Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 9 May 2015

കെട്ടു പിണഞ്ഞു കിടക്കുന്ന ഇസ-മൂസ ബെന്തവും, ഖുറാന്‍ കഥപാത്രങ്ങളുടെ നിലനില്‍പ്പും! ഇസ്ലാമിലെ ക്രൂശീകരണ കാലഘട്ടത്തിലൂടെ!

✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿✿
 
അള്ളാഹു, മൂസ നബിയോട് പറയുന്നതു, മുഹമ്മദിനെ കണ്ട് പിടിക്കാന്‍, ഇസ്രയെല്യര്‍ക്കു ഇസ നബിയിലൂടെ കൊടുത്ത ഇന്ജീലില്‍ നോക്കുക എന്നു.

☞ Q 7:155 അദ്ദേഹം (മൂസ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ ..............
☞ Q 7:156 ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക്‌ നീ നന്‍മ രേഖപ്പെടുത്തുകയും ....... അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ ( പ്രത്യേകമായി ) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌.
☞ Q 7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.

മൂസ മൂസയുടെ ജനവുമായി (ഇസ്രയെല്യരുമായി) മരിഭൂമിയിലൂടെവരുന്നതാണ് സന്ദര്‍ഭം. അവിടെ വെച്ച് അള്ളാഹു കോപിച്ചപ്പോള്‍, കരുണ കാണിക്കണമേ എന്നു അല്ലാഹുവിനോട് അപേക്ഷിക്കുന്നു. അള്ളാഹു പറയുന്നു: കരുണ ഞാന്‍ ഇഷ്ടമുള്ളവരോട് കാണിക്കും, കൂടാതെ ഇസ്രയെല്യരുടെ (മൂസയുടെ ജനത്തിന്റെ) കയ്യില്‍ ഉള്ള തൌറാത്തിലും ഇന്‍ജീലിലും പോയി അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( special കാരുണ്യം നകുന്നതാണ് )

സംശയങ്ങള്‍ ഒരുപ്പാട്‌: 
1) മോശ തന്നെയാണ് മൂസ, കൂടാതെ യെഹ്ശു തെന്നെയാണ് ഇസ എന്നു എങ്കില്‍, ഇത് ചരിത്ര മണ്ടത്തരം, കാരണം, കാരണം മോശ യുടെ കാലഘട്ടം കഴിഞ്ഞു 1500 വര്ഷങ്ങള്‍ ശേഷം ആണ് യേശു വരുന്നത്. എല്ലാം തകിടം മറിയും. ഇല്ലാത്ത ഒരു പുസ്തകത്തില്‍ നിന്നു മുഹമ്മദിനെ കണ്ടെത്താന്‍ മോശക്കും ഇസ്രയെല്യര്‍ക്കും എങ്ങനെ സാധിക്കാന്‍ ആണ്?
2) ഇനി ഇസയും യെഹ്ശുവും രണ്ടു ആണ് (അതാണ്‌ തെളിവ് നല്കുന്ന സംഭവം), അപ്പോള്‍ മൂസയെക്കാള്‍ മുന്നെയാണോ ഇസ ജീവിച്ചിരുന്നത്? മൂസ്യോടൊപ്പം ആണ്? അതോ മൂസക്ക് ശേഷം ആണോ?

✪ തെളിവ് 1: മൂസയോട് ഒപ്പം എന്നു ☞ ഖുറാന്‍ 7:155-157

✪ തെളിവ് 2: ഇസ എന്നാല്‍ മൂസായുടെയും അഹരോന്റെയും സഹോദരി മിറിയതിന്റെ മകന്‍ ആണ് എന്നു ഖുറാന്‍ തെളിവ് നല്‍കുന്നു.
☞ ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. (19:27-29, 3:35-36 ഇവിടങ്ങളിലും പറയുന്നുണ്ട്)

✪ തെളിവ് 3: ഇമ്രാന്‍ ആണ് മിറിയതിന്റെ പിതാവ്, എന്നും ഖുറാന്‍. (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
☞ ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. )

✪ തെളിവ് 4: ഫറവോന്‍ മോശയെ ക്രുശിക്കും എന്നു താക്കിത് നല്‍കുന്നു, ക്രൂശീകരണം 400 BC ക്കു ശേഷം ഉള്ള വധശിക്ഷ നടപ്പാക്കല്‍ രീതിയാണ്. ഇസ്രയെല്യര്‍ക്കു ആ രീതി ഇല്ല.
☞ ഖുറാന്‍ 26:49 അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: ....... തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ ‍വശങ്ങളില്‍നിന്നായിക്കൊണ്ട്‌ ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌
☞ഖുറാന്‍ 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.
☞ ഖുറാന്‍ 20:71 അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു:.....തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌.

മുകളില്‍ പറഞ്ഞ തെളിവുകള്‍ പ്രകാരം -
ക്രൂശീകരണം നിലനിന്നിരുന്ന സമയം ആയിരുന്നു മൂസ ജീവിച്ചിരുന്നത്.
ആ സമയം തന്നെയാണ് ഇസയും ജീവിച്ചിരുന്നത്.
മൂസയുടെ ജനത്തിന് ഇസ ഇന്‍ജീല്‍ നല്‍കുമ്പോള്‍ മൂസ കൂടെയുണ്ടയിരിക്കണം.
മൂസായുടെയും, ഇസയുടെ മാതാവ്‌ മിറിയതിന്റെയും പിതാവിന്റെ നാമം ഒന്നാണ് എന്നു മനസ്സിലാകുന്നു.
അതിനാല്‍ മൂസയുടെ സഹോദരന്‍ ആയ ഹാരൂനിന്റെ സഹോദരി എന്നു ഇസയുടെ മാതാവിനെ വിളിക്കുന്നു.


അതിനാല്‍ ഈ മൂസയും ഇസയും എല്ലാം BC 400 ശേഷം ആയിരിക്കണം ജീവിച്ചിരുന്നത്. ഖുറാനില്‍ റോമക്കാര്‍ ആണ് ക്രൂശീകരണം നടത്തിയത് എന്നു ഇല്ല. ഈജിപ്ത്കാരണോ ഇനി ഇസയെ ക്രൂശിക്കാന്‍ ശ്രമിച്ചത്?
ഇതില്‍ നിന്നും ഇസ അല്ല യെഹ്ശു എന്നു മനസ്സിലാക്കാന്‍ സാധിക്കും. അല്ല രണ്ടും ഒരാള്‍ എങ്കില്‍ ഖുറാന്‍ ശുദ്ധ മണ്ടത്തരം ആണ്. മുകളില്‍ ഓരോ തെളിവും ചെന്ന് നില്‍ക്കുന്നത്, ഖുരനിന്റെ, ഉപന്ജാതവിന്റെ അത്ഞ്ഞതയിലെക്കാണു.

വിഷയം: മൂസയും ഇസയും തമ്മില്‍ ഉള്ള ബന്തം തെളിയിക്കുക കൂടെ ആ കാലഘട്ടങ്ങളുടെ ഒരു രൂപരേഖയും. (ഞാന്‍ കഴിയും പോലെ ശ്രമിച്ചിട്ടുണ്ട്). എന്നിട്ട്, അള്ളാഹു ഈ പറഞ്ഞത് ശരിയോ തെറ്റോ എന്നു അറിയിക്കുക. "മുഹമ്മദിനെ കണ്ടെത്താന്‍ മൂസയും, ഇസ്രയെല്യരും ഇന്ജീലില്‍ തിരയുക" എന്നത് .

No comments:

Post a Comment