരിക്കെ, ആമിന, മുഹമ്മദിനെ പ്രസക്കുന്ന വരെ, അവരുടെ വീട്ടില്‍ തന്നെയായിരിക്കണം ജീവിച്ചിരുന്നത്, എന്ന് അനുമാനിക്കാം ഇവിടെ.  (പര്‍ദയുടെ ഉള്ളില്‍ പൊതിയാന്‍ പറയുന്ന ആള്‍ ജനിചിട്ടില്ലല്ലോ)

🔶 എന്നിരുന്നാലും ജനനത്തില്‍ പ്രധാനിയായി സമൂഹത്തില്‍ നിലയും വിലയും ഉള്ളവരെ പക്ഷെ ഗോത്രക്കാര്‍ പ്രത്യേകിച്ചും ആദരിച്ചിരുന്നു. എന്നാല്‍ മുഹമ്മദിനെ അവരുടെ ഗോത്രക്കരനായി അവര്‍ കൂട്ടിയിരുന്നില്ല ബാനു ഖുറൈഷ് ഗോത്രക്കാര്‍, എന്ന് ചേര്‍ത്ത് പറയുന്ന ഹദീസുകള്‍ വരെ ഇന്നും ലഭ്യമാണ്.  ഹദീസുകള്‍ വരെ എന്ന് പറയുന്നത്, എന്തുകൊണ്ടെന്നാല്‍ ഈ കാലഘട്ടത്തിലും, ഇവയൊക്കെ മായ്ച്ചു കളഞ്ഞു കളഞ്ഞു വെള്ളപൂശിയിട്ടും ഇനിയും തെളിവുകള്‍ ഹദീസില്‍ തന്നെ ബാക്കിയുണ്ട് എന്ന് കാര്യം ഒര്തുപോയതാണ്,അതും ആമിനയെ പറ്റി പോലും ഹദീസുകള്‍ വളരെ വിരളമായ സാഹചര്യത്തില്‍.

► (മുഹമ്മദിന്റെ പിതൃ സഹോദരന്‍) അല്‍-അബ്ബാസ്‌ ബിന്‍ അബ്ദു-മുത്തലിബു നിവേദനം: " ഞാന്‍ പറഞ്ഞു: ഓ, അല്ലാഹുവിന്റെ ദൂതനെ, തീര്‍ച്ചയായും, ഖുറൈഷ് ഗോത്രക്കാര്‍ ചേര്‍ന്ന് ഇരുന്നു കൊണ്ട് അവരുടെ ഗോത്രത്തില്‍ പ്രമുഖരയവരെ പറ്റി പറയുകയായിരുന്നു, എന്നാല്‍ താങ്കളെ അവര്‍ സദ്രിശ്യവല്ക്കരിച്ചത്, പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പനമരത്തോട് ആണ് " . അന്നേരം പ്രവാചകന്‍ (ﷺ) പറഞ്ഞു: "തീര്‍ച്ചയായും സൃഷ്ടിയായ എന്നെ, അള്ളാഹു സൃഷ്ടിച്ചത് അവരുടെ വിഭാഗത്തില്‍ ഏറ്റവും മികച്ചതില്‍ നിന്നുമാണ്, ആ രണ്ടു വിഭാഗത്തില്‍ നിന്നും മികച്ചത്, പിന്നെ അവന്‍ ഗോത്രത്തില്‍ നിന്നും ഏറ്റവും നല്ല ഗോത്രത്തെ തിരഞ്ഞെടുത്തു, അതില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും ഏറ്റവും മികച്ച കുടുബത്തെ തിരഞ്ഞെടുത്തു കൊണ്ടാണ്. ആയതിനാല്‍, ഞാന്‍ അവരുടെ ഇടയില്‍ ഏറ്റവും മികച്ചവനാണ്, അവരുടെ കുടുംബത്തില്‍ തന്നെ ഏറ്റവും മികച്ചവന്‍." (ജാമി അത്-തിര്‍മിദി  Vol. 1, പുസ്തകം  46, ഹദീസ് 3607)

"ആത്മപ്രശംസ അല്പ്പന്റെ ആയുധം" എന്ന് പണ്ട് എവിടെയോ വായിച്ചതു ഓര്മ വരുന്നു. മറ്റൊരു ഹദീസ് പ്രകാരം, ഖുറൈഷി ഗോത്രക്കാര്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു എന്നും, മറിച്ചു മുഹമ്മദരെ കാണുമ്പോള്‍ അവരില്‍ നിന്നല്ലാതാത്തത് പോലെ വൈഷമ്യം പ്രകടമാക്കുന്നു എന്നും കാണാം.

► അബ്ദു-മുത്തലിബ് ബിന്‍ റബി-ആഹ് ബിന്‍ അല്‍-ഹാരിത്ത് ബിന്‍ അബ്ദു-മുത്തലിബ് നിവേദനം: "അല്‍-അബ്ബാസ്‌ ബിന്‍ അബ്ദ്-മുത്തലിബ് അല്ലാഹുവിന്റെ ദൂതന്റെ (ﷺ) മുന്നില്‍ പ്രവേശിച്ചപ്പോള്‍, ഞാന്‍ അമര്‍ഷത്തോടെയാണെന്ന് കണ്ട അദ്ദേഹം ആരാഞ്ഞു : "എന്താണ് നിന്റെ അമര്‍ഷത്തിനു കാരണം?". അവന്‍ പറഞ്ഞു: ' ഓ, അല്ലാഹുവിന്റെ ദൂതരെ, എന്താണ് നമ്മളും ഖുറൈഷികളും തമ്മില്‍  ഉള്ള അന്തരം, അവര്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍, സുസ്മിതവദനത്തോട് കൂടി എതിരേല്‍ക്കുന്നു. എന്നാല്‍ നമ്മളെ കാണുമ്പോള്‍ അവര്‍ വൈഷമ്യം പ്രകടമാക്കുന്നു. " അവന്‍ പറയുന്നു:   അല്ലാഹുവിന്റെ ദൂതന്റെ (ﷺ) മുഖം ദേഷ്യം കൊണ്ട് ചുവന്നു, ശേഷം പറഞ്ഞു: "ആരുടെ കയ്യില്‍ എന്റെ ആത്മാവ് ഇരിക്കുന്നുവോ അവനെ പ്രതി!  അല്ലാഹുവിനെ പ്രതിയും അവന്റെ ദൂതനെ പ്രതിയും താങ്കളെ ഒരു മനുഷ്യന്‍ സ്നേഹികകാതെ, വിശ്വാസം ഒരുവന്റെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല....."  (ജാമി അത്-തിര്‍മിദി Vol. 1, പുസ്തകം  46, ഹദീസ് 3758)

► യാഖുബ് ബിന്‍ സുഫിയാന്‍ പറയുന്നു .... അല്‍-അബ്ബാസ് ബിന്‍ അബ്ദു-മുത്തലിബില്‍ നിന്ന് പറയുന്നു: "ഞാന്‍ ഒരിക്കല്‍ പറഞ്ഞു, ഓ അല്ലാഹുവിന്റെ ദൂതരെ, ഖുറൈശികള്‍ അന്യോന്യം കണ്ടുമുട്ടുമ്പോള്‍, അവര്‍ സന്തോഷത്തോടെ ഇടപെടുന്നു, എന്നാല്‍ അവര്‍ നമ്മളെ കണ്ടുമുട്ടുമ്പോള്‍, അവര്‍ നമ്മളെ അറിയാത്തത് പോലെ പെരുമാറുന്നു." അല്ലാഹുവിന്റെ ദൂതന്‍ (ﷺ) വളരെയധികം ദേഷ്യപ്പെട്ടു ഇത് കേട്ടപ്പോള്‍ ശേഷം പറഞ്ഞു: "ആരുടെ കയ്യില്‍ എന്റെ ആത്മാവ് ഇരിക്കുന്നുവോ അവനെ പ്രതി!  അല്ലാഹുവിനെ പ്രതിയും അവന്റെ ദൂതനെ പ്രതിയും താങ്കളെ ഒരു മനുഷ്യന്‍ സ്നേഹികകാതെ, വിശ്വാസം ഒരുവന്റെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല." . "ഞാന്‍ കൂട്ടിച്ചേര്‍ത്തു, ഓ അല്ലാഹുവിന്റെ ദൂതരെ, ഖുറൈശികള്‍ കൂടിയിരുന്നുകൊണ്ട് അവരുടെ വംശവലികള്‍ ഓര്‍ത്തുനോക്കുമ്പോള്‍, അവര്‍ നിങ്ങളെ സദൃശ്യപ്പെടുത്തിയത് ഒരു കുഴിയില്‍ നില്‍ക്കുന്ന ഈന്തപ്പനയായിട്ടാണ്" (p.137 Vol 1 അല്‍ സീറാ അല്‍നവാബിയ ഇബ്ന്‍ കതിര്‍)

അതായതു ഈന്തപന മരങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ മറ്റാരാലോ അല്ലെങ്കില്‍ അവരില്‍ പെടാതെ വേര് അറിയാതെ ഒറ്റയ്ക്ക് മാറി, പുറമ്പോക്കിലോ കുന്നിന്‍ ചെരുവിലോ, കുഴിയിലോ താനേ മുളച്ചു വന്നു നില്‍ക്കുന്ന അവരുമായും ബന്ധം ഒന്നുമില്ലാത്ത വൃക്ഷം എന്ന് പറഞ്ഞു കളിയാക്കുകയും, അത് കേട്ട് മനസ്സിലായ മുഹമ്മദ്‌ ദേഷ്യപ്പെടുകയും ചെയ്തു എന്ന് സാരം. എന്തായിരിക്കും ഖുറൈഷി ഗോത്രക്കാര്‍ ഇങ്ങനെ വിളിക്കാനും പെരുമാറാനും കാരണം എന്ന് ഊഹിക്കാന്‍ ഇപ്പോള്‍ നമുക്ക് സാധിക്കും. പിന്നെയും ഉണ്ട് മറ്റൊരു പ്രധാന കാരണം.

🔶 അവര്‍ക്കും ഒരു ധാരണയുണ്ടായിരുന്നു മുഹമ്മദ്‌ മറ്റൊരു ഗോത്രത്തില്‍ നിന്നും ഉള്ളവന്‍ ആണെന്ന്.  

► ....   അല്‍-ജാഷിഷ് അല്‍-കിന്ദഹ് പറഞ്ഞു : "കിന്ദഹ് ഗോത്രത്തില്‍ നിന്നും ഒരു കൂട്ടം ആളുകള്‍ അല്ലാഹുവിന്റെ ദൂതന്റെ അടുത്ത് വന്നു : "നിങ്ങള്‍ ഞങ്ങളില്‍ നിന്നാണ്.", എന്ന് പറഞ്ഞു കൊണ്ട് ബന്ധുത്വം അവകാശപ്പെട്ടു "(p.59 Vol 1 അല്‍ സീറാ അല്‍നവാബിയ ഇബ്ന്‍ കതിര്‍ )

ഇത് തന്നെ ഇബ്ന്‍ സാദില്‍ വ്യക്തമായി പറയുന്നുണ്ട്:

► മാ'ന്‍ ഇബ്ന്‍  'ഇസ അറിയിക്കുന്നു:  ഇബ്ന്‍ ദിബ്ബ അവന്റെ പിതാവിന്റെ ആധികാരികതയില്‍ അറിയിച്ചു കൊള്ളുനത്: പ്രവാചകനോട് ചിലര്‍ അറിയിച്ചു, കിന്ദഹ് ഗോത്രക്കാരായവര്‍, പറയുന്നുണ്ട് മുഹമ്മദ്‌ അവരുടെ ഗോത്രക്കാരന്‍ ആണെന്ന് വിശ്വസിക്കുന്നത് എന്ന്. അന്നേരം പ്രവാചകന്‍ പറഞ്ഞു:  ഈ വാര്‍ത്ത‍ അല്‍-അബ്ബാസ് ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബിനോടും അബു സുഫ്യാന്‍ ഇബ്ന്‍ ഹാരബിനോടും കൂടെ സുരക്ഷാ കാരണത്താല്‍ വാദിക്കുന്നു; #വ്യഭിചാരം മാതാക്കളില്‍ ആരോപിക്കുന്നതും, നമ്മുടെ പിതാക്കളെ തള്ളിപ്പറയുന്നതും അള്ളാഹു നിരോധിച്ചിട്ടുണ്ട്; ഞങ്ങള്‍ അല്‍-നദര്‍ ഇബിന്‍ കിനാനഹ് നിന്നുമുള്ളവര്‍ ആകുന്നു, അങ്ങനെയല്ല എന്നു പറയുന്നവര്‍ നുണയന്മാര്‍ ആണ്. (Volume 1, Parts 1.2.15- IBN SA'D'S KITAB AL-TABAQAT AL-KABIR)

അപ്പോള്‍ മുഹമ്മദ് പറയുന്ന ഇരവാദം നോക്കണേ, ഞങ്ങള്‍ എല്ലാവരും (പിതൃ സഹോദരരേയും ചേര്‍ത്തു),  അല്‍-നദര്‍ഇല്‍ നിന്നുമുള്ളവര്‍ ആണ്, മറിച്ചു പറയുന്നവര്‍ എല്ലാവരും നുണയര്‍ ആണ് പോലും. ഈ ആക്ഷേപം/അവകാശം ഉന്നയിച്ചവരെ പിടിച്ചു വിചാരണ ചെയ്‌താല്‍ പ്രശനം കൂടുതല്‍ വഷളാകുകയും കൂടെയുള്ള കുടുംബക്കാരുടെ കൂടി സംശയം ദൃഡപ്പെടുകയും ചെയ്യുമെന്നും അറിയാവുന്നത് കൊണ്ടായിരിക്കണം. വാദമുഖം പോലും തുറക്കാന്‍ അനുവധികാഞ്ഞത്. പിന്നീടു ഈ ഗോത്രക്കാരെ മുഴുവന്‍ ഉന്മൂലനം ചെയ്തുവോ എന്ന് കാണേണ്ടിയിരിക്കുന്നു.  ഇബ്ന്‍ കതിരിന്റെ സിരാത്തില്‍ നിന്നും കാണുക:

► ....: "അത് പ്രവാചകന്റെ അടുത്ത് എത്തി, എന്തെന്നാല്‍ ചില ആളുകള്‍ കിന്ദഹ് ഗോത്രവുമായി അദേഹത്തിനുള്ള ബന്ധത്തെ കുറിചുള്ള പറച്ചില്‍, അപ്പോള്‍ പ്രവാചകന്‍ പറയുന്നു: "അല്‍-അബ്ബാസും അബു സുഫ്യാന്‍ ബിന്‍ ഹാരിത്തും എല്ലാം പറയും, ഇത് നമ്മളെ മോശപ്പെടുത്തുവാന്‍ വേണ്ടി മാത്രം പറയുന്നതായിരിക്കും എന്നു; നമ്മള്‍ നമ്മുടെ പൂര്‍വീകരെ ഒരിക്കലും നിരസിക്കരുത്. നമ്മള്‍ അല്‍-നദര്‍ ബിന്‍ കിനാനഹയില്‍ നിന്നുള്ളവരാണ്. " "(p.135 Vol 1 Al –Sirah Al-Nabawiyya)

അതായതു, കുടുംബക്കാര്‍ തങ്ങളെ മോശപ്പെടുതാന്‍ പറയുകയാണ്‌ എന്ന് പറയും എന്ന്, അങ്ങനെ വന്നാല്‍ കുടുംബവൈരാഗ്യം എന്ന് വരികയും കുടുംബക്കാര്‍ കൂടെ നില്‍ക്കുകയും ചെയ്യുമല്ലോ. നല്ല കൌശലം ഉണ്ട് മറുപടികളില്‍. പക്ഷെ മനസ്സിലക്കെണ്ടവന് മനസ്സിലായിക്കോളും. അതുപോലെ തന്നെ, ജഹലിയ കാലഘട്ടത്തിലൂടെ പോകുന്ന മുഹമ്മദിന്റെ വംശാവലിയില്‍ വ്യഭിചാരത്തിന് ഒരുപാട് സാധ്യത ഉണ്ടെങ്കിലും, കണ്ണുമടച്ചു അങ്ങനെ ഒന്നും ഉണ്ടായിരിക്കില്ല എന്നും അതെല്ലാം അള്ളാഹു കാത്തു കാണുമെന്നും ആശ്വസിക്കുന്നു. കൂടെ ഹിഷാം ബിന്‍ മുഹമ്മദ്‌ അല്‍-കല്ബിറ്റ് അദ്ധേഹത്തിന്റെ പിതാവില്‍ നിന്നും പറയുന്നത്, 500 തലമുറകള്‍ പരിശോധിച്ചിട്ടും അങ്ങനെയൊന്നും കാണുന്നില്ല എന്ന് വരെ പറഞ്ഞു നിറുത്തുന്നു (   ഇബിന്‍ കതിരിന്റെ അല്‍-നവാബിയ) . വംശാവലി രേഖപ്പെടുത്തി വെക്കാത്ത അറബികള്‍ക്ക് അതും ജഹലിയ സംസ്കാരങ്ങളില്‍ ഗോത്രത്തിനുപരി പാരമ്പര്യത്തിന് പ്രത്യേകം ഒരു വിലയും കല്പ്പിക്കതിരുന്നവര്‍ വാമൊഴിയായി മുഹമ്മദിന്റെ വംശാവലിയിലെ അഞ്ഞൂറ് പേരുകള്‍ എടുത്തു എന്ന് പറയുന്നതിലെ അതിശയോക്തി ശ്രദ്ധിക്കുമല്ലോ. ലോകത്തിനു മുഴുവന്‍ ആയി വന്നു എന്ന് പറയുന്നയാളുടെ വംശശുദ്ധിയുടെ പരിതാപകരമായ അവസ്ഥയാണ്‌ ഇവിടങ്ങളില്‍ നമ്മള്‍ കാണുന്നത്. ലോകമുണ്ടാക്കുന്നതിനു മുന്നേ തീരിമാനിച്ചിരുന്നു അള്ളാഹു മുഹമ്മദ്‌ ജനിക്കേണ്ട ഇടവും സംസ്കാരവും എങ്കില്‍, ഇങ്ങനെ വ്യഭിചാര ദുര്ഭൂതങ്ങള്‍ വിളയാടുന്ന ഗോത്രങ്ങള്‍ക്കിടയില്‍,  ആ ജനനത്തെ ആക്കിയത് തന്നെ അപഹാസ്യമായി അല്ലാഹുവിന്റെ ദൈവീക അസ്തിത്വത്തിനു എന്ന് പറയാതെ വയ്യ!  സുറ 6:124 "...എന്നാല്‍ അല്ലാഹുവിന്ന്‌ നല്ലവണ്ണമറിയാം; തന്‍റെ ദൌത്യം എവിടെയാണ്‌ ഏല്‍പിക്കേണ്ടതെന്ന്‌....", എന്ന് പറഞ്ഞു ആശ്വസിക്കുന്ന ഇസ്ലാമിക പണ്ഡിതരെ നമ്മള്‍ ഇവിടെല്ലാം കാണുന്നുണ്ട്, അന്നും ഇന്നും.

🔶 ഇവക്കെല്ലാം മറുപടി പറയുന്ന മൊഴിയാണ്, "ഇസ്ലാമിക്‌ ട്രടിഷ്യനില്‍" മുഹമ്മദ്‌ പറയുന്ന : "ഞാന്‍ വ്യഭിചാരത്തിന്റെ ഫലം അല്ല, സത്യ വിവാഹത്താലുള്ള ഫലം ആണ്."   (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍).  .എന്നതു. അത് ഇസ്ലാമിക ചരിത്രത്തില്‍ ഒരു മൊഴിയായി പ്രത്യേക സ്ഥാനം സ്ഥാനം പിടിച്ചു കൊണ്ട് പണ്ഡിതര്‍, ഇത് ചേര്‍ത്ത് പറയുന്നു, അല്ലാഹുവിനു മാത്രം അറിയാം (Only God knows best.).. 
► " ....പ്രവാചകന്‍ പറഞ്ഞു: "ഞാന്‍ സത്യ വിവാഹത്തിലുള്ള ഫലം ആകുന്നു, വ്യഭിചാരതാല്‍ ഉള്ളതല്ല, ആദാമില്‍ നിന്നും നേരെ എന്റെ പിതാവിന്റെയും മാതാവിന്റെയും അടുക്കല്‍ വരെയും അങ്ങനെ തന്നെ. ഞാന്‍ ഒരിക്കലും ജഹല്ലിയ കാലഘട്ടത്തില്‍ ഉള്ള വ്യഭിച്ചരത്താല്‍ കളങ്കപ്പെട്ടിട്ടില്ല." (p.136 Vol 1 അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍) .
► ..... ആയിഷ നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: "ഞാന്‍ സത്യ വിവാഹത്താലുള്ള ഫലം ആണ്, വ്യഭിച്ചരത്താല്‍ അല്ല." (p.136 Vol 1 അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍) .

അങ്ങനെ അനേകം ഇടങ്ങളില്‍ തന്റെ ജന്മശുധിയെ പറ്റി ജനങ്ങളുടെ മുന്നില്‍ കേഴുന്ന ഒരു പ്രവാചകനെ നമ്മള്‍ കാണുന്നു. തന്റെ ജന്മശുദ്ധിയെ പറ്റി ചോദിക്കുന്നവരോട് ക്ഷുഭിതനാകുകയും, അവരെ മോശം പറയുകയും, കേഴുകയും, പിന്നീടു ആത്മപ്രശംസ നടത്തുകയും ചെയ്യുന്ന ആളുടെ പ്രവൃത്തികളില്‍ നിന്ന് മനസ്സിലാക്കാം, അയാള്‍ക്ക് കാര്യത്തെ പറ്റി ബോധാമുള്ളവനും, അത് മറക്കാന്‍ ശ്രമിക്കുന്നവനും ആണോ അല്ലയോ എന്ന്.  എന്നിരുന്നാലും, അള്ളാഹു പറഞ്ഞതാണ്‌ എന്ന് പറഞ്ഞു എതിര്‍ക്കുന്നവരെ, "തന്തക്കു പിറക്കത്തവന്‍" എന്ന് വിളിച്ചു ഖുറാനില്‍ ("സുറ 68:13 ...ഇതിനൊക്കെ പുറമെ ജാരസന്തതിയും")  ചേര്‍ക്കുമ്പോള്‍  അദ്ധേഹത്തിന്റെ വൈകാരികത മാനസ്സിക സമ്മര്‍ദത്തിനു കാരണം ഇതയിരിക്കുംയിരിക്കുമെന്നു തീര്‍ച്ചപ്പെടുത്താം, (കൂടെ സ്വഭാവത്തിന്റെയും).

അപ്പോള്‍ ഹംസ ബിന്‍ അബ്ദു-മുത്തലിബ് ആരാണ് എന്നും, അദ്ദേഹം 3-4 വയസ്സിനു മുഹമ്മദിനേക്കാള്‍ മുതിര്‍ന്നവന്‍ ആയതിന്റെ പ്രശ്നവും, മുഹമ്മദ്‌ എന്ത് കൊണ്ട്, "ഞാന്‍ വ്യഭിചാര സന്തതിയല്ല"  എന്ന് കേഴുന്നതിനു കാരണവും നമ്മുക്ക് പൂര്‍ണമായും മനസ്സിലാകും.  ഇനി ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇന്നുള്ള ഇസ്ലാമിക "വിശ്വാസ പ്രമാണങ്ങളില്‍", ഇവയൊന്നും പൂര്‍ണമായി ഉള്‍ക്കൊള്ളിക്കഞ്ഞത്  കാലക്രമേണ ഉള്ള ഇസ്ലാമിക വെള്ളപൂശലിന്റെ ഭാഗമായിട്ടയിരിക്കണം, ദീന്‍ പിടിച്ചു നിറുത്തെണ്ടേ. ആരുലക്ഷത്തില്‍ നിന്ന് ആറായിരം ഹദീസുകള്‍ തിരഞ്ഞെടുത്തതില്‍ ആമിനയാണ് മുഹമ്മദിന്റെ മാതാവ് എന്ന് കാണിക്കാന്‍ കഷ്ടപ്പെടുമ്പോള്‍, അറബിനാടിന്റെ ചരിത്രം മുഴുവന്‍ തേച്ചു മാച്ചു കളഞ്ഞു, ഇസ്ലാമിക ചരിത്രം ആയി മാറ്റുന്നതിനിടയില്‍, സത്യം മാച്ചു കളയാനും, കാഫിര്‍ ആയി മുദ്രകുത്തപ്പെടാതെ നിലനില്‍ക്കുവാനും എഴുത്തുകാര്‍ നീതിപുലര്‍ത്തി എന്ന് സീറകള്‍ (പാലം , മാര്‍ഗം) മുനിര്‍ത്തി നമുക്ക് പറയാം. പക്ഷെ സത്യം ഒരിക്കലും മറച്ചു വെക്കാന്‍ സാധ്യമല്ല എന്നും, കുറെ പേരെ മണ്ടന്മാരക്കാം എങ്കിലും എല്ലാകാലവും എല്ലാവരെയും മണ്ടന്മാരാക്കാന്‍ സാധിക്കില്ല എന്നും പറയുന്നതിന്റെ ഉത്തമ ഉധഹരണമാണ്, മുഹമ്മദിന്റെ ജന്മശുദ്ധി.

സീറകള്‍ കണ്ണുമടച്ചു തള്ളുന്നവരോട് ഒരു വാക്ക്, ഇന്നും ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ ഏതു എന്ന് ഇന്നും മുഹമ്മദരുടെ ഇടയില്‍ തീര്‍പ്പായിട്ടില്ല. ചിലര്‍ക്ക് ചില ഹദീസ് സഹിഹ്,ചിലക്കു ദൈ'ഇഫ്, ചിലക്കു ഹദീസ് കാണുന്നതെ പിടിക്കില്ല ചിലര്‍ക്ക്, ഇതെല്ലം കിട്ടിയാലും മതിയാകില്ല അങ്ങനെ പോകുന്നു വിശ്വാസപ്രമാണങ്ങളുടെ പരിതി. ഇതൊന്നും പോരാതെ, ഖുറാനില്‍ തന്നെ, റദ്ദു ചെയ്യപ്പെട്ടതും പെടെണ്ടതും പെടാത്തതും ആയ ആയത്തുകള്‍  (മന്സൂഖും നസ്ഖും) തമ്മിലും ഒരു തീരുമാനം ആയിട്ടില്ല. ആയതിനാല്‍ മേലെ പറഞ്ഞ ഇസ്ലാമിക ചരിത്രം അപ്പാടെ തള്ളുന്നവര്‍, കണ്ണടച്ച് ഇരുട്ടാക്കുന്നു, എന്നാല്‍ അവര്‍ വെളിച്ചത്തിന് മുന്നില്‍ തന്നെ എന്ന് മത്രേ ഇപ്പോള്‍ പറയുന്നുള്ളൂ.

നോട്ട്: ഇസ്മായേലും അബ്രഹാമും ഒക്കെ മുഹമ്മദിന്റെ പിത്രുവ്യന്മാര്‍ ആയിരുന്നു എന്ന് ബൈബിള്‍ എടുത്തു മേലെയുള്ളവനെ ദുര്‍വ്യാഖ്യാനം ചെയ്തു കുത്തികയറ്റാന്‍ ശ്രമിക്കും മുന്നേ, ഈ അബ്ദുള്ള മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ചവന്റെ വംശാവലിയില്‍ ഒരു തീരുമാനം ആക്കാന്‍ ആദ്യം അഭ്യര്‍ത്ഥിക്കുന്നു.

#ZM

Friday, 17 November 2017

കുന്നിന്‍ ചെരുവില ഈന്തപന എന്ന് മുഹമ്മദിനെ വിളിക്കുവാനുള്ള കാരണം?

1400 കൊല്ലം മുന്‍പ്‌ അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്‍റെ മകനും കൂടി വാഹിബ്‌ എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്‍റെ തുടക്കം. തന്‍റെ മകന്‍ അബ്ദുള്ളക്ക്, വാഹിബിന്‍റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്‍റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്‍റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്‍റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബിന് അവളുടെ കരം പിടിക്കണം എന്ന് മോഹമുദിച്ചു. അദ്ദേഹം അക്കാര്യം വാഹിബിനോട് പറഞ്ഞു, വാഹിബിനും തടസ്സം ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരേ ദിവസത്തില്‍ തന്നെ ആമിനയുടെ കരം അബ്ദുള്ളയും ആമിനയുടെ കസിന്‍ ഹലയുടെ കരം അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബും പിടിക്കാനിടയായി. ഇത് ഇബ്ന്‍ ഹിശാമിന്‍റെ സീറയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ (The Book of Major classes) വാല്യം.1, പേജ് 94,95-ലും അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ’, വാല്യം 1, പേജ് 51-ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രശ്നമുള്ളത് എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രശ്നം ഇവിടെയല്ല, ഇനിയാണ് വരാന്‍ പോകുന്നത്.

പ്രത്യേകം ശ്രദ്ധിക്കണം, അബ്ദ് അല്‍ മുത്തലിബിന്‍റെയും ഹലയുടെയും വിവാഹവും അബ്ദുള്ളയുടെയും ആമിനയുടെയും വിവാഹവും ഒരേ ദിവസം തന്നെയായിരുന്നു. പ്രസിദ്ധ ഇസ്ലാമിക ചരിത്രകാരന്‍ ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ പറയുന്നതനുസരിച്ച്, തന്‍റെ വിവാഹം കഴിഞ്ഞു ചില മാസങ്ങള്‍ക്കകം ഇരുപത്തഞ്ചാം വയസ്സില്‍ അബ്ദുള്ള മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുമ്പോള്‍ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മുഹമ്മദിന്‍റെ മൂത്താപ്പയായ അബ്ദ് അല്‍ മുത്തലിബിന്‍റെ ചെറുപ്പക്കാരിയായ പുതു ഭാര്യ ഹല അബ്ദ് അല്‍ മുത്തലിബിന് ഹംസ എന്ന ഒരു മകനെ പ്രസവിച്ചു, ഈ ഹംസ മുഹമ്മദിന്‍റെ പിതൃവ്യനായിരുന്നു. പിന്നീട് ആമിന മുഹമ്മദിനെ പ്രസവിച്ചു. കാര്യങ്ങള്‍ ഒന്ന് ക്രമപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും:

1. അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു.

2. വിവാഹശേഷം ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുള്ള മരണപ്പെടുന്നു.

3. പിന്നീട് അബ്ദുല്‍ മുത്തലിബിന്‍റെ ഭാര്യയും അബ്ദുള്ളയുടെ വിധവയും ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

ഇനിയാണ് പ്രശ്നം നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്.

ഹലയും ആമിനയും ഒരേ ദിവസം വിവാഹിതരായവര്‍. അതില്‍ ആമിനയുടെ ഭര്‍ത്താവ്‌ വിവാഹശേഷം ചില മാസങ്ങള്‍ക്കകം മരണപ്പെടുന്നു. രണ്ട് സ്ത്രീകള്‍ക്കും മക്കളുണ്ടാകുന്നു. ഈ മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം എങ്ങനെയുള്ളതായിരിക്കും? രണ്ട് സാധ്യതകളാണുള്ളത്.

1. ഹലയും ആമിനയും ഒരേ സമയത്താണ് ഗര്‍ഭിണികള്‍ ആകുന്നതെങ്കില്‍ ഹംസയും മുഹമ്മദും ചില മാസങ്ങളുടെ വ്യത്യാസമുള്ള സമപ്രായക്കാര്‍ ആകാം.

2. ഹല പിന്നീടാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ മുഹമ്മദ്‌ ഹംസയേക്കാള്‍ മൂത്തയാള്‍ ആകും.

എങ്ങനെ വന്നാലും മുഹമ്മദ്‌ ഒരിക്കലും ഹംസയേക്കാള്‍ ആറ് മാസമോ അതില്‍ കൂടുതല്‍ പ്രായത്തിനോ ഇളയതാകില്ല. കാരണം വിവാഹം കഴിഞ്ഞ് ചില മാസങ്ങള്‍ക്കകം തന്നെ മുഹമ്മദിന്‍റെ പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിരുന്നു. അതിനാല്‍ ഹല ഗര്‍ഭിണി ആയി ഒന്നോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം ആമിന ഗര്‍ഭിണിയാകാന്‍ യാതൊരു വകുപ്പും ഇല്ലല്ലോ. അതുകൊണ്ടാണ് ഒന്നുകില്‍ ഹംസയും മുഹമ്മദും സമപ്രായക്കാര്‍ ആകണം അതല്ലെങ്കില്‍ ഹംസയേക്കാള്‍ മൂത്തതാകണം മുഹമ്മദ്‌ എന്ന് പറഞ്ഞത്.

എന്നാല്‍….

അത്ഭുതകരം എന്ന് പറയട്ടെ, ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഹംസയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് മുഹമ്മദ്‌ എന്നാണ്!! ഇബ്ന്‍ ഹജാറിന്‍റെ ‘അല്‍-ഇസാബ-ഫി-തംയിസ്‌-അള്‍-ഷഹാബ’ വാല്യം 2, പേജ് 121-ല്‍ പറയുന്നത് പ്രകാരം അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ ഹംസ മുഹമ്മദിനേക്കാള്‍ രണ്ട് അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പേ ജനിച്ചവനാണ്. ഇബ്ന്‍  സഅദിന്‍റെ കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 3, പേജ് 10-ല്‍ പറയുന്നത് ‘ഹംസ പ്രവാചകനേക്കാള്‍ നാല് വയസ്സ് മൂത്തവനായിരുന്നു’ എന്നാണ്.

ഇനിയാണ് ഉത്തരം കിട്ടേണ്ട ചോദ്യം. അബ്ദുള്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം വിവാഹം കഴിക്കുകയും വിവാഹശേഷം ചില മാസങ്ങള്‍ക്കകം അബ്ദുള്ള മരിക്കുകയും ചെയ്‌താല്‍ എങ്ങനെയാണ് അബ്ദുള്‍ മുത്തലിബിന് ആ വിവാഹത്തില്‍ ഉണ്ടായ മകന് അബ്ദുള്ളയുടെ മകനേക്കാള്‍ നാല് വയസ്സ് മൂപ്പ് കൂടുതലുണ്ടാകുക? മറ്റൊരുതരത്തില്‍ ചോദിക്കുകയാണെങ്കില്‍ അബ്ദുള്ള മരിച്ചു നാല് കൊല്ലത്തിനു ശേഷം എങ്ങനെയാണ് അബ്ദുള്ളക്ക് ആമിനയില്‍ ഒരു കുഞ്ഞുണ്ടാകുന്നത്? ഒരാള്‍ മരിച്ചു നാല് കൊല്ലം കഴിഞ്ഞതിനുശേഷം അയാളുടെ ഭാര്യ പ്രസവിച്ചാല്‍ നാട്ടുകാര്‍ ആ കുഞ്ഞിനെ എന്തായിരിക്കും വിളിക്കുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്‍റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ മാതാവ്‌ അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം! ആ തെളിവുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം:

‘അല്‍- സിറാത്ത് അല്‍ ഹലബിയ’, വാല്യം 2, പേജ് 215-ല്‍ അല്‍ ഹലബി പറയുന്നത് മാലിക്‌ എന്നൊരു പുള്ളി തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം ഇരുന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന് “ഓര്‍മ്മിക്കുന്നുണ്ടത്രേ’. അതുപോലെ അല്‍-ധഹക് എന്നൊരാളും താന്‍ തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം കിടന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന കാര്യം അനുസ്മരിക്കുകയുണ്ടായി എന്നും അല്‍ ഹലബിയ പറയുന്നു. എന്നാല്‍ അല്‍-സുയൂഥിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറയാറുള്ളത് മാലിക്‌ തന്‍റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ മൂന്നു വര്‍ഷം കഴിച്ചു കൂട്ടിയതിനു ശേഷമാണ് പുറത്തു വന്നത് എന്നത്രേ! മാത്രമല്ല, മാലിക്‌ വേറൊരു ശാസ്ത്രസത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്‍റെ അയല്‍ക്കാരന്‍ മൂന്നു കുട്ടികളുണ്ട്. ഓരോ കുട്ടിയും നാല് വര്‍ഷം വീതമാണ് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരുന്നത്, അങ്ങനെ 12 വര്‍ഷം കൊണ്ടാണ് ആ മൂന്നു കുട്ടികളും ഉണ്ടായത്! അല്‍-ഖുര്‍ത്തുബിയുടെ തഫ്സീറില്‍ വാല്യം 18, പേജ് 165-ല്‍ അല്‍-ഖുര്‍ത്തുബി പറയുന്നത്, ‘ഗര്‍ഭധാരണത്തിന്‍റെ കാലം നാല് വര്‍ഷമോ അഞ്ച് വര്‍ഷമോ ഏഴ് വര്‍ഷമോ ആകാം’ എന്നാണ്. ഇങ്ങനെ പല രീതിയിലും ഇസ്ലാമിക പണ്ഡിതന്മാര്‍ “ശാസ്ത്രീയ തെളിവുകള്‍” കൊണ്ടുവന്ന് അബ്ദുള്ള മരിച്ചു നാലാം കൊല്ലമുള്ള മുഹമ്മദിന്‍റെ ജനനത്തെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്.

മുഹമ്മദിന്‍റെ കാലത്ത് തന്നെ പലര്‍ക്കും മുഹമ്മദിന്‍റെ ജനനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. “Dalail al-Nubuwwah” എന്ന ഗ്രന്ഥത്തില്‍ Abu Naim al-Isbahani എഴുതുന്നത്: “ചില ഖുറൈശികള്‍ തങ്ങളുടെ പിതാമഹന്മാരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ്‌ കേള്‍ക്കുകയുണ്ടായി. അക്കാര്യം ഇബ്നു അബ്ബാസ്‌ മുഹമ്മദിനോട് പറഞ്ഞപ്പോള്‍ മുഹമ്മദ്‌ വളരെ കോപിഷ്ടനായി” എന്നാണ്. (In his book “Dalail al-Nubuwwah”, Abu Naim al-Isbahani wrote that Ibn Abbas told Muhammad that the Quraysh were talking about their ancestors and described Muhammad as “a palm tree growing on the hillside”. When Muhammad heard that, he became angry.)

എന്താണ് ‘കുന്നിന്‍ ചെരുവിലെ ഈന്തപ്പനമരം’ എന്ന് മനസ്സിലായോ? അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. ഇത് മനസ്സിലായത്‌ കൊണ്ടാണ് മുഹമ്മദ്‌ അത്യന്തം കോപിഷ്ടനായത്!

എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച്‌ നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്‍റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല, അത് കൊണ്ട് തന്നെ, അന്ന് മെക്കയില്‍ ഉണ്ടായിരുന്ന പ്രമുഖ കുടുംബം, ചെറുപ്പത്തിലെ അനാഥനായ മുഹമ്മദിനെ പരിഗണിക്കാതെ, എന്തിനു വിദ്യാഭ്യാസമോ, അബ്ദുള്ളയുടെ സ്വത്തവകശാമോ ലഭിക്കാതെ പോയത് കാര്യം ഇതായിരിക്കണം. 
ഇന്നത്തെ ദാവാക്കാര്‍ പാടി നടക്കുന്ന മുഹമ്മദിന്‍റെ രൂപം അതിസുന്ദരനായ ഒരാളുടെ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മുഹമ്മദ്‌ അങ്ങനെയൊന്നും ആയിരുന്നില്ല എന്ന് ഹദീസുകളില്‍ നിന്നും മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്നതാണ്. നമുക്ക് നോക്കാം:
“അബ്ദുസലാം ഇബ്ന്‍ അബുഹസീം അബുതുലത് പറയുന്നു: ഉബൈദുല്ലാഹ് ഇബ്ന്‍ സിയാദിനെ സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന്‍ അതെന്നോട്‌ അറിയിച്ചു. ഉബൈദുല്ലാഹ് അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ ഈ മുഹമ്മദ്‌ കുള്ളനും തടിയനും ആണല്ലോ”. ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത് മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്‍റെ കൂടെയുള്ള സഹവാസം ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍, ഞാന്‍ ചിന്തിക്കുന്നില്ല.” [Reference: Sunan Abi Dawud 4749; In-book reference: Book 42, Hadith 154; English translation: Book 41, Hadith 4731]
മുഹമ്മദ്‌ കുള്ളനും തടിയനുമായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. ഹദീസ് തള്ളാന്‍ നില്‍ക്കണ്ട അറബി സുതാ, ഇത് സ്വഹീഹായ ഹദീസ് ആണ്. ഖുറൈശി ഗോത്രം ഇന്നും ലോകത്ത് നില നില്‍ക്കുന്ന ഗോത്രമാണ്. ആ ഗോത്രത്തിലെ പുരുഷന്മാര്‍ ആരും തന്നെ തടിച്ചുരുണ്ട് മത്തങ്ങ പോലെയുള്ള കുള്ളന്‍മാരല്ല. പക്ഷെ മുഹമ്മദ്‌ തടിച്ചുരുണ്ട ഒരു കുള്ളനായിരുന്നു. തങ്ങളുടെ ഗോത്രത്തിലെ പുരുഷന്മാരുടെ ശരീര പ്രകൃതിയല്ല മുഹമ്മദിന് ഉണ്ടായിരുന്നത് എന്നത് കൊണ്ട് ഖുറൈശികള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പന’യായി കണ്ടതില്‍ അത്ഭുതമില്ല. രണ്ടാമത്തെ കാര്യം മുഹമ്മദിന്‍റെ നിറമാണ്. മുഹമ്മദ്‌ വെളുത്ത് സുന്ദരക്കുട്ടപ്പനായിരുന്നു എന്നൊക്കെ ദാവാക്കാര്‍ പാടി നടക്കുന്നുണ്ടെങ്കിലും കറുപ്പ് നിറമുള്ളവനായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇബ്ന്‍ സആദിന്‍റെ കിത്താബ് അല്‍ തബാഖത്തില്‍ കാണാവുന്നതാണ്:
“The Messenger of Allah (s) stretched his left foot, such that the blackness of its exposed part (zahiruha aswad) was visible.” (Kitab al-tabaqat al-kabir, I/i,127)
അല്‍-തിര്‍മിദിയടക്കം പല ഇസ്ലാമിക പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്ത നിറമുള്ളവാനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി പല പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്തവനാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്. ചിലതൊക്കെ നിങ്ങള്‍ക്ക് ഈ ലിങ്കുകളില്‍ ചെന്നാല്‍ കിട്ടുന്നതാണ്: [1] [2] [3] 
ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അക്കാലത്തുണ്ടായിരുന്ന കറുത്തവര്‍ എന്നത് ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന അടിമകളായിരുന്നു എന്നുള്ളതാണ്. മുഹമ്മദ്‌ കറുത്ത നിറമുള്ള ഒരു കുള്ളനായിരുന്നു എന്നതുകൊണ്ട് ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളായി മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്ന കാര്യം “കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പനമരം” എന്നുള്ള അവരുടെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. വിത്ത് നട്ട ആളുടെ പേര് നമുക്കറിയില്ലെങ്കിലും അതൊരു ആഫ്രിക്കന്‍ അടിമയാണ് എന്ന് നമുക്ക് മറ്റു തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
മുഹമ്മദിനോടുള്ള അബ്ദുല്‍ മുത്തലിബിന്‍റെ കുടുംബക്കാരുടെ ഇടപെടലും നാം പരിശോധിച്ച് നോക്കേണ്ടിയിരിക്കുന്നു. പിതാവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്ളയും പിന്നീട് മാതാവ് ആമിനയും മരിച്ചു പോയതോടെ ബാല്യത്തിലേ തികച്ചും അനാഥനായി മാറിയ മുഹമ്മദിന് പിതാവായി ആരോപിക്കപ്പെടുന്ന അബ്ദുള്ളയുടെ സ്വത്തവകാശം ലഭിച്ചില്ല എന്ന അതിപ്രാധാന്യമാര്‍ന്ന ഒരു കാര്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകരുത്. സ്വത്ത് കൊടുത്തില്ലെന്നത് പോകട്ടെ, എഴുത്തും വായനയും പോലും മുഹമ്മദിനെ അവര്‍ പഠിപ്പിച്ചില്ല എന്ന് പറയുമ്പോള്‍, കുടുംബക്കാരും മുഹമ്മദിനെ പരിഗണിച്ചത് ഏതോ ഒരു നീഗ്രോ അടിമയുടെ സന്തതി എന്ന നിലയില്‍ തന്നെയാണ് എന്ന ഞെട്ടിക്കുന്ന സത്യം നാം മനസ്സിലാക്കുന്നു. പില്‍ക്കാലത്ത്, മുഹമ്മദ്‌ ഇസ്ലാം മതം രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരില്‍ ബഹുഭൂരിപക്ഷത്തിനും എഴുതാനും വായിക്കാനും കഴിയുമായിരുന്നു എന്നുള്ള സത്യം നമുക്ക് ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നു. അതായത്, അക്കാലത്തെ അറേബ്യയില്‍ സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന എഴുത്തും വായനയുമെന്ന പ്രാഥമിക അവകാശം പോലും മുഹമ്മദിന് കിട്ടിയിരുന്നില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. സ്വന്തം കുടുംബത്തില്‍പ്പെട്ട ഒരാളായി അബ്ദുള്ളയുടെ കുടുംബക്കാര്‍ മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്നതിന് ഒന്നാന്തരം തെളിവാണിത്! അക്കാലത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ ഇത് സര്‍വ്വ സാധാരണമായ കാര്യമാണ്. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന ഒരു നീഗ്രോ അടിമക്കായാലും അടിമയുടെ മോനായാലും സമൂഹം അത്ര വിലയേ കല്പിച്ചിരുന്നുള്ളൂ. അപ്പോപ്പിന്നെ അതില്‍ക്കൂടുതല്‍ ഒരു വില മുഹമ്മദിന് കിട്ടണം എന്ന് വിചാരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
മുഹമ്മദിന്‍റെ ചിത്രം വരയ്ക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങള്‍ ബലം പിടിക്കുന്നതിന്‍റെ കാരണം കിടക്കുന്നത് ഇവിടെയാണ്‌. തടിച്ചുരുണ്ട ഒരു കറുത്ത കുള്ളന്‍റെ ഫോട്ടോ കാണുന്നത് നമുക്ക് പ്രശ്നമല്ലെങ്കിലും അനുയായികള്‍ക്ക് അങ്ങനെ ആയിരിക്കില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ നേതാവിന്‍റെ ചിത്രം വരയ്ക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവനെ അവര്‍ കൊന്നു കളയും. ചിത്രം വരച്ചാല്‍ മാത്രമല്ല, മുഹമ്മദ്‌ കറുത്തവന്‍ ആണെന്ന് പറഞ്ഞാലും അവനെ കൊന്നു കളയണം എന്നാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ ഫത്വ ഇറക്കിയിരിക്കുന്നത്. [4]
സ്വന്തം പ്രവാചകന് ഇല്ലാത്ത ഇമേജ് ഒക്കെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ ഇവര്‍ ആലോചിച്ചില്ല, ഭാവിയില്‍ ഇതുപോലത്തെ ഫത്വവകള്‍ ഇറക്കി ആ ഇമേജിനെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേട് വരുമെന്ന്!!
കടപ്പാട്:- http://sathyamargam.org

References:-

Thursday, 12 October 2017

കള്ളപ്രവാചകര്‍ തട്ടി വീണ മൂലക്കല്‍:-


► സങ്കീര്‍ത്തനം 118:22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. 23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.


✡ യഹൂദര്‍ വിശ്വസ്ക്കുന്ന മശിഹരാജ്യം: "ഓലം ഹാ-ബാ" :
======================================================
✯ സമാധാനത്തിന്റെ രാജ്യം മശിഹയുടെ കര്‍ത്ത്രുത്ത്വം. ചെന്നായ കുഞ്ഞാടിനോട്  കൂടെ പാര്‍ക്കുന്ന പൈതലും അണലിയും പോലും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കുന്ന ഒരു ഏദെന്‍ തോട്ടം, പോലെയൊരു രാജ്യം. ആത്മീയ-മരണാന്തരജീവിതം എന്നും വ്യാഖ്യാനം ഉണ്ട് ( യെശയ്യാവു 2:4. യെശയ്യാവു 11: 6-9, സങ്കീര്‍ത്തനം    72 )

✯ എല്ലാ ഇസ്രയെല്യരും രക്ഷിക്കപ്പെട്ടു ഇസ്രയേല്‍ രാജ്യത്തു ഒത്തു കൂടും. (  യെശയ്യാവു 11:11-12; യെരമിയ 23:8; 30:3; ഹോസെയ 3:4-5 ) തിരികെ ജൂബലി പുനസ്ഥാപിക്കപ്പെടും. 

✯ ഓലം  ഹാ-ബാ യില്‍, എല്ലാവരും ഇസ്രയേല്‍ ദൈവത്തെ അറിയുകയും, ആ ദൈവമാണ് പൂര്‍ണ സത്യം എന്നു തിരിച്ചറിയും. ആര്‍ക്കും ഒരു സംശയവും ദൈവത്തെ കുറിച്ച് പിന്നീടു ഉണ്ടാകില്ല. യഹൂദരുടെ മതമായിരിക്കും സത്യവിശ്വാസം എന്ന് ലോകം തിരിച്ചറിയും (യെശയ്യാവ് 2:3; 11:10;  മീഖാ 4:2-3; സെഖരിയഹ് 14:9)

സാരം, മശിഹ (മോഷിയാക്) വന്നതിനുശേഷം ഒരു  "ഓലം ഹാ-ബാ" യില്‍ ദൈവത്തെ അവര്‍ പൂര്‍ണമായും അറിയുകയും മറ്റൊരു പ്രവാചകനോ ദൂതന്റെയോ ഒന്നും ആവിശ്യം ഇവിടെ വരുന്നും ഇല്ല.

✡ ക്രൈസ്തവര്‍ വിശ്വസിക്കുന്ന മശിഹയുടെ ദൈവരാജ്യം :
=======================================================
✯ ക്രിസ്തു അറിയിച്ചു, യോഹന്നാന്‍ വരെയാണ് പ്രവാചകരുടെ കാലം, ശേഷം ദൈവം സ്വയം മശിഹായായി വെളിവാക്കപ്പെട്ടു.

► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; ...

✯ ആയതിനാല്‍ പിന്നീട് പ്രവാചകര്‍ വേണ്ട.  യോഹന്നാന്‍  12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.

► യോഹന്നാന്‍ 14:9 യേശു അവനോടു പറഞ്ഞതു: .... എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;....

✯ ദൈവരാജ്യം വരുമ്പോള്‍  യേശുക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവന്‍

► യോഹന്നാന്‍ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു

✯ തന്മൂലം ലൂകോസ് 16:16 പ്രകാരും, യഹൂദരുടെ ഓലം ഹാ-ബാ യുടെ വെള്പ്പെടുതുലുകള്‍ മൂലവും, ദൈവരാജ്യം (ദൈവരാജ്യം നമ്മുടെ ഉള്ളില്‍ തന്നെ  ലൂക്കോസ് 17:21) വന്നതിനു ശേഷം, പിന്നെ പ്രവാചകര്‍ ഇല്ല. അതിന്റെ അവിശ്യവും ഇല്ല, യഹൂദ ക്രൈസ്തവ വേദ-ദൈവശാസ്ത്ര പ്രകാരം.

✡ തന്മൂലം:-

മുഹമ്മദിന് രണ്ടു option ഉണ്ടായിരുന്നു വേദപ്രകാരം യഹൂദരെ അല്ലെങ്കില്‍ ക്രൈസ്തവരെ വിസ്വസതയില്‍ എടുക്കാന്‍;

( option a) ഇസാ മസ്സിഹ് അല്ല, മസ്സിഹ വന്നിട്ടില്ല എന്ന്  പറഞ്ഞിരുന്നെങ്കില്‍, യഹൂദര്‍ വിശ്വസിക്കുമായിരുന്നു, മസ്സിഹ വന്നിട്ടില്ല പ്രവാചകരുടെ കാലം ഇനിയുമുണ്ട്.

( option b) ഈസ മസ്സിഹ ആണെന്ന് പറയുമ്പോള്‍, യഹൂദര്‍ തള്ളിക്കളയും, ക്രൈസ്തവര്‍ സമ്മതിക്കും, പക്ഷെ, താന്‍ സ്വയം പ്രവാചകന്‍ ആണെന്നു പറയും വഴി ലൂകോസ് 16:16 പ്രകാരം മുഹമ്മദ്‌ അന്ജതമൂലം കള്ളപ്രവാചകന്‍ എന്ന് പിടിക്കപ്പെടുകയും ചെയ്തു.

വേദത്തിലെ അന്ജത/ആത്മീയ അറിവുകള്‍ വന്നു കിട്ടയ്ക (സുറ 17:85) കാരണം അബദ്ധം പറഞ്ഞു മുഹമ്മദ്‌ കയ്യോടെ പിടിക്കപ്പെട്ടു.

✡ വചനം പറഞ്ഞത് എന്തത്ഭുതം:-
-----------------------------
► മത്തായി 21:44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു (ക്രിസ്തു).

തള്ളികളഞ്ഞ കല്ലില്‍ തട്ടി കള്ളപ്രവാചകര്‍ അനേകര്‍ വീണു, പ്രധാനി ആയി മുഹമ്മദും വീണു പൊടിയായി.





================================================
റഫ വചനങ്ങള്‍:

► യെശയ്യാവു 2:4... അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
► യെശയ്യാവു 11: 6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
► സെഖൎയ്യാവു 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
► മീഖാ 4: 2 അനേകവംശങ്ങളും ചെന്നു: വരുവിൻ , നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. 3 അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഔങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
► ആമോസ് 9:15 ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
► യെഹെസ്കേൽ 37: 26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു;
► യോഹന്നാന്‍ 18:36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

Note: നോസ്ടര്ടമസ് പ്രവചകന്‍ അല്ലെ എന്ന് ചോദിച്ചു വരരുത്. മശിഹയുടെ രാജ്യം, ദൈവരാജ്യം സുവിശേഷിച്ചവര്‍ എന്ന് ഇവിടെ ഉറപ്പിക്കുകയാണ്. (ലൂകൊസ് 24:44) ദൈവരാജ്യം വന്നതിനു ശേഷം സുവിശേഷം അറിയിച്ചു (ലൂകൊസ് 16:16) വരുന്ന അപോസ്തോലര്‍ ആണ്, 1 കൊരിന്ത്യർ 12:10 പ്രകാരം പ്രവചനം ആത്മാവിന്റെ നല്‍വരം ലഭിച്ചവര്‍ പ്രവചികുകയും, മശിഹയുടെ സദ് വാര്‍ത്ത അറിയിച്ചു വരുന്ന അപോസ്തോലരെയും മശിഹയുടെ നാമത്തില്‍ വരുന്ന വഴ്തപ്പെട്ടവരെയും പ്രവാചകര്‍ എന്ന് ജനങ്ങള്‍ക്കിടയില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, തനക്കിലെ പ്രവാചകരെ പോലെ ദൈവരാജ്യത്തിന്റെ വരവിനെ പ്രവചിച്ച പ്രവാചകര്‍ പിന്നെ ഉണ്ടായിട്ടില്ല യോഹൂദര്‍ക്ക്.


Monday, 6 June 2016

ദ‌ഈഫ്‌ ഹദിസുകള്‍


കുപ്പായം ഊരി ഉമ്മവെക്കല്‍:-

ബുഹയ്സാഹ് തന്റെ പിതാവിന്റെ ആദിധികാരികതയില്‍ നിന്നുള്ള നിവേദനം: എന്റെ പിതാവ് നബിയുടെ അടുക്കല്‍ അനുവാദം തേടി.(അനുവാദം ലഭിച്ചപ്പോള്‍ അവൻ അവന്റെ അടുത്തു ചെന്നു) അവന്‍ അവന്റെ കുപ്പായം പോക്കിമാറ്റിയ ശേഷം (അവോടുള്ള സ്നേഹം മൂലം) അവനെ കെട്ടി പിടിക്കുകയും ചുംബനങ്ങള്‍ നല്‍കുകയും ചെയ്തു.
  അവൻ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ?" അദ്ദേഹം പറഞ്ഞു: ജലം. അവൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ? അദ്ദേഹം പറഞ്ഞു: ഉപ്പ്. അവൻ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, തള്ളിക്കളയാന്‍ പാടില്ലാത്തതു എന്താണ് ? അദ്ദേഹം പറഞ്ഞു: നല്ലത് ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം. (സുനാന്‍ അബു ദാവൂദ് പുസ്തകം 9, ഹദിസ് 114) [സുനാന്‍ ബായ്ഹഖി യുടെ ഹദിസില്‍ പൊക്കിള്‍ മുതല്‍ കക്ഷം വരെ അയാള്‍ ചുംബിച്ചു എന്ന് ഉണ്ട്. കാണുക]




Saturday, 4 June 2016

അല്‍-ഇലഹ് എന്ന അല്ലാഹ് എന്ന പിശാചു!


അല്ലാഹ് എന്ന പദം അലിഫ്-ലം-ഹാ എന്ന മൂലപദത്തില്‍ നിന്നെടുത്തതാണ്. ഇലാഹ് എന്നാല്‍ ദൈവം എന്ന് അര്‍ത്ഥമില്ല. ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്ന് ആണ് അര്‍ഥം. Lane's Arabic Dictionary പ്രകാരം ഇലാഹ് എന്ന പദം ആരാധ്യന്‍ എന്നാണ്. ദൈവം എന്ന് അര്‍ഥം ഉള്ള പദം അറബിയില്‍ ഇല്ല എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.
Alif-Lam-ha = to serve, worship or adore; to protect, grant refuge, preserve save, rescue, liberate; object of worship ie God;[http://www.studyquran.co.uk/1_ALIF.htm] ഇതില്‍ ദൈവം എന്ന് indirect ആയി പറയുന്നു i.e god അത്രേ എന്ന്. അതിനാല്‍ ദൈവം എന്നഹ്ടു context പ്രകാരം അര്‍ഥം കൊടുക്കുന്നു എന്നെ ഉള്ളു. അതായതു എല്ലാവരും തന്നെ ആരാധിക്കണം, തന്നെ മാത്രം ആരാധിക്കണം അങ്ങനെ ഉള്ള ആരാധ്യന്‍/ആരാധ്യ വസ്തുവായി ഇരിക്കണം എന്ന് 'ലാ ഇല ഇല്ല അല്ലഹ്', 'ഞാന്‍ അല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ല', എന്ന് പറയുന്ന ഒരു സാധനം ആണ് ഖുറാനില്‍ നമ്മള്‍ പരിചയപ്പെടുത്തുന്ന ആരാധ്യവസ്തു ആയ അള്ളാഹു.

1) നരകത്തിലേക്ക് ക്ഷണിക്കുന്നത്?
അള്ളാഹു:- 28:41 ...അവരെ നാം നരകത്തിലേക്ക്‌ ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ..
-----
പിശാചു:- 31:21 ... പിശാച്‌ ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ്‌ അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)
♒♒♒♒♒♒♒♒♒♒♒♒
2) തെറ്റുകള്‍ ഭംഗിയായി തോന്നിപ്പിക്കുന്നത്?
അള്ളാഹു:- 27:4 ...പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. ...
-----
പിശാചു:- 6:43 ...അവര്‍ ചെയ്ത്‌ കൊണ്ടിരുന്നത്‌ പിശാച്‌ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കുകയും ചെയ്തു....
29:38 ...പിശാച്‌ അവര്‍ക്ക്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന്‌ തടയുകയും ചെയ്തു. ...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
3) നരകത്തിലേക്ക് നയിച്ച്‌ പോകുന്നത്?
അള്ളാഹു:- 19:86 കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം.
4:169 നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല.
---
പിശാചു:- 22:4 ...അവനെ ( പിശാചിനെ ) വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവന്‍ ( പിശാച്‌ ) തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക്‌ അവനെ നയിക്കുകയും ചെയ്യുന്നതാണ്‌ എന്ന്‌ അവനെ സംബന്ധിച്ച്‌ എഴുതപ്പെട്ടിരിക്കുന്നു. ...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
4) പിന്‍വശത്ത് കൂടി വലയം ചെയ്യുന്നത്?
അള്ളാഹു:- 85:19-20 അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌. അല്ലാഹു അവരുടെ പിന്‍വശത്തുകൂടി ( അവരെ ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
-----
പിശാചു:- 7:16-17 അവന്‍ ( ഇബ്ലീസ്‌ ) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ ( മനുഷ്യര്‍ ) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
5) ആളുകളെ വഴിപിഴപ്പിക്കുന്നത്?
അള്ളാഹു:-4:143 ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന്‌ പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല.
-----
പിശാചു:- 36:62 തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ അനേകം സംഘങ്ങളെ അവന്‍ ( പിശാച്‌ ) പിഴപ്പിച്ചിട്ടുണ്ട്‌.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
6) കുതന്ത്രങ്ങള്‍ മെനയുന്നത്?
അള്ളാഹു:- 6:123 അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവര്‍ക്കെതിരില്‍ തന്നെയാണ്‌. ...
3:54 അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം [മകര്‍ = ചതി = വഞ്ചന = കുതന്ത്രം] പ്രയോഗിക്കുന്നവനാകുന്നു.
-----
പിശാചു:- 4:76 ... അതിനാല്‍ പിശാചിന്‍റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
7) ഭയം ഇട്ടു പേടിപ്പിക്കുന്നത്‌?
അള്ളാഹു:- 3:151 സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. ...
-----
പിശാചു:- 3:175 അത്‌ ( നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്‌ ) പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി ( നിങ്ങളെ ) പേടിപ്പെടുത്തുകയാണ്‌...
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
8) മറപ്പിച്ചു കളയുന്നത്?
അള്ളാഹു:- 74:56 അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന്‌ അവകാശപ്പെട്ടവന്‍.
-----
പിശാചു:- 6:68 ... ഇനി വല്ലപ്പോഴും നിന്നെ പിശാച്‌ മറപ്പിച്ച്‌ കളയുന്ന പക്ഷം ഓര്‍മ വന്നതിന്‌ ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌.
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
9) വാക്ക് മാറ്റുന്നവന്‍?
അള്ളാഹു:- 2:106 വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌.
17:86 ...തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക്‌ നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട്‌ അതിന്‍റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക്‌ ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.
-----
പിശാചു:- 14:22 ... കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞാല്‍ പിശാച്‌ പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട്‌ വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട്‌ ( ഞാന്‍ ചെയ്ത വാഗ്ദാനം ) ഞാന്‍ ലംഘിച്ചു. ....
♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒♒
ഈ അള്ളാഹു, സാത്താന്‍ തന്നെയാണ് ഖുറാനിലെ ആരാധ്യന് എന്ന് ഖുര്‍ആന്‍ പോലും തെളിയിക്കുന്നു. ജനിക്കാനും ജനിപ്പിക്കാനും കഴിവില്ലാത്ത [112] , മറക്കു പിന്നില്‍ നിന്നല്ലാതെ നേരിട്ട് സംസാരിക്കാന്‍ കഴിവില്ലാത്ത [42:51] , ജഡിക മോഹവലയത്തില്‍ പെടുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പെണ്ണുങ്ങളെ ഇണ ചേര്‍ത്ത് തരും എന്ന് വാഗ്ദാനം ചെയ്യുന്ന [52:20], വാക്ക് മാറ്റി പറയുന്ന [ 2:106] , തന്റെ ഒരേ ഒരു പ്രവാചകന് മാത്രം സ്ത്രീവിഷയത്തില്‍ വിഷമതകള്‍ ഉണ്ടാകാന്‍ സമ്മതിക്കാത്ത [33:37] , ലോകവസാനം വരെ തന്നെ ആരധിക്കാത്തവരെ കൊല്ലാനും [2:193, 8:39], കൊള്ളയടിക്കാനും[48:19] , കുതന്ത്രങ്ങള്‍ (വഞ്ചന) മെനയാനും [3:54 ] , യുദ്ധം ചെയ്യാതെ മാറി നിന്നാല്‍ ശിക്ഷിക്കുമെന്നും [9:90], അന്യമതങ്ങളില്‍ നിന്ന് സുഹൃത്തുക്കള്‍ പാടില്ലെന്ന് കര്കശ്യം പിടിക്കുന്ന, കൂടെ അവരെ കൊല്ലാന്‍ ആക്രോശിക്കുന്ന [ 4:89] , അന്യമാതക്കാര്‍ക്ക് നല്കിയ വാഗ്ധാനം മാറ്റികൊള്ളാന്‍ ഉളുപ്പില്ലാതെ അനുവാദം നല്‍കുന്ന [66:2] , അവസാനം വാളിന്റെ ആയതു ഇറക്കി [9:5] അസമാധാനം വിതച്ച അള്ളാഹു ആര് എന്ന് പെട്ടെന്ന് മനസ്സിലാക്കാം ഖുറാനില്‍ നിന്ന്.
ഈ അസമാധാനത്തിന്റെ ദൂതനെ കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്; അവനും സ്വയം ദൈവത്തിനു മുകളില്‍ താന്‍ മാത്രം ആരധിക്കപ്പെടണം എന്ന് ആഗ്രഹിച്ചു പ്രവര്‍ത്തിക്കുന്നവന്‍ ആണ്.
യെശയ്യാവു അദ്ധ്യായം 14
12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! 13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. 16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.
ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!

Saturday, 21 May 2016

ഈസ മസ്സിഹ്


1) ഈസ മസ്സിഹ് ആര്‍? 
a)
അല്ലാഹുവിന്റെ ദൂതന്‍. എന്നാല്‍ ദൂതന്‍ മാത്രമാണോ?
1) അല്ലാഹുവിന്റെ ആത്മാവ് തന്നെയാണ് ഈസയുടെ ആത്മാവ് എന്നു ഖുറാന്‍ തന്നെ പറയുന്നു.
ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു. ……
ഖുറാന്‍ 19:17 എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹുവിന്റെ ഒരു പ്രധാന ഭാഗം, ആ ഭാഗം ഒരു മനുഷ്യരൂപത്തില്‍ മിറിയത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു “നാം അതില്‍ ഊതുകയും,” ചെയ്തതിനാല്‍ ജനിച്ചതാണ് ഈസ. (കൂടാതെ 66:12 ഉം കാണുക)   . ഖുറാന്‍  3:59 പ്രകാരം ആദമിനെ പോലെയാണ് ഈസയെ
1) അല്ലാഹുവിന്റെ ആത്മാവ് പ്രത്യേകമായി മാറി മറ്റൊരു വ്യക്തിത്വം ആയി വരുന്നു
2) അള്ളാഹു “നാം” എന്ന ബഹുവച്ചനമാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
3) ഒരു ശാരീരിക ബന്ധത്തിന്റെ സൂചനകള്‍ എല്ലാം ഇവിടെ കാണാം.

2) അല്ലാഹുവിന്റെ വചനം ആണ് ഈസ എന്നും ഖുറാന്‍. അല്ലാഹുവിന്റെ വചനം എന്നാല്‍ അല്ല്ലാഹുവിന്റെ ഭാഗം തന്നെയാണ്. അള്ളാഹുവിന്റെ സൃഷ്ടികള്‍ക്ക് ഒക്കെ മുന്‍പ് അല്ലാഹുവിന്റെ കൂടെ ഉണ്ടായിരുന്ന അല്ലാഹുവിന്റെ വചനം (കലിമത്തുള്ള) ആണ് ഈസ എന്നു ഖുറാന്‍.
ഖുറാന്‍ 3:45.... അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു.
ഖുറാന്‍ 4:171 …. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. ….
ഉണ്ടാകൂ എന്ന് പറഞ്ഞിട്ടല്ല മറിച്ചു, അള്ളാഹുവിന്റെ(ആത്മാവ്) മനുഷ്യന്‍ ആയി വന്നു ആണ് ഈസാക്ക് ജന്മം നല്‍കുന്നത്.
6:73 പ്രകാരം, അല്ലാഹുവിന്റെ വചനം ഏക സത്യം/അല്‍-ഹക്   ആകുന്നു.

ഇതെല്ലാം പ്രകാരം വെറും ദൂതനായ മനുഷ്യന്‍ അല്ല ഈസ എന്ന് മനസിലാക്കാം.

2) ഏതു നാട്ടില്‍ ജനിച്ചു?
a)
സ്ഥലപ്പേരു ഒന്നും ഇല്ല മിറിയം താമസിച്ചത് പോലും ഏവിടെ എന്നോ എവിടെ നിന്ന് വന്നു എന്നോ ഒന്നും കാണുന്നില്ല.
19:23   അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു...19:25   നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌...19:26   അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.

എഎന്തൊക്കെ വിഡ്ഢിത്തരങ്ങള്‍ ആണെന്ന് നോക്കുക. പ്രസവവേദന കൊണ്ട് പുളയുന്നവളോട് പറയുന്നു, ഈന്തപനമരം പോയി കുലുക്കാന്‍. ആ പ്രസവ വേദനയില്‍ ഇഷ്ടം പോലെ ഈന്തപ്പഴം കഴിച്ചു കൊള്ളാന്‍. വേദന എന്നാല്‍ അസഹനീയ വിശപ്പ്‌ എന്നാണോ ധരിക്കേണ്ടത്?? എന്നിട്ട് ആരേലും ചോദിച്ചാല്‍, "ഞാന്‍  സംസാരിക്കില്ല വ്രതത്തില്‍ ആണ്" എന്ന്. [5-6 വയസ്സുബുധിയുല്ലന്‍  പറയും പോലെതോന്നുന്നു]

എന്തായാലും, ഈന്തപന ഉള്ള സ്ഥലതാണ് ജനിച്ചത്‌ എന്ന് പറയാം.  മുഹമമദ്  ഇസ്രായേലില്‍ ആണെങ്കില്‍ ഒലിവു മരം എന്ന് പറഞ്ഞേനെ ഖുറാന്‍. ഇസ്രായേലില്‍, ഈന്തപന വിരളം തന്നെ. അറേബ്യയില്‍ ആണ് പ്രധാനമായും കണ്ടു വരുന്നത്. കൂടെ  ഈജിപ്തില്‍ ഉം ഉണ്ട്.

3) ഏതു നാട്ടില്‍ ജീവിച്ചു? 
a)
7:136  അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു.......
7:137  അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത്‌ കളയുകയും ചെയ്തു.

26:56-59   തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു ( എന്നിങ്ങനെ വിളിച്ചുപറയാനാണ്‌ ഫിര്‍ഔന്‍ നിര്‍ദേശിച്ചത്‌ ) .  അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി , ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും .  അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.

അള്ളാഹു മൂസയുടെ ആളുകള്‍ക്ക്, ഈജിപ്ത് ആണ് നല്‍കിയിരിക്കുന്നത് എന്ന് ഖുറാന്‍ പ്രകാരം, ഈജിപ്തില്‍ ആയിരിക്കണം ഈസയും ജീവിചിരുന്നത്.

4) ഏതു കുലത്തില്‍ ജനിച്ചു?
a)
ഈസ എന്നാല്‍ മൂസായുടെയും ഹാരോന്റെയും സഹോദരി മിറിയതിന്റെ മകന്‍ ആണ് എന്നു ഖുറാന്‍ തെളിവ് നല്‍കുന്നു.
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. (19:27-29, 3:35-36 ഇവിടങ്ങളിലും പറയുന്നുണ്ട്)

ഇമ്രാന്‍ ആണ് മിറിയതിന്റെ പിതാവ്, എന്നും ഖുറാന്‍. (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. )

അള്ളാഹു, മൂസ നബിയോട് പറയുന്നതു, മുഹമ്മദിനെ കണ്ട് പിടിക്കാന്‍, ഇസ്രയെല്യര്‍ക്കു ഈസ നബിയിലൂടെ കൊടുത്ത ഇന്ജീലില്‍ നോക്കുക എന്നു.
7:155 അദ്ദേഹം (മൂസ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ …………..
7:156 ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക്‌ നീ നന്‍മ രേഖപ്പെടുത്തുകയും ……. അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ ( പ്രത്യേകമായി ) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌.
7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.

മൂസ മൂസയുടെ ജനവുമായി (ഇസ്രയെല്യരുമായി) മരിഭൂമിയിലൂടെവരുന്നതാണ് സന്ദര്‍ഭം, എന്ന് ആപേക്ഷികമായി മനസ്സിലാക്കാം. അവിടെ വെച്ച് അള്ളാഹു കോപിച്ചപ്പോള്‍, കരുണ കാണിക്കണമേ എന്നു അല്ലാഹുവിനോട് അപേക്ഷിക്കുന്നു. അള്ളാഹു പറയുന്നു: കരുണ ഞാന്‍ ഇഷ്ടമുള്ളവരോട് കാണിക്കും, കൂടാതെ ഇസ്രയെല്യരുടെ (മൂസയുടെ ജനത്തിന്റെ) കയ്യില്‍ ഉള്ള തൌറാത്തിലും ഇന്‍ജീലിലും പോയി അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( special കാരുണ്യം നകുന്നതാണ് )

അതയത് ഈ ഹാരൂനും മൂസയും, അഹരോനും മോശയുമെങ്കില്‍, മിറിയം വിവാഹം കഴിക്കാത്തതിനാല്‍ ലേവ്യ ഗോത്രത്തിലെ മാത്രം ഒരുവന്‍ ആയിരിക്കണം ഈസ.


5) ഏതു കാലത്ത് ആണ് ജീവിച്ചത്?
a)
7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍....
മൂസയോട് അള്ളാഹു പറയുന്നു, അപ്പോള്‍ മൂസയുടെ കാലത്തോ അതിനു മുന്നെയോ ഈസ ഉണ്ട്.
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). എങ്കില്‍ അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
ഖുറാന്‍ 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും;
അങ്ങനെ എങ്കില്‍ മൂസായുടെയും ഫരവോന്റെയും കാലത്ത് ഈജിപ്തില്‍ ആണ് ഈസ എന്ന് കരുതാം.

അമ്രാംമിന്റെ കാലഘട്ടം വെച്ച് മൂസ മോശ എങ്കില്‍  മാത്രം, ഈസ ജീവിച്ചിരുന്നത് 1500 BC കളോട് കൂടി ആയിരിക്കണം.

6) ഈസയുടെ ബന്ധുക്കള്‍ ആരൊക്കെ ?
a)
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
അപ്പോള്‍ ഇമ്രാന്‍റെ കൊച്ചു മകന്‍ ആണ് ഈസാ, ഇമ്രാന്‍റെ മക്കള്‍ ആയ മൂസായുടെയും ഹാരൂനിന്റെയും, മിറിയതിന്റെയും  ബന്ധു ആണ് ഈസ.

പിന്നെ ഹവാരികള്‍ എന്നാ ഈസായുടെ സഹായികള്‍ എന്ന ഒരു കൂട്ടരേ കാണാം.
9:31 ഇല്‍ സഹായികള്‍ (നാസിര്)  എന്നതിന് ക്രൈസ്തവര്‍ എന്ന് തെറ്റായി തര്‍ജ്ജമ ചെയ്തിരിക്കുന്നു.  http://corpus.quran.com/qurandictionary.jsp?q=nSr#(9:30:7)

ഇതില്‍ അധികം ബന്ധുമിത്രാതികളെ കാണുവാന്‍ ഇല്ല.

7) ഇതില്‍ മസ്സിഹ് എന്നാല്‍ പേരാണോ?
a)
ഈസ മസ്സിഹ് എന്ന് - പേരിടല്‍ കാണുക:-
3:45 ...ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. ...
അറബി മൂലപടപ്രകാരം മസ്സിഹ് എന്നാല്‍ Miim-Siin-Ha = to wipe/rub/stroke, passing one's hand over something, chosen/anointed, messiah;
തിരഞ്ഞെടുക്കപ്പെട്ട എന്ന് അര്‍ഥം ആണെന്ന്. മുഖ്യമന്ത്രി എന്നാല്‍ തിഞ്ഞെടുക്കപ്പെട്ടവനാണ്. ജനിച്ചപോള്‍ തന്നെ മുഖ്യമന്ത്രി എന്ന് പേരിട്ട പോലെ ഇരിക്കുന്നു ഈസ മസിഹ് എന്ന് പേരിടല്‍ വായിച്ചാല്‍.

Note: യഹൂദര്‍ക്കും/ക്രൈസ്തവര്‍ക്കും മശിഹ എന്നാല്‍ പേരല്ല, title ആണ് തങ്ങളുടെ രക്ഷക്ക് വരുന്ന തിരഞ്ഞെടുത്ത ഏക രക്ഷകന്‍ന്റെ title. മുഹമ്മദര്‍ക്ക് എന്ത് രക്ഷ, ഈസ മസ്സിഹയിലൂടെ?

8) ഈസ യൂദ മതമോ ഇസ്ലാം മതമോ അന്വര്‍ത്തിച്ചതു?
a)
ഈസഒരു മുസ്ലിം ആണത്രേ, താന്‍ മുസ്ലിം ആണെന്ന് എവിടെയും  പുള്ളി പറയുന്നില്ല, പിന്നെ ആപേക്ഷികം ആയി

5:111 നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ എന്ന്‌ ഞാന്‍ ഹവാരികള്‍ക്ക്‌ ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന്‌ നീ സാക്ഷ്യം വഹിച്ച്‌ കൊള്ളുക.

6 ആം നൂറ്റാണ്ടിനു ശേഷം ആണ് മുസ്ലിം എന്ന മതം ഉണ്ടാകുന്നതു. ആദ്യ മുസ്ലിം മുഹമ്മദ്‌ ആണെന്ന് മുഹമദ് പറയുന്ന ഖുറാനില്‍ എഴുതി വെച്ചിരിക്കുന്നു.
6:14 പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‌ കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌.
6:163... അവന്ന്‌ ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌....

ഈസ അപ്പോള്‍ എങ്ങനെ മുസ്ലിം ആകും?
 
9) ഈസ യഹൂദന്‍ ആയതിനാല്‍ വംശാവലി?
a)
യഹൂദന്‍ ആയിരിക്കണം എന്ന് കരുതുന്നു. തെളിവൊന്നും വന്നുകിട്ടിയില്ല. ഖുറാനില്‍ നിന്ന് അതിന്റെ യാതോരു തെളിവും ഇല്ല. ആകെ ഉള്ളത്
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും ...
അപ്പോള്‍ ഇമ്രാന്‍റെ കൊച്ചു മകന്‍ ആണ് ഈസാ. ഇവിടെ തീരുന്നു വംശാവലി. ഏതു ആര് എവിടെ നിന്ന് എന്നൊന്നും ഇല്ല.

10) ഈസയെ ആര് കൊന്നു/കൊല്ലാന്‍ശ്രമിച്ചു?
a)
4:157   അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.

ശരിക്കും ഊഹം തന്നെ ഇസ്ലാമില്‍; കാര്യങ്ങള്‍ക്കു വ്യക്തത 1% പോലും ഇല്ല. അവര്‍ എന്നും പറയുന്നത് യഹൂദര്‍ ആണെന്ന് അനുമാനിക്കാം. പക്ഷെ അതിനര്‍ത്ഥം, ഈസയെ കൊന്നത്(അവര്‍ക്ക് തിരിച്ചറിയാതെ ) യഹൂദര്‍ ആണ് ഖുര്‍ആന്‍ പ്രകാരം. [  എങ്കില്‍ റോമക്കാര്‍ ആരാണാവോ?]

പ്രശ്നം അവിടെ തീരുന്നില്ല, ഫറവോന്‍ മോശയെ ക്രുശിക്കും എന്നു താക്കിത് നല്‍കുന്നു, ക്രൂശീകരണം 400 BC ക്കു ശേഷം ഉള്ള വധശിക്ഷ നടപ്പാക്കല്‍ രീതിയാണ്. ഇസ്രയെല്യര്‍ക്കു ആ രീതി ഇല്ല.

ഖുറാന്‍ 26:49 അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: ……. തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ ‍വശങ്ങളില്‍നിന്നായിക്കൊണ്ട്‌ ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌
ഖുറാന്‍ 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.
ഖുറാന്‍ 20:71 അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു:…..തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌.

മുകളില്‍ പറഞ്ഞ തെളിവുകള്‍ പ്രകാരം -
* ക്രൂശീകരണം നിലനിന്നിരുന്ന സമയം ആയിരുന്നു മൂസ ജീവിച്ചിരുന്നത്.   26:49, 7:124 , 20:71
* മൂസയുടെ ജനത്തിന് ഈസ ഇന്‍ജീല്‍ നല്‍കുമ്പോള്‍ മൂസ കൂടെയുണ്ടയിരിക്കണം. 7:155-157
* ആ സമയം തന്നെയാണ് ഈസയും ജീവിച്ചിരുന്നത്. 7:155-157
* മൂസായുടെയും, ഈസയുടെ മാതാവ്‌ മിറിയതിന്റെയും പിതാവിന്റെ നാമം ഒന്നാണ് എന്നു മനസ്സിലാകുന്നു. 19:28 66:12  (ഹാരൂനും മൂസയും, അഹരോനും മോശയുമെങ്കില്‍)

അങ്ങനെ എങ്കില്‍ ഈജിപ്ത്കാരായിരിക്കണം ഈസയെ ക്രൂശിച്ചു കൊല്ലാന്‍ ശ്രമിചത്. അതും കൈകള്‍ ഇരുവശവും ആക്കികൊണ്ട്. യഹൂദര്‍ ക്രൂഷിക്കും എന്ന് പ്രമണികമായും ചരിത്രപരമായും തെറ്റാണ്.

Note:- ഇങ്ങനെ എങ്കില്‍ ഈ മൂസയും ഈസയും എല്ലാം BC 400 ശേഷം ആയിരിക്കണം ജീവിച്ചിരുന്നത്.  ക്രൂശീകരണം 400 BC ക്ക് ശേഷം റോമക്കാര്‍ കണ്ടു പിടിച്ച വധശിക്ഷ രീതിയാണ്.  ഫരവോന്മാര്‍ ഇങ്ങനെ ഒന്ന് ചെയ്തിരുന്നതായി തെളിവില്ല, കൈകള്‍ ഇരുവഷതെക്ക്ക് വെച്ച് ക്രൂഷികുന്ന രീതി.


11) ഈസയെ അങ്ങനെ ചെയ്യാന്‍ ഉള്ള ഈസയുടെ കുറ്റം?
a)
കുറ്റം പറഞ്ഞു അവര്‍ എന്നുണ്ട്. എന്ത് കുറ്റം ആണ് ആരോപിച്ചത് എന്നില്ല.
4:156  അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും...
അതായതു അവര്‍ എന്തോ അപവാദം പറയുന്നു അതായിരിക്കണം ഈസയുടെ മേല്‍ ഉള്ള കുറ്റം.

12) സ്വര്‍ഗ്ഗത്തിലേക്ക് ഉടലോടെ എടുത്തോ?
a)
4:158...  എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌....

മൂലപദം rā fā ʿayn അര്‍ഥം  ഉയര്‍ത്തുന്നു. ഈസായെ അള്ളാഹു അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്തി എന്ന് പറയുന്നു. കൂടെ ഏറ്റെടുക്കുക എന്തെന്ന് കൂടി അറിയാം.

ഉടലോടെ എടുത്തു എന്ന് അനുമാനിക്കാം.

13) ഈസയ്ക്ക് എന്ത് പറ്റി?
a)
4:158...  എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌....

മൂലപദം rā fā ʿayn അര്‍ഥം  ഉയര്‍ത്തുന്നു. ഈസായെ അള്ളാഹു അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്തി എന്ന് പറയുന്നു. കൂടെ ഏറ്റെടുക്കുക എന്തെന്ന് കൂടി അറിയാം.

പക്ഷെ;
5:117 ...പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍.
"പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ ", "tawaffaytanī" എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അതായതു,   തവഫ്ഫ്  ( മൂലപദം  wāw fā yā ) എന്ന പദം . Waw-Fa-Ya = to reach the end, keep ones promise, fulfil ones engagement, pay a debt, perform a promise. tawaffa - to die. wafaat - death. മരിക്കുക, അവസാനം കാണുക, മരണം എന്നൊക്കെയാണ് അര്‍ഥം. ഇതേ പദം തന്നെ അനേകം ഇടങ്ങളില്‍ മരണം എന്ന് കാണിച്ചുകൊണ്ട് ഖുറാനില്‍ ഉണ്ട് 4:15, 3:193, 32:11, 4:97, 40:77, 16:28, 16:32, 2:234, 2:240, 6:61, 7:37, 7:126, 8:50, 10:104, 47:27, 10:46, 12:101, 13:40, 40:67, 16:70, 22:5, 39:42, 6:60 എല്ലാം ഈ പദം മരണത്തെ അര്‍ഥം ആക്കി കൊണ്ട് തന്നെ.   ഇസ മരിച്ചുപോയിരിക്കുന്നു . അത് പ്രകാരം   4:158ഇല്‍ അള്ളാഹു ഉയര്‍ത്തി രക്ഷിച്ചു എന്നത് ശുദ്ധ നുണ തന്നെ. അല്ലെങ്കില്‍ എന്ത് സംഭവിച്ചു എന്ന് മുഹമദര്‍ പ്രമാണം പടി അറിയിക്കെണ്ടാതാകുന്നു.

ഈസയ്ക്ക് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാം, ഈസ മരിച്ചു പോയിരിക്കുന്നു.

14) സ്വര്‍ഗ്ഗത്തില്‍ ഇറങ്ങിവരാന്‍ നൂറ്റാണ്ടുകള്‍ കാത്തു ഇരുപ്പാണോ??
a)
4:158 പ്രകാരം ഉടലോടെ എടുത്തു സ്വര്‍ഗത്തില്‍ എന്ന് അനുമാനിക്കാം. എന്നാല്‍ 5:117 ഇല്‍  തവഫ്ഫ്  എന്ന പദം പ്രകാരം ഈസ മരിച്ചിരിക്കുന്നു. എങ്കില്‍, ഇറങ്ങി വരുന്ന ഇസ ഉയതെഴുന്നെറ്റ മനുഷ്യന്‍ ആണ്.


ചുരുക്കം:

ഈസ മസ്സിഹ് :
◼ അള്ളാഹുവിന്റെ വചനവും ആത്മാവും
◼ 'തിരഞ്ഞെടുക്കപ്പെട്ടവന്‍' എന്ന് ജനിക്ക്കുംബോളെ പേര്‍ ഇട്ടു,
◼ മൂസയുടെയും ഹരൂനിന്റെയും, അനന്തിരവന്‍,
◼ ഈജിപ്തില്‍ മൂസയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു,
◼ എന്തിനോ വേണ്ടി കൊല്ലപ്പെടുത്തുവാന്‍ ആരോ ശ്രമിച്ചു,
◼ ഈജിപ്തുകാരോ മറ്റോ ക്രൂശില്‍ തറക്കാന്‍ ശ്രമിചു,
◼ ഏതോ മതം അന്വര്തിച്ചു,
◼ എങ്ങനെയോ മരിച്ചു പോയി,
◼ സഹായികള്‍ എന്ന ഏതോ വിഭാഗം അനുയായികള്‍ ആയിരുന്നു,
◼ ഇനി ഉയര്ത്തെഴുന്നെറ്റു വരും എന്ന് കരുതുന്നു ഉറപ്പൊന്നും ഇല്ല.

ഇതാണോ ക്രൈസ്തവരുടെ മശിഹ എന്ന് മുഹമ്മദര്‍ ആരോപിക്കുന്ന ഒരുവന്‍? തീര്‍ച്ചയായും അല്ല.