Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday, 13 May 2015

ഈ ഇസ വെറും ഒരു പ്രവാചകന്‍ എന്നു കണ്ണും അടച്ചു എഴുതി തള്ളാമോ?

◄ പിതൃത്വം എന്നാല്‍ എന്ത്? ►

ആരാണോ ജീവന്റെ ആത്മാവിന്റെ പകുത്തു നല്‍കുന്നത് അവന്‍ ആണ് ജനിക്കുന്ന ജീവാത്മാവിന്റെ പിതാവ്. ജീവന്റെ ആത്മാവ് ഉണ്ടാക്കിയല്ല പിതാവ് നല്‍കുന്നത്. അതു അവനില്‍ ജീവാത്മാവ് അവനു നല്‍കപ്പെട്ടതാണ്‌. ഉദ: മനുഷ്യര്യെ എടുത്താല്‍, ഒരു കുഞ്ഞു ജനിക്കുന്നു എങ്കില്‍, അതില്‍ ജീവന്‍ നല്‍കപ്പെടുന്നത് അവന്റെ പിതാവാണ്. പിതാവിന്റെ ജീവത്മവില്‍ നിന്ന് ഒരു ഭാഗം ആണ് കുഞ്ഞിനു നല്‍കുന്നത്. ആ പിതാവ് ജീവന്‍ സ്രിഷ്ടിചിട്ടല്ല അത് നല്‍കുന്നത്. അവന്റെ ജീവന്റെ ഭാഗം ആണ്.

➀   ആദമിനെ അള്ളാഹു ഉണ്ടാക്കിയത് കളിമണ്ണും, തന്റെ അതമാവിന്റെ ഒരു അംശവും കൊടുത്താണ്.
ഖുറാന്‍ 38:72 സൃഷ്ടി പൂര്‍ത്തീകരിക്കുകയും അതില്‍ എന്റെ ആത്മാവില്‍നിന്ന് ഊതുകയും ചെയ്താല്‍ നിങ്ങള്‍ അതിന്റെ മുമ്പില്‍ സുജൂദ് ചെയ്യണം.
അപ്പോള്‍ ആദമിന്റെ ആത്മാവ് അല്ലാഹുവിന്റെ ആത്മാവ് ആണ്. അല്ലാഹുവിന്റെ ആത്മാവിന്റെ ഒരു ഭാഗം ആണു മനുഷ്യരുടെ ആത്മാവ്, ആയതിനാല്‍ അത് സൃഷ്ടിയല്ല? അല്ലെ?
അതിനര്‍ത്ഥം ആദം അല്ലാഹുവിന്റെ പുത്രന്‍ ആണ് എന്നാണു. പിതൃത്വം എന്താണ് എന്നു അല്ലാഹുവിനു അറിയമയിരുന്നേല്‍ അല്ലാഹു അത് അന്ഗീകരിക്കുമായിരുന്നു. ഇല്ലേ?

➋   അല്ലാഹുവിന്റെ ആത്മാവ് തന്നെയാണ് ഇസയുടെ ആത്മാവ് എന്നു ഖുറാന്‍ തന്നെ പറയുന്നു.
ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു. ……
ഖുറാന്‍ 19:17 എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹുവിന്റെ ഒരു ഭാഗം, ആ ഭാഗം ഒരു മനുഷ്യരൂപത്തില്‍ മിറിയത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു “നാം അതില്‍ ഊതുകയും,” ചെയ്തതിനാല്‍ ജനിച്ചതാണ് ഇസ. (കൂടാതെ 66:12 ഉം കാണുക)

Note the point:
1) അല്ലാഹുവിന്റെ ആത്മാവ് പ്രത്യേകമായി മാറി മറ്റൊരു വ്യക്തിത്വം ആയി വരുന്നു
2) അള്ളാഹു “നാം” എന്ന ബഹുവച്ചനമാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
3) ഒരു ശാരീരിക ബന്ധത്തിന്റെ സൂചനകള്‍ എല്ലാം ഇവിടെ കാണാം.

☞   അല്ലാഹുവിന്റെ ആത്മാവ് ചെയ്തത് അള്ളാഹു ചെയ്തത് അല്ലാതെ വരുമോ?
ആദാമിന് നല്കിയപോലെ, എന്നാല്‍ അതിലും വളരെ പ്രത്യകമായി ഇസാക്കു അള്ളാഹു special ആയി തന്റെ ആത്മാവിനെ തന്നെ നല്‍കി. ആദമിനെ ഉണ്ടാക്കുമ്പോള്‍ മനുഷ്യര്‍ വേറെ ഇല്ലായിരുന്നു. എന്നാല്‍ ഇസയെ ഉണ്ടാക്കുമ്പോള്‍ അങ്ങനെയല്ല പിന്നെ എന്തിനു, ഇതുപോലെ സ്വയം ഇറങ്ങി വന്നു ഇസാക്ക് ജന്മം നല്‍കി? അതിന്റെ ആവിശ്യം മാത്രം മനസ്സിലായില്ല. എന്തിനു?

➌  അല്ലാഹുവിന്റെ വചനം ആണ് ഇസ എന്നും ഖുറാന്‍. അല്ലാഹുവിന്റെ വചനം എന്നാല്‍ അല്ല്ലാഹുവിന്റെ ഭാഗം തന്നെയാണ്. അള്ളാഹുവിന്റെ സൃഷ്ടികള്‍ക്ക് ഒക്കെ മുന്‍പ് അല്ലാഹുവിന്റെ കൂടെ ഉണ്ടായിരുന്ന അല്ലാഹുവിന്റെ വചനം (കലിമത്തുള്ള) ആണ് ഇസ എന്നു ഖുറാന്‍.
 
ഖുറാന്‍ 4:171 …. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. ….

അല്ലാഹുവിന്റെ വചനം മനുഷ്യശരീരം ആയി തീര്‍ന്നത് ഇസ. ഇതില്‍ വ്യക്തമാകുന്നത്, ആദമിനു അല്ലാഹുവിന്റെ ആത്മാവ് മാത്രം ആണ് കിട്ടിയതെങ്കില്‍ ഇസാ, *അല്ലാഹുവിന്റെ വചനവും*, *അല്ലാഹുവിന്റെ ആത്മാവും* ആണ് എന്നു ഖുറാന്‍ പറയുന്നു. അള്ളാഹു തന്റെ ഇത്രയും അധികം ഭാഗം ഇസാക്ക് നല്‍കുമ്പോള്‍ ഇസ വെറും  അല്ലാഹുവിന്റെ ദൈവീകത ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു പ്രവാചകന്‍ മാത്രമോ?
മനുഷ്യര്‍ക്കു ആത്മാവ് മാത്രമെങ്കില്‍ ഇസക്ക് അള്ളാഹു തന്റെ വചനത്തെ ശരീരമായി കൊടുത്തു. ശരീരപ്രകാരവും , ആത്മാവ് പ്രകാരവും ഇസ അല്ലാഹുവിനെ പോലെ. മറ്റൊരു പ്രവാചകനും അവകാശപ്പെടാന്‍ ഇല്ലാത്ത അത്ര അവകാശം. എന്നിട്ടും ഇസ ഒരു പ്രവാചകന്‍ മാത്രമെന്ന് പറയുന്നുവോ? അതെങ്ങനെ?

[പദങ്ങളുടെ അര്‍ഥങ്ങള്‍ മനസ്സിലാക്കാതെ കിത്താബില്‍ കേയറ്റിയതൊ എന്തോ, അല്ലാഹുവിന്റെ "വിജ്രംബിച്ച" ആയത്തുകള്‍ ]
എന്നിട്ട് അള്ളാഹു ഇത്രോക്കെ പറഞ്ഞതിന് ശേഷം പറയുകയാണ്‌ :
ഖുറാന്‍ 19:88 – 90 പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവര്‍ പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു.  അത്‌ നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന്‌ വീഴുകയും ചെയ്യുമാറാകും.

ഇങ്ങനെ കേള്‍ക്കുമ്പോള്‍, ഒരു അവിഹിത ഗര്‍ഭം DNA ടെസ്റ്റ്‌ വഴി തെളിഞ്ഞിട്ടും, അതെല്ലാം കണ്ണുമടച്ചു നിരസ്സിക്കുന്ന ഉത്തിരവാദിയുടെ ഒരു വൈക്ലഭ്യം ഫീല്‍ ചെയ്യുന്നില്ലേ ??? ഇല്ലെ??

http://truthsetufree.blog.com/files/2014/10/kalimatin.png

No comments:

Post a Comment