Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 24 October 2015

സത്യദൈവവും- ഖുറാനിലെ ദൈവവും [കടപ്പാട് സാജന്‍]

ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല. 

1. ഏക പിതാവ്
=================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
താന്‍ ആരുടേയും പിതാവ് ആയിട്ടില്ല എന്നാണു ഖുറാനിലെ അല്ലാഹുവിന്റെ വിലാപം.
112:3 അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
ഇണയില്‍ ലൈംഗികബന്ധം നടത്തി കുട്ടിയെ ജന്മം നല്‍കുന്നത് മാത്രമേ മുഹമ്മദിന് അറിയാന്‍ വഴിയുള്ളൂ എന്ന് തോന്നുന്നു. അല്ലാതെ വേറെ ഒരു ജന്മം നല്‍കലും മൂപ്പര്‍ കേട്ടിരിക്കാന്‍ വഴിയില്ല. ഒരിക്കല്‍ പോലും ഖുറാന്‍ അല്ലാഹുവിനെ പിതാവായി വിളിച്ചിട്ടില്ല. അത്രയേറെ വെറുപ്പ് ആ പദത്തിനോട് വരാന്‍ കാരണം എന്താണാവോ!
ബൈബിളില്‍ നോക്കുക... പിതാവ് എന്ന് വിളിക്കുന്നതാണ് ദൈവത്തിനു ഇഷ്ടം. ഇഷ്ടം എന്ന് മാത്രമല്ല, അത് ദൈവം അത്രയേറെ ആഗ്രഹിക്കുന്നു.
മത്തായി 23:9 : ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.
ലൂക്ക 11:2 2 : അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കു വിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;
ഏശയ്യ 64:8 എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്; ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്.
പുറപ്പാട് 4:22 : നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍. 23 : ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക.
സൃഷ്ടി നടത്തിയ പിതാവ്.കല്പനകള്‍ നല്‍കുന്ന പിതാവ്.സ്നേഹിക്കുന്ന പിതാവ്.ശിക്ഷിക്കുന്ന പിതാവ്. രക്ഷിക്കുന്ന പിതാവ്. വാഗ്ദാനം പാലിക്കുന്ന പിതാവ്.
ലൂക്ക 11: 11 : നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? 12 : മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? 13 : മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!
അത്രയേറെ പിതാവ് എന്ന പദത്തിനെ ബൈബിളിലെ ദൈവം ഇഷ്ടപെടുന്നു. അത്രയേറെ ഖുറാനിലെ അല്ലാഹു അത് നിഷേധിക്കുന്നു.
പിതാവ് മക്കളെ ശിക്ഷിക്കുമോ?
============================
അല്ലാഹു മനുഷ്യരുടെ പിതൃത്വം നിഷേധിക്കുന്നതിന് കാരണം ഉണ്ട്. ഇതാണ് കാരണം.
5:18 യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ...
യഹൂദരും ക്രിസ്ത്യാനികളും അല്ലാഹുവിന്റെ മക്കളും പ്രിയപ്പെട്ടവരും ആയിരുന്നെങ്കില്‍ പിന്നെ അല്ലാഹു അവരെ ശിക്ഷിക്കുമായിരുന്നോ എന്നാണു ചോദ്യം? പക്ഷപാതിയായ അല്ലാഹു. തെറ്റ് ചെയ്‌താല്‍ അടിമകളെ ശിക്ഷിക്കും. മക്കളെ ശിക്ഷിക്കില്ല. മുഹമ്മദിന്റെ ഗോത്രത്തിലെ സംസ്കാരം അങ്ങിനെയായിരിക്കാം.
ബൈബിളില്‍ നോക്കുക.
നിയമാവര്‍ത്തനം 8:5 പിതാവു പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് ശിക്ഷണം നല്‍കുമെന്ന് ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.
ഹെബ്രായര്‍ 12: 5 : നിങ്ങളെ പുത്രന്‍മാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്ഷണത്തെ നീ നിസ്‌സാരമാക്കരുത്. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്. 6 : താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. 7 : ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്? 8 : എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.
മക്കള്‍ ആയതു കൊണ്ടാണ് യഹോവ ശിക്ഷിക്കുന്നത്. ജാരസന്താനങ്ങളെ ശിക്ഷിച്ചു നേര്‍വഴിക്കു നടത്താന്‍ അവസരം ഇല്ലല്ലോ. അടിമ ആയതു കൊണ്ടാണ് അള്ളാഹു മനുഷ്യരെ ശിക്ഷിക്കുന്നത്. അതാണ്‌ അല്ലാഹും മനുഷ്യനും തമ്മിലുള്ള ബന്ധം. അതാണ്‌ ബൈബിളിലെ യഹോവയും ഖുറാനിലെ അല്ലാഹുവും തമ്മിലുള്ള ഒരു വ്യത്യാസം.


2 . ഭര്‍ത്താവായ ദൈവം
===========================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
പിതാവ് എന്ന പോലെ തന്നെ “ഭര്‍ത്താവ്” എന്ന സ്ഥാനവും ബൈബിളിലെ ദൈവം ആഗ്രഹിക്കുന്നു. ദുഖിചിരിക്കുന്ന ഭാര്യയെ ആശ്വസിപ്പിക്കുന്ന ഭര്‍ത്താവ് പോലെ തന്നെ ദൈവവും തന്റെ ജനത്തോട്‌ പ്രവൃത്തിക്കും.
ഏശയ്യ 54:5 : നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു. 6 : പരിത്യക്തയായ, യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു. 7 : നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.
ജെറമിയ 2:2: നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്‌നേഹവും ഞാന്‍ ഓര്‍മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്തനാട്ടില്‍, നീ എന്നെ അനുഗമിച്ചതു ഞാന്‍ ഓര്‍ക്കുന്നു.
യേശുവും തന്നെ ഒരു മണവാളന്‍ ആയി ഉപമിക്കുന്നു.
മത്തായി 9:15 : അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.
മത്തായി 25:1-13 പത്തു കന്യകമാരുടെ ഉപമയില്‍ സ്വയം മണവാളന്റെ വേഷമാണ് യേശു ഉപയോഗിക്കുന്നത്.
പൌലോസ് ശ്ലീഹായും യേശുവിന്റെ ഭര്‍ത്താവായി പ്രതീകപ്പെടുത്തുന്നു.
എഫോ 5: 25 : ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.
2:കൊറി 11: 2 : എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മലയായ വധു വിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.
ഏശയ്യ, ജെറമിയ , യേശു, പൌലോസ് എന്നിവര്‍ ദൈവത്തെ ഭര്‍ത്താവിനോട് ഉപമിച്ചു. പക്ഷെ ആ ഉപമയും ഖുര്‍ആനിനു അന്യമാണ്. തനിക്ക് ഇണയില്ല എന്നും ഖുറാന്‍ പറയുന്നുണ്ട്.
സുറ6:101 ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌.
സൂക്തം കണ്ടോ! തനിക്ക് ഇണയില്ലെന്ന്. അതുകൊണ്ട് കുട്ടികളും ഉണ്ടാവില്ലത്രേ. യെന്തൊരു ഗതികേടാണ് ഈ അല്ലാഹുവിനു. ഈസായുടെ അമ്മ മറിയത്തിനു പോലും ഇണയില്ലാതെ സന്താനം ഉണ്ടായി.
ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് യേശുവിനെ “പുത്രന്‍” എന്ന് വിളിക്കുന്നു എന്നത് മുഹമ്മദിന് മനസിലായിട്ടേ ഇല്ല. മനസിലാകാത്ത ഒരു കാര്യത്തെ കുറിച്ചാണ് മുഹമ്മദു ഖുരാനിലൂടെ വിമര്‍ശിക്കുന്നത്.
ബൈബിളിലെ ദൈവം ഭര്‍ത്താവ് എന്ന സ്ഥാനം അംഗീകരിക്കുന്നു. ഖുറാനിലെ ദൈവം അത് നിഷേധിക്കുന്നു. ഇവര്‍ രണ്ടു പേരും ഒന്നാകാന്‍ എങ്ങിനെ സാധിക്കും?

3 . മാതാവായ ദൈവം
===========
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
പിതാവെന്ന പോലെ, ഭര്‍ത്താവെന്ന പോലെ, ദൈവം മാതാവിനെ പോലെയും പെരുമാറുന്നു.
[പുതിയ നിയമത്തില്‍ നിന്ന്...]
മത്തായി 23:37 : ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
[പഴയ നിയമത്തില്‍ നിന്ന്...]
സങ്കീര്‍ത്തനം 91:4 : തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.
സങ്കീര്‍ത്തനം 36:7 : ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു
പക്ഷെ ഖുറാനില്‍ നിന്ന് ഇങ്ങനെ ഒന്ന് കാണുന്നില്ല. മൂപ്പര്‍ക്ക് ഇതൊന്നും ശീലമില്ലത്തത് കൊണ്ടാകും.
അതുകൊണ്ട് തന്നെ ഈ രണ്ടു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവം ഒന്നാകാന്‍ എങ്ങിനെ സാധിക്കും?

4. സ്ത്രീ പ്രവാചകര്‍
==============
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഖുറാനില്‍ പുരുഷന്മാരെ അല്ലാതെ സ്ത്രീകളെ പ്രവച്ചകരായി അയച്ചിട്ടില്ല ഏന് പറയുന്നു. ബൈബിളില്‍ ഇങ്ങനെ ഒരു നിബന്ധന ഇല്ല.
ഖുറാനില്‍ നിന്ന്....
21:7 നിനക്ക്‌ മുമ്പ്‌ പുരുഷന്‍മാരെ ( ആളുകളെ ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക്‌ നാം ബോധനം നല്‍കുന്നു. നിങ്ങള്‍ ( ഈ കാര്യം ) അറിയാത്തവരാണെങ്കില്‍ വേദക്കാരോട്‌ ചോദിച്ച്‌ നോക്കുക.
മൂസയുടെ അമ്മയ്ക്കും ഈസായുടെ അമ്മയ്ക്കും ബോധനം ലഭിച്ചിട്ട് പോലും അവരെ പ്രവചികകല്‍ ആയി കാണുവാന്‍ സാധിക്കുന്നില്ല.
[പഴയ നിയമത്തില്‍ നിന്ന് ...]
മോശയുടെ സഹോദരി മിറിയം - പുറപ്പാട് 15:20
ദബോറാ - ന്യായാധിപന്മാര്‍ 4:4
ഹുല്‍ദാ - 2രാജാ 22:14
[പുതിയ നിയമത്തില്‍ നിന്ന്...]
ഫിലിപ്പിന്റെ പെണ്മക്കള്‍ - അപ്പ.പ്ര 21:8
അന്ന - ലൂക്ക 2:36
[പഴയ നിയമ പ്രവചനം ]
ജോയേല്‍ 2:28: അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.
ഇതില്‍ സ്ത്രീപുരുഷ വിവേചനം ഇല്ലാതെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും എന്ന് പറയുന്നു. ഖുറാന്‍ അതിനു വിപരീതവും.
അപ്പോള്‍ പിന്നെ ഈ രണ്ടു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവം എങ്ങിനെ ഒന്നാകും?

5. സൃഷ്ടികളെ കൊണ്ട് ആണയിടുന്ന ദൈവം.
=========================================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ബൈബിള്‍ ദൈവം തന്റെ നാമത്തില്‍ മാത്രമേ ശപഥം ചെയ്തിട്ടുള്ളൂ..
ഹെബ്രായര്‍ 6: 13 : ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്‍കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ , തന്നെക്കൊണ്ടു തന്നെ ശപഥംചെയ്തു
അതില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നാമത്തില്‍ ചെയ്യുന്നതിന് പുറമേ ഖുറാനില്‍ അല്ലാഹു സൃഷ്ടികളെ കൊണ്ടും ശപഥം ചെയ്തു. ഇന്നുള്ളതും നാളെ നശിച്ചു പോകുന്നതുമായ സാധനങ്ങളെ കുറിച്ച് സത്യം ചെയ്യുന്ന അല്ലാഹു ദൈവത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.
സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ കൊണ്ട്, പട്ടണങ്ങളെ കൊണ്ട്, പേനയെ കൊണ്ട്, മലകളെ കൊണ്ട്, അത്തിപഴം കൊണ്ട്, അന്ത്യദിനം കൊണ്ട്, ഖുരാനിനെ കൊണ്ട് എന്നിങ്ങനെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് അല്ലാഹു സത്യം ചെയ്ത വസ്തുക്കള്‍.
ബൈബിളിലെ ദൈവവും ഖുറാനിലെ ദൈവവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കാന്‍ അവരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.

6. ഫലവൃക്ഷങ്ങലും ദൈവവും.
============================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഫലവൃക്ഷങ്ങളോടു ഉള്ള സമീപനം നോക്കുക.
അത് നശിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് അല്ലാഹു.
59:5 : നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത്‌ അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്‌.
ബനൂ നദീര്‍ യഹൂദ ഗോത്രത്തെ പ്രതിരോധിക്കുമ്പോള്‍ അവരുടെ തോട്ടങ്ങളെ തീയിട്ട നടപടി മറ്റു അറബി ഗോത്രങ്ങള്‍ക്ക് പോലും മുസ്ലീമുകളോട് പുച്ചം ഉണ്ടാക്കി. ആ പാശ്ചാത്തലത്തിലാണ് ഈ ആയത് അവതരിക്കുന്നത്. അപരിഷ്കൃതര്‍ എന്ന് മുസ്ലീമുകള്‍ പറയുന്നവര്‍ക്ക് പോലും മുഹമ്മദിനെക്കാള്‍ സംസ്കാരം ഉണ്ടായിരുന്നു എന്ന് ഇത് തെളിയിക്കുന്നു.
പോരാത്തതിനു ഇങ്ങനെ ഒരു അനുമതി തന്റെ ദൈവം യഹൂദര്‍ക്ക് നിഷിദ്ധമക്കിയിരുന്നു എന്നും മുഹമ്മദിന് അറിയില്ല.
നിയമാവര്‍ത്തനം 20: 19 : ഒരു നഗരത്തോടു യുദ്ധം ചെയ്ത് അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ ഉപരോധിക്കേണ്ടിവരുമ്പോള്‍ അതിലെ വൃക്ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്. അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍, അവ വെട്ടിക്കളയരുത്. വയലിലെ മരങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരാണോ? 20 : ഭക്ഷണത്തിനുപകരിക്കാത്ത വൃക്ഷങ്ങള്‍ മാത്രം നശിപ്പിക്കുകയോ അവ വെട്ടി ആ നഗരങ്ങളോടു യുദ്ധം ചെയ്യാന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊള്ളുക.
‘ശത്രുവിന്‍റെ വൃക്ഷങ്ങളോട് പോരാടാന്‍ അത് മനുഷ്യനാകുന്നുവോ?’ എന്ന് ചോദിക്കുന്ന യഹോവ ഒരു ഭാഗത്ത്. ‘ശത്രുവിന്‍റെ ഈത്തപ്പനത്തോട്ടം വെട്ടിമുറിച്ചത് ഞമ്മള് പറഞ്ഞിട്ടാണ്’ എന്ന് പറയുന്ന അല്ലാഹു മറുഭാഗത്ത്.
ബൈബിളിലെ ദൈവവും ഖുറാനിലെ ദൈവവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കാന്‍ അവരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.

7. ഖുറൈഷികളെ ഒന്നിപ്പിച്ചവന്‍, ഇസ്രയേലിനെ പിരിച്ചവന്‍
=====================================================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഈ ഗ്രന്ഥങ്ങളില്‍ പറയുന്ന ദൈവത്തിന്റെ അപ്പ്രോച്ച് ആണ് ഇവിടെ പരിശോധിക്കുന്നത്.
ബൈബിളിള്‍ ഇസ്രയേലിനെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ച ദൈവത്തെ കാണാം
പുറപ്പാട് 20:2 അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.
ഇതാണ് ആ ദൈവത്തിന്റെ ഒരു ഐഡഡിറ്റി. ഇസ്രയേലിനെ മോചിപ്പിച്ചു കൊണ്ട് വന്നു. ഖുറാനിലെ അല്ലാഹുവോ? ഈജിപ്തിനെ അവകാശമാക്കി കൊടുത്തു
28:5 നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട്‌ ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ ( നാടിന്‍റെ ) അനന്തരാവകാശികളാക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌.
26: 57 അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി 58 ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും 59 അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു
മാത്രമോ അതിലും പ്രാധാനം മറ്റൊന്നിനാണ്. ഖുറൈശികളെ ഒന്നിപ്പിച്ചവന്‍ അവന്‍
106: 1 ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. 2 ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, 3 ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. 4 അതായത്‌ അവര്‍ക്ക്‌ വിശപ്പിന്ന്‌ ആഹാരം നല്‍കുകയും, ഭയത്തിന്‌ പകരം സമാധാനം നല്‍കുകയും ചെയ്തവനെ.
ഖുറൈഷികളെ ഒന്നാക്കാന്‍ ഉള്ള തന്ത്രത്തിന്റെ ഭാഗമാണ് മുഹമ്മദ്‌ ഇസ്ലാം മതം ഉണ്ടാക്കിയത് എന്നതിന്റെ ശക്തമായ തെളിവാണ് ഇത്. അതിനു വേണ്ടി വികലമാക്കിയത് യഹൂദരുടെ വിശ്വാസങ്ങളും.
ഉദാഹരണത്തിന് മോശയുടെ ജനത്തെ പിരിച്ചവനാണ് അല്ലാഹു.
7:159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച്‌ തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്‌. 160 അവരെ നാം പന്ത്രണ്ട്‌ ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു.
ഖുറൈഷികളെ ഒന്നാക്കാനും ഇസ്രയേലിനെ പിരിക്കാനും ഈ അല്ലാഹുവിനു വലിയ ഉത്സാഹമാണ്.
7:160…അപ്പോള്‍ അതില്‍ നിന്ന്‌ പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക്‌ കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി...
ഇസ്രയേല്‍ക്കാരില്‍ അയിത്തം ഉണ്ടാക്കിയത് അല്ലാഹുവാണോ എന്തോ! ബൈബിളില്‍ അതെ സന്ദര്‍ഭം നോക്കുക. മനുഷ്യരും മൃഗങ്ങളും ഒന്ന് ചേര്‍ന്ന് കുടിച്ച ജലം
സംഖ്യ 20:11 മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍നിന്നു കുടിച്ചു.
പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളൂ. രണ്ടു പേരുടെയും പ്രവൃത്തികള്‍ വ്യത്യസ്തമാണ്. ഉദ്ദേശങ്ങളും .
 
8. ഇടകല്യാണം 
============
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ആവ.24:1-4 വരെയുള്ള ഭാഗത്ത്‌ പറയുന്നത് ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവളെ അവന്‍ വീണ്ടും വിവാഹം കഴിക്കരുത്, അത് യഹോവയ്ക്കു അറപ്പാകുന്നു എന്നാണു.
എന്നാല്‍ സൂറാ.2:230-ല്‍ കാണുന്നത് ഒരാള്‍ തലാഖ്‌ ചൊല്ലിയ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു അവന്‍ അവളെ തലാഖ്‌ ചൊല്ലിയാല്‍ ആദ്യത്തെയാള്‍ക്ക് അവളെ വീണ്ടും വിവാഹം കഴിക്കാം എന്നാണു.
സുറ 2:230 ഇനിയും ( മൂന്നാമതും ) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ ( പുതിയ ഭര്‍ത്താവ്‌ ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ ( പഴയ ദാമ്പത്യത്തിലേക്ക്‌ ) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെനിയമ പരിധികള്‍ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെനിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചുതരുന്നു
ബൈബിള്‍ യഹോവയ്ക്കു അറപ്പായിട്ടുള്ള കാര്യം ചെയ്യാന്‍ ഖുറാനിലെ ദൈവം അനുവദിക്കുക വഴി ഇവര്‍ രണ്ടു പേരും ഒരേ വ്യക്തിത്വം ഉള്ളവര്‍ അല്ല എന്ന് മനസിലാക്കാം.



മറ്റിതര ഇസ്ലാമിക പ്രമാണങ്ങള്‍!


ദാവൂദ്‌ നബിയും ഉരിയാവും??
ദാവൂദ്‌ നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്‍റെ നാഥാ! എന്‍റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്‍റെ പേര്‍ പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ്‌ നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍
അല്ലാഹുവിന്‍റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക്‌ എന്ത് വേണം എന്ന് ചോദിച്ചു.
ദാവൂദ്‌ നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.
അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക്‌ പൊരുത്തപ്പെട്ടു.
അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ്‌ നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ്‌ നബി (അ) യോട് ചോദിച്ചു.
ദാവൂദ്‌: ഇല്ല
ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക’.
ദാവൂദ്‌ നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര്‍ പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ്‌ നബി (അ) പറഞ്ഞു.
അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക്‌ പൊറുത്തു തന്നില്ലയോ?’
ദാവൂദ്‌ നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!
അദ്ദേഹം: ‘അതെന്താണ്?’
ദാവൂദ്‌ നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്‍റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ്‌ നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്‍കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.
അദ്ദേഹം: അല്ലാഹുവിന്‍റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.
അപ്പോള്‍ ദാവൂദ്‌ നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ്‌ നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)

Sunday 18 October 2015

കപ്പം- ജിസ്സിയ:



മുത്ത്‌: "ഞമ്മള്‍ ഇപ്പൊ ഭൂരിപക്ഷമായി കേമന്മാരും, ന്യൂനപക്ഷം മ്ലെച്ചന്മാരും!!! അതോണ്ട് ഒരു ആയത്ത് അള്ളാന്റെ വകയായി വീണു കിട്ടിയിട്ടുണ്ട്."
ബക്കറു: "എന്താണത് അങ്ങുന്നെ?"
മുത്ത്‌: " അതിനു മുന്നേ അനക്ക് ഈ കാര്യം അറിയോ?? എല്ലാ വിശുദ്ധ സ്ഥലങ്ങളും അമ്പലങ്ങളും പള്ളികളും ഞമ്മന്റെ അള്ളാന്റെ സ്ഥലങ്ങള്‍ ആണ്. അതായതു മസ്ജിദുകള്‍!! "
ബക്കറു: "അതെങ്ങനാ അങ്ങുന്നെ?"
മുത്തു: "അതങ്ങനാ, ഇങ്ങോട്ട് ബാല്യക്കാട്ടു ചോധ്യങ്ങലോന്നും ബേണ്ട."
ബക്കറു: "ശരി, എന്താണ് ആ ആയത്ത്?"
മുത്ത്‌: "അള്ളാഹു പറഞ്ഞു ഇനി മേലാല്‍ ഞമ്മന്റെ ആളുകളെ അല്ലാതെ  മറ്റാരെയും മസ്ജിദുകളുടെ ഏഴു അയലത്ത് അടുപ്പിക്കരുത്‌. "
ബക്കറും കൂട്ടകരും: "അങ്ങനെയാണേല്‍ ഞമ്മള് എല്ലാം കുഴയുമല്ലോ!! ആരും ആ വഴി വന്നില്ലേല്‍ പിന്നെ ഞമ്മടെ കച്ചോടം പൊട്ടും. ഞമ്മള് കുത്തുപാള എടുക്കില്ലെ?"
മുത്ത്‌: "ഞമ്മള്‍ അ-തോര്‍ത്തില്ല. എങ്കില്‍ ഓരോടെല്ലാം ഓര്‍ക്കു ഇഷ്ടമുള്ള പോലെ വന്നോട്ടെ, പക്കേങ്കില് നമ്മുടെ കച്ചവട നഷ്ടം നികത്താന്‍ പാകത്തിന് മ്മക്ക് കോഴ അടക്കണം, ജിസ്സിയ!"
ബക്കറും കൂട്ടകരും: "ഹുറേ! അല്ലാ-ബക്കര്‍!!!! ഇനി കാര്യമായ പണിക്കു പോകേണ്ട!!!"


ഇബിന്‍ കതിര്‍ " മേലിൽ അമുസ്ലിങ്ങള്‍ അൽ-മസ്ജിദുൽ ഹറാമിന്റെ അടുത്ത് കടക്കുന്നത്  അള്ളാഹു നിരോധിച്ചിരിക്കുന്നു";  സുറ 9:28-29
അല്ലാഹു  തന്റെ വിശ്വാസികളായ  ദാസന്മാരോട് , അൽ-മസ്ജിദുൽ ഹറാമിന്റെ നിന്നും, മത-അർത്ഥത്തിൽ കറപുരണ്ട  ബഹുദൈവ ആരാധകരെ പുറത്താക്കാൻ കൽപിക്കുന്നു. ഈ ആയത്ത് അവതരണം ശേഷം ബഹുദൈവ ആരാധകര്‍ക്ക് മേലിൽ മസ്ജിദ് സമീപം പോകാൻ അനുവദമില്ല എന്നറിയിക്കുകയും ചെയ്തു. ഈ ആയത്ത് ഹിജ്റയുടെ 9 ആം ആണ്ടില്‍ ആണ് ഇറക്കപ്പെട്ടത്‌.  ആ ആണ്ടില്‍ തന്നെ അല്ലാഹുവിന്റെ പ്രവാചകന്‍ ഈ ബഹുദൈവവിശ്വാസികളോട് പരസ്യപെടുത്താന്‍ വേണ്ടി അബുബക്കറിന്റെ കൂടെ അലിയും അയച്ചു, ' ഇനി ഒരു മുശ്രിക്കിനും ഹജ്ജ് നിര്‍വര്‍ഹണത്തിനു അനുവാദമില്ല, ഒരു നഗ്നനും ഇനി മേലാല്‍ കാബക്കു ചുറ്റും തവാഫ് ചെയ്യാന്‍ അനുവാദമില്ല' .അല്ലാഹു ഇത് ഒരു നിയമമാക്കി, യാഥാർത്ഥ്യമായ ഈ വസ്തുത ഖണ്ഡിതമായി പൂർത്തിയാക്കി.  `ജാബിർ ബിൻ` അബ്ദുള്ള ഈ ആയയെ കുറിച്ച്  അഭിപ്രായപ്പെട്ടത് രേഖപ്പെടുത്തിയിട്ടുണ്ട്,  'സത്യവിശ്വാസികളേ,  തീർച്ചയായും  മുശ്രിക്കുകള്‍ ദുഷിച്ചവര്‍ ആകുന്നു. അതിനാൽ അവർ ഈ കൊല്ലത്തിന് ശേഷം അൽ-മസ്ജിദുൽ ഹറാമിന്റെ സമീപം കടക്കുവാന്‍ അനുവദിക്കരുത്', അല്ലെങ്കില്‍ നിങ്ങളുടെ ഒരു ദാസനോ അല്ലെങ്കില്‍ നിങ്ങളുടെ ദിമ്മികളില്‍ ഒരുവനായിരിക്കണം.'
'' ഇമാം അബു `അംറ് അൽ-അവസ്സാ പറഞ്ഞു," യഹൂദരും ക്രൈസ്തവരും  മുസ്ലിംകളുടെ പള്ളികൾ കടക്കുന്നത്  തടയാന്‍ ഉമർ ബിൻ `അബ്ദുൽ  അസ്സിസ്' നാടുവാഴികള്‍ക്കു എഴുതി;  അദ്ദേഹം അല്ലാഹുവിന്റെ  പ്രസ്താവന പ്രകാരമായ ആ  ആജ്ഞ അനുസരിച്ചു.   ' (തീർച്ചയായും  മുശ്രിക്കുകള്‍ ദുഷിച്ചര്‍ ആകുന്നു.)  `അത്ത '" പറഞ്ഞു:  'എല്ലാ വിശുദ്ധ സ്ഥലങ്ങളും ഹറാം, അവയെല്ലാം മസ്ജിദ്കള്‍ ആയി കണക്കാക്കുന്നു, അതിനാല്‍ അല്ലാഹു അറിയിച്ചു:
"അവരെ  ഈ വർഷം ശേഷം അൽ മസ്ജിദുൽ സമീപം കടത്തരുത്. '' ഈ ആയത്ത് പ്രകാരം വിഗ്രഹാരധകര്‍ ദുഷിച്ചവരും  വിശ്വാസികൾ (മുസ്ലിങ്ങള്‍)  ശുദ്ധരുമാണ് എന്ന് സൂചിപ്പിക്കുന്നു."  സഹി പിന്തുടരുന്നവരോട്, (വിശ്വാസി ദുഷിച്ചവനല്ല.)  അല്ലാഹു പറഞ്ഞു: (നിങ്ങൾ ദാരിദ്ര്യത്തെ ഭയക്കുന്നു എങ്കില്‍, അല്ലാഹു തന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഐശ്വര്യം വരുത്തുന്നതാണ്.) മുഹമ്മദ് ബിൻ ഇസ്ഹാഖ്  രേഖപ്പെടുത്തുന്നതു; "ആളുകള്‍ പറഞ്ഞു, " തന്മൂലം ചന്തകള്‍ അടയ്ക്കപ്പെടും, നമ്മുടെ വ്യാപാരങ്ങള്‍ തടസ്സപ്പെടും നാം ഇന്നതു സമ്പാദിച്ചു അപ്രത്യക്ഷമാകും",  എന്ന് അഭിപ്രായപ്പെട്ടു.  (നിങ്ങൾക്കും ദാരിദ്ര്യം ഭയപ്പെടുന്ന പക്ഷം അല്ലാഹു അവൻറെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഐശ്വര്യം വരുത്തുന്നതാണ്) മറ്റ് വിഭവങ്ങൾ നിന്നും കൊണ്ടുതരും ( അവന്‍ ഉദ്ദേശിക്കുന്ന പക്ഷം) ,  വരുവോളം ( അവര്‍ സ്വയം കീഴടങ്ങിക്കൊണ്ട് വരും വരെ ).  ഈ ആയത്ത് അറിയിക്കുന്നത് , ` നിങ്ങളുടെ അടക്കപ്പെടുന്ന ചന്തകളെ കുറിച്ച് നിങ്ങള്‍ ഭയപ്പെടുന്നുവോ എങ്കില്‍ ഇത് അവക്കുള്ള നഷ്ടപരിഹാരം ആയിരിക്കും.  അവര്‍ ബഹുദൈവവിശ്വാസികളുമായി ഉടമ്പടി ചെയ്തതതുകൊണ്ട് അല്ലാഹു വേദക്കാരിൽ നിന്ന് സമ്പാദിക്കപ്പെടുന്ന കപ്പം വഴിയുള്ള നിങ്ങളുടെ നഷ്ടപരിഹാരമാണ് ജിസ്സിയ. ഇതേപോലുള്ള പ്രസ്താവനകൾ ഇബ്നു അബ്ബാസ്, മുജാഹിദ്, `ഇക്രിമഹ്, സൈദ്‌  ബിൻ തര്ക്കിച്ചു റിപ്പോർട്ടു ചെയ്തിട്ടുണ്ട് . ( അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌)  അല്ലാഹു,തന്റെ നടപടികളും പ്രസ്താവനകളിൽ ഓൾ അത്യുത്തമനാണു.  അവന്റെ സൃഷ്ടികളില്‍ ഉത്തമനും, തീരുമാനങ്ങളില്‍ നീതിമാനും ആകുന്നു, ഭാഗ്യവാനും അവൻ എത്ര പരിശുദ്ധൻ.  അല്ലാഹു അവർ Dhimmah ജനം പിടിച്ചടക്കിയ കപ്പം അളവ് വഴി അവരുടെ നഷ്ടത്തിന് മുസ്ലിംകൾ നഷ്ടപരിഹാരം ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് മുസ്ലിങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ജിസ്സിയ കപ്പം ദിമ്മികളില്‍ ചുമത്തിയത്.

http://www.qtafsir.com/index.php?option=com_content&task=view&id=2568&Itemid=64

[സുറ 9:28  സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.]


കഴിയുന്നില്ല; കപ്പം കിട്ടാന്‍ രാജ്യങ്ങള്‍ വെട്ടിപിടിക്കാന്‍ തയ്യാറെടുക്കുന്ന മുത്തിനെ കാണാം :

ഇബിന്‍ കതിര്‍ - "വേദം നല്‍കപ്പെട്ടവരോട് യുദ്ധം ചെയ്തു കൊള്‍ക അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ." സുറ 9:29 
അള്ളാഹു തന്‍റെ റസൂലിനോട് ഹിജ്രക്ക് ശേഷം 9 ആം വര്ഷം അറിയിച്ചു,' വേദം  നല്‍കപ്പെട്ടവരോടും, യാഹൂദരോടും, ക്രൈസ്തവരോടും യുദ്ധം ചെയ്യുക. '   റോമാക്കാർക്കെതിരെ പോരാടാൻ തന്റെ സൈന്യത്തെ ഒരുക്കി അവന്റെ ഉദ്ദേശത്തോടെ ലക്ഷ്യങ്ങള്‍ വെച്ച്  ജിഹാദ്നു വേണ്ടി ആളുകളെ വിളിച്ചു.  റസൂല്‍ ശക്തികളെ ശേഖരിക്കുന്നതിന് അൽ-മതിനഃ വിവിധ അറബ് പ്രദേശങ്ങളിൽ തന്റെ ഉദ്ദേശം വെച്ച് ദൂതന്മാരെ അയച്ചു; അദ്ദേഹം മുപ്പതിനായിരം വരുന്ന ഒരു സൈന്യത്തെ ശേഖരിച്ചു. ചുറ്റുമുള്ള അൽ-മദീനക്കാർക്കും ചില കപടവിശ്വാസികളും ജിഹാദില്‍ നിന്നും വിട്ടു നിന്നു, വരൾച്ചയും, തീവ്രമായ ചൂടും അനുഭവപ്പെട്ട ഒരു വർഷം ആയിരുന്നു അത്.  അല്ലാഹുവിന്റെ റസൂല്‍ ആഷ്-ശാമിലേക്ക് റോമാക്കാരോട് യുദ്ധത്തിനായി മാര്‍ച്ച്‌ ചെയ്തു ടാബുക് എത്തും വരെ, അവിടെ ഒരു ജലവിഭവത്തിനരികെ ഇരുപതോളം ദിവസം ക്യാമ്പ് ചെയ്തു. അതിനുശേഷം അദ്ദേഹം ഒരു തീരുമാനത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു,  അതു ഒരു കഷ്ടം പിടിച്ച വർഷമായിരുന്നു, ജനം ദുർബലരായി മാറിയിരുന്നു തന്മൂലം  അൽ-മതിനഃയിലേക്ക് റസൂല്‍ തിരികെ പോയി.

http://www.qtafsir.com/index.php?option=com_content&task=view&id=2567&Itemid=64

[ സുറ 9:29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.]

അങ്ങനെ യുദ്ധത്തിനു പുറപ്പെട്ട കുറെ മുസ്ലിങ്ങള്‍ ചൂടുകാരണം വെള്ളം കിട്ടാതെ തട്ടിപോയി. മുഹമ്മദിന്റെ കാലശേഷവും ഈ ജിഹാദി യുദ്ധങ്ങള്‍ക്ക് കപ്പം ഉണ്ടാക്കി മേടിക്കാന്‍ വേണ്ടി യൂറോപ്പിലേക്ക് ചെന്നു. അന്ന് അവിടെ നിന്നും അടികിട്ടിയപ്പോള്‍ കുരിശുയോദ്ധാക്കള്‍ കണ്ണില്‍ ചോരയില്ലാത്തവര്‍ ആയി ജിഹാദികള്‍ക്ക്.

കാബ, യെരുശലേം ദേവാലയം, എന്തിനു ഇങ്ങു അയോധ്യയില്‍ വരെ മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ ആക്രമിച്ചു കീഴടക്കി ഏതോ പേരില്ലാത്ത അല്ലാഹുവിന്റെ പേരില്‍ ചാര്‍ത്തി കൊടുത്തു കപ്പം മേടിക്കുന്ന പരിപാടു നിറുത്തികൂടെ ഇനിയെങ്കിലും?
   

Sunday 31 May 2015

ഇസ്ലാം ഇന്ത്യയില്‍

 ഖിലാഫത്തുകള്‍ എന്ന് നമ്മള്‍ കുറെ കേട്ട് കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ, ഇസലാം സമാധാനം ആണ് എന്ന് പറയുന്നവരും ലോകചരിത്രത്തില്‍ ഇസ്ലാമിന്റെ ഭരണഘടന കൊണ്ടാടിയ ഖിലഫത്തുകള്‍ ലോകത്ത് എങ്ങനെ നടമാടി എന്ന് അറിഞ്ഞിരിക്കേണ്ടത്  അത്യാവിശ്യം ആയിരിക്കുന്നതിനാലും ചരിത്ര വസ്തുതകളിലേക്ക് ഒരു എത്തിനോട്ടം. അതിനു മുന്‍പ് ഇന്ത്യയില്‍ ഈ ഖിലാഫത്തുകള്‍/ശരിയാ-ഇസ്ലാമിക ഭരണങ്ങള്‍ എങ്ങനെ അധിനിവേശം നടത്തി എന്നു കാണണം. ആദ്യം ഇന്ത്യുടെ ചരിത്രത്തിലെ ചിലഏടുകളില്‍ നിന്ന് തന്നെ തുടങ്ങാം.

ക്രി.മു. 3300 മുതൽ വെങ്കലയുഗത്തില്‍ നിന്ന് പ്രാപ്യമായ ഇന്ത്യന്‍ ചരിത്രം തുടങ്ങുന്നു സിന്ധു നദിതട സംസ്കാരത്തിന്റെ ഉത്ഭവം മുതല്‍.

വേദ കാലഘട്ടം 1500–500 ക്രി.മു. : ഹിന്ദുസംസ്കാരത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലമാണ് ഇന്ത്യാ ചരിത്രത്തിൽ വേദ കാലഘട്ടം (അല്ലെങ്കിൽ വേദയുഗം) എന്ന് അറിയപ്പെടുന്നത്.  സംസ്കൃതം അഭിവൃദ്ധി പ്രചിച്ചതും ഈ കാലഘട്ടത്തില്‍ ആണ്. 1000-800 ക്രി.മു.   കളില്‍ നടന്ന പ്രാദേശിക സംഭവവികാസങ്ങള്‍ ആണ്  മഹാഭാരതത്തിനു പ്രചോദനം എന്ന് പറയപെടുന്നു. കുരു രാജ്യവംശം വാണിരുന്നതും ഈ സമയത്ത് ആണെന്നു ചരിത്രരേഖകളില്‍ നിന്ന് അനുമാനിക്കപ്പെടുന്നു.

മഹാജനപദങ്ങൾ 600–300 ക്രി.മു.:   വേദകാലഘട്ടത്തില്‍ പെടുന്ന കുരുവും,  പിന്നീടു  ഗാന്ധാര, കാംബോജ, പാഞ്ചാല, കോസല രാജ്യവംശങ്ങള്‍   മഹാജനപദങ്ങളില്‍ പെടുന്നു, വേദ-ഉപനിഷദ് കാലഘട്ടങ്ങളില്‍ ഇഴുകിചേര്‍ന്ന് കിടക്കുന്നു. ഈ കാലഘട്ടത്തില്‍ ആണ് ബുദ്ധന്റെയും മഹാവീരയുടെയും മറ്റും ജനനവും ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും എല്ലാം വളര്‍ച്ച തുടങ്ങുന്നതും. 

ഗ്രീക്ക്-പേര്‍ഷ്യന്‍ ശക്തികളുടെ പ്രവാഹം ഇന്ത്യയിലേക്ക്‌  വേരോടുന്നതും ഈ സമയത്തു തന്നെ.  ആദ്യത്തെ സൊറോസ്ട്രിയൻ ഷഹൻഷാ (ചക്രവർത്തി) ആയിരുന്നു മഹാനായ സൈറസ്  530ക്രി.മു വര്‍ഷം ഗാന്ധാര, കാംബോജ രാജ്യവംശങ്ങളെ ആക്രമിച്ചതായി ചരിത്രം സാക്ഷിക്കുന്നു. പിന്നീടു പേര്‍ഷ്യന്‍ (വിശാല ഇറാന്‍) രാജാവായ ദാരിയന്‍റെ പടകള്‍ പടിഞ്ഞാറെ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ (ഇന്നത്തെ പാകിസ്ഥാനും പഞ്ചാബും ഗുജറാത്തിന്റെ ഭാഗങ്ങളും)  ഹഖാമനി സാമ്രാജ്യത്തിന്റെ കീഴില്‍ കൊണ്ട് വരികയും ചെയ്തു 2 നൂറ്റാണ്ടോളം അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്തു. ഈ സമയത്ത് ആണ് തക്ഷശില ഹൈന്ദവ (വേദ) -ഇറാനിയന്‍ സംസ്കാരത്തിന്റെ ഗുരുകുല വിദ്യാഭ്യാസവും ആയി ലോകപ്രസിദ്ധി അര്‍ജിച്ചത്.

ശേഷം, മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഹഖാമനി സാമ്രാജ്യത്തെ കീഴടക്കുകയും ഇന്ത്യയുടെ ചിലപ്രവിശ്യകളില്‍ അധികാരം സ്ഥാപിക്കുകയും  ചെയ്തു. അലക്സാണ്ടര്‍ ചക്രവര്‍ത്തി പോരസിനെ, ഹൈടാസ്പെസ് യുദ്ധത്തില്‍ തോല്‍പ്പിച്ചു ഇന്ത്യയുടെ പഞ്ചാബ് പ്രവിശ്യ പിടിച്ചെടുത്തു.  പേര്‍ഷ്യന്‍ ഇറാനിയന്‍ ഗ്രീക്ക് റോമന്‍ അധിനിവേശം ഇന്ത്യന്‍ സംസ്കാരത്തിന്റെ പല തലങ്ങളില്‍ മാറ്റങ്ങളും പ്രത്യാഘാതങ്ങളും സൃഷ്ടിച്ചു. ഇന്നത്തെ അഫ്ഘാനിസ്ഥാന്‍ പാക്കിസ്ഥാന്‍ മേഖലകളില്‍  അന്ന് അവ വളരെയധികം പ്രതിധ്വനിച്ചു.  

മൌര്യ രാജവംശത്തിനു (322–185 BC) ശേഷം പിന്നെ ശിഥിലങ്ങള്‍ ആയി പലരാജ്യവംശങ്ങളളും ഉണ്ടായി. ശേഷം കുശന്‍ രാജ്യവംശം (1 ആം നൂറ്റാണ്ട്) മഹാനായ അശോക രാജാവ്  ജനിച്ച രാജ്യവംശം ആണ്  അടുത്തതായി പ്രധാന രാജ്യവംഷങ്ങളില്‍ ഒന്ന്. ഇന്ത്യയില്‍ ആകെ ബുദ്ധമതം പ്രചാരണത്തില്‍ നിലനിന്നിരുന്ന ഒരു സമയമായിരുന്നു ഈ സമയം. 

കടല്‍ മാര്‍ഗ്ഗം ഗ്രീക്ക് കച്ചവട ബന്ധത്തിനു പുതിയ മാനം കൈവന്നത് ഈ നൂറ്റാണ്ടില്‍ ആണ്. പ്ലീനിയുടെ Historia Naturae -ഇല്‍ ഇന്ത്യയുമായി കടല്‍മര്‍ഗ്ഗ കച്ചവടങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.  അതിനു വളരെ കാലം മുന്‍പേ തന്നെ അലക്സാണ്ട്രിയന്‍ തുറമുഖവും ആയി നമ്മുടെ കൊച്ചു കേരളവും വ്യാപാര ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നു.

ഹൈന്ദവ സംസ്കാരം  മുറുകെ പിടിച്ച രാജ്യവംശങ്ങളെ പിന്നീടു ഇന്ത്യുടെ ചരിത്രത്തില്‍ നമ്മള്‍ കാണുന്നു, ഗുപ്ത (300- 500 AD ), ഹര്‍ഷ രാജ്യവംഷങ്ങള്‍ (500-647 AD) തുടങ്ങിയവ. എന്നാല്‍ ഹര്‍ഷ പിന്നീടു ബുദ്ധമതം സ്വീകരിച്ചു.  ഇവിടെ മുതല്‍ ഇസ്ലാമിന്റെ ആക്രമണ പരമ്പര തുടങ്ങുന്നു.

👊 ഇസ്ലാമിക അധിനിവേശത്തിന്റെ നാള്‍ വഴികള്‍: 

☒ 632 ഇല്‍ മുഹമ്മദ്‌ മരിക്കുന്നതിനു മുന്‍പേ ഇസ്ലാമിന്റെ യുദ്ധങ്ങള്‍ കൊണ്ടുള്ള അധിനിവേശം തുടര്‍ന്ന് അറേബ്യ മുഴുവന്‍ പിടിച്ചടക്കിയിരുന്നു. നൂറോളം യുദ്ധങ്ങള്‍ മുഹമ്മദ്‌ തന്റെ 20 ഓളം വര്‍ഷം നീണ്ട പ്രവാചക ജീവിതത്തിനിടയില്‍ നടത്തിയിരുന്നു ആയിരങ്ങളെ കൊന്നതിനു ഹദിസുകള്‍ തെളിവ് നല്‍കുന്നു. [ചെറിയ ഒരു രേഫെരെന്സിനു കാണുക http://en.wikipedia.org/wiki/List_of_expeditions_of_Muhammad ].

☒ 636 CE or 643 AD കാലയളവില്‍, ബഹറിന്റെയും ഒമാന്റെയും ഇസ്ലാമിക ഗവര്‍ണര്‍ ആയിരുന്ന ഉത്തമന്‍ ബിന്‍ അബുല്‍, പടിഞ്ഞാറന്‍ ഇന്ത്യയന്‍ തീരങ്ങളെ ആക്രമിച്ചു കൊള്ളചെയ്യാന്‍  യുദ്ധകപ്പലുകള്‍ ആയിചിരുന്നു മൂന്ന് വട്ടം.  Al Baladhuri, Abu Al Abbas Ahmad , ("Kitab Futuh Al Buldun, Part II", pp227) രേഖകള്‍ പ്രകാരം ഈ മൂന്ന് വട്ടവും വിജയം വരിച്ചു എന്ന് കാണപ്പെടുന്നു. എന്നാല്‍ ഈ യുദ്ധങ്ങളെ ഇന്ത്യന്‍ കടല്‍ കൊള്ളക്കാരെ ചെറുക്കാന്‍ ആണെന്നും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ അല്ല എന്നും ഇസ്ലാമികവാദം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ഇസ്ലാമിനെ ഇന്ത്യന്‍ മണ്ണില്‍ വാളുകൊണ്ട് തന്നെ പാകിയ ആദ്യ സംഭ്രംബം എന്ന് ഈ കടല്‍ മാര്‍ഗ്ഗം ഉള്ള അധിനിവേശത്തെ കുറിച്ച് മനസിലാക്കുന്നു.

മുഹമ്മദിന്റെ മരണസമയങ്ങളില്‍ തന്നെ ഇസ്ലാം ശിയാ(  മരുമകന്‍ അലിവിഭാഗവും) സുന്നി (ആയിഷ, മുഹമ്മദ്‌ വിവാഹം കഴിച്ച ആ 6 വയസ്സുകാരിയുടെ പിതാവ്)  വിഭാഗവും ആയി അസ്വാരസ്യങ്ങള്‍  തുടങ്ങിയിരുന്നു.  റാശിദീയ ഖിലാഫത്തിന്റെ ആദ്യ ഖലിഫാ, മുഹമ്മദ്‌ തന്റെ കുടുംബക്കാര്‍ എന്ന് പറഞ്ഞു പഠിപ്പിച്ച അലിയും കുടുംബത്തെയും ചതിച്ചു ഖലിഫയായ, അബുബക്കര്‍ ആയിരുന്നു. പിന്നീടു ഉത്തമനും ശേഷം നാലാമതായി അലി ബിൻ അബീത്വാലിബ്നെ ഖലിഫാ ആക്കിയെങ്കിലും അധിക കാലം നീണ്ടില്ല.  മുആവിയയായുള്ള യുദ്ധത്തില്‍ സന്ധി ചെയ്യേണ്ടി വന്ന അലിയെ മുസ്ലിങ്ങള്‍ തന്നെ പിന്നീടു വകവരുത്തി. ശേഷം അലിയുടെ മകന്‍ ഹസ്സന്‍ ഖലിഫാ ആയെങ്കിലും അധികം താമസിയാതെ മുആവിയയ്ക്ക് ഖലിഫാ സ്ഥാനം നല്‍കി ഒഴിഞ്ഞു. ഉമയാദ് ഖിലാഫത്ത് എന്ന രണ്ടാമത്തെ ഖിലാഫത്ത്  തുടക്കം ഇവിടെയാണ്‌.

☒ സിന്ധു നദി തീരവും പരിസരങ്ങള്‍ അന്ന് ബുദ്ധമതം ഭൂരിപക്ഷമായ പ്രദേശങ്ങള്‍ ആയിരുന്നു.  സിന്ധിലെ ഹിന്ദു ഭരണാധികാരിയായിരുന്നു രാജാ ദാഹിർ (661–712 AD). അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഉമയാദ് ഖിലാഫത്തിലെ മുഹമ്മദ് ബിൻ കാസിം ഇന്ത്യയുടെ വടക്ക് പടിഞ്ഞാറേ ഭാഗങ്ങള്‍  അക്രമിച്ച് കീഴടക്കിയത്. അങ്ങനെ രാജാ ദാഹിർ ആ പ്രവിശ്യയിലെ അവസാന ഹിന്ദു രാജാവായി.  3000ത്തില്‍ അധികം പേരുടെ മരണത്തില്‍ കലാശിച്ചു ഈ യുദ്ധം, മൂന്നാം തവണത്തെ ശ്രമപരമായിട്ടാണ് മുഹമ്മദ് ബിൻ കാസിമിന് ഇന്ത്യുടെ ഭാഗങ്ങള്‍ അധിനിവേശപ്പെടുത്താന്‍ സാധ്യമായതു.

ചരിത്രകാരന്മാര്‍ ഈ യുദ്ധത്തില്‍ ഉമയാദ് ഖിലാഫത്തു വിജയിക്കാന്‍ പ്രേരകമായ ചില പൊതു കാര്യങ്ങള്‍ പറയുന്നുണ്ട്.

(1)  ഇന്ത്യന്‍ രാജാവിനെ അപേക്ഷിച്ച് ഉമയാദ് ഖിലാഫത്തിന്റെ സൈനീകര്‍ അച്ചടക്കവും യുദ്ധ പണ്ടിത്യവും ഉള്ളവരും, ആയുധശേഖരങ്ങളില്‍ മുന്നില്‍ നില്കുന്നവരും ആയിരുന്നു.
(2) മറ്റു പ്രധാന രണ്ടു കാര്യങ്ങളില്‍ ഒന്ന് 'ജിഹാദ്' തന്നെ. അമുസ്ലിങ്ങളുടെ മുകളില്‍ അല്ലാഹുവിന്റെ ആരാധകര്‍ വിജയിക്കുകയും അവിശ്വാസികള്‍ തള്ളപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യണം എന്ന ചിന്ത ഖിലാഫത്തിലും മുസ്ലിങ്ങളിലും ഇസ്ലാമിക വേദപ്രകാരം ആഴത്തില്‍ വേരൂന്നിയിരുന്നു.
മറ്റൊരു പ്രധാന വസ്തുത മുഹമ്മദ്‌ നടത്തിയ, യുദ്ധവിജയപ്രവചനങ്ങള്‍ തന്നെയായിരുന്നു. "കാഫിറുകളുടെ ഇന്ത്യയെ കീഴടക്കും ഒരു നാള്‍ നമ്മള്‍" എന്ന പ്രവചന പൂര്‍ത്തീകരണം നിറവേറ്റുക എന്നത് നെഞ്ചില്‍ ഏറ്റിയവരായിരുന്നു ഖിലഫത്ത് യോദ്ധാക്കള്‍ ആയ മുസ്ലിങ്ങള്‍. അവയ്ക്ക് ഊര്‍ജം പകര്‍ന്ന പ്രവാചകന്റെ വാക്കുകള്‍ കാണുക:

അല്ലാഹുവിന്റെ പ്രവാചകന്‍ അരുളി: "എന്റെ അനുയായികളില്‍ രണ്ടു കൂട്ടരേ അള്ളാഹു നരകത്തിലെ തീയില്‍ രക്ഷിക്കും: അതില്‍ ഒന്ന്  ഇന്ത്യ കീഴടക്കുന്ന കൂട്ടരും മറ്റൊന്ന് ഇസാ ബിന്‍ മിറിയത്തിന്റെ കൂട്ടരും."   [The Messenger of Allah (S) said: “There are two groups of my ummah whom Allah will protect from the Fire: a group who will conquer India, and a group who will be with ‘Eesaa ibn Maryam (peace be upon him).”] (as-Silsilah as-Saheehah (no. 1934) )

മേല്‍പറഞ്ഞ ഹദിസ്  സഹീഹാ(സത്യ)ണെന്ന് ഇസ്ലാമിക പണ്ഡിതര്‍ സമ്മതിക്കുന്നു. ഇനിയും പല ഹദിസുകളും, "ഇന്ത്യയെ കീഴടക്കുക, ഇസ്ലാമിലേക്ക് മടക്കുക", "ഇന്ത്യന്‍ രാജാക്കന്മാരെ ചങ്ങലക്കിടുക" പോലുള്ള അനവധി പ്രവാചക മുത്തുകള്‍ ഉണ്ടെങ്കിലും പലതും സഹിഹ് ആയ ഗണത്തില്‍ പെടുതുന്നതില്‍ ഇസ്ലാമിക പണ്ഡിതര്‍ തമ്മില്‍ അഭിപ്രായ വെത്യസങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ കുറിക്കുന്നില്ല.  എല്ലാം കാണാന്‍ ഇവിടെ സന്ദര്‍ശിക്കുക. http://islamqa.info/en/145636.

മുഹമ്മദ്‌ന്റെ മരണ ശേഷം വെറും 80 വര്‍ഷത്തിനുള്ളില്‍ പ്രവാചകന്റെ "യുദ്ധവെറിയുടെ പ്രവചന" പൂര്‍ത്തീകരണത്തിനായി പരിശ്രമിച്ച ഉമയാദ് ഖിലഫത്തില്‍ നിന്ന് തുടങ്ങുന്നു ഇസ്ലാമിന്റെ ഇന്ത്യയിലേക്കുള്ള അധിനവേശം.

☒ 8 ആം നൂറ്റാണ്ടില്‍ ലോകത്തിനു അറിവുള്ള ഏക രത്ന ഖനി ഇന്ത്യയില്‍ ആയിരുന്നു.  അതുപോലെ തന്നെ പല സുഗന്ധ വ്യഞ്ജനങ്ങളുടെയും, അമൂല്യ വസ്തുക്കളുടെയും വ്യപാരങ്ങളുടെ ശ്രോതസ്സും അന്ന് ഇന്ത്യയിരുന്നു. തന്മൂലം മുസ്ലിം ഖിലഫത്തുകള്‍ ഇന്ത്യയെ കീഴടക്കാന്‍ തീക്ഷണമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നു. അതിന്റെ ആദ്യപടിയായിരുന്നു ഉമയാദ് ഖിലാഫത്തിലെ മുഹമ്മദ് ബിൻ കാസിം തുടങ്ങി വെച്ചത്. എന്നിരുന്നാലും പിന്നീടു ഇന്ത്യയിലേക്ക്‌  ഉള്ള അവരുടെ അധിനിവേശം ഹിന്ദു രാജാക്കന്മാര്‍  ഒരു പരിധി വരെ തടഞ്ഞു നിറുത്തി. കിഴക്കോട്ടു ഉള്ള ഇസ്ലാമിന്റെ പ്രയാണത്തെ എതിര്‍ത്ത ഇന്ത്യന്‍ രാജാക്കന്മാര്‍ 712 CE ഇല്‍ നടന്ന അറബികളുമായി യുദ്ധത്തില്‍ (  Battle of Rajasthan) ഏര്‍പ്പെട്ടു.  തെക്കേ ഇന്ത്യയിലെ രാജാവായ വിക്രമാദിത്യന്‍ രണ്ടാമനും വടക്കേ ഇന്ത്യയിലെ ചക്രവര്‍ത്തിയായ നഗഭാടയും ചേര്‍ന്നായിരുന്നു അന്ന് ഇസ്ലാമിക ഖിലാഫത്ത് ആക്രമണത്തിനെ എതിര്‍ത്ത് തോല്‍പ്പിച്ചത്. ആ സമയം തന്നെയായിരുന്നു ഉമയാദ് ഖിലാഫത്ത് പടിഞ്ഞാറില്‍ യൂറോപ്പ് അധിനിവേശത്തില്‍ കൂടുതല്‍ ശ്രധാലുക്കള്‍ ആകുകയും സ്പൈന്‍ ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ കൊണ്ടുവരപ്പെടടുകയും ചെയ്തത്. കൂടെ ഉത്തിരാഫ്രിക്കയും യുദ്ധങ്ങളില്‍ ഉമയാദ് ഖിലാഫത്ത് പിടിച്ചു. അവിടെയാണ് ഇന്ത്യന്‍ രാജാക്കന്മാരുടെ മുന്നില്‍ ഖിലാഫത്ത് മുട്ട് മടക്കിയത്. 

☒ പക്ഷെ അധികം നാള്‍ ഈ ഇസ്ലാമിക അധിനിവേശം ചെറുക്കന്‍ ഇന്ത്യന്‍ രാജാക്കന്മാര്‍ക്ക് സാധിച്ചില്ല. ഖിലഫത്തുകളുടെ ശേഷം തുര്‍ക്കികളും അഫ്ഹ്ഗനിസ്ഥാനികളും അധിനിവേശത്തിനായി അനേകം യുദ്ധങ്ങള്‍ ഇന്ത്യയോടു നടത്തി കൊണ്ടിരുന്നു. സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി, നിരവധി യുദ്ധങ്ങളിലൂടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ഹിന്ദു ശാഹി രാജാവായ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു . പക്ഷെ അദ്ദേഹത്തിനു ഇന്ത്യയില്‍ സ്ഥിരമായി തന്റെ രാജത്വം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.   സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി 17 ഇല്‍ അധികം തവണ ഇന്ത്യയില്‍ കൊള്ളകള്‍ നടത്തി. ഇദ്ദേഹം ആയിരക്കണക്കിന് ഹിന്ദു അമ്പലങ്ങള്‍  തന്റെ കൊള്ളയുടെയും യുദ്ധത്ന്റെയും സമയങ്ങളില്‍ ഇന്ത്യയില്‍ നശിപ്പിച്ചു. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു 1025 ADയില്‍ ഇദ്ദേഹം നശിപ്പിച്ച ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം.  50,000 ഇല്‍ അധികം സാധാരണ ഹിന്ദു പൌരന്മാരെ കൊല്ലുകയും പട്ടണങ്ങള്‍ കൊള്ളയടിക്കുക്കയും ചെയ്തു ആ ചെയ്തികള്‍ക്കിടയില്‍.


 👉 സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി (11 ആം നൂറ്റാണ്ട്) :

    17 ഇല്‍ അധികം തവണ ഗസ്നി ഇന്ത്യയില്‍ കൊള്ളകള്‍ നടത്തി. ഇന്ത്യയില്‍ ഇദ്ദേഹം ആയിരക്കണക്കിന് ഹിന്ദു അമ്പലങ്ങള്‍  തന്റെ കൊള്ളയുടെയും യുദ്ധങ്ങളുടെയും സമയങ്ങളില്‍ നശിപ്പിച്ചു. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു 1025 ADയില്‍ ഇദ്ദേഹം നശിപ്പിച്ച ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം.  സുല്‍ത്താന്‍ മഹ്മൂദ് ഗസ്നിയുടെ കാര്യദര്‍ശിയായ താരിക്ക്-ഐ-യമിനി യുടെ രേഖകളില്‍ നിന്ന് :
   
    "അവിശ്വാസികളുടെ രക്തം സമൃദ്ധിയായി ഒഴുകി [ഇന്ത്യയുടെ തനീസര്‍ പട്ടണത്തിലൂടെ] ,  നദി എല്ലാം രക്തത്താല്‍ മലിനമാക്കപ്പെടുകയാല്‍, കുടിവെള്ളം ഉപയോഗശൂന്യമായി... അവിശ്വാസികള്‍ തങ്ങളുടെ കോട്ടകള്‍ ഉപേക്ഷിച്ചു നദി കടന്നു രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പലരെയും വാളിനിരയക്കപ്പെടുകയോ വെള്ളത്തില്‍ മുക്കി കൊല്ലുകയോ അടിമകളാക്കി എടുക്കപെടുകയോ ചെയ്തു. ഏകദേശം അമ്പതിനായിരത്തോളം പേര്‍ കൊല്ലചെയ്യപ്പെട്ടു." [1]

    1024 AD യില്‍ സോമനാഥ് ക്ഷേത്രം നശീകരണ സമയം, അവിടുത്തെ ഒരു പ്രതിഷ്ഠയായ ശിവലിംഗം മഹ്മൂദ് ഗസ്നി സ്വയം തന്നെ ഉടച്ചു കളഞ്ഞതായി ആണ് ചരിത്രം. ആ നൂറ്റാണ്ടിലെ പ്രശസ്ത ഇസ്ലാമിക ചരിത്രകാരനായ അല്‍-ബിരുണിയുടെ വാക്കുകള്‍:
    "മഹ്മൂദ് അശേഷം രാജ്യത്തെ ഐശ്വര്യത്തെ നശിപ്പിച്ചു , കൂടെ അവിടെ അത്ഭുതകരമാം വിധം  ചൂഷണം ചെയ്തു വിജയിച്ചു.  തന്മൂലം  വായ്മൊഴികളാല്‍ ഉള്ള പഴംപാട്ടുകളില്‍ വിവരണം പോലെ, ഹിന്ദുക്കള്‍  കണികകളുടെ പൊടിപടലങ്ങള്‍ കണക്കു എല്ലാ വശങ്ങളിലേക്കും ചിതറപ്പെട്ടു " [2]

[ ചേര്‍ത്ത് വായിക്കാമല്ലോ:
    സുറ Al-Baqara  2:19
അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌  യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
   
    സുറ Muhammad  47:35
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്‍മാര്‍ എന്നിരിക്കെ നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്‌. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.


🔪 വാളിന്റെ ആയത്ത് എന്ന് പ്രസിദ്ധി ആര്‍ജിച്ച ഖുറാന്‍ വചനം ഇതാ:
സുറ At-Taubah 9:5
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
.]

🔪 ഇതൊന്നും പോരാതെ ആയിരക്കണക്കിനാളുകളെ നിബന്ധിത മതപരിവര്‍ത്തനം മഹ്മൂദ് ഗസ്നി നടത്തി. പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ മഹ്മൂദ് ഗസ്നിയെ ഇസ്ലാമിന്റെ പടവാള്‍ എന്ന് അറിയപ്പെട്ടു.
   
👉 മുഹമ്മദ് ഗോറി   (1149 –1206 AD  )   
    ഗോറിദ് രാജവംശത്തിലെ ഒരു ഗവർണറും സേനാധിപനുമായിരുന്നു മുഹമ്മദ് ഷഹാബ് ഉദ്-ദിൻ ഗോറി , മുഹമ്മദ് ഗോറി എന്നും അറിയപ്പെടുന്നു.  1180 കളില്‍ ഗുജറാത്തിലെ ഹൈന്ദവ റാണിയായ നയികിദേവിയെ തോല്‍പ്പിച്ചു തന്റെ സാമ്രാജ്യം മദ്ധ്യ അഫ്ഗാനിസ്ഥാൻ മുതൽ പഞ്ചാബ് വരെ വ്യാപിച്ചു. അടുത്തതായി ഗോരി ആക്രമണം അഴിച്ചു വിട്ടത് ഇന്ത്യുടെ സിരാകേന്ദ്രത്തിലേക്ക് തന്നെയായിരുന്നു.

    അജ്മീരും ഡല്‍ഹിയും ഭരിച്ചിരുന്ന രാജ്‌പുത് വംശത്തിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാൻറെ സാമ്രാജ്യത്തിലേക്ക്. 1191 AD യില്‍ ആദ്യം ഗോരി പരാജയം നുണഞ്ഞു എങ്കിലും അടുത്ത വര്ഷം ഗോരി വീണ്ടും ഒരു യുദ്ധത്തിലൂടെ ഡല്‍ഹി പിടിച്ചെടുത്തു. പൃഥ്വിരാജ് ചൗഹാപിടിച്ചു വധിക്കുകയും ചെയ്തു. പൃഥ്വിരാജ് ചൗഹാൻറെ ഭാര്യയും മറ്റും മുസ്ലിങ്ങളുടെ അടിമപ്പെണ്‌ങ്ങള്‍ ആയി മാറുന്നത് ഭയന്നു ആത്മഹത്യചെയ്തു.
   
    അങ്ങനെ തെക്കേ ഏഷ്യയിലെ ആദ്യ ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചു എങ്കിലും മുഹമ്മദ്  ഗോറി ഒരിക്കലും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വയം രാജാവായി അവരോധിച്ചില്ല. തന്റെ സഹോദരനോടുള്ള വിധേയത്വം കൊണ്ടായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കാത്തത്. പക്ഷെ എല്ലാ വിജയങ്ങൾക്കും ശേഷം കൊള്ളമുതലിന്റെ ഏറ്റവും നല്ല ഭാഗം ഫിറോസ് കോഹിലെ തന്റെ മൂത്ത സഹോദരനുമായി ഗോറി പങ്കിട്ടിരുന്നു.  
   
    🔪 ഗോരിയുടെ ചെയ്തികളില്‍ ഉള്ള വിവരങ്ങള്‍ ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത്:
    ഹസന്‍ നിസ്സമിയുടെ താജ്-ഉല്‍-മാ യില്‍ നിന്ന് : "സുൽത്താൻ അജ്മീർ പാർത്തു ഇരിക്കവെ, വിഗ്രഹം ക്ഷേത്രങ്ങളിൽ തൂണും അടിസ്ഥാനം മുടിച്ചു അവരുടെ പകരം ഇസ്ലാമിക പള്ളികളും കോളേജുകളിലും ഇസ്ലാം പ്രമാണങ്ങളെ പ്രതി പണിതു,  ഇസ്ലാമിക നിയമങ്ങളും ആചാരങ്ങളും സ്ഥാപിക്കപ്പെട്ടു". [2.1]    
    ഇബിന്‍ അസിര്‍ന്റെ കാമില്‍-ഉത്-തവരിഖ് ഇല്‍ നിന്നും:  "(വാരാണസി ന്) ഹിന്ദുക്കളുടെ കൊല്ലുന്നത് മഹത്തായ കാര്യമായിരുന്നു ആയിരുന്നു;  സ്ത്രീകളെയും കുട്ടികളെയും ഒഴികെ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുന്നത്  നിലം അകെ മുഷിയും വരെ തുടര്‍ന്നു" [2.2]
   
    [ഇങ്ങനെ യുദ്ധങ്ങള്‍ക്കും കൊള്ളകള്‍ക്കും ബാലല്‍സങ്ങങ്ങള്‍ക്കും ഇടയില്‍ ഭരിക്കാന്‍ എവിടെ സമയം? മുഹമ്മദ്‌ മരിച്ചു 450 വര്ഷം വേണ്ടി വന്നു അനുയായികള്‍ക്ക് ആ പ്രവാചക സ്വപ്നം നിറവേറ്റാന്‍. കാഫിരുകളെ അങ്ങനെ ഒന്നും തോപ്പിക്ക്കാന്‍ ആയില്ല.] 

 👉 ഖുത്ബുദ്ദീൻ ഐബക്ക് (1206 - 1210 AD  ഭരണം) :
    ശേഷം ഈ ഗോരിയുടെ ഒരു വിഭാഗത്തിന്റെ സേനാ നായകന്‍ ആയിരുന്നു ഖുത്ബുദ്ദീൻ ഐബക്ക്. ഗോരി യുദ്ധം നടത്തുമ്പോള്‍ മീററ്റ് യുദ്ധത്തില്‍ പിടിച്ചതു ഖുത്ബുദ്ദീൻ  ആയിരുന്നു. ഇദ്ദേഹം യഥേഷ്ടം അമുസ്ലിങ്ങളെ കൊല്ലുകയും അടിമകള്‍ ആക്കുകയും കൊള്ളയടിക്കുകയും അമ്പലങ്ങള്‍ നശിപ്പിക്കുകയും ചെയ്തു[3]. ആ ഖുത്ബുദ്ദീൻ ഐബക്ക് ആണ്, മാല്‍മുക് രാജവംശത്തിലൂടെ ഇന്ത്യയിലെ സുല്‍ത്താനത്തു ഭരണം യഥാര്‍ത്ഥത്തില്‍ തുടങ്ങി വെച്ചത്.
   
 👉 ദില്ലി സുൽത്താനത്ത്  (1206 മുതൽ 1526 വരെ):
    ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമികരാജവംശങ്ങളെയാണ്‌ ദില്ലി സുൽത്താനത്ത്  എന്ന് അറിയപ്പെടുന്നത്.  പ്രധാന സുല്‍ത്താനത്ത്കള്‍:  മാംലൂക് രാജവംശം (1206-90), ഖിൽജി രാജവംശം (1290-1320), തുഗ്ലക് രാജവംശം (1320-1413), സയ്യിദ് രാജവംശം (1414-51), ലോധി രാജവംശം (1451-1526).
   
☒ ഈ സുല്‍ത്താനത്ത്കള്‍ എല്ലാം ശരിയാ നിയമാനുസൃതം ആണ് ബഹുപൂരിപക്ഷമായ ഹിന്ദു ജനതയെ ഭരിച്ചിരുന്നത്. അമുസ്ലിങ്ങള്‍ക്ക് മുസ്ലിങ്ങളുടെ അടിമകളുടെ പോലും വില നല്‍കാത്ത ദിമ്മി പദവി ആയിരുന്നു നല്‍കിയിരുന്നത്.  അതിനും പുറമേ, സുല്‍ത്താനത്തിന് നികുതികൊടുക്കുന്നതിനും പുറമേ ഇസ്ലാമിന്റെ കാഫിറുകള്‍ നിര്‍ബന്ധമായും നല്‍കേണ്ട ജിസിയ ചുങ്ക പിരിവും ഇന്ത്യന്‍ ജനങ്ങളില്‍ ചുമത്തിയിരുന്നു. അമുസ്ലിങ്ങളുടെ സ്വത്തുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്ന പേരിലാണെങ്കിലും മുസ്ലിങ്ങളുടെ ചൂഷണങ്ങള്‍ക്ക് ഹിന്ദുക്കള്‍ ഇരയായിരുന്നു എന്ന് പല ചരിത്രകാരന്മാരും സാക്ഷിക്കുന്നു [ചിലര്‍ അത് മിതമായിട്ടയിരുന്നു എന്ന് വാദിക്ക്കുന്നുണ്ട്- കാരണം പിന്നീടു മുഗള്‍ രാജാക്കന്മാരുടെ പിതാമഹന്‍ ആയ തിമുര്‍ ഡല്‍ഹി സുല്‍ത്തനത്തിനെ ആക്രമിച്ചത് ഹിന്ദുക്കളോട് യാതൊരു സഹിഷ്ണുതയും കാണിക്കാന്‍ പാടില്ല എന്ന് പറഞ്ഞു കൊണ്ടാണ്].

[അതിന്റെ മൂലകാരണം നമ്മുക്ക് ഇന്നറിയാം :
👆 അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘ലാഇലാഹഇല്ലല്ലാഹ്’ എന്നുച്ചരിക്കപ്പെടുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അത് ഉച്ചരിച്ചു കഴിഞ്ഞാല്‍ തന്‍റെ സ്വത്തും ശരീരവും എന്നില്‍ നിന്ന് സംരക്ഷിച്ചു കഴിഞ്ഞു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 33)]

☒ ഏറ്റവും ഉയരമേറിയ മിനാരമായ ഖുത്ബ് മിനാർ പണിതതും ആദ്യത്തെ സുല്‍ത്താനത്ത്ന്റെ സുല്‍ത്താന്‍ ആയ ഖുത്ബുദ്ദീൻ ഐബക്ക് തന്നെ. ലോക പൈതൃക സ്ഥാനങ്ങളില്‍ ഇടം പിടിച്ച  ഖുത്ബ് മിനാർ പണിതതോ, ഖുത്ബുദ്ദീൻ തരിപ്പണം ആക്കിയ ഹിന്ദു അമ്പലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആണെന്നത് ചരിത്ര സത്യം . അത് UNESCO യുടെ സൈറ്റില്‍ ഈ വസ്തുത വ്യക്തമാക്കി രേഖപ്പെടുത്തിയിട്ടുണ്ട്[4].

👊 അല അല്‍-ദിന്‍- ഖില്‍ജി എന്ന ജുന ഖാന്‍ (1290 to 1296 AD):

മഹാരാഷ്ട്രകീഴ്പ്പെടുത്തി ഇസ്ലാം വാളുകൊണ്ട് തെക്കേ ഇന്ത്യയിലേക്ക് വ്യാപിപ്പിച്ചത് അല്‍-ദിന്‍ ആയിരുന്നു. കൊല്ലും കൊലയും കൊള്ളയടിയിരുന്നു പ്രധാനമായും ചരിത്രകാരന്മാര്‍ ഈ ഖില്‍ജിയെ കുറിച്ച് രേഖപ്പെടുടിയിരിക്കുന്നതും. സ്വന്തം അമ്മാവനെ കൊലചെയ്താണ് അല-ദിന്‍ സുല്‍ത്താന്‍ ആയതു.  ഹിന്ദു  ഭരണ പ്രദേശങ്ങളായ രണതംഭൂര്‍, ചിട്ടൊര്ഗര്ഹ, മണ്ടു തുടങ്ങീ അനവധി ഐശ്വര്യപൂര്‍ണമായ ദേവഗിരിയുടെ നഗരങ്ങള്‍   കൊള്ളയടിക്കുകയും പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും ചെയ്തു 14 ആം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ. മാലിക് കഫുര്‍, ഖുസ്രവ് ഖാന്‍ എന്നീ പ്രധാന രണ്ടു സൈനീക മേധാവികളെ ആയിരുന്നു തെക്കേ ഇന്ത്യയിലേക്ക്‌ തന്റെ സമ്രാജത്വം വ്യാപിപ്പിക്കാന്‍  അല്‍-ദിന്‍- ഖില്‍ജി ഉപയോഗിച്ചത്.  ഇവര്‍ തെക്കേ ഇന്ത്യയില്‍ നടത്തുന്ന യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊല്ലമുതലില്‍ അഞ്ചില്‍ ഒന്ന് അവര്‍ ഖില്ജിക്ക് ഖനീമ (നികുതി) നല്‍കിയതായി ചരിത്രം സാക്ഷിക്കുന്നു.

[ മുസ്ലിങ്ങളുടെ നന്മ എന്താണ്?
ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616)]

☒ 20-30 ശതമാനത്തില്‍ അധികം നികുതി പിരിക്കാന്‍ ഖില്‍ജി  ഉത്തരവ് ഇട്ടിരുന്നു., കൂടെ ജിസ്സിയയും. ഒരു ദിവസം ആയിരത്തില്‍ അധികം പക്ഷി മൃഗധികളെ ഇസ്ലാമിക സുല്‍ത്താന്മാരുടെ കൊട്ടാര അടുക്കളയില്‍ കശാപ്പു ചെയ്തിരുന്ന പോലെ അല്‍-ദിന്‍- ഖില്‍ജി ഒരു ദിവസം അതിലധികം മനുഷ്യരെ തന്നെ കൊന്നു തള്ളി.  1298 AD യില്‍ ഡല്‍ഹിയിലും ചുറ്റിലുമായി ഒറ്റ ദിവസം കൊണ്ട് കൊന്നു തള്ളിയ പുരുഷന്മാര്‍ 15,000 - 30,000 വരും [5].  അതും അതിലധികവും മുസ്ലിങ്ങള്‍ (നിര്‍ബന്ധിത ഇസ്ലാമിക മതപരിവര്‍ത്തനം ചെയ്യപ്പെട്ട).  അവര്‍ പിന്നീടു ഇസ്ലാം വെടിയുകയോ അല്ലെങ്കില്‍ എതിര്‍ക്കുമോ എന്ന് ഭയന്നായിരുന്നു എന്ന് ചരിത്ര രേഖകള്‍. അവരുടെ ഭാര്യമാരെ അടിമകളാക്കുകയും ചെയ്തു.

അല്‍-ദിന്‍- ഖില്‍ജി അയാള്‍ കീഴടക്കുന്ന രാജ്യങ്ങളിലെ പുരുഷന്മാരെ മാത്രമല്ല, കുട്ടികളെ പോലും കൊന്നിരുന്നു, ഭാവിയില്‍ ഒരു എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടി. തലവെട്ടിയും കിണറ്റിലെറിഞ്ഞും പോലും കൊലകള്‍ നടത്തിയിരുന്നു. 1308 ADയില്‍  ഖില്‍ജിയുടെ മാലിക് കഫുര്‍ തമിഴ്നാട്ടിലെ മദുര നഗരം മുടിച്ചു മോചൂടാക്കി. അങ്ങനെ തെക്കേ ഇന്ത്യയില്‍ നിന്ന് അമ്പലങ്ങള്‍ തകര്‍ത്തു അവയെല്ലാം കൊള്ളയടിച്ചു തിരികെ ഡല്‍ഹിയിലേക്ക് മടങ്ങിയ  ഖില്‍ജിയുടെ സേനാനായകന്റെ (മാലിക് കഫുര്‍ )  കൊള്ളമുതലില്‍  ഒരു രത്നം ഉണ്ടായിരുന്നു പിന്നീടു കോഹിനൂര്‍ രത്നം എന്ന് പേരിട്ട ഒരു രത്നം.  ആന്ദ്രപ്രദേശിലെ കകാടിയാസ് എന്ന ഒരു ഒരു രാജ്യവംശം, അവരുടെ ഒരു ഹിന്ദു ദേവതയുടെ കണ്ണായി പ്രതിഷ്ഠിച്ച ഒരു രത്നം.

അടുത്ത ഭാഗം ഇസ്ലാം കൊണ്ടാടുന്ന സമധാനത്തിലെ തിമൂർ ബിൻ തരഘായ് ബർലാസ് (Timur the lame) ഇസ്ലാമിക സമാധാന ദൂതനെ കുറിച്ച് നോക്കാം.(തുടരും...)


Notes:
[1][
https://books.google.co.in/books?id=Vp_q_MjupOIC&pg=PA106&lpg=PA106&dq=The+blood+of+the+infidels+flowed+so+copiously+[at+the+Indian+city+of+Thanesar]+that+the+stream+was+discoloured&source=bl&ots=NU09MCHvtm&sig=63Z-mjXcmZOJ1QtIxpu-txQthCQ&hl=en&sa=X&ei=IPdqVZqeL8eIuAS0v4OgCw&ved=0CCUQ6AEwAQ#v=onepage&q=The%20blood%20of%20the%20infidels%20flowed%20so%20copiously%20[at%20the%20Indian%20city%20of%20Thanesar]%20that%20the%20stream%20was%20discoloured&f=false]
[2] [https://books.google.co.in/books?id=OBQ_wWNjpZ4C&pg=PA195&lpg=PA195&dq=both+father+and+son!+Mahmud+utterly+ruined+the+prosperity+of+the+country,+and+performed+there+wonderful+exploits,+by+which+the+Hindus+became+like+atoms+of&source=bl&ots=07GO_hnnRM&sig=7--w5YYTsHaE7umIagqhx9fJWE0&hl=en&sa=X&ei=CvVqVdX9GJS0uQSp0IKIBA&ved=0CB4Q6AEwAA#v=onepage&q=both%20father%20and%20son!%20Mahmud%20utterly%20ruined%20the%20prosperity%20of%20the%20country%2C%20and%20performed%20there%20wonderful%20exploits%2C%20by%20which%20the%20Hindus%20became%20like%20atoms%20of&f=false]
[2.1] [http://www.stephen-knapp.com/islamic_destruction_of_hindu_temples.htm]
[2.2] [https://books.google.co.in/books?id=zObPAwAAQBAJ&pg=PA415&lpg=PA415&dq=The+slaughter+of+Hindus+%28at+Varanasi%29+was+immense;+none+were+spared+except+women+and+children,+and+the+carnage+of+men+went+on+until+the+earth+was+weary&source=bl&ots=tC8WlWyrNV&sig=dtLBzI9uCCttrvKllacEzF7rmxY&hl=en&sa=X&ei=OhJrVdq7LteOuASexIDwDA&ved=0CC4Q6AEwBA#v=onepage&q=The%20slaughter%20of%20Hindus%20%28at%20Varanasi%29%20was%20immense%3B%20none%20were%20spared%20except%20women%20and%20children%2C%20and%20the%20carnage%20of%20men%20went%20on%20until%20the%20earth%20was%20weary&f=false]
[3] [ https://books.google.co.in/books?id=X3AvEjZtWxsC&pg=PA157&lpg=PA157&dq=In+1195,+Aibak+took+20,000+slaves+from+Raja+Bhim&source=bl&ots=gb8qE7xcmw&sig=sqLDXSxfa_ZoZnpZdwPQuCzJMSc&hl=en&sa=X&ei=5fJqVeGYFNOLuASJ-oGoDQ&ved=0CB4Q6AEwAA#v=onepage&q=In%201195%2C%20Aibak%20took%2020%2C000%20slaves%20from%20Raja%20Bhim&f=false ]
[4][http://whc.unesco.org/en/list/233]
[5] [http://archive.org/stream/oxfordhistoryofi00smituoft/oxfordhistoryofi00smituoft_djvu.txt SULTAN ALAU-D DIN KHILJl 233 ]

Friday 29 May 2015

വിശുദ്ധരുടെ രക്തസാക്ഷിത്വം 1 ആം നൂറ്റാണ്ട് മുതൽ

ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിനു വേണ്ടി ജീവൻ തന്നെ ഉപേക്ഷിക്കുന്ന വാർത്തകൾ നാം ദിനം പ്രതി എന്നോളം മദ്ധ്യപൌരസ്ത്യ നാടുകളിൽ നിന്നും കേൾക്കരുണ്ടല്ലോ. ഏറ്റവും അവസാനം ആയി എതോപ്യയിൽ നിന്നുള്ള വാർത്ത‍ ആണ് നമ്മൾ കേട്ടത്. ക്രിസ്തുവിൽ ഉള്ള വിശ്വാസം ഉപേക്ഷിച്ചാൽ സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നിട്ടു കൂടി അതിനു ശ്രമിക്കാതെ തങ്ങളുടെ രക്ഷിതാവിൽ ഉള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന ഈ വിശുദ്ധരെ നമുക്ക് മറക്കാതിരിക്കാം.

വിശുദ്ധരുടെ രക്തസാക്ഷിത്വം 1 ആം നൂറ്റാണ്ട് മുതൽ ആരംഭിച്ചതും ഇന്നും തുടരുന്നതും ആണ്. ക്രസിസ്തവ സഭയുടെ ചരിത്രം പരിശോദിച്ചാൽ അത് കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ല. ആദ്യത്തെ രക്സ്തസക്ഷിത്വം രേഖ പെടുത്തിയിരിക്കുന്നത് തിരുവെഴുത്തുകളിൽ തന്നെ ആണ്. അപ്പോസ്തോല പ്രവർത്തികൾ പരിശോദിച്ചാൽ അതിൽ രണ്ടു വിശുദ്ധരുടെ രക്തസാക്ഷിത്വം കാണാൻ കഴിയും. ക്രിസ്തുവിനു വേണ്ടി ജീവൻ ബലി നൽകിയ ആദ്യ രക്തസാക്ഷി ആണ് സതെഫനോസ്. അപോസ്തോല പ്രവർത്തികളിൽ 7 അദ്ധ്യായത്തിൽ അത് സവിസ്തരം പ്രതിപാതിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ ശിക്ഷന്മാർ എങ്ങനെ എല്ലാം മരണപെട്ടു എന്ന് ആദ്യകാല സഭാപിതാക്കന്മാരുടെയും, ചരിത്രകാരന്മാരുടെയും എഴുത്തുകളിൽ നിന്നും മനസിലാക്കാം. അതിനെ കുറിച്ചുള്ള ഒരു ചെറു വിവരം.

1). യാക്കോബ് (എ .ഡി 44-45 )
വിശുദ്ധവേദപുസ്തകത്തിൽ പ്രതിപതിക്കുന്ന രണ്ടാമത്തെ രക്സ്താസക്ഷിത്വവും , പന്ത്രണ്ടു ശിക്ഷന്മാരിലെ വിശുദ്ധഗ്രന്ഥത്തിൽ രേഖപെടുത്തപെട്ട ഏക രക്തസാക്ഷിത്വവും ആണ് യക്കൊബിന്റെതു. അപ്പോസ്തോല പ്രവർത്തികളിൽ 12 ആം അദ്ധ്യായം 1 ഉം 2 ഉം വാക്യങ്ങളിൽ അത് ഇങ്ങനെ രേഖ പെടുത്തിയിട്ടുണ്ട്.
അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി. അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. (അപ്പോസ്തോലപ്രവർത്തികൾ 12:1,2 )

2). പത്രോസ് (എ .ഡി 64)
യോഹന്നാന്റെ സുവിശേഷം 21 ആം അദ്ധ്യായത്തിൽ ക്രിസ്തു , പത്രോസ് എങ്ങനെ മരണ പെടും എന്ന് പ്രവചിക്കുന്നുണ്ട്. (യോഹന്നാൻ 21:18-19)
പത്രോസ് എങ്ങനെ മരണപെട്ടു എന്ന് സഭപിതാവായ യൂസേബിയുസ് ആണ് വിവരം തരുന്നത്. അദ്ധ്യേഹം പറയുന്നത് പത്രോസിനെ കുരിശിൽ തറച്ചു കൊന്നു എന്നാണ്. ക്രിസ്തുവിനെ കുരിശിൽ വധിച്ചപോലെ വധിക്കപെടാൻ താൽപര്യം ഇല്ലാതിരുന്നത് കൊണ്ട് പത്രോസിന്റെ തന്നെ അവശ്യ പ്രകാരം തല കീഴായി കുരിശിൽ തറചാണ് പത്രോസിനെ വധിച്ചത്.

3). അന്ത്രയോസ് (എ .ഡി 70 )
പത്രോസിന്റെ സഹോദരനും, ക്രിസ്തുവിനെ പത്രോസിനു പരിജയപെടുതിയവനും ആയ അന്ത്രയോസ് രക്തസാക്ഷി ആയതും കുരിശിൽ തന്നെ. അദ്ധ്യേഹത്തെ വധിച്ചത് ഗ്രീസിലെ അക്കഇയ എന്നാ സ്ഥലത്തെ പട്രെ എന്ന സ്ഥലത്താണ്.

4). തോമസ്‌ (എ .ഡി 70 )
പേർഷ്യ(ഇറാൻ ) മുതൽ ഭാരതം വരെ പ്രേക്ഷിതവേല ചെയ്തു എന്ന് വിശ്വസിക്കുന്ന തോമസ്‌ മരണപെട്ടത്‌ പേർഷ്യയിൽ വച്ചാണ് എന്നും, അല്ല ഭാരതത്തിൽ വച്ചാണ് എന്നും രണ്ടു വാതങ്ങൾ ഉണ്ട്. ഭാരതത്തിൽ വച്ച് കുന്തം കൊണ്ട് കുത്തി ആണ് തോമസിനെ വധിച്ചത് എന്ന് വിശ്വസിക്കുന്നു.

5). പീലിപ്പോസ് (എ .ഡി 54 )
പീലിപ്പോസ് രക്തസാക്ഷി ആയതും കുരിശിൽ തറക്കപെട്ട് തന്നെ. ഫ്രിജിയയിൽ സുവിശേഷം പ്രസംഗിക്കുകയും ( ഇന്നത്തെ തുർക്കിയിൽ) ഹിയെരപോളിസ് എന്നാ സ്ഥലത്ത് വച്ചാണ് അദ്ധ്യേഹം വധിക്കപെട്ടത് എന്ന് വിശ്വസിക്കുന്നു.

6). മത്തായി (എ .ഡി 60-70)
മത്തായി ക്രിസ്തുവിന്റെ സ്വര്ഗരോഹനതിനു ശേഷം 20 വർഷം എങ്കിലും എടുത്താണ് സുവിശേഷം എഴുതിയത് എന്ന് വിശ്വസിക്കുന്നു. 15 വർഷത്തോളം ജെറുസലേമിൽ തന്നെ താമസിച്ചിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്ന കാരണങ്ങൾ ഉണ്ട്. അദ്ധ്യേഹം പിന്നീട് പേർഷ്യ, പാർത്തിയ,മെദെസ് എന്നിവിടങ്ങളിൽ പ്രേക്ഷിതപ്രവർത്തനം നടത്തുകയും, പിന്നീട് വധിക്കപെടുകയും ചെയ്തു. എതോപ്യയിൽ വച്ചാണ് മരണപെട്ടത് എന്നും പറയപെടുന്നു.

7). ബെർതലൊമിയൊ (എ .ഡി 70 )

ഇദ്ധ്യേഹത്തിന്റെ മരണത്തെ കുറിച്ച് വെക്തം ആയ തെളിവുകൾ ലഭ്യം അല്ല എങ്കിലും സഭ അതി കഠിനം ആയ പീഡനതിലൂടെ കടന്നു പോയ ആദിമ നൂറ്റാണ്ടിൽ തന്നെ ഇദ്ധ്യേഹവും മറ്റുള്ള ശിക്ഷരെ പോലെ തന്നെ കുരിശിൽ തറച്ചു മരണപെട്ടു എന്ന് വിശ്വസിക്കുന്നു.

8). യാക്കോബ്(ഹല്‍പൈയുടെ പുത്രൻ, എ .ഡി 63 )
ജെറുസലേമിലെ സഭയുടെ നേതാവായിരുന്ന ഇദ്ധ്യേഹത്തിനെ നിയമന്ജരും ഫരിസേയരും കൂടി ദേവാലയത്തിന്റെ മുകളിൽ നിന്ന് തള്ളി താഴെ ഇട്ടു, ശേഷം കല്ലെറിഞ്ഞും, തല കമ്പ് കൊണ്ട് കുത്തി പൊട്ടിച്ചും വധിച്ചു.

9). ശിമയോന്‍(കാനാന്‍കാരന്‍ എ .ഡി 74 )
ഈജിപ്തിലും, ആഫ്രിക്കയിലെ മറ്റു പ്രദേശങ്ങളിലും, പേർഷ്യയിലും എല്ലാം സുവിശേഷം പ്രസംഗിച്ചു, പിന്നീട് സിറിയൻ ഗവർണറുടെ കീഴിൽ പീഡനവും രക്തസാക്ഷിത്വവും .

10). യൂദാസ് തദേവൂസ് (എ .ഡി 72)
യുദാസ് പേർഷ്യയിലും,അർമെനിയയിലും, സിറിയയിലും പ്രേക്ഷിതപ്രവര്ത്തനം നടത്തി എന്നും. പേർഷ്യയിൽ വച്ച് രക്തസാക്ഷി ആയി എന്നും പാരമ്പര്യം അവകാശപെടുന്നു

11). മത്തിയാസ് (എ .ഡി 70)
മത്തിയാസ് പ്രെക്ഷിത പ്രവര്ത്തനങ്ങളും ആയി എതോപ്യയിൽ എത്തുകയും അവിടെ വച്ച് കുരിശിൽ തറച്ച ശേഷം കല്ലെറിഞ്ഞു കൊന്നു എന്ന് വിശ്വസിക്കുന്നു

12). യോഹന്നാൻ (എ .ഡി 95)
ഡൊമിനിഷ്യൻ ചക്രവര്ത്തിയുടെ കാലത്ത് സഭ അതി കഠിനം ആയ പീടനതിലൂടെ കടന്നു പോയ അവസരത്തിൽ യോഹന്നാനെ പത്മോസ് എന്നാ ദ്വീപിലേക്ക് നാടുകടത്തുകയും അവിടെ വച്ച് അദ്ധ്യേഹം തിരുവേശുത്തുകളിലെ അവസാനത്തെ പുസ്തകം ആയ വെളിപാട്‌ ഗ്രന്ഥം രചിക്കുകയും ചെയ്തു. പിന്നീട് അദ്ധ്യേഹത്തെ തിളച്ച എണ്ണയിൽ ഇട്ടു കൊല്ലാൻ ശ്രമിക്കുകയും അതിൽ നിന്നും അത്ഭുതകരം ആയി രക്ഷപെടുകയും പിന്നീട് സ്വാഭാവിക മരണം വരിച്ചു എന്ന് വിശ്വസിക്കുന്നു

13). പൌലോസ് (എ .ഡി 67)
പൌലോസ് ആദ്യം സഭയെ പീഡിപ്പിക്കുകയും, അത്ഭുതകരം ആയി പിന്നീട് ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുകയും, പല സ്ഥലങ്ങളിലേക്ക് ഒന്നിൽ കൂടുതൽ തവണ പ്രേക്ഷിതയാത്രകൾ നടത്തുകയും ചെയ്തു. നിരവതി ലേഖനങ്ങൾ എഴുതിയ പൌലോസ് തിമോതിയോസിനു എഴുതിയ 2 ആം ലേഖനത്തിൽ താൻ മരണം വരിക്കാൻ പോകുന്നു എന്നുള്ള സൂചന നല്കുന്നുണ്ട്.

നീരോ ചക്രവര്ത്തിയുടെ കാലത്ത് റോമിൽ വച്ച് പൌലോസിനെ കഴുത്ത് അറുത്തു കൊലപെടുത്തി എന്ന് വിശ്വസിക്കുന്നു.
കടപ്പാട് : തോമസ്‌ റയാന്‍ &

Tuesday 26 May 2015

ഇസ്ലാം മുന്നോട്ടു വെക്കുന്ന പ്രലോഭിപ്പിക്കുന്ന നിത്യരക്ഷ അനശ്വരമോ?

അല്ല!

ഖുറാന്‍ 11:108 എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികള്‍ ആയിരിക്കും.

➽ അവസാന നാളില്‍ ഭൂമി നശിപ്പിക്കപ്പെടും:
--------------------------------------------------------------------

ഖുറാന്‍ 89:21  അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,....

ഖുറാന്‍ 21:104  ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം!
--------------------------------------------------------------------

 ☹  എന്തിനു നശിപ്പിക്കപ്പെടും?
👇
ഖുറാന്‍ 19:88 പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവര്‍ പറഞ്ഞിരിക്കുന്നു. ( അപ്രകാരം പറയുന്നവരേ, ) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു. അത്‌ നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന്‌ വീഴുകയും ചെയ്യുമാറാകും.

 ☹  ആരാണ് അല്ലാഹുവിനു മകന്‍ ഉണ്ടെന്നു പറയാതെ പറഞ്ഞത് അള്ളാഹു തന്നെയാണോ പറയാതെ പറഞ്ഞത്?  അള്ളാഹു പറഞ്ഞത് എന്ന് പറഞ്ഞു ആരോപിക്കുന്ന മുസ്ലിങ്ങളുടെ ഖുറാന്‍ തന്നെയല്ലേ??
👇
ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു. ......

ഖുറാന്‍ 19:17 എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

☛ അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹുവിന്റെ ഒരു ഭാഗം, ആ ഭാഗം ഒരു മനുഷ്യരൂപത്തില്‍ മിറിയത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു "നാം അതില്‍ ഊതുകയും," ചെയ്തതിനാല്‍ ജനിച്ചതാണ് ഇസ. അല്ലാഹുവിന്റെ ആത്മാവിന്നു ജനിച്ചവന്‍ ആണ് ഇസ എന്ന പ്രവാചകന്‍. (കൂടാതെ 66:12 ഉം കാണുക കൂടെ  ഈ പോസ്റ്റും വായിക്കുക.)

തന്മൂലം "അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം അവളുടെ ഗുഹ്യസ്ഥാനത്തു ഊതുകയും ചെയ്തു ഇസ ജനിച്ചു" ഇങ്ങനെ അര്‍ഥം അറിയാതെ ഓതുന്ന മുസ്ലിങ്ങള്‍ മൂലം, അല്ലാഹു സന്താനത്തെ സ്വീകരിച്ചു എന്ന് പറഞ്ഞത് മൂലം ഭൂമിയും ആകാശവും, സ്വര്‍ഗ്ഗവും നശിപ്പിക്കും എന്ന് സാരം.

ഇസ്ലാമിന്റെ കപട മോക്ഷതത്വം തകര്‍ന്നു വീഴുന്നു.
✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒

അള്ളാഹുവിന്റെ തരുണീമണികളെ യഥേഷ്ടം കിട്ടുന്ന പ്രലോഭന സ്വര്‍ഗ്ഗവാസം അഥവാ ഇസ്ലാമിന്റെ മോക്ഷമാര്‍ഗ്ഗം നശ്വരമായ ഭൂമിയും ആകാശവും നിലനില്‍ക്കുന്നിടത്തോളം മാത്രം!

പ്രലോഭനത്തില്‍ മാത്രം ഒതുങ്ങുന്ന ഇസ്ലാമിന്റെ നശ്വരമായ, നിത്യമല്ലാത്ത മോക്ഷമാര്‍ഗ്ഗം.


✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘