Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

ഏകം , ത്രീ-ഏകം എന്നാൽ


മനുഷ്യൻ :
1) നീസര്‍ഗ്ഗസ്വഭാവം (മനസ്സ്, ചിന്താമണ്ഡലം, വ്യക്തി വൈശിഷ്‌ടം)
2) ദേഹം (ജഡം , ശരീരം )
3) ദേഹി (ആത്മാവ് )
ഈ മൂന്നും ഒന്നായിരിക്കുന്ന അവസ്ഥയാണ് മനുഷ്യൻ, അപ്പോഴാണ് അവനെ പൂര്ണനായി ഗണിക്കുന്നുള്ളൂ. ഇതിൽ ഒന്ന് നശിച്ചാൽ മരണം എന്ന് വിധി എഴുതും. പിന്നെ നില നില്പ്പില്ല. മനുഷ്യന് മൂന്നും മൂന്നു ഇടങ്ങളിൽ വേറിട്ട്‌ നിറുത്താൻ കഴിയുകയുമില്ല. മനുഷ്യന്റെ ഈ ആഗ്രഹമാണ്, പണ്ട് ഭാവനകളിൽ വിരിഞ്ഞു “കൂട് വിട്ടു കൂട് മാറുന്ന വിദ്യകൾ” എന്ന് ചില (Mythological) കഥകളിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
3 അവസ്ഥകൾ :
☀ ഇതിൽ എല്ലാം പ്രധാനപ്പെട്ടത് ആണെങ്കിലും, മുന്നിൽ നില്ക്കുന്നത് സ്വയം “ഞാൻ” എന്ന അവസ്ഥ നീസര്‍ഗ്ഗസ്വഭാവം. എല്ലാ മനുഷ്യരും ഒരുപോലെ ഉള്ള ഘടകങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടു കൂടി, കോടാനു കോടി മനുഷര്ക്കും വത്യസ്തങ്ങളായ ഭാവങ്ങളാണ്, നീസര്‍ഗ്ഗസ്വഭാവങ്ങളാണ്. അവരുടെ personality, ചിന്താമണ്ഡലം, വ്യക്തിത്വം, മനസാക്ഷി എല്ലാം വേറെ വേറെ. സരൂപ ഇരട്ടകളെ പോലും എടുത്താലും വേറെ വേറെ. സ്വന്തമായ ഒരു ഭാവം ഉണ്ട് ഓരോ മനുഷ്യനും. ശേരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നത്‌ അവന്റെ നീസര്‍ഗ്ഗസ്വഭാവം ആണ്. അവന്റെ ചിന്താശേഷിയുടെ ബലത്തിൽ അവനു സ്വന്തന്ത്ര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ അവനു വരം നൽകപ്പെട്ടിരിക്കുന്നു. അതിൽ കൈ കടത്തി, അവനെ അടിമയക്കുന്നത് സാത്താനികം. [സാധാരണക്കാരന്റെ സ്വന്തന്ത്ര്യത്തിൽ കൈ കടത്തിയുള്ള അധികാര കേന്ത്രികരണത്തെ കമ്മ്യൂണിസ്റ്റ്‌കാർ ബൂർഷാധിപത്യം എന്ന് പറയും, തിരിച്ചു ഫാസിസം , എന്നോ സ്റ്റാല്ലിനിസം എന്നോ ഒക്കെ പറയുന്നു- അത് രാഷ്ട്രീയം, എന്നാൽ രാഷ്ട്രീയം മതത്തിൽ കലക്കിയാൽ ? നാശം !]
☀ മറ്റൊരു പ്രധാനപ്പെട്ട മനുഷന്റെ അവസ്ഥ ജഡികം. നീസര്‍ഗ്ഗസ്വഭാവം മൂലം എടുക്കുന്ന തീരുമാനങ്ങൾ, സന്ദേശം (വചനം , word ) ആയി സ്വയം “ഞാൻ” (“സ്വ”) നടത്തിയെടുക്കുന്നത് ജഡത്തിലൂടെയാണ്. ജഡം അഥവാ ശാരീരിക അവസ്ഥ മനുഷ്യനു പരിമിതിപ്പെട്ടതാണ്. അതും കോടി മനുഷര്ക്കും വത്യസ്തങ്ങളായാണ് നല്കപ്പെട്ടിരിക്കുന്നതും, ആര്ജിച്ചിരിക്കുന്നതും. നീസര്‍ഗ്ഗസ്വഭാവം, ഈ ശാരീരിക അവസ്ഥയെ നിയന്ത്രിക്കുകയും, പോഷിപ്പിക്കുവാൻ അധികാരം നല്കുകയും, ഉണർത്തുകയും ചെയ്യുന്നു. തമ്മിൽ തമ്മിൽ അബേധ്യമായ ബെന്തപ്പെട്ടു കേടുക്കുന്നതാണ് ഇവ രണ്ടും. ഭൌതീക വ്യക്തിത്വത്തിന്റെ പ്രതിരൂപം ആദ്യം ബാഹ്യമായി കാണുന്നതും ഈ അവസ്ഥയിൽ ആണ്. എന്നാൽ മറ്റുള്ള അവസ്ഥകൾ ചേര്ന്ന വ്യക്തിത്വം മനസ്സിലാക്കാതെ , “അവൻ ആരാകുന്നു” അറിയുവാൻ കഴിയില്ല.
☀ അവസാനത്തേതും സർവ്വോപരി പ്രധാനപ്പെട്ടതും ആയിട്ടുള്ള മറ്റൊരു അവസ്ഥ ദേഹി, ആത്മാവ് ആണ്. നീസര്‍ഗ്ഗസ്വഭാവവും ജഡികവസ്ഥയും ആത്മാവിനാൽ ഒന്ന് ചേര്ക്കപ്പെട്ടിരിക്കുന്നു. ആത്മാവിന് ചിന്താമണ്ഡലങ്ങൾ ഉണ്ട്. നീസര്‍ഗ്ഗസ്വഭാവം സ്വയം “ഞാൻ” എന്നവസ്ഥ ആത്മാവിലും കലർത്തപ്പെട്ടിരിക്കുന്നു. ആത്മാവു ഇല്ലെങ്കിൽ ജീവൻ ഇല്ലന്നും, മനുഷ്യൻ വെറും മണ്ണാണ് എന്നും ഗണിക്കപ്പെടുകയും ചെയ്യും. ഈ ആത്മാവിനെ, “സ്വ” (“ഞാൻ”) തമ്മിൽ തമ്മിൽ അബേധ്യമായ ബെന്തപ്പെട്ടു കിടക്കപ്പെട്ട നീസര്‍ഗ്ഗസ്വഭാവവും ജഡികവും ആയ വ്യവഹാരം സത്യാത്മാവിലെക്കോ, ദുരത്മവിലേക്കോ ഈ അവസ്ഥയെ അടുപ്പിക്കുന്നു.
ഈ മുകളിൽ പറഞ്ഞതിൽ ആരുടെയെങ്കിലും “ഛായ” നിങ്ങള്ക്ക് കാണുവാൻ സാധിക്കുന്നുണ്ടോ ?
✓ ഉല്പത്തി 1 : 27 അതിനാൽ ദൈവം തന്റെ ഛായയിൽ മനുഷ്യരെ സൃഷ്ടിച്ചു.
ഈ ഛായയാണ് മനുഷ്യന്സത്യദൈവവുമായിട്ടുള്ളത്‌. മുകളിൽ പറഞ്ഞപോലെ “മനുഷ്യന് മൂന്ന് അവസ്ഥകളും മൂന്നും മൂന്നു ഇടങ്ങളിൽ വേറിട്ട്‌ നിറുത്താൻ കഴിയുകയില്ല”. പക്ഷെ OMNIPOTENT, “സർവ്വതിനും കഴിയുന്ന” സത്യദൈവത്തിന് ഇത് സാധ്യമാണ്. അതാണ്‌ സർവ്വശക്തനായ ദൈവത്തിന്റെ മഹത്വം.
► സത്യദൈവത്തിന്റെ നാമം തന്നെ എത്ര മനോഹരമായിട്ടാണ് മുകളില്‍ നമ്മള്‍ അറിയുന്ന വസ്തുത തന്റെ ഛായയില്‍ ഉണ്ടെന്നു വെളിപ്പെടുത്തിയിരിക്കുന്നത്‌ .
“ഞാന്‍ ആകുന്നു” എന്ന ആ നാമം മോശയോട് അറിയിക്കുന്നത് നോക്കുക :
✓ പുറപ്പാടു 3:14അതിന്നു ദൈവം മോശെയോടു ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’; ‘ഞാന്‍ ആകുന്നു’ (എഹ്യെഹ്) എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.
15 …. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ‘യഹോവ’ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു;
‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’, ഹീബ്രുവിൽ -”എഹ്യെഹ് അഷെർ എഹ്യെഹ്”. എന്നാല്‍ ഈ “വാക്കുകള്‍” യഹൂദർ സ്വയം പറയാറില്ല. അധികാരത്തിന്റെ ശബ്ദത്തിൽ ദൈവം മാത്രം പറയുന്ന പദം ആണ് “എഹ്യെഹ് “. ഞാൻ എന്നുള്ളതിന് എല്ലാ യഹൂദരും സാധാരണ ഉപയോഗിക്കുന്ന പദം “അനി” (Ani) എന്നാണ്. ഇപ്പോൾ “ഞാൻ” എന്നാൽ പറയുന്ന അവസ്ഥ “നീസര്‍ഗ്ഗസ്വഭാവം” (കൂടെ ജഡികവും ദേഹിയും) ഏതു ഛായയിൽ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലായിക്കാണുമല്ലോ.
യ്ഹ്വ്ഹ് (അഥവാ യഹോവ) എന്ന നാമം , ‘യെഹ്യെഹ്’ എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് ഉരിതിരിഞ്ഞത്. ‘യെഹ്യെഹ്’ എന്ന പദത്തിനര്ത്ഥം “അവൻ ആകുന്നു”. “എഹ്യെഹ് ” (ഞാൻ ആകുന്നു) എന്ന പദം “third person singular ” ആയി പറയുന്നതാണ് “യെഹ്യെഹ്” [അവനാകുന്നു] എന്നത്. ‘യ്ഹ്വ്ഹ്’ (അവനാകുന്നവൻ) എന്നർത്ഥത്തിൽ പ്രവാചകർക്ക്, ആ നാമം ഉപയോഗിച്ച് പ്രവചനങ്ങൾ നടത്താൻ അധികാരം നൽകപ്പെട്ടവർക്ക് സത്യദൈവം തന്നെ അറിയിച്ചു കൊടുത്തു. ആ നാമം വിളിച്ചു അപെക്ഷിക്കുന്നവനു രക്ഷ.
✓ യോവ്വേൽ 2 :32 എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍
ഏവനും രക്ഷിക്കപെടും;
►ദൈവവചനം (ദി വേർഡ്‌ ഓഫ് ഗോഡ്):
✓ സങ്കീർത്തനങ്ങൾ 33:6 യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി;
ആ വചനം ആണ് ✓ യോഹന്നാൻ 1:1 ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു.3 സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.4 അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
മനുഷ്യരുടെ ജഡികമായ ഇന്ധ്രീയങ്ങൾക്ക് അറിയിക്കത്തക്ക വിധം :
✓ യോഹന്നാൻ 1 :14വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
യെഹ്ശു മസ്സിഹ (* പുത്രൻ (ദൈവപുത്രന്‍) ആയ മസ്സിഹ, *മനുഷ്യപുത്രന്‍ ആയ മസ്സിഹ, *ശരീരം ധരിച്ച വചനം ആയ മസ്സിഹ ) സ്വയം പറയുന്നത്, പുറപ്പാടില്‍ സത്യദൈവം അറിയിച്ച അതേ നാമം തന്നെയായിരുന്നു.
✓ യോഹന്നാൻ 8:24 ഞാൻ നിങ്ങളോട് പറഞ്ഞു, നിങ്ങൾ നിങ്ങളുടെ പാപങ്ങളോട് കൂടി മരിക്കുമെന്ന്. ‘ഞാൻ ആകുന്നു’ എന്ന് നിങ്ങൾ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.
[ തർജമകളിൽ നീതി പുലർത്തുന്ന ഒന്ന് http://d1d7ektpm2nljo.cloudfront.net/LIjoV1f3v3fiR8XAuJdMjA/Malayalam_Bible_43__John.pdf ]
യെഹ്ശു ദൈവം അല്ലെങ്കിൽ, പ്രവാചകൻ ആണെങ്കിൽ 8:24 ഇൽ യെഹ്യെഹ് (അവനാകുന്നു)-യിൽ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്ന് പറയണമായിരുന്നു. പക്ഷെ …
John 8:24 “I said therefore unto you, that ye shall die in your sins: for if ye believe not that I am he, ye shall die in your sins.” (KJV)
‘he’ എന്നത് അവിടെ ഗ്രീക്ക് താളുകളിൽ കാണുന്നില്ല , വാക്യം പൂർത്തീകരിക്കാൻ എന്ന പോലെ italics വെച്ച് ചേർത്തതാണ് ‘he’. കമ്മെന്ററി കാണുക (http://biblehub.com/commentaries/john/8-24.htm).
അപ്പോൾ യെഹ്ശു പറഞ്ഞത് യഥാർത്ഥത്തിൽ, ആ പരിശുദ്ധ നാമം തന്നെ, ആ സ്വന്തം നാമം തന്നെ.
8:24 “I said therefore unto you, that ye shall die in your sins: for if ye believe not that I AM, ye shall die in your sins.”
8:24 ‘ഞാൻ ആകുന്നു’ (എഹ്യെഹ്) എന്ന് നിങ്ങൾ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.
ഇതിൽ അധികമായി താൻ തന്നെയാണ് ദൈവം (ദൈവത്തിന്റെ മനുഷ്യഭാവം) എന്ന് അറിയാൻ മറ്റൊരു തെളിവ് വേണോ?
യോഹന്നാൻ 8:28 അതിനാൽ യേശു അവരോടു പറഞ്ഞു , “മനുഷ്യപുത്രനെ നിങ്ങൾ ഉയർത്തും. ‘ഞാൻ ആകുന്നു’ എന്ന് നിങ്ങൾ അപ്പോൾ അറിയും.”
യോഹന്നാൻ 13:19 അങ്ങനെ സംഭവിക്കും മുമ്പ് ഇപ്പോൾ ഞാൻ ഇത് നിങ്ങളോട് പറയുന്നു. അത് സംഭവിക്കുമ്പോൾ നിങ്ങൾ ‘ഞാൻ ആകുന്നു’ എന്ന് വിശ്വസിക്കും.
John 13:19 Now I tell you before it come, that, when it is come to pass, ye may believe that I am he*. (KJV)
(http://biblehub.com/commentaries/john/13-19.htm)
ഇനി യെഹ്ശു “എഹ്യെഹ്” എന്ന് തന്നെയാണ് ആണ് ഇവിടെയെല്ലാം ഉപയോഗിച്ചിരുന്നത് എന്നതിനും ഏറ്റവും വലിയ രണ്ടു തെളിവുകൾ :
1) യോഹന്നാൻ 18:5 നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ അതു ‘ഞാന്‍ തന്നേ’ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.6 ‘ഞാന്‍ തന്നേ’ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍ വാങ്ങി നിലത്തുവീണു.
John 18:6 As soon then as he had said unto them, I am he*, they went backward, and fell to the ground. (KJV)
അധികാരത്തിന്റെ സ്വരത്തിൽ , സത്യദൈവം മാത്രം അരുളുന്ന ആ നാമം “എഹ്യെഹ്”, “ഞാൻ ആകുന്നു”, “I ‘AM” എന്ന് കേട്ടപ്പോൾ, ഇരുട്ടിൽ യെഹ്ശുവിനെ പിടിക്കാൻ വന്ന യൂദ പടയാളികൾ അംബരന്നു നിലത്തു വീണില്ലെങ്കിൽ അല്ലെ
അത്ഭുതപ്പെടാൻ ഉള്ളു.
2) സത്യദൈവം മാത്രം പറയുന്ന ആ നാമം, മനുഷ്യർ ഉപയോഗിച്ചാൽ, അവൻ ദൈവത്തിന് സ്വയം തുല്യമാക്കി ദൈവദൂഷണം നടത്തിയതായി കണകാക്കും, ശിക്ഷ മരണം. മഹാപുരോഹിതൻ “ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക ” എന്ന് ചോദിച്ചതിനു , മഹാപുരോഹിതനോട് യെഹ്ശു അറിയിക്കുന്നു “ഞാൻ ആകുന്നു” എന്ന ദൈവം മാത്രം സ്വയം വിശേഷിപ്പിക്കുന്ന പദമാണ്.
മത്തായി 26:63 യേശു അവനോടു“ ‘ഞാന്‍ ആകുന്നു’ ; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു.64 ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറിഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ 65 നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.
സാധാരണയായി മസ്സിഹ ആണെന്ന് പറഞ്ഞാൽ ദൈവദൂഷണമല്ല, മറിച്ചു ‘ആ നാമം’ ഒരു മനുഷ്യൻ ഉപയോഗിച്ച വിധമാണ് ദൈവദൂഷണം. യെഹ്ശു സ്വയം ദൈവമാണെന്ന് അവകാശപ്പെട്ടതായി യഹൂദർ മനസ്സിലാക്കുന്ന അനേകങ്ങളിൽ ഒരു സന്ദർഭമാണിത്.
ഇനിയും ഒട്ടേറെ ഇടങ്ങളിൽ യെഹ്ശു ആ നാമം അറിയിക്കുന്നുണ്ടെങ്കിലും നമ്മുക്ക് വിഷയത്തിലേക്ക് മടങ്ങാം.
മൂന്നവസ്ഥയും ഒന്നിച്ചു ചേരുന്ന മഹത്വവും യെഹ്ശുവിന്റെ ഈ വാക്കുകളിൽ കാണാം.
യോഹന്നാൻ 17:5 ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.6നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.
ആ മൂന്ന് അവസ്ഥകൾ ഒന്നിച്ചു നില്ക്കുന്ന “സര്വ്വ മഹിമ”, ആ ഭാവത്തിൽ മനുഷ്യന് ദൈവത്തെ ദർശിച്ചു ജീവിച്ചിരിക്കാൻ കഴിയില്ല എന്നാണ് സത്യദൈവം മോശയോട് അരുളിയത്.
പുറപ്പാട് 33:19 അതിന്നു അവന്‍ ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും;…
20 “നിനക്കു എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു.”
ഇതുകൊണ്ട് എല്ലാം ആണ് യെഹ്ശു പറഞ്ഞത്
ഇത് കേട്ട യഹൂദർ, യെഹ്ശു ദൈവമാണെന്ന് അവകാശപ്പെടുന്നതു മനസ്സിലാക്കി യെഹ്ശുവിനെ കൊല്ലുവാൻ തുനിഞ്ഞു , യോഹന്നാൻ 10:31യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു.
യോഹന്നാൻ 14:11 ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍;
►പരിശുധത്മാവ്, യേശുവിന്റെ നാമത്തിൽ വിളിച്ചപേക്ഷിച്ചു വിശ്വസിക്കുന്നവർക്ക് പിതാവിനാൽ നല്കപ്പെടുന്ന സത്യദൈവത്തിന്റെ തന്നെ ആത്മാവ്.
യോഹന്നാൻ 14:16 എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും.17 ലോകം അവനെ കാണുകയോ അറികയോ
ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
യോഹന്നാൻ 14:26എങ്കിലും പിതാവു എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔര്‍മ്മപ്പെടുത്തുകയും ചെയ്യും.
അതിനാൽ,
മത്തായി 28:19ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
” പിതാവും, പുത്രനും, പരിശുധാത്മവിന്റെയും നാമത്തിൽ അമേൻ ”
(പഴയ നിയമത്തിൽ ഈ അവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട് , അടുത്ത ഭാഗം നമ്മുക്ക് അത് പരിശോധിക്കാം.)

3 comments:

  1. ”ആരോട് നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിക്ക് തുല്ല്യന്‍? ആരോട് നീ എന്നെ തുലനം ചെയ്യും? എനിക്ക് സമനായി ആരുണ്ട്?” (യശയ്യ 46:5,6).

    യെശയ്യാവു 48: 12 യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.... (യേശുവും ഇത് പറയുന്ന ഭാഗം വെളിപ്പാട് 1:17 )(തുടര്‍ന്നും വായിക്കുക)

    13 എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‍വരുന്നു. 14 നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവർ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും. 15 ഞാൻ , ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും. 16 നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.

    ഇവിടെ "യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും " എന്ന് കാണാം, പ്രകാരം ആരാണ് ഈ ഞാന്‍ എന്നും, ആരാണ് അത്മവെന്നും ക്രൈസ്തവര്‍ക്ക് നല്ല ബോധ്യം ഉണ്ട്.

    ആ "ഞാന്‍" ആ വാക്യത്തിലെ കര്‍ത്താവു എന്തെല്ലാം അവകാശപ്പെടുന്നു?
    1) സൃഷ്ടിപ്പ് നടത്തി
    (യോഹന്നാന്‍ 1: വചനം കൂടാതെ ഉളവയതോന്നുമില്ല.)

    2) ഞാൻ , ഞാൻ തന്നേ പ്രസ്താവിക്കുന്നു,
    (ദൈവം അറിയിക്കുന്ന അതെ പോലെ പുറപ്പാടു 3:15)

    3) ഞാന്‍ ആണ് ഇസ്രയേലിനെ വിളിച്ചത്
    (ദൈവമാണ് യിസ്രായേലിനെ കൊണ്ടുവന്നതും പുറപ്പാടു 20:2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു)

    4) ആദി മുതല്‍ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു (യേശു മശിഹയും ഇത് വ്യക്തമായി പറയുന്നുണ്ട്: യോഹന്നാൻ 17:പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ)

    5) ആ ഞാന്‍ പറയുന്നു വീണ്ടും: "യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു"
    (ആ പിതാവ് അയച്ച ഞാന്‍ പുത്രന്‍ ആണെന്ന് മശിഹാ വെളിപ്പെടുത്തുന്നു. യോഹന്നാന്‍ 5:23 പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
    ആ "തന്റെ ആത്മാവിനെ പറ്റിയും" മശിഹാ അറിയിച്ചു : യോഹന്നാന്‍ 14:26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔർമ്മപ്പെടുത്തുകയും ചെയ്യും.)

    ഇതിന്‍ പ്രകാരം ആ ദൈവം എങ്ങനെയുള്ളവന്‍ എന്ന് മനസ്സിലാക്കാന്‍ ഇനിയും പ്രയാസമുണ്ടോ?

    ReplyDelete
  2. ലൂകൊസ് 1:35 അതിന്നു ദൂതൻ : പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.

    മത്തായി 16 : 15 “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.

    യോഹന്നാന്‍ 10:30 ഞാനും പിതാവും ഒന്നാകുന്നു.” 31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.

    **ഞാന്‍ ആകുന്നു" ദൈവത്തിന്റെ പുത്രന്‍, പിന്നെ ആരയിരികും ദൈവമല്ലാതെ? അത് യഹൂദര്‍ക്ക് നല്ലവണ്ണം മനസ്സിലായി. അതാണ് ദൈവദൂഷണം എന്ന് ഉടനെ അറിയിച്ചത്.
    മൎക്കൊസ് 14:61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. 62 ഞാൻ ആകുന്നു; മുനഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. 63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: 64 ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ;

    തോമസ്‌ വിളിക്കുന്നത്‌ “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ” (യോഹ.20:28); ദൈവമല്ല എങ്കില്‍ അവിടെ വിലക്കുമായിരുന്നു.

    യോഹന്നാൻ 5 :22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. 23 പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.

    1 യോഹന്നാൻ 2:22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. 23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന്നു പിതാവും ഉണ്ടു.

    യോഹന്നാൻ 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. ... 12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവൎക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. 13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. 14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

    യോഹന്നാൻ 17:5 ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.
    യോഹന്നാൻ 8:58 യേശു അവരോടു: ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു. 59 അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു;

    യോഹന്നാൻ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

    എബ്രായർ 1:5 “നീ എന്റെ പുത്രൻ ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. 7 “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.

    ReplyDelete

  3. യോഹന്നാൻ 9:35 അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. 36 അതിന്നു അവൻ : യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു. 37 യേശു അവനോടു: നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ എന്നു പറഞ്ഞു. 38 ഉടനെ അവൻ : കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

    കൊലൊസ്സ്യർ 2:9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.

    മത്തായി 14:33 പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ (യേശുവിനെ) നമസ്കരിച്ചു.

    മത്തായി 28:9 നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.

    അപ്പൊസ്തലന്മാരുടെ_പ്രവൃ.7:59 കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. 60 അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.

    മത്തായി 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.

    ReplyDelete