Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 30 April 2016

അള്ളാഹു പറയുന്നു ബൈബിള്‍ തിരുത്തപ്പെട്ടില്ല എന്ന്



ബൈബിള്‍ തിരുത്തപ്പെട്ടു എന്നും, യഥാര്‍ത്ഥ ബൈബിള്‍ ( തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) )  യഹൂദരും ക്രൈസ്തവരും ചേര്‍ന്നിരുന്നു തിരുത്തി, യദാര്‍ത്ഥ വേദം ഒളിപ്പിച്ചു എന്നൊക്കെയുള്ള അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന് കേള്‍ക്കുന്നു  യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.

i) അല്ലാഹുവിന്റെ വചനം ആണ് ഇന്‍ജീല്‍ എന്ന് ഖുറാനില്‍ ആരോപണം:-

66:12   തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.
19:12  ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയും ചെയ്തു.

ii) ഇന്‍ജീല്‍ അന്ന്  തൌറാത്ത്നെ അതേപടി ശരി വെച്ച് കൊണ്ട് എന്നും ഖുറാന്‍:-

3:50   എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു ( ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌ ). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
61:6  മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.

iii) ഇന്ജീലില്‍ വിശ്വസിക്കുന്നവര്‍ അതു അനുനുസരിക്കട്ടെ  എന്നും ഖുറാന്‍:-

5:47  ഇന്‍ജീലിന്‍റെ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധികല്‍പിക്കട്ടെ.

󾮟 ഖുറാനില്‍  അനേകം സ്ഥലങ്ങളില്‍ ഇന്ജീലും തോറയും അനുസരിച്ച് ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു അള്ളാഹു  7 ആം നൂറ്റാണ്ടില്‍ ഖുറാനില്‍ പറയുന്നത് കാണാം

iv) എവിടെയും തൌരാതോ ഇന്ജീലോ നശിപ്പിക്കപെട്ടു എന്നോ തിരുത്തപ്പെട്ടു എന്നോ ഇല്ല! കൂടെ അതനുസരിച്ച്   ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു ഖുറാന്‍:-

5:43  എന്നാല്‍ അവര്‍ എങ്ങനെയാണ്‌ നിന്നെ വിധികര്‍ത്താവാക്കുന്നത്‌? അവരുടെ പക്കല്‍ തൌറാത്തുണ്ട്‌. അതിലാകട്ടെ അല്ലാഹുവിന്‍റെ വിധിവിലക്കുകളുണ്ട്‌. എന്നിട്ടതിന്‌ ശേഷവും അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണ്‌. യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വാസികളേ അല്ല.
5:44   തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. ( അല്ലാഹുവിന്‌ ) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക്‌ അതിനനുസരിച്ച്‌ വിധികല്‍പിച്ച്‌ പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും ( അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു. ) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക്‌ ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു.

v) ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌ അത്രേ എന്നും ഖുറാന്റെ അവകാശവാദം:

2:40  ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ. 2:41   നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ.

 ♦ അതായതു, 7 ആം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ വിശ്വസിക്കാന്‍ അറബികള്‍ക്ക് നല്‍കുമ്പോള്‍, അന്നുള്ള വേദഗ്രന്ഥങ്ങളെ ഖുറാന്‍ ശരി വെച്ചിരുന്നു.  ♦

കണ്ക്ലുഷ്യന്‍:

󾮟 2 ആം നൂറ്റാണ്ടില്‍ തന്നെ തൌറാത്ത് ഒറ്റ ചട്ടക്ക് ഉളില്‍ ആക്കിയിരുന്നു. 
󾮟 3 നൂറ്റാണ്ടില്‍ തന്നെ ആ തൌറാത്ത് ഇനോട് കൂടെ ഇന്ജീലും ചേര്‍ത്ത് വെച്ചിരുന്നു. 
󾮟 4 ആം നൂറ്റാണ്ടിനു മുന്നേ തന്നെ, തൌരാത്തും ഇന്ജീലും ഒറ്റ ചട്ടക്കുള്ളില്‍ തന്നെ മൊത്തം ആയി കിട്ടിയിരുന്നു. 
󾮟 തന്മൂലം 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍ ഇന്ന് ലഭ്യമാണ്. ഇന്ന് ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ബൈബിളും ആ നാലാം നൂറ്റാണ്ടിലെ ബൈബിളിലും ഒന്ന് തന്നെ-  "codexsinaiticus"(http://codexsinaiticus.org/en/) ഇതുപോലെ അനേകമേണ്ണം ഉണ്ട്, അവ ഇന്റര്‍നെറ്റില്‍ ഇതുപോലെ മുഴുവനും scanned page ആയി കണാന്‍ ഉണ്ടാകില്ല എന്ന് മാത്രം.
󾮟 തന്മൂലം എല്ലാം അറിയുന്ന  മുഹമ്മദിന്റെ അള്ളാഹു,  7 ആം നൂറ്റാണ്ടില്‍  യൂദരോട് പറയുകയാണ്‌, നിങ്ങളുടെ കയ്യില്‍ ഉള്ള വേദഗ്രന്ഥത്തെ ശരി വെക്കുന്ന ഖുറാനില്‍ (2:40) വിശ്വസിക്കുക. 
󾮟 എങ്കില്‍ ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന് അല്ലാഹുവിനു നല്ലവണ്ണം അറിയാം. 

 ചോദ്യങ്ങള്‍:
1) 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍  ഇന്നത്തെ പോലെ തന്നെ മുഴുവന്‍ ലഭ്യമായിരുന്നു,  അത് മൂലം തന്നെ 7 ആം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ ദൈവം പറഞ്ഞത്,  ആ   തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും)  പിന്‍പറ്റാന്‍ [5:47 , 43-44 ].  നിങ്ങളുടെ അവകാശവാദം പോലെ അവ തിരുത്തിയതെങ്കില്‍, അള്ളാഹു 7 ആം നൂറ്റാണ്ടില്‍ പറയണമായിരുന്നു, " (പറയുക ) : നിങ്ങള്‍ തിരുത്തിയവയല്ല, മറിച്ചു, നിങ്ങള്‍ തിരുത്താത്ത  നിങ്ങള്‍ മറച്ചു കളഞ്ഞവയെ പിന്‍പറ്റിയാണ്‌ ഖുര്‍ആന്‍ ഇറക്കിയത്" എന്നെങ്കിലും;  2:41 പകരം അല്ലെ?

2)   ഇവിടെ സര്‍വ്വഞാനിയായ അള്ളാഹു (മുഹമദ്) ഒന്നും അറിയാത്തവനും, നൂറ്റാണ്ടുകള്‍ക്കു ശേഷം ഉള്ള മുസ്ലിങ്ങള്‍ എല്ലാം അറിയുന്നവരും, ആക്കുമ്പോള്‍, നിങ്ങളുടെ അല്ലാഹുവിനെ നിങ്ങള്‍ കൂവി ചെറുതാക്കുകയല്ലേ?  

3) അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാത്ത കാര്യം എങ്ങനെ  മുഹമ്മദര്‍ക്ക് സംശയം ഉണ്ടായി?

4) സംശയ കാരണം  2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌  എന്ന ആയത്ത്  തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായതല്ലേ സത്യം?

5) തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) ഒറ്റ ചട്ടക്കുള്ളില്‍ ആണ് ഇരിക്കുന്നത്. അതില്‍ പരസ്പര വിരുധതയില്ല എന്നതിന്റെ തെളിവാണ്, അവ ഒരുമിച്ചു വെക്കാന്‍ കഴിയുന്നു എന്നതും, അവ ഒരുമിച്ചു വെച്ചിട്ടില്ലെങ്കില്‍, പരസ്പരം പൂര്‍ണത കൈവരിക്കുകയില്ല എന്നതും (മത്തായി  5:17).
എന്നാല്‍ 2:40 പ്രകാരം മേല്‍ പറഞ്ഞ പോലെ ഖുര്‍ആന്‍ ആ മുന്‍-vedangalodu  ചേര്‍ത്ത് വെക്കാന്‍ ഉള്ള ധൈര്യം മുസ്ലിങ്ങള്‍ക്ക്‌ ഉണ്ടോ?  ഉണ്ടോ?  [ എന്റെ അറിവില്‍ ; ഇല്ല, " തൌറാത്തും ഇന്ജീലും " വെച്ച് നോക്കുമ്പോള്‍ ഖുറാന്‍ പരസ്പര വിരുദ്ധം ആണ്, ഒന്നിചു വെക്കാനേ സാദിക്കില്ല.]


നോട്ട്: 

അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാതിരിക്കേ,  മുഹമ്മദര്‍ക്ക് ആണ് സംശയം!
കാരണം 2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌  എന്ന ആയത്ത്  തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ പാവം മുഹമദര്‍ക്ക് മനസ്സിലായി.

ഇനി ഒറ്റ വഴിയെ ഉള്ളു. കണ്ണും അടച്ചു മറ്റുള്ള വേദങ്ങളെ തള്ളുക ; തിരുത്തപ്പെട്ടു എന്ന് പറയുക. ഈ അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന്  യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.  MM അക്ബര്‍, സക്കീര്‍ നായിക്ക്, അഹ്മദ് ദീദാത്ത്, എന്തിനു ഏതു ഒരു മുസ്ലിം കൊച്ചു കുട്ടി പോലും ഇതും പറഞ്ഞു ക്രൈസ്തവരെ അധിക്ഷേപിച്ചാണ് നടപ്പ്.

ഇവര്‍ അപ്പോള്‍ ആക്ഷേപിച്ചത്, അല്ലാഹുവിനെയും മുഹമദിനെയും ആണെന്ന് ഇപ്പൊ മനസ്സിലായിക്കാം.  ഖുര്‍ആന്‍ 66:12, 19:12, 5:43-45 പ്രകാരം  അള്ളാഹുവിന്റെ വചനങ്ങള്‍ ആണ്   തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും)  എങ്കില്‍, 18:27 (അവന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല. ) പ്രമാണ പ്രകാരവും,  മേലെയുള്ള തെളിവുകള്‍  പ്രകാരവും, മുസ്ലിങ്ങള്‍ അവരുടെ അള്ളാഹുവിനെ അധിക്ഷേപിക്കുന്നു എന്ന് തിരിച്ചറിയട്ടെ.

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!!



No comments:

Post a Comment