Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday, 23 May 2015

പരിശുദ്ധനായ ദൈവം! ഒരു കുറിപ്പ്.


✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ 

ബൈബിളിലെ സത്യദൈവം താന്‍ പരിശുദ്ധന്‍/വിശുദ്ധന്‍ ആകുന്നു എന്ന് പറയുന്നതും തന്നില്‍ വിശ്വസിക്കുന്ന മനുഷ്യരും അങ്ങനെ വിശുദ്ധി കാത്തു സൂക്ഷിക്കേണം എന്ന് പറയുന്നതും വിശുദ്ധ വേദഗ്രന്ഥത്തില്‍ ഉടനീളം കാണാം.
എന്താണ് പരിശുദ്ധി/വിശുദ്ധി എന്ന വാക്കിനു അര്‍ഥം? പരിശുദ്ധി/വിശുദ്ധി പ്രധാനമായും ശുദ്ധിയുടെയും നിർമലതയുടെയും ആശയമാണു നൽകുന്നത്‌. കളങ്കം ഇല്ലാത്ത അവസ്ഥയാണ് പരിശുദ്ധി/വിശുദ്ധിയുടെ ആദ്യ പടി. കളങ്കം എന്നാല്‍ തെറ്റ്/പാപം എന്നൊക്കെ വരാം. ഹൃദയശുദ്ധിയുടെ പാരമ്യം ആണ് പരിശുദ്ധി. സത്യദൈവം നാമെല്ലവരോടും വിശുധരായിരിക്കേണം എന്ന് പറയുന്നതിലെ പ്രധാനയുക്തിയും, ആ പരിശുധിയിലേക്ക് അലിഞ്ഞു ചേരാന്‍, സത്യദൈവത്തോട് അടുക്കാന്‍, അവന്‍ കളങ്കം ഇല്ലാത്തവന്‍ ആയിരിക്കണം. ഹൃദയശുദ്ധി കാത്തു സൂക്ഷിക്കുന്നവന്‍ ആയിരിക്കേണം. ബാഹ്യമായ ശുദ്ധി ഒരുവന്റെ ജീവിത നിലവാരവും ചുറ്റുപാടുള്ള സാഹചര്യങ്ങളില്‍ ഒതുങ്ങുമ്പോള്‍, ഹൃദയശുദ്ധി അവനു മാത്രം സ്വന്തമായി നിലനിര്‍ത്തുവാന്‍ കഴിയുന്നതാണ്.

സത്യദൈവം, താന്‍ പരിശുദ്ധന്‍/വിശുദ്ധന്‍ ആകുന്നു എന്ന് സ്വയമായി തന്നെ അരുളിചെയ്യുന്നതും, അതിനാല്‍ നിങ്ങളും അങ്ങനെ ആയിരിക്കേണം എന്ന് പറയുന്നതും കാണുക:

✡ ലേവ്യ 19:2 നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ .

 നിങ്ങളും വിശുദ്ധരായിരിപ്പിന്‍ എന്ന് പറഞ്ഞത് മൂലം, മനുഷ്യര്‍ക്ക്‌ വിശുദ്ധികാത്തു സൂക്ഷിക്കുകയും, വിശുദ്ധന്‍ ആകാന്‍ സാധിക്കും എന്ന് സത്യദൈവം പറയുന്നതില്‍ നിന്ന് മനസ്സിലാക്കാം. "പക്ഷെ ദൈവത്തിന് തുല്യന്‍ ആര്‍?"(പുറ.15:11) എന്നതിന്റെ അര്‍ത്ഥവ്യാപ്തിയില്‍ നമുക്ക് ദൈവത്തിലേക്ക് അടുക്കാന്‍ ഉള്ള മാര്‍ഗ്ഗം മാത്രമാണ് "വിശുദ്ധി" എന്നും, അതല്ലാതെ, ദൈവത്തിന്റെ വിശുദ്ധിയുടെ തുല്യത കൈവരിക്കാം എന്ന് അര്‍ത്ഥമാക്കുന്നില്ല. അതുപോലെ, പരിശുദ്ധാത്മാവ്, ആ സത്യദൈവതിന്റെ തന്നെ വിശുദ്ധിയില്‍ നിന്നും പകര്‍ന്നു വരുന്ന സത്യദൈവതിന്റെ ആത്മാവ്. ആ ആത്മാവില്‍ വീണ്ടും ജനിക്കാതെ രക്ഷപ്രാപിക്കില്ല എന്നാണു മശിഹ വന്നു അറിയിച്ചതും.

✡ യോഹന്നാന്‍ 3:5 അതിന്നു യേശു: ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

വീണ്ടും ജനിക്കുന്നത് ആത്മാവാണ്, പരിശുദ്ധിയുടെ ആത്മാവ്, അത് മനസ്സ് അല്ലെങ്കില്‍ ഹൃദയത്താല്‍ വിശ്വാസം വഴി നിര്‍മലപ്പെട്ടവാന്‍ ആകണം. അതിനു ഹൃദയത്തിലെ പശ്ചാതാപത്താല്‍ വഴി ഒരുങ്ങണം എന്ന് ക്രൈസ്തവ വിശ്വാസം. അതിനെ ഹൃദയത്തില്‍ പരിശ്ചെധന എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

✡ ഉല്പത്തി 17:1 .. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

അബ്രഹാം പിതാവ് വീണ്ടും ജനിക്കുന്നത് കാണാം. "നിഷ്കളങ്കന്‍", "കളങ്കം ഇല്ലാത്തവന്‍", "ഹൃദയപരമാര്‍ത്ഥന്‍", "വിശുധിയുള്ളവന്‍" ആയിരിക്കേണം എന്നതാണ് ഉടമ്പടിയിലെ പ്രമുഖ വ്യവസ്ഥ തന്നെ. അത് തന്നെ ഇസ്രയേല്‍ മക്കളോടും ഓര്‍മിപ്പിക്കുന്നു, ലേവ്യ 19:2. വീണ്ടും ആവര്‍ത്തിച്ച്‌ പറയുന്നു:

✡ ആവര്‍ത്തന പു 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.
മശിഹ പരിശുദ്ധാത്മവിലൂടെ ഉള്ള ജനനം (യോഹന്നാന്‍ 1:12) വഴി വീണ്ടും വിശുദ്ധി പ്രാപിച്ചു ജനിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തന്നു, യോഹന്നാന്‍ 3:5.

ഇത് തന്നെ വ്യക്തമായി പൌലോസ് ശ്ലീഹ അറിയിച്ചു:

✡ റോമര്‍ 2:29 അകമെ യെഹൂദനായവനത്രേ യെഹൂദൻ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

അങ്ങനെ സത്യദൈവതിന്റെ, നാമം പോലെയോ, അതിലധികമോ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് തന്റെ വിശുദ്ധി, ആ വിശുദ്ധിയെ നിര്‍ത്തി സത്യം ചെയ്യുന്നതു പോലും നമുക്ക് ബൈബിളില്‍ കാണാം.

✡ ആമോസ് 4:2 ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

പ്രാര്‍ത്ഥനകളില്‍ ഏറ്റവും മുഖ്യമായി മുന്നിട്ടു നില്‍ക്കുന്ന സത്യദൈവത്തിന് ഉള്ള സ്തുതി ഈ പരിശുദ്ധി തന്നെ.

✡ യെശയ്യാവ് 6:3 ഒരുത്തനോടു ഒരുത്തൻ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ , പരിശുദ്ധൻ , പരിശുദ്ധൻ ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.
സത്യദൈവതിന്റെ വിശുദ്ധതയും, മനുഷ്യരുടെ ഹൃദയശുദ്ധിയും എങ്ങനെ ബെന്തപെട്ടു നില്‍ക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

No comments:

Post a Comment