Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 9 May 2015

മുബഹാല : ശാപം വീണത്‌ ആരുടെ തലയില്‍ ?


ക്രിസ്തിയതക്കു മുകളിൽ ഇസ്ലാം വരിച്ച ഏറ്റവും അദ്യത്തെതും വലുതും ആയ ആത്മീയ വിജയം എന്ന് കൊട്ടിഘോഷിക്കപെട്ട ഒരു ഇസ്ലാമിക ചരിത്ര സംഭവമാണ് മുബഹാല.

"നജ്രാനിലെ ക്രിസ്തിയ വിശ്വാസികൾ ഇസ്ലാം സ്വീകരിക്കണം ഇല്ലെങ്ങിൽ, അധിക ചുങ്കപ്പണം ആയ "ജിസിയ" നല്കണം, ഇല്ലെങ്ങിൽ നിങ്ങളെ ആക്രമിക്കും" എന്ന് അറിയിച്ചു മുഹമ്മദ്‌, നജ്രാനിലെക്കു കത്തയച്ചു. അതിനാൽ അവിടുത്തെ ക്രിസ്ത്യൻ സഭാ തലവനായിരുന്ന "അബു ഹാരിസ്ത്" , മുഹമ്മദിനെ കാണുവാനും , യെഹ്ശുവിന്റെ ദൈവികതയെ കുറിച്ച് അറിയിക്കുവാനും, ഒരു ക്രിസ്ത്യൻ സംഘത്തെ മദീനയിലേക്ക് അയച്ചു. (refer Ibn-Hisham Seera പേജ് 555)

വചനം ആകുന്ന ദൈവം ഭൂമിയിൽ അവതരിച്ചതാണ് ദൈവപുത്രനായ യെഹ്ശു മസിഹ. യെഹ്ശു മരിച്ചവരെ ഉയർത്തി , രോഗികളെ സൌഖ്യമാക്കി , അന്ധന് കാഴ്ച നല്കി, അനവധി അത്ഭുതങ്ങൾ ആരാലും കാണിക്കപ്പെടാത്തത് പുരുഷരത്തിൻ നടുവിൽ ചെയ്തു എന്ന് അറിയിച്ചു. യെഹ്ശുവിന്റെ ദൈവീകതയെ ബെന്തപ്പെട്ടു വാദം നടന്നു. മുഹമ്മദ് പക്ഷെ യെഹ്ശുവിന്റെ ദൈവീകതയെ തള്ളി പറഞ്ഞു എന്ന് മാത്രമല്ല, "ഇസ അല്ലാഹുവിന്റെ ആദമിനെ പോലെ ഉള്ള ഒരു അടിമ" എന്നറിയിക്കുകയും ആ വാദത്തിൽ വാദത്തിൽ നിലനില്ക്കുകയും ചെയ്തു. (യെഹ്ശു മസിഹ അല്ല എന്ന് പറഞ്ഞുമില്ല! മസിഹ എന്നാൽ ഒരു പ്രവാചകൻ എന്നാണ് മുഹമ്മദ്‌ ധരിച്ചിരുന്നത് എന്ന് തോന്നുന്നു. മസിഹ വന്നെങ്ങിൽ പിന്നെ എന്തിനു ഒരു പ്രവാചകൻ എന്നൊന്നും മുഹമ്മദിനു അറിയില്ലായിരുന്നിരിക്കണം).
മുഹമ്മദ്‌ അവസാന അടവു പുറത്തെടുത്തു , അതാണ്‌ താഴെ പറയുന്ന ആയത്തു , ഇത് തന്നെയാണ് "ശാപപ്രാര്ത്ഥന" എന്ന "മുബഹാല ":

3:61 "ഇനി നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിനു ശേഷം അവന്‍റെ ( ഈസായുടെ ) കാര്യത്തില്‍ നിന്നോട്‌ ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക്‌ വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും ( കൂടുകയും ചെയ്യാം. ) എന്നിട്ട്‌ കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക്‌ ഉള്ളഴിഞ്ഞ്‌ പ്രാര്‍ത്ഥിക്കാം."

ആദ്യം നജ്രാനിൽ നിന്നും വന്ന ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിൽ ഇല്ലാതിരുന്നിട്ടും ഇതിനു സമ്മതിച്ചു (അപ്പോഴേ തിരസ്കരിചില്ലെങ്ങിൽ മുബഹലയെ ഉണ്ടാകുമായിരുന്നില്ല). അങ്ങനെ മുബഹാല അടുത്ത ദിവസം നിശ്ചയിച്ചു.

ഇസ്ലാമിക വര്ഷം 10 AH സിൽഹജ് 24 ആം തിയതി മുഹമ്മദ്‌ തന്റെ , മകളും (ഫാത്തിമ), മരുമകനും (അലി) , ഫാത്തിമയുടെ കുഞ്ഞുങ്ങൾ ആയ ഹസ്സനും , ഹുസൈനും ചേർത്ത് മുബഹാലക്ക് വന്നു ചേർന്നു. (Al Tabari, Commentary of the Quran, v 2 p 192)

സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ട നജ്രാനിലെ ക്രിസ്ത്യാനികൾ, ശാപ പ്രാർത്ഥനയിൽ നിന്നും പിൻവാങ്ങി, മുഹമ്മദ്‌ പറയുന്നത്ര "ജിസ്സിയ ചുങ്കം" നല്കിക്കോളാം എന്നും , "താങ്കൾക്ക് താങ്കളുടെ മതം, ഞങ്ങള്ക്ക് ഞങ്ങളുടെ മതം " എന്നും ഉള്ള കരാറിൻമേൽ നജ്രാനിലെക്കു തിരികെ പോയി.
സ്ത്രീകളെയും കുട്ടികളെയും കൊണ്ട് വന്നത്, മുഹമ്മദിന്റെ അല്ലാഹുവിലുള്ള വിശ്വാസതയെ ആണ് കാണിച്ചത്‌ എന്നും അത് കണ്ട നജ്രാനിലെ ക്രിസ്ത്യാനികൾ ഭയന്നു ആണ് മുബഹാലയിൽ നിന്നും പിന്മാറിയത് എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങൾ പറയുന്നു. ഇത് മുഹമ്മദിന്റെ വിശ്വാസത്തിന്റെ വിജയം എന്നും, അസത്യം പ്രയോഗിച്ച ക്രിസ്ത്യാനികൾ പേടിച്ചു മടങ്ങി എന്നുമുള്ള ആഹ്വാനത്തോടെ , മുബഹാല ഒരു വിജയമായി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങൾ സമര്തിക്കുന്നു.

മുബഹാലയുടെ വരും വരായികകൾ :
വളരെ പിന്നീട് അനുഭവങ്ങളിൽ നിന്നും പറയപ്പെടുന്നത്‌, മുബഹാലയിൽ പങ്കെടുത്ത് നുണ പറഞ്ഞയാൾ ഒരു വര്ഷം തികക്കുകയില്ല എന്നാണ്, കൂടെ പങ്കെടുത്തവരും ഈ ശാപം വേട്ടയാടപ്പെടും കാലാകാലങ്ങളോളം എന്നുമാണ്.
Commenting on the Bukhari hadith Ibn Hajar says: "Some of the benefits of this hadith is that one can do Mubahala with an opponent if he insists after losing the argument.... What is known by experience is that one who takes part in Mubahala to support falsehood will not survive its first anniversary." (Fath al-Bari, Ibn Hajar al-Asqalani, 8/59 - hadith.al-islam.com/Display/Display.asp?hnum=1&doc=0)

മുഹമ്മദിന്റെ മരണം :
ഇസ്ലാമിക ചരിത്രങ്ങളും മറ്റും പറയുന്നത് , ഇസ്ലാമിക വര്ഷം 11 A.H. റാബി അൽ-അവ്വാൽ 12 ആം തിയതി [12th Rabi' al-Awwal: Death of Muhammad : (11 A.H.) June 8, 632]. എന്ന് വെച്ചാൽ മുബഹാല കഴിഞ്ഞു വെറും മൂന്ന് മാസം പോലും തികഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാം.
10 A.H. സിൽഹജ് - മുബഹാല
11 A.H. മുഹറം
11 A.H. സാഫർ
11 A.H. അൽ-അവ്വാൽ - മുഹമ്മദിന്റെ മരണം.

അവിടുന്ന് ആറു മാസം തികയുന്നതിനു മുൻപ് (അതായതു മുബഹാല കഴിഞ്ഞു 10 മാസം തികയുന്നതിനു മുൻപ്) ഒരേ ഒരു പുത്രിയായ ഫാത്തിമയുടെ മരണം, അതും മുസ്ലിമുകളുടെ തന്നെ കയ്യാൽ(History of al-Tabari, Volume 9 page 187). വേദനിപ്പിക്കുന്നതു എന്തെന്നാൽ കൊല്ലപ്പെടുമ്പോൾ അവർ 6-7 മാസം ഗര്ബിണിയായിരുന്നു. അതിനു ശേഷം അലിയുടെ മരണം അതും മുസ്ലിമുകളുടെ തന്നെ കയ്യാൽ. വിഷം പുരട്ടിയ വാളാൽ , അല്ലി നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോൾ ചതിച്ചു കൊന്നു. ഹസ്സൻ സ്വന്തം ഭാര്യയുടെ കയ്യാൽ , വിഷം കഴിച്ചു മരണപ്പെട്ടു. ഹുസൈൻ , മുസ്ലിമുകളുടെ കൈയ്യാൽ തന്നെ തല ചേധിച്ചു കൊല്ലപ്പെട്ടു .

ആഹ്ൽ അൽ-ബയറ്റ്: "മുഹമ്മദിന്റെ കുടുംബം " (Spiritual Purity)
 
ഖുറാൻ 3:61 "നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക്‌ വിളിച്ചുകൂട്ടാം." എന്ന ആയത്ത് അനുസരിച്ച് "മകളും (ഫാത്തിമ), മരുമകനും (അലി) , ഫാത്തിമയുടെ കുഞ്ഞുങ്ങൾ ആയ ഹസ്സനും , ഹുസൈനും " ആണ് മുഹമ്മദ്‌ കൊണ്ട് വന്നത്. ഇവിടെ ഇസ്ലാമിന്റെ ആത്മീയ വിശുദ്ധി മുഹമ്മദിന്റെ പരമ്പരയിലൂടെ പകരപ്പെടും എന്ന് പറയുന്നു. അതായതു മകൾ ഫാത്തിമയുടെ ഭർത്താവ് അലിയെ കുറിച്ച് മുബഹാല സമയത്ത് പറയുന്നത് "`Ali is of me and I am of `Ali." ("Fadail al-Khamsah" 343/1).

മുബഹാലയിൽ മുഹമ്മദിന്റെ കുടുംബത്തിൽ, വിശ്വാസികളുടെ മാതാവെന്നു പറയപ്പെടുന്ന ആയിഷയൊ, മറ്റു ഭാര്യമാരോ, ബെന്തുക്കളോ ഇല്ലായിരുന്നു. ഇതുമൂലം ഇസ്ലാമിൽ അസഹിഷ്ണുത ഉടലെടുക്കുകയും ചെയ്തു. മുഹമ്മദിന്റെ കാലശേഷം "മുഹമ്മദിന്റെ കുടുംബം" ആണ് (മുബഹാല മുഖാന്തിരം) ഇനി ഇസ്ലാമിനെ നയിക്കേണ്ടത് എന്ന് പറഞ്ഞു ഷിയാക്കളും, മറുവശത്ത് ഇതിനെ ഷിയാകളുടെ അവകാശ വാദം എന്ന് തള്ളി പറഞ്ഞു സുന്നികളും, ഇന്നും തീർത്താൽ തീരാത്ത പകയോടെ ഒരേ ദൈവമായ അല്ലാഹുവിനു വേണ്ടി ഇപ്പോളും തമ്മിൽ കൊന്നു കൊണ്ടിരിക്കുന്നു.
ഇനി മുബഹാലയുടെ ശാപം ആരുടെമേൽ പതിച്ചു എന്നും, ആരാണ് നുണ പറഞ്ഞത് എന്നും മനസ്സിലാക്കാൻ സാധിക്കുമല്ലോ ?

←→ ←→ ←→ ←→←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

1 യോഹന്നാൻ 2 : 22യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ തന്നേ എതിര്‍ക്രിസ്തു ആകുന്നു.23പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.

No comments:

Post a Comment