Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Ibrahim. Show all posts
Showing posts with label Ibrahim. Show all posts

Saturday, 24 October 2015

മറ്റിതര ഇസ്ലാമിക പ്രമാണങ്ങള്‍!


ദാവൂദ്‌ നബിയും ഉരിയാവും??
ദാവൂദ്‌ നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്‍റെ നാഥാ! എന്‍റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്‍റെ പേര്‍ പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ്‌ നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍
അല്ലാഹുവിന്‍റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക്‌ എന്ത് വേണം എന്ന് ചോദിച്ചു.
ദാവൂദ്‌ നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.
അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക്‌ പൊരുത്തപ്പെട്ടു.
അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ്‌ നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ്‌ നബി (അ) യോട് ചോദിച്ചു.
ദാവൂദ്‌: ഇല്ല
ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക’.
ദാവൂദ്‌ നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര്‍ പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ്‌ നബി (അ) പറഞ്ഞു.
അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക്‌ പൊറുത്തു തന്നില്ലയോ?’
ദാവൂദ്‌ നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!
അദ്ദേഹം: ‘അതെന്താണ്?’
ദാവൂദ്‌ നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്‍റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ്‌ നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്‍കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.
അദ്ദേഹം: അല്ലാഹുവിന്‍റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.
അപ്പോള്‍ ദാവൂദ്‌ നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ്‌ നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)

Saturday, 23 May 2015

പൂര്‍വ്വികന്‍മാരുടെ കഥകള്‍ കെട്ടിച്ചമച്ചത് – കഥ 1 ഉര്‍

http://truthsetufree.blog.com/files/2015/04/Ibrahim0.gif 



➤ഖുറാന്‍ 25:5 ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.

 ✏ ഉര്‍ എന്ന കല്‍ദായന്‍ പദം “പട്ടണം”:

ഉല്പത്തി 15:7 പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.
ഇവിടെ ഹീബ്രുവില്‍ “കല്‍ദായന്‍ പട്ടണം ആയ ഊരില്‍ നിന്ന്” എന്നില്ല, പകരം “കല്‍ദായരുടെ ഊരില്‍ നിന്ന്” എന്നാണു. ചരിത്രത്തില്‍ നിന്നും തെളിവുകള്‍ കൈകൊണ്ടാല്‍ അതിനു വ്യക്ത കൂടി വരുന്നതു, “ഊര്‍” എന്നാല്‍ “പട്ടണം” അല്ലെങ്കില്‍ “പ്രദേശം” എന്നാണു. 6500 BC മുതല്‍ ഊര്‍ എന്ന കല്‍ദായാന്‍ പട്ടണത്തെ കുറിച്ച് ചരിത്ര രേഖകള്‍ ഉണ്ട്. 600 BC യോട് അടുപ്പിച്ചു “ഊര്‍” മാഞ്ഞു ബാബിലോണ്‍ എന്നായി മാറി വരുന്നത് കാണാം. ഊര്‍നെ കുറിച്ച് പൊതുവായി അറിയുവാന്‍ ചരിത്രം അടങ്ങുന്ന വിക്കിയുടെ പേജ് ഒന്ന് സന്ദര്‍ശിക്കുക[ http://en.wikipedia.org/wiki/Ur ]. തന്മൂലം ആണ് തര്‍ജ്ജമകളില്‍ കല്‍ദായപട്ടണം എന്ന് പറഞ്ഞിരിക്കുന്നത്.

✏ ഊര്‍ എന്ന ഹീബ്രു പദം “തീ”, “തീജ്വാല”:

ഹീബ്രുവില്‍ [אוּר] ഊര്‍ എന്നാല്‍ മറ്റൊരു അര്‍ഥം ഉണ്ട്. തീ അല്ലെങ്കില്‍ തീജ്വാല. യഹൂദചരിത്രത്തില്‍, 1 നൂറ്റാണ്ട് BC യില്‍ അന്തരിച്ച മുഖ്യനായ റബ്ബി ഹില്ലേല്‍ ഹാഗദോളിന്റെ ശിക്ഷണത്തില്‍, “തന്നൈ”കളില്‍ ഉള്‍പ്പെട്ട 80 പേരില്‍ ഒരാളായിരുന്നു, ജോനാഥാന്‍ ബെന്‍ ഉസ്സിഎല്‍ എന്ന യഹൂദ റാബ്ബി. അദ്ദേഹം ആണ് ഹീബ്രു തനക്ക് ആരാമിയയിലേക്ക് 1 ആം നൂറ്റാണ്ടിന്റെ പകുതിയിലൂടെ മൊഴിമാറ്റം ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരില്‍ പ്രഥമന്‍. ഹീബ്രു ആരാധനാ ഭാഷയായി ചുരുങ്ങുകയും അരാമിയ യഹൂദരുടെ മുഖ്യഭാഷയായി മാറുകയും അരാമിയ ഭാഷ എല്ലാതലത്തിലേക്കും വികസനം പ്രാപിക്കുകയും ചെയ്യുന്ന പ്രധാനകാലഘട്ടമായിരുന്നു ഈ 1 ഉം 2 ഉം നൂറ്റാണ്ടുകള്‍.

ഉല്പത്തി പുസ്തകത്തില്‍ “ഊര്‍” എന്ന പദം കണ്ട അദ്ദേഹം, ബാബിലോണിയന്‍ പദമായ “ഊര്‍” (പട്ടണം) എന്ന വാക്കിനെ കുറിച്ചുള്ള അജ്ഞത മൂലം, തര്‍ജ്ജമയില്‍ ഹീബ്രു അര്‍ത്ഥപ്രകാരം “തീജ്വാല” എന്ന് വിവര്‍ത്തനം ചെയ്തു. തന്മൂലം 1 ആം നൂറ്റാണ്ടിനു ശേഷം യഹൂദരുടെ പ്രബലഭാഷയായ ആരാമിയയില്‍ പഠിച്ചു വളര്‍ന്നവര്‍ ഉല്പത്തി 15:7 ഇങ്ങനെ തെറ്റായി മനസ്സിലാക്കി “….. തരുവാൻ കൽദയരുടെ തീയില്‍നിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു.”
തന്മൂലം, പിന്നീട് വന്ന പല റാബ്ബിമാരും മിദ്രശുകളിലും, മിശ്നകളിലും (1 മുതല്‍ 4 ആം നൂറ്റാണ്ട് വരെ) ഈ കഥകള്‍ക്ക് അതിശയോക്തി കലര്‍ത്തുന്ന പല കഥകളും എഴുതപ്പെട്ടു. ആറാം നൂറ്റാണ്ടുകളില്‍ യഹൂദരുടെ ഇടയില്‍ പ്രചാരത്തില്‍ ഇരുന്ന റാബ്ബി മിദ്രശുകളിലെ നിര്‍മോദ്ന്റെ കഥകളില്‍ നിന്നു (www.parsha.net/Bereishis/lechlicha70.doc)

✡✡✡  ✡✡✡  ✡✡✡  ✡✡✡
ഹാരാൻ തന്റെ അപ്പനായ തെരഹന്റെ മുന്നിൽ മരിച്ചു. റാബ്ബി ഹിയ്യ, റാബ്ബി ആദ ബെന്‍ യഫോയുടെ ചെറുമകന്‍ [പറയുന്നു]: തെരഹ് ഒരു ബഹുദൈവവിശ്വാസി ആയിരുന്നു. ഒരു ദിവസം അദ്ദേഹം പുറത്തു എവിടെയോ പോകുമ്പോള്‍, [വിഗ്രഹങ്ങളെ] വില്‍ക്കുന്നത്നിനുള്ള ചുമതല അബ്രാഹമില്‍ ഏര്‍പ്പെടുത്തി. ഒരുവന്‍ അവയെ വാങ്ങാൻ ആഗ്രഹിച്ചു വരുമ്പോള്‍, അദ്ദേഹം അവനോടു ആരായും: “എത്ര വയസ്സായി?” [ഇടപാടുകാരന്‍] ഉത്തരം പറയും: “അമ്പതു അല്ലെങ്കിൽ അറുപതു വയസ്സ്” എന്ന്. [അബ്രാഹാം] പറയും: “അറുപതു വർഷം പ്രായമുള്ള മനുഷ്യൻ ഒരു ദിവസം പ്രായമുള്ള എന്തിനെയെങ്കിലും ആരാധിക്കാന്‍ ആഗ്രഹിക്കുന്നത് കഷ്ടം.”

[ഇടപാടുകാരന്‍] ലജ്ജിച്ചു സ്ഥലം വിടും. ഒരു ദിവസം ഒരു സ്ത്രീ തന്റെ കയ്യിൽ ഒരു കൊട്ടയിൽ മാവു ചുമന്നുകൊണ്ടു വന്നു. അവൾ പറഞ്ഞു: “ഇവിടെ, അവരുടെ മുമ്പിൽ ഇതു അർപ്പിക്കേണം.” അബ്രാഹാം ഒരു വടി എടുത്തു ഒന്നൊഴികെ സകല വിഘ്രഹങ്ങളെയും ഉടച്ചു കളഞ്ഞു. എന്നിട്ട് ആ വടി അവയിലെ ഏറ്റവും വലിയവന്റെ കയ്യില്‍ വെച്ച് കൊടുത്തു. തന്റെ അപ്പനായ തെരഹ് വന്നപ്പോൾ അവൻ അവനോടു ആരഞ്ഞു: “ആരാണ് അവരോടു ഇത് ചെയ്തതു?”.

[അബ്രാഹാം] പറഞ്ഞു: “ഞാൻ എന്റെ അപ്പന്റെ മുന്നില്‍ എന്തെങ്കിലും മറക്കാന്‍ താത്പര്യപ്പെടുമോ?  ഒരു സ്ത്രീ തന്റെ കയ്യിൽ ഒരു കൊട്ടയിൽ മാവു ചുമന്നുകൊണ്ടു വന്നു. അവൾ : “ഇവിടെ, അവരുടെ മുമ്പിൽ ഇതു അർപ്പിക്കേണം.” എന്ന് പറഞ്ഞു. ഞാന്‍ അത് അര്‍പ്പിച്ചപ്പോള്‍ ഒരു ദൈവം “ഞാൻ ആദ്യം തിന്നേണം” എന്നു, മറ്റൊരു ദൈവം, “അല്ല, ഞാൻ ആദ്യം തിന്നേണം” എന്ന് തര്‍ക്കിച്ചു. അങ്ങനെ അവരില്‍ വലിയവന്‍ എഴുന്നേറ്റു മറ്റുള്ളവരെ തകര്‍ത്തു കളഞ്ഞു. [തെരഹ്] പറഞ്ഞു, “നീ എന്നെ പരിഹസിക്കുകയാണോ? അവർക്ക് വല്ലതും അറിയാമോ?”. [അബ്രാഹാം] : “നിങ്ങളുടെ ചെവി നിങ്ങളുടെ വായ് പറയുന്നത് കേള്‍ക്കുന്നില്ലെ?” എന്ന് ഉത്തരം പറഞ്ഞു. അവൻ [അബ്രാഹാമിനെ] നിമ്രോദ്നു കൈമാറി.
[നിമ്രോദ്] അവനോടു : “നമുക്ക് തീയെ നമസ്കരിക്കാം” എന്ന് പറഞ്ഞു. [അബ്രാഹാം] അവനോടു പറഞ്ഞു: “. അങ്ങനെയെങ്കിൽ നമുക്ക് തീ കെടുത്തുന്ന വെള്ളത്തെ നമസ്കരിക്കേണം” [നിമ്രോദ്] അവനോടു പറഞ്ഞു: “നമുക്കു വെള്ളം നമസ്കരിക്കാം”. [അബ്രാഹാം] അവനോടു പറഞ്ഞു: “. അങ്ങനെ എങ്കിൽ നമുക്കു വെള്ളം പേറുന്ന മേഘങ്ങൾ നമസ്കരിക്കേണം” [നിമ്രോദ്] അവനോടു പറഞ്ഞു: “എന്നാല്‍ നമുക്ക് മേഘങ്ങൾ നമസ്കരിക്കാം”. [അബ്രാഹാം] അവനോടു പറഞ്ഞു: “. അങ്ങനെ എങ്കിൽ നമുക്കു മേഘങ്ങളെ വ്യാപിപ്പിക്കുകയും ചെയ്ത കാറ്റു നമസ്കരിക്കേണം” [നിമ്രോദ്] അവനോടു പറഞ്ഞു: “ഞങ്ങളെ കാറ്റു നമസ്കരിക്കാം”. [അബ്രാഹാം] അവനോടു പറഞ്ഞു: “എങ്കിൽ ഞങ്ങൾക്ക് കാറ്റു എതിർക്കുന്നവനെ നമസ്കരിക്കുക.” [നിമ്രോദ്] അവനോടു പറഞ്ഞു: “നീ അനാവശ്യം സംസാരിക്കുന്നു; ഞാൻ തീയെ മാത്രം വണങ്ങുന്നു. ഞാന്‍ നിന്നെ അതില്‍ ഏറിയും. നീ വണങ്ങുന്ന ദൈവം വന്നു നിന്നെ അതില്‍ നിന്ന് രക്ഷിക്കട്ടെ.”

ഹാരാൻ അവിടെ ഉണ്ടായിരുന്നു. അവൻ [തന്നോട് തന്നെ] പറഞ്ഞു,’ രണ്ടുവിധമായാലും; അബ്രാഹാം വിജയം എങ്കിൽ, ഞാൻ അബ്രാഹാമിനോടും കൂടെ ആകുന്നു എന്നു പറയും; നിമ്രോദ് വിജയം എങ്കിൽ, ഞാൻ നിമ്രോദ് കൂടെ ആകുന്നു എന്നു പറയും.’ അബ്രാഹാം തീച്ചൂളയിൽ ചെല്ലപ്പെടുകയും സംരക്ഷിക്ഷിക്കപ്പെടുകയും ചെയ്തു.  അവർ [ഹാരാനോട്] ചോദിച്ചു: “നീ ഏതിനോടു കൂടെ [അനുബന്ധ] ആകുന്നു”? അവൻ അവരോടു പറഞ്ഞു: “ഞാൻ അബ്രാഹാമിനോടു കൂടെയാണ്.”. അവർ അവനെ പിടിച്ചു തീയിൽ ഇട്ടു, അത് അവന്റെ കുടലോളം ദഹിപ്പിച്ചു. അവൻ പുറത്തു വന്നു തന്റെ അപ്പനായ തെരഹിന്റെ മുന്നിൽ മരിച്ചു വീണു. ഈ വാക്യത്തിന്റെ പൊരുൾ ആണ്; ഹാരാൻ തെരഹിന്റെ മുന്നിൽ മരിച്ചു എന്നത്. [Midrash B'reishit Rabbah 38:13]
✡✡✡  ✡✡✡  ✡✡✡  ✡✡✡

✎ അങ്ങനെ അബ്രഹാമിനെ തീയില്‍ നിന്ന് കൊണ്ട് വന്നു എന്നതിന്റെ വ്യാഖ്യാനം ആണ് കെട്ടിച്ചമച്ചു യഹൂദര്‍ പറഞ്ഞിരുന്ന ഉധാഹരണ കഥകള്‍. എന്നാൽ ഈ വാർത്ത 2nd നൂറ്റാണ്ടിൽ റബ്ബീ ഹിയ്യയുടെ ചിത്രീകരണം മാത്രമാണെന്ന് പിന്നീട് പ്രസിദ്ധമായതാണ്; അതു എന്തായാലും ഉല്പത്തിയുടെ മിദ്രശുകളിലും മറ്റു 2 ആം നൂറ്റാണ്ടിന്റെ മുന്നില്‍ ഉള്ള ഒരു രേഖയിലും ഇവ ഉള്പെട്ടതായി കണ്ടെത്തിയിട്ടില്ല എന്നും ഇവ വെറും കഥകള്‍ക്ക് അപ്പുറം ഒരു രീതിയിലും വിശ്വസനീയമല്ല എന്നും ഇന്ന് യഹൂദറാബ്ബിമാര്‍ പോലും അംഗീകരിക്കുന്നു. പുരാണ മിദ്രശുകളില്‍ വിശധീകരണങ്ങള്‍ ഇതുപോലെ ആകുവാനുള്ള കാരണമാണ് മുകളില്‍ ഒന്നാം നൂറ്റാണ്ടിനു പകുതിക്ക് ശേഷം ‘തനക്ക്’ ഹീബ്രുവില്‍ നിന്ന് അരമിയയിലേക്ക് ജോനാഥാന്‍ റാബ്ബി നടത്തിയപ്പോള്‍ “ഊര്‍” എന്ന പദത്തിനു തര്‍ജ്ജമയില്‍ ഉണ്ടായ പിഴവ്.

✎ ഇതുപോലെ വചനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ പലപ്പോഴും യഹൂദ-ക്രൈസ്തവ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങള്‍ എല്ലാം, പിന്നീടു പഷാണ്ടതകള്‍ എന്ന് പറഞ്ഞു യഹൂദരും ക്രൈസ്തവരും തള്ളിയ തെറ്റുകള്‍ മാത്രം. ഉദാഹരണം ആണ് കുഞ്ഞുങ്ങള്‍ക്ക് ഒക്കെ തമാശക്ക് പറഞ്ഞു കൊടുക്കുന്ന സാന്താക്ലോസ് കഥകള്‍. എന്നാല്‍ ഈ പുരണകഥകള്‍ പൂര്‍ണമായും ആധാരമാക്കിയവ പിന്നീട് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

➨ ഉവ്വല്ലോ! അതിനും ചില നൂറ്റാണ്ടുകള്‍ക്ക് ശേഷം, അതായതു 7 ആം നൂറ്റാണ്ടിനു ശേഷം ഉണ്ടാക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഖുറാനില്‍ നോക്കുക:

ഖുറാന്‍ 21:51-69 മുമ്പ്‌ ഇബ്രാഹീമിന്‌ തന്‍റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു. തന്‍റെ പിതാവിനോടും തന്‍റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം ( ശ്രദ്ധേയമത്രെ: ) നിങ്ങള്‍ പൂജിച്ചുകൊണേ്ടയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച്‌ വരുന്നതായിട്ടാണ്‌ ഞങ്ങള്‍ കണ്ടത്‌. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു. അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത്‌ സത്യവും കൊണ്ട്‌ വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ? അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന്‌ സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട്‌ പോയതിന്‌ ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്‌. അങ്ങനെ അദ്ദേഹം അവരെ ( ദൈവങ്ങളെ ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക്‌ ( വിവരമറിയാനായി ) അയാളുടെ അടുത്തേക്ക്‌ തിരിച്ചുചെല്ലാമല്ലോ? അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട്‌ ഇത്‌ ചെയ്തവന്‍ ആരാണ്‌? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്‌. ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന്‌ വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത്‌ ഞങ്ങള്‍ കേട്ടിണ്ട്‌. അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട്‌ വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം. അവര്‍ ചോദിച്ചു: ഇബ്രാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട്‌ ഇതു ചെയ്തത്‌? അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ്‌ അത്‌ ചെയ്തത്‌. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട്‌ ചോദിച്ച്‌ നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സകളിലേക്ക്‌ തന്നെ മടങ്ങി. എന്നിട്ടവര്‍ ( അന്യോന്യം ) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ്‌ അക്രമകാരികള്‍. പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. ( അവര്‍ പറഞ്ഞു: ) ഇവര്‍ സംസാരിക്കുകയില്ലെന്ന്‌ നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ ( വല്ലതും ) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച്‌ കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന്‌ തണുപ്പും സമാധാനവുമായിരിക്കുക.

അപ്പോള്‍ ഖുറാന്‍ വെറും പുരാണകഥകള്‍ മാത്രം ആണെന്നും അതിനു യാതൊരു ആധികാരികതയും ഇല്ലെന്നും ഖുറാനില്‍ തന്നെ പറഞ്ഞു തന്നതിനുള്ള കാരണം നമുക്ക് മനസ്സിലാക്കാം.

ഖുറാന്‍ 25:5 ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.

✎ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍, പുരാണകഥകള്‍ മാത്രം എന്നൊക്കെ പലയിടത്തും ഖുറാനില്‍ കാണാം. ഇപ്പോള്‍ അവര്‍ പറഞ്ഞത് പരിപൂര്‍ണ സത്യം നമുക്ക് മനസ്സിലാകുന്നു. അവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കൊടുത്ത “സാന്താക്ലോസ്” കഥകള്‍ വിശ്വസിച്ചു യാഥാര്ത്യമാണെന്നു കരുതി മുഹമ്മദ്‌ അവകാശപ്പെട്ടു  “തനിക്കു ആരും കാണാതെ മലക്ക് വന്നു പറഞ്ഞു തന്നതാണ് ഈ കഥകള്‍”, എന്ന് അവരോടു തന്നെ പറഞ്ഞാല്‍ പിന്നെ അവര്‍ എന്ത് പറയും? ഇങ്ങനെ ഉള്ളവനില്‍ വിശ്വസിക്കാന്‍ സാധിക്കാതെ തലകുനിച്ചു അറക്കാന്‍ നിന്ന് കൊടുത്ത നൂറു കണക്കിന് യഹൂദര്‍ക്ക് ആയി സമര്‍പ്പിക്കുന്നു.

Sunday, 10 May 2015

ഹദിസ് മലയാളത്തില്‍


സ്നേഹിക്കാന്‍ അറിയാത്ത നബി

“ആയിഷ (റ) പറയുന്നു: എന്നെ തലവേദന ബാധിച്ചപ്പോള്‍, ‘ഹാ! എന്‍റെ തല തകര്‍ന്നല്ലോ’ എന്ന് ഞാന്‍ വിലപിച്ചു. തിരുമേനി(സ) അരുളി: ‘ഞാന്‍ ജീവിച്ചിരിക്കുമ്പോഴാണ് നിനക്ക് മരണം സംഭവിച്ചതെങ്കില്‍ ഞാന്‍ നിനക്ക് പാപമോചനത്തിനപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും.’ ഞാന്‍ സങ്കടപെട്ടു. ‘അഹോ! സങ്കടം. അല്ലാഹുവാണ, അങ്ങ് അന്ന് വൈകുന്നേരം തന്നെ അങ്ങയുടെ മറ്റൊരു ഭാര്യയുമായി കൂടി കഴിയും!’ തിരുമേനി അരുളി: ‘യഥാര്‍ത്ഥത്തില്‍ എന്‍റെ തലയ്ക്കാണ് കേട്. ആളുകള്‍ അതുമിതും പറയാതിരിക്കാനും അതിമോഹികള്‍ ഭരണകാര്യത്തില്‍ കണ്ണ് വെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍റെയുമടുക്കലേക്ക് ആളെയയക്കുവാന്‍ പോലും ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി, അല്ലാഹുവിന് സമ്മതമാവുകയില്ല; സത്യവിശ്വാസികള്‍ അത് നിരസിക്കുകയും ചെയ്തേക്കും.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 74, ഹദീസ്‌ നമ്പര്‍ 1908)

“അബുമൂസ (റ) പറയുന്നു: തിരുമേനി അരുളി: പുരുഷന്മാരില്‍ ധാരാളം പേര്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടുണ്ട്. സ്ത്രീകളില്‍ ഫിര്‍ഔന്‍റെ ഭാര്യ ആസിയയും ഇംറാന്‍റെ മകള്‍ മറിയയും മാത്രമാണ് പൂര്‍ണ്ണത പ്രാപിച്ചിട്ടുള്ളത്. ഇതര സ്ത്രീകളെ അപേക്ഷിച്ച് ആയിഷയുടെ ശ്രേഷ്ഠത ഇതര ആഹാരപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച്, കറി ചേര്‍ത്ത പത്തിരിക്കുള്ളത് പോലെയാണ്.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1385, പേജ് 688 - കൂടെ സുനന്‍ ഇബ്ന്‍ മജ്ജാ ഹദിസ് 3280 കൂടെ ജാമി അത്-ത്രിമിദി ഹദിസ് 1834)

പാപിയായി മോചനം അന്വേഷിക്കുന്ന നബി


‘അബു ഹുറൈറ(റ) പറയുന്നു: തിരുമേനി(സ) അരുളുന്നത് ഞാന്‍ കേട്ടു. ‘അല്ലാഹുവാണ, ഓരോ ദിവസവും എഴുപതിലധികം പ്രാവശ്യം ഞാന്‍ അല്ലാഹുവിങ്കല്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയും അവനോടു പാപമോചനത്തിനപേക്ഷിക്കുകയും ചെയ്യും.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്‌ നമ്പര്‍ 2135, പേജ് 986)

‘അബുഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘നിങ്ങളില്‍ ആരുടേയും കര്‍മ്മങ്ങള്‍ ദൈവികശിക്ഷയില്‍ നിന്നു അവര്‍ക്ക്‌ മോചനം നല്‍കുകയില്ല.’ ‘ദൈവദൂതരേ! അങ്ങയുടെ സ്ഥിതിയും അങ്ങനെ തന്നെയോ?’ അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹു അനുഗ്രഹിച്ചില്ലെങ്കില്‍ എന്‍റെ സ്ഥിതിയും അങ്ങനെത്തന്നെയായിരിക്കു’മെന്ന് തിരുമേനി അരുളി. അവിടുന്ന് തുടര്‍ന്നു: ‘നിങ്ങള്‍ നേര്‍മാര്‍ഗ്ഗം സൂക്ഷിച്ചു കൊള്ളുക; ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രമിക്കുക; പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്‍റെ അന്ത്യയാമങ്ങളിലും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുക, എല്ലാ കാര്യങ്ങളിലും മിതത്വം കൈക്കൊള്ളുക; നിങ്ങള്‍ക്ക്‌ ലക്ഷ്യം പ്രാപിക്കാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 78, ഹദീസ്‌ നമ്പര്‍ 2022, പേജ് 954)

ശത്രുക്കളെ ഭയന്നു ഉറങ്ങാന്‍ കഴിയാത്ത നബി


ആയിഷ (റ) പറയുന്നു: തിരുമേനിക്ക്‌ ഒരു യാത്രയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ തിരുമേനി (സ) അരുളി: “ഇന്ന് രാത്രി എനിക്ക് രക്ഷയായി കാവല്‍ നില്‍ക്കാന്‍ എന്‍റെ സ്നേഹിതന്മാരില്‍ യോഗ്യനായ ഒരാളെ കിട്ടിയാല്‍ നന്നായിരുന്നു.” ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കു ആയുധങ്ങളുടെ ഒരു ശബ്ദം കേട്ടു. അതാരെന്ന് തിരുമേനി ചോദിച്ചു: “ഞാനാണ്, സഅദുബ്നുഅബീവകാസ്‌. താങ്കള്‍ക്ക് കാവല്‍ നില്‍ക്കാന്‍ വന്നിരിക്കുകയാണ്.” എന്ന് മറുപടി ലഭിച്ചു. പിന്നീട് തിരുമേനി ഉറങ്ങി. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1209, പേജ് 620; അല്‍-അദാബ് അല്‍-മുഫ്രാദ്‌ ഹദിസ് 878 യില്‍ "നബി കൂര്‍ക്കം വലിച്ചതു കെട്ടു" എന്ന് കൂടിയുണ്ട്. )

ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധികക്കാം നബി


സഅബു(റ) പറയുന്നു: തിരുമേനി(സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്നു നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ സ്ത്രീകളും കുട്ടികളും ബഹുദൈവവിശ്വാസികളില്‍പ്പെട്ടവര്‍ തന്നെയാണല്ലോ.” “അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെ”ന്ന് തിരുമേനി അരുളുന്നതും ഞാന്‍ കേട്ടു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1254(3012), പേജ് 634)

"സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 1745a 1745b 1745c )

യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ


ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196(2853), പേജ് 616)

അനുവാദമില്ലാതെ എത്തി നോക്കുന്നവന്റെ കണ്ണ് ചൂഴുന്നു എടുക്കാന്‍ പറയുന്ന നബി


സഹ്ല്‍ ബ്നുസഅദ്സ്സാഇദ് നിവേദനം: “ഒരാള്‍ നബിയുടെ വാതിലിന്‍റെ പഴുതിലൂടെ എത്തി നോക്കി. നബിയുടെ അടുത്തു തല ചൊറിയാനുള്ള ഒരു ഇരുമ്പിന്‍ കഷ്ണമുണ്ടായിരുന്നു. നബി അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: “നീ എന്നെ നോക്കുന്നതായി ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഇതുകൊണ്ട് നിന്‍റെ കണ്ണില്‍ കുത്തുമായിരുന്നു”. എന്നിട്ട് നബി പറഞ്ഞു: കണ്ണ് കാരണമാണ് അനുവാദം ചോദിക്കല്‍ നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 38, ഹദീസ്‌ നമ്പര്‍ 40 (2156a) 2156b)

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: “ഒരാള്‍ അനുവാദമില്ലാതെ നിന്നിലേക്ക്‌ എത്തി നോക്കി. അതുകൊണ്ട് നീ അവനെ ഒരു കല്ലെടുത്ത് എറിഞ്ഞു. എന്നിട്ട് നീ അവന്‍റെ കണ്ണ് ചൂഴ്ന്നു. എന്നാല്‍ പോലും നിന്‍റെ മേല്‍ യാതൊരു കുറ്റവുമില്ല”. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 38, ഹദീസ്‌ നമ്പര്‍ 44(2158b))

മരിച്ചവരുടെ ഭാര്യമാരുടെ കരയുന്ന വായില്‍ മണ്ണ് വാരിയിടാന്‍ പറയുന്ന നബി


ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്‍പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 636(1305), പേജ് 402, 404)

വഴിയിലൂടെ നടന്നു പോയ സൌന്ദര്യവതിയായ ഒരു സ്ത്രീയെ കണ്ടപ്പോള്‍ ഉദ്ധരിച്ചു വന്ന കാമം അടക്കുന്ന നബിയുടെ വഴി


ജാബിര്‍ നിവേദനം: റസൂല്‍ ഒരു സ്ത്രീയെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് തന്‍റെ ഭാര്യ സൈനബിന്‍റെ അടുത്തു പോയി - അവര്‍ അവരുടെ തോല്‍പ്പാത്രം കഴുകുകയായിരുന്നു. അങ്ങനെ നബിയുടെ ആവശ്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വഹാബിമാരിലേക്ക് വന്നു ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും സ്ത്രീ പിശാചിന്‍റെ രൂപത്തില്‍ വരികയും, പിശാചിന്‍റെ രൂപത്തില്‍ പോകുകയും ചെയ്യും. അങ്ങനെ ഒരു സ്ത്രീയെ വല്ലവനും കണ്ടാല്‍ അവന്‍ തന്‍റെ ഭാര്യയെ പ്രാപിക്കട്ടെ. അത് അവന്‍റെ മനസ്സിലുള്ളതിനെ ശമിപ്പിക്കും’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 9 (1403))

അല്ലാഹുവെന്താ ഷെഫ്‌ ആണോ?


അബു ഹുറൈറ (റ) പറയുന്നു: തിരുമേനി അരുളി: ‘വല്ലവനും പ്രഭാതത്തില്‍ പള്ളിയിലേക്ക് പോയി, അല്ലെങ്കില്‍ സായാഹ്നത്തില്‍. അങ്ങനെ പള്ളിയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹു സത്കാര വിഭവങ്ങള്‍ പറുദീസയിലെ ഉത്തമമായ ഇടത്തു ഒരുക്കി കൊണ്ടിരിക്കും.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 380(662), പേജ് 318)

മലക്കിന്റെ കണ്ണടിച്ചു പൊട്ടിക്കുന്ന മൂസ


അബു ഹുറൈറ (റ) പറയുന്നു: മരണമലക്ക്‌ മൂസാ (അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. (അടി കൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയി.) ആ മലക്ക്‌ തന്‍റെ നാഥന്‍റെ സന്നിധിയില്‍ തിരിച്ചു ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു; ‘നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെ അടുക്കലേക്കാണ് നീ എന്നെ അയച്ചത്.’ അള്ളാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തിട്ട് കല്‍പ്പിച്ചു; ‘നീ തിരിച്ചു ചെന്ന് മൂസയോടു തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെയ്ക്കാന്‍ പറയണം. ആ കൈ കൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ്‌ നീട്ടിക്കൊടുക്കുന്നതാണ്...’ മൂസാ (അ) ചോദിച്ചു: ‘എന്‍റെ നാഥാ! അതിന് ശേഷം എന്ത് സംഭവിക്കും?’ ‘പിന്നെ മരണമായിരിക്കും.’ നാഥന്‍ പ്രത്യുത്തരം നല്‍കി. മൂസാ (അ) പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ സന്നദ്ധനാണ്.’ പക്ഷേ ബൈത്തുല്‍മുഖദ്ദസില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്ത് എത്തിയ ശേഷമേ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ‘ഞാനവിടെ ആയിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തെക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ കാണിച്ചു തരുമായിരുന്നു’ എന്ന് തിരുമേനി അരുളി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 651, പേജ് 408)

തുണിയില്ലാതെ ഓടുന്ന മൂസാനബി


“അബു ഹുറയ്റ(റ) പറയുന്നു; തിരുമേനി(സ) അരുളി: “ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്; നഗ്നത അവര്‍ അന്യോന്യം നോക്കിക്കൊണ്ടുമിരിക്കും. മൂസ(അ) ഏകനായിക്കൊണ്ടാണ് കുളിച്ചിരുന്നത്.മൂസാക്ക് അണ്ഡവൃദ്ധിയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും മറ്റുള്ളവര്‍ കളിയാക്കി. പിന്നീടൊരിക്കല്‍ ഹസ്രത്ത്‌ മൂസാ കുളിക്കാന്‍ പോയി; വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ കല്ല്‌ ആ വസ്ത്രവും കൊണ്ടോടി. “കല്ലേ! എന്‍റെ വസ്ത്രം!” “കല്ലേ! എന്‍റെ വസ്ത്രം!” എന്ന് പറഞ്ഞുകൊണ്ട് ഹസ്രത്ത്‌ മൂസ പിന്നാലെയും. അവസാനം ഇസ്രായീല്യര്‍ മൂസായെ നഗ്നരൂപത്തില്‍ നോക്കിക്കണ്ടു. അവര്‍ പറഞ്ഞു: “അല്ലാഹുവാണ, മൂസക്ക് യാതൊരു രോഗവുമില്ല.” മൂസാ അവിടെ വെച്ചു തന്‍റെ വസ്ത്രമെടുത്തു; എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബുഹുറയ്റ പറയുകയാണ്‌: “മൂസാ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 191, പുറം 248,250)

ക്വട്ടേഷന്‍ നബി


ബര്‍റാഅ് (റ) പറയുന്നു: അന്‍സാരികളില്‍ കുറേപ്പേരെ ജൂതനായ അബൂറാഫിഇന്‍റെ അടുക്കലേക്ക് തിരുമേനി അയച്ചു. നേതാവായി അബ്ദുല്ലാഹിബ്നു അതീക്കിനെ നിശ്ചയിച്ചു. അബൂറാഫിഅ് തിരുമേനിയെ ഉപദ്രവിക്കുകയും തിരുമേനിയുടെ ശത്രുക്കളെ സഹായിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവന്‍ ഹിജാസിലുള്ള ഒരു കോട്ടയിലാണ് താമസിച്ചിരുന്നത്. അവര്‍ അവന്‍ താമസിക്കുന്നതിനു സമീപമെത്തിയപ്പോള്‍ സൂര്യനസ്തമിച്ചു കഴിഞ്ഞു. ജനങ്ങള്‍ കാലികളുമായി വീടുകളിലേക്ക്‌ മടങ്ങി. അബ്ദുല്ല തന്‍റെ കൂട്ടുകാരോട് പറഞ്ഞു: “നിങ്ങള്‍ ഇവിടെത്തന്നെ ഇരിക്കൂ. ഞാന്‍ പോയി ഗേറ്റുകാവല്‍ക്കാരനോട് എന്തെങ്കിലും സൂത്രം പറഞ്ഞു അകത്ത് കടക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെ.” ഇത് പറഞ്ഞുകൊണ്ടദ്ദേഹം ഗേറ്റിനടുത്തെക്ക് നീങ്ങി. എന്നിട്ട് വസ്ത്രം കൊണ്ട് ശരീരം മറച്ചു വിസര്‍ജ്ജനത്തിനിരിക്കുന്ന ഭാവത്തില്‍ ഇരുന്നു. കോട്ടയ്ക്കുള്ളില്‍ താമസിക്കുന്നവര്‍ അകത്തുകടന്നു കഴിഞ്ഞപ്പോള്‍ ഗേറ്റു കാവല്‍ക്കാരന്‍ ഇദ്ദേഹത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: “അബ്ദുല്ലാ! നീ അകത്ത് കടക്കുന്നുണ്ടെങ്കില്‍ വേഗം കടക്കൂ. ഞാന്‍ ഗേറ്റടക്കാന്‍ പോവുകയാണ്. അപ്പോള്‍ ഞാനകത്ത് കടന്നു ഒളിഞ്ഞിരുന്നു.
ജനങ്ങളെല്ലാം കടന്നു കഴിഞ്ഞപ്പോള്‍ കാവല്‍ക്കാരന്‍ ഗേറ്റടച്ച് താക്കോല്‍ക്കെട്ട് ഒരു ആണിയില്‍ കൊളുത്തിയിട്ടു. കുറച്ചു കഴിഞ്ഞു ഞാന്‍ എഴുന്നേറ്റു ആ താക്കോലുകള്‍ എടുത്തുകൊണ്ടുവന്നു വാതില്‍ തുറന്നു. കോട്ടയുടെ മുകള്‍ ഭാഗത്ത് അബൂറാഫിഇന്‍റെ അടുക്കല്‍ ഇരുന്നു ചിലര്‍ രാക്കഥ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. രാക്കഥ പറഞ്ഞിരുന്നവര്‍ പിരിഞ്ഞു പോയപ്പോള്‍, ഞാനവന്‍റെയടുക്കലേക്ക് കയറിച്ചെന്നു. ഞാന്‍ കയറുന്നതിനിടക്ക് ഓരോ വാതില്‍ തുറക്കുമ്പോഴും ഓരോന്നും അകത്തുനിന്നു പൂട്ടിക്കൊണ്ടിരുന്നു. ജനങ്ങളെന്‍റെ വരവിനെക്കുറിച്ച്‌ മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഞാനവനെ കൊന്നു കഴിയും വരെ അവരെന്‍റെ അടുത്തേക്ക്‌ എത്തരുതെന്നായിരുന്നു തന്‍റെ ഉദ്ദേശ്യം. ഞാന്‍ അവന്‍റെയടുക്കലേക്കെത്തിച്ചേര്‍ന്നപ്പോള്‍ അവന്‍ തന്‍റെ കുടുംബാംഗങ്ങളുടെ നടുവില്‍ ഇരുളടഞ്ഞ ഒരു മുറിക്കുള്ളില്‍ കിടക്കുകയാണ്. മുറിയുടെ ഏതു ഭാഗത്താണ് അവന്‍ കിടക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. “അബൂറാഫിഅ്!” ഞാന്‍ വിളിച്ചു. “ആരാണത്?” അവന്‍ ചോദിച്ചു. ഉടനെ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു വാള്‍ ഓങ്ങി പരിഭ്രാന്തിയോടെ ഞാനൊരു വെട്ടു കൊടുത്തു. എന്‍റെ വെട്ടുകൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. അവന്‍ നിലവിളിക്കാന്‍ തുടങ്ങി. ഞാന്‍ മുറിക്കുള്ളില്‍ നിന്ന് പുറത്ത് കടന്നു അല്‍പ്പമകലെ മാറി നിന്നു. ഞാനവന്‍റെയടുക്കലേക്ക് കടന്നു ചെന്ന് ചോദിച്ചു: “അബൂറാഫിഅ്! എന്താണിവിടെ ഒരു ഒച്ച കേട്ടത്?” അവന്‍ പറഞ്ഞു: “നിന്‍റെ ഉമ്മാക്ക് നാശം! വീടിനുള്ളില്‍ ആരോ ഒരാള്‍ വന്നു അല്പം മുമ്പ് എന്നെ വാളുകൊണ്ട് ഒരു വെട്ടു വെട്ടി.” അതു പറഞ്ഞ അവസരത്തില്‍ അവനെ ഞാനൊരു വെട്ടു കൊടുത്തു. അവന്‍ അവശനായിപ്പോയി. പക്ഷേ കഥ കഴിഞ്ഞില്ല. ഉടനെ ഞാന്‍ എന്‍റെ വാള്‍ത്തല അവന്‍റെ വയറ്റത്തു വെച്ചുതാഴ്ത്തി. അതവന്‍റെ മുതുകില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, അവന്‍റെ കഥ കഴിഞ്ഞെന്ന്. പിന്നീട് ഞാനോരോ വാതിലും തുറന്നു. അവസാനം ഒരു കോണിയുടെ അടുത്തെത്തിയപ്പോള്‍ താഴെ എത്തിക്കഴിഞ്ഞുവെന്നു ധരിച്ചു കാല്‍ കീഴ്പ്പോട്ടു വെച്ചു. ഉടനെ ഞാന്‍ വീണു. നിലാവുള്ളൊരു രാത്രിയായിരുന്നു അത്. എന്നിട്ട് എന്‍റെ കാലൊടിഞ്ഞു. ഒരു തലപ്പാവ് കൊണ്ട് അത് കെട്ടിയിട്ടു മുമ്പോട്ടു നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ അവിടെയിരുന്നു. ഈ രാത്രി അവന്‍ മരിച്ചോ എന്നറിയും വരേയ്ക്കും ഞാന്‍ പുറത്ത് പോകുകയില്ല എന്നു തീരുമാനിച്ചു.
കോഴി കൂവിയപ്പോള്‍ മരണ വൃത്താന്തം അറിയിക്കുന്നവന്‍ ഒരു കാഹളത്തില്‍ മതിലിന്മേല്‍ കയറി വിളിച്ചു പറഞ്ഞു: “ഹിജാസുകാരുടെ കച്ചവടക്കാരനായിരുന്ന അബൂറാഫിഇന്‍റെ മരണവാര്‍ത്ത ഞാനിതാ അറിയിച്ചു കൊള്ളുന്നു.” ഉടനെ ഞാനെന്‍റെ കൂട്ടുകാരുടെ അടുക്കലേക്ക് പോയി. “വേഗം രക്ഷപ്പെട്ടുകൊള്ളുക. അബൂറാഫിഇനെ അല്ലാഹു കൊന്നു കഴിഞ്ഞിരിക്കുന്നു.” ഞാനവരെ ഉണര്‍ത്തി. ഞാന്‍ തിരുമേനിയുടെ അടുക്കലെത്തി വിവരങ്ങളെല്ലാം ഉണര്‍ത്തി. അവിടുന്ന് അരുളി: “നീ കാലൊന്നു നീട്ടൂ.” ഞാനെന്‍റെ കാല്‍ നീട്ടിക്‌കാണിച്ചു. അവിടുന്ന് അതിന്മേല്‍ തടവി; അപ്പോഴാ കാല്‍ മുമ്പ് യാതൊരു കേടും സംഭവിച്ചിട്ടില്ലാത്തതു പോലെയായിത്തീര്‍ന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1573, പേജ് 768)

നബി : "ഇതൊക്കെ എന്ത്, വേണ്ടന്നു വെച്ചിട്ടല്ലെ"


അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ജിന്നുകളില്‍പ്പെട്ട ഒരു മല്ലന്‍ ഇന്നലെ രാത്രി എന്‍റെ മുന്നില്‍ വന്നു ചാടി. (അല്ലെങ്കില്‍ അത്തരം ഒരു വാക്കാണ്‌ തിരുമേനി അരുളിയത്) നമസ്കാരത്തെ മുറിച്ചു കളയാനാണ് അവന്‍ വന്ന്‌ ചാടിയത്. പക്ഷേ അവനെ പിടികൂടാന്‍ അള്ളാഹു എനിക്ക് സൗകര്യം ചെയ്തു തന്നു; പള്ളിയിലെ ഒരു തൂണിന്മേല്‍ അവനെ പിടിച്ചു കെട്ടാന്‍ ഞാനുദ്ദേശിച്ചു. നിങ്ങള്‍ക്കെല്ലാം പുലര്‍ച്ചയ്ക്ക് അവനെ കാണാന്‍ കഴിയുമായിരുന്നു. പക്ഷേ എന്‍റെ സഹോദരന്‍ സുലൈമാന്‍ നബി (അ) യുടെ പ്രാര്‍ത്ഥന- “രക്ഷിതാവേ! എനിക്ക് ശേഷം മറ്റാര്‍ക്കും പിടിച്ചടക്കുക ക്ഷിപ്രസാധ്യമല്ലാത്ത ഒരാധിപത്യം എനിക്ക് നീ പ്രദാനം ചെയ്യണമേ” എന്ന പ്രാര്‍ത്ഥന- ഞാനോര്‍ത്തു; അവനെ പിടിച്ചു കെട്ടാന്‍ തുനിഞ്ഞില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 8, ഹദീസ്‌ നമ്പര്‍ 282, പേജ് 284)

നുണകളുടെ ഉപഞ്ഞതാവ്, നബി


ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605)


കൊട്ടുവയും, പിശാചിന്‍റെ ചിരിയും (ചിരിക്കരുത്)


അബൂഹുറൈറ (റ) പറയുന്നു: “കോട്ടുവായ് പിശാചിന്‍റെ പ്രവൃത്തികളില്‍പ്പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായിടേണ്ടി വന്നാല്‍ തന്‍റെ കഴിവനുസരിച്ച് അവന്‍ അതിനെ അടക്കട്ടെ; കോട്ടുവായിട്ടുകൊണ്ട് നിങ്ങളിലൊരാള്‍ “ഹാ”!” എന്ന് പറയുമ്പോള്‍ പിശാച് ചിരിക്കും. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1350, പേജ് 670)

വളി ഹദിസുകള്‍


അബു ഹുറയ്റ (റ) പറയുന്നു: തിരുമേനി അരുളി: “വുളു ഇല്ലാത്തവന്‍ വുളു ചെയ്യും വരെ അവന്‍റെ നമസ്കാരം അംഗീകരിക്കപ്പെടുകയില്ല.” ഇത് കേട്ടപ്പോള്‍ ഒരു ഹളറമൌത്തുകാരന്‍ അബു ഹുറയ്റയോട് ചോദിച്ചു: “വുളു മുറിഞ്ഞു പോകുന്നതെങ്ങനെ?” അബു ഹുറയ്റ പറഞ്ഞു: “ശബ്ദത്തോട് കൂടിയോ അല്ലാതെയോ മലദ്വാരത്തിലൂടെ വായു പുറത്തു പോയാല്‍ വുളു ദുര്‍ബ്ബലപ്പെടും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 4, ഹദീസ്‌ നമ്പര്‍ 108, പേജ് 228)
അബ്ദുല്ലാഹിബ്നുയസീദ്(റ) പറയുന്നു: തന്‍റെ വയറ്റില്‍ നിന്ന് വല്ലതും പുറത്തു പോയോ എന്ന് ഒരാള്‍ക്ക്‌ സംശയം തോന്നിയാല്‍ അവന്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു. തിരുമേനി അരുളി: “(വയറ്റില്‍ നിന്നും വല്ലതും പോയ) ശബ്ദം കേള്‍ക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യും വരെ അവന്‍ നമസ്കാരം വിട്ടു പോകേണ്ടതില്ല” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 4, ഹദീസ്‌ നമ്പര്‍ 110 പേജ് 228)
അബു ഹുറയ്റ (റ) പറയുന്നു: തിരുമേനി അരുളി: നമസ്കാരത്തിനു ബാങ്ക് വിളിച്ചാല്‍ മനുഷ്യര്‍ അത് കേള്‍ക്കാതിരിക്കാന്‍, കീഴ്വായുവിന്‍റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അവന്‍ മടങ്ങി വരും. ഇഖാമത്തു വിളിച്ചാലോ, വീണ്ടും തിരിച്ചു പോകും. അതുകഴിഞ്ഞാല്‍ വീണ്ടും തിരിച്ചു വരും. നമസ്കരിക്കുന്ന മനുഷ്യന്‍റെ ഹൃദയത്തില്‍ ചില ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുത്തു കൊണ്ടിരിക്കും: നീ ഇന്നത് ചിന്തിച്ചു കൊള്ളുക, ഇന്നത്‌ ചിന്തിച്ചു കൊള്ളുകയെന്നിങ്ങനെ. നമസ്കരിക്കുന്നവന്‍ ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും പിശാച് ഓര്‍മ്മപ്പെടുത്തുന്നത്. അവസാനം എത്ര റക്കഅത്ത് നമസ്കരിച്ചുവെന്നു പോലും മനുഷ്യന് ഓര്‍മ്മയുണ്ടാവുകയില്ല. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 355, പേജ് 312)

നിസ്ക്കാരത്തിന് വരാത്തവരുടെ വീടുകള്‍ കത്തിച്ചു കളയുക, നബി


അബു ഹുറൈറ(റ) പറയുന്നു: തിരുമേനി (സ) അരുളി: എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലഹുവിനെക്കൊണ്ട് സത്യം: ഞാന്‍ ഇങ്ങനെ ഉദ്ദേശിച്ചു: കുറച്ച് വിറക് ശേഖരിക്കാന്‍ ഞാന്‍ കല്‍പ്പിക്കുക; പിന്നീട് നമസ്കരിക്കുവാന്‍ കല്‍പ്പിക്കുക. നമസ്കാരത്തിനു ബാങ്ക് കൊടുക്കുക; ഒരാളെ വിളിച്ച് ജനങ്ങള്‍ക്ക് ഇമാമായി നിന്ന് നമസ്കരിക്കാന്‍ കല്പിക്കുക. അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാന്‍ പോവുക. എന്നിട്ട് (ജമാഅത്തിന് വരാത്ത) ആളുകളെ അകപ്പെടുത്തി അവരുടെ വീടുകള്‍ കത്തിച്ചു കളയുക. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം: അവരില്‍ വല്ലവരും മാംസത്തിന്‍റെ അംശങ്ങള്‍ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കില്‍ (ആട്ടിന്‍റെ) നല്ല രണ്ട് കുളമ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ ഇശാ നമസ്കാരത്തിന് ഹാജരാകുമായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 372, പേജ് 316)

ആരെയും വിശ്വസമില്ലതായ നബി, തനിക്കുള്ള മരുന്ന് പോലും മറ്റുള്ളവരെ കൊണ്ട് കുടിപ്പിക്കുന്നു


ആയിഷ (റ) പറയുന്നു: തിരുമേനി (സ) രോഗബാധിതനായി കിടക്കുമ്പോള്‍ ഞങ്ങള്‍ മരുന്ന് തൊട്ടുകൊടുത്തു. ‘നിങ്ങളെന്നെ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിക്കണ്ടാ’യെന്നു അവിടുന്ന് ആംഗ്യം കാണിച്ചു. ഞങ്ങള്‍ പറഞ്ഞു: ‘രോഗിക്ക്‌ മരുന്നിനോടുള്ള വെറുപ്പുകൊണ്ടാണ് അങ്ങിനെയരുളുന്നത്.’ തിരുമേനിക്ക്‌ സ്വബോധം വന്നപ്പോള്‍ അവിടുന്നരുളി: ‘നിങ്ങളെന്നെ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിക്കരുതെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ?’ ഞങ്ങള്‍ പറഞ്ഞു: ‘രോഗി മരുന്ന് വെറുക്കും; അത് സ്വാഭാവികമാണ്.’ തിരുമേനി അരുളി: ‘ഞാന്‍ നോക്കി നില്‍ക്കവേ നിര്‍ബന്ധിച്ചു മരുന്ന് കുടിപ്പിച്ചല്ലാതെ ഈ വീട്ടിലുള്ള ഒരാളേയും ഞാന്‍ വിടുകയില്ല. അബ്ബാസിനെ മാത്രമൊഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പമുണ്ടായിരുന്നില്ല.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1664, പേജ് 824)

വൈരാഗ്യബുദ്ധി


അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി ബദറില്‍ കൊല്ലപ്പെട്ടവരെ മൂന്നു ദിവസം ഉപേക്ഷിച്ചു. പിന്നീട് അവരുടെ അടുക്കല്‍ ചെന്നിട്ട് അവരെ വിളിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലയോ അബുജഹ്ല്‍ ബിന്‍ ഹിശാം, അല്ലയോ ഉമയ്യത്ത് ബിന്‍ ഖലഫ്, അല്ലയോ ഉത്ബത്ത് ബിന്‍ റബിഅ, അല്ലയോ ശൈബത്ത് ബിന്‍ റബിഅ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തത് നിങ്ങള്‍ സത്യമായി കണ്ടില്ലേ? എനിക്ക് എന്‍റെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞാന്‍ സത്യമായി കണ്ടു.’ അപ്പോള്‍ ഉമര്‍ പ്രവാചകന്‍റെ വാക്ക്‌ കേട്ടു. അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എങ്ങനെയാണ് അവര്‍ ഉത്തരം നല്‍കുക. അവര്‍ ശവങ്ങളായി തീര്‍ന്നിട്ടുണ്ടല്ലോ?’ നബി പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഞാന്‍ പറയുന്നത് അവരെക്കാള്‍ കേള്‍ക്കുന്നവരല്ല. പക്ഷേ അവര്‍ക്ക്‌ ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല.’ പിന്നീട് അവരെ വലിച്ചു ബദറിലെ പൊട്ടക്കിണറ്റിലിടാന്‍ കല്പിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 77 (2874)

ദൈവത്തിന്റെ സിംഹാസനകുലുക്കം 6.9 rector scale


ജാബിര്‍ (റ) പറയുന്നു: തിരുമേനി (സ) ഇങ്ങനെ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: സഅദുബ്നുമുആദിന്‍റെ മരണം മൂലം ദൈവത്തിന്‍റെ സിംഹാസനം (അര്‍ശ്) കുലുങ്ങിപ്പോയി.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 61, ഹദീസ്‌ നമ്പര്‍ 1524, പേജ് 736)

വിഷമുത്ത്‌ നബി


ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).
അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)
ഇബ്നു ഉമര്‍ (റ) പറയുന്നു: ഹിജാസിന്‍റെ മണ്ണില്‍നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉമര്‍ (റ) നാടുകടത്തി. ഖൈബര്‍ കീഴടക്കിയപ്പോള്‍, ജൂതന്മാരെ അവിടെ നിന്ന് നാടുകടത്താന്‍ തിരുമേനി ഉദ്ദേശിച്ചിരുന്നു. തിരുമേനി ജയിച്ചടക്കിയപ്പോള്‍ ഭൂമി അല്ലാഹുവിന്‍റേതും അവന്‍റെ ദൂതന്‍റേതും മുസ്ലീങ്ങളുടെതുമായിത്തീര്‍ന്നു. തിരുമേനി ജൂതന്മാരെ പുറത്താക്കാന്‍ ആലോചിച്ചപ്പോള്‍ ആ ഭൂമി തങ്ങള്‍ക്കു തന്നെ ഉല്‍പ്പന്നത്തിന്‍റെ പകുതി പാട്ടം നിശ്ചയിച്ച് വിട്ടുതരണമെന്നും അവിടെത്തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും ജൂതന്മാര്‍ അപേക്ഷിച്ചു. ‘നാമുദ്ദേശിക്കുന്ന കാലം വരേയ്ക്കും ഈ വ്യവസ്ഥയിന്മേല്‍ നിങ്ങള്‍ക്കിവിടെ താമസിക്കാമെ’ന്ന് തിരുമേനി അരുളി. പിന്നീട് ‘തൈമാഅ്, ‘അരീഹാഅ്’ എന്നീ സ്ഥലങ്ങളിലേക്ക്‌ ഉമര്‍ (റ) നാടുകടത്തും വരെ അവരവിടെ താമസിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 41, ഹദീസ്‌ നമ്പര്‍ 1047, പേജ് 540)

"മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക് തിരിച്ചു പോയി " ഇയാള്‍ കൊല്ലപ്പെടണം

പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്കുകയും ഇരിക്കാന്‍ ഒരു തലയിണ നല്കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: 'ഇതാരാണ്?'. അബുമൂസ പറഞ്ഞു: 'ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.' മുആദ് പറഞ്ഞു: 'ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.' അബു മൂസ പറഞ്ഞു: 'അതെ, താങ്കള്‍ ഇരിക്കൂ.' മുആദ് പറഞ്ഞു: 'അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.' ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: 'എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്‍റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.' (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍. 15)
അബു മൂസ (റ) പറയുന്നു: തിരുമേനി എന്നെയും മുആദ് (റ) നേയും യമാനിലേക്ക് ഗവര്‍ണ്ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റുകളിലേക്കാണ് അയച്ചത്. യമന്‍ എന്ന് രണ്ടു സ്റ്റേറ്റുകളായിരുന്നു. തിരുമേനി അരുളി: “നിങ്ങള്‍ രണ്ടു പേരും ജനങ്ങള്‍ക്ക് ലഘുവായ മാര്‍ഗ്ഗം ചൂണ്ടിക്കാട്ടിക്കൊടുക്കുക. ഞെരുക്കമുള്ള മാര്‍ഗ്ഗം ചൂണ്ടിക്കാട്ടിക്കൊടുക്കരുത്. ജനങ്ങളെ സന്തുഷ്ടരാക്കി വെക്കുക, അവരെ വെറുപ്പിക്കരുത്.” ഓരോരുത്തരും തങ്ങള്‍ ഭരിക്കുന്ന സ്റ്റേറ്റുകളിലേക്ക് പുറപ്പെട്ടു. ഒരാള്‍ തന്‍റെ സംസ്ഥാനത്ത് സഞ്ചരിക്കുമ്പോള്‍ തന്‍റെ സ്നേഹിതനായ ഗവര്‍ണ്ണറെ ചെന്ന് കണ്ടു സലാം ചൊല്ലി സ്നേഹബന്ധമൊന്നു പുതുക്കും. ഒരിക്കല്‍ മുആദ് എന്‍റെ സംസ്ഥാനത്തൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ കോവര്‍ കഴുതയുടെ പുറത്ത് കയറിക്കൊണ്ട് എന്‍റെ അടുക്കലേക്ക് വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്ക് ചേര്‍ത്തു കെട്ടി നിര്‍ത്തിയിട്ടുമുണ്ട്. മുആദ് ചോദിച്ചു: “അബൂമൂസാ! ആരാണീ മനുഷ്യന്‍?” ഞാന്‍ പറഞ്ഞു: “അയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും സത്യനിഷേധം കൈക്കൊണ്ടിരിക്കുകയാണ്.” മുആദ് പറഞ്ഞു: അവനെ വധിച്ചിട്ടല്ലാതെ ഞാനിവിടെ നിന്നിറങ്ങുകയില്ല.” ഞാന്‍ പറഞ്ഞു: “അവനെ അതിനുവേണ്ടിത്തന്നെയാണ് കൊണ്ടുവന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളുക.” മുആദ് പറഞ്ഞു: “ഇല്ല! അവനെ വധിച്ചിട്ടല്ലാതെ ഞാനിറങ്ങുകയില്ല.” ഞാന്‍ കല്പിച്ചതനുസരിച്ചു ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍ നിന്നിറങ്ങി. എന്നിട്ട് ചോദിച്ചു: “അബൂമൂസാ! താങ്കളെങ്ങിനെയാണ് ഖുര്‍ആന്‍ പാരായണം ചെയ്യുക.” ഞാന്‍ പറഞ്ഞു: “ഞാന്‍ കുറേശ്ശെയായിട്ടാണ് പാരായണം ചെയ്യുക.” ഉടനേ ഞാന്‍ ചോദിച്ചു: “മുആദ്! താങ്കള്‍ എങ്ങനെയാണ് ഓതുക?” മുആദ് (റ) പറഞ്ഞു: “രാത്രി ആദ്യം ഞാന്‍ കിടന്നുറങ്ങും. എന്‍റെ വിഹിതം ഉറങ്ങിക്കഴിഞ്ഞശേഷം ഞാന്‍ എഴുന്നേറ്റു നമസ്കരിക്കും. എന്നിട്ട് അല്ലാഹു നിശ്ചയിച്ചത്ര ഞാനോതും. അപ്പോള്‍ എന്‍റെ നിസ്കാരത്തില്‍ നിന്നെന്നപോലെ ഉറക്കത്തില്‍ നിന്നും എനിക്ക് അല്ലാഹുവിങ്കല്‍ നിന്നു പ്രതിഫലം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1632, പേജ് 796, 798).
“വല്ലവനും തന്‍റെ ദീന്‍ മാറ്റിയാല്‍ അവനെ കൊന്നുകളയുക” :മുഹമ്മദ്‌
ഇബ്നു അബ്ബാസ്‌ (റ) പറയുന്നു: ഒരു സംഘം ആളുകളെ അലി (റ) തീയിലിട്ട് കൊന്നു കളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞു: അലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. “വല്ലവനും തന്‍റെ ദീന്‍ മാറ്റിയാല്‍ അവനെ കൊന്നുകളയുക” എന്ന് തിരുമേനി അരുളിയതനുസരിച്ചു അവരെ ഞാന്‍ മറ്റുവിധത്തില്‍ കൊലപ്പെടുത്തുകയാണ് ചെയ്യുക. അല്ലാഹു ശിക്ഷിക്കുംപോലെ തീ കൊണ്ട് ആരേയും ശിക്ഷിക്കരുതെന്ന് തിരുമേനി കല്പിച്ചിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1256, പേജ് 634)
അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: 'അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ് നമ്പര്‍. 26.) (കാണുക സൂറാ.4:89)

തിരുമേനി നാല് കാര്യങ്ങള്‍ ഉദ്ദേശിച്ചാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യാറുള്ളത്

അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘നാല് കാര്യങ്ങള്‍ ഉദ്ദേശിച്ചാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യാറുള്ളത്- അവളുടെ ധനം, കുലമഹിമ, സൗന്ദര്യം, നടപടിയോടുള്ള പ്രേമം. ദീന്‍ ഉള്ളവളെ നീ കരസ്ഥമാക്കിക്കൊള്ളുക. അല്ലാത്തപക്ഷം നിനക്ക് നാശം!’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 67 ഹദീസ്‌ നമ്പര്‍ 1787, പേജ് 890)

തിരുമേനിക് ഏറ്റവും ഇഷ്ടമുള്ളത് പെണ്ണും അത്തറും ആകുന്നു:

അനസ് നിവേദനം: അല്ലാഹുവിൻറെ ദൂതൻ പറഞ്ഞു:   'ഈ ലോകത്തിൽ, സ്ത്രീകളും അത്തറും ആണ് എനിക്കു ഏറ്റവും പ്രിയമായിട്ടുള്ളത്. കൂടെ ആശ്വാസം നിസ്കാരത്തിലും ആകുന്നു ' (സുനന്‍ ആന്‍-നസ'ഇ 3939)

[ഇബ്ന്‍ സഅദു 'Kitab Tabaqat Al-Kubra' വോള്യം 1 പാര്‍ട്ട് 2 - 90.4 അല്ലാഹുവിന്റെ പ്രവാചകനു,  മൂന്ന് ലൗകിക വസ്തുക്കൾ ഏറ്റവും പ്രിയപ്പെട്ടതയിട്ടുള്ളത് അത്തറും, സ്ത്രീകളും ഭക്ഷണവും ആകുന്നു. ആദ്യ രണ്ടും ലഭിച്ചു പക്ഷെ ഒന്ന് മാത്രം യഥേഷ്ടം ലഭിച്ചില്ല. സ്ത്രീകളും അത്തറും ലഭിച്ചു പക്ഷെ ആഹാരം അതു പോലെ ലഭിച്ചില്ല. ]


ഇനി മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി എങ്ങനെയാണെന്ന് നോക്കാം:

ആയിശ നിവേദനം: ഹിറാ ഗുഹയില്‍ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത് ദിവ്യസന്ദേശവാഹകനായ മലക്ക്‌ നബിയുടെ അടുക്കല്‍ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു. അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്ക് അറിയില്ല’. അവിടുന്ന് പറയുന്നു: ‘അപ്പോള്‍ ആ മലക്ക്‌ എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാന്‍ വല്ലാതെ വിഷമിച്ചു പോയി. പിന്നെയും ആ മലക്ക്‌ വായിക്കുക എന്ന് ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’ അപ്പോള്‍ രണ്ടാം പ്രാവശ്യവും ആ മലക്ക്‌ എന്നെ പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിട്ടു. ഞാനപ്പോഴും വല്ലാതെ വിഷമിച്ചുപോയി. വീണ്ടും ആ മലക്ക്‌ എന്നോട് വായിക്കുക എന്ന് കല്പിച്ചു. ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്കറിയുകയില്ല’ (അഥവാ ‘ഞാന്‍ എന്താണ് വായിക്കേണ്ടത്?’) എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാം പ്രാവശ്യവും എന്നെപ്പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിടുകയും അനന്തരം: ‘‘സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക; മനുഷ്യനെ അവന്‍ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു.’ ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക്‌ പുതച്ചു കൊടുത്തു. അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു. ഖദീജ പറഞ്ഞു: ‘ഇല്ല; അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം! അങ്ങയെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അല്ലാഹുവാണെ സത്യം! അങ്ങ് കുടുംബബന്ധം പുലര്‍ത്തുകയും, സത്യം പറയുകയും, പരാശ്രയരുടെ ഭാരം ചുമക്കുകയും, അഗതികള്‍ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുകയും അതിഥികളെ സത്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നു.’
ശേഷം ഖദീജ തന്‍റെ പിതൃവ്യ പുത്രനായ വറഖ ബ്നു നൌഫല്‍ ബ്നു അസദ് ബ്നു അബ്ദുല്‍ ഉസ്സായുടെ അടുക്കലേക്ക് നബിയെ കൊണ്ടുപോയി. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവനും അറബി ഭാഷ അറിയുന്നവനുമായിരുന്നു. (തന്നിമിത്തം) അദ്ദേഹം അല്ലാഹുവിന്‍റെ ആഗ്രഹം പോലെ ഇന്‍ജീല്‍ അറബി ഭാഷയില്‍ ധാരാളമായി എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരു വയോവൃദ്ധനും രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടവനുമായിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഉടനെ വറഖ നബിയോട് ചോദിച്ചു: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം നബി അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.
അപ്പോള്‍ വറഖത്തു പറഞ്ഞു: ‘ഇത് അല്ലാഹു മൂസയുടെ അടുക്കലേക്ക് അയച്ചിരുന്നു രഹസ്യ സന്ദേശവാഹകനാണ്. നിന്‍റെ ജനത നിന്നെ ബഹിഷ്കരിക്കുന്ന അവസരത്തില്‍ ഞാനൊരു യുവാവായി ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ ! നബി ചോദിച്ചു: ‘അവര്‍ എന്നെ ബഹിഷ്കരിക്കുമോ?’ വറഖ പറഞ്ഞു: ‘അതെ, നീ കൊണ്ടുവന്നിട്ടുള്ള സന്ദേശവുമായി വന്നിട്ടുള്ള ആരും തന്നെ മര്‍ദ്ദനത്തിനു വിധേയരാകാതിരുന്നിട്ടില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിനക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി നിന്നെ ഞാന്‍ സഹായിക്കുന്നതായിരിക്കും.’
എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക്‌ ചാടാന്‍ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍, ജിബ്രീല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്‌, വാസ്തവമായും താങ്കള്‍ അല്ലഹുവിന്‍റെ സത്യഅപ്പോസ്തലനാണ്.’ ഇത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്യും. എന്നാല്‍ വീണ്ടും ദിവ്യവെളിപ്പാടുകള്‍ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുന്‍പ്‌ ചെയ്തതുപോലെ ജീവനൊടുക്കാന്‍ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയില്‍ എത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷനാകുകയും മുന്‍പ്‌ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യും.” (സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111 + Ref)

മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ പോയതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ കൂടി നോക്കാം:

“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6)
“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3)
സൂറാ.93:3-ല്‍ “( നബിയേ, ) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” എന്നുള്ള ആയത്ത് ജിബ്രീലില്‍ നിന്നും സന്ദേശം ലഭിക്കാതിരുന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ പോയ മുഹമ്മദിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ജിബ്രീലിന്‍റെ വഹിയ്‌ ആണ്.

നിസ്കാര സമയത്ത്  ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുന്നരുടെ കാഴ്ച നഷ്ടപ്പെടും

ജാബിര്‍ ബിന്‍ സമുര നിവേദനം: അല്ലാഹുവിന്റെ അപോസ്തോലന്‍ പറഞ്ഞു: നിസ്കാര സമയത്ത് ആളുകള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക ഇല്ലെങ്ങില്‍ അവരുടെ കാഴ്ച നഷ്ടപ്പെടും. സഹിഹ് മുസ്ലിം പുസ്തകം #004, ഹാദിത് #0862

വെളുത്തുള്ളിയുടെ മണം ഉണ്ടെങ്കില്‍ ആ പരിസരത്ത് സര്‍പ്പങ്ങളോ ക്ഷുദ്ര ജീവികളോ വരില്ല എന്നു കേട്ടിട്ടുണ്ട്, പക്ഷെ മലാകമാര്‍ ഈ മണം മൂലം ഓടി പോകും എന്നു ആദ്യമായാണ് കേള്‍ക്കുന്നത്.ഇസ്ലാമിലെ മലാകമാര്‍ ഈ ക്ഷുദ്ര ജീവികളുടെ ഗണത്തില്‍ പെടുമായിരിക്കും.

സഹിഹ് മുസ്ലിം 4:1147 - "ജാബിര്‍ ബിന്‍ അബ്ദുള്ള അല്ലാഹുവിന്റെ അപോസ്റ്റലനെ കുറിച്ച് നിവേദനം : ആരെങ്കിലും ഈ ചെടിയില്‍ നിന്നും ഭക്ഷിച്ചിട്ടുന്ടെങ്കില്‍, അതായത് വെളുത്തുള്ളി, അദ്ദേഹം പറഞ്ഞു: ഉള്ളിയോ, വെളുത്തുള്ളിയോ, അതിന്‍ തണ്ടോ, ഭക്ഷിച്ചവര്‍ മസ്ജിദിലേക്ക് അടുക്കുവാന്‍ പാടില്ല, ആദമിന്റെ മക്കളെപോലെ മലകമാര്‍ക്ക് അത് ദോഷം ചെയ്യും.


[ഹൃദയരക്തധമനി] മുറിഞ്ഞു പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു

സഹിഹ് ബുഖാരി 59:713:
ആയിഷ പറയുന്നു: പ്രവാചകന്‍ അദ്ധേഹത്തിന്റെ മരണകാരണമായ രോഗ സമയം പറഞ്ഞിരുന്നതു, "ആയിഷ, ഞാന്‍ ഖൈഭാരില്‍ കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും അനുഭവിക്കുന്നു, കൂടെ ഇപ്രാവിശ്യം, ആ വിഷം മൂലം എന്റെ ജീവനാഡി [ഹൃദയരക്തധമനി] മുറിഞ്ഞു പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു"

ഒരു മുസ്ലീമിന്‍റെ രണ്ട് അല്ലെങ്കില്‍ മൂന്ന് മക്കള്‍ മരണപ്പെട്ടാല്‍ ആ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക്‌ സ്വര്‍ഗ്ഗം ലഭിക്കും എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്.

അബു ഹുറയ്റ നിവേദനം: നബി അന്‍സാറുകളില്‍പെട്ട സ്ത്രീകളോട് പറഞ്ഞു: ‘നിങ്ങളില്‍ ഒരാളുടെ മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കുകയും, അതിന് അല്ലാഹുവിന്‍റെ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്താല്‍ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.’ അപ്പോള്‍ അവരില്‍പ്പെട്ട ഒരു സ്ത്രീ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരെ, രണ്ട് കുഞ്ഞുങ്ങളാണെങ്കിലോ?’ നബി പറഞ്ഞു: ‘രണ്ട് കുഞ്ഞുങ്ങളാണെങ്കിലും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 151)

അബൂസഈദുല്‍ ഖുദ്രി നിവേദനം: ഒരു സ്ത്രീ നബിയുടെ അടുക്കല്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, പുരുഷന്മാര്‍ താങ്കളുടെ സംസാരവുമായി പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക്‌ താങ്കളുടെ അടുക്കല്‍ വരാന്‍ ഒരു ദിവസം നിശ്ചയിച്ചാലും. അല്ലാഹു താങ്കളെ പഠിപ്പിച്ചത് ഞങ്ങളെ പഠിപ്പിക്കുന്നതിനു വേണ്ടി.’ നബി പറഞ്ഞു: ‘നിങ്ങള്‍ ഇന്ന ഇന്ന ദിവസം ഒരുമിച്ചു കൂടുക.’ അങ്ങനെ അവര്‍ ഒരുമിച്ചു കൂടി. നബി അവരുടെ അടുക്കല്‍ ചെന്ന് അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചത് അവരെ പഠിപ്പിച്ചു. പിന്നീട് പറഞ്ഞു: ‘നിങ്ങളില്‍ ഒരു സ്ത്രീ തന്‍റെ മൂന്ന് കുഞ്ഞുങ്ങളെ നല്‍കുകയാണെങ്കില്‍ (മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കുകയാണെങ്കില്‍) അവര്‍ അവള്‍ക്ക് നരകത്തില്‍ നിന്നും ഒരു മറയായിരിക്കും.’ അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു: ‘രണ്ട് കുഞ്ഞുങ്ങളാണെങ്കിലോ?’ അപ്പോള്‍ നബി പറഞ്ഞു: ‘രണ്ട് കുഞ്ഞുങ്ങളാണെങ്കിലും, രണ്ട് കുഞ്ഞുങ്ങളാണെങ്കിലും, രണ്ട് കുഞ്ഞുങ്ങളാണെങ്കിലും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 152 (2633)

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘മുസ്ലീംകളില്‍ ആരുടെയെങ്കിലും മൂന്ന് മക്കള്‍ മരിച്ചാല്‍ അല്ലാഹുവിന്‍റെ ശാപം അന്വര്‍ത്ഥമാകാന്‍ വേണ്ടിയല്ലാതെ അവനെ നരകം സ്പര്‍ശിക്കുകയില്ല.’ (നിങ്ങളിലാരും നരകത്തിന്‍റെ അടുക്കല്‍ വരാത്തവരായി ഇല്ല എന്ന ഖുര്‍ആന്‍ വചനപ്രകാരം എല്ലാവരും നരകം കാണുക തന്നെ ചെയ്യും എന്ന ശപഥം) (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 150 (2632)

അബുഹുറയ്റ നിവേദനം: ഒരു സ്ത്രീ നബിയുടെ അടുക്കല്‍ ഒരു കുഞ്ഞിനേയും കൊണ്ട് വന്നു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, താങ്കള്‍ ഇവന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. കാരണം ഞാന്‍ മൂന്നെണ്ണത്തിനെ മറമാടിയിട്ടുണ്ട്.നബി ചോദിച്ചു: ‘നീ മൂന്നെണ്ണത്തിനെ മറമാടിയോ?’ അവര്‍ പറഞ്ഞു: ‘അതെ.’ നബി പറഞ്ഞു: എങ്കില്‍ നീ നരകത്തില്‍ നിന്ന് ശക്തമായ ഒരു തടസ്സം കൊണ്ട് മറയിട്ടു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 154 (2635)

അബു അസ്സാന്‍ നിവേദനം: ഞാന്‍ അബു ഹുറയ്റയോട് ചോദിച്ചു: ‘എന്‍റെ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. ഞങ്ങള്‍ക്ക്‌ മരണപ്പെട്ടവരെക്കുറിച്ചു മന:സമാധാനം നല്‍കുന്ന ഒരു ഹദീസ്‌ താങ്കള്‍ നബിയില്‍ നിന്ന് പറഞ്ഞു തന്നിട്ടില്ലേ? അദ്ദേഹം പറഞ്ഞു: ‘അതെ; അവരുടെ ചെറിയ കുട്ടികള്‍ സ്വര്‍ഗ്ഗത്തിലെ ബാലന്മാരായിരിക്കും. അവരിലൊരുവന്‍ തന്‍റെ പിതാവിനെ കണ്ടുമുട്ടും അല്ലെങ്കില്‍ മാതാപിതാക്കളെ കണ്ടുമുട്ടും. അങ്ങനെ ആ ബാലന്‍ തന്‍റെ പിതാവിന്‍റെ വസ്ത്രം പിടിക്കും-അല്ലെങ്കില്‍ കൈ പിടിക്കും. ഞാന്‍ ഇപ്പോള്‍ നിന്‍റെ വസ്ത്രം പിടിക്കുന്നത്‌ പോലെ. അങ്ങനെ അവന്‍ തന്‍റെ പിതാവിനെ വിട്ടുപോകുകയില്ല.- അല്ലെങ്കില്‍ ഉപേക്ഷിക്കുകയില്ല. അല്ലാഹു അവന്‍റെ പിതാവിനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നത് വരെ. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 153 (2634)

യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലെത്താം

സൈദുബ്നു ഖാലിദ്‌ (റ) പറയുന്നു: തിരുമേനി അരുളി: ‘ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്‌താല്‍ ആ സംഭാവന വഴി അവന്‍ യുദ്ധത്തില്‍ പങ്കെടുത്തു കഴിഞ്ഞു. അപ്രകാരം തന്നെ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്‍റെ കുടുംബത്തിലിരുന്നു, മുസ്ലീമിന്‍റെ താല്പര്യങ്ങള്‍ നല്ല നിലക്ക്‌ ഒരാള്‍ സംരക്ഷിച്ചു കൊണ്ടിരുന്നാല്‍ അവനും യുദ്ധത്തില്‍ പങ്കെടുത്തവനാണ്.’ (സഹീഹുല്‍ ബുഖാരി, അധ്യായം 58, 1192, പേജ് 616)

“കളവ്‌ പറയുന്നവരെ മാറ്റിനിര്‍ത്തി വിശ്വസ്തരില്‍ നിന്ന് മാത്രമേ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ” എന്ന തലക്കെട്ടില്‍ സ്വഹീഹ് മുസ്ലീമിന്‍റെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന ഹദീസ്‌ നോക്കുക:
“മുഗീറത്ത് ബ്നു ശുഅ്ബ നിവേദനം: നബി പറഞ്ഞു: ‘കളവാണെന്ന് താന്‍ മനസ്സിലാക്കുന്ന ഒരു ഹദീസ്‌ ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവനും കള്ളന്മാരില്‍പ്പെട്ടവനാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 59,60) ഈ ഹദീസ്‌ അനുസരിച്ച് പ്രമുഖ ഹദീസ്‌ സമാഹര്‍ത്താവായ ബുഖാരിയും മുസ്ലീമും കള്ളന്മാരാണ് എന്നും അക്കാരണത്താല്‍ ബുഖാരിയിലും മുസ്ലീമിലും ഉള്ള ഒറ്റ ഹദീസും വിശ്വാസയോഗ്യമല്ല എന്നും തെളിയിക്കാന്‍ കഴിയും.
ബുഖാരിയുടെ ഈ ഹദീസ്‌ നോക്കുക: Sahih Bukhari, Volume 7, Book 64, Number 268: Narrated Abu Huraira: "The Prophet said, 'The best alms is that which is given when one is rich, and a giving hand is better than a taking one, and you should start first to support your dependents.' A wife says, 'You should either provide me with food or divorce me.' A slave says, 'Give me food and enjoy my service." A son says, "Give me food; to whom do you leave me?" The people said, "O Abu Huraira! Did you hear that from Allah's Apostle ?" He said, "No, it is from my own self.” (Sahih Bukhari, Volume 7, Book 64, Number 268) ഈ റിപ്പോര്‍ട്ട് അബു ഹുറയ്റ തുടങ്ങുന്നത് “The Prophet said” എന്ന് പറഞ്ഞു കൊണ്ടാണ്. എന്നാല്‍ ജനത്തിന് സംശയം വന്നു “അബു ഹുറയ്റേ, താങ്കള്‍ ഇത് അല്ലാഹുവിന്‍റെ അപ്പോസ്തലനില്‍ നിന്നും കേട്ടുവോ?” എന്ന് ചോദിച്ചപ്പോള്‍ അബു ഹുറയ്റ പറയുന്നത് “No, it is from my own self” എന്നാണ്. അതായത് അബു ഹുറയ്റ സ്വന്തമായി ചമച്ചുണ്ടാക്കിയ ഹദീസാണിത്!!

കൂട്ടിച്ചേര്‍ക്കല്‍ നടത്തപ്പെട്ട ഹദീസ്‌ 

അബുഹുറൈറ(റ) പറയുന്നു: “ആപത്തുകള്‍ മൂലം അനുഭവപ്പെടുന്ന ക്ലേശങ്ങളില്‍ നിന്നും പരാജയം അനുഭവപ്പെടുന്നതില്‍നിന്നും വിധിയുടെ തിന്മ ബാധിക്കുന്നതില്‍ നിന്നും ശത്രുക്കള്‍ സന്തുഷ്ടരാകുന്ന സാഹചര്യങ്ങള്‍ ഉടലെടുക്കുന്നതില്‍ നിന്നും കാത്തു രക്ഷിക്കുവാനായി തിരുമേനി(സ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.” ഈ ഹദീസിന്‍റെ റാവികളിലൊരാളായ സുഫ്‌യാന്‍ പറയുന്നു: “മൂന്ന് കാര്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ തിരുമേനി പ്രാര്‍ത്ഥിച്ചിരുന്നത് മാത്രമാണ് ഹദീസിലുള്ളത്. അതിലൊന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തതാണ്. പക്ഷേ, ആ ഒന്ന് ഏതെന്നു എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്‌ നമ്പര്‍ 2144, പേജ് 990) ഇവിടെ ഹദീസില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിട്ടുള്ളത് സുഫ്‌യാന്‍ ആണ്. കൂട്ടിച്ചേര്‍ക്കല്‍ നടത്തപ്പെട്ട ഹദീസ്‌ ആണെന്നറിഞ്ഞിട്ടും ബുഖാരി അത് തന്‍റെ ഹദീസ്‌ സമാഹാരത്തില്‍ ചേര്‍ത്തിരിക്കുന്നു!

അബു ഹുറയ്റ മുഹമ്മദിന്‍റെ പേരില്‍ കള്ളം പറയുന്നുണ്ട് എന്ന് ജനങ്ങള്‍ തന്നെ പറഞ്ഞിരുന്നു എന്ന കാര്യം സ്വഹീഹ് മുസ്ലീമില്‍ നിന്ന് നോക്കിക്കോളൂ

അബുറസീന്‍ നിവേദനം: ഒരിക്കല്‍ അബു ഹുറയ്റ ഞങ്ങളിലേക്ക് പുറപ്പെട്ടു. അദ്ദേഹം തന്‍റെ കൈകൊണ്ട് സ്വന്തം നെറ്റിയില്‍ അടിച്ചു കൊണ്ട് പറഞ്ഞു: ഞാന്‍ അള്ളാഹുവിന്‍റെ റസൂലിന്‍റെ മേല്‍ കളവു പറയുന്നുവെന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ. അങ്ങനെ നിങ്ങള്‍ നല്ലവരും ഞാന്‍ ദുര്‍മ്മാര്‍ഗ്ഗിയും ആയിരിക്കാന്‍ . അറിയുക. ഞാന്‍ സാക്ഷിയാകുന്നു. റസൂല്‍ പറയുന്നതായി ഞാന്‍ കേട്ടു: ‘നിങ്ങളില്‍ ഒരാളുടെ ചെരുപ്പിന്‍റെ ഒരു പട്ട മുറിഞ്ഞാല്‍ അത് നന്നാക്കാതെ മറ്റേ ചെരുപ്പ് മാത്രമായി നടക്കരുത്.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 37, ഹദീസ്‌ നമ്പര്‍ 69 (2098)

'നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്

"അബു സഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: 'നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്. ആരെങ്കിലും എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാത്തത് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അവനതു മായ്ച്ചു കളയട്ടെ. നിങ്ങള്‍ എന്നില്‍ നിന്നും ഹദീസ് പറയുക, അതില്‍ തെറ്റില്ല. ആരെങ്കിലും എന്‍റെ മേല്‍ കളവു പറഞ്ഞാല്‍- ഹമ്മാം പറയുന്നു: മന:പൂര്‍വ്വം കളവു പറഞ്ഞാല്‍ എന്നു പറഞ്ഞെന്നാണ് ഞാന്‍ വിചാരിക്കുന്നത്- അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ" (സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 53, ഹദീസ് നമ്പര്‍.17).

ഇനി, റസൂലിന്‍റെ ഈ കല്പന അനുസരിക്കാതെ സ്വഹാബിമാര്‍ ഹദീസുകള്‍ എഴുതിവെച്ചു എന്ന് താങ്കള്‍ വാദിക്കുകയാണെങ്കില്‍ അത് സ്വഹാബിമാരെ അവഹേളിക്കലാണ്. അതും മുഹമ്മദിനെ അനുസരിക്കാതിരിക്കലാണ്. കാരണം, ഈ ഹദീസില്‍ ഇങ്ങനെ പറയുന്നു:

"അബുഹുറയ്റ നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: എന്‍റെ സ്വഹാബിമാരെ നിങ്ങള്‍ ശകാരിക്കരുത്. അല്ലാഹുവാണ് സത്യം. നിങ്ങള്‍ ഉഹ്ദ് പര്‍വ്വതത്തോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അവര്‍ ചിലവഴിച്ച ഒരു മുദ്ദിന്‍റെ അളവ് വരെയോ അതിന്‍റെ പകുതിയോ എത്തുകയില്ല." [സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 44, ഹദീസ് നമ്പര്‍ . 221(2540)].
[ചുരുക്കി പറഞ്ഞാൽ വട്ടടിച്ചു തമ്മിൽ  തമ്മിൽ എതിർത്ത് കിടക്കുന്നു എല്ലാം !]

ഒട്ടകങ്ങളെ ആടുകളെ കൊടുത്താണ് മുഹമ്മദ്‌ തന്‍റെ മതത്തില്‍ ചേര്‍ത്തത്. 

ഇബ്നു ശിഹാബ്‌ നിവേദനം: നബി മക്കാവിജയം നടത്തി. പിന്നെ പ്രവാചകന്‍ കൂടെയുള്ള മുസ്ലീങ്ങളെയും കൂട്ടി പുറപ്പെട്ട് ഹുനൈനില്‍ വെച്ച് യുദ്ധം നടത്തി. അപ്പോള്‍ അള്ളാഹു അവന്‍റെ മതത്തേയും മുസ്ലീങ്ങളെയും സഹായിച്ചു. അന്ന് സ്വഫ്വ്വാന്‍ ഇബ്നു ഉമയ്യത്തിനു നൂറു ഒട്ടകങ്ങളെ കൊടുത്തു. പിന്നെ നൂറു എണ്ണത്തിനേയും. പിന്നെയും നൂറു എണ്ണത്തിനേയും.
സ്വഫ്വ്വാന്‍ പറയുകയാണ്‌: ‘അല്ലാഹുവാണ് സത്യം! റസൂല്‍ എനിക്ക് ധാരാളം നല്‍കി. അദ്ദേഹം എനിക്ക് ഏറെ കോപമുള്ളവനായിരുന്നു. അദ്ദേഹം എനിക്ക് പിന്നെയും നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം എനിക്ക് ഏറെ പ്രിയങ്കരനായിത്തീര്‍ന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 59 (2313)
മൂസ ബ്നു അനസ്‌ തന്‍റെ പിതാവില്‍നിന്ന് നിവേദനം: റസൂല്‍ തിരുമേനി ഇസ്ലാമിന്‍റെ പേരില്‍ എന്ത് ചോദിക്കപ്പെട്ടാലും അത് കൊടുക്കാതിരുന്നിട്ടില്ല. അങ്ങനെ നബിയുടെ അടുക്കല്‍ ഒരാള്‍ വന്നു. രണ്ട്‌ കുന്നുകള്‍ക്കിടയിലുള്ള ആടുകളെ അയാള്‍ക്ക് കൊടുത്തു. അപ്പോള്‍ അയാള്‍ തന്‍റെ ജനതയിലേക്ക് മടങ്ങിയിട്ട് പറഞ്ഞു: ‘എന്‍റെ ജനങ്ങളേ, നിങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു കൊള്ളുവിന്‍ . മുഹമ്മദ്‌ ദാരിദ്യത്തെ ഭയക്കാത്തവിധം ധര്‍മം ചെയ്യുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 57 (2312)

മറ്റുള്ളവര്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയത് കൊള്ളയടിച്ചതില്‍ നിന്ന് പങ്കു കൊടുക്കുന്നത് 

റാഫിഅ്ബ്നു ഖദീജ്‌ നിവേദനം: പ്രവാചകന്‍ അബു സുഫ്യാനുബ്നു ഹര്‍ബ്, സഫവാനുബ്നു ഉമയ്യ, ഉയൈനത്തുബ്നു ഹിസ്വ്ന്, എന്നിവര്‍ക്കെല്ലാം നൂറോളം ഒട്ടകം നല്‍കുകയുണ്ടായി. അതില്‍ കുറവാണ് അബ്ബാസ്‌ ബ്നു മിര്‍ദാസിന് കൊടുത്തത്. അദ്ദേഹം ഇങ്ങനെ പാടി: എനിക്കും എന്‍റെ ഉബൈദിനും (കുതിര) ലഭിക്കേണ്ട യുദ്ധ മുതല്‍ ഉയൈനക്കും ഹാബിസിനും നല്‍കുകയോ? യുദ്ധക്കളത്തില്‍ ഹാബിസോ ബദ്റോ മിര്‍ദാസിനെ കവച്ചു വെച്ചിരുന്നില്ലല്ലോ. അവരോടൊപ്പമുള്ള മറ്റുള്ളവരെ അപേക്ഷിച്ചും ഞാന്‍ താഴെയായിരുന്നില്ല. താങ്കള്‍ ഇന്ന് ആരെ ഇകഴ്ത്തിയോ അയാള്‍ പിന്നെ ഉയര്‍ത്തപ്പെടുകയില്ല.’ അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന് നൂറ് തികച്ചു കൊടുത്തു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ 137 (1060)

ആവിശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില, അല്ലാഹുവിന്‍റെ ദൂതന് ധാരാളം യുദ്ധാര്‍ജ്ജിത സ്വത്ത്‌ ലഭിച്ചു ഒന്നും കൊടുക്കാതെ പറഞ്ഞു പറ്റിച്ചു

അനസ്ബ്നു മാലിക്‌ നിവേദനം: ‘ഹുനൈന്‍ ദിവസം ആസന്നമായപ്പോള്‍ ഹവാസിന്‍, ഖത്വഫാന്‍ ഗോത്രങ്ങള്‍ തങ്ങളുടെ സന്താനങ്ങള്‍ നാല്‍ക്കാലികള്‍ തുടങ്ങിയവയുമായി വന്നു. നബിയുടെ കൂടെ പതിനായിരം ആളുകള്‍ ഉണ്ടായിരുന്നു. പ്രവാചകന്‍ സ്വേച്ഛ പ്രകാരം തീരുമാനം എടുക്കാന്‍ വിട്ടവര്‍ (തുലഖാഅ്) അദ്ദേഹത്തോടൊപ്പണ്ടായിരുന്നു. പിന്നെ അവരെല്ലാം പിരിഞ്ഞു. അദ്ദേഹം തനിച്ചായി. അന്ന് അവിടുന്ന് രണ്ട് വിളി വിളിച്ചു. അതിനിടക്ക് മറ്റൊന്നും പറഞ്ഞിട്ടില്ല. – നിവേദകന്‍ പറയുന്നു: അവിടുന്ന് വലതുഭാഗം തിരിഞ്ഞു നോക്കിയിട്ട് വിളിച്ചു: ‘അന്‍സാരി സമൂഹമേ.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അങ്ങ് സന്തോഷിച്ചു കൊള്ളുവിന്‍, ഞങ്ങള്‍ താങ്കള്‍ക്കൊപ്പമുണ്ട്.’ പിന്നെ അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞു വിളിച്ചു: ‘അന്‍സാരി സമൂഹമേ.’ അവര്‍ പറഞ്ഞു: ‘ഞങ്ങളിതാ, പ്രവാചകരേ! താങ്കള്‍ സന്തോഷിച്ചു കൊള്ളുവിന്‍. ഞങ്ങള്‍ താങ്കള്‍ക്കൊപ്പമുണ്ട്.’ അപ്പോള്‍ പ്രവാചകന്‍ വെളുത്ത കഴുതപ്പുറത്തായിരുന്നു. അവിടുന്ന് ഇറങ്ങി ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണ്.’ മുശ്രിക്കുകള്‍ പരാജയപ്പെട്ടോടിപ്പോയി. അല്ലാഹുവിന്‍റെ ദൂതന് ധാരാളം യുദ്ധാര്‍ജ്ജിത സ്വത്ത്‌ ലഭിച്ചു. അദ്ദേഹം അത് മുഹാജിറുകള്‍ക്കും സ്വാതന്ത്ര്യം നല്‍കപ്പെട്ടവര്‍ക്കും ഭാഗിച്ചു കൊടുത്തു. അന്‍സാറുകള്‍ക്കൊന്നും കൊടുത്തില്ല. അപ്പോള്‍ അന്‍സാറുകള്‍ (ചിലര്‍) പറഞ്ഞു: ‘പ്രയാസം വന്നാല്‍ ഞങ്ങളെ വിളിക്കും, യുദ്ധസ്വത്ത്‌ മറ്റുള്ളവര്‍ക്കും നല്‍കും.’ ഈ വിവരം പ്രവാചകന് ലഭിച്ചു. തുടര്‍ന്നു അവരെ ഒരു ടെന്‍റില്‍ അദ്ദേഹം ഒരുമിച്ചു കൂട്ടി. എന്നിട്ട് പറഞ്ഞു: ‘അന്‍സാരി സമൂഹമേ! എന്താണ് ഞാന്‍ നിങ്ങളില്‍ നിന്ന് കേട്ടത് !?.’ അവര്‍ മൌനം പാലിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അന്‍സാരികളേ, ജനങ്ങള്‍ ഭൌതിക നേട്ടങ്ങളുമായി അവരുടെ വീടുകളിലേക്ക് തിരിക്കുമ്പോള്‍ നിങ്ങള്‍ മുഹമ്മദിനെയുമായി നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകുന്നത് നിങ്ങള്‍ക്ക്‌ സംതൃപ്തി നല്‍കുന്നില്ലേ?’ അവര്‍ പറഞ്ഞു: ‘അതെ പ്രവാചകരേ. ഞങ്ങള്‍ക്ക്‌ സംതൃപ്തിയാണുള്ളത്.’ തുടര്‍ന്ന് അവിടുന്ന് ഇപ്രകാരം പ്രസ്താവിച്ചു: ‘ജനങ്ങള്‍ ഒരു താഴ്വരയിലും അന്‍സാറുകള്‍ മറ്റൊരു മലഞ്ചെരിവിലും പ്രവേശിക്കുന്നതായാല്‍ അന്‍സാറുകളുടെ മലഞ്ചെരിവിലായിരിക്കും ഞാന്‍ പ്രവേശിക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ 137)

1026 ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്‍റെ താഴ്ഭാഗത്തിലൂടെ അവന്‍റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്‌. (മുസ്ലിം)

നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും 

ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ നമ്പര്‍ 1827, പേജ്. 904)

ബ്യൂട്ടിപാര്‍ലറില്‍ പോയ പോലെയാണ് ഈ വെള്ളിയാഴ്ച ചന്തയില്‍ പോയാല്‍

“അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

സ്വര്‍ഗത്തിലും പൊയ് കൃഷി ചെയ്യാം

അബൂഹുറൈറ (റ) പറയുന്നു: ഒരു ദിവസം തിരുമേനി (സ) സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. തിരുമേനി അരുളി: “സ്വര്‍ഗ്ഗ വാസികളിലൊരാള്‍ തന്‍റെ നാഥനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. “നീ ആശിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ ഇപ്പോഴുള്ളത്?” എന്ന് അല്ലാഹു ചോദിച്ചു. “അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം.” എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണുചിമ്മിത്തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും: “ഇതാ എടുത്തോളൂ മനുഷ്യപുത്രാ! നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല!” ഇതുകേട്ട് ഗ്രാമീണന്‍ പറഞ്ഞു: “അല്ലാഹുവാണെ, ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും, അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍. ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല.”- തിരുമേനി ചിരിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 42, ഹദീസ്‌ 1051, പേജ് 542)

കൊള്ളമുതല്‍ വീട്ടില്‍ കെയറ്റാം കൃഷിയായുധം പാടില്ല!

അബു ഉമാമ (റ) പറയുന്നു: കലപ്പയോ മറ്റുവല്ല കൃഷിയായുധമോ കണ്ടപ്പോള്‍ “ഇത് ഒരു ജനതയുടെ വീട്ടില്‍ പ്രവേശിച്ചാല്‍ ആ വീട്ടില്‍ അല്ലാഹു നിന്ദ്യതയെ പ്രവേശിപ്പിക്കാതിരിക്കുകയില്ല” എന്ന് തിരുമേനി (സ) അരുളിയത് ഞാന്‍ കേട്ടിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, ഹദീസ്‌ 1036, പേജ് 538)

കൊള്ളചെയ്യല്‍:

അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : "ഇതാണ് ഖുഅറിഷുകാരുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം).  പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം."(ഇബൻ ഹാഷിം 428 )
ഒരു ഭ്രാന്തന്‍ എന്ന് ഖുറൈശികള്‍ ഒരിക്കലും എന്നെക്കുറിച്ച് പറയാന്‍ ഇടയാകരുത്: തനിക്കു ബ്രന്താണ് എന്നു മുഹമ്മദ്‌ ഭയപ്പെട്ടു
“അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത് ഉന്മാദിയായ കവിയേയും ഭ്രാന്തനെയുമാണ്. എനിക്കവരെ നോക്കുന്നത് പോലും ഇഷ്ടമല്ല. ഞാന്‍ ചിന്തിച്ചു: ‘ഒരു കവി, അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍ എന്ന് ഖുറൈശികള്‍ ഒരിക്കലും എന്നെക്കുറിച്ച് പറയാന്‍ ഇടയാകരുത്. ഞാന്‍ മലയുടെ ഉച്ചിയിലേക്ക് കയറി താഴോട്ടു ചാടി എന്‍റെ ജീവനെടുത്ത് ഈ ദുരിതത്തില്‍ നിന്ന് രക്ഷ നേടും.’ ആകയാല്‍ ഞാന്‍ മലമുകളിലേക്ക് പോയി. കയറ്റത്തിന്‍റെ പാതി വഴിയില്‍ ഞാന്‍ ആകാശത്തു നിന്ന് ഒരു സ്വരം കേട്ടു: “ഓ, മുഹമ്മദ്‌! താങ്കള്‍ അല്ലാഹുവിന്‍റെ അപ്പോസ്തലനാണ്, ഞാന്‍ ജിബ്രീലും.” (ഇബ്നു ഇസ്ഹാഖിന്‍റെ “സീറാ റസൂല്‍ അള്ളാ”, ആല്‍ഫ്രഡ് ഗ്വില്ലുമിയുടെ ഇംഗ്ലീഷ്‌ തര്‍ജ്ജമ, പുറം.106 ല്‍ )

ഇതൊക്കെ ബ്രന്തിന്റെ ലക്ഷണങ്ങള്‍ അല്ലെ??

“അബുസഈദുല്‍ ഖുദ്രി നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയില്‍ ഒരു കൂട്ടം ജിന്നുകളുണ്ട്. അവര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഈ പാമ്പുകളെ വല്ലവരും കണ്ടാല്‍ മൂന്നു ദിവസം അവര്‍ക്ക്‌ സാവകാശം നല്‍കണം. അതിനു ശേഷം അവയെ കണ്ടാല്‍ കൊല്ലണം. അത് പിശാചാകുന്നു.” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 141)

“അബു ഹുറൈയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ഒരാള്‍ ഒറ്റ അടിക്കു ഒരു പല്ലിയെ കൊന്നാല്‍ അവനു ഇത്ര ഇത്ര നന്മയുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ ഒറ്റ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും, മൂന്നാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ രണ്ടാമത്തെ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും ഉണ്ട്” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 146 (2240)

“അബ്ദുല്ലാഹ് നിവേദനം: റസൂല്‍ പറഞ്ഞു: ഒരു പൂച്ച കാരണമായി ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അതിനെ അവള്‍ ബന്ധനത്തിലാക്കി. അങ്ങനെ അത് ചത്തു. അതുകാരണം അവള്‍ നരകത്തില്‍ പ്രവേശിച്ചു. ബന്ധനത്തിലാക്കിയപ്പോള്‍ അവള്‍ അതിനു ഭക്ഷണവും വെള്ളവും കൊടുത്തില്ല. ഭൂമിയില്‍ നിന്ന് വല്ല പ്രാണികളെയും പിടിച്ചു തിന്നാന്‍ അതിനെ വിട്ടയച്ചതുമില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 151)

ജാബിര്‍ ബിന്‍ സമുറെ നിവേദനം : അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു:- "ഞാന്‍ പ്രവാചകന്‍ ആകുന്നതിനു മുന്‍പ് ആഗമനസമയം എനിക്ക് സലാം നല്‍കിയിരുന്ന മക്കയിലെ ഒരു കല്ലിനെ ഞാന്‍ ഇന്നും തിരിച്ചറിയുന്നുണ്ട്." (സ്വഹീഹ് മുസ്ലീം, പുസ്തകം 43,  ഹദീസ്‌ നമ്പര്‍ 2)

മുഹമ്മദ്‌ നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു.
അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.
അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).

കള്ളപ്രവാചകനെ ശിക്ഷിക്കുന്ന വിധമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കള്ളപ്രവാചകന്‍റെ ജീവനാഡി മുറിച്ചു കളയും എന്നാണുള്ളത്. 

ആയിഷ പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡി മുറിഞ്ഞു പോകുന്ന പോലെ അനുഭവപ്പെടുന്നു. (സ്വഹീഹ് ബുഖാരി, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713)

മുലകുടി ഹദിസ്

ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്ള ഒരിക്കല്‍  നബിയുടെ അരികില്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫ:യുടെ (സഹ്ളയുടെ ഭര്‍ത്താവാണ് അബുഹുദൈഫ:)  മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘അയാള്‍ക്ക് നീ മുലപ്പാല്‍ കൊടുക്കുക.’ അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?’ അപ്പോള്‍  നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 26)


ശുക്ലംബരധരെ

അല്‍ഖമത്ബ്നു അസ് വദ് നിവേദനം: ഒരാള്‍ ആഇശയുടെ (വീടിനു) അടുത്തു താമസിച്ചിരുന്നു. അയാള്‍ രാവിലെ തന്‍റെ വസ്ത്രം കഴുകുകയായിരുന്നു. ആഇശ പറഞ്ഞു: ‘നീ അത് (ഇന്ദ്രിയം) വസ്ത്രത്തില്‍ കണ്ടാല്‍ അതിന്‍റെ സ്ഥലം കഴുകിയാല്‍ മതിയാകുമായിരുന്നു. അത് കാണുന്നില്ലെങ്കില്‍ അതിന്‍റെ ചുറ്റുഭാഗവും വെള്ളം കുടഞ്ഞാല്‍ മതിയാകുമായിരുന്നു. നബിയുടെ വസ്ത്രത്തില്‍ നിന്നും ഞാന്‍ അത് ഉരസിക്കളഞ്ഞിട്ടുണ്ട്. ആ വസ്ത്രം ധരിച്ചു നബി നമസ്കരിക്കുകയും ചെയ്തിട്ടുണ്ട്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 105)

അംറുബ്നു മൈമൂന്‍ നിവേദനം: മനുഷ്യന്‍റെ വസ്ത്രത്തില്‍ ഇന്ദ്രിയമായാല്‍ ആ വസ്ത്രം മുഴുവനും കഴുകണമോ അതോ (ഇന്ദ്രിയം) ആയ ഭാഗം മാത്രം കഴുകിയാല്‍ മതിയോ എന്ന് ഞാന്‍ സുലൈമാനുബ്നുയസാറിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ആഇശ എന്നോട് പറഞ്ഞിട്ടുണ്ട്: ‘റസൂല്‍ (വസ്ത്രത്തില്‍ നിന്നു) ഇന്ദ്രിയം കഴുകിക്കളയുകയും ശേഷം ആ വസ്ത്രം ധരിച്ചു കൊണ്ട് നമസ്കാരത്തിന് പോകുകയും ചെയ്തിരുന്നു. ആ കഴുകിയ അടയാളം ഞാന്‍ അതില്‍ കണ്ടിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 108)

അബ്ദുല്ലാഹിബ്നുശിഹാബില്‍ ഖൗലാനി നിവേദനം ചെയ്യുന്ന ഇത് മുകളിലെ ഹദീസിന്‍റെ ആവര്‍ത്തനമാണ്.. ഇതില്‍ ഇത്രയുകൂടി അധികം വന്നിരിക്കുന്നു): ആഇശ പറയുന്നു: ‘(വസ്ത്രത്തില്‍ ) ഇന്ദ്രിയം കണ്ടാല്‍ത്തന്നെയും താങ്കള്‍ അത് (ആ വസ്ത്രം) കഴുകേണ്ടതുണ്ടോ? നബിയുടെ വസ്ത്രത്തില്‍ നിന്നും അത് (ഇന്ദ്രിയം) ഉണങ്ങിയ നിലയില്‍ നഖം കൊണ്ട് ചുരണ്ടിക്കളയാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 109)

കാട്ടു കഴുതയെ കഴിക്കാം

സന്ദേശവാഹകരില്‍ നിന്നും തന്നെയുള്ള സുഹ്രി നിവേദകന്‍ ആയിട്ടുള്ള ഒരു ഹദിസ് : "ഞാന്‍ ഒരു കാട്ടു കഴുതയ്ടെ മാംസം ഉപഹാരമായി അദ്ദേഹത്തിന് (അല്ലഹുവിന്റെ പ്രവാചകന്) നല്‍കി" (സഹിഹ് മുസ്ലിം 7:2703)

ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല.

ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605)

എന്‍റെ മേലുമുണ്ട് ജിന്ന്.

അബ്ദുല്ലാഹിബ്നു മസ്ഊദ് നിവേദനം: നബി പറഞ്ഞു: ‘ജിന്നില്‍ നിന്നും ഒരു കൂട്ടാളിയെ അവന്‍റെ മേല്‍ ഏല്പ്പിക്കപ്പെട്ടിട്ടല്ലാതെ നിങ്ങളില്‍ ആരുമില്ല.’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരെ, താങ്കളുടെ മേലുമുണ്ടോ?’ അവിടുന്ന് പറഞ്ഞു: ‘എന്‍റെ മേലുമുണ്ട്. പക്ഷെ അള്ളാഹു എന്നെ സഹായിച്ചത് കൊണ്ട് ഞാന്‍ രക്ഷപ്പെടുന്നു. അവന്‍ എന്നോട് നല്ലതല്ലാതെ കല്‍പ്പിക്കുകയില്ല. (സ്വഹീഹ് മുസ്ലീം വാല്യം 3, ഭാഗം 50, ഹദീസ്‌ നമ്പര്‍ 69 (2814)

ഇബ്രാഹിം എന്ന നുണയന്‍

അബു ഹുറയ്‌റ നിവേദനം: റസൂല്‍ പറഞ്ഞു: മൂന്നു കളവുകളല്ലാതെ ഇബ്രാഹീം നബി പറഞ്ഞിട്ടില്ല. രണ്ടെണ്ണം അല്ലാഹുവിന്‍റെ ദാത്തിന്‍റെ വിഷയത്തിലാണ്. ഞാന്‍ രോഗിയാണ് എന്ന് പറഞ്ഞ വാക്കും, അല്ല അത് ചെയ്തത് അവരിലെ വലിയവനാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കും, ഒന്ന് സാറയുടെ കാര്യത്തിലും. അത്, പോക്കിരിയായ ഒരു ഭരണകര്‍ത്താവിന്‍റെ പ്രദേശത്ത്‌ അദ്ദേഹം വന്നു. കൂടെ സാറയുമുണ്ടായിരുന്നു. അവര്‍ അതിസുന്ദരിയുമായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: ‘ഇവന്‍ ഒരു പോക്കിരിയാണ്. നീയെന്‍റെ ഭാര്യയാണ് എന്ന് പറഞ്ഞാല്‍ ഇവനെന്നെ നിന്‍റെ കാര്യത്തില്‍ പരാജയപ്പെടുത്തും. നിന്നോടവന്‍ ചോദിച്ചാല്‍ നീയെന്‍റെ സഹോദരിയാണെന്ന് പറഞ്ഞേക്കണം. (യഥാര്‍ത്ഥത്തില്‍ ) നീ ഇസ്ലാമിലെ എന്‍റെ സഹോദരി തന്നെയാണല്ലോ. നീയും ഞാനുമല്ലാതെ ഭൂമിയിലൊരു മുസ്ലീമുള്ളതായി എനിക്കറിഞ്ഞുകൂടാ. അങ്ങനെ അയാളുടെ നാട്ടില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ ആ പോക്കിരിയുടെ ഒരു വക്താവ് അവരെ (സാറയെ) കണ്ടു. അവന്‍ അവന്‍റെയടുത്തു ചെന്ന് പറഞ്ഞു: ‘അങ്ങയുടെ ഈ നാട്ടില്‍ ഒരു സ്ത്രീ വന്നിട്ടുണ്ട്. അവള്‍ അങ്ങേക്കല്ലാതെ മറ്റാര്‍ക്കും പറ്റുകയില്ല.’ അങ്ങനെ ആളെ അയച്ചു അവരെ വരുത്തി. അപ്പോള്‍ ഇബ്രാഹീം നബി നമസ്കരിക്കാനായി നിന്നു. സാറയുടെ അടുത്ത് അവന്‍ വന്നപ്പോള്‍ അവരുടെ നേരെ കൈനീട്ടിപ്പിടിക്കാന്‍ അവനു കഴിഞ്ഞില്ല. അവന്‍റെ കൈ ശക്തമായി ചുരുട്ടിപ്പിടിക്കപ്പെട്ടു.
അപ്പോള്‍ അവന്‍ അവനോട് പറഞ്ഞു: ‘എന്‍റെ കൈ വിടുവിക്കാന്‍ നീ  അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. ഞാന്‍ നിന്നെ ഉപദ്രവിക്കുകയില്ല.’ അപ്പോള്‍ അവരങ്ങിനെ ചെയ്തു. എന്നാലവന്‍ വീണ്ടുമത് ചെയ്തു. അപ്പോള്‍
ആദ്യത്തെക്കാള്‍ ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ ആദ്യത്തെപ്പോലെ അവന്‍ പറഞ്ഞു. അവരങ്ങിനെ (പ്രാര്‍ത്ഥിച്ചു). എന്നാല്‍ വീണ്ടും അവനതു ആവര്‍ത്തിച്ചു. അപ്പോള്‍ ആദ്യത്തെ രണ്ടു തവണത്തേക്കാള്‍
ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്‍റെ കൈ നിവര്‍ത്തിക്കിട്ടാന്‍ നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവിനെത്തന്നെ നിന്നെ ഞാന്‍ ഉപദ്രവിക്കുകയില്ല.’ അപ്പോഴും അവരങ്ങിനെ ചെയ്തു. അവന്‍റെ കൈ
നീട്ടപ്പെട്ടു. അവരെക്കൊണ്ടുവന്നവനെ വിളിച്ചിട്ട് അവനോട് പറഞ്ഞു: ‘നീ എനിക്ക് കൊണ്ടുവന്നു തന്നത് ഒരു പിശാചിനെയാണ്; ഒരു മനുഷ്യനെയല്ല എത്തിച്ചു തന്നത്. എന്‍റെ പ്രദേശത്ത്‌ നിന്ന് ഇവളെ പുറത്താക്കൂ. ഹാജറയെ അവള്‍ക്ക് കൊടുക്കുക.’
അബു ഹുറയ്‌റ പറയുന്നു: അങ്ങനെ അവള്‍ നടന്നു വന്നു. അവരെ കണ്ടപ്പോള്‍ ഇബ്രാഹീം നബി നമസ്കാരത്തില്‍ നിന്നു വിരമിച്ചു. എന്നിട്ട് അവരോടു ചോദിച്ചു: ‘എന്തുണ്ടായി?’ അവര്‍ പറഞ്ഞു: ‘നല്ലത് മാത്രം, ആ തെമ്മാടിയുടെ
കരത്തെ അള്ളാഹു തടഞ്ഞു. അവന്‍റെ ഒരു അടിമ സ്ത്രീയെ തന്നു.’ അബു ഹുറയ്‌റ പറയുന്നു: ‘അറബികളെ, അവരാണ് നിങ്ങളുടെ ഉമ്മ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 154)

അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി:

‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189)

സംസാരിക്കുന്ന പശുവും പട്ടിയുമെല്ലാം മുഹമ്മദിന്റെ ബ്രന്തിന്റെ ലക്ഷണമോ ??

അബൂഹുറൈറ (റ) പറയുന്നു: ഒരിക്കല്‍ തിരുമേനി (സ) അരുളി: “ഒരാള്‍ ഒരു പശുവിന്‍റെ പുറത്തു കയറി യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്ക് വെച്ച് പശു അയാളുടെ നേര്‍ക്ക്‌ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു: ‘എന്നെ സൃഷ്ടിച്ചത് ഇതിനു വേണ്ടിയല്ല, കൃഷിക്ക്‌ വേണ്ടിയാണ്.’ തിരുമേനി തുടര്‍ന്നരുളി: “പശു സംസാരിച്ചുവെന്നത് ഞാന്‍ വിശ്വസിക്കുന്നു. അപ്രകാരം തന്നെ അബൂബക്കറും ഉമറും വിശ്വസിക്കുന്നു.” (തിരുമേനി തുടര്‍ന്നരുളി): ഒരിക്കല്‍ ഒരു ചെന്നായ ഒരാടിനെ തട്ടിക്കൊണ്ടുപോയി. അപ്പോള്‍ ആട്ടിടയന്‍ അതിന്‍റെ പിന്നാലെ ഓടി. അന്നേരം ചെന്നായ ചോദിച്ചു: “ഒരു ഇടയനില്ലാത്ത കാലത്ത് വന്യമൃഗങ്ങള്‍ ഈ ആടുകളെ ആക്രമിക്കാനെത്തുമ്പോള്‍ ഇവയെ രക്ഷിക്കാന്‍ ഞാനല്ലാതെ മാറ്റാരാണുണ്ടാവുക?” അപ്പോഴും തിരുമേനി അരുളി: ചെന്നായ സംസാരിച്ചുവെന്ന കാര്യത്തിലും എനിക്കും അബൂബക്കറിനും ഉമറിനും ഉറപ്പുണ്ട്.” അബൂബക്കറും ഉമറും അന്ന് ആ സദസ്സിലുണ്ടായിരുന്നില്ലെന്ന് അബൂഹുറൈറയില്‍ നിന്ന് റാവി രിവായത്ത് ചെയ്യുന്നു. (സഹീഹുല്‍ ബുഖാരി, ഹദീസ്‌ 1040, പേജ് 538)

സ്ത്രീകളുടെ കുറവ് :

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങളും പാപമോചനത്തിനുള്ള അര്‍ത്ഥനയും വര്‍ദ്ധിപ്പിക്കുക. നരകവാസികളില്‍ കൂടുതലായി ഞാന്‍ നിങ്ങളെ കാണുന്നു.’ അപ്പോള്‍ അവരുടെ കൂട്ടത്തിലെ തന്‍റേടിയായ ഒരു സ്ത്രീ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളാകുന്നത്?’ നബി പറഞ്ഞു: ‘നിങ്ങള്‍ ശാപവാക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിനോട്‌ നന്ദികേടു കാണിക്കുന്നു. നിങ്ങളേക്കാള്‍ ദീനും ബുദ്ധിയും കുറഞ്ഞവരും, കാര്യശേഷിയില്‍ മികച്ചു നില്‍ക്കുന്നവരെ (ബുദ്ധിമാനായ പുരുഷനെപ്പോലും) കീഴടക്കുന്നവരുമായ ആരെയും ആരേയും ഞാന്‍ കണ്ടിട്ടില്ല.’ അവള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്താണ് (ഞങ്ങളുടെ) ദീനിന്‍റെയും ബുദ്ധിയുടേയും കുറവ്? നബി പറഞ്ഞു: ‘രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്‍റെ സാക്ഷ്യത്തിന് തുല്യമാണ്. ഇത് ബുദ്ധിയുടെ കുറവാണ്. (പ്രസവം, ആര്‍ത്തവം എന്നിവയുടെ) കുറേ ദിവസങ്ങള്‍ അവള്‍ നമസ്കരിക്കാതെയും റമദാനില്‍ വ്രതം അനുഷ്ഠിക്കാതെയും കഴിച്ചു കൂട്ടുന്നു. ഇത് മതത്തിന്‍റെ കുറവാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 132 (79)

അബൂസഈദുല്‍ ഖുദ്രി (റ) പറയുന്നു: ഒരിക്കല്‍ തിരുമേനി വലിയ പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ചെറിയ പെരുന്നാള്‍ ദിവസം, നമസ്കാര മൈതാനത്ത് (നമസ്കാരാനന്തരം) സ്ത്രീകളുടെ അടുത്തേക്ക്‌ വന്നു. അവിടെ വെച്ച് അരുളി: “സ്ത്രീ സമൂഹമേ!നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക, നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്.” “തിരുമേനി! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം?” ആ സ്ത്രീകള്‍ ചോദിച്ചു, തിരുമേനി അരുളി: “അവര്‍ മറ്റുള്ളവരെ കൂടുതല്‍ ശപിച്ചു കൊണ്ടും ശകാരിച്ചു കൊണ്ടുമിരിക്കും, മാത്രമല്ല ഭര്‍ത്താക്കന്മാരോട് നന്ദികേട്‌ കാണിക്കുകയും ചെയ്യും. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ കണ്ടിട്ടില്ല.” സ്ത്രീകള്‍ ചോദിച്ചു: “തിരുമേനി! ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണ് കുറവ്?” തിരുമേനി അരുളി: “സ്ത്രീയുടെ സാക്ഷ്യത്തിന് അരപുരുഷന്‍റെ സാക്ഷ്യത്തിന്‍റെ സ്ഥാനമല്ലേ കല്പിക്കുന്നുള്ളൂ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “അവര്‍ക്ക്‌ ബുദ്ധി കുറവാണെന്നതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “ദീന്‍ കുറവായതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 203, പേജ് 252)

എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു

അബു ഹുറയ്‌റ നിവേദനം: നബി പറഞ്ഞു: അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍ നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവരുടെ (രഹസ്യ കാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 34)

ഒട്ടകത്തെ കെട്ടുന്ന കയര്‍ അവര്‍ എനിക്ക് നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്‍റെ പേരില്‍ പോലും ഞാന്‍ അവരോടു യുദ്ധം ചെയ്യുന്നതാണ്

“അബു ഹുറൈയ്റ നിവേദനം: നബി മരണപ്പെടുകയും അനന്തരം അബൂബക്കര്‍ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുകയും, ധാരാളം അറബികള്‍ (ഇസ്ലാം സ്വീകരിച്ചതിനു ശേഷം) നിഷേധികളാവുകയും (അബൂബക്കര്‍ അവരോടു യുദ്ധത്തിനു ഒരുങ്ങുകയും) ചെയ്തപ്പോള്‍ ഉമര്‍, അബൂബക്കറിനോട് ഇങ്ങനെ ചോദിച്ചു: ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു പറയുന്നത് വരെ അവരോടു യുദ്ധം ചെയ്യുവാനാണ് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഏതൊരാള്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്നു പറയുന്നുവോ അവന്‍റെ ജീവനും ധനവും ആ പ്രഖ്യാപനം മൂലം ഉണ്ടാകുന്ന ബാധ്യതകളുമൊഴികെ അവന്‍ എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു. അവനെ അല്ലാഹുവാണ് വിചാരണ ചെയ്യുക എന്ന് നബി പറഞ്ഞിരിക്കെ താങ്കള്‍ എങ്ങനെയാണ് (സകാത്ത്‌) നല്‍കാത്ത ഈ ജനങ്ങളോട് യുദ്ധം ചെയ്യുക?. അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! നമസ്കാരവും സക്കാത്തും തമ്മില്‍ വേര്‍തിരിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. കാരണം, സക്കാത്ത് ധനത്തിന്‍റെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹുവാണ് സത്യം! നബിക്ക്‌ അവര്‍ നല്‍കിയിരുന്ന ഒട്ടകത്തെ കെട്ടുന്ന കയര്‍ അവര്‍ എനിക്ക് നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്‍റെ പേരില്‍ പോലും ഞാന്‍ അവരോടു യുദ്ധം ചെയ്യുന്നതാണ്. അന്നേരം ഉമര്‍ പറഞ്ഞു: “അല്ലാഹുവാണ് സത്യം! അല്ലാഹു അബൂബക്കറിന്‍റെ ഹൃദയത്തില്‍ യുദ്ധം തോന്നിപ്പിച്ചതാണെന്നും അതാണ്‌ സത്യമെന്നും എനിക്കിപ്പോള്‍ ബോദ്ധ്യമായി.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 32)

ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്നുച്ചരിക്കത്തവരുടെ സ്വത്ത്‌ പിടിച്ചെടുക്കുക

അബു മാലിക്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു: ‘ഏതൊരാള്‍ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്നുച്ചരിക്കുകയും, ആരാധിക്കപ്പെടുന്ന അല്ലാഹുവല്ലാത്തവരെ നിഷേധിക്കുകയും ചെയ്തുവോ അവന്‍റെ സ്വത്ത്‌ പിടിച്ചെടുക്കലും രക്തം ചിന്തലും (വധിക്കലും) നിഷിദ്ധമാണ്. അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവാണ് നിര്‍വ്വഹിക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 37)

അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘ലാഇലാഹഇല്ലല്ലാഹ്’ എന്നുച്ചരിക്കപ്പെടുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അത് ഉച്ചരിച്ചു കഴിഞ്ഞാല്‍ തന്‍റെ സ്വത്തും ശരീരവും എന്നില്‍ നിന്ന് സംരക്ഷിച്ചു കഴിഞ്ഞു. പിന്നീട് ആ വാക്യം മൂലം നിര്‍ബന്ധമായി തീരുന്നവ മാത്രമേ അവനില്‍ നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 33)

അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: ;അല്ലാഹു അല്ലാതെ യാതോരാരാധ്യനുമില്ലെന്ന് സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ടുവന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍ നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവരുടെ (രഹസ്യകാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 34)


കൊള്ള മുതല്‍ കിട്ടാന്‍ വേണ്ടി മുസ്ലീങ്ങളെപ്പോലും മുസ്ലീങ്ങള്‍ കൊന്നിരുന്നു:

ഇബ്നു അബ്ബാസ്‌ നിവേദനം: മുസ്ലീങ്ങളില്‍പ്പെട്ട ചിലയാളുകള്‍ യുദ്ധാര്‍ജ്ജിത സ്വത്തിന്‍റെ അടുക്കല്‍ ഒരാളെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അസ്സലാമു അലൈക്കും’ (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും നിങ്ങളുടെ മേല്‍ വര്‍ഷിക്കട്ടെ). എന്നാല്‍ അവര്‍ അദ്ദേഹത്തെ പിടികൂടി വധിക്കുകയും ആ യുദ്ധാര്‍ജ്ജിത സ്വത്ത് എടുക്കുകയും ചെയ്തു. അപ്പോള്‍ ഖുര്‍ആനിലെ ഈ വചനം- നിങ്ങള്‍ക്ക്‌ സലാം അര്‍പ്പിച്ചവരോട് നീ വിശ്വാസിയല്ല
എന്ന് നിങ്ങള്‍ പറയരുത്- അവതരിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 54, ഹദീസ്‌ നമ്പര്‍ 22 (3025)
ഉസാമ (റ) പറയുന്നു: തിരുമേനി (സ) ഞങ്ങളെ “ഹൂര്‍ക്ക” എന്ന സ്ഥലത്തേക്ക് യുദ്ധത്തിന്നയച്ചു. ഞങ്ങള്‍ പ്രഭാതവേളയില്‍ ആ ജനതയെ ആക്രമിച്ചു പരാജയപ്പെടുത്തി ഓടിച്ചു. അതിനിടയില്‍ ഞാനും ഒരു അന്‍സാരിയും കൂടി അവരിലൊരാളുടെ അടുക്കല്‍ ഓടി എത്തി.ഞങ്ങളയാളെ വളഞ്ഞപ്പോള്‍ ആ മനുഷ്യന്‍ “ലാഇലാഹഇല്ലല്ലാഹു” എന്ന് പറഞ്ഞു. അന്നേരം അന്‍സാരി ആക്രമണത്തില്‍ നിന്നു പിന്മാറി. ഞാനാകട്ടെ, എന്‍റെ കുന്തം കൊണ്ട് ഒരു കുത്തു കൊടുത്ത് അവനെ കൊന്നു കളഞ്ഞു. ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും ഈ വിവരം തിരുമേനി അറിഞ്ഞു കഴിഞ്ഞിരുന്നു. അവിടുന്ന് അരുളി: “ഉസാമ, ലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞ ശേഷവും നീ അവനെ കൊന്നു കളഞ്ഞു, അല്ലേ?” ഞാന്‍ പറഞ്ഞു: “അയാള്‍ രക്ഷപ്പെടുവാനുപയോഗിച്ച അടവ് മാത്രമാണത്.” അവിടുന്ന് അതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവസാനം അതിനു മുമ്പ് ഞാന്‍ ഇസ്ലാം സ്വീകരിച്ചിരുന്നില്ലെങ്കില്‍ നന്നായിരുന്നുവെന്നു പോലും എനിക്ക് തോന്നിപ്പോയി.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1614,
പേജ് 786,788)

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി (സ) ഖാലിദ്‌ബ്നുല്‍ വലീദ് (റ) നെ ബനൂ ജദീമ ഗോത്രക്കാരുടെ അടുക്കലേക്കയച്ചു. അദ്ദേഹം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. തങ്ങള്‍ ഇസ്ലാം സ്വീകരിച്ചുവെന്നു പറയാന്‍ അവര്‍ക്ക്‌ അറിവുണ്ടായിരുന്നില്ല. “ഞങ്ങള്‍ മതം മാറി” എന്ന് പറയാനേ അവര്‍ക്കറിവുണ്ടായിരുന്നുള്ളൂ. ഖാലിദ്‌ (റ) അവരുമായി യുദ്ധം ചെയ്യാനും അവരില്‍ ചിലരെ വധിക്കുവാനും മറ്റു ചിലരെ തടവുകാരാക്കാനും തുടങ്ങി. ഞങ്ങളോരോരുത്തര്‍ക്കും അവരവരുടെ ബന്ധനസ്ഥരെ ഏല്‍പ്പിച്ചു തന്നു. ഒരു ദിവസം ഖാലിദ്‌ (റ) ഞങ്ങളോടെല്ലാം  അവരവരുടെ പക്കലുള്ള ബന്ധനസ്ഥരെ വധിക്കാന്‍ കല്പിച്ചു. ഞാന്‍ പറഞ്ഞു: “ഞാന്‍ എന്‍റെ ബന്ധനസ്ഥരെ
വധിക്കുകയില്ല; മാത്രമല്ല, എന്‍റെ കൂട്ടുകാരും തങ്ങളുടെ ബന്ധനസ്ഥരെ വധിക്കുകയില്ല.” ഒടുവില്‍ തിരുമേനി (സ) യുടെ അടുക്കല്‍ ചെന്ന് വിവരങ്ങളെല്ലാം പറഞ്ഞപ്പോള്‍ തിരുമേനി (സ) തന്‍റെ കൈ ഉയര്‍ത്തി ഇങ്ങിനെ പ്രാര്‍ത്ഥിച്ചു:  അല്ലാഹുവേ, ഖാലിദ്‌ ചെയ്ത പ്രവൃത്തിയില്‍ എനിക്ക്  യാതൊരുത്തരവാദിത്തവുമില്ലെന്നു ഞാന്‍ ഇതാ ഒഴിഞ്ഞു പറഞ്ഞു കൊള്ളുന്നു.” തിരുമേനി (സ) അത് രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1630, പേജ് 796)

ബുറൈദാ(റ) പറയുന്നു: ഗനീമത്ത് സ്വത്തിലെ അഞ്ചിലൊന്ന് ശേഖരിക്കാന്‍ അലിയെ തിരുമേനി(സ) ഖാലിദിന്‍റെ അടുത്തേക്കയച്ചു. അദ്ദേഹം രാവിലെ കുളിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നി. ഞാന്‍ ഖാലിദിനോട് ചോദിച്ചു: “ഇദ്ദേഹം ചെയ്യുന്നത് നിങ്ങള്‍ കാണുന്നില്ലേ?” പിന്നീട് ഞങ്ങള്‍ തിരുമേനിയുടെയടുക്കല്‍ ചെന്നപ്പോള്‍ ഇക്കാര്യം ഞാനുണര്‍ത്തി. തിരുമേനി ചോദിച്ചു: “ബുറൈദാ! നിങ്ങള്‍ക്ക്‌ അലിയോടു ദേഷ്യം തോന്നുന്നുണ്ടോ?”
“അതെ”-ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി അരുളി: “നിങ്ങള്‍ ദേഷ്യം കാണിക്കേണ്ടതില്ല. ഗനീമത്തിന്‍റെ ഓഹരിയില്‍ ഇതിലുമധികം അദ്ദേഹത്തിനവകാശമുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1635, പേജ് 798)

ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)

ഇബ്നു ഉമര്‍ പറയുന്നു: ഖൈബര്‍ യുദ്ധദിവസം യുദ്ധത്തില്‍ കൈവന്ന സമ്പത്ത് തിരുമേനി (സ) കുതിരപ്പടയാളിക്ക് രണ്ട് ഓഹരി, കാലാള്‍ക്ക് ഒരോഹരി എന്ന തോതിലാണ് പങ്കിട്ടുകൊടുത്തത്. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1608, പേജ് 784)

അബുമൂസ (റ) പറയുന്നു: ഖൈബര്‍ ജയിച്ച ഉടനെയാണ് ഞങ്ങള്‍ തിരുമേനിയുടെ അടുക്കല്‍ എത്തിയത്. ഖൈബറിലെ യുദ്ധസമ്പത്തില്‍ നിന്ന് ഞങ്ങള്‍ക്കും ഓഹരികള്‍ വിഭജിച്ചു തന്നു. ഞങ്ങള്‍ക്കല്ലാതെ, യുദ്ധത്തില്‍ പങ്കെടുക്കാത്ത മറ്റാര്‍ക്കും അവിടുന്ന് വിഹിതം നല്‍കിയില്ല.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1611, പേജ് 786)
അബു ഖത്താദ നിവേദനം: ഹുനൈന്‍ വര്‍ഷത്തില്‍ റസൂലിന്‍റെ കൂടെ ഞങ്ങള്‍ പുറപ്പെട്ടു. അങ്ങനെ ഞങ്ങള്‍ (ശത്രുക്കലുമായി) ഏറ്റുമുട്ടിയപ്പോള്‍ മുസ്ലീങ്ങള്‍ക്ക് ഒരു പിന്തിരിഞ്ഞോട്ടമുണ്ടായി. അപ്പോള്‍ ഒരു ബഹുദൈവവിശ്വാസി ഒരു മുസ്ലീമിന്‍റെ മീതെ കയറിയിരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അതിവേഗതയില്‍ അവിടെ എത്തി. പിറകിലൂടെ അവന്‍റെ കഴുത്തിനും പിരടിക്കുമിടയില്‍ ഒരു വെട്ടുകൊടുത്തു. അപ്പോള്‍ അവന്‍ എന്‍റെ നേരെ തിരിഞ്ഞ് കൂട്ടിപ്പിടിച്ചു ഞെരുക്കി. അപ്പോള്‍ എനിക്ക് മരണത്തിന്‍റെ മണം അനുഭവപ്പെട്ടു. പിന്നെ അല്പം കഴിഞ്ഞപ്പോള്‍ അവന് മരണം എത്തിയപ്പോള്‍ അവന്‍ എന്നെ വിട്ടു. പിന്നെ ഞാന്‍ ഉമറിന്‍റെയടുക്കല്‍ ചെന്നു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ തീരുമാനമാകുമിത്.’ പിന്നെ ആളുകളെല്ലാം തിരിച്ചു വന്നു. റസൂല്‍ ഒരിടത്ത് ഇരുന്നു. എന്നിട്ട് പറഞ്ഞു: ‘ഒരാളെ കൊന്നവന്‍ അവന്‍ തന്നെയാണത് ചെയ്തതെന്ന് തെളിവുണ്ടെങ്കില്‍ കൊല്ലപ്പെട്ടവനില്‍ നിന്നെടുക്കുന്നത് (ആയുധങ്ങളും മറ്റും) അവനുള്ളതാണ്.’ അപ്പോള്‍ ഞാന്‍ എഴുന്നേറ്റു പറഞ്ഞു: ‘എനിക്ക് ആര് സാക്ഷി നില്‍ക്കും?’ പിന്നെ ഇരുന്നു. വീണ്ടും അതുപോലെ (ആവര്‍ത്തിച്ചു) പറഞ്ഞു: ‘ആര് എനിക്ക് സാക്ഷി നില്‍ക്കും?’ പിന്നെ ഞാന്‍ ഇരുന്നു. അങ്ങനെ അദ്ദേഹം മൂന്നാം തവണയും അപ്രകാരം പറഞ്ഞു. എന്നിട്ട് ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘അബു ഖത്താദേ, താങ്കള്‍ക്ക് സാക്ഷിയില്ലേ?’ അപ്പോള്‍ ഞാന്‍ നബിയോട് ഉണ്ടായ സംഭവം വിശദീകരിച്ചു കൊടുത്തു. അപ്പോള്‍ ജനങ്ങളില്‍ നിന്ന് ഒരാള്‍ പറഞ്ഞു: ‘അദ്ദേഹം പറഞ്ഞത് സത്യമാണു ദൈവദൂതരേ... ആ കൊല്ലപ്പെട്ടവനില്‍ നിന്ന് എടുത്ത (ഉപകരണങ്ങള്‍ ) എന്‍റെ പക്കലുണ്ട്. ഇദ്ദേഹത്തിന്‍റെ അവകാശം അതില്‍നിന്ന് നല്‍കി തൃപ്തിപ്പെടുത്തിയാലും.’ അപ്പോള്‍ അബൂബക്കര്‍ സിദ്ധിഖ്‌ പറഞ്ഞു: ‘ഇല്ല; അല്ലാഹുവാണെ സത്യം! അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ രണശൂരത പ്രകടിപ്പിച്ചു അല്ലാഹുവിനും അവന്‍റെ ദൂതനും വേണ്ടി രണവീരന്‍ യുദ്ധം ചെയ്യുകയും എന്നിട്ട് ലഭിച്ച ഉപകരണങ്ങള്‍ നിനക്ക് തരികയുമോ! അതില്ല.’ അപ്പോള്‍  നബി പറഞ്ഞു: ‘അദ്ദേഹം പറഞ്ഞത് ശരിയാണ്. അത് അദ്ദേഹത്തിനു കൊടുക്കുക.’ അങ്ങനെ നബി എനിക്ക് അത് തന്നു. ഞാന്‍ പടയങ്കി വിറ്റു. അതുകൊണ്ട് ഞാന്‍ ബനൂസലമത്ത് ഗോത്രത്തില്‍നിന്നു ഒരു തോട്ടം വാങ്ങി. ഇസ്ലാമില്‍ എനിക്ക് ആദ്യമായി ലഭിച്ച ധനമാണത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 41 (1751)

ഉമര്‍ നിവേദനം: ബനൂനദീര്‍ ഗോത്രത്തിന്‍റെ ധനം അള്ളാഹു അവന്‍റെ ദൂതന് കൈവരുത്തിക്കൊടുത്തതാണ്. അതിനായി മുസ്ലീങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല. അപ്പോള്‍ അത് നബിക്ക്‌ പ്രത്യേകമായി  (നീക്കിവെച്ചി)രുന്നു. അതില്‍നിന്ന് പ്രവാചകന്‍റെ കുടുംബത്തില്‍ ഒരു വര്‍ഷക്കാലത്തെ ചെലവ് നടത്തിയിരുന്നു. അവശേഷിച്ചിരുന്നത് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ (യുദ്ധ)സന്നാഹത്തിനായി കുതിരകള്‍ക്കും ആയുധങ്ങള്‍ക്കുമായി ഉപയോഗിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 48 (1758)

സ്ത്രീകളുടെ ഒരു അവസ്ഥയെ:

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: ‘ദുര്‍ലക്ഷണം (ദു:ശ്ശകുനം) വീട്ടിലും സ്ത്രീയിലും കുതിരയിലുമാകുന്നു.’ (സ്വഹീഹ്മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 115 (2225)
സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം , ഹദീസ്‌ നമ്പര്‍ 116-119 വരെയുള്ളത് മുകളിലെ ഹദീസിന്‍റെ ആവര്‍ത്തനമാണ്. ഇതില്‍ ‘ദു:ശ്ശകുനത്തില്‍ സത്യമുണ്ടെങ്കില്‍ അത് കുതിരയിലും, സ്ത്രീയിലും കുതിരയിലുമാകുന്നു’

"നിങ്ങളുടെ ഈ മുഹമ്മദ്‌ കുള്ളനും തടിയനും ആണല്ലോ": ഉബയദുല്ലഹ്

അബ്ദുസലാം ഇബ്ന്‍ അബുഹസീം അബുതുലത് പറയുന്നു: ഉബയദുല്ലഹ് ഇബ്ന്‍ സിയാദിനെ സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന്‍ അതെന്നോട്‌ അറിയിച്ചു. ഉബയദുല്ലഹ് അദ്ധേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: "നിങ്ങളുടെ ഈ മുഹമ്മദ്‌ കുള്ളനും തടിയനും ആണല്ലോ". ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത് മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്റെ കൂടെയുള്ള സഹവാസം ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍, ഞാന്‍ ചിന്തിക്കുന്നില്ല. (അബു ദാവൂദ് 40:4731)


മുഖത്തെ മായാത്ത മരണകാരണമായ മുറിപ്പാടും, പല്ലുകള്‍ പോയ വിടവും:

സഹല്‍ നിവേദനം: ആയതിനാല്‍ ഉഹുദ് യുദ്ധ ദിവസത്തില്‍ ഉണ്ടായ പ്രവാചകന്റെ മുറിവിനെ പറ്റി ആരഞ്ഞു. അയാള്‍ പറഞ്ഞു, "പ്രവാചകന്റെ മുഖത്തു മുറിവേല്പ്പിക്കപ്പെടുകയും അദ്ധേഹത്തിന്റെ പല്ലുകളില്‍ ഒന്ന് പൊട്ടിപ്പോകുകയും, തലയിലെ പടതൊപ്പി തകര്‍ക്കപ്പെടുകയും ചെയ്തു. രക്തമെല്ലാം ഫാത്തിമ കഴുകി കൊണ്ടിരിന്നു, അലി വെള്ളം പിടിച്ചു കൊടുത്തുകൊണ്ടിരുന്നു. രക്തസ്രാവം തുടര്‍ച്ചയായി കൂടിയപ്പോള്‍ അവള്‍ ഒരു പായ (പനയോല കൊണ്ട് ഉണ്ടാക്കിയത്) ചരമാകുന്ന വരെ കത്തിച്ചുകൊണ്ട്, ആ ചാരം മുറിവിനു മുകളില്‍ ഇടുകയും രക്തസ്രാവം നില്ക്കുകയും ചെയ്തു."
(സഹിഹ് ബുഖാരി 52:159)

ചുഴലി ദീനം, അതോ പ്രേത ബാധയോ ?

ജാബിര്‍ ബിന്‍ അബുദുള്ള നിവേദനം: കാബ പുനര്‍നിര്‍മാണം നടത്തുന്ന വേള, പ്രവാചകനും അബ്ബാസും കല്ലുകള്‍ എടുക്കാന്‍ പോയി. പ്രവാചകനോട് അബ്ബാസ്‌ പറഞ്ഞു "അരയിലെ തുണി (അഴിക്കുകയും) അത് പിരടിക്ക് മുകളില്‍ ഇടുക, എന്നാല്‍ കല്ലുകള്‍ നിങ്ങളെ പരിക്കേല്‍പ്പിക്കുകയില്ല." (പക്ഷെ എപ്പോള്‍ അദ്ദേഹം അരയിലെ തുണി അഴിച്ചോ അപ്പോള്‍ തന്നെ) ആകാശത്തേക്ക് രണ്ടു കണ്ണുകളും തുറിച്ചു അദ്ദേഹം ബോധരഹിതനായി നിലത്തു വീണു. പിന്നീടു ബോധം തിരിച്ചു വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു, "എന്റെ അരപ്പട്ട! എന്റെ അരപ്പട്ട!" എന്നിട്ട് അദ്ദേഹം തന്‍റെ അരപ്പട്ട (തന്റെ അരക്ക് ചുറ്റും) കെട്ടി. (സഹിഹ് ബുഖാരി 58:170)

മകന്റെ (ദത്തുപുത്രന്റെ) ഭാര്യയെ മോഹിച്ചു സ്വന്തമാക്കല്‍:

‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)
സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428): 
‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)

മുഹമ്മദ്‌ അനുവാദം നല്‍കുന്ന മുത്താ എന്ന വ്യഭിചാരം:- 

അങ്ങനെ അവരില്‍ നിന്ന്‌ നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്‌. ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(സൂറ 4:24 )
ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)
റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)

'അസ്സൽ' എന്ന ബലാല്‍സംഗം (വ്യഭിചാരം):- യുദ്ധത്തില്‍ പിടിച്ച സ്ത്രീകളെ എന്ത് ചെയ്യാം എന്നു ഉപദേശം കാണുക.

അബു സൈദ്‌ അല-ഖുദ്രി നിവേദനം: ഞങ്ങൾ അടിമ സ്ത്രീകളെ എടുക്കുകയും , അവരോട് അസ്സൽ (Azl) ചെയ്യുവാനും  ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഇതിനെ കുറിച്ച് ആരാഞ്ഞു, അദ്ദേഹം പറഞ്ഞു : "നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, പക്ഷെ  ന്യായവിധി നാളിനു മുൻപ് ജനിക്കേണ്ട അത്മവണെങ്ങിൽ, അത് ജനിക്കും".(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3373)

അസ്സൽ എന്താണ് എന്ന് കൂടുതൽ അറിയാൻ .(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3371 ) വായിക്കുക [http://searchtruth.com/book_display.php?book=008&translator=2&start=0&number=3371#3371]

അബു അഫാക് എന്ന 100 വയസിനു മുകളില്‍ പ്രായമുള്ള ഒരു വൃദ്ധ-കവിയെ മുഹമ്മദ്‌ ആളയച്ചു കൊല്ലിക്കുന്നു ,അതും മുഹമ്മദിനെ കുറിച്ച് ഒരു കവിത എഴുതിയതിനു .

പ്രവാചകന്‍ പറഞ്ഞു: "ആരാണ് എനിക്ക് വേണ്ടി ഈ ആഭാസനെ കൈകാര്യം ചെയ്യാന്‍ പോകുന്നത്?". അപ്പോള്‍ തന്നെ, വൃന്ഥത്തിലെ ബിന്‍ അമര്‍ ബിന്‍ ഓഫ്-ന്റെ സഹോദരനായ സലിം ബിന്‍ ഉമയര്‍ അങ്ങോട്ട്‌പൊയ് അദ്ധേഹത്തെ കൊന്നു കളഞ്ഞു. (ഇബ്ന്‍-ഹിഷാം പേജ് 581)

ഇര്ഷത്താല്‍ അരിശം കേറി ശാപവാക്കുകള്‍ പോഴിക്കുന്നവന്‍:

ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."

ശപഥം എടുക്കുന്ന:

(ഉമ്മറിന്റെ നിവേദനം : നബി അറിയിച്ചു , " ആരെങ്കിലും ശപഥം എടുക്കുന്നുണ്ടെങ്ങിൽ , അവൻ അല്ലാഹുവിന്റെ നാമത്തിൽ മാത്രം ശപഥം എടുക്കുക." (​സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5,പുസ്തകം  58, നോ 177))

വിഘ്രഹരധാന:

സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’

അലിയും മുഹമ്മദും:

ആമിര്‍ ബ്നു സഅ്ദു ബ്നു അബീവഖാസ്‌ നിവേദനം: മുആവിയത് ബ്നു അബീവഖാസ്‌ സഅ്ദിനോട് കല്പിച്ചു കൊണ്ട് പറഞ്ഞു: ‘അബു തുറാബിനെ (അലിയെ) ചീത്ത പറയാന്‍ നിങ്ങള്‍ക്കെന്താണ് തടസ്സം?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂല്‍ അദ്ദേഹത്തോട് പറഞ്ഞ മൂന്നു കാര്യങ്ങളോര്‍ക്കുമ്പോള്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ കഴിയുകയില്ല. ആ മൂന്നു കാര്യങ്ങളില്‍ ഒരെണ്ണമെങ്കിലും എനിക്കുണ്ടാവുന്നത് ചുവന്ന കുതിരക്കുട്ടി ഉണ്ടാകുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. പ്രവാചകന്‍ ഒരു യുദ്ധഘട്ടത്തില്‍ അദ്ദേഹത്തെ പ്രതിനിധിയാക്കിയപ്പോള്‍ നബി അദ്ദേഹത്തോട് പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. എന്നെ സ്ത്രീകള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലുമാണോ നിര്‍ത്തുന്നത് എന്ന് (അലി) ചോദിച്ചപ്പോള്‍ നബി പറഞ്ഞു: ‘മൂസാന്‍റെ അടുക്കല്‍ ഹറൂനിനുള്ള സ്ഥാനം എന്‍റെ അടുക്കല്‍ നിനക്കുണ്ടാകുന്നത് നിന്നെ തൃപ്തനാക്കുന്നില്ലേ?. പക്ഷേ എനിക്ക് ശേഷം ഒരു പ്രവാചകത്വമില്ല.’ ഖൈബര്‍ യുദ്ധത്തില്‍ നബി അദ്ദേഹത്തോട് പറഞ്ഞത് ഞാന്‍ കേട്ടു. ഇന്ന് അല്ലാഹുവിനെയും റസൂലിനേയും ഇഷ്ടപ്പെടുന്ന ഒരാളുടെ പക്കല്‍ ഞാന്‍ പതാക നല്‍കും. ഞങ്ങള്‍ എല്ലാവരും ആ പതാകയ്ക്ക് മോഹിച്ചു. അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ അലിയോട് എന്‍റെ അടുത്തു വരാന്‍ പറയൂ,’ അപ്പോള്‍ അദ്ദേഹത്തെ അവിടെ കൊണ്ടുവന്നു. അദ്ദേഹത്തിനു ചെങ്കണ്ണായിരുന്നു. അപ്പോള്‍ നബി അദ്ദേഹത്തിന്‍റെ ഇരു കണ്ണിലും തുപ്പി. പതാക അദ്ദേഹത്തിന്‍റെ കൈവശം നല്‍കി. അള്ളാഹു അദ്ദേഹം മുഖേന വിജയം നല്‍കി. ‘അവരോടു പറയുക: വരൂ, നമ്മുടെ മക്കളേയും നിങ്ങളുടെ മക്കളേയും വിളിക്കുക’ എന്ന വചനം ഇറങ്ങിയപ്പോള്‍ നബി അലിയേയും ഫാത്വിമയെയും ഹസനിനേയും ഹുസൈനിനേയും വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു: ‘ഇവരാണ് എന്‍റെ ആളുകള്‍ .’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 32)

അബുബക്കര്‍ ആണ് ഖുറാന്‍ ആദ്യം ശേഖരിക്കാന്‍ ശ്രമിച്ചത്. അല്‍-യാമ യുദ്ധത്തില്‍ ഖുറാ വിഭാഗത്തില്‍ പെടുന്നവര്‍ വളരെയധികം മരിച്ചപ്പോള്‍, ബാക്കിയുള്ള ഖുറാന്‍ ബാക്കിയുള്ളവരില്‍ നിന്ന് ശേഖരിക്കാന്‍ അബുബക്കര്‍ നിര്ബെന്തനയത്. 

സൈദ്‌ ബിന്‍ താബിത് നിവേദനം: അബു-ബക്കര്‍ അസ-സിദ്ദിക്ക് യമാമയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി എന്നെ അയക്കുകയുണ്ടായി. ഉമര്‍ ബിന്‍ അല്‍-ഖത്താബ്  അവനോടു കൂടെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അബു ബക്കര്‍ എന്നോട് പറഞ്ഞു, "ഉമ്മര്‍ എന്റെ അടുത്ത് വന്നു അറിയിച്ചു , " യമാമ യുദ്ധ ദിവസം അത്യാഹിതത്തില്‍ മരിച്ചവരില്‍ ഖുറാന്റെ ഖുറകള്‍ക്കുള്ള നഷ്ടം കനത്തതാണ്, കൂടാതെ ഇനിയുള്ള യുദ്ധഭൂമികളില്‍ ഖുറാ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ മരണം സംഭവിക്കുകയും, അതുമൂലം ബഹുലബാഗം ഖുറാനും നഷ്ടപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. അതിനാല്‍ ഞാന്‍ താങ്കളോട് ( അബു ബക്കരിനോട്) നിര്‍ദേശിക്കുന്നു , ഖുറാന്‍ ശേഖരിക്കാന്‍ ആജ്ഞ ഇടുവാന്‍." ഉമ്മരിനോട് ഞാന്‍ പറഞ്ഞു "അല്ലാഹുവിന്റെ അപോസ്തോലന്‍ ചെയ്യാത്ത കാര്യം ഞാന്‍ എങ്ങനെയാണ് ചെയ്യുക." ( സഹിഹ് ബുഖാരി  പുസ്തകം 61: 509: കാണുകhttp://www.usc.edu/org/cmje/religious-texts/hadith/bukhari/061-sbt.php#0006.061.509)

ഷിയാകളുടെ ഹധിസുകളുടെ പ്രസക്തി :

"യഥാര്‍ത്ഥ ഖുറാനില്‍ പതിനേഴായിരം അയത്തുകള്‍ ഉണ്ട്" (അല്‍ ഷാഫി, വോള്യം. 2 പ. 616)  .

സുയുതിയും പറയുന്നു:

നാഫില്‍ നിന്നും അയ്യൂബില്‍ നിന്നും ഇസ്മായില്‍ ഇബ്ന്‍ ഇബ്രാഹിം അറിയിക്കുന്നു, ഇബ്ന്‍ ഉമ്മര്‍ പറയുന്നു: " 'ഞാന്‍ മുഴുവന്‍ ഖുറാനും നേടിയിരിക്കുന്നു' എന്നു നിങ്ങളില്‍ ആരും തന്നെ പറയാതിരിക്കട്ടെ. ഖുറാന്റെ ബഹുലഭാഗവും അപ്രത്യക്ഷം ആയിരിക്കെ, അവന്‍ എങ്ങനെ അറിയാനാണ് അതിന്റെ പൂര്‍ണത? മറ്റൊരുവിധത്തില്‍ അവനു പറയാം 'എന്തവിശേഷിക്കുന്നുവോ അത് ഞാന്‍ നേടിയിരിക്കുന്നു എന്നു' (അസ-സുയുതി, അല്‍-ഇത്ഖ്‌അന്‍ ഫീ ഉലും അല്‍-ഖുറാന്‍, പി.524)

കളഞ്ഞു പോയ ആയത്തുകള്‍:

◄ 1 ► ഖുറാനില്‍ നിന്നും കളഞ്ഞു പോയ ആയത്തും, തവ്ബയുടെ അത്ര പോന്ന സുറയും:
"ബരത്തിനത്രയും (തവബ) നീളവും തീവ്രതയുമുള്ള ഒരു സുറ ഞങ്ങള്‍ ഉരുവിടരുണ്ടായിരുന്നു. എന്നുവരികിലും ഞാന്‍ അതില്‍ ഈ പറയുന്നതോഴികെ മറന്നു പോയി: "രണ്ടു താഴ്വര മുഴുവന്‍ സമ്പത്ത് ഉണ്ടായിരുന്നാലും, ആദത്തിന്റെ പുത്രന്‍ മൂന്നാമത് ഒരു താഴ്വര കൂടി കാംക്ഷിക്കും, എന്നാല്‍ പൂഴിക്കല്ലാതെ മറ്റൊന്നിനും അവന്റെ വയറു നിറക്കാന്‍ കഴിയുകയില്ല".( സഹിഹ് മുസ്ലിം, Vol. 2, p.501)[കാണുക http://www.searchtruth.com/book_display.php?book=005&translator=2&start=146&number=2286].

ഇബിന്‍ അബ്ബാസ്‌ നിവേദനം, അല്ലാഹുവിന്റെ പ്രവാചകന്‍ പറയുന്നത്: "ആദത്തിന്റെ പുത്രന് രണ്ടു താഴ്വര സമ്പത്ത് ഉണ്ടായാലും, അവന്‍ അതുപോലെയുള്ള മൂന്നാമത്തെ താഴ്വര സമ്പത്തിനായി കാംക്ഷിക്കും. എന്നാല്‍ പൂഴിക്കു മാത്രമേ ആദത്തിന്റെ പുത്രനെ സംതൃപ്ത്തി നല്‍ക്കാന്‍ കഴിയൂ" (സഹിഹ് മുസ്ലിം : bk. 5, no. 2285) [കാണുക http://www.searchtruth.com/book_display.php?book=005&translator=2&start=19&number=2285]


◄ 2 ► ഖുറാനില്‍ നിന്നും എടുത്തു കളഞ്ഞ , അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഉബയ്യെ പഠിപ്പിച്ച ആയത്തുകള്‍ :
ഇബിന്‍ അബ്ബാസിന്റെ ആഖ്യാനം: ഉമാര്‍ പറഞ്ഞു "ഞങ്ങളില്‍ ഉത്തമനായ ഒരു ഖുറാന്‍ പാരായണക്കരനയിരുന്നു ഉബയ്യ്, എന്നിരുന്നാലും അവനന്റെ പാരായണത്തിലെ ഏതാനും ചിലത് ഞങ്ങള്‍ ഉപേക്ഷിച്ചു". ഉബയ്യ് പറയുന്നത് "അല്ലാഹുവിന്റെ അപോസ്തലന്റെ വായില്‍ നിന്നാണ് ഞാന്‍ അവയെ പഠിച്ചത്, എന്തിനു വേണ്ടിയായാലും ആ ആയത്തുകള്‍ ഞാന്‍ ഉപേക്ഷിക്കില്ല".(സഹിഹ് ബുഖാരി Vol. 6, p.489).[കാണുക http://www.usc.edu/org/cmje/religious-texts/hadith/bukhari/061-sbt.php#06.061.527]

◄ 3 ► ഖുറാനില്‍ നിന്നും കാണാതായ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലുന്ന ആയത്തു :
സത്യവും പ്രകാശിപ്പിക്കുന്നതായ വിശുദ്ധ ഗ്രന്ഥവും നല്‍കി അള്ളാഹു മുഹമ്മദിനെ അയച്ചു, അള്ളാഹു വെളിപ്പെടുതിയത്തില്‍ രജമിനുള്ള (കല്ലെറിഞ്ഞു വ്യഭിചാരികളെ കൊല്ലുവാനുള്ള നിയമം) ആയത്തുകള്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ അത് പാരായണം ചെയ്യുകയും, മനസ്സിലാക്കുകയും ഓര്‍ത്തിരിക്കുകയും ചെയ്തു. അല്ലാഹുവിന്റെ അപ്പോസ്തോലന്‍ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷ നടപ്പാക്കിയിരുന്നു, അതിനാല്‍ അദ്ദേഹത്തിന് ശേഷം ഞങ്ങളും. വളരെ നാളുകള്‍ക്ക് ശേഷം ആരെങ്കിലും, 'അല്ലഹുവിനാല്‍, രജമിനെ കുറിച്ചുള്ള ആയത്തുകള്‍ അല്ലാഹുവിന്റെ പുസ്തകത്തില്‍ കാണുന്നില്ല' എന്നു പറയുകയും, അതിനാല്‍ അവര്‍ അള്ളാഹു വെളിപ്പെടുത്തിയതുപേക്ഷിച്ചു വഴി തെറ്റി പോകും എന്നു ഞാന്‍ ഭയപ്പെടുന്നു ( സഹിഹ് അല്‍-ബുഖാരി വാള്യം 8:539)
[കൂടുതല്‍ വാക്യങ്ങള്‍ക്കു sahih Muslim 17:4194 -> http://www.usc.edu/org/cmje/religious-texts/hadith/muslim/017-smt.php#017.4194 ; sahih bukhari 82:816 -> http://www.searchtruth.com/book_display.php?book=82&translator=1&start=0&number=816#816]

കല്ലെറിഞ്ഞു കൊല്ലുന്ന ആ ആയത്തു കാണുക: 
Zirr ibn Hubaish reported: "Ubayy ibn Ka'b said to me, 'What is the extent of Suratul-Ahzab?' I said, 'Seventy, or seventy-three verses'. He said, 'Yet it used to be equal to Suratul-Baqarah and in it we recited the verse of stoning'. I said, 'And what is the verse of stoning'? He replied, 'The fornicators among the married men (ash-shaikh) and married women (ash-shaikhah), stone them as an exemplary punishment from Allah, and Allah is Mighty and Wise."' (As-Suyuti, Al-Itqan fii Ulum al-Qur'an, p.524).


◄ 4 ► ഖുറാനില്‍ നിന്നും കാണാതെയായ , നിക്കാഹു അസാധുവാക്കുന്ന മുലയൂട്ടല്‍ ആയത്തു:
ആയിഷ അറിയിക്കുന്നു , ഖുറാനില്‍ പത്തു സ്പഷ്ടമായ മുലയൂട്ടല്‍ നടത്തിയാല്‍ നിക്കാഹു നിയമനുസരനമല്ലാത്തതാകും എന്നുള്ള വെളിപാട് ഉണ്ടായിരുന്നു, പിന്നീടു അതു അഞ്ചു സ്പഷ്ടമായ മുലയൂട്ടല്‍ പകരം വെച്ച് റദ്ദുചെയതു അനന്തരം അല്ലാഹുവിന്റെ അപ്പോസ്തോലന്‍ മരിക്കുകയും, ആ സമയത്തിന് മുന്‍പെ അത് വിശുദ്ധ ഖുറാനില്‍ ഉണ്ടായിരുന്നു. (സഹിഹ് മുസ്ലിം 8:3421) [കാണുക http://www.searchtruth.com/book_display.php?book=008&translator=2&start=0&number=3421#3421]

◄ 5 ► മുഹമ്മദ്‌ തന്നെ അള്ളാഹു അറിയിച്ചതു മറന്നു പോകുന്നു:
അബു സലാമ ബിന്‍ അബ്ദുര്‍-റഹ്മാന്‍ പറയുന്നു: സൈദ്‌ അല്‍-ഖുധ്രിയോടു ഞാന്‍ ചോദിച്ചു, "ഖാദറിലെ രാത്രിയെ കുറിച്ച് അല്ലാഹുവിന്റെ അപ്പോസ്തോലന്‍ സംസാരിച്ചത് കേട്ടുവോ?", അദ്ദേഹം ദൃഢമായി തന്നെ മറുപടി നല്‍കി, "ഒരിക്കല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ അപ്പോസ്തലനോട് കൂടെ പത്തു ദിവസത്തിനിടയില്‍ ഇതികഫില്‍ ആയിരുന്നു, അനന്തരം ഞങ്ങള്‍ ഇരുപതാം നാളിലെ പ്രഭാതത്തില്‍ പുറത്തു വരികയും അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഇരുപതിന് ഒരു പ്രബോധനം നടത്തുകയും ചെയ്തു പറഞ്ഞു, 'ഖാദറിലെ രാത്രിയില്‍ എന്നെ അറിയിച്ചതിനെ കുറിച്ച് മറന്നു പോയി'." (സഹിഹ് ബുഖാരി 21:252 ) [കാണുകhttp://www.searchtruth.com/book_display.php?book=33&translator=1&start=0&number=252 ]

മൂകത വിശുദ്ധജ്ഞാനം ഇല്ലാത്തവര്‍ക്ക് കാണും:

അബ്ദുള്ള നിവേദനം: .... ഒരുവന്‍ ഏഴുന്നേറ്റു നിന്ന് കൊണ്ട് ചോദിച്ചു,"ഓ അബ-ല്‍-ഖാസിം! ആത്മാവ് എന്നാല്‍ എന്താണ്?", നബി മൂകതയിലേക്ക് ആണ്ടു. ഞാന്‍ കരുതി അദ്ദേഹം ദിവ്യപ്രചോദനത്താല്‍ അകപ്പെട്ടിരിക്കുന്നു എന്നു. അതിനാല്‍ നബിയുടെ ആ അവസ്ഥ മാറുന്ന വരെ ഞാന്‍ സ്തംഭിച്ചു നിന്നു. പിന്നീട് നബി അറിയിച്ചു "നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല." (സഹിഹ് ബുഖാരി പുസ്തകം 3 ഹദിസ് 127)

[ഈ ആയത്തു ഉണ്ടാകുന്നതിന്റെ പശ്ചാത്തലം ആണ് മുകളില്‍ .... 17:85  നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.]