Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday, 9 May 2015

പൂര്‍വ്വികന്‍മാരുടെ കഥകള്‍ കെട്ടിച്ചമച്ചത് – കഥ 0* സോരസ്ട്ര്യന്‍ സ്വര്‍ഗം കോപ്പി!


 ➤ഖുറാന്‍ 25:5 ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.



സോരസ്ട്ര്യൻ, അഥവാ മസ്സധയാസന മതം ഏകദേശം 600-650 BC കളില്‍ ഇന്നത്തെ ഇറാനെ ചുറ്റി പറ്റി ആരംഭിച്ച മതം. ഏകദൈവ വിശ്വാസികള്‍ ആയ ഇവരുടെ ദൈവം ആഹുര മസദ. ഈ സോരസ്ട്ര്യൻ മതത്തിന്റെ പ്രധാന പ്രവാചകന്‍/പുരോഹിതന്‍ ആയി ചരിത്രം രേഖപ്പെടുത്തുന്നത് ആർദയ് വിരാഫ്നെയാണ്. അദ്ദേഹത്തില്‍ നിന്ന് എന്ന് പറയപ്പെടുന്ന ഇവരുടെ പ്രധാന വിശ്വാസസംഹിതയാണു പ്രാചീന പഹ്ലാവി ലിപിയില്‍ എഴുതിയ 'ആർതയുടെ പുസ്തകം'.
അതില്‍ വിവര്‍ക്കുന്നതിങ്ങനെ:
"സോരസ്ട്ര്യൻ പുരോഹിതർ തങ്ങളുടെ വിശ്വാസം മങ്ങി പോകുന്നത് പോലെ അനുഭവപ്പെട്ടപ്പോൾ , സ്വർഘത്തിൽ എന്താണ് നടക്കുന്നത് എന്നറിയാൻ , ആർദയ് വിരാഫ്-നെ അവിടേക്ക് അയക്കുന്നു. ആർത ഒരു സ്വർഘത്തിൽ നിന്നും അടുത്തതിലേക്ക് പൊങ്ങി പോകുകയും , അവസാനം തിരികെ ഭൂമിയിൽ വന്നു അവിടെ എന്താണ് കണ്ടതെന്ന് വിവരിക്കുന്നു :
"ഏറ്റവും താഴെയുള്ള സ്വര്ഘതിലേക്ക് ആണ് ഞങ്ങളെ ആദ്യം ഉയർത്തപ്പെട്ടത്....
ഞങ്ങൾ അവിടെ വെച്ച് വിശുദ്ധ മലഖകളിൽ ഒരു മാലാഖ ഉധാതമയതും, അത്യ്ജ്വലമായതും , കത്തുന്നതുമായ പ്രകാശം പുറപ്പെടുവിക്കുന്നത് കണ്ടു. അതിനാൽ ഞാൻ വിശുദ്ധനായ സാറോഷിനോടും അസ്സർ മാലാഖയോടും ആരാഞ്ഞു : "ഇത് ഏതു സ്ഥലമാണു ? ഇവരെല്ലാം ആരൊക്കെയാണ് ?".....
(ഇത് പോലെ 2 -3 ഉം സ്വര്ഘത്തിലേക്ക് ആർത വിരാഫ് പോങ്ങുന്നതായി വിശാലമായി വിവരിക്കുന്നു)
" സ്വര്ണം പൂശിയ സിംഹാസനത്തിൽ നിന്നും മലഖകളിൽ പ്രധാനിയായ 'ബഹ്മാൻ', വഴി കാണിച്ചു , ഞാനും അദ്ദേഹവും 'ഓർമസ്സദിനെയും സഹാചാരികളായ മാലാഖമാരേയും , സ്വർഘത്തിലെ നേതാക്കളെയും ' കണ്ടെത്തുന്നത് വരെ യാത്ര തുടര്ന്നു. എലാവരും പ്രകാശത്താൽ അലങ്കരിച്ചിരുന്നു , ഇതുവരെ ഞാൻ ഇങ്ങനെ കാഴ്ച കണ്ടിട്ടില്ല. എന്റെ മേധാവി പരിചയപ്പെടുത്തി : 'ഇതാണ് ഓർമസ്സദ് '.
ഞാൻ തിരിഞ്ഞു അദ്ധെഹത്തിനു സലാം കൊടുത്തു. കഴിഞ്ഞുപോകുന്നതയ ലോകത്തു നിന്നും പ്രകാശപൂരിതവും കളങ്കപ്പെടതതുമായ ആ സ്ഥലത്തേക്ക് ക്ഷണിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു " ...
ആർതയ് വിരാഫ് തുടർന്നു : "എന്റെ മാര്ഗ്ഗദര്ഷിയും , അഗ്നി ദൂതനും കൂടി എനിക്ക് പറുദീസാ കാണിച്ചു തന്നു , പിന്നീട് താഴെ ഉള്ള നരകത്തിലും കൊണ്ടുപോയി. ആ ഭീതിജനകമായ ഇരുണ്ട നരകത്തിൽ നിന്നും ഉയർത്തി, 'ഓർമസ്സദിനെയും സഹാചാരികളായ മാലാഖമാരേയും , സ്വർഘത്തിലെ നേതാക്കളെയും' കണ്ട കൃത്യസ്ഥലത്ത് എത്തിച്ചു. ഞാൻ അദ്ദേഹത്തിന് സലാം നല്കി, അദ്ദേഹം അനുഗ്രഹപൂർവ്വം പറഞ്ഞു : "ആർതയ് വിരാഫ് , താങ്കള്ക്ക് ഇനി ഭൌതീക ലോകത്തേക്ക് മടങ്ങി പോകാം. ഇപ്പോൾ താങ്കൾ ഞാൻ ആകുന്ന 'ഓർമസ്സദിനെ' കാണുകയും അറിയുകയും ചെയ്തു; ആരെല്ലാം ആണ് സത്യവും നീതിയും പ്രവര്ത്തിക്കുന്നത് എന്ന് എനിക്ക് അറിയാം.""
[ ഇസ്ലാമിനും 8 നൂട്ടണ്ടുകൾക്ക് എങ്കിലും മുൻപ് " ആർതയ് വിരഫ്" എഴുതിയ 'ആർതയ്' എന്ന പഹ്ലാവി കൃതിയിൽ നിന്നും എടുത്തതാണ് സോരസ്ട്ര്യന്‍ പുരോഹിതന്റെ സ്വര്ഘയാത്ര ]
മുഴുവന്‍ വായിക്കുവാന്‍:
http://www.avesta.org/pahlavi/viraf.html [Read especially from:- Section Part 2. Journey to Heaven ]
===============================================
ഇത് നിങ്ങൾ വേറെ എവിടെങ്ങിലും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ ??

A) ബുറാഖ്‌ ഉം ആയി മുഹമ്മദിന്റെ സ്വര്‍ഗ്ഗയാത്ര.


മുഹമ്മദിന്റെ സ്വര്‍ഗ്ഗയാത്ര സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് [സ്കുഅരെ ബ്രക്കെറ്റില്‍ ഉള്ളത് എന്റെ അക്ഷരങ്ങള്‍]:
____________________________________________
മാലിക്കിബ്നുസഅ്സഅ(റ) പറയുന്നു: തന്നെ കൊണ്ടുപോയ രാത്രിയെപ്പറ്റി വിവരിച്ചു കൊണ്ട് തിരുമേനി (സ) അനുചരന്മാരോടിങ്ങനെ അരുളി: “ഒരിക്കല്‍ ഞാന്‍ കഅബായിലെ “ഹത്തീ”മില്‍ കിടക്കുകയായിരുന്നു. ഒരാള്‍ എന്‍റെയടുക്കല്‍ വന്നിട്ട് എന്‍റെ ഇത് മുതല്‍ ഇത് വരേയ്ക്കും കീറി.” (റാവി പറയുന്നു: നെഞ്ച് മുതല്‍ പൊക്കിളിന്‍റെ താഴ് ഭാഗം വരേയ്ക്കും എന്നാണുദ്ദേശ്യം) “എന്നിട്ട് എന്‍റെ ഹൃദയം പുറത്തെടുത്തു. പിന്നീട് ഈമാന്‍ നിറച്ച ഒരു സ്വര്‍ണ്ണത്തളിക കൊണ്ടുവന്നു ഹൃദയം കഴുകി. അതില്‍ ഈമാന്‍ നിറച്ചു പൂര്‍വ്വസ്ഥാനത്ത് തന്നെ വെച്ചു.
[ heart operation ന്റെ ക്രെഡിറ്റ് അവകാശപ്പെടാം ഇനി]
[ഒന്നാം ആകാശം]
___________________
അനന്തരം കോവര്‍ കഴുതയേക്കാള്‍ ചെറുതും കഴുതയേക്കാള്‍ വലുതുമായ ഒരു വെളുത്ത മൃഗത്തെ കൊണ്ടുവന്നു.” റാവി പറയുന്നു: അത് “ബുറാഖ്‌” ആണ്. “അതിന്‍റെ കണ്ണെത്തുന്ന ദൂരം വരേയ്ക്കും കാലുമെത്തും. എന്നെ അതിന്മേല്‍ കയറ്റി ജിബ്രീല്‍ യാത്രയായി. ഏറ്റവും താഴത്തെ ആകാശത്തിങ്കല്‍ ചെന്നു; വാതില്‍ തുറക്കാനാവശ്യപ്പെട്ടു. “ഇതാര്?” അവിടെനിന്നും ചോദിച്ചു. “ജിബ്രീലാണ്” എന്ന് മറുപടി കൊടുത്തു. “താങ്കളുടെ കൂടെ ആരാണ്?” വീണ്ടും ചോദിച്ചു. “മുഹമ്മദാണിത്” എന്ന് മറുപടി കൊടുത്തു. “അദ്ദേഹത്തെ വിളിക്കാന്‍ അയച്ചിരുന്നോ?” വീണ്ടും ചോദിച്ചു. “അതേ”യെന്നു മറുപടി. അവിടെ നിന്ന് ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിനു സ്വാഗതം, വരവ് വളരെ നന്നായിരിക്കുന്നു.” അദ്ദേഹം വന്നു വാതില്‍ തുറന്നു കടന്നു ചെന്നപ്പോള്‍ അതാ, ആദം! ജിബ്‌രീല്‍ പറഞ്ഞു: “ഇത് താങ്കളുടെ പിതാവ്‌ ആദം ആണ്. സലാം പറഞ്ഞാലും.” ഞാന്‍ അദ്ദേഹത്തിനു സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയതിനു ശേഷം പറഞ്ഞു: “ഉത്തമപുത്രനും ഉത്കൃഷ്ടപ്രവാചകനും സ്വാഗതം.”
[ആത്മപ്രശംസ തീരെ ഇല്ലാത്ത ഒരാള്‍]
[രണ്ടാം ആകാശം]
___________________
പിന്നെ എന്നെയും കൊണ്ട് ജിബ്‌രീല്‍ മേലോട്ട് കയറി, രണ്ടാം ആകാശത്തെത്തി. വാതില്‍ തുറക്കാനാവശ്യപ്പെട്ടു. “ഇതാര്?” “ജിബ്രീലാണ്” എന്ന് മറുപടി നല്‍കി. “താങ്കളുടെ കൂടെയാരാണ്?” “ഇത് മുഹമ്മദാണ്” എന്ന് മറുപടി. “അദ്ദേഹത്തെ വിളിക്കാന്‍ അയച്ചിരുന്നോ?” വീണ്ടും ചോദ്യം. “അതേ”യെന്നു മറുപടി. “അദ്ദേഹത്തിനു സ്വാഗതം, വരവ് വളരെ നന്നായിരിക്കുന്നു!” അദ്ദേഹം വാതില്‍ തുറന്നു. അങ്ങോട്ട്‌ കടന്നപ്പോഴതാ അവിടെ യാഹ്യാ(അ)യും ഈസാ(അ)യും അവര്‍ രണ്ട് സഹോദരീ പുത്രന്മാരാണ്. “ഇത് യാഹ്യാ(അ)യും ഈസാ(അ)യും ആണ്. അവര്‍ക്ക്‌ സലാം പറഞ്ഞാലും.” ജിബ്‌രീല്‍ പറഞ്ഞു. ഞാന്‍ സലാം പറഞ്ഞു. എന്‍റെ സലാമിന് മറുപടി കിട്ടി. പിന്നീട് അവര്‍ പറഞ്ഞു: “ഉത്തമസഹോദരനും ഉത്കൃഷ്ടപ്രവാചകനും സ്വാഗതം!”
[മൂന്നാം ആകാശം]
___________________
അനന്തരം എന്നെയും കൊണ്ട് മൂന്നാം ആകാശത്തേക്ക് ജിബ്‌രീല്‍ കയറി. വാതില്‍ തുറക്കാനാവശ്യപ്പെട്ടു. “ആരാണിത്?” എന്ന് അവിടെനിന്നും ചോദിച്ചു. “ജിബ്രീലാണ്” എന്ന് മറുപടി. “താങ്കളുടെ കൂടെയാര്?” എന്ന് വീണ്ടും. “മുഹമ്മദാണ്” എന്ന് മറുപടി. “അദ്ദേഹത്തിന്‍റെ അടുക്കലേക്ക് ആളെ അയച്ചിരുന്നോ?” വീണ്ടും ചോദിച്ചു. “അതേ” എന്ന് ജിബ്‌രീല്‍ മറുപടി പറഞ്ഞു. ഉടനെ പറഞ്ഞു: “അദ്ദേഹത്തിനു സ്വാഗതം, വരവ് വളരെ നന്നായിരിക്കുന്നു!” വാതില്‍ തുറന്നു. ഞാന്‍ കടന്നപ്പോഴതാ യൂസൂഫ്‌ (അ). “ഇത് യൂസുഫ്‌(അ) ആണ്,സലാം പറഞ്ഞാലും” ജിബ്‌രീല്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹമതിനു മറുപടി നല്‍കിക്കൊണ്ട് പറഞ്ഞു: “ഉത്തമസഹോദരനും ഉത്കൃഷ്ടപ്രവാചകനും സ്വാഗതം!”
[നാലാം ആകാശം]
___________________
അനന്തരം എന്നെയുംകൊണ്ട് നാലാം ആകാശത്തേക്ക് കയറി. വാതില്‍ തുറക്കാനാവശ്യപ്പെട്ടു. “ഇതാര്?” അവിടെനിന്നും ചോദിച്ചു. “ജിബ്രീലാണ്” എന്ന് മറുപടി. “അദ്ദേഹത്തെ ക്ഷണിക്കാനയച്ചിരുന്നോ?”- ചോദ്യം. “അതേ”യെന്നു മറുപടി. അവിടെനിന്നു പറഞ്ഞു, “അദ്ദേഹത്തിനു സ്വാഗതം, എത്ര നല്ല വരവ്.” വാതില്‍ തുറന്നു ഞാന്‍ കടന്നപ്പോഴതാ, അവിടെയുണ്ട് ഇദ്രീസ്(അ). “ഇത് ഇദ്രീസ്(അ) ആണ്. സലാം പറഞ്ഞാലും” എന്ന് ജിബ്‌രീല്‍ പറഞ്ഞു. ഞാന്‍ സലാം പറഞ്ഞു. അദ്ദേഹം മറുപടി നല്‍കിക്കൊണ്ട് പറഞ്ഞു: “ഉത്തമസഹോദരനും ഉത്കൃഷ്ടപ്രവാചകനും സ്വാഗതം.”
[അഞ്ചാം ആകാശം]
___________________
അനന്തരം എന്നെയുംകൊണ്ട് അഞ്ചാം ആകാശത്തേക്ക് കയറി. വാതില്‍ തുറക്കാനാവശ്യപ്പെട്ടു. “ഇതാര്?” എന്ന് അവിടെനിന്നും ചോദിച്ചു. “ജിബ്രീലാണ്” എന്ന് മറുപടി. “കൂടെയാരാണ്?” വീണ്ടും ചോദിച്ചു. “മുഹമ്മദ്‌: എന്ന് മറുപടി. “അദ്ദേഹത്തെ ക്ഷണിക്കാന്‍ ആളെ അയച്ചിരുന്നോ?” “അതെ”യെന്നു മറുപടി. അവിടെനിന്നും പറഞ്ഞു: “അദ്ദേഹത്തിനു സ്വാഗതം, എത്ര നല്ല വരവ്.” ഞാന്‍ അങ്ങോട്ട്‌ കടന്നപ്പോള്‍ അതാ അവിടെ ഹാരൂണ്‍!(അ). “ഇത് ഹരൂണ്‍ ആണ്; സലാം പറഞ്ഞാലും” എന്ന് ജിബ്‌രീല്‍ (അ) പറഞ്ഞു. ഞാന്‍ സലാം പറഞ്ഞു. അദ്ദേഹം അതിനു മറുപടി നല്‍കിയ ശേഷം പറഞ്ഞു: “ഉത്തമസഹോദരനും ഉത്കൃഷ്ടപ്രവാചകനും സ്വാഗതം.”
[ആറാം ആകാശം]
___________________
പിന്നീട് ആറാം ആകാശത്തേക്ക് എന്നെയും കൊണ്ടുപോയി. വാതില്‍ തുറക്കാനാവശ്യപ്പെട്ടു. “ഇതാര്?” “ജിബ്രീലാണ്” എന്ന് മറുപടി. “താങ്കളുടെ കൂടെയാര്?” വീണ്ടും ചോദ്യം. “മുഹമ്മദ്‌” എന്ന് മറുപടി. അവിടെനിന്നു പറഞ്ഞു, “അദ്ദേഹത്തിനു സ്വാഗതം, എത്ര നല്ല വരവ്.” ഞാന്‍ അങ്ങോട്ട്‌ കടന്നപ്പോഴതാ, അവിടെ മൂസാ(അ)! “ഇത് മൂസാ(അ)യാണ്. സലാം പറഞ്ഞാലും” എന്ന് ജിബ്‌രീല്‍(അ) പറഞ്ഞു. ഞാന്‍ സലാം പറഞ്ഞു. അദ്ദേഹം മറുപടി നല്‍കിക്കൊണ്ട് പറഞ്ഞു: “ഉത്തമസഹോദരനും ഉത്കൃഷ്ടപ്രവാചകനും സ്വാഗതം.” ഞാന്‍ കടന്നു പോയപ്പോള്‍ അദ്ദേഹം കരഞ്ഞു. “താങ്കളെന്തിനാണ് കരയുന്നതെ”ന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “എനിക്ക് ശേഷം പ്രവാചകനായി വന്ന ഒരു ചെറുപ്പക്കാരന്‍റെ സമുദായത്തില്‍ നിന്നും എന്‍റെ സമുദായത്തിലേതിനേക്കാളധികമാളുകള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു കളയുമല്ലോ എന്നോര്‍ത്താണ് ഞാന്‍ കരയുന്നത്.”
[എഴാം ആകാശം]
___________________
പിന്നെ എഴാമാകാശത്തെക്ക് കയറി. ജിബ്‌രീല്‍ വാതില്‍ തുറക്കാനാവശ്യപ്പെട്ടു. “ആരാണിത്” “ജിബ്രീലാണെ”ന്ന് മറുപടി. “താങ്കളുടെ കൂടെയാര്?” ചോദ്യം. “മുഹമ്മദ്‌” മറുപടി. “അദ്ദേഹത്തെ ക്ഷണിക്കാന്‍ ആളെ അയച്ചിരുന്നോ?” ചോദ്യം. “അതെ”യെന്നു മറുപടി.
അവിടെനിന്നു പറഞ്ഞു: “അദ്ദേഹത്തിനു സ്വാഗതം, എത്ര നല്ല വരവ്.” ഞാന്‍ അങ്ങോട്ട്‌ കടന്നപ്പോഴതാ, അവിടെ ഇബ്രാഹിം(അ). “ഇത് താങ്കളുടെ പിതാവ്‌ ഇബ്രാഹീമാണ്; സലാം പറഞ്ഞാലും” എന്ന് ജിബ്‌രീല്‍ പറഞ്ഞു, സലാം പറഞ്ഞു. അദ്ദേഹം അതിനു മറുപടി നല്‍കിയിട്ട് പറഞ്ഞു: “ഉത്തമസഹോദരനും ഉത്കൃഷ്ടപ്രവാചകനും സ്വാഗതം.” പിന്നീട് എന്നെ “സിദറത്തുല്‍ മുന്‍തഹയി”ലേക്ക് ഉയര്‍ത്തിക്കൊണ്ട് പോയി. അപ്പോഴതാ അതിന്‍റെ കായ്കള്‍ ഹജറിലെ കുന്നുകള്‍ പോലെയുണ്ട്. ഇലകള്‍ ആനച്ചെവി പോലെയും. “ഇതാണ് സിദറത്തുല്‍ മുന്‍തഹ” ജിബ്‌രീല്‍ പറഞ്ഞു. പിന്നീടതാ അവിടെ നാല് നദികള്‍. രണ്ടെണ്ണം പ്രത്യക്ഷത്തില്‍ ഒഴുകുന്നവയും മറ്റു രണ്ടെണ്ണം അപ്രത്യക്ഷത്തില്‍ ഒഴുകുന്നവയും. “ജിബ്‌രീല്‍! ഇതെന്താണ്?” ഞാന്‍ ചോദിച്ചു. അദ്ദഹം പറഞ്ഞു: “ആന്തരമായി ഒഴുകുന്നവ സ്വര്‍ഗ്ഗത്തിലെ നദികളാണ്. പ്രത്യക്ഷത്തില്‍ ഒഴുകുന്ന നദികളോ നൈല്‍ നദിയും യൂഫ്രട്ടീസ്‌ നദിയും.”
[പ്രത്യേകം ഉള്ള ഒരുമുറിയാ]
___________________________
പിന്നീട് എന്നെ “ബൈത്തുല്‍മഅ്മൂറി”ലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയി. അതിലോരോ ദിവസവും എഴുപതിനായിരം മലക്കുകള്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നുണ്ട്. അനന്തരം എന്‍റെയടുക്കല്‍ മദ്യവും പാലും തേനും നിറച്ച ഓരോ പാത്രം കൊണ്ടുവന്നു. ഞാന്‍ പാല്‍ പാത്രം എടുത്തു. ജിബ്‌രീല്‍ പറഞ്ഞു: “അതാണ്‌ താങ്കളും താങ്കളുടെ സമുദായവും നിലകൊള്ളുന്ന ശുദ്ധപ്രകൃതി.” പിന്നീട് എനിക്ക് നമസ്കാരം നിര്‍ബന്ധമാക്കി.
[കല്‍പ്പിക്കപ്പെട്ടതു വിലപേശി ഒഴിവാക്കുന്ന നബി ]
______________________________________________
ദിവസത്തില്‍ അമ്പത് നേരത്തെ നമസ്കാരം. ഞാന്‍ മടങ്ങി മൂസയുടെ അടുത്തുകൂടെ പോകുമ്പോള്‍ അദ്ദേഹം ചോദിച്ചു: “താങ്കളോട് എന്താണ് കല്‍പ്പിച്ചത്?” ഞാന്‍ പറഞ്ഞു: “ദിവസത്തില്‍ അമ്പത് നേരത്തെ നമസ്കാരം എന്നോട് കല്പിച്ചു.” മൂസ പറഞ്ഞു: “ഒരു ദിവസം അമ്പത് നേരം നമസ്കരിക്കാന്‍ താങ്കളുടെ സമുദായത്തെക്കൊണ്ടാവില്ല. അല്ലാഹുവാണ, താങ്കള്‍ക്ക് മുന്‍പ്‌ ജനങ്ങളെ ഞാന്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. യിസ്രായേല്യരെ വളരെ ശക്തിയോടെ നിയന്ത്രിച്ചു ഭരിക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കിയിട്ടുണ്ട്. താങ്കളുടെ നാഥന്‍റെ അടുക്കലേക്ക് മടങ്ങിച്ചെന്നു താങ്കളുടെ സമുദായത്തിന് വേണ്ടി നമസ്കാര ബാധ്യത കുറെക്കൂടെ ലഘൂകരിച്ചു തരുവാനാവശ്യപ്പെടുക.” ഞാന്‍ മടങ്ങിച്ചെന്നപ്പോഴെനിക്ക് ആദ്യം അഞ്ചും പിന്നീടഞ്ചുമായി പത്ത് നമസ്കാരം ഒഴിവാക്കിത്തന്നു. വീണ്ടും ഞാന്‍ മൂസയുടെ അടുക്കലേക്ക് മടങ്ങിച്ചെന്നു. അപ്പോഴും അദ്ദേഹം പഴയ മറുപടി പറഞ്ഞു. വീണ്ടും ഞാന്‍ അല്ലാഹുവിങ്കലേക്ക് മടങ്ങി പോയി. ആദ്യം അഞ്ചും പിന്നീടഞ്ചുമായി പത്ത് നമസ്കാരം അപ്പോഴും ഒഴിവാക്കിത്തന്നു. പിന്നെയും മൂസയുടെ അടുക്കലേക്ക് ചെന്നപ്പോള്‍ അദ്ദേഹം പഴയപടി പറഞ്ഞു. വീണ്ടും ഞാന്‍ മടങ്ങി. അപ്പോഴും ആദ്യം അഞ്ചും പിന്നീടഞ്ചുമായി പത്ത് നമസ്കാരം ഒഴിവാക്കി. അവസാനം ഒരു ദിവസത്തെ പത്ത് നമസ്കാരം എന്നോട് കല്പിച്ചു. ഞാന്‍ മടങ്ങി ചെന്നപ്പോള്‍ മൂസ ആദ്യത്തേത് തന്നെ ആവര്‍ത്തിച്ചു. ഞാന്‍ വീണ്ടും പോയി. അപ്പോള്‍ അഞ്ചു നേരത്തെ നമസ്കാരം അള്ളാഹു എന്നോട് കല്പിച്ചു. പിന്നെയും മൂസയുടെ അടുത്തേക്ക്‌ ചെന്നു: “താങ്കളോട് എന്ത് കല്‍പ്പിച്ചു?” എന്നദ്ദേഹം ചോദിച്ചു. “എല്ലാ ദിവസവും അഞ്ചു നേരത്തെ നമസ്കാരം എന്നോട് കല്‍പ്പിച്ചു” എന്ന് ഞാന്‍ പറഞ്ഞു. മൂസ പറഞ്ഞു: “താങ്കളുടെ സമുദായത്തിന് ഒരു ദിവസം അഞ്ചു നേരം നമസ്കരിക്കുവാന്‍ കഴിയുകയില്ല. താങ്കള്‍ക്ക് മുന്‍പ്‌ ജനങ്ങളെ ഞാന്‍ പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. യിസ്രായേല്യരെ വളരെ ശക്തിയോടെ നിയന്ത്രിച്ചു ഭരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു നോക്കി. താങ്കളുടെ നാഥങ്കലേക്ക് മടങ്ങിച്ചെന്നു താങ്കളുടെ സമുദായത്തിന് വേണ്ടി അവരുടെ നമസ്കാരം ലഘൂകരിച്ചു കിട്ടുവാനാവശ്യപ്പെടുക.” ഞാന്‍ പറഞ്ഞു: “ഞാനെന്‍റെ നാഥനോട് പലവട്ടം ചോദിച്ചു. ഇപ്പോള്‍ എനിക്ക് നാണം തോന്നുന്നു. അതുകൊണ്ട് ഇത് ഞാന്‍ തൃപ്തിപ്പെട്ടു സമ്മതിച്ചിരിക്കുന്നു. തിരുമേനി(സ) അരുളി: “ഞാനവിടം വിട്ടു കടന്നപ്പോള്‍ ഒരാള്‍ എന്നോട് വിളിച്ചു പറഞ്ഞു: “ഞാന്‍ നിശ്ചയിച്ച ചുമതല ഞാനിതാ നടപ്പില്‍ വരുത്തിക്കഴിഞ്ഞു. എന്‍റെ ദാസന്മാരുടെ നടപടി ഞാന്‍ ലഘൂകരിക്കുകയും ചെയ്തിരിക്കുന്നു.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 61, ഹദീസ്‌ നമ്പര്‍ 1545)
[കൂടാതെ, ഇതും വായിച്ചു നോക്കുക:
ഉല്പത്തി/അദ്ധ്യായം_18 20-33 വരെ അവിടെ 50 നീതിമാന്‍മാര്‍ ഉണ്ടെങ്കില്‍ സോടാം നശിപ്പിക്കരുതേ എന്ന് അബ്രഹാം ദൈവത്തോട് അപേക്ഷിക്കുന്നത് കാണാം, വീണ്ടും വീണ്ടും ചോദിച്ചു 10 നീതിമാന്‍മാര്‍ ഉണ്ടെങ്കില്‍ സോടാം നശിപ്പിക്കരുതേ എന്നും പറയുന്നത് കാണാം. അബ്രഹാമിന്റെ സംഭവം കേട്ട് കേള്‍വിയുള്ള മുഹമ്മദ്‌ അവിടെ മൂസയെയും തന്നെയും അല്ല്‍ഹുവിനെയും നമസ്കാരത്തെയും ഒക്കെ വെട്ടി ഭങ്ങിയായി ഒട്ടിച്ചു.
]
=============================================
✎ അപ്പോള്‍ ഖുറാന്‍ വെറും പുരാണകഥകള്‍ മാത്രം ആണെന്നും അതിനു യാതൊരു ആധികാരികതയും ഇല്ലെന്നും ഖുറാനില്‍ തന്നെ പറഞ്ഞു തന്നതിനുള്ള കാരണം നമുക്ക് മനസ്സിലാക്കാം. അന്ന് കാലങ്ങളില്‍ അറേബ്യന്‍ ചുറ്റുപാടുകളിലെ പലരില്‍ നിന്നും കേട്ട കഥകള്‍ മുഹമമദു ഏറ്റു പറഞ്ഞു കയ്യടി നേടാന്‍ ശ്രമം ഉണ്ടായിരുന്നു എന്നും അതില്‍ പലതും ഖുറാനിലും ഹദിസുകളിലും കയറി പറ്റുകയും ചെയ്തു. അവ നമ്മള്‍ ചരിത്രത്തിന്റെ കണ്ണില്‍ നിന്ന് ഇന്ന് കണ്ടു മനസിലാക്കുന്നു.

നിങ്ങള്ക്ക് ഇനി തീരുമാനിക്കാം!

No comments:

Post a Comment