☀ ഉല്പത്തി 1:1 "എലോഹിം" എന്ന് ഉപയോഗിച്ചിരിക്കുന്നു.
[ ബാരഷിത് ബരാ "എലോഹിം" അത്ത് ഹാഷയിം ഉഅത്ത് എര്രത്സ് , בְּרֵאשִׁית, בָּרָא אֱלֹהִים, אֵת הַשָּׁמַיִם, וְאֵת הָאָרֶץ. ] . ആദിയിൽ "എലോഹിം" ആകാശവും ഭൂമിയും സൃഷ്ടിച്ചു.
☀ ഉല്പത്തി 1:2 [ וְהָאָרֶץ, הָיְתָה תֹהוּ וָבֹהוּ, וְחֹשֶׁךְ, עַל-פְּנֵי תְהוֹם; וְרוּחַ אֱלֹהִים, מְרַחֶפֶת עַל-פְּנֵי הַמָּיִם. ] ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ""എലോഹിം""ന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
അതുപോലെ ഉല്പത്തി 1: 1-18 വരെയും തുടര്‍ന്ന് അങ്ങോട്ട് പലയിടങ്ങളിലും.
☀ പുറപ്പാടില്‍ 3:14 ഇല്‍ സത്യദൈവം തന്റെ "ഹാ-ഷേം"-വിശുദ്ധ നാമം ( "אֶהְיֶה אֲשֶׁר אֶהְיֶה", ആയ personal name) അറിയിക്കുന്ന സമയത്തും 1 "എലോഹിം" എന്ന് തന്നെ ഉപയോഗിച്ചിരിക്കുന്നു. [ וַיֹּאמֶר אֱלֹהִים אֶל-מֹשֶׁה, אֶהְיֶה אֲשֶׁר אֶהְיֶה; וַיֹּאמֶר, כֹּה תֹאמַר לִבְנֵי יִשְׂרָאֵל, אֶהְיֶה, שְׁלָחַנִי אֲלֵיכֶם.] അതിന്നു "എലോഹിം" മോശെയോടു: "ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു" എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
☀ ഇതേ നാമം "എലോഹിം" തന്നെയാണ് ആവര്‍ത്തനം 6:4 ഇല്‍ ഉപയോഗിചിരിക്കുന്ന്തും. "ശേമായ് യിസ്രായേല്‍ , യ്ഹ്വ്ഹ എലോഹിനു, യ്ഹ്വ്ഹ എക്കാദ്" , [ "שְׁמַע, יִשְׂרָאֵל: יְהוָה אֱלֹהֵינוּ, יְהוָה אֶחָד" ], [Hear, O Israel: the LORD our God, the LORD is one].
☞ സത്യദൈവത്തെ കുറിക്കാന്‍ പറയുന്ന അതെ പദം അമ്പതില്‍ അധികം തവണ ബഹുവചനമായി വ്യാജദൈവങ്ങളെ, കുറിക്കുവാന്‍ ആയി ഉപയോഗിച്ചിട്ടുണ്ട്.
➜ ആവര്‍ത്തനം 4:28 [ כח וַעֲבַדְתֶּם-שָׁם אֱלֹהִים, מַעֲשֵׂה יְדֵי אָדָם: עֵץ וָאֶבֶן--אֲשֶׁר לֹא-יִרְאוּן וְלֹא יִשְׁמְעוּן, וְלֹא יֹאכְלוּן וְלֹא יְרִיחֻן. ] കാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ (എലോഹിം) നിങ്ങൾ അവിടെ സേവിക്കും. (http://www.mechon-mamre.org/p/pt/pt0504.htm) മനുഷ്യര്‍ ഉണ്ടാക്കുന്ന വ്യാജദൈവങ്ങളെ "എലോഹിം" എന്ന ബഹുവചനത്തില്‍ പറയുന്നു.
➦ അതെങ്ങനെ ഒരേ നാമം ഏകവചനമായി "സത്യദൈവത്തെയും" കൂടെ ബഹുവചനമായി "വ്യാജദൈവങ്ങളെയും" ഒരേ പദം കൊണ്ട് പ്രതിപാദിക്കും?
☀ എലൊഹ് - [ אֱל֣וֹהַ ] - Eloah, എന്നാല്‍ "God" ദൈവം എന്ന് പറയുന്നതിന് ഹീബ്രുവില്‍ പറയുന്ന നാമം (proper noun). ദൈവത്തെ കുറിക്കാന്‍ ഈ പദം 288 ഇല്‍ അധികം തവണ ഹീബ്രു തനക്കില്‍ ഉപ്ടയോഗിച്ചിട്ടുണ്ട്. എലൊഹ് എന്ന പദത്തിന്റെ ബഹുവചനം ആണ് "എലോഹിം". ഇംഗ്ലീഷില്‍ ഏകവചനം ബഹുവചനമാക്കാന്‍ "s" ചേര്‍ക്കും പോലെ, ഹീബ്രുവില്‍ [ ים] (yod mem ( short mem)) എന്ന് പുല്ലിംഗ പദത്തിനും ; [ תה][ot] എന്ന് സ്ത്രീലിംഗ പദത്തിനും അവ ബഹുവചനം ആക്കുവാന്‍ ചേര്‍ക്കപ്പെടും. അങ്ങനെ god, എലൊഹ് എന്ന പുല്ലിംഗ പദത്തിന് [ ים] ചേര്‍ത്ത പുല്ലിംഗ ബഹുവചനം ആണ് gods, "എലോഹിം".
☀ ചുരുക്കി പറയുകയാണെങ്കില്‍ ബഹുവചനം ആയ "എലോഹിം" പുല്ലിംഗ ഏകവചനത്തില്‍ സത്യദൈവത്തെയും, എലോഹിം പുല്ലിംഗ ബഹുവചനത്തില്‍ വ്യാജ"ദൈവങ്ങളെയും" കുറിക്കുന്നു.
Note: ഏകാവചനങ്ങള്‍ ഇല്ലാത്ത ബഹുവചനങ്ങളും (mass noun) ഇന്ഗ്ലിഷില്‍ എന്ന പോലെ ഹീബ്രുവിലും ഉണ്ട്, വെള്ളം ("מים" മായിം) , ആകാശം ( "שמים" ശമയിം ) തുടങ്ങിയവ. God എന്ന പദം mass noun ഇല്‍ പെടുകയില്ല എന്ന് പ്രത്യേകം ഇവിടെ എടുത്തു പറയാന്‍ കാരണം ചില കൂപമണ്ടൂകങ്ങള്‍ അറിവില്ലായ്മ ചൂഷണം ചെയ്തു തെറ്റിധരിപ്പിക്കുന്നതു ഒഴിവാക്കാന്‍ മാത്രമാണ്.
➦ Majestic plural of Elohim!
എല്ലോഹിം എന്നത് ബഹുമാനാര്‍ത്ഥം വിളിക്കുന്നത് മാത്രമാണ് അല്ലാതെ അത് ബഹുവചനമുള്ള പദമേ അല്ലെന്നുള്ള വാദം ഉണ്ട്. പക്ഷെ അതുപോലെ മറ്റൊരു ഇടത്തും ഇതിനുധാഹരണമായി ആരെയും വിശേഷിപ്പിക്കുന്നില്ല എലോഹിമിനെ അല്ലാതെ. ഈ പദം ഏകവചനത്തില്‍ ഉപയോഗിച്ചതിനാലും, എലോഹിം തന്നെ "ഞാന്‍ ഏകന്‍" എന്ന് അവകാശപ്പെട്ടതിനാലും, തെറ്റാകുമെന്നു സംശയം ജനിപ്പിക്കുന്നത് ഒഴിവാക്കാന്‍ ന്യായീകരണം മാത്രമാണ് മറ്റൊരു തെളിവു നല്‍കനില്ലാത്ത "വെറും ബഹുമാനം മാത്രം" എന്ന് പറയുന്നതിനെ നോക്കി കാണാം. പക്ഷെ ഹീബ്രു വ്യാകരണപ്രകാരം ബഹുവചനം ആണെന്ന് കണ്ടു.
☀ The royal "we", or majestic plural, രാജാക്കന്മാരോ ഉന്നത സ്ഥാനീയരോ സ്വയം ഏകവച്ചനമായി വിശേഷിപിക്കുന്നതാണ് "നോം", "നാം", "WE" എന്ന ബഹുവചന വിശേഷണം. രാജാവോ മറ്റോ ഉന്നത സ്ഥാനീയരോ പറയുമ്പോള്‍, നാം എന്നത് "ഞാനും ദൈവവും" എന്നര്‍ത്ഥമാക്കുന്നു. അതുപോലെ ചില നേതാക്കന്മാര്‍ സംസാരിക്കുമ്പോള്‍ അവന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെയോ, അധികാര കേന്ദ്രങ്ങളെയോ "നോം", "നാം", "WE" എന്ന ബഹുവചന പദം പ്രയോഗിക്കും.
☀ ബഹുമാനാര്‍ത്ഥം ബഹുവചനം ആക്കുന്നു എങ്കില്‍ ദൈവം "നാം" എന്ന് പറയുമ്പോളും ആ പറയുന്ന ശബ്ധത്ന്റെ ഉടമക്ക് കൂടെ മറ്റൊരു വ്യക്തി കൂടെ, കുറഞ്ഞത് ഉണ്ടാകാന്‍ തരം ഉണ്ടാകണം ഇല്ലെങ്കില്‍, ആ പ്രയോഗം തെറ്റാണ്. അങ്ങനെ തെറ്റായ ഒരു ബഹുവചനപദം അര്‍ഥം ഇല്ലാതെ പറയുകയല്ല ദൈവം എന്ന് പിന്നീട് വെളിവാക്കി.
☀ പക്ഷെ "എലോഹിമിന്റെ" കാര്യത്തില്‍ "majestic plural" പ്രായോഗികം ആകാത്തതിന്റെ കാരണം , എലോഹിം എന്നത് ദൈവം "1st person plural" ഇല്‍ സ്വയം ""ഞാന്‍/നാം "" എന്ന് പറയുന്ന പദമല്ല. ഇനി പ്രായോഗികമാണെന്ന് വാദത്തിനായി പറയുകില്‍ തന്നെ എലോഹിം , സ്വയം ഉള്‍ക്കൊള്ളുന്ന ഒരു ഗണമോ "God Head"നെയോ പ്രതിനിധീകരിക്കുന്നു എന്നാണ് അര്‍ഥം വരിക. [വ്യക്തിഭാവങ്ങള്‍ എക്കൊപിപ്പിച്ചു ഒന്നില്‍ നില്കുന്ന അവസ്ഥയില്‍ നിന്ന് സ്വയം അധികാര ബഹുമാനങ്ങള്‍ ഉള്‍ക്കൊണ്ട്‌കൊണ്ട് വരുന്ന വിശേഷണം.]
☀ ☀ ☀ മറ്റൊരു വസ്തുത കൂടെ സത്യദൈവത്തെ "adonai" എന്നും ആ പദത്തിന്റെ ബഹുവചനം ആയ "adonim" എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. പിന്നേയും ദൈവത്തെ കുറിക്കുന്നിടത്തു ചിലയിടങ്ങളില്‍, പരിശുധനായവാന്‍ Holy One (kedoshim - קְדֹשִׁים ), ഗുരു - Teacher (morim - ), Maker (osim), Husband (baalim) തുടങ്ങിയ ബഹുവചനത്തില്‍ തന്നെ ദൈവത്തെ കുറിക്കുന്നു . ☀ ☀ ☀
യെശയ്യാവ് 43;10 നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
✉ കണ്‍ക്ലൂഷ്യന്‍: എലോഹിം എന്നത് ബഹുമാനാര്‍ത്ഥം പറയുന്ന "ഏലൊഹ്" (ദൈവം) മെന്ന പദത്തിന്റെ ബഹുവചനവും, യെഹ്ശുമശിഹായിലൂടെ എലോഹിം സ്വയം വെളിവാക്കുക വഴി പ്രഹേളികകള്‍ എല്ലാം സ്ഫടിക വ്യക്തതയോടെ മനുഷ്യകുലത്തിന് വെളിവായി.
No comments:
Post a Comment