♦ ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു നീചകൃത്യം നമ്മള്‍ കണ്ടു. മതത്തിന്റെ പേര് പറഞ്ഞു ഒരുവന്‍ സ്വന്തം മാതാവിനെ ദൈവ സ്തുതികള്‍ അര്‍പ്പിച്ചു വധിക്കുന്നു. വാര്‍ത്തക്ക് ഇവിടെ നോക്കുക. 'ഇസ്ലാമിക് സ്റ്റേറ്റ്' ഭീകരര്‍ മുസ്ലിങ്ങള്‍ അല്ല എന്ന് ആര്‍ത്തു അട്ടഹസിച്ചു 'moderate muslims' പുലംബുംമ്പോളും, അത് ഇസ്ലാമികം എന്ന് പറയാതെ പറയുന്ന പല മുസ്ലിങ്ങളെയും കാണുവാന്‍ ഇടയായി.
👉 ഖുറാന്‍ 9:23 സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.
👉 ഖുറാന്‍ 58:22 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.
ഖുറാന്‍ 58:22 നെ പറ്റിയുള്ള "ഇബിന്‍ കതിര്‍ന്റെ തസ്ഫീര്‍" പറയുന്നത് കൂടി മനസ്സിലാക്കിയാല്‍ മാതാവിനെമകന്‍ കൊന്നതിനെ ഉദ്ധേശ ശുദ്ധിയെ തിരിച്ചറിയാം:
✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦
സൈയ്ദ് ബിൻ `അബ്ദുൽ അസ്സീസ് മറ്റുള്ളവരും ഈ ആയത്തിനെ പറ്റി പറയുന്നു; [ 'നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത കണ്ടെത്തുകയില്ല ...] ബദർ യുദ്ധത്തിൽ തന്റെ സത്യനിഷേധിയായ പിതാവിനെ കൊലപ്പെടുത്തിയ 'അബു ഉബൌദഹ് അമീർ ബിൻ അബ്ദുല്ല ബിൻ അൽ-ജറഹ്ന്റെ' കാര്യത്തിൽ വെളിപ്പെടുത്തപ്പെട്ടതാകുന്നു. ഉമർ ബിൻ അൽ-ഖത്താബ് കൂടെയുള്ള ആറ് മനുഷ്യരുടെ കൂടിയാലോചിച്ച് ഖലീഫായെ തിരഞ്ഞെടുക്കുന്ന കാര്യത്തിത്തെപറ്റിയുള്ള സന്ദർഭത്തിൽ അറിയിക്കുന്നത്;
അദ്ദേഹം പറഞ്ഞു; "അബു 'ഉബൌദഹ്' ജീവിച്ചിരുപ്പുണ്ടായിരുന്നു എങ്കില്‍, ഞാന്‍ അവനെ ഖലീഫയായി നിയമിക്കുമായിരുന്നു." ഇതുകൂടെ ആ ആയയെ കുറിച്ച് പറഞ്ഞു:
[തങ്ങളുടെ പിതാക്കന്മാർ ആണെങ്കില്‍ പോലും] "ഈ ആയത്ത് അവതരിക്കപ്പെട്ടത്, അബു 'ഉബൌദഹ്' ബദർ യുദ്ധത്തിൽ തന്റെ സ്വ-പിതാവിനെ കൊല്ലപ്പെടുത്തിയ കാര്യത്തെ കുറിച്ചും,"
[അല്ലെങ്കിൽ അവരുടെ പുത്രന്മാർ] " അവതരിപ്പിക്കപ്പെട്ടതു, അബു ബക്കര്‍ ആസ്-സിദ്ദിക്ക്, തന്റെ (അവിശ്വാസിയായ) മകന്‍, അബ്ദുര്‍-റഹ്മാനെ കൊല്ലുവാന്‍ പുറപ്പെട്ടതിനെ കുറിച്ചും"
"അതെ സമയം ഈ ആയത്തു "[ അല്ലെങ്കില്‍ അവരുടെ സഹോദരന്മാരോ] "അവതരിക്കപ്പെട്ടതു, മുസാബ് ബിന്‍ ഉമയ്ര്‍ തന്റെ സഹോദരന്‍, ഉബയ്ദ് ബിന്‍ ഉമയാര്‍നെ അല്‍ബദര്‍ യുദ്ധത്തില്‍ കൊലപ്പെടുത്തിയതിനെ കുറിച്ചും"
"ഈ ആയത്തു" [അലെങ്കില്‍ അവരുടെ ബന്ധുക്കളോ] " അവതരിപ്പിക്കപ്പെട്ടതു, ഉമ്മര്‍, തന്റെ ബന്ധുക്കളെ അല്‍-ബദര്‍ യുദ്ധത്തില്‍ വധിച്ചത്നിനെയും , കൂടെ ഹംസ, അലി, ഉബയ്ദ് ബിന്‍ അല്‍ഹരിത്ത് എന്നിവരുടെയും കാര്യത്തെ കുറിച്ചാകുന്നു. അവര്‍ തങ്ങളുടെ അടുത്ത ബന്ധുക്കളായ ഉത്ബാഹ്, ശയ്ബഹ്, അല്‍-വാലിദ് ബിന്‍ ഉത്ബാഹ് എന്നിവരെ ആ ദിവസം കൊലപ്പെടുത്തിയതിനെയും ആകുന്നു."
അല്ലാഹു നല്ലവണ്ണം അറിയുന്നവനത്രെ. അതുപോലെ സമാനമായ ഒരു സാഹചര്യത്തില്‍ നബി, അല്‍-ബദര്‍ യുദ്ധത്തില്‍ പിടിച്ച തടവുകാരെ എന്ത് ചെയ്യണം എന്ന് തന്റെ കൂടെയുള്ള സ്വഹാബികളോട് ആരഞ്ഞു. അപ്പോള്‍ അബു ബക്കര്‍ ആസ്-സിദ്ദിക്ക്, അവരില്‍ നിന്ന് മോചന ദ്രവ്യം സ്വീകരിച്ചു ആ സമ്പത്ത് കൊണ്ട് മുസ്ലിങ്ങളെ തന്നെ ശക്തിപ്പെടുത്താം എന്ന് ചിന്തിച്ചു. എന്തെന്നാല്‍ യുദ്ധ തടവുകാരായി പിടിക്കപ്പെട്ടവര്‍ സഹോദരങ്ങളും ബന്ധുക്കളും ആകയാല്‍, അവർ അല്ലാഹുവിന്റെ സഹായം മുഖാന്തരം, പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചേക്കാം എന്ന വസ്തുത പരാമർശിച്ചു.
പക്ഷെ ഉമര്‍ പറഞ്ഞു: "എന്നാൽ നബിയെ, ഒരു വ്യത്യസ്ത അഭിപ്രായം എനിക്കുണ്ട്! എന്നെ എന്റെ ബന്ധുക്കളെയും ഇന്നവരെയും ഇന്നവരെയും കൊല്ലുവാന്‍ അനുവദിക്കൂ. അതുപോലെ അലി അവന്റെ സഹോദരന്‍ ആഖില്‍നെ (` അലിയുടെ സഹോദരൻ) കൊല്ലുവാനും, കൂടെ ഇന്നവരെ ഇന്നവരെയും കൊല്ലുവാനും അനുവാദം കൊടുക്കൂ. ബഹുദൈവ ആരാധകരോട് തങ്ങളുടെ ഹൃദയത്തില്‍ കരുണ ലവലേശം ഇല്ല എന്ന് അള്ളാഹു അറിയുകയും ചെയ്യട്ടെ. "
"അതിനാല്‍ അള്ളാഹു പറഞ്ഞു : [അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു], എന്തെന്നാല്‍ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ പിതാക്കന്മാരോ സഹോദരങ്ങളോ അവരായിരുന്നാലും അവരോടു സ്നേഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്ന ഗുണമേന്മയുല്ലവരില്‍ അള്ളാഹു അവനോടുള്ള വിശ്വാസവും, സന്തോഷവും, സമാധാനവും അവരവരുടെ ഹൃദയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു."
റഫറന്‍സ് :-തസ്ഫീര്‍ ലിങ്ക് പോയി നോക്കുക.
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
സ്വന്തം പിതാവിനെയോ, സഹോദരനെയോ, അല്ലെങ്കില്‍ തന്റെ രക്തബന്ധം ഉള്ള ഏതു അമുസ്ലിമിനെയും വധിക്കുന്നത് ഇസ്ലാമിക ചരിത്രത്തില്‍ വീരകൃത്യങ്ങള്‍ ആയി ഗണിക്കപ്പെട്ടിരുന്നു എന്ന് ഖുറാന്‍ ആയത്തിനെ അടിസ്ഥാനമാക്കി മുഹമ്മദ് ഉള്ള കാലത്തെ ചരിത്രം ആണ് തസ്ഫീരില്‍ പറയുന്നത്. ഇങ്ങനെ അല്ലാഹുവില്‍ ഉള്ള വിശ്വാസം പ്രകടിപ്പിക്കുന്നവന് 'അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗം ആണ് അല്ലാഹുവിന്റെ വാഗ്ദാനം'. ജീവിച്ചിരുന്നെങ്കില്‍, 'അബു ഉബൌദഹ് അമീർ ബിൻ അബ്ദുല്ല ബിൻ അൽ-ജറഹ്ന് ; ഖലിഫാ സ്ഥാനം നല്‍കാമെന്നുള്ള ചിന്തക്ക് അടിസ്ഥാനം തന്നെ സ്വന്തം അവിശ്വാസിയായ പിതാവിനെ കൊന്നു എന്നുള്ളതാണ്.
ഇസ്ലാമില്‍ ജനിച്ചു ജീവിക്കുന്ന ഏവെന്റെയും ഉള്ളില്‍ ഒരു ഭയം ഉണ്ടാകും, തന്റെ സ്വതന്ത്ര തീരുമാനത്തിനോ മറ്റോ വിശ്വാസം കൈമോശപ്പെട്ടു എന്ന് തന്റെ രക്തബന്ധം ഉള്ള ആരേലും തിരിച്ചറിഞ്ഞാല്‍ ഇതേ ഗതി തനിക്കും വരുകയില്ലേ? ഒരു തരം മാനസ്സിക അടിമത്വത്തില്‍ ജീവിക്കുന്ന സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഒഴിഞ്ഞു സമാധാനം ലഭിക്കുക അസാധ്യം. അതാണ് ഇന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ നമ്മള്‍ കാണുന്നതും. സിറിയയിലെ ജനം അവര്‍ ആ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കുന്നു.