Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 23 May 2015

മൂസയുടെ വടി പാമ്പോ, നാണക്കേടോ?

Zkaryah Mattityahu's photo.

പരമ്പരാഗത ഇസ്ലാം പറയുന്ന ഖുറാന്‍:
20:17 അല്ലാഹു പറഞ്ഞു: ) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?
20:18 അദ്ദേഹം പറഞ്ഞു: ഇത്‌ എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത്‌ കൊണ്ട്‌ എന്‍റെ ആടുകള്‍ക്ക്‌ ( ഇല ) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ എനിക്ക്‌ വേറെയും ഉപയോഗങ്ങളുണ്ട്‌.
20:19 അവന്‍ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.
20:20 അദ്ദേഹം അത്‌ താഴെയിട്ടു. അപ്പോഴതാ അത്‌ ഒരു പാമ്പായി ഓടുന്നു.

ഖുരനിസ്റ്റ്‌ മതം (അവസരവാദികള്‍) പറയുന്ന ഖുറാന്‍
20: 17-20 ഓ മൂസാ, ധാർമ്മികതയിൽ ഊന്നിയതും അനുഗ്രഹീതവുമായ എന്താണ് നിന്നിലുള്ളത്?
മൂസാ പറഞ്ഞു : "ഊന്നി നിൽക്കാൻ ആവുന്നതും സമൂഹത്തെ നയിക്കാനാവുന്നതുമായ ബോധനമാണ് എന്നിലുളത്.
"അത് നിലത്തിടൂ മൂസാ...", അത് നിലതിട്ടപ്പോൾ അവരുടെ അവകാശ വാദങ്ങളെ വിഴുങ്ങാൻ പാകത്തിന് ചലനാതമാകമായി അത് മാറി."

ഇനി റൂട്ട് വേര്‍ഡ്‌ നോക്കി നമുക്കും ഒന്ന് പഠിച്ചാലോ ഖുരനിസ്റ്റ്‌ മതം പറയും പോലെ?
20:17 അല്ലാഹു പറഞ്ഞു: ) ഹേ; മൂസാ, നിനക്ക്‌ "ആണയിടാനായി" എന്താണ് ഉള്ളത്?
20:18 അദ്ദേഹം പറഞ്ഞു: അതെന്റെ "നാക്കാകുന്നു". ഞാനതില്‍ ആശ്രയിക്കുകയും, അത് ഉപയോഗിച്ച് എന്റെ ആടുകള്‍ക്ക് (ഞാന്‍ നയിക്ക്കുന്ന ആളുകള്‍ക്ക്) ഉപജീവനത്തിനുള്ള വക നല്‍കുകയും, കൂടെ എനിക്ക് മറ്റു ഉപയോഗങ്ങളും ഉണ്ട്.
20:19 അവന്‍ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ താഴെയിടൂ.
20:20 അദ്ദേഹം അത്‌ താഴെയിട്ടപ്പോള്‍ അത് ലോകത്തില്‍ "നാണക്കേടുളവാക്കുന്ന" ഒന്നായി മാറി.

➊ ആണയിടുക, എന്നര്‍ത്ഥം വരുന്നത് Ya-Miim-Nun = right side, right, right hand, oath, bless, lead to the right, be a cause of blessing, prosperous/fortunate/lucky.

ഖുരനിസ്റ്റുകള്‍ "be a cause of blessing" എടുത്തു അനുഗ്രഹീതം എന്ന് തര്‍ജ്ജമ്മ ചെയ്യുന്നു.

ഖുരനിസ്റ്റുകളെ മാതൃകയാക്കിയാല്‍ "Oath' എന്നര്‍ഥം ആണ് root-word കളിയില്‍ നിന്ന് അനുയോജ്യം ആയി തോന്നുന്നത്.

➋ നാക്ക് എന്നര്‍ത്ഥം വരുന്നത് Ayn-Sad-Waw = to strike with a stick. asiya/ya'sa - to take a stick, come together, collection, accumulation, amazing, gathering, assemblage, congregation. asa - staff, stick, rod, supports, nation, mastery, people, party, tongue, skin, bone. idrib bi asaka al hajer - strike with your staff on the rock, go forth with your people.

ഖുരനിസ്റ്റുകള്‍ "go forth with your people" എന്ന അര്‍ഥം എടുത്തു " സമൂഹത്തെ നയിക്കാനാവുന്ന" എന്ന് തര്‍ജ്ജമ്മ ചെയ്യുന്നു.

ഖുരനിസ്റ്റുകളെ മാതൃകയാക്കിയാല്‍ "tongue" എന്നര്‍ഥം ആണ് root-word

കളിയില്‍ നിന്ന് അനുയോജ്യം ആയി തോന്നുന്നത്. കാരണം ആണയിടുവാന്‍ നാക്ക് അത്യാവിശ്യം ആണ്.

➌ നാണക്കേട്‌ എന്നര്‍ത്ഥം വരുന്നത് Ha-Ya-Ya = (a doubly imperfect verb) To live, be alive, be ashamed, spend (the night) awake, fertilize the earth, keep anyone alive; spare any one, let anyone alive, remove prudency, modesty and shamefulness, make immodest

 ഖുരനിസ്റ്റുകള്‍ സര്‍പ്പം എന്ന് പറയുന്നതിന് പകരം "be alive" എന്ന് ഉപയോഗിച്ച് ചലനാത്മകം എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അതുമൂലം "അവകാശവാദങ്ങളെ വിഴുങ്ങല്‍" എന്ന് ഒന്നും കാണുന്നില്ല എങ്കിലും അര്‍ഥം പൂര്‍ത്തീകരിക്കാന്‍ ഖുരനിസ്റ്റുകള്‍ ബുദ്ധി മുട്ടുന്നു എന്ന് കാണാം.

പക്ഷെ എന്റെ തര്‍ജ്ജമയില്‍ "be ashamed" എന്നാണ് ഞാന്‍ ഉപയോഗിക്കുന്നത്. നാണക്കേട്‌ ഉളവാക്കാന്‍ നാക്ക് കാരണം ആകുന്നു എന്ന് സാരം.

ഒരാളുടെ നാക്ക് ആണ് പ്രധാനം ആയും വര്‍ഗീയ കൊലവെറികള്‍ക്ക് കാരണം ആകുന്നതു. അങ്ങനെ നോക്കിയാല്‍, മൂസക്ക് ആണയിടാനായി ഉള്ള നാക്ക്! പിന്നീട് അതിനെ അഴിച്ചു വിടുകയെങ്കില്‍ ലോകം മുഴുവന്‍ നാണക്കേട്‌ ഉണ്ടാക്കുന്ന ഒരു തത്വസംഹിത വര്‍ഗീയവിഷം ചേര്‍ത്ത്(ജിഹാദ് പോലുള്ളവ) ഉണ്ടായതു മനുഷ്യവര്‍ഗ്ഗത്തിന് ലജ്ജാവഹം ആണ്. തീവ്രവാധത്തിനു വേണ്ടിയുള്ള മസ്തിഷ്കപ്രക്ഷാളനം, തുടങ്ങുന്നത് ഇവിടെയോ?

ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767) ) [ഹിദിസ് ഉപമയല്ലല്ലോ അല്ലെ?]
♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒
അപ്പോള്‍ ചുരുക്കത്തില്‍ അള്ളാഹുവിന്റെ ദൂതന്മാര്‍ മുഹമ്മദ്‌ അടക്കമുള്ളവരുടെ നാക്കുകള്‍ അഴച്ചിടുവാന്‍ അള്ളാഹു അനുവാദം നല്‍കുക വഴി, ലോകത്ത് അസമാധാനം ഉളവാക്കുന്ന ഒരു "നാണക്കേട്‌" ഉളവായി എന്ന് സാരം.
♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒

ഇങ്ങനെയും ആയിക്കൂടെ ‪#‎ഖുരാനിസ്റ്റ്‬ -ഉകളെ ?

note: പരമ്പരാഗത മുസ്ലിങ്ങള്‍ക്ക്‌ ഈ പോസ്റ്റില്‍ സ്കോപ് ഒന്നും ഇല്ലാത്തതിനാല്‍ ഖുരനിസ്റ്റുകള്‍ മാത്രം പ്രതികരിച്ചാല്‍ മതി. ഖുരനിസ്ടുകളില്‍ നിന്ന് നേരിട്ടുള്ള ഉത്തരങ്ങള്‍ ക്ഷണിക്കുന്നു.

No comments:

Post a Comment