Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

“ആയ ഓഫ് സ്വര്ട്” (വാളിന്റെ ആയത്ത്)

ഇസ്ലാമിന്റെ സമാധാനം 3 ഇല്‍ ഒന്നരയാണ്, വെറും ഒന്നരയല്ല ഒന്നൊന്നര!മനസ്സിലായിക്കാണില്ല അല്ലെ , മനസ്സിലാക്കാന്‍ ആദ്യം എങ്ങനെയാണ് ഖുറാന്‍ ഇറക്കി കിട്ടിയത് ആ ഓര്‍ഡര്‍ഇല്‍ തന്നെ വായിക്കണം. (order കാണുവാന്‍ http://tanzil.net/wiki/Revelation_Order)

സ്റ്റേജ് ഒന്ന്:
♒ ♒ ♒ ♒ ♒
☯ Surat Al-Kāfirūn (The Disbelievers)  109:1-6
( നബിയേ, ) പറയുക: അവിശ്വാസികളേ,  നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.  ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.  നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.
എന്ത് നല്ല സമാധാനം! Surat Al-Kāfirūn മെക്കയില്‍ (orderഇല്‍ 18 ആമത്തെ) വെച്ച് മുഹമ്മദിനെ (SP) നബി, ആദ്യകാലങ്ങളില്‍ പറഞ്ഞതില്‍ ഉള്ള ആയത്താണ്. താന്‍ പറയുന്നത് ഏറ്റു പിടിക്കാന്‍ കഷ്ടിച്ച് നാലാളെ കിട്ടാതെ ഇരുന്നിരുന്ന കാലത്ത് ഇസ്ലാം സമാധാനവും സഹിഷ്ണുതയുടെയും മതം ആയിരുന്നു.
മെക്കയില്‍ നിന്ന് ഇസ്ലാം പ്രഘോഷിക്കുമ്പോള്‍ ആകെ ഉള്ള വചനങ്ങളില്‍ ഭൂരിഭാഗവും, നരകത്തെ കുറിച്ചുള്ള പേടിപ്പെടുത്തലും വറുത്തെടുക്കലും ആയിരുന്നു. കൂടെ സ്വര്‍ഗ്ഗത്തിന്റെ പാല്‍  അരുവികളും സമപ്രായക്കാരായ തരുണികളും ആയ ഇസ്ലാമിന്റെ പ്രലോഭന സ്വര്‍ഗ്ഗവും. പിന്നെ ഭാഗ്യം കേട്ടവരായ മുഹമ്മദിനെ (SP) വിശ്വസിക്കാത്തവരുടെ നരകത്തിലെ ഗതികേടും. അങ്ങനെ അത് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പല വഴിയായി പിരിയുന്നു.
ആദ്യമാദ്യം മെക്കയിലുള്ളവരെ കയ്യിലാക്കാന്‍, മേക്കക്കാര്‍ക്ക്  ആയിട്ടാണ്, താന്‍ പ്രവാചകന്‍ ആയിട്ട് വന്നതെന്നു സ്വയം ആരോപിക്കുന്ന മുഹമ്മദു (സ്വയം പ്രഖ്യാപിത) നബിയെ കാണാം.
☯ സുറ Al-Anaam 6:92 ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്‌. മാതൃനഗരി ( മക്ക ) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ്‌ അത്‌.

സ്റ്റേജ് രണ്ടു:
♒ ♒ ♒ ♒ ♒
പക്ഷെ ഒന്നും വിലപോയില്ല. പിന്നീടു മദീനയിലേക്ക് ഉള്ള പലായണം, ഇസ്ലാമിക വര്ഷം തുടങ്ങുന്നു. അനുയായികളെ കൂട്ടുന്നു. പ്രതിരോധത്തിന്റെ നാള്‍ വഴികള്‍ തുടങ്ങുന്നു.

☯ സുറ Al-Baqara  2:19 അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
ഈ ആയത്ത് കണ്ടാല്‍ ഉടന്‍ മുസ്ലിങ്ങള്‍ ചാടി വീണു പറയും അത് പ്രതിരോധം മാത്രമായിരുന്നു എന്ന്. അതെ പ്രതിരോധം, എന്ന് പൂര്‍ണമായും പറയാന്‍ ആകില്ല എങ്കിലും അവിടെ സന്ധി ചെയ്യാന്‍ ഉള്ള ഉപാധികള്‍ നമുക്ക് വീക്ഷിക്കാം. പക്ഷെ യുദ്ധത്തിനു ഉള്ള കാരണം മുഹമ്മദിന്റെ ചെയ്തികള്‍ തന്നെ, മക്കയിലേക്ക് ഉള്ള ചരക്കു വണ്ടികള്‍ മുഹമ്മദും അനുയായികളും കൊള്ളയടിച്ചുകൊണ്ടിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

▶ അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : “ഇതാണ് ഖുഅറിഷുകാരുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം). പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം.”(ഇബൻ ഹാഷിം 428 )
തന്മൂലം അവര്‍ പ്രതിരോധിച്ചപ്പോള്‍ ഇസ്ലാം യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അങ്ങനെ ഹിജറ തുടങ്ങിയ ശേഷം മുഹമ്മദ് (sp) നബി മദീനയില്‍ ആയിരുന്നപ്പോള്‍ ആദ്യം ഇറങ്ങിയ Al-Baqara എന്ന സുറയിലെ ആണ് “:19 അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുക” എന്ന ആയ.

സ്റ്റേജ് മൂന്ന്:
♒ ♒ ♒ ♒ ♒

ഇസ്ലാം ഭൂരിഭാഗം ആയിക്കഴിഞ്ഞാല്‍ പിന്നെ മുകളില്‍ കണ്ട സന്ധിയും പിന്നെയില്ല. കാണുക മെദിനയില്‍ വെച്ചു ഏറെ ശേഷം വന്ന ‘സുറ മുഹമ്മദ്‌’ പറയുന്നത്.
☯ സുറ Muhammad 47:35
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്‍മാര്‍ എന്നിരിക്കെ ( ശത്രുക്കളെ ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്‌. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.
അതായത് നിങ്ങള്‍ കയ്യൂക്ക് കൊണ്ട് മുന്നില്‍ നില്‍ക്കുമ്പോള്‍ സന്ധി നടത്തുകയോ, അവരോട് ദൌര്‍ബല്യം കാണിക്കുകയോ അരുത്. മുഹമ്മദ്‌ തന്റെ യുദ്ധങ്ങളുടെ കാലഘട്ടത്തിലൂടെ അറേബ്യ പിടിച്ചടക്കുകയും, കാഫ്ഫിരുകളെ ഓടിച്ചിട്ട്‌ കൊല്ലുകയും ചെയ്യുന്ന സമയം.
▶ ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).
അവസാനം എല്ലാ സമാധാന കരാറുകളും റദ്ദ് ചെയ്തു കൊണ്ട് “Aaya of Sword” ഇറങ്ങുന്നു സമാധാന ദൂതനില്‍ നിന്ന്. ഏറ്റവും അവസാന സുറയുടെ തൊട്ടു മുന്നിലെ സുറയില്‍ പറഞ്ഞു നിര്‍ത്തുന്ന മുഹമ്മദിനെ (sp) കാണാം.
☯ സുറ At-Taubah 9:5
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼

▶  അവസാന സുറയുടെ തൊട്ടു മുകളില്‍ ഉള്ള സുറയാണ് At-Taubah. 9. അതിലെ അഞ്ചാം ആയതു ആണ് “Aaya of Sword” എന്നറിയപ്പെടുന്നത്.
ഈ ആധരണീയ ആയ 9:5 വിളിക്ക്കപ്പെടുന്നത് “വാളിന്റെ ആയത്തു” എന്നാകുന്നതിനെ കുറിച്ച് അദ-ദാഹ്ഹക് ബിന്‍ മുസ്സാഹിം പറയുന്നു, “നബിയും വിഗ്രഹാരാധകരും തമ്മില്ലുള്ള എല്ലാ സമാധാന കരാറുകളും കാലാവധികളും ഇതിനാല്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.” (ഖുറാന്‍ തസ്ഫീര്‍ ഇബ്ന്‍ കതിര്‍ തൌഭ 5)
This honorable Ayah (9:5) was called the Ayah of the Sword, about which Ad-Dahhak bin Muzahim said, “It abrogated every agreement of peace between the Prophet and any idolator, every treaty, and every term.” Al-`Awfi said that Ibn `Abbas commented: “No idolator had any more treaty or promise of safety ever since Surah Bara’ah was revealed. The four months, in addition to, all peace treaties conducted before Bara’ah was revealed and announced had ended by the tenth of the month of Rabi` Al-Akhir.”  കാണുക http://www.qtafsir.com/index.php?option=com_content&task=view&id=2581&Itemid=64
▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲
അതായത് അവസാനം ആകുമ്പോഴേക്കും മുഹമ്മദ്‌ (sp) അധികാരം പിടിച്ചടക്കി, തന്മൂലം സമാധാന സന്ധികളും കരാറുകളും എല്ലാം തന്നെ റദ്ദാക്കപ്പെട്ടു. അങ്ങനെ സമാധാനം എന്ന വാക്ക് തന്നെ ഇസ്ലാമിന്റെ ഖുറാനില്‍ നിന്ന് റദ്ദ് ചെയ്തു പോയി.  മുഹമ്മദ് പറഞ്ഞു നിറുത്തിയ 9:5 “ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.” ഇന്നും മുസ്ലിങ്ങള്‍ അന്വര്തിച്ചു കൊണ്ടിരിക്കുന്നു.

ചരിത്രത്തില്‍ ഉമ്മയാദ് caliphate മുതല്‍ ഇസ്ലാമിക ഭരണ കൂടങ്ങള്‍ ഇന്ത്യയില്‍ നടത്തിയ കൊള്ളകളും കൊലകളും ശേഷം ടിമുരും ബാബറും തുടങ്ങീ ഇസ്ലാമിക sultanateഉകള്‍ ഇന്ത്യയില്‍ നടത്തിയ യുദ്ധങ്ങളും മതകൊലവെറികളും, അടിച്ചേല്‍പ്പിക്കപ്പെട്ട ജിസ്സിയയും, പിന്നെ ഇന്ന് കാണുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ പരിതാപകര അവസ്ഥയും എല്ലാം വന്നത് ഈ “വാളിന്റെ ആയത്തു”ഇല്‍ നിന്നു തന്നെ.

ഈ മതത്തെ ആണ് സമാധാനത്തിന്റെ മതം എന്ന് ദാവാക്കാര്‍ വലിയ വായില്‍ പ്രസങ്ങിക്കുന്നത്. സ്റ്റേജ് മൂന്ന് തുടങ്ങിയാല്‍ ഏതു രാജ്യത്തിന്റെയും ഗതി?? അതോഗതി??

No comments:

Post a Comment