Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday, 9 May 2015

അബ്രഹാമും ഫറവോയും, ഖുറാന്റെ ചരിത്ര കൃത്യതയും.


ഹെബ്രുവില്‍ ഉടലെടുത്തതാണ് ഈ നാമം [ אַבְרָהָם] അബ്രഹാം അഥവാ അവ്രഹാം. [בְ] "ബ" അഥവാ "വ". Av അല്ലെങ്ങില്‍ Ab (അബ) എന്നാല്‍ "പിതാവ്" എന്നര്‍ത്ഥം. അബ്രഹാം എന്നാല്‍ Father of Many. എന്നര്‍ത്ഥം.
ബൈബിള്‍ ചരിത്രകാരന്മാരും, മനുഷ്യ സംസ്കാരങ്ങളുടെയും നാഗരികതകളുടെയും ചരിത്രവും വെച്ച് ബൈബിള്ളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌ അബ്രഹാം ജീവിച്ചിരുന്നത് ഏകദേശം 1800-2000 BC-യില്‍ ആണ് എന്നാണ്. യേശുവിന്റെ ജനനാവലി ഇതിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.

(ജനനാവലി > 1 Chronicles 9:1 യിസ്രായേല്മുഴുവനും വംശാവലിയായി ചാര്ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്എഴുതിയിരിക്കുന്നുവല്ലോ).

ബൈബിളില്‍ നിന്നും കണക്കു കൂട്ടിയാല്‍ ലുകൊസ് 3:31-33 ☑ ദാവീദിന്റെ(1000 BC) ► യിശ്ശായിയുടെ ► ഔബേദിന്റെ ► ബോവസിന്റെ ► സല്മോന്റെ ► നഹശോന്റെ ► അമ്മീനാദാബിന്റെ ► അരാമിന്റെ ► എസ്രോന്റെ ► പാരെസിന്റെ ► യേഹൂദയുടെ ► യാക്കോബിന്റെ ► യിസ്ഹാക്കിന്റെ ► അബ്രാഹാമിന്റെ ► തേറഹിന്റെ "മകന്‍"
ദാവീദിന്റെ കാലഘട്ടം (1000 BC എന്നു ചരിത്ര രേഖകള്‍) മുതല്‍ അബ്രഹാമിന്റെ കാലഘട്ടം വരെ 15 നാമങ്ങള്‍ വംശാവലിയില്‍ ചേര്‍ത്തിട്ടുണ്ട്.
ഒരു 55 വയസ്സില്‍ ഒരു പുതിയ പേര് ചേര്‍ക്കപ്പെടുന്നു വംശാവലിയില്‍ എന്നു കണക്കാക്കിയാല്‍ : 55 x 15 = 825 വര്ഷം. ദാവീദിന്റെ കാലഘട്ടം : 1000 BC + 825 വര്ഷം = 1825 ; അതായതു വംശാവലി പ്രകാരം പോലും നോക്കിയാല്‍ 1825 BC അടുപ്പിച്ചുള്ള കാലഘട്ടമാണ് അബ്രഹാമിന്റെ കാലഘട്ടമായി ബൈബിളില്‍ നിന്നും കാണുന്നത്.


യഥാര്‍ത്ഥ വിഷയത്തിലേക്ക്:
1800 BC കാലഘട്ടത്തില്‍ ഈജിപ്ത് ഭരണാധികാരിയെ ഫറവോന്‍ എന്നു വിളിക്കുന്ന രേഖകള്‍ ചരിത്ര ഗെവേഷകര്‍ക്ക് കണ്ടു കിട്ടിയിട്ടില്ല. അബ്രഹാം ഉല്പത്തി 12-ഇല്‍ മിസ്രയെമിലലേക് യാത്രയകുന്നതും, സാറായിയെ ഫറവോന്‍ കൊട്ടാരത്തിലേക്ക് കൊണ്ട് പോയപ്പോള്‍, ഫറവോനെ സത്യദൈവം ദണ്ഡിപ്പിക്കുന്നതും ചെയ്യുന്നതായി ഈ ഭാഗത്ത്‌ വായിക്കുവാന്‍ സാധിക്കും.

1500 BC യോട് അടുപ്പിച്ചാണ് ഫറവോന്‍ എന്നു ഈജിപ്ത് രാജാക്കന്മാരെ വിളിച്ചു തുടങ്ങിയത് എന്നത് കൊണ്ടും, ഖുറാനില്‍ ഇബ്രാഹിം ഈജിപ്ത് രാജാവിനെ , ഫറവോന്‍ എന്നു സംബധന ചെയ്യുന്നില്ല എന്നത് കൊണ്ടും , ബൈബിള്‍ ചരിത്രപരമായ തെറ്റും, ഖുറാന്‍ ചരിത്രപരമായ കൃത്യതയും കാണിക്കുന്നു എന്നാണ് ദാവാക്കാരുടെ പ്രചരണം.

ഇതിലേക്ക് ഒരു ചെറിയ മറുപടി:
പഞ്ചപുസ്തകങ്ങള്‍ എഴിതിയതു മോശയുടെ കാലത്താണ്. അതില്‍ 90%-വും മോശ തന്നെയാണ് എഴുതിയത് എന്നു ടാല്‍മുണ്ടുകള്‍ അവകാശപ്പെടുന്നു. മോശയുടെ കാലം 1400 BC - 1500 BC ആയതിനാല്‍, അന്നത്തെ ആനുകാലിക സമ്പ്രദായം വെച്ച് മിസ്രയീം രാജാവിനെ ഫറവോന്‍ എന്നു സംബോധന ചെയ്യുന്നു.

ഫറോ എന്ന നാമം ഈജിപ്തിലെ രാജകുടുംബങ്ങളില്‍ 3000 BC യോട് അടുപ്പിച്ചു നിലനിന്നിരുന്നു. ഈ രാജകുടുംബങ്ങള്‍ സുര്യ ദേവനില്‍ നിന്നും ജനിച്ചവര്‍ ആണെന്നു ആയിരുന്നു വിശ്വാസം - p'err (ഫര്‍)- സുര്യപുത്രന്‍, എന്നര്‍ത്ഥം വരുന്ന നാമം. എന്നിരുന്നാലും ഭരണാധികാരിയെ, 1500 BC യോട് അടുപ്പിച്ചാണ് ഫറവോന്‍ എന്നു ഈജിപ്ത് രാജാക്കന്മാരെ വിളിച്ചു തുടങ്ങിയത് എന്നാണ് ലഭ്യമായ ചരിത്ര രേഖ. ഉദാഹരണം- 2540 BC യില്‍ pyramid of Giza നിര്‍മ്മിച്ചത്‌ ഫറവോന്‍ കുഫു ആണെന്നു ചരിത്ര രേഖകള്‍. അപ്പോള്‍ 1000 വര്ഷങ്ങള്‍ക്കും മുന്‍പ് ഫറവോന്‍ എന്നു വിളിച്ചിരുന്നോ? അല്ലെങ്ങില്‍ ഈ ചരിത്ര രേഖകള്‍ ഭരണാധികാരിയെ ഫറവോന്‍ എന്നു സംബോധന ചെയ്തതിനു ശേഷം ഉള്ള കാലഘട്ടത്തില്‍ എഴുതിയതാകാം.

☪ ആരാണീ ഇബ്രാഹിം?
ഇബ്രാഹിം 1000 BC യോട് അടുപ്പിച്ചു ജീവിച്ചിരുന്ന അറബിയാണ് എന്ന ഒരു വസ്തുതയാണ് ഇസ്ലാമില്‍ നിന്നും മനസ്സിലാകുന്നത്‌. ഇബ്രാഹിമും ഇസ്മായേലും ആണ് കാബ പണിതത്. ഹദിസുകള്‍ പറയുന്നു, ശലമോന്‍ രാജാവ്‌ യെരുശലേം ദേവാലയം പണിയുന്നതിനു 40 വര്ഷം മുന്പാണ് കാബ പണിയുന്നത് എന്നു.

സഹിഹ് ബക്കാരി 4:55:636
Narated By Abu Dhaar : I said, "O Allah's Apostle! Which mosque was built first?" He replied, "Al-Masjid-ul-Haram." I asked, "Which (was built) next?" He replied, "Al-Masjid-ul-Aqs-a (i.e. Jerusalem)." I asked, "What was the period in between them?" He replied, "Forty (years)." He then added, "Wherever the time for the prayer comes upon you, perform the prayer, for all the earth is a place of worshipping for you."
യെരുശലേം ദേവാലയം പണിയുന്നത് 957 BC എന്നു ചരിത്രം. അപ്പൊ ഇബ്രാഹിമും ഇസ്മായേലും കൂടി കാബ പണിയുന്നത് 997 BC യിലാണ്, മുഹമ്മദിന്റെ ജനനാവലിയും ഇതു സമ്മതിച്ചു തരുന്നു (https://www.facebook.com/photo.php?fbid=1401531136801736&set=gm.598251910273352&type=1).

ഇബ്രാഹിം ഫറവോന്‍ എന്നു സംബോധന ചെയ്യുന്നില്ലാത്തത് ഖുറാന്‍ ചരിത്രപരമായ കൃത്യത കാണിക്കുന്നു എന്നു വാദിക്കുന്നവര്‍, (ബൈബിള്‍ ചരിത്രവും ആയി ചേര്‍ത്ത് വെച്ചും, വംശാവലിയില്‍ നിന്നും അബ്രഹാമിന്റെ കാലഘട്ടം കാണിച്ചത്‌ പോലെ ) ഖുറാനില്‍ നിന്നും :
☑ ഇബ്രാഹിം ആരാണ് ?
☑ ഏതു കാലഘട്ടത്തില്‍ ജീവിച്ചിരുന്നു ?
☑ ഏതു നാട്ടില്‍ ജീവിച്ചിരുന്നു ?
☑ എന്താണ് ഇബ്രാഹിം എന്ന നാമത്തിനു അര്‍ഥം ?
☑ ഇബ്രാഹിമിന്റെ പിതാവ് ആരു ?
☑ എത്ര വയസ്സ് വരെ ഇബ്രാഹിം ജീവിച്ചു ?

ഈ മുകളില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഖുറാനില്‍ (വേണം എങ്കില്‍ ഹദിസും എടുത്തോ "ഖുറാന്‍ മുയുമനും ഉണ്ടല്ലോ അല്ലെ") നിന്നും നല്‍കിയിട്ട്, ആ കാലഘട്ടം തെളിയിച്ചിട്ടു മാത്രമല്ലെ, ഇബ്രാഹിം "ഫറവോന്‍" എന്ന അഭിസംബോധന, വെച്ച് പറയണമോ വേണ്ടായിരുന്നോ എന്നു തീരുമാനിക്കാനും അതനുസരിച്ച് "ഖുറാന്‍ ചരിത്രപരമായ കൃത്യത കാണിക്കുന്നു" എന്നു അവകാശപ്പെടാനും സാധിക്കൂ?

NOTE: ഒന്നുകൂടെ ഓര്‍മിപ്പിക്കുന്നു: ഇബ്രാഹിം ആര് എന്നു ഇസ്ലാമിക താളുകള്‍ വെച്ച് തെളിയിക്കുക അതാണ്‌ വിഷയം. വിഷയത്തില്‍ സംസാരിക്കുക.

1 comment:

  1. തെക്കൻ മെസപ്പൊത്തേമിയയിലെ കൽദായരുടെ പട്ടണമായ ഉറിൽ നിന്ന് ഹാരാൻവഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും "എല്ലാ വിശ്വാസികളുടേയും പിതാവുമായ" അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ കണക്കാക്കുന്നു.
    അപ്പോൾ അബ്രഹാം എങ്ങനെ അറബി ആകും?

    ReplyDelete