Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Lineage. Show all posts
Showing posts with label Lineage. Show all posts

Saturday, 9 May 2015

അവശേഷിക്കപ്പെട്ട 6666 വാക്യങ്ങളുമായി ഖുറാന്‍:-


▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼

അലിയാണ്, യഥാര്‍ത്ഥത്തില്‍ മുഹമ്മദിന്റെ പാരമ്പര്യം കൊണ്ട്പോകേണ്ടത്. മുബാഹലക്കു വന്നപ്പോള്‍ മുഹമ്മദ്‌ കൂട്ടിയത് അലിയെ ആയിരുന്നു. ആ അലിയുടെ പിന്ഘമികള്‍ ആണ് ഷിയാകള്‍. ആ ഷിയാക്കള്‍ പറയുന്നത്, ഖുറാനില്‍ 6666 വാക്യങ്ങള്‍ ആണെന്നാണ് (കാണുക 6666 AYAS). എന്നാല്‍ അലിയും കുടുംബത്തെയും വേട്ടയാടി കൊന്ന സുന്നികള്‍ അവകാശപ്പെടുന്നു 6236 വാക്യങ്ങള്‍ മാത്രമേ ഉള്ളു എന്നു. ആയത്തുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ പോലും 1400 വര്‍ഷങ്ങളായി ഇസ്ലാമിന് സാധിച്ചിട്ടില്ല എന്നതാണ് മുഖ്യമായ വസ്തുത.

 ♦ അലിയും മുഹമ്മദും:
ആമിര്‍ ബ്നു സഅ്ദു ബ്നു അബീവഖാസ്‌ നിവേദനം: മുആവിയത് ബ്നു അബീവഖാസ്‌ സഅ്ദിനോട് കല്പിച്ചു കൊണ്ട് പറഞ്ഞു: ‘അബു തുറാബിനെ (അലിയെ) ചീത്ത പറയാന്‍ നിങ്ങള്‍ക്കെന്താണ് തടസ്സം?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂല്‍ അദ്ദേഹത്തോട് പറഞ്ഞ മൂന്നു കാര്യങ്ങളോര്‍ക്കുമ്പോള്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ കഴിയുകയില്ല. ആ മൂന്നു കാര്യങ്ങളില്‍ ഒരെണ്ണമെങ്കിലും എനിക്കുണ്ടാവുന്നത് ചുവന്ന കുതിരക്കുട്ടി ഉണ്ടാകുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. പ്രവാചകന്‍ ഒരു യുദ്ധഘട്ടത്തില്‍ അദ്ദേഹത്തെ പ്രതിനിധിയാക്കിയപ്പോള്‍ നബി അദ്ദേഹത്തോട് പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. എന്നെ സ്ത്രീകള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലുമാണോ നിര്‍ത്തുന്നത് എന്ന് (അലി) ചോദിച്ചപ്പോള്‍ നബി പറഞ്ഞു: ‘മൂസാന്‍റെ അടുക്കല്‍ ഹറൂനിനുള്ള സ്ഥാനം എന്‍റെ അടുക്കല്‍ നിനക്കുണ്ടാകുന്നത് നിന്നെ തൃപ്തനാക്കുന്നില്ലേ?. പക്ഷേ എനിക്ക് ശേഷം ഒരു പ്രവാചകത്വമില്ല.’ ഖൈബര്‍ യുദ്ധത്തില്‍ നബി അദ്ദേഹത്തോട് പറഞ്ഞത് ഞാന്‍ കേട്ടു. ഇന്ന് അല്ലാഹുവിനെയും റസൂലിനേയും ഇഷ്ടപ്പെടുന്ന ഒരാളുടെ പക്കല്‍ ഞാന്‍ പതാക നല്‍കും. ഞങ്ങള്‍ എല്ലാവരും ആ പതാകയ്ക്ക് മോഹിച്ചു. അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ അലിയോട് എന്‍റെ അടുത്തു വരാന്‍ പറയൂ,’ അപ്പോള്‍ അദ്ദേഹത്തെ അവിടെ കൊണ്ടുവന്നു. അദ്ദേഹത്തിനു ചെങ്കണ്ണായിരുന്നു. അപ്പോള്‍ നബി അദ്ദേഹത്തിന്‍റെ ഇരു കണ്ണിലും തുപ്പി. പതാക അദ്ദേഹത്തിന്‍റെ കൈവശം നല്‍കി. അള്ളാഹു അദ്ദേഹം മുഖേന വിജയം നല്‍കി. ‘അവരോടു പറയുക: വരൂ, നമ്മുടെ മക്കളേയും നിങ്ങളുടെ മക്കളേയും വിളിക്കുക’ എന്ന വചനം ഇറങ്ങിയപ്പോള്‍ നബി അലിയേയും ഫാത്വിമയെയും ഹസനിനേയും ഹുസൈനിനേയും വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു: ‘ഇവരാണ് എന്‍റെ ആളുകള്‍ .’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 32)

♦ അബുബക്കര്‍ ആണ് ഖുറാന്‍ ആദ്യം ശേഖരിക്കാന്‍ ശ്രമിച്ചത്. അല്‍-യാമ യുദ്ധത്തില്‍ ഖുറാ വിഭാഗത്തില്‍ പെടുന്നവര്‍ വളരെയധികം മരിച്ചപ്പോള്‍, ബാക്കിയുള്ള ഖുറാന്‍ ബാക്കിയുള്ളവരില്‍ നിന്ന് ശേഖരിക്കാന്‍ അബുബക്കര്‍ നിര്ബെന്തനയത്.
സൈദ്‌ ബിന്‍ താബിത് നിവേദനം: അബു-ബക്കര്‍ അസ-സിദ്ദിക്ക് യമാമയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി എന്നെ അയക്കുകയുണ്ടായി. ഉമര്‍ ബിന്‍ അല്‍-ഖത്താബ്  അവനോടു കൂടെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അബു ബക്കര്‍ എന്നോട് പറഞ്ഞു, "ഉമ്മര്‍ എന്റെ അടുത്ത് വന്നു അറിയിച്ചു , " യമാമ യുദ്ധ ദിവസം അത്യാഹിതത്തില്‍ മരിച്ചവരില്‍ ഖുറാന്റെ ഖുറകള്‍ക്കുള്ള നഷ്ടം കനത്തതാണ്, കൂടാതെ ഇനിയുള്ള യുദ്ധഭൂമികളില്‍ ഖുറാ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ മരണം സംഭവിക്കുകയും, അതുമൂലം ബഹുലബാഗം ഖുറാനും നഷ്ടപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. അതിനാല്‍ ഞാന്‍ താങ്കളോട് ( അബു ബക്കരിനോട്) നിര്‍ദേശിക്കുന്നു , ഖുറാന്‍ ശേഖരിക്കാന്‍ ആജ്ഞ ഇടുവാന്‍." ഉമ്മരിനോട് ഞാന്‍ പറഞ്ഞു "അല്ലാഹുവിന്റെ അപോസ്തോലന്‍ ചെയ്യാത്ത കാര്യം ഞാന്‍ എങ്ങനെയാണ് ചെയ്യുക." ( സഹിഹ് ബുഖാരി  പുസ്തകം 61: 509: കാണുക)

♦ അതിനുശേഷം ഖുറാന്‍ ശേഖരിച്ച ഉതമാന്‍,  എല്ലാ ഖുരനുകളും അതുവരെയുണ്ടായിരുന്നത് തപ്പിയെടുത്തു കത്തിച്ചു കളഞ്ഞു എന്നാണു പറയുന്നത് (സഹിഹ് ബുഖാരി വാള്യം 6, പുസ്തകം 61, വാക്യം.510.  കാണുക )

♣ ഇത്കൊണ്ടാണ് ഷിയാകളുടെ ഹധിസുകളുടെ പ്രസക്തി : "യഥാര്‍ത്ഥ ഖുറാനില്‍ പതിനേഴായിരം അയത്തുകള്‍ ഉണ്ട്" (അല്‍ ഷാഫി, വോള്യം. 2 പ. 616)  . ♣

♦ ഇത് ശെരി വെച്ച് കൊണ്ട് തന്നെ സുയുതിയും പറയുന്നു:
നാഫില്‍ നിന്നും അയ്യൂബില്‍ നിന്നും ഇസ്മായില്‍ ഇബ്ന്‍ ഇബ്രാഹിം അറിയിക്കുന്നു, ഇബ്ന്‍ ഉമ്മര്‍ പറയുന്നു: " 'ഞാന്‍ മുഴുവന്‍ ഖുറാനും നേടിയിരിക്കുന്നു' എന്നു നിങ്ങളില്‍ ആരും തന്നെ പറയാതിരിക്കട്ടെ. ഖുറാന്റെ ബഹുലഭാഗവും അപ്രത്യക്ഷം ആയിരിക്കെ, അവന്‍ എങ്ങനെ അറിയാനാണ് അതിന്റെ പൂര്‍ണത? മറ്റൊരുവിധത്തില്‍ അവനു പറയാം 'എന്തവിശേഷിക്കുന്നുവോ അത് ഞാന്‍ നേടിയിരിക്കുന്നു എന്നു' (അസ-സുയുതി, അല്‍-ഇത്ഖ്‌അന്‍ ഫീ ഉലും അല്‍-ഖുറാന്‍, പി.524)
[It is reported from Ismail ibn Ibrahim from Ayyub from Naafi from Ibn Umar who said: "Let none of you say 'I have acquired the whole of the Qur'an'. How does he know what all of it is when much of the Qur'an has disappeared? Rather let him say 'I have acquired what has survived.'" (as-Suyuti, Al-Itqan fii Ulum al-Qur'an, p.524)]

✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢ 
✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢ 

 ☪  കളഞ്ഞു പോയ ആയത്തുകലിലേക്ക് കടക്കാം: ☪ 

✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢ 
✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢  ✢ 

◄ 1 ► ഖുറാനില്‍ നിന്നും കളഞ്ഞു പോയ ആയത്തും, തവ്ബയുടെ അത്ര പോന്ന സുറയും:
"ബരത്തിനത്രയും (തവബ) നീളവും തീവ്രതയുമുള്ള ഒരു സുറ ഞങ്ങള്‍ ഉരുവിടരുണ്ടായിരുന്നു. എന്നുവരികിലും ഞാന്‍ അതില്‍ ഈ പറയുന്നതോഴികെ മറന്നു പോയി: "രണ്ടു താഴ്വര മുഴുവന്‍ സമ്പത്ത് ഉണ്ടായിരുന്നാലും, ആദത്തിന്റെ പുത്രന്‍ മൂന്നാമത് ഒരു താഴ്വര കൂടി കാംക്ഷിക്കും, എന്നാല്‍ പൂഴിക്കല്ലാതെ മറ്റൊന്നിനും അവന്റെ വയറു നിറക്കാന്‍ കഴിയുകയില്ല".( സഹിഹ് മുസ്ലിം, Vol. 2, p.501 കാണുക ).

ഇബിന്‍ അബ്ബാസ്‌ നിവേദനം, അല്ലാഹുവിന്റെ പ്രവാചകന്‍ പറയുന്നത്: "ആദത്തിന്റെ പുത്രന് രണ്ടു താഴ്വര സമ്പത്ത് ഉണ്ടായാലും, അവന്‍ അതുപോലെയുള്ള മൂന്നാമത്തെ താഴ്വര സമ്പത്തിനായി കാംക്ഷിക്കും. എന്നാല്‍ പൂഴിക്കു മാത്രമേ ആദത്തിന്റെ പുത്രനെ സംതൃപ്ത്തി നല്‍ക്കാന്‍ കഴിയൂ" (സഹിഹ് മുസ്ലിം : bk. 5, no. 2285 കാണുക)

◄ 2 ► ഖുറാനില്‍ നിന്നും എടുത്തു കളഞ്ഞ , അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഉബയ്യെ പഠിപ്പിച്ച ആയത്തുകള്‍ :
ഇബിന്‍ അബ്ബാസിന്റെ ആഖ്യാനം: ഉമാര്‍ പറഞ്ഞു "ഞങ്ങളില്‍ ഉത്തമനായ ഒരു ഖുറാന്‍ പാരായണക്കരനയിരുന്നു ഉബയ്യ്, എന്നിരുന്നാലും അവനന്റെ പാരായണത്തിലെ ഏതാനും ചിലത് ഞങ്ങള്‍ ഉപേക്ഷിച്ചു". ഉബയ്യ് പറയുന്നത് "അല്ലാഹുവിന്റെ അപോസ്തലന്റെ വായില്‍ നിന്നാണ് ഞാന്‍ അവയെ പഠിച്ചത്, എന്തിനു വേണ്ടിയായാലും ആ ആയത്തുകള്‍ ഞാന്‍ ഉപേക്ഷിക്കില്ല".(സഹിഹ് ബുഖാരി Vol. 6, p.489 കാണുക )

◄ 3 ► ഖുറാനില്‍ നിന്നും കാണാതായ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലുന്ന ആയത്തു :
സത്യവും പ്രകാശിപ്പിക്കുന്നതായ വിശുദ്ധ ഗ്രന്ഥവും നല്‍കി അള്ളാഹു മുഹമ്മദിനെ അയച്ചു, അള്ളാഹു വെളിപ്പെടുതിയത്തില്‍ രജമിനുള്ള (കല്ലെറിഞ്ഞു വ്യഭിചാരികളെ കൊല്ലുവാനുള്ള നിയമം) ആയത്തുകള്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ അത് പാരായണം ചെയ്യുകയും, മനസ്സിലാക്കുകയും ഓര്‍ത്തിരിക്കുകയും ചെയ്തു. അല്ലാഹുവിന്റെ അപ്പോസ്തോലന്‍ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷ നടപ്പാക്കിയിരുന്നു, അതിനാല്‍ അദ്ദേഹത്തിന് ശേഷം ഞങ്ങളും. വളരെ നാളുകള്‍ക്ക് ശേഷം ആരെങ്കിലും, 'അല്ലഹുവിനാല്‍, രജമിനെ കുറിച്ചുള്ള ആയത്തുകള്‍ അല്ലാഹുവിന്റെ പുസ്തകത്തില്‍ കാണുന്നില്ല' എന്നു പറയുകയും, അതിനാല്‍ അവര്‍ അള്ളാഹു വെളിപ്പെടുത്തിയതുപേക്ഷിച്ചു വഴി തെറ്റി പോകും എന്നു ഞാന്‍ ഭയപ്പെടുന്നു ( സഹിഹ് അല്‍-ബുഖാരി വാള്യം 8:539)
[കൂടുതല്‍ വാക്യങ്ങള്‍ക്കു sahih Muslim 17:4194 -> http://www.usc.edu/org/cmje/religious-texts/hadith/muslim/017-smt.php#017.4194 ; sahih bukhari 82:816 -> http://www.searchtruth.com/book_display.php?book=82&translator=1&start=0&number=816#816]

കല്ലെറിഞ്ഞു കൊല്ലുന്ന ആ ആയത്തു കാണുക:
Zirr ibn Hubaish reported: "Ubayy ibn Ka'b said to me, 'What is the extent of Suratul-Ahzab?' I said, 'Seventy, or seventy-three verses'. He said, 'Yet it used to be equal to Suratul-Baqarah and in it we recited the verse of stoning'. I said, 'And what is the verse of stoning'? He replied, 'The fornicators among the married men (ash-shaikh) and married women (ash-shaikhah), stone them as an exemplary punishment from Allah, and Allah is Mighty and Wise."' (As-Suyuti, Al-Itqan fii Ulum al-Qur'an, p.524).

◄ 4 ► ഖുറാനില്‍ നിന്നും കാണാതെയായ , നിക്കാഹു അസാധുവാക്കുന്ന മുലയൂട്ടല്‍ ആയത്തു:
ആയിഷ അറിയിക്കുന്നു , ഖുറാനില്‍ പത്തു സ്പഷ്ടമായ മുലയൂട്ടല്‍ നടത്തിയാല്‍ നിക്കാഹു നിയമനുസരനമല്ലാത്തതാകും എന്നുള്ള വെളിപാട് ഉണ്ടായിരുന്നു, പിന്നീടു അതു അഞ്ചു സ്പഷ്ടമായ മുലയൂട്ടല്‍ പകരം വെച്ച് റദ്ദുചെയതു അനന്തരം അല്ലാഹുവിന്റെ അപ്പോസ്തോലന്‍ മരിക്കുകയും, ആ സമയത്തിന് മുന്‍പെ അത് വിശുദ്ധ ഖുറാനില്‍ ഉണ്ടായിരുന്നു. (സഹിഹ് മുസ്ലിം 8:3421

◄ 5 ► മുഹമ്മദ്‌ തന്നെ അള്ളാഹു അറിയിച്ചതു മറന്നു പോകുന്നു:
അബു സലാമ ബിന്‍ അബ്ദുര്‍-റഹ്മാന്‍ പറയുന്നു: സൈദ്‌ അല്‍-ഖുധ്രിയോടു ഞാന്‍ ചോദിച്ചു, "ഖാദറിലെ രാത്രിയെ കുറിച്ച് അല്ലാഹുവിന്റെ അപ്പോസ്തോലന്‍ സംസാരിച്ചത് കേട്ടുവോ?", അദ്ദേഹം ദൃഢമായി തന്നെ മറുപടി നല്‍കി, "ഒരിക്കല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ അപ്പോസ്തലനോട് കൂടെ പത്തു ദിവസത്തിനിടയില്‍ ഇതികഫില്‍ ആയിരുന്നു, അനന്തരം ഞങ്ങള്‍ ഇരുപതാം നാളിലെ പ്രഭാതത്തില്‍ പുറത്തു വരികയും അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഇരുപതിന് ഒരു പ്രബോധനം നടത്തുകയും ചെയ്തു പറഞ്ഞു, 'ഖാദറിലെ രാത്രിയില്‍ എന്നെ അറിയിച്ചതിനെ കുറിച്ച് മറന്നു പോയി'." (സഹിഹ് ബുഖാരി 21:252

ശ്രദ്ധിക്കുക: ബ്രാകറ്റില്‍ കൊടുത്തിരിക്കുന്നത്‌ മുഖവുരക്കെടുക്കാന്‍ കഴിയാത്തതിന് 2 കാരണങ്ങള്‍ ഉണ്ട്

(1) ബ്രാകറ്റില്‍ കൊടുത്തത് പിന്നീടു ഉള്ള ഇസ്ലാമിക പണ്ഡിതര്‍, യാഥാര്താതില്‍ അവിടെ അതില്ല. അര്‍ഥം മാറ്റിമറിക്കാനും, വളച്ചൊടിക്കനും ബ്രകെറ്റില്‍ കൊടുത്തത് കാരണമാകുന്നു
(2) ഇവിടെ ആ രാത്രിയിലെ ആയത്തുകള്‍ അല്ല ആ തിയതിയാണ് മറന്നത് എന്നു ബ്രകെറ്റില്‍ സമര്തിചിരിക്കുന്നു, എങ്കില്‍ തിയതി ഉള്ള ഒരു dozen ആയത്തുകള്‍ ഒന്ന് കാണിക്കാമോ? എങ്കില്‍ മാത്രമേ, ഈ ബ്രാകറ്റില്‍ കൊടുത്തത് കുറച്ചെങ്കിലും വിശ്വസിക്കാവൂ എന്നു പറയാന്‍ കഴിയൂ.

✪  ✪  ഖുറാനില്‍ നിന്ന് തന്നെ ഖുറാന്‍ മാറി മറിയുന്നു എന്നതിന് തെളിവ്: ✪  ✪ 

വാക്കിനു സ്ഥിരത ഇല്ലാത്ത അവസ്ഥ, മാറ്റി പറയാന്‍ ആണെങ്കില്‍ എന്തിനു അത് അവതരിപ്പിച്ചു?
◄ ഖുറാന്‍ 2:106 ► വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?
◄ ഖുറാന്‍ 16:101 ► ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.

അടുത്ത കളഞ്ഞു പോയ അയതുകള്‍ക്ക് വേണ്ടിയും കൈകടത്തലുകള്‍ക്ക് തെളിവുകളും നല്‍കി തുടരും.......

NB:വിഷയത്തില്‍ നിന്ന് സംസാരിക്കുക #ZM

അബ്രഹാമും ഫറവോയും, ഖുറാന്റെ ചരിത്ര കൃത്യതയും.


ഹെബ്രുവില്‍ ഉടലെടുത്തതാണ് ഈ നാമം [ אַבְרָהָם] അബ്രഹാം അഥവാ അവ്രഹാം. [בְ] "ബ" അഥവാ "വ". Av അല്ലെങ്ങില്‍ Ab (അബ) എന്നാല്‍ "പിതാവ്" എന്നര്‍ത്ഥം. അബ്രഹാം എന്നാല്‍ Father of Many. എന്നര്‍ത്ഥം.
ബൈബിള്‍ ചരിത്രകാരന്മാരും, മനുഷ്യ സംസ്കാരങ്ങളുടെയും നാഗരികതകളുടെയും ചരിത്രവും വെച്ച് ബൈബിള്ളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്‌ അബ്രഹാം ജീവിച്ചിരുന്നത് ഏകദേശം 1800-2000 BC-യില്‍ ആണ് എന്നാണ്. യേശുവിന്റെ ജനനാവലി ഇതിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.

(ജനനാവലി > 1 Chronicles 9:1 യിസ്രായേല്മുഴുവനും വംശാവലിയായി ചാര്ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്എഴുതിയിരിക്കുന്നുവല്ലോ).

ബൈബിളില്‍ നിന്നും കണക്കു കൂട്ടിയാല്‍ ലുകൊസ് 3:31-33 ☑ ദാവീദിന്റെ(1000 BC) ► യിശ്ശായിയുടെ ► ഔബേദിന്റെ ► ബോവസിന്റെ ► സല്മോന്റെ ► നഹശോന്റെ ► അമ്മീനാദാബിന്റെ ► അരാമിന്റെ ► എസ്രോന്റെ ► പാരെസിന്റെ ► യേഹൂദയുടെ ► യാക്കോബിന്റെ ► യിസ്ഹാക്കിന്റെ ► അബ്രാഹാമിന്റെ ► തേറഹിന്റെ "മകന്‍"
ദാവീദിന്റെ കാലഘട്ടം (1000 BC എന്നു ചരിത്ര രേഖകള്‍) മുതല്‍ അബ്രഹാമിന്റെ കാലഘട്ടം വരെ 15 നാമങ്ങള്‍ വംശാവലിയില്‍ ചേര്‍ത്തിട്ടുണ്ട്.
ഒരു 55 വയസ്സില്‍ ഒരു പുതിയ പേര് ചേര്‍ക്കപ്പെടുന്നു വംശാവലിയില്‍ എന്നു കണക്കാക്കിയാല്‍ : 55 x 15 = 825 വര്ഷം. ദാവീദിന്റെ കാലഘട്ടം : 1000 BC + 825 വര്ഷം = 1825 ; അതായതു വംശാവലി പ്രകാരം പോലും നോക്കിയാല്‍ 1825 BC അടുപ്പിച്ചുള്ള കാലഘട്ടമാണ് അബ്രഹാമിന്റെ കാലഘട്ടമായി ബൈബിളില്‍ നിന്നും കാണുന്നത്.


യഥാര്‍ത്ഥ വിഷയത്തിലേക്ക്:
1800 BC കാലഘട്ടത്തില്‍ ഈജിപ്ത് ഭരണാധികാരിയെ ഫറവോന്‍ എന്നു വിളിക്കുന്ന രേഖകള്‍ ചരിത്ര ഗെവേഷകര്‍ക്ക് കണ്ടു കിട്ടിയിട്ടില്ല. അബ്രഹാം ഉല്പത്തി 12-ഇല്‍ മിസ്രയെമിലലേക് യാത്രയകുന്നതും, സാറായിയെ ഫറവോന്‍ കൊട്ടാരത്തിലേക്ക് കൊണ്ട് പോയപ്പോള്‍, ഫറവോനെ സത്യദൈവം ദണ്ഡിപ്പിക്കുന്നതും ചെയ്യുന്നതായി ഈ ഭാഗത്ത്‌ വായിക്കുവാന്‍ സാധിക്കും.

1500 BC യോട് അടുപ്പിച്ചാണ് ഫറവോന്‍ എന്നു ഈജിപ്ത് രാജാക്കന്മാരെ വിളിച്ചു തുടങ്ങിയത് എന്നത് കൊണ്ടും, ഖുറാനില്‍ ഇബ്രാഹിം ഈജിപ്ത് രാജാവിനെ , ഫറവോന്‍ എന്നു സംബധന ചെയ്യുന്നില്ല എന്നത് കൊണ്ടും , ബൈബിള്‍ ചരിത്രപരമായ തെറ്റും, ഖുറാന്‍ ചരിത്രപരമായ കൃത്യതയും കാണിക്കുന്നു എന്നാണ് ദാവാക്കാരുടെ പ്രചരണം.

ഇതിലേക്ക് ഒരു ചെറിയ മറുപടി:
പഞ്ചപുസ്തകങ്ങള്‍ എഴിതിയതു മോശയുടെ കാലത്താണ്. അതില്‍ 90%-വും മോശ തന്നെയാണ് എഴുതിയത് എന്നു ടാല്‍മുണ്ടുകള്‍ അവകാശപ്പെടുന്നു. മോശയുടെ കാലം 1400 BC - 1500 BC ആയതിനാല്‍, അന്നത്തെ ആനുകാലിക സമ്പ്രദായം വെച്ച് മിസ്രയീം രാജാവിനെ ഫറവോന്‍ എന്നു സംബോധന ചെയ്യുന്നു.

ഫറോ എന്ന നാമം ഈജിപ്തിലെ രാജകുടുംബങ്ങളില്‍ 3000 BC യോട് അടുപ്പിച്ചു നിലനിന്നിരുന്നു. ഈ രാജകുടുംബങ്ങള്‍ സുര്യ ദേവനില്‍ നിന്നും ജനിച്ചവര്‍ ആണെന്നു ആയിരുന്നു വിശ്വാസം - p'err (ഫര്‍)- സുര്യപുത്രന്‍, എന്നര്‍ത്ഥം വരുന്ന നാമം. എന്നിരുന്നാലും ഭരണാധികാരിയെ, 1500 BC യോട് അടുപ്പിച്ചാണ് ഫറവോന്‍ എന്നു ഈജിപ്ത് രാജാക്കന്മാരെ വിളിച്ചു തുടങ്ങിയത് എന്നാണ് ലഭ്യമായ ചരിത്ര രേഖ. ഉദാഹരണം- 2540 BC യില്‍ pyramid of Giza നിര്‍മ്മിച്ചത്‌ ഫറവോന്‍ കുഫു ആണെന്നു ചരിത്ര രേഖകള്‍. അപ്പോള്‍ 1000 വര്ഷങ്ങള്‍ക്കും മുന്‍പ് ഫറവോന്‍ എന്നു വിളിച്ചിരുന്നോ? അല്ലെങ്ങില്‍ ഈ ചരിത്ര രേഖകള്‍ ഭരണാധികാരിയെ ഫറവോന്‍ എന്നു സംബോധന ചെയ്തതിനു ശേഷം ഉള്ള കാലഘട്ടത്തില്‍ എഴുതിയതാകാം.

☪ ആരാണീ ഇബ്രാഹിം?
ഇബ്രാഹിം 1000 BC യോട് അടുപ്പിച്ചു ജീവിച്ചിരുന്ന അറബിയാണ് എന്ന ഒരു വസ്തുതയാണ് ഇസ്ലാമില്‍ നിന്നും മനസ്സിലാകുന്നത്‌. ഇബ്രാഹിമും ഇസ്മായേലും ആണ് കാബ പണിതത്. ഹദിസുകള്‍ പറയുന്നു, ശലമോന്‍ രാജാവ്‌ യെരുശലേം ദേവാലയം പണിയുന്നതിനു 40 വര്ഷം മുന്പാണ് കാബ പണിയുന്നത് എന്നു.

സഹിഹ് ബക്കാരി 4:55:636
Narated By Abu Dhaar : I said, "O Allah's Apostle! Which mosque was built first?" He replied, "Al-Masjid-ul-Haram." I asked, "Which (was built) next?" He replied, "Al-Masjid-ul-Aqs-a (i.e. Jerusalem)." I asked, "What was the period in between them?" He replied, "Forty (years)." He then added, "Wherever the time for the prayer comes upon you, perform the prayer, for all the earth is a place of worshipping for you."
യെരുശലേം ദേവാലയം പണിയുന്നത് 957 BC എന്നു ചരിത്രം. അപ്പൊ ഇബ്രാഹിമും ഇസ്മായേലും കൂടി കാബ പണിയുന്നത് 997 BC യിലാണ്, മുഹമ്മദിന്റെ ജനനാവലിയും ഇതു സമ്മതിച്ചു തരുന്നു (https://www.facebook.com/photo.php?fbid=1401531136801736&set=gm.598251910273352&type=1).

ഇബ്രാഹിം ഫറവോന്‍ എന്നു സംബോധന ചെയ്യുന്നില്ലാത്തത് ഖുറാന്‍ ചരിത്രപരമായ കൃത്യത കാണിക്കുന്നു എന്നു വാദിക്കുന്നവര്‍, (ബൈബിള്‍ ചരിത്രവും ആയി ചേര്‍ത്ത് വെച്ചും, വംശാവലിയില്‍ നിന്നും അബ്രഹാമിന്റെ കാലഘട്ടം കാണിച്ചത്‌ പോലെ ) ഖുറാനില്‍ നിന്നും :
☑ ഇബ്രാഹിം ആരാണ് ?
☑ ഏതു കാലഘട്ടത്തില്‍ ജീവിച്ചിരുന്നു ?
☑ ഏതു നാട്ടില്‍ ജീവിച്ചിരുന്നു ?
☑ എന്താണ് ഇബ്രാഹിം എന്ന നാമത്തിനു അര്‍ഥം ?
☑ ഇബ്രാഹിമിന്റെ പിതാവ് ആരു ?
☑ എത്ര വയസ്സ് വരെ ഇബ്രാഹിം ജീവിച്ചു ?

ഈ മുകളില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഖുറാനില്‍ (വേണം എങ്കില്‍ ഹദിസും എടുത്തോ "ഖുറാന്‍ മുയുമനും ഉണ്ടല്ലോ അല്ലെ") നിന്നും നല്‍കിയിട്ട്, ആ കാലഘട്ടം തെളിയിച്ചിട്ടു മാത്രമല്ലെ, ഇബ്രാഹിം "ഫറവോന്‍" എന്ന അഭിസംബോധന, വെച്ച് പറയണമോ വേണ്ടായിരുന്നോ എന്നു തീരുമാനിക്കാനും അതനുസരിച്ച് "ഖുറാന്‍ ചരിത്രപരമായ കൃത്യത കാണിക്കുന്നു" എന്നു അവകാശപ്പെടാനും സാധിക്കൂ?

NOTE: ഒന്നുകൂടെ ഓര്‍മിപ്പിക്കുന്നു: ഇബ്രാഹിം ആര് എന്നു ഇസ്ലാമിക താളുകള്‍ വെച്ച് തെളിയിക്കുക അതാണ്‌ വിഷയം. വിഷയത്തില്‍ സംസാരിക്കുക.

Friday, 8 May 2015

മുഹമ്മദു ഇസ്മയെലില്‍ നിന്നോ?


ഒരു മുസ്ലിമിനോട്‌ ചോദിച്ചാല്‍ 'അതെ' എന്നുത്തരം കിട്ടും.
തെളിവ് ചോദിച്ചാല്‍ വന്നിട്ട് പറയും മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട് എന്നു.
എന്നാല്‍ തെളിവ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. മുഹമ്മദ്‌ പറഞ്ഞിട്ടുള്ളത് ആകെ ഒരു ചെറിയ അറ്റം മാത്രമാണ്.

മുഹമ്മദ്‌ പറയുന്നു "ഞാന്‍ മുടാര്‍ സമുദായത്തില്‍ പെട്ടവന്‍ ആകുന്നു എന്നു ജിബെരെല്‍ മലക്ക് പറഞ്ഞിട്ടുണ്ട്" (Ibn Sa'd, Kitab al-Tabaqat al-Kabir, Volume I, p. 4).

അതായതു മുഹമ്മദിന് പോലും തന്റെ പരമ്പര അറിയില്ല എന്നതാണ് വസ്തുത. അതും മലക്ക് പറഞ്ഞു കൊടുക്കേണ്ടി വന്നു.

ഇനിയും സ്പഷ്ടമായ (സ്പഷ്ടത ഖുരനിലോ ഇസ്ലാമിന്റെ ഒരു ഗ്രന്ഥത്തിലും ഇല്ല) തെളിവ് അവിശ്യപ്പെട്ടാല്‍, മുസ്ലിമുകളെല്ലാം ഹറാം കല്പിച്ചിട്ടുള്ള ഇബ്ന്‍-ഇഷക്-നെ പിടിക്കേണ്ടി വരും. ഇബ്ന്‍-ഇഷക്- ഇന്റെ , മുസ്ലിം ഒന്നടങ്കം വിശ്വാസ യോഗ്യമല്ല എന്നു പറഞ്ഞു തള്ളിയ കിത്താബു "സിറാത് രസുല്‍ അല്ലഹ്", നിന്നും മുസ്ലിംകള്‍ മുഹമ്മദിന്റെ പരമ്പര ഇതാണ് എന്നു പറഞ്ഞു കാണിച്ചു തരും. അതില്‍ നിന്നും പകര്‍ത്തിയ ഇബ്ന്‍-ഹിഷാം , തന്റെ സിരത്തിലും ഇതു ഉള്‍ക്കൊളിച്ചിട്ടുണ്ട് വള്ളി പുള്ളി തെറ്റാതെ.
പരിശോധിക്കാം:

ഇബ്ന്‍-ഹാഷിം (ഇബ്ന്‍-ഇഷക്) പറയുന്നു:
1) Muhammad was the son of "Abdullah, (മുഹമ്മദ്‌- 7ആം നൂറ്റാണ്ടില്‍ ജീവിച്ചതായി പറയപ്പെടുന്നു)
2) b. "Abdu'l-Muttalib (whose name was Shayba),
3) b. Hashim (whose name was Amr),
4) b. "Abdu Manaf (whose name was al-Mughira),
5) b. Qusayy (whose name was Zayd).
6) B. Kilab,
7) b. Murra,
8) b. Ka'b,
9) b. Lu'ayy,
10) b. Ghalib,
11) b. Fihr,
12) b. Malik,
13) b. al-Nadr,
14) b. Kinana,
15) b. Khuzayma,
16) b. Mudrika (whose name was "Amir),
17) b. Ilyas,
18) b. Mudar,
19) b. Nizar,
20) b. Ma' add,
21) b. "Adnan", (BC നാലാം നൂറ്റണ്ടില്‍ ജീവിച്ചിരുന്നതായി പറയുന്നു)
22) b. Udd (or Udad),
23) b. Muqawwam,
24) b. Nahur,
25) b.'Tayrah,
26) b. Ya'rub,
27) b. Yashjub,
28) b. Nabit,
29) b. Isma'il, bin Ibrahim (???? ഏതു നൂറ്റാണ്ടില്‍. ഇബ്രാഹിം എന്നാല്‍ അബ്രഹാം എങ്കില്‍ 1800 BC യില്‍ ജീവിച്ചിരുന്നു)

(അദ്നാണ് ശേഷം ആണ് പലരും പലതും തോന്നിയ പോലെ മുഹമ്മദിന്റെ പരമ്പര എഴുതി വെച്ചിരിക്കുന്നത്. പക്ഷെ ഇബിന്‍-ഹിഷാമിന്റെ (ഇഷഖില്‍ നിന്നും കടം കൊണ്ട) സിരാതില്‍ ഉള്ള പരമ്പര മാത്രം ആണ് നീതി പുലര്‍ത്തുന്നത് എന്ന ഇസ്ലാമിന്റെ വാദഗതി പ്രകാരം, ആ പരമ്പരയാണ് ഇവിടെ എടുത്തിരിക്കുന്നത്.)

✫ ഇതില്‍ നമ്മള്‍ കാണുന്നത് ഇസ്മയിലിന്റെ മകന്‍ നബിറ്റ്-ഇല്‍ നിന്നും BC 4-ആം നൂറ്റാണ്ടിലെ അദ്നാന്‍-നില്‍ നിന്നും 7 ആം നൂറ്റാണ്ടിലെ മുഹമ്മദ് വരെ.

✫ അദ്നനില്‍ നിന്നും മുഹമ്മദ്‌ വരെ '20' പരമ്പര നാമങ്ങള്‍ കാണാം, പിതാക്ക്കന്മാരുടെ കാലയളവ്‌ ഇതില്‍ നമ്മുക്കു ഏകദേശം കണക്കാക്കാം.
400 BC - 700 AD = 1100 വര്ഷം - > 20 നാമങ്ങള്‍.
"55 വര്‍ഷത്തില്‍ ഒരാള്‍ എന്ന കണക്കു."
അറബികള്‍ 20-25 വയസ്സിനുള്ളില്‍ പല വിവാഹങ്ങള്‍ കഴിക്കുന്ന പതിവുള്ളവര്‍ ആണ് അന്നും ഇന്നും, എന്നാലും 55 വയസ്സില്‍ ഒരു പുതിയ പരമ്പര സമ്മതിക്കാം. ഇതില്‍ ഒരു വിധം എല്ലാ ഇസ്ലാമിക കിത്താബുകളും ഒരുപോലെ ആണ്.

✫ അദ്നാണ് ശേഷം, ഇസ്മായില്‍ വരെ "8 പേര്‍".
അദ്നാന്‍ ► ഉദാദ് ► മുഖ്‌ആവ്വം ► നഹുര്‍ ► ടയ്രഹ് ► യറുബ് ► യശ്ജുബ് ► നബിറ്റ് ► ഇസ്മായില്‍


മേല്‍ പറഞ്ഞ വിധത്തില്‍ "55 വര്‍ഷത്തില്‍ ഒരാള്‍ എന്ന കണക്കു" പ്രകാരം, ഇസ്മായില്‍(ഇബ്രാഹിം) ജീവിച്ചിരുന്ന കാലഘട്ടം കണക്കുകൂട്ടാം.
8 x 55 = 440 വര്ഷം,

~400 BC + 440 വര്ഷം = 840 BC. (ഏകദേശം 900 BC)
ഇതു ശരിയാണോ? ഇസ്മിക ഗ്രന്ഥങ്ങള്‍ പറയും ഇതു ശെരിയാനു എന്നു.
Sahih Bukhari 55:585 Narrated Abu Dhar: I said, "O Allah's Apostle! Which mosque was first built on the surface of the earth?" He said, "Al-Masjid-ul-,Haram (in Mecca)." I said, "Which was built next?" He replied "The mosque of Al-Aqsa ( in Jerusalem) ." I said, "What was the period of construction between the two?" He said, "Forty years." He added, "Wherever (you may be, and) the prayer time becomes due, perform the prayer there, for the best thing is to do so. (http://www.searchtruth.com/book_display.php…)
ആദ്യം പണിത മുസ്ലിം ആരാധനാലയം കാബ, 40 വര്‍ഷത്തിനു ശേഷം പണിതത് യെരുശലേം ദേവാലയം.

ചരിത്രം പറയുന്നു യെരുശലേം ദേവാലയം ശലമോന്‍ പണിതത് "c. 970-c. 930 BC" യില്‍ ആണ്. അപ്പൊ കാര്യങ്ങള്‍ ശരിയായി. "c. 970-c. 930 BC" യില്‍ യെരുശലേം ദേവാലയം ശലമോന്‍ പണിയുന്നതിനു തൊട്ടു മുന്‍പ് ഇബ്രാഹിമും-ഇസ്മയിലും കാബ അറേബ്യയില്‍ പണിതു (ക. 1000 BC യില്‍).
ശലമോന്‍ രാജാവിന്റെ കാലത്തു അറേബ്യയില്‍ ജീവിച്ചിരുന്ന ഇബ്രാഹിമും- ഇസ്മയിലും കബ പണിതു എന്ന വസ്തുതയാണോ അപ്പോള്‍ യഥാര്‍ത്ഥ മുഖം? (ഈ കണക്കു വെച്ച് ഇസ്ലാമിന് എല്ലാം ശെരിയാണ്‌, പക്ഷെ ലോകത്തിനു ഇസ്ലാം ഒരു പെരുംനുണയും)

✫ അബ്രഹാം ജീവിച്ചിരുന്ന കാലഘട്ടം, 1800 BC എന്നാണ് ചരിത്രകാരന്മാര്‍ പറഞ്ഞിരിക്കുന്നത്. ബൈബിളില്‍ നിന്നും കണക്കു കൂട്ടാം
മത്തായി 1:2അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക്‍ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;3യെഹൂദാ താമാരില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;4ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;5ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;6യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു;

അബ്രഹാം (~?? BC) >> ഇസഹാക്ക് >> യാകോബ് >> യഹൂദ >> പാരെസ് >> ഹെസ്രോന്‍ >> ആരാമ് >> അമ്മീനാദാബ് >> നഹശോന്‍ >> ശല്മോന്‍ >> ബോവസ് >> ഔബേഥ്‌ >> യിശ്ശായി >> ദാവീദ് >> ശലമോന്‍(~1000 BC)
ഇവിടെ 14 പരമ്പര നാമങ്ങള്‍ നല്‍കിയിരിക്കുന്നു. മേല്‍ പറഞ്ഞ 55 വയസ്സ് (മുഹമ്മദ്‌ മുതല്‍ അദ്നാന്‍ വരെ വിശ്വസനീയമായ അളവ് ഏതാണോ അത് വെച്ചു ത്രാസ്സില്‍ തൂക്കാം) , അതേ അളവ് വെച്ച് ഇവിടെ അളക്കാം.
55 x 14 = 770 വര്ഷം.

1000 BC + 770 വര്ഷം = 1770 >> ~1800 BC. (ചരിത്ര പരമായും ഇതു സാധൂകരിക്കുനുണ്ട് അബ്രഹാം ജീവിച്ചിരുന്നത് 1800 BCയില്‍ ആണ് എന്നു). ഏകദേശം 800 വര്‍ഷത്തിനു 14 പരമ്പര നാമങ്ങള്‍ നല്‍കിയിരിക്കുന്നു.~1000 BC മുതല്‍ ~1800 BC വരെയുള്ള കാലയളവില്‍ നല്‍കിയിരിക്കുന്ന ഈ പരമ്പര, അദ്നാന്‍നു മുകളിലേക്ക് എടുത്തപ്പോള്‍ മുഹമ്മദിന്റെ പാരമ്പര്യം കുഴഞ്ഞു മറിഞ്ഞത് പോലെ ആയില്ല.

✫ ഇനിയാണ് ചോദ്യം ✫
1) യഹൂദരുടെ പോലെ പാരമ്പര്യങ്ങള്‍ "Records" ആയി സൂക്ഷിക്കുന്ന പതിവ് അറബികല്‍ക്കില്ലയിരുന്നു. അതിനു ഒരു രേഖയുമില്ല. മുഹമ്മദിനെ പോലെ മറ്റു ഒരാളുടെയും പരമ്പര അറബികള്‍ ഇതു പോലെ കാണിക്കുന്നതായി അറിവില്ല. പിന്നെ ഇബ്ന്‍-ഇഷക്-നു മുഹമ്മദിന്റെ പരമ്പര എങ്ങനെ കിട്ടി?

2) ശെരിയായ കണക്കുകള്‍ പ്രകാരം - മുഹമ്മദിന്റെ ഈ കൊടുത്തിട്ടുള്ള പരമ്പര യാഥാര്തമാകാന്‍ വഴിയുണ്ടോ?

ഒരു കരണവശാലും ഇല്ല എന്നു പറയാന്‍ കാരണം,
400 BC - 1800 BC വരെ ആകെ 7 പരമ്പര നാമങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്.
അതായതു 400 BC - 1800 BC = 1400 വര്‍ഷത്തിനു 7 പരമ്പര.
ഏകദേശം 200-220 വര്‍ഷത്തിനു ഒരു നാമം എന്നാണ്. അത് ഒരു കാരണവശാലും വായ്മൊഴിയായി പകരപ്പെടുവാന്‍ കഴിയുകയില്ല.

☑ ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നതും സ്ഥിതീകരിച്ചതുമായ ഒരു കാര്യം, ഈസമയിലില്‍ നിന്ന് അല്ല മുഹമ്മദ്‌. അല്ലെങ്ങില്‍ ഇസ്മയിലില്‍ നിന്നും ആണ് എന്നു ഒരു തെളിവുമില്ലാതെ വെറുതെ അവകാശപ്പെടാം. കണ്ണമടച്ച് ബുദ്ധിയില്ലാത്തവര്‍ വിശ്വസിച്ചു കൊള്ളുംയിരിക്കും.
ഒരു തെളിവുമില്ലാതെ പ്രവാചകത്വം അവകാശപ്പെട്ട പോലെ മറ്റൊരു അവകാശം, അബ്രഹമില്‍ നിന്നും ആണ് മുഹമ്മദ്‌. ഇസ്മായില്‍ ആണ് ദൈവത്തിന്റെ വാഗ്ദാനം. അദ്ധേഹത്തില്‍ നിന്നും ആണ് മുഹമ്മദ്‌ അറബികള്‍ തുടങ്ങിയവര്‍ എന്നു.
അറബികള്‍ ഇസ്മയെലില്‍ നിന്നും ആണോ?