Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

ഏലീ ഏലീ ലമ്മാ ശബ്ക്താനി?

യെഹ്ശു മശിഹ ഒരു മഹാപുരോഹിതന്‍ ആണ്, മല്കിസാധീക്കനെ പോലെ.

ഹെബ്രായർ 9 :11ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു കൈപ്പണിയല്ലാത്തതായി …
ഹെബ്രായർ 7 : 25അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം ചെയ്‍വാന്‍ സാദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു.26ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതുപവിത്രന്‍ , നിര്‍ദ്ദോഷന്‍ , നിര്‍മ്മലന്‍ , പാപികളോടു വേറുവിട്ടവന്‍ , സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍ ;27ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
യെഹ്ശു തന്നെ ബലിയും, യെഹ്ശു തന്നെ പുരോഹിതനും ആയ ബലിയാണ് യെഹ്ശുവിന്റെ ക്രൂശീകരണം.
ബലി നല്‍കുന്ന സമയത്ത്, ഇസ്രായേലിൽ പാപ മോചനത്തിനായിയുള്ള പ്രാർത്ഥനകളിൽ പുരോഹിതന്‍ സങ്കീര്‍ത്തനങ്ങളില്‍ നിന്നും ഉദ്ധരിക്കും. ബലി നല്കപ്പെടുന്ന ആട്ടിന്കുട്ടിയുടെ രക്തം ചിന്തുംബൊൾ ഒരു വിലാപ പ്രാര്ത്ഥന ചെയ്യുന്ന പതിവ് പുരോഹിതന് ഉണ്ട്.
യഹൂദരുടെ 7 പ്രാര്‍ത്ഥന സമയങ്ങളില്‍ ഒന്നാണ്, ഒമ്പതാം മണി നേരം – ആ സമയത്ത് ഈ ബലി നടത്തുകയാണ്, കുഞ്ഞാടിനെ അറക്കുക, ജീവന്‍ തിരിച്ചു ഏല്‍പ്പിക്കുക , മഹാപുരോഹിതന്‍ (യെഹ്ശു) പ്രവചന പൂര്തീകരണമായി, സങ്കീര്‍ത്തനം 22 ഉദ്ധരിക്കുന്നത്. മസ്സിഹയുടെ ക്രൂശീകാരണത്തിന്റെ പ്രവചനങ്ങൽ ഉള്ക്കൊള്ളുന്ന ഒരു ഭാഗം ആണ്. യെഹ്ശു മസ്സിഹ ജനിക്കുന്നതിനും 1000 വര്ഷം മുന്പുള്ള പ്രവചനം, ആ പ്രവചന പൂർത്തീകരണം കൂടി ഇവിടെ നമ്മൾ കാണുന്നു . താഴെ വായിക്കുക,
സങ്കീര്‍ത്തനം 22:
———————–
1എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? ….
…..
16നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; 
അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.
18എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.
30ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.31അവര്‍ വന്നു, ജനിപ്പാനുള്ള ജനത്തോടു അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്‍ണ്ണിക്കും.
(ഇവിടെ മസ്സിഹായും ദൈവവും തമ്മിലുള്ള ബന്തം കാണുവാൻ സാധിക്കുന്നു, എവിടെയോ ദൈവവും പുത്രനും ഇടകലർന്നു നില്ക്കുന്നതും കാണാം. എന്നാൽ സുവിശേഷത്തിൽ ഇതെല്ലാം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു എന്ന് മാത്രം)
പൂര്തീകരണം : 
യോഹന്നാൻ 19 :23പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഔരോ പടയാളിക്കു ഔരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
24ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെ ഒക്കെയും ചെയ്തു.
യോഹന്നാൻ 10 :30 ഞാനും പിതാവും ഒന്നാകുന്നു.” 31 യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു.32യേശു അവരോടു“പിതാവിന്റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.33യെഹൂദന്മാര്‍ അവനോടുനല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 14 : 9യേശു അവനോടു പറഞ്ഞതുഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?10ഞാന്‍ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നില്‍ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.11ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍ ; അല്ലെങ്കില്‍ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന്‍ .
അതിലൂടെ, മൂന്ന് കാര്യങ്ങള്‍ നമ്മള്‍ ഇവിടെ മനസിലാക്കുന്നു.
1) അതുന്നതനായ മഹാപുരോഹിതന്‍, യെഹ്ശു മശിഹ 
2) സ്വന്തം ബലിയാണ് ക്രൂശു മരണം
3) പ്രവചന പൂര്‍ത്തീകരണം.
——————————————————————————————
മസ്സിഹ ആശ്രയത്തിനായി വിലപിച്ചതല്ല എന്ന് വ്യക്തമയില്ലെ ?

No comments:

Post a Comment