Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 30 April 2016

അള്ളാഹു പറയുന്നു ബൈബിള്‍ തിരുത്തപ്പെട്ടില്ല എന്ന്



ബൈബിള്‍ തിരുത്തപ്പെട്ടു എന്നും, യഥാര്‍ത്ഥ ബൈബിള്‍ ( തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) )  യഹൂദരും ക്രൈസ്തവരും ചേര്‍ന്നിരുന്നു തിരുത്തി, യദാര്‍ത്ഥ വേദം ഒളിപ്പിച്ചു എന്നൊക്കെയുള്ള അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന് കേള്‍ക്കുന്നു  യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.

i) അല്ലാഹുവിന്റെ വചനം ആണ് ഇന്‍ജീല്‍ എന്ന് ഖുറാനില്‍ ആരോപണം:-

66:12   തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.
19:12  ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയും ചെയ്തു.

ii) ഇന്‍ജീല്‍ അന്ന്  തൌറാത്ത്നെ അതേപടി ശരി വെച്ച് കൊണ്ട് എന്നും ഖുറാന്‍:-

3:50   എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു ( ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌ ). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
61:6  മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.

iii) ഇന്ജീലില്‍ വിശ്വസിക്കുന്നവര്‍ അതു അനുനുസരിക്കട്ടെ  എന്നും ഖുറാന്‍:-

5:47  ഇന്‍ജീലിന്‍റെ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധികല്‍പിക്കട്ടെ.

󾮟 ഖുറാനില്‍  അനേകം സ്ഥലങ്ങളില്‍ ഇന്ജീലും തോറയും അനുസരിച്ച് ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു അള്ളാഹു  7 ആം നൂറ്റാണ്ടില്‍ ഖുറാനില്‍ പറയുന്നത് കാണാം

iv) എവിടെയും തൌരാതോ ഇന്ജീലോ നശിപ്പിക്കപെട്ടു എന്നോ തിരുത്തപ്പെട്ടു എന്നോ ഇല്ല! കൂടെ അതനുസരിച്ച്   ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു ഖുറാന്‍:-

5:43  എന്നാല്‍ അവര്‍ എങ്ങനെയാണ്‌ നിന്നെ വിധികര്‍ത്താവാക്കുന്നത്‌? അവരുടെ പക്കല്‍ തൌറാത്തുണ്ട്‌. അതിലാകട്ടെ അല്ലാഹുവിന്‍റെ വിധിവിലക്കുകളുണ്ട്‌. എന്നിട്ടതിന്‌ ശേഷവും അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണ്‌. യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വാസികളേ അല്ല.
5:44   തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. ( അല്ലാഹുവിന്‌ ) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക്‌ അതിനനുസരിച്ച്‌ വിധികല്‍പിച്ച്‌ പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും ( അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു. ) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക്‌ ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു.

v) ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌ അത്രേ എന്നും ഖുറാന്റെ അവകാശവാദം:

2:40  ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ. 2:41   നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ.

 ♦ അതായതു, 7 ആം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ വിശ്വസിക്കാന്‍ അറബികള്‍ക്ക് നല്‍കുമ്പോള്‍, അന്നുള്ള വേദഗ്രന്ഥങ്ങളെ ഖുറാന്‍ ശരി വെച്ചിരുന്നു.  ♦

കണ്ക്ലുഷ്യന്‍:

󾮟 2 ആം നൂറ്റാണ്ടില്‍ തന്നെ തൌറാത്ത് ഒറ്റ ചട്ടക്ക് ഉളില്‍ ആക്കിയിരുന്നു. 
󾮟 3 നൂറ്റാണ്ടില്‍ തന്നെ ആ തൌറാത്ത് ഇനോട് കൂടെ ഇന്ജീലും ചേര്‍ത്ത് വെച്ചിരുന്നു. 
󾮟 4 ആം നൂറ്റാണ്ടിനു മുന്നേ തന്നെ, തൌരാത്തും ഇന്ജീലും ഒറ്റ ചട്ടക്കുള്ളില്‍ തന്നെ മൊത്തം ആയി കിട്ടിയിരുന്നു. 
󾮟 തന്മൂലം 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍ ഇന്ന് ലഭ്യമാണ്. ഇന്ന് ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ബൈബിളും ആ നാലാം നൂറ്റാണ്ടിലെ ബൈബിളിലും ഒന്ന് തന്നെ-  "codexsinaiticus"(http://codexsinaiticus.org/en/) ഇതുപോലെ അനേകമേണ്ണം ഉണ്ട്, അവ ഇന്റര്‍നെറ്റില്‍ ഇതുപോലെ മുഴുവനും scanned page ആയി കണാന്‍ ഉണ്ടാകില്ല എന്ന് മാത്രം.
󾮟 തന്മൂലം എല്ലാം അറിയുന്ന  മുഹമ്മദിന്റെ അള്ളാഹു,  7 ആം നൂറ്റാണ്ടില്‍  യൂദരോട് പറയുകയാണ്‌, നിങ്ങളുടെ കയ്യില്‍ ഉള്ള വേദഗ്രന്ഥത്തെ ശരി വെക്കുന്ന ഖുറാനില്‍ (2:40) വിശ്വസിക്കുക. 
󾮟 എങ്കില്‍ ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന് അല്ലാഹുവിനു നല്ലവണ്ണം അറിയാം. 

 ചോദ്യങ്ങള്‍:
1) 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍  ഇന്നത്തെ പോലെ തന്നെ മുഴുവന്‍ ലഭ്യമായിരുന്നു,  അത് മൂലം തന്നെ 7 ആം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ ദൈവം പറഞ്ഞത്,  ആ   തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും)  പിന്‍പറ്റാന്‍ [5:47 , 43-44 ].  നിങ്ങളുടെ അവകാശവാദം പോലെ അവ തിരുത്തിയതെങ്കില്‍, അള്ളാഹു 7 ആം നൂറ്റാണ്ടില്‍ പറയണമായിരുന്നു, " (പറയുക ) : നിങ്ങള്‍ തിരുത്തിയവയല്ല, മറിച്ചു, നിങ്ങള്‍ തിരുത്താത്ത  നിങ്ങള്‍ മറച്ചു കളഞ്ഞവയെ പിന്‍പറ്റിയാണ്‌ ഖുര്‍ആന്‍ ഇറക്കിയത്" എന്നെങ്കിലും;  2:41 പകരം അല്ലെ?

2)   ഇവിടെ സര്‍വ്വഞാനിയായ അള്ളാഹു (മുഹമദ്) ഒന്നും അറിയാത്തവനും, നൂറ്റാണ്ടുകള്‍ക്കു ശേഷം ഉള്ള മുസ്ലിങ്ങള്‍ എല്ലാം അറിയുന്നവരും, ആക്കുമ്പോള്‍, നിങ്ങളുടെ അല്ലാഹുവിനെ നിങ്ങള്‍ കൂവി ചെറുതാക്കുകയല്ലേ?  

3) അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാത്ത കാര്യം എങ്ങനെ  മുഹമ്മദര്‍ക്ക് സംശയം ഉണ്ടായി?

4) സംശയ കാരണം  2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌  എന്ന ആയത്ത്  തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായതല്ലേ സത്യം?

5) തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) ഒറ്റ ചട്ടക്കുള്ളില്‍ ആണ് ഇരിക്കുന്നത്. അതില്‍ പരസ്പര വിരുധതയില്ല എന്നതിന്റെ തെളിവാണ്, അവ ഒരുമിച്ചു വെക്കാന്‍ കഴിയുന്നു എന്നതും, അവ ഒരുമിച്ചു വെച്ചിട്ടില്ലെങ്കില്‍, പരസ്പരം പൂര്‍ണത കൈവരിക്കുകയില്ല എന്നതും (മത്തായി  5:17).
എന്നാല്‍ 2:40 പ്രകാരം മേല്‍ പറഞ്ഞ പോലെ ഖുര്‍ആന്‍ ആ മുന്‍-vedangalodu  ചേര്‍ത്ത് വെക്കാന്‍ ഉള്ള ധൈര്യം മുസ്ലിങ്ങള്‍ക്ക്‌ ഉണ്ടോ?  ഉണ്ടോ?  [ എന്റെ അറിവില്‍ ; ഇല്ല, " തൌറാത്തും ഇന്ജീലും " വെച്ച് നോക്കുമ്പോള്‍ ഖുറാന്‍ പരസ്പര വിരുദ്ധം ആണ്, ഒന്നിചു വെക്കാനേ സാദിക്കില്ല.]


നോട്ട്: 

അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാതിരിക്കേ,  മുഹമ്മദര്‍ക്ക് ആണ് സംശയം!
കാരണം 2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌  എന്ന ആയത്ത്  തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ പാവം മുഹമദര്‍ക്ക് മനസ്സിലായി.

ഇനി ഒറ്റ വഴിയെ ഉള്ളു. കണ്ണും അടച്ചു മറ്റുള്ള വേദങ്ങളെ തള്ളുക ; തിരുത്തപ്പെട്ടു എന്ന് പറയുക. ഈ അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന്  യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.  MM അക്ബര്‍, സക്കീര്‍ നായിക്ക്, അഹ്മദ് ദീദാത്ത്, എന്തിനു ഏതു ഒരു മുസ്ലിം കൊച്ചു കുട്ടി പോലും ഇതും പറഞ്ഞു ക്രൈസ്തവരെ അധിക്ഷേപിച്ചാണ് നടപ്പ്.

ഇവര്‍ അപ്പോള്‍ ആക്ഷേപിച്ചത്, അല്ലാഹുവിനെയും മുഹമദിനെയും ആണെന്ന് ഇപ്പൊ മനസ്സിലായിക്കാം.  ഖുര്‍ആന്‍ 66:12, 19:12, 5:43-45 പ്രകാരം  അള്ളാഹുവിന്റെ വചനങ്ങള്‍ ആണ്   തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും)  എങ്കില്‍, 18:27 (അവന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല. ) പ്രമാണ പ്രകാരവും,  മേലെയുള്ള തെളിവുകള്‍  പ്രകാരവും, മുസ്ലിങ്ങള്‍ അവരുടെ അള്ളാഹുവിനെ അധിക്ഷേപിക്കുന്നു എന്ന് തിരിച്ചറിയട്ടെ.

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!!



Thursday 14 April 2016

ഹഗഗ് (hagag) എന്ന് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ പറയുന്നുണ്ടോ?


മുഹമ്മദര്‍: ഹീബ്രുവില്‍ "ഹഗഗ" എന്ന പദം ഹജ്ജ് എന്ന അറബി പദത്തിന് തുല്യം ആണ്. തന്മൂലം ഈ പദം ഉപയോഗിക്കുന്നിടത്ത് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ ആണ് ദൈവം കല്‍പ്പിക്കുന്നത്. http://biblehub.com/hebrew/2287.htm
 

                 2500 BC കളിലേക്ക് വ്യാപരിച്ചു കിടക്കുന്ന ഹീബ്രുവില്‍ നിന്ന്, 500 BC കളില്‍ ഉരിത്തിരിഞ്ഞ അരമ്യ ഭാഷയുടെ, ഭാക്കിപത്രമായി 200 AD കളോട് കൂടി സുറിയാനി ഭാഷ ഉണ്ടായി. പക്ഷെ അറബിയുടെ ചരിത്രം നോക്കിയാല്‍ 500 AD കഴിഞ്ഞാണു എന്ന് മനസ്സിലാക്കാം, ഖുറാന്‍ ആണ് ആദ്യം എഴുതി യ അറബി കിത്താബ് എന്ന് കേട്ടിട്ടുണ്ട് ; പക്ഷെ അറബികള്‍ എന്ന അപരിഷ്കൃത വര്‍ഗ്ഗം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉണ്ട്. അതിനാല്‍ ആ പ്രദേശങ്ങളിലെ ഭാഷകളില്‍ സാമ്യത പുലരാം എന്ന് വെച്ച് ഇങ്ങനെ വ്യബിച്ചരിക്കുന്നത് യുക്തിഭദ്രം ആണോ എന്ന് മുഹമ്മദര്‍ ചിന്തിക്കേണ്ടി ഇരിക്കുന്നു.  ഒരു വാക്കിന് താങ്കളുടെതു മാത്രമായ അര്‍ഥം ആരോപിച്ചു  നല്‍കുമ്പോള്‍, യുക്തിക്ക് നിരക്കാത്ത  അത് അപ്പാടെ വിശ്വസിക്കാന്‍  സാധ്യമല്ല. കാരണം "ഉത്സവം/celebration പ്രകാരം ഉള്ള ആചാരം" എന്നി അര്‍ഥങ്ങള്‍ എല്ലാം ആണ് chagag എന്ന മൂലപദത്തില്‍ നിന്ന് ഉരിത്തിരിഞ്ഞ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്, അതിന്റെ പശ്ചാത്തലം എന്ത്, എവിടെ, എന്തിനു ആചരിക്കുന്നു, ആ ഉത്സവത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് അറിയണം ആദ്യം.

ഇവിടെ  http://biblehub.com/hebrew/strongs_2287.htm പ്രകാരം chagag എന്ന പദം ബൈബിളില്‍ 16 ഇടതു പറഞ്ഞിട്ടുണ്ട്;  എന്നാല്‍ chagag എന്ന് പറഞ്ഞതായി കാണുന്നുണ്ടോ എന്ന് പരിശോദിക്കാം.

(A) പുറപ്പാടു 5:1 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. 

[ וְיָחֹ֥גּוּ]
g-y-ch-y-g എന്ന് ആണ് അവിടെ പറയുന്നത്,  "celebrate/ഉത്സവം" വിജനപ്രദേശത്തു ഒരു ഉത്സവം കൊണ്ടാടാന്‍ ഇസ്രയേല്‍ മക്കളെ മോശയുടെയും അഹരോന്റെയും കൂടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ചു സ്വത്രന്ത്രരാക്കി വിട്ടയക്കേണം എന്ന് അറിയിക്കുന്ന ഭാഗം. ഇവിടെ 'ഹജ്ജ്' എന്ന് വ്യഖ്യനിക്കപെടാന്‍ ഉള്ള തെളിവുകള്‍ ഒന്നും കാണുന്നില്ല. പദങ്ങള്‍ ചേരുന്നതല്ല, അര്‍ത്ഥവും, പശ്ചാത്തലവും ഈ ഹജ്ജ് എന്ന പാഗന്‍ ആചാരത്തോട് ചേരുന്നതല്ല.

1300 കിലോമീറ്റര്‍  ആണ് ഈജിപ്തില്‍ നിന്ന് മെക്കയിലേക്ക് ഉള്ള ഏകദേശം ദൂരം. മോശയം അഹരോനും മെക്കയില്‍ ഹജ്ജിനു കൊണ്ട്  പോകാന്‍ ആണ് ഫറവോന്റെ അടുക്കല്‍ ചോദിച്ചത് എന്ന് ആരോപിക്കുന്നതിലെ ആനുചിത്യം നമുക്കിവിടെ മനസ്സിലാക്കാം.  അവര്‍ മെക്കയില്‍ വന്നു ഹജ്ജ് ചെയ്തു എന്ന് കാണാന്‍ കഴിയുന്ന ഒന്നും തന്നെ പുറപ്പാടു പുസ്തകത്തില്‍ ഇല്ല.

അടുത്തതായി ഫറവോന്‍ അതിനനുവാദം നല്‍കാതെ അവര്‍ അവിടെ നിന്ന് പുറപ്പെടുന്നില്ല എന്ന് വചനത്തില്‍ കാണാവുന്നതാണ്.
അഹരോന്‍ : "2... ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു"; പിന്നീടു പത്തു വ്യാധികളാല്‍ ഈജിപ്തിനെ ശിക്ഷിക്കുന്നത് നമ്മള്‍ അവിടെ അറിയുന്നു.

ശേഷം ആണ് പെസഹവിരുന്നു കൂടെ passover, ഈജിപ്തില്‍ അധ്യജാതന്മാരെ എടുക്കപ്പെടുന്ന "കടന്നു പോക്ക്"
തന്മൂലം ഈ പറഞ്ഞ   "celebrate/ഉത്സവം"  അവിടെ തന്നെയാണ് "feast/വിരുന്നും" ആയി ആഘോഷിക്കുന്നത്.  ഈ പറഞ്ഞതാണ് ഉത്സവവും/പെസഹാ വിരുന്നും . ഈ  "g-y-h-y-g" എന്ന പദത്തില്‍ ഉത്സവം പെസഹായാകുന്നു.  പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."

********************************************************
ആ വിരുന്നിന്റെ പേര് പെസഹ, ഹജ്ജിന്റെ പേര് പെസഹാ ആണെന്ന് പറയുന്നവരുടെ ഒരു അവസ്ഥ ഭയാനകം.
********************************************************

(B)പുറപ്പാടു 12:14 ഈ ദിവസം നിങ്ങൾക്കു ഔർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.

[וְחַגֹּתֶ֥ם]
t-ch-g-h  എന്ന് ആണ് അവിടെ പറയുന്നത്  "വിരുന്നു" ഓര്‍മ്മയായി ആചരിക്കേണ്ട ഉത്സവം എന്ന് കാണാം. എല്ലാ തലമുറകളും ഇതാചരിക്കേണം. എന്തിനെ ആണ് ഓര്‍മ്മയക്കേണ്ടത് എന്ന് നോക്കിയാല്‍  പുറപ്പാടു "12:27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം."

മേല്‍ പറഞ്ഞ പ്രകാരം പെസഹ എന്നാ ഉത്സവവും/ പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍(ഉത്സവം)- പെസഹ.
പുറപ്പാടു 12:8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

അതായതു പുറപ്പാടു 12:14 ഇല്‍ പറയുന്ന "ഉത്സവമായി/വിരുന്നായി" തലമുറയി ആഘോഷിക്കുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയാണ്.  യാത്ര പുറപ്പെടാന്‍ ഒരുക്കം ആയിരുന്നുകൊണ്ട് ധൃതിയില്‍ ഭക്ഷണം കഴിക്കുകയും,  അടിമത്വത്തിന്റെ അവസാന ദിവസവുമായി ആഗോഷിക്കുന്നതാണ് പശ്ചാത്തലം.

*****ചോദ്യം:-****************************************
ആ പറയുന്ന "ഹജ്ജ്/തീര്‍ത്ഥാടനം"  ആകുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയായിട്ടണോ ഇസ്ലമിന്റെ ഹജ്ജ് എന്ന പാഗന്‍ അനുകരണം?
പുളിപ്പില്ലാത്ത അപ്പവും ചുട്ട മാംസവും കൂടെ കയപ്പു ചീരയുമാണോ ഇസ്ലാമിന്റെ ഹജ്ജ്ന്റെ വിരുന്നു?
 എന്തിനാണ് ഇത്ര അധപധികുന്നത്? :)   മോരും മുതിരയും പോലെ ചേരുന്നില്ല.
********************************************************

(C)പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. 

[תָּחֹ֥ג]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

പുറപ്പാടു 23:14  ആണ് ഏറ്റവും പ്രധാന വചനം chagag എവിടെയെല്ലാം

പുറപാട് 23:15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു.

(D)ആവര്‍ത്തന പുസ്തകം 16:15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവേക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.

[תָּחֹ֥ג]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

സംവസ്തരത്തിലെ   1 ആം വട്ടം ( ലേവ്യപുസ്തകം അദ്ധ്യായം 23 വായിക്കുക മേല്‍ പറഞ്ഞ ഉത്സവത്തെ കുറിച്ച് കൂടെ മറ്റു ഉത്സവങ്ങളെ കുറിച്ചും വ്യക്തമായി അറിയിക്കുന്നു. )

1) ആബീബ്/നിസ്സാന്‍ മാസത്തില്‍
ലേവ്യ 23:5  ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. (പുറപ്പാടു 23:14 -15)
6 ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.7 ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.8 നിങ്ങൾ ഏഴു ദിവസം യഹോവേക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
2)  7 ദിവസം ആണ് ആചാരം.
3)  പുളിപ്പില്ലാത്ത അപ്പം ആണ് ഭക്ഷിക്കേണ്ടത്
4) ശബത്തു ആണ്, ആദ്യവും അവസാന ദിവസവും വേലകള്‍ ഒന്നും ചെയ്യാന്‍ പാടില്ല

സംവസ്തരത്തിലെ   2 ആം വട്ടം:
(E)ലേവ്യ 23:39 ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.

(ഇവിടെയും chagag എന്ന പദം ആണ് എന്നാണ് ആരോപണം.)

[תָּחֹ֥גּוּ]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.

1) ആദ്യഫലപ്പെരുന്നാല്‍ ;
ലേവ്യ 23:10 ..... ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.11 നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം...... 15 ശബ്ബത്തിന്റെ പിറ്റെന്നാൾ മുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. ... 21 അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.22 നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

2) കാനാന്‍ ദേശത്ത് എത്തിയ ശേഷം ; ആദ്യഫലം പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.

3) ആദ്യ ദിവസം ശബ്ബത്തും ശേഷം ഫലനീരാജനം ചെയ്യുന്നു, കൂടെ ഊനമില്ലാത്ത ആണാട്ടിൻ കുട്ടിയെയും അര്‍പ്പിക്കുനുണ്ട്.

4) ഭോജനയഗമായി എണ്ണ ചേര്‍ത്ത മാവും, പാനീയയാഗമായി വീഞ്ഞും നല്‍കണം.

5) വഴിപാടു കൊണ്ട് വരുന്ന ദിവസം ഉപവാസം.

6) ശേഷം 7 ദിവസം ശബ്ബത്തു

7) ആ 7ആം ശബ്ബത്തിനു ശേഷം 50 ദിവസം എണ്ണി ധ്യന്യം കൊണ്ട് യാഗം.

8) നീരാജനത്ത്തില്‍ നിന്ന് ഉണ്ടാക്കിയ ചുട്ട അപ്പം കൊണ്ട് വന്നു അര്‍പ്പികണം. അത് യാഹ്നുള്ള ആദ്യ വിളവു.

9) ആ അപ്പത്തോട് കൂടെ ഏഴു ചെമ്മരിയാട്ടിൻ കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും പാനീയ യാഗവും കഴിക്കണം.

10) സാമാധാനയാഗമായി  കോലാട്ടു കൊറ്റനെ അര്‍പ്പിക്കണം (ഉല്പത്തി 22:13 കൊലാട്ട് കൊറ്റനെ അബ്രഹാം ബലി കൊടുക്കുന്നുഇസഹക്കിനു പകരം)

11)അവസാന ദിവസം സഭായോഗം, ശാബത്ത്, വേലയൊന്നും ചെയ്യരുത്.


സംവസ്തരത്തിലെ   3 ആം വട്ടം: (ലേവ്യ 23: 23-44) സുക്കോത്ത് അഥവാ കൂടാര പെരുന്നാള്‍

(F)ലേവ്യ 23:41 സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം.
[תָּחֹ֥גּוּ]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.

സംഖ്യാപുസ്തകത്തിലും ഈ കൂടാര പെരുന്നാള്‍നു മുന്‍പേ ഉള്ള പശ്ചാത്താപ ദിവസത്തെ കുറിച്ച് പറയുന്നു.

(G)സംഖ്യാ 29:12 ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.

[ וְחַגֹּתֶ֥ם]
w-ch-g-t എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം  ആചരികേണ്ട  ഉത്സവം.

1) ഏഴാം മാസം തിഷ്രി, 10ആം തിയതി പാപപരിഹാര ദിവസം (ലേവ്യ 23:27, സംഖ്യാ 29:12) , വിശുദ്ധ സഭായോഗവും, പശ്ചാത്താപവും ചെയ്യതു യാഹ്നു ദഹനയാഗം അര്‍പ്പിക്കുന്നു.

2) പശ്ചാതപിക്കാത്ത ഒരുവനും ഇടയില്‍ വേണ്ട.  ലേവ്യ 23: 29 അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം

3) അന്ന് ശബ്ബത്തു ആണ്.

4) ശേഷം 6 ആം ദിവസം യാഹിന്റെ കൂടാരപ്പെരുന്നാള്‍ ആണ്. ലേവ്യ 23:34

5) കൂടാരപ്പെരുന്നാളിന്റെ  ഒന്നാം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.

6) ശേഷം 7 ദിവസം  യാഹിനു ദഹനയാഗം അര്‍പ്പിക്കണം.

7) 8 ആം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.

9)  കൂടാരപ്പെരുന്നാല്‍ ഉത്സവതിന്റെ ആദ്യ ദിവസവും, അവസാന ദിവസവും വിശുദ്ധ ശബ്ബത്തു തന്നെ.

10) മിസ്രയേംമില്‍ നിന്ന് ഇസ്രയേല്‍ മക്കളെ കൊണ്ട് വന്നപ്പോള്‍ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു എന്ന ഓര്‍മയാണ്  ഈ ഉത്സവം (ലേവ്യ 23:42-43)

"പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം." എന്ന [תָּחֹ֥ג] t-h-g  എന്ന്  "chagag / ഉത്സവ ആചരണം"  എന്താണ് എന്ന് വ്യക്തമായി മനസിലാക്കാം.
i. പെസഹ, 
ii. ആദ്യഫല പെരുന്നാള്‍, 

iii. കൂടാര പെരുന്നാള്‍. 
ഇവയാണ് (തനക്കില്‍)ബൈബിളില്‍ ഈ പദത്തിനോട് അനുബന്ധിച്ച് എല്ലായിടത്തും ഉള്ള ഈ പദത്തിന്റെ അര്‍ഥം. ഇവിടെ എല്ലാം തന്നെ അടിമത്വത്തില്‍ നിന്ന് മോച്ച്ക്കപ്പെട്ട് കനാനില്‍/ഇസ്രയേല്‍ഇല്‍ എത്തിയതിന്റെ ഓര്‍മ്മ കൊണ്ടാടുന്നതിന്റെ ആഘോഷം.


********************************************************
ഇവിടെ ഹജ്ജ് എന്ന ആദ്യഫല പെരുനാളും, കൂടാരപെരുന്നാളും  ഒക്കെ ആയ  തീര്തടനവും ആണ് ഇവ എന്ന്  പറയുന്നവര്‍ക്ക്  അസാമാന്യ അബദ്ധബുദ്ധി വേണം.

അങ്ങനെ എങ്കില്‍:-
1) ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത്, ആബീന്‍/നിസാന്‍ മാസമാണോ ?
അല്ല.

ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത് ദുഹു-അല്‍-ഹജ്ജഹ് എന്ന മാസമാണ്.

2) മേലെ പറയുന്ന പോലെ ദഹനയാഗവും, പാനീയ യാഗവും അര്‍പ്പിക്കരുണ്ടോ?

3) വീഞ്ഞ് പാനീയയാഗം ആയി അര്‍പ്പിക്കുന്നുണ്ടോ?

4) ശബ്ബത്തു ആചരിക്കരുണ്ടോ?

5) പശ്ചാത്തപിക്കരുണ്ടോ കൂടാരപ്പെരുന്നളിനു ആദ്യ ദിവസം?

6) മിസ്രയിമില്‍ നിന്ന് ഇസ്രയേല്യരെ രക്ഷിച്ചു കൊണ്ട് വന്നതിന്റെ ഉത്സവമാണോ മേല്‍ പറഞ്ഞ ഹജ്ജ്?

7) മാവും അപ്പവും എല്ലാം മേല്‍ പറഞ്ഞ പ്രകാരം ഹജ്ജ് ഇല്‍ അനുഷ്ടാനം ഉണ്ടോ?

ഇനി...

ഹജ്ജില്‍ ഉള്ള എന്തെങ്കിലും ഈ മൂന്നു ഉത്സവത്തില്‍ കാണുന്നുണ്ടോ??
1) വെള്ളവസ്ത്രം ഉടുത്തു മൂന്നു ഘട്ടം ആയി കറുത്തകല്ലില്‍ ചുറ്റുക?
2) കറുത്ത കല്ലില്‍ മുത്തുക?
3) സാത്താനെ കല്ലെറിയുക എന്ന് പറഞ്ഞ മാസ് ഹൈസ്ടീറിയ?
4) അടിസ്ഥാനമില്ലാതെ മലകള്‍ക്കിടയില്‍ ഓടുക?
5) കല്ലില്‍ മുതിയാല്‍ പാപപരിഹാരം എന്നിവ?
6) ഒട്ടകങ്ങലെയാണോ അവിടെ കൊല്ലുന്നത്?

അല്ല. അപ്പോള്‍ പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.

ആരോപണത്തിന് കഴമ്പു ഇല്ലാതിരിക്കെ, ഇങ്ങനെയുള്ള ആരോപണങ്ങളെ നുണകള്‍ ടാക്കിയ ആയി ഗണപ്പെടുത്താം.  നുണകളുടെ ഉപഞ്ഞതാവ്,
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

ഇനി വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങള്‍ ഹജ്ജ് ചെയ്യാറുണ്ടോ?

ഇല്ല!

*******************************************************


(H) 1 ശമൂവേൽ 30:16 അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.

[ וְחֹ֣גְגִ֔ים ]
w-ch-g-m എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

ഇത് നല്ല ഒരു ഉദാഹരണം ആണ്.

> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, അടിയും വിരുന്നു/ഉത്സവം ആഘോഷിച്ചു.<

chagag എന്ന അര്‍ഥം വരുന്ന തീര്‍ത്ഥാടനം ആയ ഹജ്ജ് ആണ് എങ്കില്‍;

> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, ചെയ്തു ഹജ്ജിനു പോയി <

ഇവിടെയും പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.

(I) സങ്കീര്‍ത്തനങ്ങൾ 42:4 ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു.

[חוֹגֵֽג׃]
ch-va-g-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിശുദ്ധ ദിവസത്തിലെ ആഘോഷം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.

ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.

മശിഹയെ കുറിച്ച് ഉള്ള പ്രവചനങ്ങള്‍ ആണിത്. 1000 BC കളില്‍ ദാവീദിന്റെ മശിഹായെ പറ്റിയുള്ള പ്രവചനം. ഇവിടെ പറയുന്ന ഉത്സവനാള്‍ മേല്‍ പറഞ്ഞ 3 തവണയുള്ള ഉത്സവസമയങ്ങളില്‍ ഒന്നാണ്. എന്നാല്‍ താഴെ യുള്ള വചനങ്ങള്‍ വായിക്കുമ്പോള്‍, മശിഹയുടെ ആത്മാവില്‍ ഉള്ള പ്രാര്‍ത്ഥന ഇവിടെ കാണുന്നു ; കൂടെ കൂടാരപ്പെരുന്നാളിന്റെ ദിവസങ്ങള്‍ ആണു ഇവിടെ പറയുന്നതെന്നു മനസ്സിലാക്കാം.

സങ്കീൎത്തനങ്ങൾ 42:9 നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.10 നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കും വണ്ണം എന്നെ നിന്ദിക്കുന്നു. 11 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

*********************************************************
ഇവിടെ മശിഹ ചെന്നു ഹജ്ജു ചെയ്തു എന്ന് പറയുന്നതിലെ അനൌചിത്യം എത്രത്തോളം എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയാണ്‌ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്. മേക്ക എന്ന ഒരു നഗരത്തെ പറ്റി ചരിത്ര രേഖകളില്‍ 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ എവിടെയും പറഞ്ഞിട്ടോ അറിയിചിട്ടോ ഇല്ല. പോട്ടെ, ഈ കാബ പണിതത് എന്നാണ് എന്ന് ചരിത്രത്തില്‍ നിന്ന് 3 ആം നൂറ്റാണ്ടിനു മുന്നേ ഒരു തെളിവ്  കാണിക്കാന്‍ ഇല്ല. അപ്പോള്‍ ആണ് അതിനും 1000 വര്ഷം മുന്‍പേ ഉള്ളവര്‍ , ഹജ്ജ് ചെയ്യാന്‍ മോശയുടെയും ദാവീദിന്റെയും സമയത്തുള്ളവര്‍ എവിടെ പോയിരുന്നു എന്ന്  ആരോപണം ഉന്നയിക്ക്കുന്നത്. *********************************************************

(J)സങ്കീര്‍ത്തനങ്ങള്‍  107:27 അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

[יָח֣וֹגּוּ]
y-ch-w-g  എന്ന് ആണ് അവിടെ പറയുന്നത്  "ആഘോഷം"  അഥവാ "പരിസരം മറന്നു ആടിയാടി" നടന്നു എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.

ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.
ഇവിടെ പുലബെന്ധമില്ലാത്ത തീര്‍ത്ഥാടനം/ഹജ്ജ് എന്ന് ഇട്ടാല്‍;

>അവർ മത്തനെപ്പോലെ ഹജ്ജിനു നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.<

സത്യം അല്ലെ?

*********************************************************

(K) നഹൂം 1:15 ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു. 

[חָגִּ֧י]
ch-g-g-i "ഉത്സവങ്ങള്‍ ആചരിക്കുക" എന്ന് ആണ് ഇവിടെ ഉള്ളത്. ഇനി അത് ഹജ്ജ് ആചരിക്കുക എന്നാക്കി മാറ്റണം എങ്കില്‍, ആ മേല്‍ പറഞ്ഞ ഉസ്ത്സവങ്ങള്‍ തീര്‍ത്ഥാടനം ആക്കി മാറ്റണം പക്ഷെ പുറപ്പാടു 23:14 പ്രകാരവും  കൂടെ മേല്‍ പറഞ്ഞിടത്ത് എവിടെയും തീര്‍ത്ഥാടനം എന്ന് അര്‍ഥം കൊടുക്കാന്‍ സാധിക്കുന്ന അര്‍ഥം വരാതതിനാലും, ഹജ്ജ് എന്ന വാദം അവിടെ ഒത്തു പോകുകയില്ല.  ഇനി വാക്കാല്‍ പറഞ്ഞാല്‍ തികയുകയില്ല,  കാരണം ബൈബിളില്‍ ഹജ്ജ് എന്ന ഒരു അക്ഷരസാമ്യം എടുത്തു അത് മക്കയിലെ കാബയില്‍ ആണ് എന്ന് കാണിക്ക്കാന്‍ ഉള്ള തെളിവ് ഇല്ല. കൂടെ മക്കയും ഹജ്ജും മറ്റും 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷി നല്‍കാന്‍ ഇസ്ലാമിന് സാധ്യമല്ല.


(L) സെഖര്യാവ് 14:16 എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.

[חַ֥ג]
w-l-ch-g ഇവിടെ യൂദരുടെ പ്രധാന ഉത്സവങ്ങള്ല്‍ ഒന്നായ കൂടാര പെരുന്നാള്‍ (ആഘോഷം) ആണ് പറയുന്നത്. ഇവിടെ തീര്‍ത്ഥാടനം ഇട്ടാല്‍ അത് സാധിക്കുമോ?

>>സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ "ഹജ്ജ്" ആണ്ടുതോറും വരും.<<

എന്നതിലെ വിഡ്ഢിത്തം സാധാരണ യുക്തിയുള്ളവര്‍ക്ക് മനസ്സിലാക്കാം.

(M) സെഖര്യാവ് 14:18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുംണ്ടാകും.

[לָחֹ֖ג]
l-ch-g എന്ന് ആണ് അവിടെ പറയുന്നത്   "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.
>>കൂടാരപ്പെരുന്നാൾ "ഹജ്ജ്" വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ<<

(N) സെഖര്യാവ് 14:19 കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.

[לָחֹ֖ג]
l-ch-g എന്ന് ആണ് അവിടെ പറയുന്നത്   "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.

>> കൂടാരപ്പെരുനാൾ "ഹജ്ജ്" വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും<<

******************************************************
മുസ്ലിങ്ങള്‍ ആചരിക്കുന്നത് കൂടാരപ്പെരുനാള്‍ ആണല്ലേ? അതറിയില്ലായിരുന്നു.
ഹജ്ജിനു വരാത്തവരെ കൂടാരപ്പെടുന്നാള്‍ ആചരിക്കാത്തവരെ, ശിക്ഷിക്കുമെന്നോ ഇസ്ലാമിക വിശ്വാസം?

സെക്കരിയാഹിന്റെ കാലത്ത് മക്കയും കാബയും ഉണ്ടായിരുന്നോ എന്ന് നോക്കിയാല്‍ അതും ഇല്ല.  പിന്നെ ആകെയുള്ള പിടിവള്ളി പദങ്ങള്ളില്‍ അര്‍ഥം പശ്ചാത്തലം എന്താണ് എന്നൊന്നും ശ്രദ്ധിക്കാതെ വ്യാഖ്യാനിച്ചാല്‍ ഉള്ള കുഴപ്പം ആണ് മേലെ ഉദാഹരണം സഹിതം കാണിച്ചിട്ടുള്ളത്.

******************************************************

ചുരുക്കം:
1) chagag - എന്ന മൂലപദം അതെ പഠി എവിടെയും ബൈബിളില്‍ ഉപയോഗിച്ചിട്ടില്ല.

2) അതില്‍ നിന്ന് എന്ന് പറയുന്ന പദം 16 സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്.

3) അതില്‍ ഒരിടത്തു പോലും തീര്‍ത്ഥാടനം എന്ന് പദത്തിന് അര്‍ഥം കൊടുക്കുന്ന വാചകങ്ങള്‍ ഇല്ല.

4) "ഉത്സവ/ആഘോഷ ആചാരം" എന്നാണു എല്ലായിടത്തും അര്‍ഥം വന്നിട്ടുള്ളത്

5) അവിടെയെല്ലാം  യിസ്രായേലിന് യാഹ്  അടിവരയിട്ടു നല്‍കിയിട്ടുള്ള പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം ഉള്ള ഉത്സവമാണ്  വിഷയം.

6) ആ ഉസ്ത്സവങ്ങളില്‍ ഓരോ ദിവസവും എങ്ങനെ വേണം എന്ന് വ്യക്തമായി അറിയിച്ചിട്ടുണ്ട്.

7) ഹജ്ജിന്റെ പാഗന്‍ ആചാരങ്ങള്‍ ഒന്നും അവിടെ കാണുന്നില്ലത്താതിനാലും

8) മേക്ക കഅബ എന്ന് പറയുന്ന സംഭവങ്ങളെ ബൈബിള്‍ ക്രോടീകരിച്ച  കാലഘട്ടത്തിഇല്‍ പോലും അറേബ്യയില്‍ കാണാത്തതിനാലും,

ഹജ്ജ് ആചരിക്കാന്‍ ബൈബിളില്‍ പറയുന്നു എന്ന ആരോപണം വെറും ഇസ്ലാമിക താക്കിയ ആണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു.
 

യഹൂദര്‍ ഇങ്ങനെ ന്യായപ്രമാണം അറിഞ്ഞിട്ടും ഹജ്ജ് ചെയ്തിരുന്നതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഇല്ല.

ഹജ്ജ് എന്നാല്‍ ഒരു പദത്തില്‍ മാത്രം ഒതുങ്ങുന്നതാണോ??

അല്ല;

ഹജ്ജ്:
സാത്താനെ കല്ലെറിയലും, കഅബയുടെ ചുറ്റും മൂന്നു ദേവതമാര്‍ക്ക് വേണ്ടി മൂന്നു ഘട്ടം ആയി ചുറ്റും ഓടലും. കറുത്ത കല്ലില്‍ മുത്തലും, മലകള്‍ക്കിടയില്‍ കിടന്നു ഓടലും ഒക്കെ യുള്ള ഈ പാഗന്‍ രീതികള്‍ സെബായരില്‍ (baal ആരാധകരില്‍ ) നിന്ന് ഇസ്ലാം പകര്‍ത്തി; അതെല്ലാം യൂദര്‍,  ബൈബിളിലെ  പറയുന്ന പെസഹാ , ആദ്യഫല , കൂടാര പെരുന്നാള്‍ ഉത്സവവും, അതിന്റെ ശബത്തും ആണ് എന്ന് ആരോപികുന്നവന്റെ മനോനില എത്ര പരിതാപകരം.  ഒരു തരിമ്പു യുക്തിയും അതിനെ കുറിച്ചുള്ള അറിവും ഇല്ലാത്തവര്‍ എന്ന് മനസ്സിലാക്കാം. പണ്ടും ഇതുപോലെ ഉള്ള നുണകള്‍മായി മുഹമാദീയര്‍ വരുമായിരുന്നു പറകലീത, ആവര്‍ത്തനം 19:18, ഇസ്മയിളില്‍ നിന്ന് മുഹമ്മദ്‌, ഉത്തമാഗീതത്തിലെ മുഹമ്മദ്‌ തുടങ്ങീ അനേക പദ/അര്‍ത്ഥ വ്യഭിചാരം എല്ലാം തകര്‍ന്നടിഞ്ഞു കുപ്പയില്‍, കൂടെ ഇപ്പൊ ഇതും.

സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കട്ടെ!

Wednesday 13 April 2016

പൂര്‍വ്വികന്‍മാരുടെ കഥകള്‍ കെട്ടിച്ചമച്ചത് – കഥ 0.1 ഇസ്ലമിന്റെ അഞ്ചു പാഗന്‍ തൂണുകള്‍:


 ഖുറാന്‍ 25:5 ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.



ഇസ്ലാം ആണ് യഥാര്‍ത്ഥ മതം എന്നും സത്യമെന്നും പറഞ്ഞു നടക്കുമ്പോള്‍, തന്നെ ഇസ്ലാമില്‍ അല്ലെങ്കില്‍ ഇസ്ലാമിന്റെ പ്രഥമ അടിസ്ഥാനങ്ങളും മറ്റുള്ള മതങ്ങളില്‍ പ്രത്യേകിച്ച് പാഗന്‍/വിജാതീയ മതങ്ങളില്‍ നിന്ന് അനുകരിചിട്ടുള്ളവയാണ് എന്നത് പരമമായ സത്യമായി നിലകൊള്ളുന്നു. അതിനാല്‍ തന്നെ ഏറ്റവും പ്രധാന പെട്ട അടിതറയായ ഇസ്ലമിന്റെ അഞ്ചു തൂണുകള്‍ (five pillars of islam) എന്താണ്, എവിടുന്നാണ് എന്ന് പരിശോധിക്കാം.

1) ശഹാദ്ദത്ത് അഥവാ വിശ്വാസ പ്രഖ്യാപനം:
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●
"
ലാ ഇലാ ഇല്ലല്ലാഹ് , മുഹമ്മദ്‌ അര്‍റസൂലുല്ലഹ്".

സോര്‍സ്:
👉 സാബിയാനുകള്‍ അഥവാ സാബികള്‍ (SABIANISM):

യഹൂദരെയും ക്രൈസ്തവരേയും കൂടെ മറ്റു പാഗന്‍ ആരാധന ക്രമങ്ങളും സ്വീകരിച്ച മറ്റൊരു മത വിഭാഗം കൂടി ഉണ്ടായിരുന്നു , സാബിയന്‍ (SABIANISM) മതം. മിഡിൽ ഈസ്റ്റേൺ പാരമ്പര്യത്തില്‍ മുഹമ്മദിനും ചില നൂട്ടണ്ടുകള്‍ക്കും മുന്‍പെ ഉള്ള മതം ആണ് ഇക്കൂട്ടര്‍. ഇവരെ പറ്റി ഖുറാനില്‍ പ്രതിപാദിചിരിക്കുന്നതായി പറയപ്പെടുന്നത് സുറ 2:62, 5:69, 22:17. ( ► 22:17 ഇല്‍ :- സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ....എന്ന് പറയുന്നിടത്ത് മജൂസികള്‍ എന്ന് കൂടി ശ്രദ്ധിക്കണം. ) . ചരിത്ര രേഖകളില്‍ നിന്ന് ഇവര്‍ നബാറ്റ്യന്‍ (Nabatean) സംസ്കാരത്തിന്റെ കൂടി ഭാഗ പാത്രം ആയതിനാല്‍, വിഗ്രഹാരാധനയും, പല അന്ധവിശ്വാസങ്ങളും ഇവര്‍ക്കുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നതു. യഹൂദരില്‍ നിന്ന് വഴി പിരിഞ്ഞു വിജാതീയരില്‍ അലിയപ്പെട്ടവര്‍ എന്ന് പറയപ്പെടുന്നു. സങ്കീര്‍ത്തനങ്ങള്‍ ഇവര്‍ ഉരുവിട്ടിരുന്നു എന്ന് പറയപ്പെടുന്നു. ബൈബിളില്‍ ഉള്ള പല കാര്യങ്ങള്‍ അവരുടെ മതത്തില്‍ ഉള്‍പ്പെടുത്തുകയും, നോഹയുടെ പരമ്പരയില്‍ നിന്ന് എന്ന് അവകാശപ്പെടുകയും, ഇവര്‍ നക്ഷത്രങ്ങളില്‍ ബന്ധപ്പെടുത്തി കൊണ്ട് മാലാഖമാരെ ആരാധിക്കുകയും  ചെയ്തിരുന്നു. ഉത്തിര അറേബ്യയില്‍, നബാറ്റ്യന്‍ (Nabatean) സംസ്കാരത്തിന്റെ ഭാഗമായ the Mandaeans and the Harranians ന്റെ ഇടയില്‍ പെട്ട, വെളിച്ചങ്ങളെ ആരാധിക്കുന്ന പാഗാനുകള്‍ എന്നാണു ആധുനിക ചരിത്ര പണ്ഡിതര്‍ ഇവരെ പറ്റി പറയുന്നത്. [0]

സാബികള്‍ക്കുള്ള വിശ്വാസം: [section CHARACTERISTICS OF THE SABI RELIGION ][0]

1) ദൈവത്തെ ദേവരില്‍ ദേവന്‍ ( Rabb al-'alihah) എന്നും ദൈവങ്ങളുടെ ദൈവം എന്നും (ilah al-'alihah ) എന്നും ആണ് വിളിച്ചിരുന്നത്‌.
2) മാലാഖമാരില്‍ വിശ്വസിച്ചു അവരില്‍ നിന്നും മധ്യസ്ഥത (intercession) യാചിക്കുകയും ചെയ്തിരുന്നു.
3) നോഹയാണ് അവരുടെ ദിന്‍ എന്ന് അവര്‍ വിശ്വസിച്ചിരുന്നു. കൂടെ ഇന്നത്തെ ഇസ്ലാം വിശ്വസിക്കുന്ന പോലെ യൂദ/ക്രൈസ്തവ/മറ്റു പല മതങ്ങളിലെയും പ്രവാചകരെ അവര്‍ വിശ്വസിച്ചിരുന്നു എന്നും പക്ഷെ മുഹമ്മദില്‍ വിശ്വസിക്കുന്നില്ല. കൂടെ മുഹമ്മദിനെ മുദ്രയായി കണക്കാക്കുന്നുമില്ല.

ഇവരുടെ ഏറ്റവും പ്രധാനപെട്ട വിശ്വാസ സംഹിതകള്‍ എന്താണെന്ന് നോക്കിയാല്‍ :

1) അവര്‍ വിശ്വാസ പ്രക്യാപനം നടത്തുന്നത് ; "ലാ ഇലാ ഇല്ലല്ലാഹ്; La ilahah il Allah (there is no god but Allah)" എന്ന് പറഞ്ഞു കൊണ്ടാണ്.[0*]
2) അവര്‍ക്ക് 5 നേരം നമസ്കാരങ്ങള്‍ ഉണ്ട്. (though Zohar can join Asr while Maghrib can join Isha giving the appearance of three).
3) ലുണാര്‍ മാസങ്ങളില്‍ ആചരിച്ചു പോന്നു 30 ദിവസം നോമ്പ് എടുക്കുകയും ചെയ്തിരുന്നു.

ആയതിനാല്‍: മേല്‍ പറഞ്ഞ സാബിയനുകളുടെ, വിശ്വാസ പഖ്യാപനം അതേപടി എടുത്തു എന്നിട്ട് അല്ലാഹുവിന്റെ കൂട്ടത്തില്‍ കൂടെ തന്നെയും ചേര്‍ത്തു, "മുഹമ്മദ്‌ അര്‍റസൂലുല്ലഹ്" ആക്കി, മുഹമ്മദ്‌ ശഹാദ്ദത്ത് ഉണ്ടാക്കി. ഇതാണ് പ്രഥമ തൂണ്‍ ഇസ്ലാമിന്റെ.

2) നിസ്കാരം അഥവാ സ്വലാത്ത്:
●●●●●●●●●●●●●●●●●●●●●●●●●●●●●●
അഞ്ചു നേരം നിസ്കാരം.

സോര്‍സ്: യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും (ചില സഭകളില്‍ ഇന്നും) 7 നേരം നമസ്കാരങ്ങള്‍ ഉണ്ട് എന്ന് അറിയാമല്ലോ. അതില്‍ നിന്ന് പകര്‍ത്തിയ സാബിയനുകളെ അവരുടേതായി 5 നമസ്കാരങ്ങള്‍ ആചരിക്കുമ്പോള്‍, ഇവരില്‍ നിന്ന് അതേപടി പകര്‍ത്തി ഇസ്ലാം ഇത് ആചരിചു പോരുന്നു.

ആയതിനാല്‍: സ്വലാത്ത് സബിയനുകളില്‍ നിന്ന് പകര്‍ത്തി എന്നും കൂടെ അല്ലാഹുവിന്റെ ആയത്തു തള്ളിയെന്നും കാണാം. 

►ഖുര്‍ആന്‍ 24:58 സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവ ( അടിമകൾ ) രും, നിങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്തവരും മൂന്ന്‌ സന്ദർഭങ്ങളിൽ നിങ്ങളോട്‌ ( പ്രവേശനത്തിന്‌ ) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത്‌ ( ഉറങ്ങുവാൻ ) നിങ്ങളുടെ വസ്ത്രങ്ങൾ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന്‌ ശേഷവും. നിങ്ങളുടെ മൂന്ന്‌ സ്വകാര്യ സന്ദർഭങ്ങളത്രെ ഇത്‌.◄

5 നേരം നിസ്കരിക്കാന്‍ അള്ളാഹു പറഞ്ഞതായി ഖുറാനില്‍ എവിടെയും ഇല്ല. ഉള്ളത് 3 നേരം നിസ്കരിക്കാന്‍ ആണ്. പിന്നെ ഉള്ള ഹദിസില്‍ അള്ളാഹു പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് (അള്ളാഹു പറഞ്ഞത് ഖുറാനില്‍ അല്ലെ വരേണ്ടത്?) മുഹമ്മദ്‌ സ്വഗ്ഗത്തില്‍ മൂസയോട് നടത്തുന്ന സംസാരമാണ്. സ്വര്‍ഗ്ഗയാത്ര സ്വപ്നത്തില്‍ ആണ് എന്ന് കരുതുന്നവര്‍ ആ കഥ കേട്ട് വിശ്വസിച്ചു അല്ലാഹുവിന്റെ ഖുറാനിലെ വാക്കുകളെ ഹദിസ് പ്രകാരം തള്ളുന്ന മുഹമ്മദീയരെ ഇന്ന് കാണാം പലയിടത്തും. (ശിയക്കാര്‍ പക്ഷെ 3 നേരം നിസ്കരിച്ചു അല്ലാഹുവിനെ അനുസരിക്കുന്നു എന്ന് തോന്നുന്ന്നു)

3) നോമ്പ് അഥവാ സൌം:
●●●●●●●●●●●●●●●●●●●●●●●●●
റമളാന്‍ മാസത്തില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ ഭക്ഷണ പാനീയങ്ങള്‍ വര്‍ജ്ജിച്ചു നോമ്പ് എടുക്കുക.
സോര്‍സ്: സാബിയനുകള്‍ , ലുണാര്‍ മാസങ്ങളില്‍ ആചരിച്ചു പോന്നു 30 ദിവസം നോമ്പ് എടുക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരാചാരം മേല്‍ പറഞ്ഞ സാബിയനുകള്‍ മാത്രമല്ല, മറ്റു പല അറേബ്യന്‍ സംസ്കാരങ്ങളിലും ഉണ്ടായിരുന്നു.

4) സക്കാത്ത് അഥവാ ദാനങ്ങള്‍
●●●●●●●●●●●●●●●●●●●●●●●●●●●●●●●●
സോര്‍സ്: ഇസ്ലാമിന് മുന്‍പേ പല സമൂഹങ്ങളും ഇവ ചെയ്യാറുണ്ടായിരുന്നു. ഇവിടെ പക്ഷെ റംസാന്‍ മാസത്തില്‍ ഇങ്ങനെ നല്‍കുന്ന പക്ഷം പലയിരട്ടി എന്നും കൂടാതെ , ദാനം ചെയ്യുന്നത് അവന്റെ മനസ്സിന്റെ അലിവുകൊണ്ടല്ല മറിച്ചു തന്റെ കാര്യം സ്വര്‍ഗ്ഗത്തില്‍ കുശാലക്കാം എന്ന സ്വാര്‍ത്ഥത കൊണ്ട് ചെയ്താല്‍ അവനു പ്രതിഫലം കിട്ടും.

മുആവിയ ഇബ്ന്‍ ഹയ്ദഹ് നിവേദനം: അല്ലാഹുവിന്റെ (സ) പറഞ്ഞു: " ഓരോ നാല്‍പതു മേയുന്ന ഒട്ടകങ്ങള്‍ക്കും, ഒരു പെണ്-ഒട്ടകത്തെ വീതം അതിന്റെ മൂന്നാം വര്‍ഷത്തില്‍ ദാനമായി നല്‍കണം. ഒട്ടകങ്ങള്‍ കണക്കെടുപ്പില്‍ നിന്ന് മാറ്റി നിറുത്തപ്പെടുന്നതല്ല. ആരെങ്കിലും പ്രതിഫലം ലക്കാകി സക്കാത്ത് നല്‍കുകയാണെങ്കില്‍ , അവനു പ്രതിഫലം ലഭിക്കും...(He who pays zakat with the intention of getting reward will be rewarded. ) " (സുനന്‍ അബു-ദാവുദ് പുസ്തകം 78: 1570)[4]
ലാഭേച്ഛയോടു കൂടിയുള്ള ദാനം!

5) ഹജ്ജ് അഥവാ മേക്ക-കഅബ സന്ദര്‍ശിച്ചു കൊണ്ട് തീര്‍ഥയാത്ര:
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●
കാബയെ പ്രദിക്ഷണം വെക്കുക കഅബയുടെ മേല്‍ ഉള്ള കറുത്ത കല്ലില്‍ ചുംബിക്കുക. സാഫാ-മര്‍വ കുന്നുകള്‍ക്കിടയില്‍ ഓടുക, മിനയിലെ കല്ലേറല്‍, അല്ലാഹുവിനു വേണ്ടിയുള്ള മൃഗബലി തുടങ്ങിയവയാണ് പരിപാടി ഇനങ്ങള്‍.
സോര്‍സ്:
👉 സെബീനുകള്‍ അഥവാ സെബെയര്‍(Sabaeans):
സാബിയനുകള്‍ പോലെ, മറ്റൊരു വിഭാഗം ഉണ്ട്, അവര്‍ അറേബ്യന്‍ ഭാഷ സംസരികുന്ന സെബീനുകള്‍ ആണ്. സേബ രാജ്ഞിയുടെ ആളുകള്‍ എന്നാണ് ചരിത്രവും ഇവരെ കുറിച്ച് പരാമര്‍ശിക്കുന്നതും. ഇവരെ തന്നെയാണ് ഖുറാനിഇല്‍ 2 ഇടത്ത് ( സുറ 27ലും 34ലും) സുലൈമാന്‍ നബിയുടെ കാലത്ത് , people of saba ആയി പ്രതിപാദിക്കുന്നതും എന്നും ഇസ്ലാമിക പണ്ഡിതര്‍. ഇവരെ കുറിച്ചുള്ള ചരിത്ര രേഖകളില്‍ നിന്ന് ഇവരുടെ ദൈവ/മത സങ്കല്പങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഇവര്‍ക്ക് അനേകം ആരാധ്യദൈവങ്ങള്‍ ഉണ്ടായിരുന്നു, അതില്‍ ശാംസ (Shams goddess) എന്ന സൂര്യ ദേവതയും, അഷ്തര്‍ അഥവാ അല്‍-മകഹ് (Al-maqah or Athtar (South Arabia); Ashtar (Moab)) എന്ന പ്രധാന ദേവനായ ശുക്രനും ( Venus, the morning and evening star) ആയിരുന്നു പ്രധാനപ്പെട്ടവര്‍[1] . അഷ്തര്‍ ( ശുക്രന്റെ)യുടെ മകള്‍ ആയിരുന്നു , ഹുബാസ് (Haubas) അഥവാ സിന്‍ എന്ന ചന്ദ്രദേവത. ചില രേഖകളില്‍ അഷ്തര്‍ന്റെ അമ്മയായി കണക്കാക്കുന്നത് സൂര്യ ദേവതെയാണ്. ഇവരുടെ ഈ ദൈവങ്ങളെ കൂടാതെ മറ്റൊരു പ്രധാന ദൈവം കൂടി ഉള്ളതായി പറയപ്പെടുന്നു രേഖകളില്‍ നിന്ന് മേല്‍ പറഞ്ഞവയെല്ലാം പ്യില്‍മരയിലെ ബാല്‍-ശമയിം (temple of ba'al) ന്റെ കീഴില്‍ വരുന്നതായി പറയപ്പെടുന്നു. [2] ഇവയെ കൂടാതെ സെബീനുകള്‍ മേല്‍ പറഞ്ഞ ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും മറ്റുമായി, അവരുടെ തീര്‍ഥാടന മാസമായ Dhu Hijjatan-ഇല്‍ ഹജ്ജ് അനുഷ്ടിക്കാരുണ്ടായിരുന്നു. (the Sabaean pilgrim month, Dhu Hijjatan, is the northern Dhu'l-Hijja). ഇവരെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ആണ് എന്തിനു ഖുറാനില്‍ ഇങ്ങനെ ഒരു ആയത്ത് എഴുതേണ്ടി വന്നു എന്ന് മനസ്സിലാകുകയുള്ളൂ.

►ഖുറാന്‍ 2:158 തീർച്ചയായും സഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തിൽ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതിൽ കുറ്റമൊന്നുമില്ല. ◄

അതായതു ഒരു നാളില്‍, ഇതെല്ലം സെബീനുകള്‍ പോലെ മറ്റു പല ബഹുദൈവ വിശ്വാസികളുടെ കീഴ്വഴക്കങ്ങള്‍ ആയുന്നു. ഹുബാളിനും, മറ്റു ദേവ/ദേവതമാര്‍ത്ക്കും വേണ്ടി നടത്തിയിരുന ആചാരം അതെ പടി ഇസ്ലാം അനുകരിച്ചു. ശേഷം അതില്‍ തെറ്റില്ലെന്ന് വരുത്താന്‍ വീണ്ടും ആയത്ത് ഇറങ്ങേണ്ടി വന്നു എന്ന് സാരം.

ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനായ മുഹമ്മദ്‌ ശുക്രിയുടെ അല്‍-അലുസിയുടെ വാക്കുകള്‍ കാണുക:
"The Arabs during the pre-Islamic period used to practice certain things that were included in the Islamic Sharia. They, for example, did not marry both a mother and her daughter. They considered marrying two sisters simultaneously to be a most heinous crime. They also censured anyone who married his stepmother, and called him dhaizan. They made the major [hajj] and the minor [umra] pilgrimage to the Ka'ba, performed the circumambulation around the Ka'ba [tawaf], ran seven times between Mounts Safa and Marwa [sa'y], threw rocks and washed themselves after intercourse. They also gargled, sniffed water up into their noses, clipped their fingernails, plucked their hair from their armpits, shaved their pubic hair and performed the rite of circumcision. Likewise, they cut off the right hand of a thief.
:—Muhammad Shukri al-Alusi, Bulugh al-'Arab fi Ahwal al-'Arab, Vol. 2, p. 122

മേല്‍ പറയുന്നതില്‍ നിന്ന് സബീനുകള്‍ 
1) ഹജ്ജു അനുഷ്ടിക്കാറുണ്ട് ഇസ്ലാമിനും വളരെ മുന്നേ തന്നെ
2) ഉംറയും, തവ്വാഫും ചെയ്യാറുണ്ട്
3) ഏഴു വട്ടം സാഫയുടെയും മാര്‍വയുടെയും ഇടയില്‍ ഓടാറുണ്ട്
4) കല്ലെറിയല്‍ കര്‍മ്മം നടത്താറുണ്ട്‌
6) വെഴ്ചകല്‍ക്കുശേഷം കുളിക്കുകയും,
7) കൊപ്പിളിക്കുകയും
8) നസ്യം/വെള്ളം മൂക്കില്‍ വലിച്ചു കയറ്റല്‍ ചെയ്യാറുണ്ട്
9) നഖം മുറിക്കുകയും,
10) കക്ഷരോമം പറിക്കുകയും,
11) ഗുഹ്യരോമം വടികുകയും
12) സുന്നത്തും
കൂടെ ഇസ്ലാമിക വിശ്വാസപ്രകാരം അവര്‍ കള്ളന്റെ കൈപത്തി വെട്ടിമാറ്റാറുമുണ്ടായിരുന്നു.
റെഫരേന്‍സ് [3]

എത്രയോ ആചാരങ്ങളും നിയമങ്ങളും ഈ ജനതയില്‍ നിന്ന് പകര്‍ത്തി എന്ന് മനസ്സിലാക്കാം.

ഇതുപോലെ സാത്താന്‍ ആരാധകരെ പോലും കോപ്പി അടിച്ചു വെച്ച ഒരാളെ പ്രവാചകന്‍ എന്നു മുഹമ്മദര്‍ വിളിച്ചോളു അത് നിങ്ങളുടെ അവസ്ഥ, മറ്റുള്ളവരുടെ മുന്നില്‍ വന്നു അവരുടെ വിശ്വാസത്തെ അധിക്ഷേപിച്ചു ഇങ്ങേരെ മാത്രം ഇങ്ങനെ പുകഴ്ത്തരുത്‌. മറ്റുള്ളവരുടെ എല്ലാ വിശ്വസങ്ങളും തെറ്റാണു എന്നും പറഞ്ഞു വരുന്നതിനു മുന്‍പ് ഇതുപോലെ മുഹമ്മദ്‌ കെട്ടിച്ചമച്ച കെട്ടുകഥകള്‍ അവയുടെ ആചാരങ്ങള്‍ മുതലായവയുടെ നിജ സ്ഥിതി മനസ്സിലാക്കിയിരിക്കണം. അല്ലെങ്കില്‍, ഇപ്പോള്‍ നിങ്ങള്‍ വന്നു മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ട് "സ്വയം" പുകഴ്തുമ്പോള്‍ ആളുകള്‍ നിങ്ങളെ നോക്കി ഇങ്ങനെ പറഞ്ഞു കൊണ്ട് ചിരിക്കും.
ദാ "യഥാര്‍ത്ഥ പാഗന്‍ അചാരങ്ങളുടെ ഇസ്ലാം" എന്ന്.

റഫറന്‍സ്:
[0] http://www.worldlibrary.org/Article.aspx?Title=Sabianism
[0*]https://en.wikipedia.org/wiki/Sabians
[1] സാത്താന്‍ന്റെ നിര്‍വചനം ബൈബിളില്‍ Isaiah 14:12 How you have fallen from heaven, morning star, son of the dawn! You have been cast down to the earth, you who once laid low the nations!
[2] https://en.wikipedia.org/wiki/Baalshamin
[3] https://en.wikipedia.org/wiki/Sabaeans
http://www.theodora.com/encyclopedia/s/sabaeans.html
[4] http://searchtruth.com/book_display.php…

Friday 1 April 2016

ഖലിഫ ഉമറിന്റെ ഉടമ്പടി


( Pact of Umar  )

ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ ക്രിസ്ത്യാനികളും മറ്റു ന്യൂനപക്ഷങ്ങളും ജീവിക്കുന്നത് സ്വര്ഗ്ഗതുല്യം ആയിരുന്നു പണ്ട്, ഇനിയും അങ്ങിനെ തന്നെ ആവും എന്ന് വാ തോരാതെ സംസാരിക്കുന്ന ദാവക്കാർ മനപൂര്വം മറച്ചുപിടിക്കുന്ന ഒരു സത്യമാണ് ഇവിടെ അനാവരണം ചെയുന്നത്.
ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ ക്രിസ്ത്യാനികൾ (ധിമ്മികൾ ) പാലിക്കേണ്ട നിയന്ത്രണങ്ങളും അവകാശങ്ങളും ആണ് ഈ "Pact of Umar " കൊണ്ട് ഉദ്ദേശിക്കുന്നത്.
മുഹമ്മദ്‌ നബിയുടെ മരണശേഷം സമീപ രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കി അവയെ ഇസ്ലാമിക വല്ക്കരിച്ചു മുന്നേറിയ ഖലിഫ ഉമ്മര് ദാമാസ്കസ്സിലെ ക്രിസ്ത്യനികല്ക്ക് , തുടര്ന്നും ക്രിസ്ത്യാനിയായി (ധിമ്മി)തന്നെ ഇസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഏര്പ്പെടുത്തിയ ഇസ്ലാമിക നിയമ ചട്ടങ്ങലാണ് മേല്പ്പറഞ്ഞ ഉടമ്പടി ( ഉമയ്യാദ് ഖലീഫ ഉമര് രണ്ടാമന്റെ കാലത്താണ് ഈ ഉടമ്പടി സ്ഥാപിച്ചത് എന്ന് മറ്റൊരു വാദവും ഇസ്ലാമിൽ ഉണ്ട് )
ഇസ്ലാമിക ശരിയത്ത് നിയമത്തിൽ ചെർക്കപ്പെട്ടിട്ടുള്ള ഈ ഉടമ്പടി എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത് എല്ലാ ക്രിസ്ത്യാനികളുടെയും കടമയാണ്..
ഉടമ്പടി വായിക്കാം..
1- ക്രിസ്ത്യാനികളുടെ സംരക്ഷണം ഇസ്ലാമിക ഭരണാധികാരിയുടെ ചുമതല മാത്രം ആണ്..
2- പുതിയ ആരാധനാലയങ്ങൾ, പള്ളികൾ, ധ്യാന കേന്ദ്രങ്ങൾ, സെമിനാരികൾ എന്നിവ നിര്മ്മിക്കുവാൻ പാടില്ല.
3- മുസ്ലിമുകൾ വസിക്കുന്ന പ്രദേശങ്ങളില പുരാതന പള്ളികൾ പുനര്നിര്മ്മിക്കാൻ പാടില്ല.
4- ക്രൂശിതരൂപം പള്ളികളിലോ മണിഗോപുരങ്ങളിലോ സ്ഥാപിക്കാൻ പാടില്ല
5- വിശ്രമിക്കണം എന്ന് തോന്നിയാൽ, ക്രിസ്ത്യൻ പള്ളികളിൽ യഥേഷ്ടം കയറിച്ചെല്ലാൻ മുസ്ലിമുകല്ക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്, അവരെ ചോദ്യം ചെയ്യാൻ പാടില്ല.
6- പള്ളി മണി മുഴക്കാൻ പാടില്ല
7- ഉച്ചത്തിൽ പ്രാർഥിക്കാൻ പാടില്ല
8- ക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളെ ഇസ്ലാമിക വിഷയങ്ങൾ പഠിക്കാനോ പഠിപ്പിക്കാനോ പാടില്ല
9- ബൈബിൾ, പ്രാര്ഥനാ പുസ്തകങ്ങൾ, മത ചിഹ്നങ്ങൾ , ക്രിസ്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ട ആലേഖനം ഉള്ള വസ്ത്രങ്ങളുടെ ധാരണം എന്നിവ പാടില്ല, പ്രത്യേകിച്ചും മുസ്ലിമുകൾ സഞ്ചരിക്കുന്ന വഴികളിലും കച്ചവട സ്ഥലങ്ങളിലും
10- ഓശാന, ഈസ്റെർ , ക്രിസ്തുമസ് തുടങ്ങിയ ക്രിസ്ത്യൻ വിശ്വാസ ആഘോഷങ്ങലുമായി ബന്ധപ്പെട്ട പ്രദക്ഷിണങ്ങള് പാടില്ല
11- ശവസംസ്കാര ശുശ്രൂഷകൾ നിശബ്ദമായി നടത്തണം
12- മുസ്ലിമുകളുടെ ഭൂമിക്കരികെ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കാൻ പാടില്ല
13- പന്നിയെ വളർത്താൻ പാടില്ല
14- മുസ്ലിമുകൾക്ക്‌ മദ്യം വിലക്കാൻ പാടില്ല
15- ഇസ്ലാമിനെതിരെയോ, ഇസ്ലാമിക ഭരണകൂടത്തിനു എതിരെയോ ശബ്ടിക്കുന്നവർക്ക് സംരക്ഷണമോ അഭയമോ നല്കാൻ പാടില്ല
16- ഇസ്ലാമിനെ കുറിച്ചോ മുസ്ലിമിനെ കുറിച്ചോ കള്ളം പറയാൻ പാടില്ല.(പറയുന്നതോ കള്ളമോ സത്യമോ എന്ന് മുസ്ലിമുകൾ തീരുമാനിക്കും )
17- മുസ്ലിമുകളോട് പൂർണ വിധേയത്വം ഉണ്ടായിരിക്കണം, ഒരു മുസ്ലിം ഇരിക്കണം എന്ന് ആഗ്രഹിച്ചാൽ സ്വന്തം ഇരിപ്പിടം ക്രിസ്ത്യാനി (ധിമ്മി ) ഒഴിഞ്ഞു കൊടുക്കണം.
18- ക്രിസ്ത്യൻ മതവിശ്വാസം പ്രചരിപ്പിക്കാനൊ, മുസ്ലിമുകളെ അതിലേക്ക് ആകര്ഷിക്കാണോ പാടില്ല
19- അഥവാ, ക്രിസ്ത്യാനി ആവാൻ ഒരു മുസ്ലിം ആഗ്രഹിച്ചാൽ തന്നെ അത് നടപ്പാക്കാൻ പാടുള്ളതല്ല.
20- കേശാലങ്കാരം, ആഭരണങ്ങൾ, വസ്ത്ര ധാരണം എന്നിവയിൽ മുസ്ലിമുകളുമായി സാമ്മ്യത പുലർത്തരുത് . മുസ്ലിം പേരുകൾ സ്വീകരിക്കരുത്.
21- പൊതുസമൂഹത്തിൽ തങ്ങള് ധിമ്മികലാണ് എന്ന് വ്യ്ക്തമാകുവാൻ അരയിൽ നീല നിറമുള്ള അരപ്പട്ട കെട്ടണം, അല്ലെങ്കിൽ ഇസ്ലാമിക ഭരണകൂടമോ പണ്ടിതാരോ അനുശാസിക്കുന്ന വസ്ത്രധാരണം നടത്തണം.
22- മുസ്ലിമുകല്ക്കായി നിഷ്ക്കര്ഷിച്ചിട്ടുള്ള മൃഗങ്ങളുടെ മേൽ സവാരി നടത്തണോ ജീനി ഉപയോഗിക്കുവാനോ പാടില്ല.
23- ഇസ്ലാമിക ഉപചാര നാമങ്ങൾ ഉപയൊഗീക്കാൻ പാടില്ല ( സാഹിബ്‌, ഷൈഖ്,ജനാബ് എന്നിങ്ങിനെ )
24- ഇസ്ലാമിക മുദ്രണങ്ങലോ കൊത്തുവേലകളോ പരിശീലിക്കാനോ ഉപയോഗിക്കാനോ പാടില്ല
25- ആയുധങ്ങൾ കൈവശം വെയ്ക്കാനോ അത് ഉപയോഗിക്കുന്നത് പരിശീലിക്കാനോ പാടില്ല
26- കുട്ടികളെ ഖുർആൻ പഠിപ്പിക്കാൻ പാടില്ല
27- ഒരു മുസ്ലിം വഴിപോക്കാൻ ആവശ്യപ്പെട്ടാൽ അയാള്ക്ക് 3 ദിവസത്തേക്ക് താമസവും ഭക്ഷണവും മറ്റും നല്കണം
28- മുസ്ലിം അടിമയെ വാങ്ങാൻ അനുവാദം ഇല്ല (പരിചാരകരായി -housemaid മുസ്ലിമുകളെ നിയമിക്കാൻ പാടില്ല എന്ന് വിവക്ഷ )
29- മുസ്ലിമുകല്ക്കായി നിശ്ചയിച്ച അടിമകളെ സ്വന്ത്തമാക്കാൻ അവകാശമില്ല
30- മുസ്ലിമുകളെ ജോലിക്കാരായി നിയമിക്കാനോ അവരെ ഭരിക്കാനോ പാടില്ല
31- മുസ്ലിമിനെ തല്ലാനോ ശാസിക്കാണോ പാടില്ല (മുസ്ലിം എന്ത് കുറ്റം ചെയ്താലും ). അഥവാ അങ്ങിനെ ചെയ്‌താൽ ധിമ്മി എന്നാ പരിഗണന രദ്ദാകും (കൊന്നു കളയും എന്ന് വിവക്ഷ )
32- സ്ഥലത്തെ ഏറ്റവും ഉയരം കുറഞ്ഞ മസ്ജിദിനെ കാലും താഴ്ത്തി മാത്രമേ ക്രിസ്ത്യൻ പള്ളികൾ നിലനില്ക്കാൻ പാടുള്ളൂ (ഈ പേരില് ഇസ്ലാമിക രാജ്യങ്ങളിൽ അനേകം പള്ളികളുടെ മിനാരങ്ങൾ പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട് )
33- മുസ്ലിമുകളുടെ ഭവനങ്ങളുടെ അതെ ഉയരത്തിലും വിസ്തീര്ന്നത്തിലും വീട് വെയ്ക്കാൻ പാടില്ല
34- സ്വന്തം വീടിന്റെ പൂമുഖ വാതിൽ ഉയരം കുറച്ചുമാത്രമേ സ്ഥാപിക്കാവൂ,
ഓരോ ധിമ്മിയും സ്വ ഭവനത്തിൽ കുനിഞ്ഞുകൊണ്ട് മാത്രമേ പ്രവേശിക്കാവൂ, അത് ധിമ്മികൾ എന്നാ അവരുടെ താഴ്ന്ന നിലവാരത്തെ ഒര്മ്മപ്പെടുതാൻ വേണ്ടി ആണ്..
_____
ഇത്രയും ആണ് പ്രധാന നിബന്ധനകൾ.
ഇതൊനോട് കൂട്ടിച്ചേർത്ത് പല ഉപനിയമങ്ങളും പിന്നീട് ഇസ്ലാമിക ഭരണാധികാരികൾ കൊണ്ടുവന്നിട്ടുണ്ട്.
ഇസ്ലാമിക ശരിയത്ത് നിയമത്തിൻ കീഴിൽ ഒരു ക്രിസ്ത്യാനി ജീവിക്കണമെങ്കിൽ ഈ പറഞ്ഞ നിയമങ്ങൾ (ചുരുങ്ങിയത് ) പാലിച്ചേ പറ്റൂ
ഇനി,
ഒരു മുസ്ലിമിന്റെ ആക്രമണത്തിൽ ഒരു ധിമ്മി മരിച്ചാലോ...?
ഹദീസ് വായിക്കാം..
Narrated 'Amr b. Suh'aib:
On his father's authority, said that his grandfather reported that the value of the blood-money at the time of the Messenger of Allah (ﷺ) was eight hundred dinars or eight thousand dirhams, and the blood-money for the people of the Book was half of that for Muslims.
Reference : Sunan Abi Dawud 4542
In-book reference : Book 41, Hadith 49

Ref : https://en.wikipedia.org/wiki/Pact_of_Umar (കടപ്പാട് Daniel Jeevan)