Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Monday 28 March 2016

തട്ടിക്കൊണ്ടു പോകുക-മോചനദ്രവ്യം ആവിശ്യപ്പെടുക

തട്ടിക്കൊണ്ടു പോകുക-മോചനദ്രവ്യം ആവിശ്യപ്പെടുക, തലവെട്ടുക (പിരടികളില്‍) , അടിമകള്‍ ആക്കുക എല്ലാം കിത്താബ് പഠിപ്പിച്ചത് അതെ പഠി അന്വര്‍ത്ഥമാക്കുന്ന അനുയായികള്‍. കാഫിര്‍ ആയ ഒരു വൈദീകനെ തട്ടിക്കൊണ്ടു പോയി, മോചനദ്രവ്യം അവിശ്യപ്പെടുന്നു. [അതോ ക്രൂശേറ്റ്കയോ പിരടിക്ക് വെട്ടുകയോ ചെയ്തോ?]:- ഖുര്‍ആന്‍ 47:4:- ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. ഇസ്ലാം യുദ്ധത്തില്‍ ( അല്‍-ബദര്‍) ഏര്‍പ്പെട്ട സമയത്താണ് ഈ ആയത്ത് ഇറങ്ങിയത്‌ എന്ന് മുഹമ്മദര്‍ പറയുന്നു. പക്ഷെ ഇസ്ലാം യുദ്ധത്തിലല്ലാതെ ഇരിക്കുന്ന സമയം എപ്പോള്‍ ആണ് എന്ന് തിരിച്ചറിയാന്‍ പ്രയാസം ആണ്. ☀ ഖുറാന്‍ 2:193 മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. ഖുറാന്‍ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ലോകാവസാനം വരെ, അതായത് അമുസ്ലിങ്ങള്‍ ലോകത്ത് ഇല്ലാതാകും വരെ മുസ്ലിങ്ങള്‍ യുദ്ധത്തില്‍( 8:39 2:93) ആണ് എന്നാണ് ഖുറാനില്‍ നിന്നും മനസ്സിലാക്കുന്നത്. രാഷ്ട്രീയം മതത്തില്‍ കലര്‍ത്തിയ ഒരു തത്വസംഹിതയാണു ഇസ്ലാം. തന്മൂലം, മുസ്ലിങ്ങള്‍ എവിടെയെല്ലാം അസഹിഷ്ണുതയാല്‍ യുദ്ധത്തില്‍ ഏര്പ്പെടുന്നുവോ, ലോകത്താകമാനം ഉള്ള മുസ്ലിങ്ങള്‍ അവരോടു ഐക്യധാര്‍ദ്ദ്യം പ്രഖ്യാപിച്ചു യുദ്ധം ചെയ്തേ തീരൂ, യുദ്ധത്തിനു പോകാത്ത മുസ്ലിങ്ങളെ നരകത്തില്‍ ഇടുമെന്ന് അള്ളാഹു പറയുന്നു : ☀ ഖുറാന്‍ 9:39 നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന്‌ ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലെങ്കില്‍ യുദ്ധം ചെയ്യുന്ന മുസ്ലിങ്ങള്‍ക്ക്‌, മറ്റു മുസ്ലിങ്ങള്‍ യുദ്ധ-സാമഗ്രികളും, സംഭാവനയും ചെയ്യണം. ☀ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലെത്താം:- സൈദുബ്നു ഖാലിദ്‌ (റ) പറയുന്നു: തിരുമേനി അരുളി: ‘ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്‌താല്‍ ആ സംഭാവന വഴി അവന്‍ യുദ്ധത്തില്‍ പങ്കെടുത്തു കഴിഞ്ഞു. അപ്രകാരം തന്നെ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്‍റെ കുടുംബത്തിലിരുന്നു, മുസ്ലീമിന്‍റെ താല്പര്യങ്ങള്‍ നല്ല നിലക്ക്‌ ഒരാള്‍ സംരക്ഷിച്ചു കൊണ്ടിരുന്നാല്‍ അവനും യുദ്ധത്തില്‍ പങ്കെടുത്തവനാണ്.’ (സഹീഹുല്‍ ബുഖാരി, അധ്യായം 58, 1192, പേജ് 616) ഇപ്പോള്‍ മനസ്സിലായല്ലോ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ എന്തിനു സഹായം നല്‍കുന്നു. സൗദി, തുര്‍ക്കി പോലെയുള്ള രാജ്യങ്ങള്‍ എന്തിനു ഇസിസ്നെ വളര്‍ത്തി അവര്‍ക്കുള്ള സംഭാവന നല്‍കുന്നു എന്നൊക്കെ. എല്ലാത്തിന്റെയും അകം ഒന്ന് തന്നെ. യുദ്ധത്തില്‍ കൊള്ളയടിക്കുന്നതും കൊല്ലുന്നതും പിടിച്ചു പറിക്കുന്നതും എല്ലാം അള്ളാഹു നല്‍കുന്ന പ്രതിഫലവും കൂടാതെ നന്മകളും ആണ്. അങ്ങനെ യുദ്ധത്തില്‍ പങ്കെടുത്താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം, ഹൂരിമാരെ സ്വന്തമാക്കാം. യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ:- ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616) ------------------------------------------------------------------------- പിരടിവെട്ടുകയും, തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവിശ്യപ്പെടുകയും ചെയ്യുന്നതിനെ പറ്റി ഇസ്ലാമിക പണ്ഡിതന്മാര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ട് അവസാനിപ്പിക്കാം ലെഘു വിവരണം. ►സുറ 47:4 ന്റെ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ നിന്ന് ( സ്കുഅര്‍ ബ്രക്കെറ്റ് [] ഇന് അകത്തു ഉള്ളത് എന്റെ വാക്കുകള്‍ ആണ് ആണ്) ഒന്ന്: യുദ്ധത്തില്‍ മുസ്ലിംകളുടെ യഥാര്‍ഥ ലക്ഷ്യമായിരിക്കേണ്ടത് ശത്രുക്കളുടെ ആക്രമണശേഷി നശിപ്പിക്കുകയാകുന്നു. അവര്‍ യുദ്ധംചെയ്യാന്‍ കഴിവില്ലാത്തവരാവുകയും അങ്ങനെ യുദ്ധം അവസാനിക്കുകയും ചെയ്യണം. ഈ ലക്ഷ്യം അവഗണിച്ചുകൊണ്ട് ശത്രുപക്ഷത്തെ ആളുകളെ പിടികൂടുന്നതിലേര്‍പ്പെട്ടുകൂടാ. ശത്രുസൈന്യം നന്നായി ചതയ്ക്കപ്പെടുകയും യുദ്ധരംഗത്ത് അവരിലെ കുറച്ച് ആളുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ തടവുകാരെ പിടിക്കുന്നതില്‍ ശ്രദ്ധിക്കാവൂ. മോചനദ്രവ്യം നേടുവാനോ അടിമകളെ ശേഖരിക്കാനോ ഉള്ള ആര്‍ത്തിയാല്‍ യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടാതിരിക്കേണ്ടതിനാണ് അറബികള്‍ക്ക് ആദ്യമേ ഈ നിര്‍ദേശം നല്‍കുന്നത്. [അവിശ്വാസികളെ കൊല്ലാന്‍ സാധിക്കുന്നിടത്തോളം കൊന്നുകളയുക, അവസാനം മാത്രം കിട്നാപ്പിംഗ്, അല്ലെങ്കില്‍ മോചനദ്രവ്യത്തിന് വിട്ടയക്കപ്പെട്ടവര്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കാം] രണ്ട്: യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെക്കുറിച്ച് പറയുന്നു: അവരെ സൌജന്യമായി വിട്ടയക്കാനും അവരില്‍നിന്ന് മോചനദ്രവ്യം ഈടാക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്. തടവുകാരെ വധിക്കാന്‍ പാടില്ല എന്ന പൊതുനിയമം ഇതില്‍നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്നു. [എന്നാലും മുഹമ്മദ് പലപ്രവിശ്യം ഈ പൊതുനിയമം ലങ്ഖിച്ചു എന്ന് കാണാം, അത് ].... ഏതെങ്കിലും പ്രത്യേക കാരണങ്ങളാല്‍, ഒന്നോ അതിലധികമോ തടവുകാരെ വധിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്ലാമിക ഗവണ്‍മെന്റിന് ബോധ്യപ്പെടുന്ന പക്ഷം അവ്വിധം ചെയ്യാവുന്നാതാണ്. ഇതൊരു പൊതുനിയമമല്ല. പൊതുനിയമത്തിനുള്ള അപവാദമാണ്. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 1] അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതുപയോഗിക്കപ്പെടൂ. ബദ്ര്‍ യുദ്ധത്തിലെ 70 തടവുകാരില്‍ ഉഖ്ബതുബ്നു അബീമുഐത്തിനെയും നദ്റുബ്നുല്‍ ഹാരിഥിനെയും മാത്രമാണ് ഇതനുസരിച്ച് വധിച്ചത്. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 2] ഉഹുദ് യുദ്ധത്തിലെ തടവുകാരില്‍നിന്ന് അബൂഉസ്സ എന്ന കവിയെ മാത്രവും വധിച്ചു. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 3] ബനൂഖുറൈള യുദ്ധത്തില്‍ തീര്‍പ്പുകല്‍പിക്കാന്‍ തിരുമേനി (സ) ഹ: സഅ്ദുബ്നു മുആദിനെ ചുമതലപ്പെടുത്തുകയായിരുന്നു. അദ്ദേഹം എടുത്ത തീര്‍പ്പ് അവരിലെ പുരുഷന്‍മാരെ വധിക്കാനായിരുന്നു [എണ്ണം പല നൂറുകള്‍ എന്ന് സീറകള്‍]. അങ്ങനെ അവര്‍ വധിക്കപ്പെട്ടു. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 4] ഖൈബര്‍ യുദ്ധത്തിലെ തടവുകാരില്‍ വധിക്കപ്പെട്ടത് കിനാനഃ ഇബ്നു അബില്‍ ഹുഖൈഖ് മാത്രമായിരുന്നു. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 5] മക്കാ വിമോചനത്തെ തുടര്‍ന്ന് മക്കാവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഏതാനും വ്യക്തികളെ മാപ്പിന്റെ പരിധിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും അവരെ പിടികിട്ടുന്നവര്‍ കൊന്നുകളയണമെന്ന് കല്‍പിക്കുകയുമുണ്ടായി. ഈ അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ യുദ്ധത്തടവുകാരെ വധിക്കുക തിരുമേനിയുടെ സാധാരണ സമ്പ്രദായമായിരുന്നില്ല. ----------------------------------------------------------------------------------------------------------------- മൌദൂദി തന്നെ പലയിടങ്ങളില്‍ സമ്മതിക്കുന്നു (5ഇല്‍ അധികം തവണ, ഈ സുരയും ആയി ബന്ധിപ്പിച്ച് കൊണ്ട്), മുഹമ്മദ്‌ ചെയ്ത അരും കൊലകള്‍ സാമാന്യ യുദ്ധ നിയമങ്ങള്‍ക്കു അപവാദം ആണെന്ന്. പക്ഷെ സിറകളും, ഹദിസുകളും മറ്റു നിക്ഷ്പക്ഷ തെളിവുകളും എടുത്താല്‍ ലോകം കണ്ടതില്‍ വെച്ച് മതത്തിന്റെ പേരില്‍ കൊന്നോടുക്കിയ പല നികൃഷ്ടന്മാരിലും (ഹിടലെര്‍, സ്റ്റാലിന്‍ തുടങ്ങീ..) മുകളില്‍ സ്ഥാനം പിടിക്കാന്‍ യോഗ്യന്‍ അല്ലെ, എന്ന് നമ്മള്‍ ചിന്തിച്ചു മൂക്കത്ത് വിരല്‍ വെച്ച് പോകും. ആ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരുടെ കൈകളില്‍ മറ്റൊരു സാധു ഇടകൂടി. മോചനദ്രവത്തിന് വിട്ടയ്ക്കപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിറുത്തുന്നു.