Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday, 13 May 2015

ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാന്‍ 10:30)

http://truthsetufree.blog.com/files/2015/03/john10.30.png


ചോദ്യം:
യോഹന്നാന്‍ 10:  34 യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? 35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
ദൈവത്തിന്റെ അരുളപ്പാട് കിട്ടിയവരെ ദൈവമക്കള്‍ എന്ന് പറയുന്ന അര്‍ത്ഥത്തില്‍ മാത്രമാണ് യേശു സ്വയം ദൈവം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ യേശു ദൈവം ആണെന്ന് അതിനര്‍ത്ഥം ഇല്ല. ദൈവത്തിന്റെ അരുളപ്പാട്  കിട്ടിയ പ്രവാചകന്‍ മാത്രം.
വിശകലനം:
സാധാരണ പ്രവാചകന്‍ മാത്രമണ് യെഹ്ശു എങ്കില്‍ പ്രവാചകര്‍ സംസാരിക്കുന്ന പോലെ മാത്രം വേണം യെഹ്ശു സംസാരിക്കാനും പ്രവര്‍ത്തിക്കാനും. പക്ഷെ യെഹ്ശു അങ്ങനെ ആയിരുന്നോ?
യോഹന്നാന്‍ 10:30: ഞാനും പിതാവും ഒന്നാകുന്നു.
ഇങ്ങനെ ഏതെങ്കിലും പ്രവാചകന്‍ പറഞ്ഞിട്ടുണ്ടോ?
യോഹന്നാന്‍ 14:10 ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ?
ഇങ്ങനെ മറ്റു പ്രവാചകര്‍ പറഞ്ഞിട്ടില്ല.
യോഹന്നാന്‍ 14:11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ .
ഇങ്ങനെ മറ്റു പ്രവാചകര്‍ പറഞ്ഞിട്ടില്ല.
യോഹന്നാന്‍ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
ഇങ്ങനെ ഒരു പ്രവാചകന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവമക്കള്‍ ആകുവാന്‍ ഉറപ്പുകിട്ടിയിട്ടില്ല.
യോഹന്നാന്‍ 14:26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔർമ്മപ്പെടുത്തുകയും ചെയ്യും.
ഇവിടെ യേശുവിന്റെ നാമത്തില്‍ ആണ് പരിശുധത്മാവ് വരുന്നത്, എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ആ നാമം തള്ളിക്കളഞ്ഞു പല കള്ളപ്രവാചകരും വന്നിട്ടുണ്ട്. ഈ വചനം നിവൃത്തി ആകുന്ന ഭാഗം:
അപ്പോസ്തോല പ്രവൃത്തികള്‍ 2:4 എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കും ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
ഇതുമൂലം;
യോഹന്നാൻ 15:3 ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. 4 എന്നിൽ വസിപ്പിൻ ; ഞാൻ നിങ്ങളിലും വസിക്കും;
അങ്ങനെ ദൈവവചനത്താല്‍, യേശുവിന്റെ നാമത്തില്‍ പിതാവില്‍ നിന്ന് പരിശുധത്മവിനാല്‍ യേശുവും ആയി ഒന്നിക്കാന്‍ സാധിക്കുന്ന അവസ്ഥയെ കൂട്ടിയിണക്കുന്ന പ്രവചനമാണ് യേശു അവിടെ ആവര്‍ത്തിച്ച്‌ പറഞ്ഞതു :
സങ്കീര്‍ത്തനങ്ങള്‍ 82:6 നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു. 7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും. 8 ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ.
ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്, ദൈവമക്കള്‍ ആയിരുന്നാലും, മരിക്കും, പട്ടുപോകുകയും ചെയ്യും എന്നാണു. പക്ഷെ ഉയര്‍ത്തെഴുന്നേറ്റു ന്യായവിധി നടത്തുന്ന ദൈവത്തെയും ആ സങ്കീര്തനത്തില്‍ കാണുന്നു. ഉയര്‍ത്തെഴുന്നേറ്റു ഭൂമിയെ വിധിക്കുന്നത് ആരാണ്? യെഹ്ശു!
എശയ്യാവ് 9:6 ആധിപത്യം അവന്റെ തോളില്‍ ഇരിക്കും;
അവന്നു അത്ഭുതമന്ത്രി,
വീരനാം ദൈവം,
നിത്യപിതാവു,
സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും.
ഇനി യെഹ്ശുവിന്റെ ആ വാക്യങ്ങള്‍ ശ്രദ്ധിക്കുക:
യോഹന്നാന്‍ 10:34 യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? 35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
ഇവിടെ (യേശുവുന്റെ വാക്കുകള്‍ കടം എടുത്താല്‍), “കപട ഭക്തിക്കാരായ പരീശന്മാരെ” യും “വെള്ളപൂശിയ ശവക്കല്ലറകള്‍” എന്ന് വിശേഷിപ്പിക്കേണ്ടി വന്ന മശിഹയെ നിഷേധിച്ച യഹൂദരെയും, “കള്ള പ്രവാചകരെയും” ആണ് ദേവന്മാര്‍ എന്ന് വിളിച്ചത് എന്ന് പറയുക വയ്യ. കാരണം, ”നിങ്ങള്‍”, എന്നാല്‍ ദൈവത്തിന്റെ അരുളപ്പാട് കിട്ടിയവര്‍ മാത്രം ആണെന്ന് തുടര്‍ന്ന് വചനത്തില്‍ കാണാം. പ്രവാചകര്‍ മാത്രമാണോ അപ്പോള്‍ ദൈവമക്കള്‍? അതോ യെഹ്ശുവില്‍ വിശ്വസിക്കുന്നവര്‍ ആണോ? യെഹ്ശു ആകുന്ന ദൈവ വചനത്തെ പിന്പറ്റുന്നവര്‍ക്ക് ലഭിക്കുന്ന ആത്മാവാണ് പരിശുധത്മാവ്. വിരളമായി പഴയനിയമത്തില്‍ കാണുന്ന പ്രവാചകര്‍ക്ക് ലഭിച്ചിരുന്ന ആ ആത്മാവു യേശുവിന്റെ നാമത്തില്‍ അന്ത്യനാളുകളില്‍ എല്ലാവര്ക്കും നല്‍കപ്പെടും എന്ന് പ്രവചനങ്ങള്‍
യോവേല്‍ 2:28 അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.29 ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.
അതിന്റ നിവര്‍ത്തി മനസ്സിലാക്കാന്‍ ഈ ക്രമത്തില്‍ വായിച്ചു നോക്കുക: യോഹന്നാന്‍ 14:10, യോഹന്നാന്‍ 1:12, യോഹന്നാന്‍ 14:26, അപ്പോസ്തോല പ്രവൃത്തികള്‍ 2:4, യോഹന്നാൻ 15:3 (മുകളില്‍ ഉള്ള വചനങ്ങള്‍ തന്നെയാണിത്)
നിങ്ങള്‍ ദേവന്മാര്‍ ആണെന്നു,”ഞാന്‍” തന്നെ പറഞ്ഞു എന്നും യെഹ്ശു ആവര്‍ത്തിക്കുന്നു കൂടെ പറയുന്നു തിരുവെഴുത്തു നീക്കം വരില്ല എന്നു ഉറപ്പും പറയുന്നു. അതിന്റെ പൂര്‍ത്തീകരണം ആണ് പെന്തകൊസ്തു നാളില്‍ സംഭവിച്ചത് (അപ്പോസ്തോല പ്രവൃത്തികള്‍ 2:4). അവിടെ പ്രവചനത്തില്‍ പറയുന്ന പ്രധാനകാര്യം കൂടി യേശു ഈ മറുപടിയിലൂടെ ശ്രദ്ധ കേന്ത്രീകരിക്കുന്നു. “നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും”, പക്ഷെ “ദൈവം എഴുന്നേറ്റു ഭൂമിയെ വിധിക്കും” എന്നും കാണാം.
അങ്ങനെ “നിങ്ങള്‍ ദേവന്മാര്‍ ആണ്” എന്ന് വിളിച്ചവര്‍ ആരെല്ലാം ആണ് എന്നു നമ്മള്‍ കണ്ടു.
“ദൈവവചന(പിന്നീടു ജഡമായി തീര്‍ന്ന മശിഹ) ത്തെ പിന്‍പറ്റി പരിശുധത്മാവ് ലഭിച്ചവരും,
പിന്നീടു ന്യായപ്രമാണത്തില്‍ പലയിടത്തും ഉള്ള പ്രവചന പൂര്‍ത്തീകരണമായി,
യേശു മശിഹ(ആദിയില്‍ ദൈവവചനം ആയിരുന്ന)യുടെ നാമത്തില്‍ പിന്‍പറ്റി  പരിശുധത്മാവ് ലഭിച്ചവരും”.
അങ്ങനെ അവര്‍ (ദേവന്മാര്‍) പിന്‍പറ്റുന്ന ദൈവ വചനം ആയ യെഹ്ശു മശിഹ, സ്വയം ഇത്ര സ്ഫടിക വ്യക്തതയോടെ പറയുന്നു, “ഞാനും പിതാവും ഒന്നാണ്”,  ദൈവവചനം ദൈവത്തോട് കൂടെ ആയിരിക്കുന്ന അവസ്ഥ വെളിവാക്കി താന്‍ തന്നെ ആണ് നിങ്ങള്‍ പിന്‍പറ്റുന്ന ദൈവം എന്ന് ആവര്‍ത്തിച്ച്‌ ഉറപ്പിക്കുകയായിരുന്നു യോഹന്നാന്‍ 10:  34-35. ലൂടെ.
അതാണ്‌ ആദ്യമേ അറിയിച്ചത്;
യോഹന്നാന്‍ 5:22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.
യോഹന്നാന്‍ 3:18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
ഇത്ര മനോഹരമായി നിവര്തിക്കുന്നതു കാണുമ്പോള്‍ അത്യത്ഭുതം എന്നല്ലാതെ എന്ത് പറയേണ്ടു, ഈ പ്രവചനങ്ങളെ ഈ വേദഗ്രന്ഥത്തെ വിശേഷ്പ്പിക്കാന്‍ ഏതു വാക്കുകള്‍ കൊണ്ട് കഴിയും?

2 comments:


  1. ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന്‍ 10:30)

    //#മുഹമ്മദന്‍: മറിച്ചു ആശയത്തിലുള്ള ഐക്യമാണ്\\

    1) വാക്യത്തിനു തൊട്ടു താഴെ: 31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
    (എന്തിനാ കല്ലെടുത്തത്?)
    32 യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
    33 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, #ദൈവദൂഷണം #നിമിത്തവും #നീ #മനുഷ്യനായിരിക്കെ #നിന്നെത്തന്നേ #ദൈവം #ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
    അന്നേരം ദൈവത്വം യേശു അവകാശപ്പെട്ടത് ആളുകള്‍ക് അതും "#മുക്രി #അറബികല്‍‍ക്കല്ല" അസ്സല്‍ യഹൂദര്‍ക്ക് മനസ്സിലായി. ഒരു വാക്യം എടുക്കുമ്പോള്‍ അതിന്റെ സന്ദര്‍ഭം എടുക്കണം മിനിമം ആധ്യയത്തില്‍ അവിടെ തന്നെ ഉണ്ട് അത് വയിക്ക്കാതെ പോകരുത്. മുഹമ്മദ് എന്നവനെ പ്രവാചകന്‍ ആക്കാന്‍ എങ്കില്‍ അവസാന പ്രവാചകന്‍ യോഹന്നാന്‍ ആണ്.

    ലൂക്കാ 16:16 ന്യായപ്രമാണത്തിന്റെയും #പ്രവാചകന്മാരുടെയും കാലം #യോഹന്നാൻ #വരെ ആയിരുന്നു;

    2) ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന്‍ 10:30)
    എന്ന് പറയുന്ന മറ്റൊരു പ്രവാചകനെ കാണിക്ക്കുക അസദ്യം.

    3) "ഞാനും പിതാവും ഒന്നാകുന്നു" , #പിതാവു എന്ന് #വിളിച്ചാ ഏതു #മറ്റൊരു #പ്രവാചകനെ കാണിക്കാനകില്ല.
    ഞങ്ങളുടെ പിതാവ് എന്ന് യൂദ-ക്രൈസ്തവര്‍ പറയുമായിരിക്കാം, "എന്റെ പിതാവ്/ എന്റെ പുത്രന്‍ " എന്ന് ദൂതനോട് ഇടപെട്ട മറ്റൊരു പ്രവാചകന്‍ ഇല്ല.

    4) എബ്രായർ 1:5 “നീ #എന്റെ #പുത്രൻ ; ഞാൻ ഇന്നു നിന്നെ #ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു #പിതാവും അവൻ എനിക്കു #പുത്രനും ആയിരിക്കും” എന്നും #ദൂതന്മാരിൽ ആരോടെങ്കിലും #വല്ലപ്പോഴും #അരുളിച്ചെയ്തിട്ടുണ്ടോ?
    പൗലോസ്‌ ശ്ലീഹാ അന്ന് ചോദിച്ച ആ ചോദ്യം ഇന്നും വിളങ്ങി നില്‍ക്കുന്നു. ഇസ്ലാമിന്റെ ആശയപപരത്ത്വത്തെ അത് ഉണ്ടാകുന്നെനും നൂറ്റാണ്ടുകള്‍ക്കു മുന്നേ ഇത്രയധികം മാരക പരിക്കുകള്‍ ഏല്‍പ്പിച്ച മത്രൌ അപ്പോസ്തോലന്‍ ഉണ്ടോ എന്ന് സംശയമാണ്.


    അന്നേം കൊണ്ട് വരുന്ന ഭാഗം ആണ്
    സങ്കീര്‍ത്തനം 2:7 - ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

    //#മുഹമ്മദന്‍: ദാവീദിനെയും ജനിപ്പിച്ചിട്ടുണ്ട് //

    സങ്കീർത്തനങ്ങൾ - അദ്ധ്യായം 2:4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
    5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
    6 എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
    7 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
    8 എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
    9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
    10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
    11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
    12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
    ഇനി ഉത്തരം പറഞ്ഞെ:
    a) ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും: ദാവീടിനു കൊടുത്തോ?
    b) വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ: ദാവീദിനേ ചുംമ്ബിചാല്‍ നിത്യജീവന്‍ ഉണ്ടെന്നാണോ?
    c) അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.; "ദൈവത്തെ അല്ലാതെ ദാവീദിനെ ശരണം" പ്രാപിക്കുകയോ?

    ഇവയോന്നും ദാവീദിന് ചേരില്ല. മശിഹായെ പറ്റി ദാവീദ് അനേകം പ്രവചനം നടത്തിയവയില്‍ ഒന്നാണ് എന്ന് മനസ്സിലക്ക്കാന്‍ പ്രയാസമുണ്ടോ?

    5) എബ്രായർ 1:6 #ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ #സകലദൂതന്മാരും അവനെ #നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. 7 “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 #പുത്രനോടോ: “ദൈവമേ, #നിന്റെ #സിംഹാസനം എന്നും #എന്നേക്കുമുള്ളതു; നിന്റെ #രാജത്വത്തിന്റെ #ചെങ്കോൽ നേരുള്ള ചെങ്കോൽ.

    ഇങ്ങനെ #ഏതു #പ്രവാചകനോട് പറഞ്ഞിട്ടുണ്ട് അവന്റെ ഏകജാതനായ പുത്രനോടല്ലാതെ?

    മേലെയുള്ള സങ്കീര്‍ത്തനമാണ് ഇവിടെ ഉദ്ധരിക്കുന്നു. ഇതുപോലെ അനേകം തന്നെയുണ്ട്‌ ഇവരുടെ നുണ പ്രചാരങ്ങള്‍. അവര്‍ക്ക് മുഹമ്മദ്‌ നുണ പറയാനുള്ള നിയമം നല്‍കിയിട്ടുണ്ട്. അവരുടെ മേന്മാക്കായി എന്ത് നുണയും പറയാം വാക്കുകള്‍ മാറ്റിക്കളയുകയും ചെയ്യാം. ക്രൈസ്തവര്‍ക്ക് പക്ഷെ നുണപറയുക സാദ്ധ്യമല്ല, അത് പ്രമാണ ലംഖനം കൂടിയാണല്ലോ!

    ReplyDelete
  2. ഒന്നാമത്) ഇസ്ലാമിക അജണ്ട കുത്തികയറ്റാന് ശ്രമിച്ചാല്‍ പക്ഷെ അള്ളാഹു ആരുടെയും പിതാവല്ല "സുറ 112" എന്ന് പറയുന്നതു വഴി മുഹമദ് കള്ളപ്രവാചകന്‍ ആകുന്നു. മുഹമ്മദിന്റെ അറബി ദൈവം ആരുടെയും പിതാവല്ല.

    രണ്ടാമത്‍) യഹൂദരുടെ-ക്രൈസ്തവരുടെ ബൈബിള്‍ ഇനി അന്ഗീകരിച്ചില്ല എങ്കില്‍ 6 ആം നൂറ്റാണ്ടില്‍ ഖുറാന്‍ ഇറക്കും നേരം ക്രൈസ്തവര്‍ ഉപയോഗിച്ച എവെന്കെല്യോന് (ഇന്‍ജീല്‍) 2.41 പ്രകാരം ‍അംഗീകരിച്ച അള്ളാഹു വെറും തമാശയായി പോയി.

    മൂന്നാമത്) ഇനി ആ ഇന്‍ജീല്‍ അല്ല അന്നുള്ള ക്രൈസ്തവര് ഉപയോഗിച്ചത് എങ്കില്‍ അതിനുള്ള തെളിവു ഹാജരാക്കേണ്ടത് അത് നിഷേധിക്കുന്ന മുഹമംദര്‍ തന്നെ. (4 ആം നൂറ്റാണ്ടില്‍ നിന്നും ഉള്ള ക്രോദീകരിച്ച ബൈബിള്‍ ഇന്നും ലഭ്യമാണ് നെറ്റില്‍ വായിക്കാന്‍ കോടക്സ് സിനാട്ടികുസ്)

    ReplyDelete