Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Tuesday, 26 May 2015

ഇസ്ലാം മുന്നോട്ടു വെക്കുന്ന പ്രലോഭിപ്പിക്കുന്ന നിത്യരക്ഷ അനശ്വരമോ?

അല്ല!

ഖുറാന്‍ 11:108 എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികള്‍ ആയിരിക്കും.

➽ അവസാന നാളില്‍ ഭൂമി നശിപ്പിക്കപ്പെടും:
--------------------------------------------------------------------

ഖുറാന്‍ 89:21  അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,....

ഖുറാന്‍ 21:104  ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം!
--------------------------------------------------------------------

 ☹  എന്തിനു നശിപ്പിക്കപ്പെടും?
👇
ഖുറാന്‍ 19:88 പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവര്‍ പറഞ്ഞിരിക്കുന്നു. ( അപ്രകാരം പറയുന്നവരേ, ) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു. അത്‌ നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന്‌ വീഴുകയും ചെയ്യുമാറാകും.

 ☹  ആരാണ് അല്ലാഹുവിനു മകന്‍ ഉണ്ടെന്നു പറയാതെ പറഞ്ഞത് അള്ളാഹു തന്നെയാണോ പറയാതെ പറഞ്ഞത്?  അള്ളാഹു പറഞ്ഞത് എന്ന് പറഞ്ഞു ആരോപിക്കുന്ന മുസ്ലിങ്ങളുടെ ഖുറാന്‍ തന്നെയല്ലേ??
👇
ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു. ......

ഖുറാന്‍ 19:17 എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

☛ അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹുവിന്റെ ഒരു ഭാഗം, ആ ഭാഗം ഒരു മനുഷ്യരൂപത്തില്‍ മിറിയത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു "നാം അതില്‍ ഊതുകയും," ചെയ്തതിനാല്‍ ജനിച്ചതാണ് ഇസ. അല്ലാഹുവിന്റെ ആത്മാവിന്നു ജനിച്ചവന്‍ ആണ് ഇസ എന്ന പ്രവാചകന്‍. (കൂടാതെ 66:12 ഉം കാണുക കൂടെ  ഈ പോസ്റ്റും വായിക്കുക.)

തന്മൂലം "അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം അവളുടെ ഗുഹ്യസ്ഥാനത്തു ഊതുകയും ചെയ്തു ഇസ ജനിച്ചു" ഇങ്ങനെ അര്‍ഥം അറിയാതെ ഓതുന്ന മുസ്ലിങ്ങള്‍ മൂലം, അല്ലാഹു സന്താനത്തെ സ്വീകരിച്ചു എന്ന് പറഞ്ഞത് മൂലം ഭൂമിയും ആകാശവും, സ്വര്‍ഗ്ഗവും നശിപ്പിക്കും എന്ന് സാരം.

ഇസ്ലാമിന്റെ കപട മോക്ഷതത്വം തകര്‍ന്നു വീഴുന്നു.
✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒

അള്ളാഹുവിന്റെ തരുണീമണികളെ യഥേഷ്ടം കിട്ടുന്ന പ്രലോഭന സ്വര്‍ഗ്ഗവാസം അഥവാ ഇസ്ലാമിന്റെ മോക്ഷമാര്‍ഗ്ഗം നശ്വരമായ ഭൂമിയും ആകാശവും നിലനില്‍ക്കുന്നിടത്തോളം മാത്രം!

പ്രലോഭനത്തില്‍ മാത്രം ഒതുങ്ങുന്ന ഇസ്ലാമിന്റെ നശ്വരമായ, നിത്യമല്ലാത്ത മോക്ഷമാര്‍ഗ്ഗം.


✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘ ♒✘









No comments:

Post a Comment