Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday, 29 May 2015

വിശുദ്ധരുടെ രക്തസാക്ഷിത്വം 1 ആം നൂറ്റാണ്ട് മുതൽ

ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിനു വേണ്ടി ജീവൻ തന്നെ ഉപേക്ഷിക്കുന്ന വാർത്തകൾ നാം ദിനം പ്രതി എന്നോളം മദ്ധ്യപൌരസ്ത്യ നാടുകളിൽ നിന്നും കേൾക്കരുണ്ടല്ലോ. ഏറ്റവും അവസാനം ആയി എതോപ്യയിൽ നിന്നുള്ള വാർത്ത‍ ആണ് നമ്മൾ കേട്ടത്. ക്രിസ്തുവിൽ ഉള്ള വിശ്വാസം ഉപേക്ഷിച്ചാൽ സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നിട്ടു കൂടി അതിനു ശ്രമിക്കാതെ തങ്ങളുടെ രക്ഷിതാവിൽ ഉള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന ഈ വിശുദ്ധരെ നമുക്ക് മറക്കാതിരിക്കാം.

വിശുദ്ധരുടെ രക്തസാക്ഷിത്വം 1 ആം നൂറ്റാണ്ട് മുതൽ ആരംഭിച്ചതും ഇന്നും തുടരുന്നതും ആണ്. ക്രസിസ്തവ സഭയുടെ ചരിത്രം പരിശോദിച്ചാൽ അത് കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ല. ആദ്യത്തെ രക്സ്തസക്ഷിത്വം രേഖ പെടുത്തിയിരിക്കുന്നത് തിരുവെഴുത്തുകളിൽ തന്നെ ആണ്. അപ്പോസ്തോല പ്രവർത്തികൾ പരിശോദിച്ചാൽ അതിൽ രണ്ടു വിശുദ്ധരുടെ രക്തസാക്ഷിത്വം കാണാൻ കഴിയും. ക്രിസ്തുവിനു വേണ്ടി ജീവൻ ബലി നൽകിയ ആദ്യ രക്തസാക്ഷി ആണ് സതെഫനോസ്. അപോസ്തോല പ്രവർത്തികളിൽ 7 അദ്ധ്യായത്തിൽ അത് സവിസ്തരം പ്രതിപാതിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ ശിക്ഷന്മാർ എങ്ങനെ എല്ലാം മരണപെട്ടു എന്ന് ആദ്യകാല സഭാപിതാക്കന്മാരുടെയും, ചരിത്രകാരന്മാരുടെയും എഴുത്തുകളിൽ നിന്നും മനസിലാക്കാം. അതിനെ കുറിച്ചുള്ള ഒരു ചെറു വിവരം.

1). യാക്കോബ് (എ .ഡി 44-45 )
വിശുദ്ധവേദപുസ്തകത്തിൽ പ്രതിപതിക്കുന്ന രണ്ടാമത്തെ രക്സ്താസക്ഷിത്വവും , പന്ത്രണ്ടു ശിക്ഷന്മാരിലെ വിശുദ്ധഗ്രന്ഥത്തിൽ രേഖപെടുത്തപെട്ട ഏക രക്തസാക്ഷിത്വവും ആണ് യക്കൊബിന്റെതു. അപ്പോസ്തോല പ്രവർത്തികളിൽ 12 ആം അദ്ധ്യായം 1 ഉം 2 ഉം വാക്യങ്ങളിൽ അത് ഇങ്ങനെ രേഖ പെടുത്തിയിട്ടുണ്ട്.
അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി. അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. (അപ്പോസ്തോലപ്രവർത്തികൾ 12:1,2 )

2). പത്രോസ് (എ .ഡി 64)
യോഹന്നാന്റെ സുവിശേഷം 21 ആം അദ്ധ്യായത്തിൽ ക്രിസ്തു , പത്രോസ് എങ്ങനെ മരണ പെടും എന്ന് പ്രവചിക്കുന്നുണ്ട്. (യോഹന്നാൻ 21:18-19)
പത്രോസ് എങ്ങനെ മരണപെട്ടു എന്ന് സഭപിതാവായ യൂസേബിയുസ് ആണ് വിവരം തരുന്നത്. അദ്ധ്യേഹം പറയുന്നത് പത്രോസിനെ കുരിശിൽ തറച്ചു കൊന്നു എന്നാണ്. ക്രിസ്തുവിനെ കുരിശിൽ വധിച്ചപോലെ വധിക്കപെടാൻ താൽപര്യം ഇല്ലാതിരുന്നത് കൊണ്ട് പത്രോസിന്റെ തന്നെ അവശ്യ പ്രകാരം തല കീഴായി കുരിശിൽ തറചാണ് പത്രോസിനെ വധിച്ചത്.

3). അന്ത്രയോസ് (എ .ഡി 70 )
പത്രോസിന്റെ സഹോദരനും, ക്രിസ്തുവിനെ പത്രോസിനു പരിജയപെടുതിയവനും ആയ അന്ത്രയോസ് രക്തസാക്ഷി ആയതും കുരിശിൽ തന്നെ. അദ്ധ്യേഹത്തെ വധിച്ചത് ഗ്രീസിലെ അക്കഇയ എന്നാ സ്ഥലത്തെ പട്രെ എന്ന സ്ഥലത്താണ്.

4). തോമസ്‌ (എ .ഡി 70 )
പേർഷ്യ(ഇറാൻ ) മുതൽ ഭാരതം വരെ പ്രേക്ഷിതവേല ചെയ്തു എന്ന് വിശ്വസിക്കുന്ന തോമസ്‌ മരണപെട്ടത്‌ പേർഷ്യയിൽ വച്ചാണ് എന്നും, അല്ല ഭാരതത്തിൽ വച്ചാണ് എന്നും രണ്ടു വാതങ്ങൾ ഉണ്ട്. ഭാരതത്തിൽ വച്ച് കുന്തം കൊണ്ട് കുത്തി ആണ് തോമസിനെ വധിച്ചത് എന്ന് വിശ്വസിക്കുന്നു.

5). പീലിപ്പോസ് (എ .ഡി 54 )
പീലിപ്പോസ് രക്തസാക്ഷി ആയതും കുരിശിൽ തറക്കപെട്ട് തന്നെ. ഫ്രിജിയയിൽ സുവിശേഷം പ്രസംഗിക്കുകയും ( ഇന്നത്തെ തുർക്കിയിൽ) ഹിയെരപോളിസ് എന്നാ സ്ഥലത്ത് വച്ചാണ് അദ്ധ്യേഹം വധിക്കപെട്ടത് എന്ന് വിശ്വസിക്കുന്നു.

6). മത്തായി (എ .ഡി 60-70)
മത്തായി ക്രിസ്തുവിന്റെ സ്വര്ഗരോഹനതിനു ശേഷം 20 വർഷം എങ്കിലും എടുത്താണ് സുവിശേഷം എഴുതിയത് എന്ന് വിശ്വസിക്കുന്നു. 15 വർഷത്തോളം ജെറുസലേമിൽ തന്നെ താമസിച്ചിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്ന കാരണങ്ങൾ ഉണ്ട്. അദ്ധ്യേഹം പിന്നീട് പേർഷ്യ, പാർത്തിയ,മെദെസ് എന്നിവിടങ്ങളിൽ പ്രേക്ഷിതപ്രവർത്തനം നടത്തുകയും, പിന്നീട് വധിക്കപെടുകയും ചെയ്തു. എതോപ്യയിൽ വച്ചാണ് മരണപെട്ടത് എന്നും പറയപെടുന്നു.

7). ബെർതലൊമിയൊ (എ .ഡി 70 )

ഇദ്ധ്യേഹത്തിന്റെ മരണത്തെ കുറിച്ച് വെക്തം ആയ തെളിവുകൾ ലഭ്യം അല്ല എങ്കിലും സഭ അതി കഠിനം ആയ പീഡനതിലൂടെ കടന്നു പോയ ആദിമ നൂറ്റാണ്ടിൽ തന്നെ ഇദ്ധ്യേഹവും മറ്റുള്ള ശിക്ഷരെ പോലെ തന്നെ കുരിശിൽ തറച്ചു മരണപെട്ടു എന്ന് വിശ്വസിക്കുന്നു.

8). യാക്കോബ്(ഹല്‍പൈയുടെ പുത്രൻ, എ .ഡി 63 )
ജെറുസലേമിലെ സഭയുടെ നേതാവായിരുന്ന ഇദ്ധ്യേഹത്തിനെ നിയമന്ജരും ഫരിസേയരും കൂടി ദേവാലയത്തിന്റെ മുകളിൽ നിന്ന് തള്ളി താഴെ ഇട്ടു, ശേഷം കല്ലെറിഞ്ഞും, തല കമ്പ് കൊണ്ട് കുത്തി പൊട്ടിച്ചും വധിച്ചു.

9). ശിമയോന്‍(കാനാന്‍കാരന്‍ എ .ഡി 74 )
ഈജിപ്തിലും, ആഫ്രിക്കയിലെ മറ്റു പ്രദേശങ്ങളിലും, പേർഷ്യയിലും എല്ലാം സുവിശേഷം പ്രസംഗിച്ചു, പിന്നീട് സിറിയൻ ഗവർണറുടെ കീഴിൽ പീഡനവും രക്തസാക്ഷിത്വവും .

10). യൂദാസ് തദേവൂസ് (എ .ഡി 72)
യുദാസ് പേർഷ്യയിലും,അർമെനിയയിലും, സിറിയയിലും പ്രേക്ഷിതപ്രവര്ത്തനം നടത്തി എന്നും. പേർഷ്യയിൽ വച്ച് രക്തസാക്ഷി ആയി എന്നും പാരമ്പര്യം അവകാശപെടുന്നു

11). മത്തിയാസ് (എ .ഡി 70)
മത്തിയാസ് പ്രെക്ഷിത പ്രവര്ത്തനങ്ങളും ആയി എതോപ്യയിൽ എത്തുകയും അവിടെ വച്ച് കുരിശിൽ തറച്ച ശേഷം കല്ലെറിഞ്ഞു കൊന്നു എന്ന് വിശ്വസിക്കുന്നു

12). യോഹന്നാൻ (എ .ഡി 95)
ഡൊമിനിഷ്യൻ ചക്രവര്ത്തിയുടെ കാലത്ത് സഭ അതി കഠിനം ആയ പീടനതിലൂടെ കടന്നു പോയ അവസരത്തിൽ യോഹന്നാനെ പത്മോസ് എന്നാ ദ്വീപിലേക്ക് നാടുകടത്തുകയും അവിടെ വച്ച് അദ്ധ്യേഹം തിരുവേശുത്തുകളിലെ അവസാനത്തെ പുസ്തകം ആയ വെളിപാട്‌ ഗ്രന്ഥം രചിക്കുകയും ചെയ്തു. പിന്നീട് അദ്ധ്യേഹത്തെ തിളച്ച എണ്ണയിൽ ഇട്ടു കൊല്ലാൻ ശ്രമിക്കുകയും അതിൽ നിന്നും അത്ഭുതകരം ആയി രക്ഷപെടുകയും പിന്നീട് സ്വാഭാവിക മരണം വരിച്ചു എന്ന് വിശ്വസിക്കുന്നു

13). പൌലോസ് (എ .ഡി 67)
പൌലോസ് ആദ്യം സഭയെ പീഡിപ്പിക്കുകയും, അത്ഭുതകരം ആയി പിന്നീട് ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുകയും, പല സ്ഥലങ്ങളിലേക്ക് ഒന്നിൽ കൂടുതൽ തവണ പ്രേക്ഷിതയാത്രകൾ നടത്തുകയും ചെയ്തു. നിരവതി ലേഖനങ്ങൾ എഴുതിയ പൌലോസ് തിമോതിയോസിനു എഴുതിയ 2 ആം ലേഖനത്തിൽ താൻ മരണം വരിക്കാൻ പോകുന്നു എന്നുള്ള സൂചന നല്കുന്നുണ്ട്.

നീരോ ചക്രവര്ത്തിയുടെ കാലത്ത് റോമിൽ വച്ച് പൌലോസിനെ കഴുത്ത് അറുത്തു കൊലപെടുത്തി എന്ന് വിശ്വസിക്കുന്നു.
കടപ്പാട് : തോമസ്‌ റയാന്‍ &

No comments:

Post a Comment