Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

അവശേഷിക്കപ്പെട്ട 6666 വാക്യങ്ങളുമായി ഖുറാന്‍


അലിയാണ്, യഥാര്‍ത്ഥത്തില്‍ മുഹമ്മദിന്റെ പാരമ്പര്യം കൊണ്ട്പോകേണ്ടത്. മുബാഹലക്കു വന്നപ്പോള്‍ 
മുഹമ്മദ്‌ കൂട്ടിയത് അലിയെ ആയിരുന്നു. ആ അലിയുടെ പിന്ഘമികള്‍ ആണ് ഷിയാകള്‍. ആ ഷിയാക്കള്‍ പറയുന്നത്, ഖുറാനില്‍ 6666 വാക്യങ്ങള്‍ ആണെന്നാണ് (കാണുക  http://al-shia.org/html/eng/quran/the-miracle/an-introduction-to-islam-for-non-muslims/islamic_definitions1.html ). എന്നാല്‍ അലിയും കുടുംബത്തെയും വേട്ടയാടി കൊന്ന സുന്നികള്‍ അവകാശപ്പെടുന്നു 6236 വാക്യങ്ങള്‍ മാത്രമേ ഉള്ളു എന്നു. ആയത്തുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ പോലും 1400 വര്‍ഷങ്ങളായി ഇസ്ലാമിന് സാധിച്ചിട്ടില്ല എന്നതാണ് മുഖ്യമായ വസ്തുത.

♦ അലിയും മുഹമ്മദും:
ആമിര്‍ ബ്നു സഅ്ദു ബ്നു അബീവഖാസ്‌ നിവേദനം: മുആവിയത് ബ്നു അബീവഖാസ്‌ സഅ്ദിനോട് കല്പിച്ചു കൊണ്ട് പറഞ്ഞു: ‘അബു തുറാബിനെ (അലിയെ) ചീത്ത പറയാന്‍ നിങ്ങള്‍ക്കെന്താണ് തടസ്സം?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂല്‍ അദ്ദേഹത്തോട് പറഞ്ഞ മൂന്നു കാര്യങ്ങളോര്‍ക്കുമ്പോള്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ കഴിയുകയില്ല. ആ മൂന്നു കാര്യങ്ങളില്‍ ഒരെണ്ണമെങ്കിലും എനിക്കുണ്ടാവുന്നത് ചുവന്ന കുതിരക്കുട്ടി ഉണ്ടാകുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. പ്രവാചകന്‍ ഒരു യുദ്ധഘട്ടത്തില്‍ അദ്ദേഹത്തെ പ്രതിനിധിയാക്കിയപ്പോള്‍ നബി അദ്ദേഹത്തോട് പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. എന്നെ സ്ത്രീകള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലുമാണോ നിര്‍ത്തുന്നത് എന്ന് (അലി) ചോദിച്ചപ്പോള്‍ നബി പറഞ്ഞു: ‘മൂസാന്‍റെ അടുക്കല്‍ ഹറൂനിനുള്ള സ്ഥാനം എന്‍റെ അടുക്കല്‍ നിനക്കുണ്ടാകുന്നത് നിന്നെ തൃപ്തനാക്കുന്നില്ലേ?. പക്ഷേ എനിക്ക് ശേഷം ഒരു പ്രവാചകത്വമില്ല.’ ഖൈബര്‍ യുദ്ധത്തില്‍ നബി അദ്ദേഹത്തോട് പറഞ്ഞത് ഞാന്‍ കേട്ടു. ഇന്ന് അല്ലാഹുവിനെയും റസൂലിനേയും ഇഷ്ടപ്പെടുന്ന ഒരാളുടെ പക്കല്‍ ഞാന്‍ പതാക നല്‍കും. ഞങ്ങള്‍ എല്ലാവരും ആ പതാകയ്ക്ക് മോഹിച്ചു. അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ അലിയോട് എന്‍റെ അടുത്തു വരാന്‍ പറയൂ,’ അപ്പോള്‍ അദ്ദേഹത്തെ അവിടെ കൊണ്ടുവന്നു. അദ്ദേഹത്തിനു ചെങ്കണ്ണായിരുന്നു. അപ്പോള്‍ നബി അദ്ദേഹത്തിന്‍റെ ഇരു കണ്ണിലും തുപ്പി. പതാക അദ്ദേഹത്തിന്‍റെ കൈവശം നല്‍കി. അള്ളാഹു അദ്ദേഹം മുഖേന വിജയം നല്‍കി. ‘അവരോടു പറയുക: വരൂ, നമ്മുടെ മക്കളേയും നിങ്ങളുടെ മക്കളേയും വിളിക്കുക’ എന്ന വചനം ഇറങ്ങിയപ്പോള്‍ നബി അലിയേയും ഫാത്വിമയെയും ഹസനിനേയും ഹുസൈനിനേയും വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു: ‘ഇവരാണ് എന്‍റെ ആളുകള്‍ .’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 32)

♦ അബുബക്കര്‍ ആണ് ഖുറാന്‍ ആദ്യം ശേഖരിക്കാന്‍ ശ്രമിച്ചത്. അല്‍-യാമ യുദ്ധത്തില്‍ ഖുറാ വിഭാഗത്തില്‍ പെടുന്നവര്‍ വളരെയധികം മരിച്ചപ്പോള്‍, ബാക്കിയുള്ള ഖുറാന്‍ ബാക്കിയുള്ളവരില്‍ നിന്ന് ശേഖരിക്കാന്‍ അബുബക്കര്‍ നിര്ബെന്തനയത്. 
സൈദ്‌ ബിന്‍ താബിത് നിവേദനം: അബു-ബക്കര്‍ അസ-സിദ്ദിക്ക് യമാമയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി എന്നെ അയക്കുകയുണ്ടായി. ഉമര്‍ ബിന്‍ അല്‍-ഖത്താബ്  അവനോടു കൂടെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അബു ബക്കര്‍ എന്നോട് പറഞ്ഞു, “ഉമ്മര്‍ എന്റെ അടുത്ത് വന്നു അറിയിച്ചു , ” യമാമ യുദ്ധ ദിവസം അത്യാഹിതത്തില്‍ മരിച്ചവരില്‍ ഖുറാന്റെ ഖുറകള്‍ക്കുള്ള നഷ്ടം കനത്തതാണ്, കൂടാതെ ഇനിയുള്ള യുദ്ധഭൂമികളില്‍ ഖുറാ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ മരണം സംഭവിക്കുകയും, അതുമൂലം ബഹുലബാഗം ഖുറാനും നഷ്ടപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. അതിനാല്‍ ഞാന്‍ താങ്കളോട് ( അബു ബക്കരിനോട്) നിര്‍ദേശിക്കുന്നു , ഖുറാന്‍ ശേഖരിക്കാന്‍ ആജ്ഞ ഇടുവാന്‍.” ഉമ്മരിനോട് ഞാന്‍ പറഞ്ഞു “അല്ലാഹുവിന്റെ അപോസ്തോലന്‍ ചെയ്യാത്ത കാര്യം ഞാന്‍ എങ്ങനെയാണ് ചെയ്യുക.” ( സഹിഹ് ബുഖാരി  പുസ്തകം 61: 509: കാണുകhttp://www.usc.edu/org/cmje/religious-texts/hadith/bukhari/061-sbt.php#0006.061.509)

♦ അതിനുശേഷം ഖുറാന്‍ ശേഖരിച്ച ഉതമാന്‍,  എല്ലാ ഖുരനുകളും അതുവരെയുണ്ടായിരുന്നത് തപ്പിയെടുത്തു കത്തിച്ചു കളഞ്ഞു[1] എന്നാണു പറയുന്നത് (സഹിഹ് ബുഖാരി വാള്യം 6, പുസ്തകം 61, വാക്യം.510.  കാണുകhttp://www.usc.edu/org/cmje/religious-texts/hadith/bukhari/061-sbt.php#006.061.510)

♣ ഇത്കൊണ്ടാണ് ഷിയാകളുടെ ഹധിസുകളുടെ പ്രസക്തി : “യഥാര്‍ത്ഥ ഖുറാനില്‍ പതിനേഴായിരം അയത്തുകള്‍ ഉണ്ട്” (അല്‍ ഷാഫി, വോള്യം. 2 പ. 616)  . ♣ 
 
♦ ഇത് ശെരി വെച്ച് കൊണ്ട് തന്നെ സുയുതിയും പറയുന്നു:
നാഫില്‍ നിന്നും അയ്യൂബില്‍ നിന്നും ഇസ്മായില്‍ ഇബ്ന്‍ ഇബ്രാഹിം അറിയിക്കുന്നു, ഇബ്ന്‍ ഉമ്മര്‍ പറയുന്നു: ” ‘ഞാന്‍ മുഴുവന്‍ ഖുറാനും നേടിയിരിക്കുന്നു’ എന്നു നിങ്ങളില്‍ ആരും തന്നെ പറയാതിരിക്കട്ടെ. ഖുറാന്റെ ബഹുലഭാഗവും അപ്രത്യക്ഷം ആയിരിക്കെ, അവന്‍ എങ്ങനെ അറിയാനാണ് അതിന്റെ പൂര്‍ണത? മറ്റൊരുവിധത്തില്‍ അവനു പറയാം ‘എന്തവിശേഷിക്കുന്നുവോ അത് ഞാന്‍ നേടിയിരിക്കുന്നു എന്നു’ (അസ-സുയുതി, അല്‍-ഇത്ഖ്‌അന്‍ ഫീ ഉലും അല്‍-ഖുറാന്‍, പി.524)
[It is reported from Ismail ibn Ibrahim from Ayyub from Naafi from Ibn Umar who said: "Let none of you say 'I have acquired the whole of the Qur'an'. How does he know what all of it is when much of the Qur'an has disappeared? Rather let him say 'I have acquired what has survived.'" (as-Suyuti, Al-Itqan fii Ulum al-Qur'an, p.524)]

☪  കളഞ്ഞു പോയ ആയത്തുകലിലേക്ക് കടക്കാം: ☪  


◄ 1 ► ഖുറാനില്‍ നിന്നും കളഞ്ഞു പോയ ആയത്തും, തവ്ബയുടെ അത്ര പോന്ന സുറയും:
“ബരത്തിനത്രയും (തവബ) നീളവും തീവ്രതയുമുള്ള ഒരു സുറ ഞങ്ങള്‍ ഉരുവിടരുണ്ടായിരുന്നു. എന്നുവരികിലും ഞാന്‍ അതില്‍ ഈ പറയുന്നതോഴികെ മറന്നു പോയി: “രണ്ടു താഴ്വര മുഴുവന്‍ സമ്പത്ത് ഉണ്ടായിരുന്നാലും, ആദത്തിന്റെ പുത്രന്‍ മൂന്നാമത് ഒരു താഴ്വര കൂടി കാംക്ഷിക്കും, എന്നാല്‍ പൂഴിക്കല്ലാതെ മറ്റൊന്നിനും അവന്റെ വയറു നിറക്കാന്‍ കഴിയുകയില്ല”.( സഹിഹ് മുസ്ലിം, Vol. 2, p.501)[കാണുക http://www.searchtruth.com/book_display.php?book=005&translator=2&start=146&number=2286].

ഇബിന്‍ അബ്ബാസ്‌ നിവേദനം, അല്ലാഹുവിന്റെ പ്രവാചകന്‍ പറയുന്നത്: “ആദത്തിന്റെ പുത്രന് രണ്ടു താഴ്വര സമ്പത്ത് ഉണ്ടായാലും, അവന്‍ അതുപോലെയുള്ള മൂന്നാമത്തെ താഴ്വര സമ്പത്തിനായി കാംക്ഷിക്കും. എന്നാല്‍ പൂഴിക്കു മാത്രമേ ആദത്തിന്റെ പുത്രനെ സംതൃപ്ത്തി നല്‍ക്കാന്‍ കഴിയൂ” (സഹിഹ് മുസ്ലിം : bk. 5, no. 2285) [കാണുക http://www.searchtruth.com/book_display.php?book=005&translator=2&start=19&number=2285]


◄ 2 ► ഖുറാനില്‍ നിന്നും എടുത്തു കളഞ്ഞ , അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഉബയ്യെ പഠിപ്പിച്ച ആയത്തുകള്‍ :
ഇബിന്‍ അബ്ബാസിന്റെ ആഖ്യാനം: ഉമാര്‍ പറഞ്ഞു “ഞങ്ങളില്‍ ഉത്തമനായ ഒരു ഖുറാന്‍ പാരായണക്കരനയിരുന്നു ഉബയ്യ്, എന്നിരുന്നാലും അവനന്റെ പാരായണത്തിലെ ഏതാനും ചിലത് ഞങ്ങള്‍ ഉപേക്ഷിച്ചു”. ഉബയ്യ് പറയുന്നത് “അല്ലാഹുവിന്റെ അപോസ്തലന്റെ വായില്‍ നിന്നാണ് ഞാന്‍ അവയെ പഠിച്ചത്, എന്തിനു വേണ്ടിയായാലും ആ ആയത്തുകള്‍ ഞാന്‍ ഉപേക്ഷിക്കില്ല”.(സഹിഹ് ബുഖാരി Vol. 6, p.489).[കാണുക http://www.usc.edu/org/cmje/religious-texts/hadith/bukhari/061-sbt.php#06.061.527]

◄ 3 ► ഖുറാനില്‍ നിന്നും കാണാതായ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലുന്ന ആയത്തു :
സത്യവും പ്രകാശിപ്പിക്കുന്നതായ വിശുദ്ധ ഗ്രന്ഥവും നല്‍കി അള്ളാഹു മുഹമ്മദിനെ അയച്ചു, അള്ളാഹു വെളിപ്പെടുതിയത്തില്‍ രജമിനുള്ള (കല്ലെറിഞ്ഞു വ്യഭിചാരികളെ കൊല്ലുവാനുള്ള നിയമം) ആയത്തുകള്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ അത് പാരായണം ചെയ്യുകയും, മനസ്സിലാക്കുകയും ഓര്‍ത്തിരിക്കുകയും ചെയ്തു. അല്ലാഹുവിന്റെ അപ്പോസ്തോലന്‍ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷ നടപ്പാക്കിയിരുന്നു, അതിനാല്‍ അദ്ദേഹത്തിന് ശേഷം ഞങ്ങളും. വളരെ നാളുകള്‍ക്ക് ശേഷം ആരെങ്കിലും, ‘അല്ലഹുവിനാല്‍, രജമിനെ കുറിച്ചുള്ള ആയത്തുകള്‍ അല്ലാഹുവിന്റെ പുസ്തകത്തില്‍ കാണുന്നില്ല’ എന്നു പറയുകയും, അതിനാല്‍ അവര്‍ അള്ളാഹു വെളിപ്പെടുത്തിയതുപേക്ഷിച്ചു വഴി തെറ്റി പോകും എന്നു ഞാന്‍ ഭയപ്പെടുന്നു ( സഹിഹ് അല്‍-ബുഖാരി വാള്യം 8:539)
[കൂടുതല്‍ വാക്യങ്ങള്‍ക്കു sahih Muslim 17:4194 -> http://www.usc.edu/org/cmje/religious-texts/hadith/muslim/017-smt.php#017.4194 ; sahih bukhari 82:816 -> http://www.searchtruth.com/book_display.php?book=82&translator=1&start=0&number=816#816]

കല്ലെറിഞ്ഞു കൊല്ലുന്ന ആ ആയത്തു കാണുക: 
Zirr ibn Hubaish reported: “Ubayy ibn Ka’b said to me, ‘What is the extent of Suratul-Ahzab?’ I said, ‘Seventy, or seventy-three verses’. He said, ‘Yet it used to be equal to Suratul-Baqarah and in it we recited the verse of stoning’. I said, ‘And what is the verse of stoning’? He replied, ‘The fornicators among the married men (ash-shaikh) and married women (ash-shaikhah), stone them as an exemplary punishment from Allah, and Allah is Mighty and Wise.”‘ (As-Suyuti, Al-Itqan fii Ulum al-Qur’an, p.524).


◄ 4 ► ഖുറാനില്‍ നിന്നും കാണാതെയായ , നിക്കാഹു അസാധുവാക്കുന്ന മുലയൂട്ടല്‍ ആയത്തു:
ആയിഷ അറിയിക്കുന്നു , ഖുറാനില്‍ പത്തു സ്പഷ്ടമായ മുലയൂട്ടല്‍ നടത്തിയാല്‍ നിക്കാഹു നിയമനുസരനമല്ലാത്തതാകും എന്നുള്ള വെളിപാട് ഉണ്ടായിരുന്നു, പിന്നീടു അതു അഞ്ചു സ്പഷ്ടമായ മുലയൂട്ടല്‍ പകരം വെച്ച് റദ്ദുചെയതു അനന്തരം അല്ലാഹുവിന്റെ അപ്പോസ്തോലന്‍ മരിക്കുകയും, ആ സമയത്തിന് മുന്‍പെ അത് വിശുദ്ധ ഖുറാനില്‍ ഉണ്ടായിരുന്നു. (സഹിഹ് മുസ്ലിം 8:3421) [കാണുക http://www.searchtruth.com/book_display.php?book=008&translator=2&start=0&number=3421#3421]

◄ 5 ► മുഹമ്മദ്‌ തന്നെ അള്ളാഹു അറിയിച്ചതു മറന്നു പോകുന്നു:
അബു സലാമ ബിന്‍ അബ്ദുര്‍-റഹ്മാന്‍ പറയുന്നു: സൈദ്‌ അല്‍-ഖുധ്രിയോടു ഞാന്‍ ചോദിച്ചു, “ഖാദറിലെ രാത്രിയെ കുറിച്ച് അല്ലാഹുവിന്റെ അപ്പോസ്തോലന്‍ സംസാരിച്ചത് കേട്ടുവോ?”, അദ്ദേഹം ദൃഢമായി തന്നെ മറുപടി നല്‍കി, “ഒരിക്കല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ അപ്പോസ്തലനോട് കൂടെ പത്തു ദിവസത്തിനിടയില്‍ ഇതികഫില്‍ ആയിരുന്നു, അനന്തരം ഞങ്ങള്‍ ഇരുപതാം നാളിലെ പ്രഭാതത്തില്‍ പുറത്തു വരികയും അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഇരുപതിന് ഒരു പ്രബോധനം നടത്തുകയും ചെയ്തു പറഞ്ഞു, ‘ഖാദറിലെ രാത്രിയില്‍ എന്നെ അറിയിച്ചതിനെ കുറിച്ച് മറന്നു പോയി’.” (സഹിഹ് ബുഖാരി 21:252 ) [കാണുക http://www.searchtruth.com/book_display.php?book=33&translator=1&start=0&number=252 ]
ശ്രദ്ധിക്കുക: ബ്രാകറ്റില്‍ കൊടുത്തിരിക്കുന്നത്‌ മുഖവുരക്കെടുക്കാന്‍ കഴിയാത്തതിന് 2 കാരണങ്ങള്‍ ഉണ്ട്
(1) ബ്രാകറ്റില്‍ കൊടുത്തത് പിന്നീടു ഉള്ള ഇസ്ലാമിക പണ്ഡിതര്‍, യാഥാര്താതില്‍ അവിടെ അതില്ല. അര്‍ഥം മാറ്റിമറിക്കാനും, വളച്ചൊടിക്കനും ബ്രകെറ്റില്‍ കൊടുത്തത് കാരണമാകുന്നു
(2) ഇവിടെ ആ രാത്രിയിലെ ആയത്തുകള്‍ അല്ല ആ തിയതിയാണ് മറന്നത് എന്നു ബ്രകെറ്റില്‍ സമര്തിചിരിക്കുന്നു, എങ്കില്‍ തിയതി ഉള്ള ഒരു dozen ആയത്തുകള്‍ ഒന്ന് കാണിക്കാമോ? എങ്കില്‍ മാത്രമേ, ഈ ബ്രാകറ്റില്‍ കൊടുത്തത് കുറച്ചെങ്കിലും വിശ്വസിക്കാവൂ എന്നു പറയാന്‍ കഴിയൂ.



✪  ✪  ഖുറാനില്‍ നിന്ന് തന്നെ ഖുറാന്‍ മാറി മറിയുന്നു എന്നതിന് തെളിവ്: ✪  ✪  
വാക്കിനു സ്ഥിരത ഇല്ലാത്ത അവസ്ഥ, മാറ്റി പറയാന്‍ ആണെങ്കില്‍ എന്തിനു അത് അവതരിപ്പിച്ചു?
◄ ഖുറാന്‍ 2:106 ► വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?

◄ ഖുറാന്‍ 16:101 ► ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.

അടുത്ത കളഞ്ഞു പോയ അയതുകള്‍ക്ക് വേണ്ടിയും കൈകടത്തലുകള്‍ക്ക് തെളിവുകളും നല്‍കി തുടരും…….
Note:
*1 (ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം എന്ന പുസ്തകത്തിന്‍റെ 68-70 പേജുകളില്‍ ഇങ്ങനെ വായിക്കാം:)
സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്‌ . ഹഫ്സയുടെ വഫാത്തിനു (മരണത്തിന്) ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്‌യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു: “ഈ മുസ്വഹഫ്‌ ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്‌താല്‍ ഉസ്മാന്‍ (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.”

1 comment:

  1. Narrated Anas bin Malik: Hudhaifa bin Al-Yaman came to Uthman at the time when the people (Muslims) of Syria and the people of Iraq were waging war to conquer Armenia and Azarbaijan. Hudhaifa was afraid of their (the people of Syria and Iraq) differences in the recitation of the Qur'an, so he said to 'Uthman, "O chief of the Believers! Save this nation before they differ about the Book (Quran) ... (Sahih al-Bukhari: vol. 6, bk. 61, no. 510)

    ReplyDelete