Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday, 13 May 2015

പഴയ നിയമവും ജിഹാദും തമ്മിലുള്ള വെത്യാസം

പല ദാവാക്കാരും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് പഴയ നിയമത്തില്‍ യഹോവ യോസ്രായേല്‍ ജനത്തിനോട് യുദ്ധം ചെയ്യാന്‍ കല്പിച്ചതുമായി ധാര്‍മ്മികമായി ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത അല്ലാഹുവിന്‍റെ യുദ്ധകല്പനകളെ താരതമ്യപ്പെടുത്തുക എന്നുള്ളത്. ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ വലിയ അറിവില്ലാത്ത ക്രിസ്ത്യാനികള്‍ പോലും ഇവരുടെ ഈ തന്ത്രത്തില്‍ വീണു പോകാറുണ്ട്. യഹോവയുടെ യുദ്ധങ്ങളും അല്ലാഹുവിന്‍റെ യുദ്ധങ്ങളും തമ്മില്‍ യാതൊരു സംബന്ധവുമില്ലെങ്കിലും ദാവാക്കാരുടെ പ്രചരണം കൊണ്ട് അവരുടെ ധാരണ രണ്ടും ഒരു പോലെയാണ് എന്നാണ്. ഈ ലേഖനത്തില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് യഹോവയുടെ യുദ്ധങ്ങളും ഇസ്ലാമിന്‍റെ ജിഹാദും ആണ്.

1. ദുഷ്ടത പിന്തുടരുന്ന ജനതകളെ യഹോവ ശിക്ഷിക്കുന്നു; എന്നാല്‍ നിര്‍ബന്ധപൂര്‍വ്വമുള്ള മതംമാറ്റത്തിന് വേണ്ടിയും ഇസ്ലാമിക ദുരുപദേശങ്ങളുടെ പ്രചാരണത്തിന് വേണ്ടിയും അല്ലാഹു ജിഹാദിനെ ഉപയോഗിക്കുന്നു:

നമ്മള്‍ എപ്പോഴും മനസ്സിലാക്കിയിരിക്കേണ്ട ഒരു പ്രധാന കാര്യമാണ് നിര്‍ബന്ധ പൂര്‍വ്വം യഹോവയില്‍ വിശ്വസിക്കേണ്ടതിനു വേണ്ടി ചുറ്റുമുള്ള രാജ്യങ്ങളെ യുദ്ധം ചെയ്തു അടിമപ്പെടുത്താന്‍ യഹോവ ഒരിക്കലും യിസ്രായേലിനോടു കല്‍പ്പിച്ചിട്ടില്ല എന്ന കാര്യം. യാഹോവയുമായി ഉടമ്പടി ചെയ്ത ജനമായിരുന്നു യിസ്രായേല്‍ എന്നതിനാല്‍ യിസ്രായേല്യര്‍ എല്ലാവരും യോഹോവയെ ആരാധിക്കാന്‍ കടപ്പെട്ടവരായിരുനു. അവര്‍ അന്യദൈവങ്ങളെ ആരാധിക്കാന്‍ പാടില്ലായിരുന്നു. എന്നിരുന്നാല്‍പ്പോലും മറ്റു രാഷ്ട്രങ്ങളുടെ മേല്‍ ഈ നിയമം നടപ്പാക്കണം എന്ന് യഹോവ ഒരിക്കലും യിസ്രായേലിനോട് ആവശ്യപ്പെട്ടിട്ടില്ല. ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യാന്‍ യഹോവ യിസ്രായേലിനോട് ആവശ്യപ്പെട്ടതിന്‍റെ കാരണം ആ രാഷ്ട്രങ്ങളുടെ ദുഷ്ടത ആയിരുന്നു എന്ന് ബൈബിള്‍ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.

“ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യാ.18:24-30)

“നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷം എന്‍റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്‍റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു” (ആവ.9:4)
“നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്‍റെ ദൈവമായ യഹോവ നിന്‍റെ മുമ്പില്‍നിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാര്‍ക്കുംമ്പോഴും അവര്‍ നിന്‍റെ മുമ്പില്‍നിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില്‍ അകപ്പെടുകയും ഈ ജാതികള്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം. നിന്‍റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയില്‍ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കും അഗ്നിപ്രവേശം ചെയ്യിച്ചു വല്ലോ” (ആവ.12:20-31)

“നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകള്‍ നീ പഠിക്കരുതു. തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്‍ത്തക്കാരന്‍, ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു. ഈ കാര്യങ്ങള്‍ ചെയ്യുന്നവനെല്ലാം യഹോവക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകള്‍ നിമിത്തം നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നു. നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം” (ആവ.18:9-13)

“ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം. അവര്‍ തങ്ങളുടെ ദേവ പൂജയില്‍ ചെയ്തുപോരുന്ന സകലമ്ളേച്ഛതളും ചെയ്‍വാന്‍ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ” (ആവ.20:17,18)

ശിശുബലി, അഗമ്യഗമനം, മൃഗഭോഗം, സ്വവര്‍ഗ്ഗ ഭോഗം തുടങ്ങിയ കുറ്റങ്ങള്‍ യഹോവ എടുത്തു പറയുമ്പോഴും ഒരിക്കല്‍പ്പോലും “യഹോവയില്‍ അവിശ്വസിച്ചിരിക്കുന്നു” എന്നൊരു കുറ്റം യഹോവ അവരെക്കുറിച്ച് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇസ്ലാമിക രാഷ്ട്രങ്ങളേക്കാള്‍ ധാര്‍മ്മികമായും സാംസ്കാരികമായും നൈതികമായും എത്രമാത്രം ഉന്നതമായിരുന്നാലും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല എന്ന ഏക കാരണത്താല്‍ ഒരു അമുസ്ലീം രാഷ്ട്രത്തെ ആക്രമിക്കാനുള്ള അധികാരം ഇസ്ലാമിക ഭരണകൂടത്തിനു അള്ളാഹു നല്‍കുന്നുണ്ട്! ഈ ആയത്തുകള്‍ ഒന്ന് നോക്കിക്കോളൂ. യെഹൂദന്മാര്‍ ഒരിക്കലും പറയാത്ത കാര്യങ്ങള്‍ കൂടി യഹൂദന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് അള്ളാഹു ചെയ്യുന്നതെന്ന് ചരിത്ര ബോധമുള്ളവര്‍ക്ക് പിടികിട്ടും:

“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ (മിശിഹാ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?” (സൂറാ.പശ്ചാത്താപം.9:29,30)

എസ്രാ പ്രവാചകന്‍ ആണെന്നോ ദൈവപുത്രന്‍ ആണെന്നോ യെഹൂദന്മാര്‍ ഒരിക്കലും വിശ്വസിച്ചിരുന്നിട്ടില്ല!!

“നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക” (സൂറാ.യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍.8:12)

മുഹമ്മദ്‌ അറേബ്യയില്‍ ഇസ്ലാം മതം ഉണ്ടാക്കുന്ന സമയത്ത് ഒറ്റ മുസ്ലീങ്ങള്‍ പോലും ഇല്ലാതിരുന്ന റോമാ സാമ്രാജ്യത്തിനെ പോലും മുസ്ലീങ്ങള്‍ ആക്രമിക്കുന്നുണ്ട്:
അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘കിസ്രാ’ ഇതാ നശിച്ചു കഴിഞ്ഞു. ഇനി ഒരിക്കലും ‘കിസ്രാ’ ഉണ്ടാവുകയില്ല. കൈസറും നാശമടയുക തന്നെ ചെയ്യും. ഇനി ഒരിക്കലും ഒരു കൈസര്‍ ഉണ്ടാകുകയില്ല. അവര്‍ രണ്ടു പേരുടെയും ഖജാനകള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പങ്കിട്ടു പോകും. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1259, പേജ് 636)
മുഹമ്മദ്‌ ഇങ്ങനെ പറഞ്ഞത് കൊണ്ടു എന്തുണ്ടായി എന്നറിയാമോ? ഖലീഫാ ഉമറിന്‍റെ കാലത്ത് ഉമര്‍ റോമാ സാമ്രാജ്യത്തെ ആക്രമിക്കാന്‍ വേണ്ടി സൈന്യത്തെ അയച്ചു. ആ സമയത്ത് റോമില്‍ ഒറ്റ ഒരു മുസല്‍മാന്‍ പോലുമില്ല. അറേബ്യയില്‍ നിന്നും എത്രയോ എത്രയോ ദൂരെ കിടക്കുന്ന നഗരമാണ് റോം. അവര്‍ക്ക്‌ മുസ്ലീങ്ങളുടെ മക്കയും മദീനയും പിടിച്ചെടുക്കേണ്ട യാതൊരു കാര്യവും ഇല്ലാത്തതിനാല്‍ അവര്‍ മുസ്ലീങ്ങള്‍ക്ക് നേരെ സൈന്യത്തെ അയച്ചിട്ടുമില്ല. എന്നിട്ടും റോമിനെ ആക്രമിക്കാന്‍ മുസ്ലീങ്ങള്‍ പോകുകയായിരുന്നു. കാരണം, റോമാ സാമ്രാജ്യം ഒരു അമുസ്ലീം സാമ്രാജ്യമാണ്, അതുകൊണ്ടുതന്നെ അത് കീഴടക്കി അവിടെയുള്ളവരെ മുസ്ലീങ്ങളാക്കി മാറ്റാന്‍ അല്ലാഹു തങ്ങള്‍ക്ക് അനുവാദം തന്നിട്ടുണ്ട് എന്ന് മുസ്ലീങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. അമുസ്ലീങ്ങളുടെ ഖജനാവ്‌ മുസ്ലീങ്ങള്‍ക്ക് കൊള്ളയടിക്കാന്‍ വേണ്ടി അല്ലാഹു അനുവദിച്ചിരിക്കുന്നു എന്ന് മുഹമ്മദ്‌ പറഞ്ഞതും ഈ യുദ്ധത്തിനു മുസ്ലീങ്ങള്‍ പോയതിനൊരു കാരണമാണ്. ഹദീസ്‌ ഞാന്‍ താഴെ കൊടുക്കുന്നു:

ഉമര്‍ (റ) ബഹുദൈവവിശ്വാസികളുമായി യുദ്ധം ചെയ്യാന്‍ വന്‍നഗരങ്ങളിലേക്ക് സൈന്യങ്ങളെ അയച്ചു. അവസാനം ‘ഹൂര്‍മുസാന്‍’ ഇസ്ലാം സ്വീകരിച്ചു. ഉമര്‍ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: ‘എന്‍റെ ഈ യുദ്ധങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങളോട് അഭിപ്രായങ്ങള്‍ ചോദിക്കുകയാണ്.’ അദ്ദേഹം മറുപടി പറഞ്ഞു: “അതെ, ആ നാടുകളുടേയും മുസ്ലീങ്ങളുടെ ശത്രുക്കളായ അവിടത്തെ ജനങ്ങളുടേയും ഉപമ ഒരു പക്ഷിയുടേതു പോലെയാണ്. അതിനു തലയും രണ്ടു ചിറകും രണ്ടു കാലുമുണ്ട്. ഇരു ചിറകുകലിലൊന്ന് ഒടിഞ്ഞാല്‍ രണ്ടു കാലും ഒരു ചിറകും തലയുമായി അത് സഞ്ചരിക്കും. മറ്റേ ചിറകു കൂടി ഒടിഞ്ഞുവെന്നിരിക്കട്ടെ, രണ്ടു കാലും തലയുമായി അത് സഞ്ചരിക്കും. തല മുറിഞ്ഞു പോയാലോ രണ്ടു കാലും രണ്ടു ചിറകും നഷ്ടപ്പെട്ടത് തന്നെ. ഇവിടെ തല ‘കിസ്ര’യാണ്. ഒരു ചിറകു ‘കൈസറും’ മറ്റേ ചിറകു ‘പേര്‍ഷ്യ’യും. അതുകൊണ്ട് കിസ്രായുമായി യുദ്ധത്തിനു പുറപ്പെടാന്‍ താങ്കള്‍ മുസ്ലീങ്ങളോട് കല്പിക്കുക.’’
അനന്തരം ഉമര്‍ (റ) ഒരു സംഘം ആളുകളെ വിളിച്ചു യുദ്ധത്തിന്നയച്ചു. അവരുടെ നായകനായി നുഅ്മാബ്നുമുകര്‍റി(റ)നെ നിയമിച്ചു. അവര്‍ ശത്രു രാജ്യത്ത്‌ എത്തിയപ്പോള്‍ കിസ്രായുടെ 40,000 പേരോടുകൂടി അവര്‍ക്കെതിരില്‍ പുറപ്പെട്ടു. എന്നിട്ട് ഒരു ദ്വിഭാഷി വന്നു മുസ്ലീംകളോട് പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിലൊരാള്‍ വന്നാല്‍ നമുക്ക്‌ തമ്മില്‍ സംസാരിക്കാം.” അങ്ങിനെ, മുസ്ലീംപ്രതിനിധിയായി മുഗീറത്തുബ്നു ശുഐബയെ നിശ്ചയിച്ചു. “നിങ്ങള്‍ക്കെന്തു വേണമെങ്കിലും ചോദിച്ചു കൊള്ളുക” എന്ന് മുഗീറ പറഞ്ഞു. കിസ്രായുടെ പ്രതിനിധി ചോദിച്ചു: “നിങ്ങള്‍ ആരാണ്?” മുഗീറ: ഞങ്ങള്‍ അറബികളാണ്; വമ്പിച്ച നിര്‍ഭാഗ്യത്തിലും കഠിനദാരിദ്ര്യത്തിലുമാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. പട്ടിണി മൂലം തുകലും ഈത്തപ്പഴക്കുരുവും ഈമ്പിക്കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. രോമത്തിന്‍റെ വസ്ത്രമാണ് ധരിച്ചിരുന്നത്. കല്ലിനെയും മരത്തേയുമാണ് അന്ന് പൂജിച്ചിരുന്നത്. അതിന്നിടക്ക്, ആകാശഭൂമികളുടെ നാഥന്‍- അവന്‍റെ നാമം അത്യുന്നതവും അവന്‍റെ മഹത്വം അത്യുന്നതവുമാണ്- ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഒരു പ്രവാചകനെ ഞങ്ങളുടെ കൂട്ടത്തിലേക്ക് നിയോഗിച്ചു. അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ കുറിച്ച് ഞങ്ങള്‍ക്ക്‌ നന്നായറിയാം. അങ്ങിനെ ഞങ്ങളുടെ പ്രവാചകന്‍-ഞങ്ങളുടെ നാഥന്‍റെ ദൂതന്‍- ഒരു കാര്യം അംഗീകരിക്കുംവരേക്കും നിങ്ങളുമായി യുദ്ധം ചെയ്യാന്‍ കല്പിച്ചു: ഒന്നുകില്‍ അല്ലാഹുവിനു മാത്രം കീഴ്പ്പെട്ടു ജീവിക്കുക; അല്ലെങ്കില്‍ ജിസ്യ തരിക. ഞങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ദൌത്യമെന്ന നിലക്ക് പ്രവാചകന്‍ ഞങ്ങളെ അറിയിച്ചു: “ഞങ്ങളുടെ കൂട്ടത്തില്‍ വല്ലവരും വധിക്കപ്പെട്ടാല്‍, താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സുഖാനന്ദങ്ങളുള്ള സ്വര്‍ഗ്ഗത്തിലേക്ക്‌ അവന്‍ പോകും. ഞങ്ങളുടെ കൂട്ടത്തില്‍ അവസാനം വല്ലവനും അവശേഷിച്ചാലോ, അവന്‍ നിങ്ങളെ കീഴടക്കി ഭരിക്കും.” (ഈ സംഭാഷണാനന്തരം ഉടനടി യുദ്ധം തുടങ്ങണമെന്നു മുഗീറ സ്വകക്ഷിയോടു അഭിപ്രായപ്പെട്ടപ്പോള്‍ അതിനു മറുപടിയായി) നുഅ്മാന്‍ പറഞ്ഞു: “ഇതുപോലെ ധാരാളം യുദ്ധങ്ങളില്‍ തിരുമേനിയോടോപ്പാം താങ്കള്‍ പങ്കെടുത്തിട്ടുണ്ടായിരിക്കും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഖേദത്തിനോ നിന്ദ്യതക്കോ താങ്കള്‍ പാത്രമായിട്ടുണ്ടായിരിക്കില്ല. പക്ഷേ, തിരുമേനിയോടൊപ്പം ഞാന്‍ ചില യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തിരുമേനിക്ക്‌ പകലിന്‍റെ ആദ്യഘട്ടത്തില്‍ യുദ്ധം സൗകര്യപ്പെട്ടില്ലെങ്കില്‍ കാറ്റ് വീശുകയും നമസ്കാര സമയം വന്നെത്തുകയും ചെയ്യുന്നത് വരെ കാത്തിരിക്കും. എന്നിട്ടേ യുദ്ധം ആരംഭിക്കാറുണ്ടായിരുന്നുള്ളൂ. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1300, പേജ് 654)

ഏതായാലും മുഹമ്മദിന്‍റെ പ്രവചനം കേട്ടു യുദ്ധത്തിനു പോയവരില്‍ നാലിലൊന്ന് മാത്രമേ മടങ്ങി വന്നുള്ളൂ, റോമാക്കാര്‍ എല്ലാത്തിനേം കൊന്നു തള്ളി. എങ്കിലും മറ്റു പല സ്ഥലങ്ങളും മുസ്ലീം സൈന്യം ആക്രമിച്ചു കീഴടക്കുകയും അവിടെയുള്ളവരെ ഞെക്കിപ്പിഴിഞ്ഞു സമ്പന്നരായി മാറുകയും ചെയ്തിരുന്നു. ഈ അവസ്ഥക്ക് മാറ്റം വരുമെന്ന് മുസ്ലീങ്ങള്‍ ഭയപ്പെടുകയും ചെയ്തിരുന്നു. ഹദീസ്‌ താഴെ കൊടുക്കുന്നു:
അബൂഹുറൈറ (റ) പറയുന്നു: ഞാന്‍ ചോദിച്ചു: “നിങ്ങള്‍ക്ക്‌ ഒരു ദീനാറോ, ദിര്‍ഹമോ വരുമാനമില്ലാതായാല്‍ നിങ്ങളുടെ സ്ഥിതി എന്തായിരിക്കും?” “അബൂഹുറൈറ! അത് സംഭവ്യമാണെന്ന് എങ്ങനെയാണ് താങ്കള്‍ വിചാരിക്കുക?” എന്നൊരാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: അബൂഹുറൈറയുടെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം! സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമായ ആളില്‍നിന്നാണിത് ഞാനുദ്ധരിക്കുന്നത്.” “എന്തുകൊണ്ടാണങ്ങിനെ സംഭവിക്കുക?” അവര്‍ വീണ്ടും ചോദിച്ചു. ഞാന്‍ പറഞ്ഞു: “മുസ്ലീം ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന അമുസ്ലീം പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവും അവന്‍റെ ദൂതനും ഏറ്റെടുത്ത സംരക്ഷണച്ചുമതല ജനങ്ങള്‍ പിച്ചിച്ചീന്തിക്കളയും. അന്നേരം അല്ലാഹു സംരക്ഷണ ബാധ്യത ഏറ്റെടുത്ത ‘ദിമ്മി’കളുടെ (മുസ്ലീങ്ങളുമായി കരാറിലേര്‍പ്പെട്ടു ജീവിക്കുന്ന അമുസ്ലീംകളുടെ) ഹൃദയങ്ങള്‍ കടുത്തു പോകും. അതിനെത്തുടര്‍ന്ന് തങ്ങളുടെ കയ്യിലുള്ള ധനം ‘ജിസ്യ’യായി കൊടുക്കാന്‍ അവര്‍ വിസമ്മതിക്കും.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1307, പേജ് 656)

അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘ലാഇലാഹഇല്ലല്ലാഹ്’ എന്നുച്ചരിക്കപ്പെടുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അത് ഉച്ചരിച്ചു കഴിഞ്ഞാല്‍ തന്‍റെ സ്വത്തും ശരീരവും എന്നില്‍ നിന്ന് സംരക്ഷിച്ചു കഴിഞ്ഞു. പിന്നീട് ആ വാക്യം മൂലം നിര്‍ബന്ധമായി തീരുന്നവ മാത്രമേ അവനില്‍ നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 33)

അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: ;അല്ലാഹു അല്ലാതെ യാതോരാരാധ്യനുമില്ലെന്ന് സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ടുവന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍ നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവരുടെ (രഹസ്യകാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 34)

ഇതില്‍ വളരെ വ്യക്തമായി പറയുന്നത് കണ്ടോ, മുഹമ്മദിലും അല്ലാഹുവിലും വിശ്വസിക്കാത്ത ഏതൊരാളോടും യുദ്ധം ചെയ്യുവാന്‍ കല്പന കിട്ടിയിട്ടുണ്ട് എന്ന്! ഇതേ ന്യായം പറഞ്ഞ് അബൂബക്കര്‍ ചില അറേബ്യന്‍ ഗോത്രക്കാരെ ആക്രമിക്കുന്നുണ്ട്. ഇന്നും ലോകമെമ്പാടും ഉള്ള മുസ്ലീം തീവ്രവാദികള്‍ അമുസ്ലീം രാഷ്ട്രങ്ങളില്‍ ആക്രമണം നടത്തുന്നതിന് പറയുന്നതും ഇതേ ന്യായം തന്നെയാണ്. കാശ്മീരിലേക്ക് ജിഹാദിന് പോകാന്‍ അല്‍ഖ്വയ്ദ ആഹ്വാനം കൊടുക്കുന്നതിനു പുറകിലുള്ള ന്യായവും ഇത് തന്നെ. ഇതെങ്ങനെയാണ് മ്ലെച്ചതകളില്‍ മുഴുകി ജീവിച്ച ജനങ്ങളെ ശിക്ഷിക്കേണ്ടതിനു യഹോവ നല്‍കിയ ശിക്ഷയുമായി താരതമ്യപ്പെടുത്തുവാന്‍ കഴിയുന്നത്?​
(കടപ്പാട് അനില്‍ കുമാര്‍)
​​
അളഹുവിലും മമ്മദിലും വിസ്വസിക്കതവരോട് യുദ്ധം ചെയ്യുക എന്നാണു  ഇസ്ലാമിന്റെ   theology  തന്നെ.

ഇവിടെ  മതം (ഇസ്ലാമിക രാഷ്ട്രീയം) മാത്രമേ വരുന്നുള്ളൂ .ഖുറാൻ  9:29 “വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. ”അപ്പോൾ മുസ്ലിങ്ങൾ യുദ്ധത്തിന്റെ കാലഘട്ടത്തിൽ എന്ന ഒഴുക്കൻ ന്യായവും കൊണ്ട് വരും , പഴയനിയമത്തിൽ ഉണ്ടല്ലോ എന്നും പറഞ്ഞു. എന്നാൽ ഇസ്ലാമിന്റെ അടിത്തറ , ലോകാവസാനം വരെ യുദ്ധമാണ് :

ഖുറാൻ  8 :39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക.
ലോകാവസാനം വരെ യുദ്ധം ചെയ്യാനും കൊള്ളയടിക്കാനും ഉപദേശിക്കുന്ന മുഹമ്മദ്‌:-

ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616)
അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘ലാഇലാഹഇല്ലല്ലാഹ്’ എന്നുച്ചരിക്കപ്പെടുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അത് ഉച്ചരിച്ചു കഴിഞ്ഞാല്‍ തന്‍റെ സ്വത്തും ശരീരവും എന്നില്‍ നിന്ന് സംരക്ഷിച്ചു കഴിഞ്ഞു. പിന്നീട് ആ വാക്യം മൂലം നിര്‍ബന്ധമായി തീരുന്നവ മാത്രമേ അവനില്‍ നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 33)

ഒട്ടകത്തെ കെട്ടുന്ന കയര്‍ പോലും  യുദ്ധം ചെയ്യുന്നതാണ്:
നബിക്ക്‌ അവര്‍ നല്‍കിയിരുന്ന ഒട്ടകത്തെ കെട്ടുന്ന കയര്‍ അവര്‍ എനിക്ക് നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്‍റെ പേരില്‍ പോലും ഞാന്‍ അവരോടു യുദ്ധം ചെയ്യുന്നതാണ്. അന്നേരം ഉമര്‍ പറഞ്ഞു: “അല്ലാഹുവാണ് സത്യം! അല്ലാഹു അബൂബക്കറിന്‍റെ ഹൃദയത്തില്‍ യുദ്ധം തോന്നിപ്പിച്ചതാണെന്നും അതാണ്‌ സത്യമെന്നും എനിക്കിപ്പോള്‍ ബോദ്ധ്യമായി.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 32)
ഇതിൽ നിന്നും മനസ്സിലാകുന്നത്‌ , ഇസ്ലാം , എല്ലാ മുസ്ലിങ്ങളും യുദ്ധത്തിന്റെ കാലഘട്ടത്തിൽ ആണ്

ഖുറാൻ  8 :39 “മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും” ചെയ്യുന്നവരെ യുദ്ധം ചെയ്യുക , അതിനിടയിൽ ചെയ്യുന്ന എന്ത് കവര്ച്ചയും കൊലയും , അസ്സൽ എന്ന വ്യഭിച്ചരവുമെല്ലാം അല്ല്ഹു പൊറുക്കും , 72 ഹൂരിമാരും സ്വർഗ്ഗവും തരും.

ഈ സിദ്ധാന്തത്തിൽ നിലനിന്നാണ് മുസ്ലിങ്ങൾ ജീവിക്കുന്നതു:
——————————————————————————————-
എന്നാൽ ബൈബിളിൽ ഇസ്രയേൽ നടത്തിയ യുദ്ധം ഇസ്രയേൽ മണ്ണിനു മാത്രം ഉള്ളതായിരുന്നു , ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ ആയിരുന്നില്ല. അന്ന്  മോശയുടെ വെളിപടുകളിലൂടെ ഇസ്രായേലിന്റെ കയ്യിൽ നിന്ന്  ഫിലിസ്ത്യർ അമോലെക്യർ തുടങ്ങിയവർ എന്തിനു ശിക്ഷ വേടിച്ചുവോ (കൊല്ലപ്പെട്ടോ ), അത് തന്നെയാണ് ഇന്ന് ഇസ്രായേലിന്റെ ഭൂമി കയ്യേറിയ പലസ്തിനികൾക്ക് കിട്ടിയതും.

നിങ്ങൾ മനസ്സിലാക്കേണ്ട വലിയ രണ്ടു കാര്യം , ബൈബിളിലെ ഇസ്രായേലിന്റെ യുദ്ധങ്ങളും , ജിഹാദും തമ്മിലുള്ള വെത്യാസം :

1) അവിടെ എവിടെയും “ലോകാവസാനം വരെ നിങ്ങൾ യുദ്ധം ചെയ്യുക , യൂദ മതം സ്ഥാപിക്കുക ” എന്ന്  പറഞ്ഞിട്ടില്ല.

2) ഇസ്രായേലിന്റെ മഹത്വം അല്ല , മറിച്ചു അവിടെയുള്ള ജാതികളുടെ മ്ലേച്ചതകളും പാപങ്ങല്ക്കും ഉള്ള ശിക്ഷ നടപ്പാക്കിയതാണ്‌, ഇസ്രായേലിന്റെ കയ്യാൽ എന്ന്  മാത്രം (ഇന്നും തുടരുന്നു)
“നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷം എന്‍റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്‍റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു” (ആവ.9:4)

3) ബൈബിളിലെ സത്യദൈവം, “തന്നെ അരധിക്കാത്തവരെ കൊല്ലാനും, അവരോടു ലോകാവസാനം വരെ യുദ്ധം ചെയ്യാനും ” ഒരിക്കലും പറന്ജിട്ടില്ല.
“വാളെടുത്തവൻ വാളാൽ ” മത്തായി 26 :52 ; ഇന്ന് 99 % ഇസ്ലാം നിറഞ്ഞ സ്ഥലങ്ങളിൽ ഇപ്പൊൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.


No comments:

Post a Comment