Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 8 May 2015

അബ്രാം vs അബ്രഹാം



►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ 

☑  ഹെബ്രായ ഭാഷയിലെ ഒരു പരിശുദ്ധി നിറഞ്ഞ അക്ഷരമാണ് ['Hey' 'ה'] .
☑  സത്യദൈവത്തിന്റെ നാമവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും ഈ അക്ഷരം കൊണ്ടാണ് ['Yod' 'Hey' 'Vav' 'Hey' ► יהוה ] .
☑  Hey എന്ന ഈ അക്ഷരം THE എന്നു അര്‍ഥം വരുന്ന രീതിയില്‍ definite ആര്‍ട്ടിക്കിള്‍ ആയി ആണ് ഉപയോഗിക്കുന്നത്. ഹാ-ഷേം (THEE NAME - പരിശുദ്ധ നാമം)
☑  'Hey' അവസാനം ചേര്‍ത്ത് കഴിഞ്ഞാല്‍ ഹെബ്രായ ഭാഷയില്‍ Fruitful,
ഫലഭൂയിഷ്ഠമായ, സന്തനമുള്ള എന്ന അര്‍ഥങ്ങള്‍ വരും.

►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ 




ഉല്പത്തി 17:5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാന്‍ നിന്നെ ബഹു ജാതികള്‍ക്കു പിതാവാക്കിയിരിക്കയാല്‍ നിന്റെ പേര്‍ അബ്രാഹാം എന്നിരിക്കേണം.

ഇവിടെ ശ്രധിക്കേണം Hey , എന്ന അക്ഷരം അബ്രാം എന്ന പേരില്‍ ചേര്‍ക്കുകയും "ജാതികള്‍ക്കു പിതാവാക്കിയിരിക്കയാല്‍" , "അബ്രാ'ഹാം' എന്നിരിക്കേണം". അതിനര്‍ത്ഥം ഇപ്പോള്‍ നമ്മള്‍ക്ക് മനസ്സിലാകും. Hey - fruitful - ഫലഭൂയിഷ്ഠമായ, സന്തനമുള്ള എന്ന അക്ഷരം ചെര്തിട്ടാണ് അബ്രാമിനെ പുതിയ സൃഷ്ടി ആക്കി അനുഗ്രഹിക്കുന്നതു(സത്യദൈവത്തിന്റെ പേരിലും നിറഞ്ഞു നില്‍ക്കുന്നത് ഈ അക്ഷരമാണ്). ഇത് പോലെ തന്നെ സാറയെയും അനുഗ്രഹിക്കുനുണ്ട്.

ഉല്പത്തി 17:15ദൈവം പിന്നെയും അബ്രാഹാമിനോടുനിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേര്‍ സാറാ എന്നു ഇരിക്കേണം.

സാറാ എന്നു ഹെബ്രായ ഭാഷയില്‍ എഴിതിയിരിക്കുന്നതിങ്ങനെ [שָׂרָה ► 'Shin' 'Rosh' 'Hey']. സാറാ എന്നല്ല "സാറാഹ്"  എന്നായിട്ടാണ് പുനര്‍നാമകരണം ചെയ്തത്. സത്യദൈവത്തിന്റെ ഹിതത്തില്‍ , അബ്രഹാമും- സാറാഹ് യും അനുഗ്രഹിക്കപ്പെടുകയും, സന്താനപുഷ്ടിയുല്ലവരകുകയും ചെയ്തു. പരിശുദ്ധ നാമകരണം നടന്ന ഉടനെ തന്നെ സത്യദൈവം വെളിപ്പെടുത്തുന്നുണ്ട് 'ആരോടാണ് തന്റെ ഉടമ്പടി' വേക്കുന്നത് എന്നു.

ഉല്പത്തി 17:16ഞാന്‍ അവളെ അനുഗ്രഹിച്ചു അവളില്‍നിന്നു നിനക്കു ഒരു മകനെ തരും; ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാര്‍ അവളില്‍നിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.

ഇതു കേട്ടു അബ്രഹാം പറഞ്ഞു, ഉല്പത്തി 17:18 യിശ്മായേല്‍ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാല്‍മതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു. (ഇസ്മയില്‍ അബ്രാമിന് അടിമ സ്ത്രീയില്‍ അതിനകം ജനിച്ചിരുന്നു. അതില്‍ സത്യദൈവത്തിന്റെ അനുമതി എവിടെയും അബ്രാമിന് നല്കപ്പെട്ടതായി നമ്മുക്കു കാണുവാന്‍ കഴിയില്ല. എന്നിരുന്നാലും യിശ്മയിലിനെ കൈവെടിയുന്നില്ല)

സത്യദൈവത്തിന്റെ ഉടമ്പടി ഇസഹക്കുമായി എന്നു സ്പഷ്ടമായി പറയുന്നു -
ഉല്പത്തി 17:21എന്റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു.

യഥാര്‍ത്ഥ പുത്രന്‍ ഇസഹാക്ക് - യിശ്മയിലിനെ അനുഗ്രഹിചെങ്കിലും ഉടമ്പടി നല്‍കിയത് ഇസഹക്കിന് ആയിരുന്നു. സാറാഹ് എന്തു പറഞ്ഞാലും ഹാഗറിന്റെ കാര്യത്തില്‍ സാറയുടെ തീരുമാനത്തിന് വിടുക എന്നാണ് അബ്രാഹമിനോട് ദൈവകല്‍പ്പന. ഇസഹാക്ക് ആണ് സാക്ഷാല്‍ സന്തതി എന്നും ദൈവവചനം.

ഉല്പത്തി 21:12 എന്നാല്‍ ദൈവം അബ്രാഹാമിനോടുബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേള്‍ക്ക; യിസ്ഹാക്കില്‍നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നതു.

ഇസ്മായില്‍ ജനിക്കുന്നതിനും മുന്‍പ് സത്യദൈവം തന്റെ ഉടമ്പടി ലഭിക്കുന്ന പുത്രനില്‍ നിന്നുള്ള ജനത 400 വര്ഷം സ്വന്തമല്ലാത്ത ദേശത്ത് പീടിക്കപ്പെടും എന്നു പ്രവചനം നല്‍കിയിരുന്നു.
ഉല്പത്തി 15:13 അപ്പോള്‍ അവന്‍ അബ്രാമിനോടു നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക. 14എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.

☑  ഇസ്മയിലിന്റെ സന്തതി, 400 വര്ഷം സ്വന്തമല്ലാത്ത ദേശത്ത് പീടിക്കപ്പെട്ടോ ? ഇല്ല.
☑  ഇസ്മയിലിന്റെ സന്തതി, 400 വര്ഷം കഴിഞ്ഞപ്പോള്‍ പുറപ്പെട്ടു പോന്നോ എവിടെയെങ്കിലും? ഇല്ല

ഇസ്മയിലിനു എന്ത് കൊണ്ട് പുത്രവകാശം (ജെഷ്ടാവകാശം) വന്നു ചേരാഞ്ഞത്,
1) ഇസ്മയില്‍ അബ്രാമിന്റെ സന്തതിയാണ്.  ദൈവാനുഗ്രഹത്താല്‍ സന്തനപുഷിടിനേടിയ പുതിയതായി തീര്‍ന്ന അബ്രഹാമിന്റെ മൂത്ത പുത്രന്‍ ഇസഹാക്ക് ആണ്.
2) സത്യദൈവത്തിന്റെ ഹിതം അനുസരിച്ചല്ല, സാറായിയുടെ അവിവകമാണ് ഇസ്മായില്‍ ജനിക്കുവനുള്ള കാരണം. എവിടെയും ആ അവിവേക നടപടിയില്‍ ദൈവത്തിന്റെ ഇടപെടല്‍ കാണുകയില്ല.
3)  ഹഗരുമയുള്ള ബന്തം വിവാഹേതര ബന്തം ആയെ കണക്കാക്കപ്പെടുകയുള്ളോ.
4) അടിമ സ്ത്രീകളില്‍ ജനിച്ചവര്‍ക്കു അനന്തിരവകാശം നല്കപ്പെടാറില്ല (യഥാര്‍ത്ഥ ഭാര്യയില്‍ സന്താനങ്ങള്‍ ഇല്ലെങ്ങില്‍, നല്കപ്പെടാം)

മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ടാണ്
ഉല്പത്തി 22:2 അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
ഇവിടെ രണ്ടു കാര്യങ്ങള്‍ ഉണ്ട് (1) ഏകജാതനായ (2) യിസ്ഹാക്കിനെ, എന്നു സത്യദൈവം പറഞ്ഞിരിക്കുന്നത്. അബ്രഹാമിന് ഏകജാതന്‍ അപ്പോള്‍ ഇസഹാക്ക് മാത്രമാണ്. ഇസ്മായില്‍ സന്താനങ്ങളില്‍പെടും ( അബ്രാമിന്റെ). യിസഹാക്കിനെയാണ് ബലി നല്‍കുവാന്‍ കൊണ്ട് പോയത് എന്നു വ്യക്തമയി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

ഹൃദയത്തിൽ പരിച്ഛേദന

ഹൃദയത്തിൽ പരിച്ഛേദന (പരിച്ഛേദന ആത്മാവിൽ)- പുതിയജന്മം ---- പുതുജന്മം ആണ് അബ്രഹാം എന്ന് ഇവിടെ പറയുന്നതിന് കാരണം!!!

ബാഹ്യമയി പരിച്ഛേദന നടന്നാലും, ഹൃദയത്തില്‍ ആണ് യഥാര്‍ത്ഥത്തില്‍ നടക്കേണ്ടത്‌ എന്നു വചനം.

ലേവ്യ  26:38 ഞാനും അവര്‍ക്കും വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള്‍ താഴുകയും അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താല്‍.

ആവർത്തനം 10 :15നിന്റെ പിതാക്കന്മാരോടു മാത്രം യഹോവേക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവന്‍ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.16ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്‍വിന്‍ ; ഇനിമേല്‍ ദുശ്ശാഠ്യമുള്ളവരാകരുതു.

ആവർത്തനം 30:6നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാന്‍ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.

അതാണ്‌ വ്യക്തമാക്കിയത് പറഞ്ഞത് - പരിച്ഛേദന ആത്മാവിൽ:

റോമൻസ്  2:26അഗ്രചര്‍മ്മി ന്യായ പ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?27സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ?28പുറമെ യെഹൂദനായവന്‍ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;29അകമെ യെഹൂദനായവനത്രേ യെഹൂദന്‍ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും.

അപ്പോസ്തോല 22:16ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാര്‍ത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞഞു.

<><><><><><><><><><><><><><><><><><><><><><><><>
അതിനാൽ യെഹ്ശു മഷിഹ പറഞ്ഞു :

യോഹന്നാൻ 3 : 3യേശു അവനോടുആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.
4നിക്കോദെമൊസ് അവനോടുമനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5അതിന്നു യേശുആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നുവെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല.
6ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു.
7നിങ്ങള്‍ പുതുതായി ജനിക്കേണം എന്നു ഞാന്‍ നിന്നോടു പറകയാല്‍ ആശ്ചര്യപ്പെടരുതു.
----------------------------------------------------------------------------------------------------------------------------------

യെഹ്ശു മസ്സിഹ വന്നു പറയുന്നതും , ഈ കാര്യം തന്നെ , എന്താണ് പരിചേധനയുടെ അർഥം എന്ന്. അന്ന് അബ്രഹാം ആക്കി മാറ്റി പുതിയ സൃഷ്ടി ആക്കുകയായിരുന്നു ദൈവം. എന്നാൽവളരെ പിന്നീട് അത് വെറും ജഡത്താൽ ഉള്ള പ്രവർത്തി ആയി മാറിയപ്പോൾ , അതിനർത്ഥം അറിയിക്കുകയാണ് യെഹ്ശു.

അതാണ്‌ പുതുജന്മം ആണ് അബ്രഹാം എന്ന് ഇവിടെ പറയുന്നതിന് കാരണം.


✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪

അബ്രാമിന്- ഹെബ്രായ ഭാഷയില്‍, High father എന്നര്‍ത്ഥം- എന്നാല്‍ ദൈവവും ആയി ഉടമ്പടി ചെയ്ത ശേഷം അബ്രഹാം- father of many എന്നര്‍ത്ഥം.

ഖുറാനില്‍ എവിടെയെങ്കിലും ഈ മേല്‍പറഞ്ഞവയെ ഘണ്ടിക്ക്കുന്നുണ്ടോ?
1) ഖുറാനില്‍ ഇബ്രാഹിമിന് എന്താണ് അറബിയില്‍ അര്‍ഥം വരിക? പേര് നല്‍കുന്നതിനെ കുറിച്ച് ഒരു സൂചനയുമില്ല.

2) ഇസ്മയിലിനെ ആണ് ബലി കൊടുക്കാന്‍ കൊണ്ട് പോയത് എന്നു ഒരു ആയത് ഖുറാനില്‍ നിന്നും നല്കാന്‍ കഴിയുമോ?

സത്യവേദ പുസ്തകത്തില്‍ വ്യക്തവും സ്പഷ്ടവുമായി പറഞ്ഞിരിക്കുമ്പോള്‍, ഖുറാനില്‍ പറഞ്ഞ അവ്യക്തമായ ജല്പനങ്ങളെ എന്തടിസ്ഥാനത്തില്‍ മുഖവുരക്ക് എടുക്കും?




1 comment:

  1. ഏകാഭാര്യ:

    ഉല്പത്തി 2:24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.

    ഇവിടെ ഭാര്യമാരും ആയി പറ്റി ചേരും ഏന് അല്ല പറഞ്ഞത്.

    ആദാമിന് ഏകാഭാര്യയായ ഹവ്വയെയാണ് കൊടുത്തത് 4 ഹവ്വമാര്‍ ഇല്ലായിരുന്നു.

    അനേകം ഇടങ്ങളില്‍ ഇത് കാണുന്നുണ്ട്.

    പിന്നെ മറ്റു പ്രാധാന്യം ആയി മശിഹയുടെ വക്കും കാണാം:

    മത്തായി 19:4 അതിന്നു അവൻ : “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും 5 അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?

    ----------------------------------------------------------

    എഫെസ്യര്‍ 5:31 അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും .

    കണ്ടോ ഇരുവരും ആണ് മൂവരും, നല്വരും ഒന്നും അല്ല...

    ---------------------------------------------------------

    ഇനി പ്രത്യേകിച്ച് കൊയമാര്‍ക്കില്ലാത്ത സംഭവം :

    ബഹുമാന്യസ്ഥാനം വഹിക്കുന്നവന്‍ ഏകാഭാര്യനായിരുനു മാതൃക ആകേണം.....

    1 തിമോത്തി 3:1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. 2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.

    ---------------------------------------------------------

    മനസ്സിലായോ? ഇന്ന് പരിഷ്കൃത സമൂഹം അനുകരിക്കുന്നതും ഈ ബഹുമാന്യസ്ഥാനം ആണ് സമോഹത്തില്‍.....

    ReplyDelete