Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday, 13 May 2015

എന്തിനു ക്രൂശീകരണം വഴി, യേശു മരിക്കേണ്ടി വന്നു?

“നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല്‍ ചുമത്തി”, ലോകതുള്ളവരുടെ പാപങ്ങള്‍ക്കു പരിഹാരം ആയി മസ്സിഹയെ നല്‍കുന്നതിനായി.....

പ്രവചനം:
◄ യെശയ്യാവ് 53:5എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേല്‍ ആയി അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു 6നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഔരോരുത്തനും താന്‍ താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല്‍ ചുമത്തി 7തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു 8അവന്‍ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവന്‍ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയില്‍ ആര്‍‍ വിചാരിച്ചു 9അവന്‍ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവകൂഴി കൊടുത്തു; അവന്റെ മരണത്തില്‍ അവന്‍ സന്‍ പന്നന്മാരോടു കൂടെ ആയിരുന്നു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→
 ♦ പാപത്തിന്റെ ശമ്പളം മരണം. ലേവ്യ 20 വായിക്കുക, ദൈവം നല്‍കിയ നിയമം തന്നെയാണ് അത്. സത്യദൈവത്തിന് ഒരേ ഒരു വാക്കേ ഉള്ളു. അതിനാല്‍ അവരുടെയെല്ലാം പാപത്തിനു അവരെല്ലാം മരിക്കണം.
◄ സങ്കീര്‍ത്തനങ്ങള്‍ 53:3 എല്ലാവരും പിന്‍ വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ പോലും ഇല്ല.►
←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

 ♦ പക്ഷെ ദൈവത്തിന്റെ കരുണ അറിയിക്കാനും, മനുഷ്യര്‍ തിരസ്കരിച്ച വിശ്വാസം തിരിച്ചു നല്‍കാനും, ജീവന്റെ ഫലം അവര്‍ക്ക് വീണ്ടും ദാനം നല്‍കാനും ആയി രക്ഷയെ അയച്ചു. ആ കുറ്റം ഏറ്റെടുക്കാന്‍ സര്‍വയോഗ്യന്‍ ആയി ദൈവം കണ്ടത്, ഒരു പാപവും ചെയ്യാത്ത ഒരു വ്യക്തിയായി സ്വയം വരുകയാണ്.
◄ ലേവ്യ 11:44 ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം;►
◄ യോഹന്നാന്‍ 8:46 നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നു എങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തതു എന്തു? ►
◄2 കരിന്ത്യന്‍സ് 5:21പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവന്‍ നമുക്കു വേണ്ടി പാപം ആക്കി.►
◄ 1 പത്രോസേ 3:18ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവര്‍ക്കും വേണ്ടി പാപംനിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

♦ അതിനാല്‍ പാപരഹിതനായ ഒരു മനുഷ്യന്‍ ആയി മസ്സിഹ “വചനം ജഡമായി” വന്നു.
◄ യോഹന്നാന്‍ 1:1 … വചനം ദൈവം ആയിരുന്നു.2അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു. …14വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ 

 ♦ ആ രക്ഷ, നിത്യസത്യത്തിലേക്കുള്ള വഴി കാണിച്ചു.
◄ യോഹന്നാന്‍ 14:6 ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.►
എല്ലാവര്ക്കും ആയി തന്റെ ജീവനെ നല്‍കും എന്നു യേശു മസ്സിഹ അറിയിക്കുന്നു.
◄ യോഹന്നാന്‍ 10:16 ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കു ഉണ്ടു; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും.17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാന്‍ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

 ♦ ക്രൂശീകരണം ബൈബിളില്‍ പലയിടത്തും പ്രവചനങ്ങള്‍ ഉണ്ട്.
◄ സങ്കീര്‍ത്തനങ്ങള്‍ 22:16നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.18എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.►
◄ യെശയ്യാവ് 53: 12 അതുകൊണ്ടു ഞാന്‍ അവന്നു മഹാന്മാരോടുകൂടെ ഔഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവന്‍ കൊള്ള പങ്കിടും; അവന്‍ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

 ♦ യേശുവും തന്റെ ക്രൂശീകരണവും ഉയര്പ്പും പ്രവചിക്കുന്നു.
◄ മത്തായി 16:21അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.►
◄ മത്തായി 20:17യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍വെച്ചു അവരോടു പറഞ്ഞതു18“നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും;19അവര്‍ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്‍ക്കു ഏല്പിക്കും; എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും.”►
◄ മത്തായി 26:30യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; ◄ കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.►
◄ യോഹന്നാന്‍ 2:18യേശു അവരോടുഈ മന്ദിരം പൊളിപ്പിന്‍ ; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.19യെഹൂദന്മാര്‍ അവനോടുഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.20അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

ഇനി മാനുഷികമായ ഒരു ഉദാഹരണം:
താങ്കള്‍ ഒരു രാജാവാണ്, താങ്കള്‍ ആണ് ആ രാജ്യത്തെ നിയമം ഉണ്ടാക്കിയതും നല്കിയതും.
ആ നിയമത്തില്‍ :ഒരു തെറ്റിന്” മരണമാണ് ശിക്ഷ.
താങ്കള്‍ ഒരു പിതാവുമാണ്.
താങ്കളുടെ മക്കള്‍ അറിയതയാണെങ്കിലും “ആ തെറ്റ്” ചെയ്തു.
താങ്കള്‍ എന്ത് ചെയ്യും?
✔ ആ കുറ്റം സ്വയം ഏറ്റെടുത്തു, മക്കള്‍ക്ക്‌ പകരം നിയമം നടത്തി അവരെ രക്ഷിക്കാന്‍ നോക്കും.

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

യാഹൂദര്‍ക്കും, ക്രൈസ്തവര്‍ക്കും, ദൈവം സ്വര്‍ഗഗസ്ഥനായ പിതാവ് ആണ് (മത്തായി 6:9). സ്വന്തം മക്കളെ നിത്യനാശത്തിനു വിട്ടു കൊടുക്കാന്‍ സ്വര്‍ഗഗസ്ഥനായ പിതാവിനു മനസ്സനുവതിക്കാത്തതിനാല്‍, രക്ഷയായി സ്വയം അവതരിച്ചു, കടങ്ങള്‍ പൊക്കി, സത്യവും വഴിയും കാണിച്ചു തന്നു. യോഹന്നാന്‍ 10:30 “ഞാനും പിതാവും ഒന്നാകുന്നു.”

No comments:

Post a Comment