ഖുറാന്‍ ക്രോടീകരണം എങ്ങനെ നടന്നു എന്ന് എല്ലാവര്ക്കും അറിയാമായിരിക്കും, അതിലെ ന്യൂനതകളും പ്രശ്നങ്ങളും ഒട്ടനവധി ഉണ്ട്. ഖുറാന്‍ ആയത്തുകള്‍ മനപ്പാഠം ആക്കിവെച്ചിരുന്ന വളരെയാളുകള്‍ യമ്മാമ യുദ്ധത്തില്‍ മരണപ്പെടുകയും, ശേഷിബാക്കിയുള്ളവരില്‍ നിന്ന് ഓര്‍ത്തു വെച്ചത് എഴുതിക്കാന്‍ ശ്രമം തുടങ്ങിയതാണ് അവസാനം ഖുറാന്‍ ആയി രൂപപ്പെടുന്നതിലെ തുടക്കം.
ഇങ്ങനെ ഉത്തമന്‍ ഉണ്ടാക്കിയെടുത്ത ഖുറാന്‍ തന്നെ പല രീതിയില്‍ വായിച്ചിരുന്നു എന്ന് മനസിലാക്കാം. ഖുറാന്‍ വായനക്കാര്‍ തന്നെ പലവിധം ഉണ്ടായിരുന്നു.
▶ നാഫി (മദീന കാലഘട്ടം 785 AD)
▶ ഇബിന്‍ കതിര്‍ (മെക്ക കാലഘട്ടം 737 AD)
▶ അബു അമര്‍ അല്‍-ആല (ദാമാസ്കാസ് കാലഘട്ടം 770 AD)
▶ ഇബ്ന്‍ അമീര്‍ (ബസര കാലഘട്ടം 736 AD)
▶ ഹംസ (കുഫ്ഹ കാലഘട്ടം 772 AD)
▶ അല്‍-ഖിസാഇ (കുഫ്ഹ കാലഘട്ടം 804 AD)
▶ അബു ബക്കര്‍ അസിം (കുഫ്ഹ കാലഘട്ടം 778 AD)
അവരില്‍ നിന്ന് കേട്ടെഴുത്തുകാര്‍ എഴുതിയ വെത്യാസം അനുസരിച്ച് 7 തരം ഖുറാനുകള്‍ ഉണ്ട്. ഇതിന്‍ പ്രകാരം കേട്ടെഴുത്തുകാര്‍ എഴുതിയ ഖുറാനുകള്‍ പലതരം ഉണ്ട്. അവയില്‍ പ്രധാനമായവ താഴെ കൊടുക്കുന്നു.
▶ വാരഷ് ഖുറാന്‍ (അല്ജീറിയ, സുഡാന്‍, ടുനിസിയ തുടങ്ങീ രാജ്യങ്ങളില്‍)
▶ ഖാലുന്‍ ഖുറാന്‍ (ലിബിയ ഖത്തര്‍ന്റെ ചിലയിടങ്ങളില്‍)
▶ ഹഫ്സ് ഖുറാന്‍ (പൊതുവേ മുസ്ലിം പ്രദേശങ്ങളില്‍)
▶ അല്‍-ദൂരി (പടിഞ്ഞാറന്‍ അഫ്രിക്കകളിലും ചില സുഡാന്‍ പ്രദേശങ്ങളിലും)
ഇനിയും അനേകം ഖുറാനുകള്‍ ഉണ്ട്, പക്ഷെ മുകളില്‍ പറഞ്ഞവയും ചേര്‍ത്ത് ഒരു പത്തു പന്ത്രണ്ടു ഖുരാത്തുകള്‍ ഒഴികെയുള്ളവയെല്ലാം ഭൂരിഭാഗമായ ഇസ്ലാമിക പണ്ഡിതര്‍ തെറ്റായ പാരായണം എന്ന് പറഞ്ഞു തള്ളി കളയാറുണ്ട് ഹടിസുകള്‍ തള്ളും പോലെ. അങ്ങെനെ ഈ ഖുരനുകളെ അടിസ്ഥാനപ്പെടുത്തി മൂന്നു തരം ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഉണ്ട്.
(1) വാക്കുകളും പദങ്ങളും അര്‍ത്ഥങ്ങളും വത്യസ്തപ്പെട്ടു നില്‍ക്കുന്ന പലതരം അറബി ഖുരനുകളെ (ഖുരാആത്താണ് എന്ന് അവകാശം) ഹദിസുകളെ പോലെ തന്നെ ഇസ്ലാമിക പണ്ഡിത സമൂഹം സഹിഹ് ഖുറാന്‍, ഷദ ഖുറാന്‍, ദഈഫ് ഖുറാന്‍, ബാതില്‍ ഖുറാന്‍. ഇതില്‍ ബാതില്‍ എന്നാല്‍ വ്യാജം എന്നര്‍ത്ഥം, അപ്പോള്‍ ഖുറാനിലും ഉണ്ട് വ്യാജന്‍ എന്നര്‍ത്ഥം.
[കാണുക: http://archive.org/…/Introduction-to-Sciences-of-the-Quran-… ]
(2) വെത്യസങ്ങള്‍ ഉണ്ടെങ്ക്ളിലും എല്ലാം അല്ലാഹുവില്‍ നിന്ന് തന്നെ എന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ഇസ്ലാമിക പണ്ഡിത വിഭാഗം. അവരുടെ വാദം അനുസരിച്ച് ഈ വെത്യസങ്ങള്‍ മുഹമ്മദ് തന്നെ വത്യസ്തമായി പറഞ്ഞതനുസരിച്ച് വന്നതായതിനാല്‍ എല്ലാം ശരി തന്നെ [Labib-As-Said,The_Recited_Koran: A_History_of_the_First_Recorded_Version, page. 53]
(3) ഇതില്‍ ഒരു ഖുറാആത്ത – ഖുറാന്‍ ഒഴികെ മറ്റെല്ലാം തെറ്റുകള്‍ മനുഷ്യര്‍ തന്നെ വരുത്തിയതാണ് എന്നാണു അഭിപ്രായം. ഇത് പ്രകാരം പത്തോളം വെത്യസ്ത അറബി ഖുറാനില്‍ തങ്ങളുടെ മാത്രമായിരിക്കാം ശരി എന്നും ആണ് മറ്റൊരു വിഭാഗം. [Taahaa Husayn, Fi'l-Adab al-jaahilii, pp. 98-99]
വിഷയത്തില്‍ നിന്ന് പറഞ്ഞു വരുന്നത് ഈ ഏഴു ഖുറാനും തമ്മില്‍ 4000 അക്ഷരങ്ങളുംമായോ, പദങ്ങളും, വാക്യഘടനകളുംമായി വെത്യാസം ഇന്നും നിലനില്‍ക്കുന്നു. നമുക്ക് ഇവയില്‍ പ്രധാനപ്പെട്ട ഖുരനുകള്‍ – ഹഫ്സ് & വാരഷ് തമ്മില്‍ ഉള്ള വെത്യാസങള്‍ ഒന്ന് നോക്കാം.
അര്‍ഥങ്ങള്‍ തന്നെ മാറിമറയുന്ന വാചകങ്ങള്‍:
♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒
▶ 1 ◀
ഹഫ്സ് ഖുറാന്‍ പ്രകാരം: ‘naghfir’ എന്നാല്‍ ‘നാം പൊറുത്തു തരുന്നു’
2:58 Wa-ith qulna odkhuloo hathihialqaryata fakuloo minha haythu shi/tum raghadan wadkhulooalbaba sujjadan waqooloo hittatun ‘naghfir’lakum khatayakum wasanazeedu almuhsineen
▼ .. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് …▼
വാരഷ് ഖുറാന്‍ പ്രകാരം: “yugfar” എന്നാല്‍ “അവന്‍ പൊറുത്തു തരുന്നു”
▼… നിങ്ങളുടെ പാപങ്ങള്‍ “അവന്‍” പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ….▼
ഇതിലെ അതിശയോക്തി എന്താണ് എങ്കില്‍:
▷ അല്ലാഹുവിന്റെ വചനം ആണ് ഖുറാന്‍ എങ്കില്‍ , “അവന്‍ പൊറുത്തു” തരുക, എന്നതില്‍ അള്ളാഹു പറയുന്ന അവന്‍ ആര്?
▷ അല്ല ഇനി “അവന്‍ പൊറുത്തു” മുഹമ്മദ് പറയുന്നു എങ്കില്‍ മുഹമ്മദിന്റെ വചനം ആണ് ഖുറാന്‍ അല്ലെ?
▷ ഗിബ്രേല്‍ പറഞ്ഞാലും തതൈവ. ജിബ്രെലിന്റെ വാചകങ്ങള്‍ ഖുറാനില്‍ കേറിയിരിക്കുന്നു എന്ന് അര്‍ഥം. അല്ലെ?
♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒
▶ 2 ◀
2:140 Am taqooloona inna ibraheema
ഹഫ്സ് ഖുറാന്‍ പ്രകാരം: taqooloona എന്നാല്‍ “നിങ്ങള്‍ പറയുന്നതു”
▼…അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? …..▼
വാരഷ് ഖുറാന്‍ പ്രകാരം: yaqooloona എന്നാല്‍ “അവര്‍ പറയുന്നത്”
▼…അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ അവര്‍ പറയുന്നത്? …..▼
▷ അള്ളാഹു നിങ്ങള്‍ എന്ന് ആണ് പറഞ്ഞതെങ്കില്‍, അത് ഇസ്ലാം മതക്കാര്‍ ആയിരിക്കാം. അല്ലെ?
▷ അള്ളാഹു അവര്‍ എന്നാണു പറഞ്ഞതെങ്കില്‍, അത് അമുസ്ലിങ്ങള്‍ ആയിരിക്കണം. അല്ലെ?
▷ അങ്ങനെ എങ്കില്‍ വാരഷ് പ്രകാരം ഉള്ള വചനം അല്ലെ കൂടുതല്‍ ഉത്തമം? ഹഫ്സ് തെറ്റാകുകയും ചെയ്യും?
♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒
▶ 3 ◀
3:81 Wa-ith akhatha Allahumeethaqa annabiyyeena lama ataytukummin kitabin
ഹഫ്സ് ഖുറാന്‍ പ്രകാരം: ataytukummin എന്നാല്‍ “ഞാന്‍ നിങ്ങള്ക്ക് തന്നു”
▼ … അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം …▼
വാരഷ് ഖുറാന്‍ പ്രകാരം: atyanakum എന്നാല്‍ “ഞങ്ങള്‍ (നാം) നിങ്ങള്ക്ക്”
▼…അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) : ഞങ്ങള്‍ (നാം) നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം…▼
▷ അള്ളാഹു ഇവിടെ ബഹുവചനം(plural) ആകുന്ന കാഴ്ചയാണ് കാണുന്നത്. മറ്റു പലയിടങ്ങളിലും ഉണ്ട് നാം എന്നാ പ്രയോഗം. അങ്ങനെ എങ്കില്‍ അല്ലാഹുവിന്റെ കൂടെ ഉള്ളത് ആര്?
▷ഇനി majestic plural, royal plural എന്ന് സ്വയം ബഹുമാനാര്‍ത്ഥം പറയുന്നു എന്ന് അല്ലാഹുവിനു പറയാന്‍ കഴിയില്ല. കാരണം ; രാജാക്കന്മാരും മറ്റും പറയുന്ന royal plural നു അര്‍ഥം തന്നെ “ഞാനും ദൈവവും” എന്നാണു.
♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒
▶ 4 ◀
21:4 Qaala rabbee yaAAlamu alqawla fee assama-iwal-ardi wahuwa
ഹഫ്സ് ഖുറാന്‍ പ്രകാരം: “Qaala” എന്നാല്‍ “അവന്‍ പറഞ്ഞു”
▼അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലും പറയപ്പെടുന്നതെല്ലാം അറിയുന്നു. ….▼
വാരഷ് ഖുറാന്‍ പ്രകാരം: “Qul” എന്നാല്‍ “പറയുക”
▼പറയുക: എന്‍റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലും പറയപ്പെടുന്നതെല്ലാം അറിയുന്നു. ….▼
ഇതില്‍ വളരെയധികം ശ്രധിക്ക്കേണ്ട വസ്തുത
▷ ഹഫ്സ് പ്രകാരം അദ്ദേഹം പറഞ്ഞു, എന്ന് പറഞ്ഞാല്‍, ആര് ആണ് അദ്ദേഹം എന്ന് അള്ളാഹു സംബോധന ചെയ്യുനതു?
▷ അദ്ദേഹം എന്നത് ഇനി ജിബ്രേല്‍ ആണെങ്കില്‍, ജിബ്രെലിന്റെ വചനം ഖുറാനില്‍ വന്നു. അത് അലാഹുവിന്റെ വചനം ആണ് ഖുറാന്‍ എന്ന വിസ്വസയോഗ്യതയെ ചോദ്യം ചെയ്യുന്നില്ലേ?
▷ എങ്കില്‍ വാരഷ് ആണ് യഥാര്‍ത്ഥ ആയത്തു. ഹഫ്സ തള്ളണം അല്ലെ?
♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒
▶ 5 ◀
4:152 bayna ahadin minhum ola-ikasawfa “yu/teehim” ojoorahum wakana Allahu ghafooranraheema
ഹഫ്സ് ഖുറാന്‍ പ്രകാരം: “yu/teehim” എന്നാല്‍ “അവന്‍ നല്‍കുന്നതാണ്”
▼…അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അവന്‍ നല്‍കുന്നതാണ്….▼
വാരഷ് ഖുറാന്‍ പ്രകാരം: nuutiihimuu എന്നാല്‍ “നാം നല്‍കുന്നതാണ്”
▼…അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് നാം നല്‍കുന്നതാണ്…..▼
ഇതിലെ അതിശയോക്തി എന്താണ് എങ്കില്‍ ആദ്യം പറഞ്ഞ പോലെ:
▷ അല്ലാഹുവിന്റെ വചനം ആണ് ഇതെങ്കില്‍ “അവന്‍ പൊറുത്തു” തരുക എങ്കില്‍ അള്ളാഹു പറയുന്ന അവന്‍ ആര്?
▷ അല്ല ഇനി “അവന്‍ പൊറുത്തു” മുഹമ്മദ് പറയുന്നു എങ്കില്‍ മുഹമ്മദിന്റെ വചനം ആണ് ഖുറാന്‍ അല്ലെ?
▷ ഗിബ്രേല്‍ പറഞ്ഞാലും തതൈവ. ജിബ്രെലിന്റെ വാചകങ്ങള്‍ ഖുറാനില്‍ കേറിയിരിക്കുന്നു എന്ന് അര്‍ഥം. അല്ലെ?
♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒ ♒
ഖുറാന്റെ വചനങ്ങള്‍ , അല്ലാഹുവിന്റെ വചനങ്ങള്‍ മാത്രം , എന്ന് ആരോപിക്കുമ്പോള്‍, അങ്ങനെ അല്ല അത് മുഹമ്മദ് കെട്ടിച്ചമച്ചതാണ് ഇവയൊക്കെ എന്ന വസ്തുതയിലേക്ക് അല്ലെ ഈ വെത്യസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്?
♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢♢
ഖുറാന്‍ ക്രോടീകരണത്തെ കുറിച്ച് വായിക്കാന്‍ ;
ഖുറാനിലെ വിട്ടുപോയതും മറന്നതും കത്തിച്ചു കളഞ്ഞതും അങ്ങനെ നിരവധി കൈവിട്ടു പോയ ആയതുകളെ കുറിച്ച് വായിക്കാന്‍:
{6666 വാചകങ്ങളിലെ 4000 വെത്യസങ്ങള്‍ എല്ലാം ഇവിടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെങ്കിലും പരമാവധി വെത്യസങ്ങള്‍ ഭാഗങ്ങളായി ഇവിടെ ചര്‍ച്ച ചെയ്യാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു. വായനകളില്‍ മാത്രമേ അറബിക് ഖുരാനുകളില്‍ വെത്യസമുള്ളു എന്ന് അവകാശപ്പെടുന്ന മുസ്ലിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. കുറച്ചു വെത്യസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താത്പര്യമുള്ളവ – ആല്‍ബം കൂടെ ഇടുന്നു…}
No comments:
Post a Comment