1. നമ്മുടെ ദൈവം ത്രിയേകനാണോ?
2. യേശു നമ്മുടെ ദൈവം ആണോ?
3. യേശു ദൈവ വചനം ആണോ?
4. നമ്മുടെ പാപം വഹിച്ച് യേശു മരിച്ചു എന്ന് വിശ്വസിക്കുന്ന ഏതൊരുവനും പരലോകത്ത് രക്ഷ പ്രാപിച്ചവരില്‍ ഉണ്ടാകുമോ?
നിബന്ധനകള്‍
1. ബൈബിള്‍ ആസ്പദം ആക്കി മറുപടി പറയണം.
2. a) ദൈവം പറയുന്നതോ, b) പ്രവാചകര്‍ പറയുന്നതോ,
c) യേശു ഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍ പറയുന്നതോ,
d) ദിവ്യസന്ദേശം അറിയിക്കുന്ന ഗബ്രിയേല്‍ മാലാഖ പറയുന്നതോ ആയ വചനം കൊണ്ടാണ് ഈ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി പറയേണ്ടത്.
3. ജാതിമതഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം.
ലോക സൃഷ്ടിക്ക് മുമ്പേ യേശു പിതാവിന്റെ ഒപ്പം ഉണ്ടായിരുന്നു എന്ന് യേശു പറയുന്നു. സൃഷ്ടികള്‍ക്ക് മുമ്പേ ഉണ്ടാകണം എങ്കില്‍ സൃഷ്ടാവാകണം. സൃഷ്ടികള്‍ക്ക് മുമ്പേ ഉണ്ടായിരുന്നതും ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നതും വചനതിനാണ് എന്നതില്‍ നിന്നും യേശു വചനമായിരുന്നു എന്ന് അര്‍ഥം.കേള്‍ക്കുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിവില്ല എങ്കിലത് പറഞ്ഞ ആളിന്റെ കുറ്റമല്ല. യേശു പറഞ്ഞിട്ടുണ്ട്. മനസിലാക്കാന്‍ കഴിവുള്ളവര്‍ അത് മനസിലാക്കിയിട്ടും ഉണ്ട്.
തെളിവ് (B) (ദൈവം അയച്ചവരെ പ്രവാചകര്‍ എന്ന് വിളിക്കാം എങ്കില്‍ ദൈവമായ യേശു തിരഞ്ഞെടുത്തു സുവിശേഷ പ്രഘോഷണം എന്ന ദൌത്യം ഏല്‍പ്പിച്ചു അയച്ച സുവിശേഷകനായ യോഹന്നാന്‍ ദൈവത്തിന്റെ പ്രവാചകന്‍ ആണ്. ആ പ്രവാചകന്റെ വാക്കുകള്‍ നിബന്ധന 2b പ്രകാരം ഉപയോഗിക്കുന്നു.)
യോഹന്നാന്‍ 1:14 വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.15 : യോഹന്നാന്‍ അവനു സാക്ഷ്യം നല്‍കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.
വചനം മാംസം ആയ ഏതു വ്യക്തിയെ കുറിച്ചാണ് സ്നാപക യോഹന്നാന്‍ അങ്ങിനെ സാക്ഷ്യം നല്‍കിയത് എന്ന് പരിശോധിക്കാം. അതെ അദ്ധ്യായത്തില്‍ കുറച്ചു താഴെ നോക്കുക…
യോഹന്നാന്‍ 1:29 : അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.30 : എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.
അതിനാല്‍ വചനം മാംസമായതാണ് യേശു ആണെന്ന് ബൈബിള്‍ പ്രകാരം തെളിയുന്നു.
A) യേശു മരിച്ചത് മനുഷ്യരുടെ പാപങ്ങള്‍ നീക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണോ?
B) അത് വിശ്വസിക്കുന്നവര്‍ രക്ഷ പ്രാപിക്കുമോ?
ഓരോന്നായി പരിശോധിക്കാം.
യോഹന്നാന്‍ 1:29 : അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
ഈ കുഞ്ഞാടാണ് കാല്‍വരി മലയില്‍ ബലിയായി തീര്‍ന്നത് .
തെളിവ് (B) (നിബന്ധനകളില്‍ 2cപ്രകാരം യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള്)
മത്തായി 20: 28 ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
അനേകരുടെ മോചനദ്രവ്യമായിയാണ് താന്‍ ജീവന്‍ നല്‍കുന്നത് എന്ന് യേശു വ്യക്തമാക്കുന്നു.
തെളിവ് (C) (നിബന്ധനകളില്‍ 2dപ്രകാരം ഗബ്രിയേല്‍ പറഞ്ഞ വാക്കുകള്)
മത്തായി 1:21 : അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
യോഹന്നാന്‍ 11:25 : യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
യോഹന്നാന്‍ 3:15 : തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. 16 : എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. 17 : ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. 18 : അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല….
യോഹന്നാന്‍ 8:23 അവന്‍ പറഞ്ഞു: നിങ്ങള്‍ താഴെനിന്നുള്ളവരാണ്; ഞാന്‍ മുകളില്‍നിന്നുള്ളവനും. നിങ്ങള്‍ ഈലോകത്തിന്‍േറതാണ്; ഞാന്‍ ഈ ലോകത്തിന്‍േറതല്ല. 24 : നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.
പിതാവിന്‍റെ ഇഷ്ടം എന്താണെന്ന് യേശു പറയുന്നുണ്ട്:യോഹന്നാന്‍ 6:40 പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.
തെളിവ് (B) യേശു തിരഞ്ഞെടുത്തു അയച്ച ദൂതന്‍, അതായാത് പുതിയ നിയമത്തിന്റെ പ്രവാചകനായ പത്രോസ് എന്ത് മനസിലാക്കി എന്നും ഇതരണത്തില്‍ ചൂണ്ടികാണിക്കാം.
അപ്പ.പ്രവ 4:11 : വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. 12 : ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
(കടപ്പാട് സാജന്‍ ജോസ്)
2. യേശു നമ്മുടെ ദൈവം ആണോ?
3. യേശു ദൈവ വചനം ആണോ?
4. നമ്മുടെ പാപം വഹിച്ച് യേശു മരിച്ചു എന്ന് വിശ്വസിക്കുന്ന ഏതൊരുവനും പരലോകത്ത് രക്ഷ പ്രാപിച്ചവരില്‍ ഉണ്ടാകുമോ?
നിബന്ധനകള്‍
1. ബൈബിള്‍ ആസ്പദം ആക്കി മറുപടി പറയണം.
2. a) ദൈവം പറയുന്നതോ, b) പ്രവാചകര്‍ പറയുന്നതോ,
c) യേശു ഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍ പറയുന്നതോ,
d) ദിവ്യസന്ദേശം അറിയിക്കുന്ന ഗബ്രിയേല്‍ മാലാഖ പറയുന്നതോ ആയ വചനം കൊണ്ടാണ് ഈ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി പറയേണ്ടത്.
3. ജാതിമതഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം.
ചോദ്യം 1. നമ്മുടെ ദൈവം ത്രിയേകനാണോ?
ഒന്നാമത്തെ നിബന്ധനയായ ബൈബിള്‍ പ്രകാരം അതെ.ത്രീയെകം
എന്ന വാക്ക് കണ്ടു പിടിച്ചത് പില്‍കാലത്ത് ആണെങ്കിലും അതിനു ഉപോല്പകമായ
അടിസ്ഥാന തത്ത്വങ്ങള്‍ കണ്ടെടുത്തത് ബൈബിളില്‍ നിന്നാണ്. ഏകത്വം എന്ന്
നിര്‍വചിച്ച യഹൂദരുടെ അറിവിനെ ത്രീയെകത്വം എന്ന് കൂടുതല്‍ സ്പഷ്ടമാക്കുക
മാത്രമേ ക്രിസ്ത്യാനികള്‍ ചെയ്തിട്ടുള്ളൂ.ദൈവത്തില്‍ മൂന്ന്‍ ആളത്വങ്ങള്‍
ഉണ്ട്. അത് ഒന്നാണ്. എന്നാണു ഈ തത്വത്തിന്റെ അടിസ്ഥാന ശില.
തെളിവുകള്‍(A) യഹൂദരുടെ കൈയ്യില്‍ ഉള്ള അതെ പുസ്തകത്തില്‍ നിന്നും ഉദ്ധരിക്കാം. (നിബന്ധനകളില്‍ 2bപ്രകാരം ദൈവത്തിന്റെ പ്രവാചകനായ ഏശയ്യയുടെ പുസ്തകത്തില്‍ നിന്ന്.)
മൂന്നു ആളത്വങ്ങളെ പറ്റി വ്യക്തമായി പറഞ്ഞ വചനം ഇതാ…

ഏശയ്യ 48:13 എന്റെ കരങ്ങള്‍ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്റെ
വലത്തുകൈയ് ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്റെ മുന്‍പില്‍
ഒന്നിച്ച് അണിനിരക്കുന്നു…. 16 എന്റെ സമീപം വന്ന് ഇതു കേള്‍ക്കുക.
ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍
ഉണ്ട്. ഇപ്പോള്‍ ദൈവമായ കര്‍ത്താവ് എന്നെയും അവിടുത്തെ ആത്മാവിനെയും
അയച്ചിരിക്കുന്നു.ഈ വചനത്തില്‍ “ഞാന്‍” എന്ന് പറയുന്നയാള്‍ ആദിയിലെ
ഉള്ളവനാണ്. ആ “എന്റെ” കരങ്ങളാണ് ഭൂമിക്ക് അടിസ്ഥാനം ഇട്ടത്. അതായത് “ഞാന്‍”
തന്നെയാണ് സൃഷ്ടി നടത്തിയത് എന്ന് വ്യക്തം. ആ “എന്നെ” അയച്ചിരിക്കുന്നത്
ദൈവമായ കര്‍ത്താവാണ് എന്നാണു പറയുന്നത്. കൂടാതെ ദൈവത്തിന്റെ ആത്മാവിനെയും
അവിടുന്ന് അയച്ചു എന്ന് പറയുന്നു. മൂന്നു അളത്വങ്ങള്‍ ഇവിടെ സ്പഷ്ടമായി
പറയുന്നു.അതെ ഏശയ്യ തന്നെ ദൈവത്തിന്റെ ഏകത്വം പറയുന്നു.
ഏശയ്യ 43:10 …എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല;
എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. 11 : ഞാന്‍, അതേ, ഞാന്‍
തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.അതായത് യഹൂദര്‍
ഉപയോഗിക്കുന്ന അതെ ഗ്രന്ഥത്തില്‍ നിന്ന് തന്നെ ത്രീയെകന്‍ എന്ന തത്ത്വം
വ്യക്തമാക്കാം എന്ന് ചുരുക്കം.B. പുതിയ നിയമത്തില്‍ നിന്ന് (നിബന്ധനകളില്‍ 2cപ്രകാരം യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള്)
മത്തായി 28:20 പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍.
ഇതില്‍ മൂന്നു ആളത്വങ്ങളെ എടുത്തു പറഞ്ഞിരിക്കുന്നു. അവരുടെ ഏകത്വം യേശുവിന്റെ വാക്കുകളില്‍ ഇതാ..
യോഹന്നാന്‍ 4:24 ദൈവം ആത്മാവാണ്.
യോഹന്നാന്‍ 10:30 ഞാനും പിതാവും ഒന്നാണ്.
ഇവിടെ ദൈവത്തെയാണ് പിതാവെന്നു വിളിച്ചത്. അതായതു ആത്മാവും ഞാനും പിതാവും ഒന്നാണ് എന്ന് യേശു പറഞ്ഞു എന്നര്‍ത്ഥം. യേശുവും പിതാവും ഒന്നാണ് എന്ന് പറഞ്ഞത് പ്രവൃത്തിയിലാണ്.പിതാവ് ചെയ്യുന്ന കാര്യങ്ങള്‍ ആവണ്ണം ചെയ്യുവാന്‍ പുത്രന് കഴിയുന്നു. (യോഹന്നാന്‍ 5:19).
പിതാവും, പുത്രനും, പരിശുദ്ധാത്മാവും മൂന്നു പേരും ഒരുമിച്ചാണ് ചെയ്യുന്നത്, ഐക്യതയിലാണ് ചെയ്യുന്നത്.
ഒരു ഉദാഹരണം:
പരിശുദ്ധാത്മാവ് വന്നു പ്രവര്‍ത്തിക്കുന്നു. (യോഹന്നാന്‍ 14:26)
പിതാവാണ് പരിശുദ്ധാത്മാവിനെ അയയ്ക്കുന്നത്.(യോഹന്നാന്‍ 14:16)
പുത്രനാണ് അങ്ങിനെ ചെയ്യാന്‍ പിതാവിനോട് ആവശ്യപ്പെടുന്നത്. (യോഹന്നാന്‍ 14:16)
മൂന്നു വ്യത്യസ്ത ആളുകള്‍… കൂട്ടായ ഐക്യം.
അതാണ് ത്രീ – ഏകത്വം.
(ഈ റെഫറന്‍സുകള്‍ പരിശോധിച്ചു നോക്കുക. എല്ലാം യേശുവിന്റെ വാക്കുകളാണ് ഉപയോഗിച്ചത്.)

ചോദ്യം 2. യേശു നമ്മുടെ ദൈവം ആണോ?
ഒന്നാമത്തെ നിബന്ധനയായ ബൈബിള്‍ പ്രകാരം അതെ.
തെളിവ് (A) (നിബന്ധനകളില്‍ 2cപ്രകാരം യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള് ഉപയോഗിച്ച്.)
മുകളിലെ മറുപടിയുടെ തുടര്‍ച്ച….
യോഹന്നാന്‍ 10:30 ഞാനും പിതാവും ഒന്നാണ്.
എന്ന് പറഞ്ഞതിന് ദൈവദൂഷണം ആരോപിച്ചു യേശുവിനെ കല്ലെറിയാന്‍ യഹൂദര്‍
തുനിഞ്ഞു.യോഹന്നാന്‍ 10:33 :…. ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ
കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ
ദൈവമാക്കുന്നു.അതായത് യേശു തന്നെ തന്നെ ദൈവം ആക്കുകയാണ് എന്നാണു
യഹൂദര്‍ക്ക് പോലും മനസിലായത്. യോഹ.5:18 ലും സമാനമായ കാര്യം യോഹന്നാന്‍
സുവിശേഷകന്‍ പറയുന്നുണ്ട്. യേശു പറഞ്ഞതും ആ പറഞ്ഞത് കേട്ടവര്‍ക്കും യേശു
തന്നെ തന്നെ ദൈവമാക്കുകയാണ് എന്ന് മനസിലായി. വായിക്കുന്ന മുസ്ലീമുകള്‍ക്ക്
എന്ത് മനസിലായി എന്നത് അവരുടെ കാര്യം.
യേശുവും പിതാവും ഒന്നാണ് എന്ന് പറഞ്ഞത് പ്രവൃത്തിയിലാണ്. ദൈവത്തിനു
ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികള്‍ താന്‍ ചെയ്യുന്നു എന്ന് യേശു പറയുന്നു.
യോഹന്നാന്‍ 10:37 : ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. 38 : എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും.
യേശുവില്‍ പിതാവും പിതാവില്‍ (ദൈവത്തില്‍) യേശുവും ഉണ്ടെന്നു പറഞ്ഞത് യേശു തന്നെയാണ്. എന്നില്‍ ദൈവം വസിക്കുന്നു എന്ന് ഇതൊരു മനുഷ്യനും പറയാം. പക്ഷെ ദൈവത്തില്‍ ഞാന്‍ വസിക്കുന്നു എന്ന് പറഞ്ഞത് യേശു മാത്രമാണ്.
യേശുവിന്റെ പ്രവൃത്തികളും ദൈവത്തിന്റെ പ്രവൃത്തികളും തമ്മിലുള്ള സാമ്യം നോക്കുക.
യോഹന്നാന്‍ 10:28. ഞാൻ അവയ്ക്കു നിത്യജീവൻ നൽകുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കൽനിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
ഇതൊരു നിസാര ഉപമയായി ബൈബിള്‍ വായിക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ സത്യത്തില്‍ ഇത് യഹൂദരെ ശരിക്കും പ്രോകോപിപ്പിച്ചു. അതിന്റെ കാരണം അറിയണമെങ്കില്‍ പഴയ നിയമം അറിയണം.
ഏശയ്യാ 43:13. ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയിൽ നിന്ന് ആരെയെങ്കിലും വിടുവിക്കാൻ ആർക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്താൻ ആർക്കു
കഴിയും?
നിയമാവര്‍ത്തനം 32: 39. ഇതാ, ഞാനാണ്, ഞാൻ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാൻ; മുറിവേൽപിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ; എന്റെ കൈയിൽ
നിന്നു രക്ഷപെടുത്തുക ആർക്കും സാധ്യമല്ല.
പഴയ നിയമത്തില്‍ ദൈവം ചെയ്യും എന്ന് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് യേശുവും ചെയ്യുക എന്ന് പറഞ്ഞതില്‍ നിന്ന് തന്നെ യേശു സ്വയം ദൈവമായി പ്രഖ്യാപിക്കുകയായിരുന്നു എന്ന് യഹൂദര്‍ക്ക് മനസിലായി. അതിനാലാണ് ദൈവദൂഷണം പറയുന്നവനുള്ള ശിക്ഷയായി യേശുവിനെ കല്ലെറിഞ്ഞു കൊല്ലാന്‍ അവര്‍ തീരുമാനിക്കുന്നത്.
തെളിവ് (B) (നിബന്ധനകളില്‍ 2bപ്രകാരം ദൈവത്തിന്റെ പ്രവാചകനായ മലാഖിയും ഏശയ്യയും സ്നാപകയോഹന്നാനും പറഞ്ഞത് )
മലാക്കി 3:1 ഇതാ, എനിക്കു മുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു.
ഏശയ്യ 40:3 ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍.
ദൈവത്തിനു വഴി ഒരുക്കാന്‍ വേണ്ടിയാണ് ദൂതനെ അയയ്ക്കുന്നത് എന്ന് ഇതില്‍ എടുത്തു പറയുന്നു. ആ ദൂതന്‍ സ്നാപക യോഹന്നാന്‍ ആണെന്ന് കാണാം.
യോഹന്നാന്‍ 1:23 : അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍. ……27 : എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല……29 : അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. 30 : എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.
സ്നാപകന്‍ വന്നത് യേശുവിനു വഴി ഒരുക്കാന്‍ ആയിരുന്നുവെങ്കില്‍ യേശു ദൈവമാണ് എന്നാണ് പ്രവാചകര്‍ പറഞ്ഞതില്‍ നിന്നും അര്‍ഥം.
തെളിവ് (C) (നിബന്ധനകളില്‍ 2cപ്രകാരം യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള് ഉപയോഗിച്ച്.പ്രവ്ച്ചകര്‍ പഴയ നിയമത്തില്‍ ഉപയോഗിച്ച വാക്കുകള്‍.)
ദൈവത്തിനു മാത്രം ചെയ്യാവുന്ന കാര്യങ്ങള്‍ യേശു ചെയ്യുന്നു.
ഉദാഹരണം അന്ത്യവിധി:- ഒരാളുടെ ന്യായ അന്യായങ്ങള്‍ അണുവിട തെറ്റാതെ വിധിക്കാന്‍ ദൈവത്തിനെ കഴിയൂ. അത് ചെയ്യുന്നത് യേശുവാണ്.

യോഹന്നാന്‍ 5:22. പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും
അവിടുന്നു പുത്രനെ ഏൽപിച്ചിരിക്കുന്നു.23. പിതാവിനെ
ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ്
ഇത്.പിതാവായ ദൈവത്തെ എങ്ങിനെ ആദരിക്കുന്നോ അങ്ങിനെ തന്നെ പുത്രനായ യേശുവിനെ
ആദരിക്കാന്‍ വേണ്ടിയാണ് അന്ത്യവിധി എന്ന ദൈവത്തിനു മാത്രം ചെയ്യാവുന്ന
കാര്യം യേശു ചെയ്യുന്നത്.സങ്കീര്‍ത്തനം 58:11 : നിശ്ചയമായും നീതിമാനു
പ്രതിഫലമുണ്ട്; തീര്‍ച്ചയായും ഭൂമിയില്‍ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്
എന്നു മനുഷ്യര്‍ പറയും.
അന്ത്യവിധി നടത്തുന്നത് ദൈവമാണ് എന്ന് പഴയനിയമത്തില്‍ പ്രവാചകര്‍
പറയുന്നു. പുതിയ നിയമത്തില്‍ യേശുവിന്റെ വാക്കുകളില്‍ ആ വിധി നടത്താന്‍
പോകുന്നത് യേശുവാണ് എന്ന് പറയുന്നു. ഈ ചലഞ്ചിലെ നിബന്ഥകള്‍ പാലിച്ചു
കൊണ്ട് തന്നെ യേശു ദൈവമാണ് എന്ന് ബൈബിളില്‍ നിന്ന് വ്യക്തം.
തെളിവ് (D) (നിബന്ധനകളില്‍ 2cപ്രകാരം യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള് ഉപയോഗിച്ച്.)
ദൈവം ചെയ്യുന്ന പോലെ ചെയ്യാന്‍ കഴിയുന്ന ഏക മനുഷ്യന്‍!
യോഹന്നാന്‍ 5:19 : യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു.
എന്നാലോ ഇതൊന്നും പുത്രന്റെ സ്വന്തം ഇഷ്ടപ്രകരമല്ല ചെയ്യുന്നത്. പിതാവിന്റെ ഇഷ്ടം അനുസരിക്കുന്ന പുത്രന്‍. കഴിവില്ലാത്തത് കൊണ്ട് അല്ല, പിതാവിന്റെ ഇഷ്ടത്തിന് വിപരീതം ആയി ഒന്നും ചെയ്യാന്‍പുത്രന് താത്പര്യം ഇല്ല)
(real life example: കൂട്ടുക്കാര്‍ തമ്മിലുള്ള സംഭാഷണം.
സുഹൃത്ത്: എടാ…നീ സിനിമയ്ക്ക് വായോ, അച്ഛന്‍ അറിയാന്‍ പോകുന്നില്ല.
പുത്രന്‍: അച്ഛന് ഇഷ്ടമില്ലാത്ത ഒരു കാര്യവും എനിക്ക് ചെയ്യാന്‍ കഴിയില്ല.
ഇവിടെ പുത്രന് സിനിമ കാണാതിരിക്കാന്‍ മാത്രം അന്ധതയോ തിയറ്ററിലേക്ക് പോകാതിരിക്കാന്‍ മുടന്തോ ഉണ്ടായത് കൊണ്ടല്ല, അച്ഛന് ഇഷ്ടമില്ല. അതുകൊണ്ട് ചെയ്യില്ല. കഴിവുകേട് അല്ല. അനുസരണമാണ് അവിടെ കാണുക.)

ചോദ്യം 3. യേശു ദൈവ വചനം ആണോ?
ഒന്നാമത്തെ നിബന്ധനയായ ബൈബിള്‍ പ്രകാരം അതെ.യേശുവിനെ
പുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ യേശു പിതാവില്‍ നിന്നാണ്
ഉത്ഭവിക്കുന്നത് എന്നതിനാലാണ്. വചനം ദൈവത്തില്‍ നിന്നാണ് പുറപ്പെടുന്നത്.
വചനത്തിലൂടെയാണ് പിതാവ് സൃഷ്ടി നടത്തിയത് എന്ന് ചുരുക്കം. എല്ലാ
സൃഷ്ടികള്‍ക്കും മുമ്പേ വചനം ഉണ്ടായിരുന്നു താനും. വചനം കൊണ്ടാണ് സൃഷ്ടി
നടത്തുന്നത് എങ്കില്‍ വചനത്തെ സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല. വചനം
തന്നെയാണ് സൃഷ്ടാവ് എന്ന് സ്പഷ്ടം.തെളിവ് (A) (നിബന്ധനകളില്‍ 2cപ്രകാരം യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള്)
യോഹന്നാന്‍ 17:5 ആകയാൽ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക്
അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ
എന്നെ മഹത്വപ്പെടുത്തണമേലോക സൃഷ്ടിക്ക് മുമ്പേ യേശു പിതാവിന്റെ ഒപ്പം ഉണ്ടായിരുന്നു എന്ന് യേശു പറയുന്നു. സൃഷ്ടികള്‍ക്ക് മുമ്പേ ഉണ്ടാകണം എങ്കില്‍ സൃഷ്ടാവാകണം. സൃഷ്ടികള്‍ക്ക് മുമ്പേ ഉണ്ടായിരുന്നതും ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നതും വചനതിനാണ് എന്നതില്‍ നിന്നും യേശു വചനമായിരുന്നു എന്ന് അര്‍ഥം.കേള്‍ക്കുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിവില്ല എങ്കിലത് പറഞ്ഞ ആളിന്റെ കുറ്റമല്ല. യേശു പറഞ്ഞിട്ടുണ്ട്. മനസിലാക്കാന്‍ കഴിവുള്ളവര്‍ അത് മനസിലാക്കിയിട്ടും ഉണ്ട്.
തെളിവ് (B) (ദൈവം അയച്ചവരെ പ്രവാചകര്‍ എന്ന് വിളിക്കാം എങ്കില്‍ ദൈവമായ യേശു തിരഞ്ഞെടുത്തു സുവിശേഷ പ്രഘോഷണം എന്ന ദൌത്യം ഏല്‍പ്പിച്ചു അയച്ച സുവിശേഷകനായ യോഹന്നാന്‍ ദൈവത്തിന്റെ പ്രവാചകന്‍ ആണ്. ആ പ്രവാചകന്റെ വാക്കുകള്‍ നിബന്ധന 2b പ്രകാരം ഉപയോഗിക്കുന്നു.)
യോഹന്നാന്‍ 1:14 വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.15 : യോഹന്നാന്‍ അവനു സാക്ഷ്യം നല്‍കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.
വചനം മാംസം ആയ ഏതു വ്യക്തിയെ കുറിച്ചാണ് സ്നാപക യോഹന്നാന്‍ അങ്ങിനെ സാക്ഷ്യം നല്‍കിയത് എന്ന് പരിശോധിക്കാം. അതെ അദ്ധ്യായത്തില്‍ കുറച്ചു താഴെ നോക്കുക…
യോഹന്നാന്‍ 1:29 : അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.30 : എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.
അതിനാല്‍ വചനം മാംസമായതാണ് യേശു ആണെന്ന് ബൈബിള്‍ പ്രകാരം തെളിയുന്നു.
ചോദ്യം 4. നമ്മുടെ പാപം വഹിച്ച് യേശു മരിച്ചു എന്ന് വിശ്വസിക്കുന്ന ഏതൊരുവനും പരലോകത്ത് രക്ഷ പ്രാപിച്ചവരില്‍ ഉണ്ടാകുമോ?
ഇതില്‍ രണ്ടു ഭാഗമാണ് ഉള്ളത്. രണ്ടിനും മുകളില്‍ പറഞ്ഞ നിബന്ധനകള്‍ പ്രകാരം തെളിവ് തരാം.A) യേശു മരിച്ചത് മനുഷ്യരുടെ പാപങ്ങള്‍ നീക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണോ?
B) അത് വിശ്വസിക്കുന്നവര്‍ രക്ഷ പ്രാപിക്കുമോ?
ഓരോന്നായി പരിശോധിക്കാം.
ചോദ്യം 4A. യേശു മരിച്ചത് മനുഷ്യരുടെ പാപങ്ങള്‍ നീക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണോ?
തെളിവ് (A) (നിബന്ധനകളില്‍ 2bപ്രകാരം ദൈവത്തിന്റെ പ്രവാചകനായ സ്നാപക യോഹന്നാനിന്റെ വാക്കുകളില്‍ നിന്ന് )യോഹന്നാന്‍ 1:29 : അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
ഈ കുഞ്ഞാടാണ് കാല്‍വരി മലയില്‍ ബലിയായി തീര്‍ന്നത് .
തെളിവ് (B) (നിബന്ധനകളില്‍ 2cപ്രകാരം യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള്)
മത്തായി 20: 28 ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
അനേകരുടെ മോചനദ്രവ്യമായിയാണ് താന്‍ ജീവന്‍ നല്‍കുന്നത് എന്ന് യേശു വ്യക്തമാക്കുന്നു.
തെളിവ് (C) (നിബന്ധനകളില്‍ 2dപ്രകാരം ഗബ്രിയേല്‍ പറഞ്ഞ വാക്കുകള്)
മത്തായി 1:21 : അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
ചോദ്യം 4B അത് വിശ്വസിക്കുന്നവര്‍ രക്ഷ പ്രാപിക്കുമോ?
യേശു മരിച്ചു എന്ന് മാത്രമല്ല മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തു എന്നും
നിത്യജീവന്‍ നല്‍ക്കാന്‍ യേശുവിനു കഴിയും എന്നും സ്വര്‍ഗ്ഗത്തില്‍ നിന്ന്
വന്ന മിശിഹാ ആണെന്ന് വിശ്വസിക്കണം ഇതൊക്കെ കൂടാതെ പാപത്തെ കുറിച്ച്
പശ്ചാത്തപിച്ചു പുതിയ മനുഷ്യനായി “ജനിക്കണം”, യേശുവിന്റെ കല്പനകള്‍
അനുസരിക്കണം അങ്ങിനെ കുറച്ചധികം കാര്യങ്ങള്‍ ഉണ്ട്.എന്തായാലും ചലഞ്ച് ചെയ്ത
വ്യക്തിക്ക് അതൊന്നും താത്പര്യം ഇല്ലാത്തതിനാല്‍ ചോദിച്ച കാര്യത്തിനു
മാത്രം തെളിവ് തരാം.
തെളിവ് (A) (നിബന്ധനകളില്‍ 2cപ്രകാരം യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞ വാക്കുകള്)യോഹന്നാന്‍ 11:25 : യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
യോഹന്നാന്‍ 3:15 : തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. 16 : എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. 17 : ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. 18 : അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല….
യോഹന്നാന്‍ 8:23 അവന്‍ പറഞ്ഞു: നിങ്ങള്‍ താഴെനിന്നുള്ളവരാണ്; ഞാന്‍ മുകളില്‍നിന്നുള്ളവനും. നിങ്ങള്‍ ഈലോകത്തിന്‍േറതാണ്; ഞാന്‍ ഈ ലോകത്തിന്‍േറതല്ല. 24 : നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.
പിതാവിന്‍റെ ഇഷ്ടം എന്താണെന്ന് യേശു പറയുന്നുണ്ട്:യോഹന്നാന്‍ 6:40 പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.
തെളിവ് (B) യേശു തിരഞ്ഞെടുത്തു അയച്ച ദൂതന്‍, അതായാത് പുതിയ നിയമത്തിന്റെ പ്രവാചകനായ പത്രോസ് എന്ത് മനസിലാക്കി എന്നും ഇതരണത്തില്‍ ചൂണ്ടികാണിക്കാം.
അപ്പ.പ്രവ 4:11 : വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. 12 : ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
സംഗ്രഹം
നാല് ചോദ്യങ്ങള്‍ക്കും ബൈബിള്‍ നിന്ന് തന്നെ ചലഞ്ച് ചെയ്ത വ്യക്തി മുന്നോട്ടു വച്ച നിബന്ധനകള്‍ പ്രകാരം മറുപടി പറഞ്ഞിരിക്കുന്നു. ഇതില്‍ എന്തെങ്കിലും നിബന്ധനകള്‍ തെറ്റിച്ചിട്ടുണ്ട് എങ്കില്‍ ചൂണ്ടികാണിക്കുക.(കടപ്പാട് സാജന്‍ ജോസ്)
No comments:
Post a Comment