Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

ജോഹന്നാസ് കോമ്മ!

വിശുദ്ധ ത്രിത്വത്തെ എതിർക്കുന്നവർ പലപ്പോഴും കുതന്ത്രങ്ങൾ പ്രയോഗിച്ചു ബൈബിൾ വാചകങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ബൈബിളിൽ നിന്ന് ത്രിത്വത്തെ വളരെയധികം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു വാക്യത്തെ വരെ അവർക്ക് പുറത്തു കളയാൻ സാധിച്ചിട്ടുണ്ട്. നമ്മൾ ഉപയോഗിക്കുന്ന മലയാളം ബൈബിളിൽ ഈ വാക്യം കാണാൻ സാധിക്കില്ല, എന്നാൽ കിംഗ് ജെയിംസ് ബൈബിളിൽ ഇത് കാണാം.

1 John 5:7
7 For there are three that bear witness in heaven: the Father, the Word, and the Holy Spirit; and these three are one. (സാക്ഷ്യം പറയുന്നവർ സ്വർഗത്തിൽ സ്വർഗത്തിൽ മൂവർ ഉണ്ട്: പിതാവ്, വചനം, പരിശുദ്ദാത്മാവ്; അവർ ഒന്ന് ആകുന്നു)

ഈ വാക്യത്തെ “”ജൊഹന്നൈൻ കോമ” (Johannes comma) എന്ന പേരില് അറിയപ്പെടുന്നു. അതായതു ബൈബിൾ വിമർശകർ ആദ്യം ഈ വാക്യം ശരിയല്ല എന്ന് അറിയിക്കാൻ വേണ്ടി കൊമാക്കകത്ത് ഇട്ടു. പിന്നീട് അവർ കുറച്ചു കാലം കാത്തിരുന്നു. പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്ന് കണ്ടപ്പോൾ ഈ വാക്യത്തെ പതുക്കെ ബൈബിളിൽ നിന്നും പുറത്താക്കി
നമ്മുടെ മലയാളം ബൈബിളിലോ New international version (NIV ) തുടങ്ങിയ ആധുനിക വിവര്ത്തനങ്ങളിലോ ഈ വാക്യം ഇല്ല. അതിനു പകരം ഇങ്ങനെ കാണുന്നു
7 For there are three that testify: (NIV)
7 “ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.” (malayalm bible)
ത്രിത്വ വാദികൾക്ക് ശകലം മുൻതൂക്കം നല്കുന്ന ഈ വാക്യം പിന്നീട് ത്രിത്വ വാദികൾ കൂട്ടിച്ചേർത്തത് ആണെന്ന് ചില വിമർശകർ വാദിക്കുന്നു.

ജൊഹന്നൈൻ കോമ അടങ്ങുന്ന ഗ്രീക്ക് മാനുസ്ക്രിപ്ടുകൾ വിശ്വസനീയം അല്ല, അല്ലെങ്കിൽ 10-ആം നൂറ്റാണ്ടിനു ശേഷം ഉള്ളത് ആണ് എന്നാണ് അവർ ഈ വാക്യത്തെ ബൈബിളിൽ നിന്നും പുറത്താക്കാൻ കാരണം ആയി പറയുന്നത്. കൂടാതെ അവരുടെ വാദപ്രകാരം ആദ്യകാല സഭാപിതാക്കന്മാർ ആരും തന്നെ ഈ വാക്യം ഉദ്ധരിക്കുന്നില്ല. അതിനാൽ ത്രിത്വ വാദികൾ പിന്നീട് ഇത് ബൈബിളിൽ തിരുകികയറ്റി.

ഇവരുടെ വാദം ശരിയോ? യോഹന്നാൻ ഒന്നാം ലേഖനം ഉള്ള 500 കയ്യെഴുത്തു പ്രതികളിൽ 9 എണ്ണത്തിൽ ആണ് ഈ ഭാഗം ഉള്ളത്. അതിൽ നാലെണ്ണം പുസ്തകത്തിന്റെ മാർജിനിൽ ആണ് വരുന്നത്. അത് നമുക്ക് മാറ്റിവെക്കാം. അപ്പോഴും കുഴപ്പം ഇല്ലാത്ത 5 എണ്ണം ഉണ്ട്. അതിൽ ചിലത് മികച്ചത് എന്ന് തന്നെ ബൈബിൾ വിമർശകർ പറയുന്നു. എന്നിട്ടും എന്ത് കൊണ്ട് അത് ബൈബിളിൽ ഉൾക്കൊള്ളിക്കുന്നില്ല? വ്യക്തം ആയ മറുപടി ഇല്ല. അപ്പോൾ ഈ വിമർശകർ പറയുന്നത് അത് പത്താം നൂറ്റാണ്ടിനു ശേഷം ഉള്ള കോപ്പി ആണ്. വിശ്വസനീയം അല്ല. മൂന്നാം നൂറ്റാണ്ടിലെയോ നാലാം നൂറ്റാണ്ടിലെയോ മനുസ്ക്രിപ്റ്റ്സ് ആണെങ്കിൽ അംഗീകരിക്കാം എന്നാണ് നമ്മൾ ഒരു പുസ്തകത്തിനെ കോപ്പി ചെയ്യുക ആണെന്ന് കരുതുക. ഒരു നൂറു വര്ഷം കഴിയുമ്പോൾ ആ പുസ്തകം കാണാതെ ആയി. കോപ്പി മാത്രമേ ഉള്ളൂ. അതിന്റെ അർഥം ആ കോപ്പിയിൽ ഉള്ളത് ഒറിജിനൽ പുസ്തകത്തിലെ അല്ല എന്നാണോ?

കൂടാതെ പഴയ മാനുസ്ക്രിപ്ടുകൾ കേടാകാതെ ഇപ്പോഴും ഇരിക്കുക ആണെങ്കിൽ അത് നമ്മുടെ സഭ ഉപയോഗിച്ചിരുന്നില്ല അതുകൊണ്ട് ഒരു കുഴപ്പവും കൂടാതെ ഇരുന്നു എന്നാലല്ലേ അർഥം? സഭ ഉപയോഗിച്ചില്ല എന്നാൽ അതിന്റെ അർഥം ആ മാനുസ്ക്രിപ്ടിനു എന്തോ കുഴപ്പം ഉണ്ടായിരുന്നു അഥവാ വിശ്വസ്തത ഇല്ലായിരുന്നു എന്നാണ് അർഥം. അതായതു മാനുസ്ക്രിപ്ടുകൾ പഴകുന്തോറും മെച്ചം ആണ് എന്നത് ഒരു മണ്ടൻ ആശയം ആണെന്ന് നമുക്ക് വ്യക്തം ആകുന്നു ഇത്തരം വിമർശകർ ഏറ്റവും മികച്ചത് ആയി കരുതുന്നത് നാലാം നൂറ്റാണ്ടിലെ മാനുസ്ക്രിപ്റ്റ് ആയ codex sinaiticus ആണ്. അത് പഴയതും നല്ല നിലയിൽ സൂക്ഷിക്കപ്പെട്ടതും ആണ് എന്ന് അവർ പറയുന്നു. അതിൽ ജോഹന്നിൻ കോമ ഇല്ല. അതിനാൽ തന്നെ പിന്നീട് ത്രിത്വ വാദികൾ ഈ വാക്യം ബൈബിളിൽ തിരുകി കയറ്റി എന്ന് അവർ പറയുന്നു. ഇതിന്റെ പൊള്ളത്തരം മനസിലാക്കുക. ഇത് നല്ല നിലയിൽ ഒരു കുഴപ്പവും ഇല്ലാതെ സീനായ് മലയിലെ ഒരു സന്യാസിമഠത്തിൽ നിന്നും റ്റിഷെൻഡോർഫ് എന്ന ഒരാൾ കണ്ടെടുത്തത് ആണ്. അതായതു ആരും ഉപയോഗിക്കാതെ പൂട്ടി വെച്ചിരുന്ന ഒരു സാധനം. വിശ്വാസികൾ ഉപയോഗിച്ചിരുന്നുവെങ്കിൽ പഴക്കം വന്നു അത് നശിച്ചു പോകുമായിരുന്നു. മാത്രവും അല്ല ഈ codex sinaiticus എന്ന കയ്യെഴുത്തു പ്രതി അതിൽ ആരൊക്കെയോ തിരുത്തലുകൾ നടത്തിയത് കാരണം അത് ശരിയാക്കാൻ പത്തു തവണ തിരുത്തപ്പെട്ടു എന്ന് എന്ന് വിമർശകർ തന്നെ സമ്മതിക്കുന്നു. അങ്ങനെ പത്തു തവണ തിരുത്തിയ ഈ പുസ്തകം ആണ് തിത്വ വാദികൾ 1 യോഹന്നാൻ 5:7 തിരുത്തി എന്നതിന്റെ അടിസ്ഥാനം ആയി വിമർശകർ പറയുന്നത്!

ജോഹന്നിൻ കോമ ബൈബിളിൽ ഉണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന അടുത്ത തെളിവ് ആണ് ഓൾഡ് ലാറ്റിൻ ന്യൂ റ്റെസ്റ്റമെന്റ് മനുസ്ക്രിപ്റ്റ്സ്. 6 മുതൽ 13 നൂറ്റാണ്ടുകള വരെയുള്ള ലാറ്റിൻ മനുസ്ക്രിപ്റ്റ്സ് ഉണ്ട്. ഇവയുടെ ഒറിജിനൽ രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതു ആണെന്ന് പണ്ഡിതർ സമ്മതിക്കുന്നു. ഇവയിൽ എല്ലാം തന്നെ ഈ വിവാദ വേദ ഭാഗം ഉണ്ട്. അന്ന് ലോക ഭാഷ എന്ന് അറിയപ്പെട്ടിരുന്നത് ഗ്രീക്ക് ലാറ്റിനും ആയിരുന്നു. അത് കൊണ്ട് തന്നെ പുതിയ നിയമം ഗ്രീക്കിൽ എഴുതപ്പെട്ട ഉടനെ തന്നെ ലാറ്റിനിലേക്ക് വിവര്ത്തനം ചെയ്തു എന്ന് കരുതുന്നു. അതായതു രണ്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ (AD 150) (from Scrivener, A Plain Introduction to the New Testament Textual Criticism, 4th edn, vol 2). ഈ ഓൾഡ് ലാറ്റിൻ മനുസ്ക്രിപ്റ്റ്സിന്റെ 6 കോപ്പികൾ ആണ് ഇന്നുള്ളത് – Monacensis 64, Speculum, Colbertinus, Demidovianus, Divionesis, Perpinanensis. ഈ ആറെണ്ണം ജൊഹന്നൈൻ കോമ ഒറിജിനൽ ബൈബിളിൽ ഉണ്ടായിരുന്നതായി ഒരു പോലെ സാക്ഷ്യപ്പെടുത്തുന്നു. ആരിലും ഈ വിവാദ വേദ വാക്യം ഉണ്ട്. റിവിഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഡോ. മൗൽട്ടന്റെ അഭിപ്രായ പ്രകാരം ലാറ്റിൻ മാനുസ്ക്രിപ്ടുകൾ ഗ്രീക്ക് മാനുസ്ക്രിപ്റ്റുകളെക്കാൾ ഉന്നത നിലവാരവും വിശ്വാസ്യതയും പുലര്ത്തുന്നു (Fuller, Which Bible, p 288)

വിമർശകരുടെ അടുത്ത വാദം ആദ്യകാല സഭാപിതാക്കന്മാർ ആരും തന്നെ ഈ വാക്യം ഉദ്ധരിക്കുന്നില്ല. അതിനാൽ പിന്നീട് ഇത് ബൈബിളിൽ തിരുകികയറ്റി. ഈ വാദം ശരിയാണോ? മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവായ സിപ്രിയൻ (AD 200-258) ഇങ്ങനെ എഴുതുന്നു

The Lord says, “I and the Father are one;” and again it is written of the Father, and of the Son, and of the Holy Spirit,” And these three are one.”
( ANF05. Fathers of the Third Century: Hippolytus, Cyprian, Caius, Novatian, Appendix | Christian Classics Ethereal Library)

ഇത് സിപ്രിയൻ യോഹന്നാന്റെ വാക്യം ഉദ്ധരിക്കുന്നത് ആണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ. പക്ഷെ വിമർശകർ സമ്മതിക്കില്ല. അവർ പറയുന്നത് സിപ്രിയൻ 7-ആം വാക്യം ഉദ്ദരിക്കുന്നത് അല്ല, പകരം 8-ആം വാക്യത്തിനു ആത്മിക അർഥം നല്കുന്നതാണ് എന്നാണ്.
 
8-ആം വാക്യം ഇതാണ്.
1 John 5:8
“And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one.”
ഇതിന്റെ ആത്മിക അർഥം ആണോ സിപ്രിയൻ “The Lord says, “I and the Father are one;” and again it is written of the Father, and of the Son, and of the Holy Spirit,” And these three are one.”
എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? അതോ 7-ആം വാക്യം ഉദ്ധരിക്കുക ആണോ? സ്വയം തീരുമാനിക്കുക.

വെളിപ്പാടു/അദ്ധ്യായം 22
18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
20 ഇതു സാക്ഷീകരിക്കുന്നവൻ : അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ , കർത്താവായ യേശുവേ, വരേണമേ,
21 കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ .

ത്രിത്വം:
ബൈബിളിൽ 66 പുസ്തകങ്ങൾ ഉണ്ട്- പഴയ നിയമത്തിൽ മുപ്പത്തി ഒൻപതും പുതിയ നിയമത്തിൽ ഇരുപത്തി ഏഴും. ഇത്രയും പുസ്തകങ്ങൾ ആണ് ബൈബിളിൽ ഉള്ളത് എന്ന് ബൈബിളിൽ എഴുതിയിട്ടില്ല. പക്ഷെ സഭ അത് ക്രോഡീകരിച്ചതു ആണ്, തങ്ങളുടെ വിശ്വാസത്തിനു അനുസൃതം ആയി തലമുറകൾ കൈമാറിയത് പ്രകാരം ആവശ്യം ഉള്ളതിനെ എടുത്തും ഇല്ലാത്തതിനെ കളഞ്ഞും. അത് പോലെ തന്നെ ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ ദൈവികതെക്കെതിരെയും പരിശുദ്ദത്മാവിന്റെ ആളത്വത്തിന് എതിരെയും ദുരുപദേശങ്ങൾ ഉണ്ടായപ്പോൾ സഭക്ക് ദൈവത്തിന്റെ ഒരു ചിത്രം ബൈബിളിന്റെ അടിസ്ഥാനത്തിൽ തന്നെ രൂപപ്പെടുത്തേണ്ടി വന്നു. ഇതിന്റെ പരിണിത ഫലം ആണ് വിശുദ്ധ ത്രിത്വം എന്ന ഉപദേശം.

ഏകദൈവ വിശ്വാസം ആണ് ബൈബിൾ പഠിപ്പിക്കുന്നത് (1. തിമൊഥെയൊസ്/അദ്ധ്യായം 2 :5- ദൈവം ഒരുവനല്ലോ) . അതെ സമയം പിതാവും പുത്രനും ദൈവം ആണെന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ/അദ്ധ്യായം 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു). പരിശുദ്ദത്മവും ദൈവം ആണ് എന്ന് ബൈബിൾ പറയുന്നു. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ/അദ്ധ്യായം 5:3 അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? 4 അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.

അതെ സമയം പിതാവ് പുത്രൻ അല്ല, പരിശുദ്ദത്മവും അല്ല. അത് പോലെ തന്നെ പുത്രൻ പരിശുദ്ദത്മവും അല്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിത്വങ്ങൾ അല്ലെങ്കിൽ ആളത്വങ്ങൾ ആണെന്ന് ബൈബിൾ വ്യക്തം ആക്കുന്നു. ഇവിടെ യേശുവിന്റെ സ്നാന സമയത്ത് നമുക്ക് പിതാവിനെയും പുത്രനെയും പരിശുദ്ദത്മവിനെയും മൂന്നു പ്രത്യേകം വ്യക്തിത്വങ്ങൾ ആയി തന്നെ കാണാം. മാർക്കോസ് /അദ്ധ്യായം 1:10 വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു: 11 നീ എന്റെ പ്രിയപുത്രൻ ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി).

അപ്പോൾ ബൈബിളിൽ നിന്നും ഉള്ള ഈ അടിസ്ഥാന വിവരങ്ങള് കൂട്ടി യോജിപ്പിച്ചു തെറ്റുകൾ സംഭവിക്കാതെ യുക്തിക്ക് ചേരുന്ന രീതിയിൽ ദൈവത്തിന്റെ ഒരു ചിത്രം സൃഷ്ടിക്കുക എന്നത് , ദുരുപദേശങ്ങൾ വര്ദ്ധിച്ചു വന്ന സാഹചര്യത്തിൽ സഭക്ക് അനിവാര്യം ആയിരുന്നു. ഇത് ഏകദേശം നാലാം നൂറ്റാണ്ടായപ്പോഴേക്കും പൂര്ത്തിയായി. അതിനാൽ തന്നെ ഈ അർത്ഥത്തിൽ വേണം എങ്കിൽ ത്രിത്വം എന്നത് പിന്നീടു വന്ന സിദ്ധാന്തം എന്ന് പറയാം, പക്ഷെ തിരു വചന അടിസ്ഥാനത്തിൽ രൂപപ്പെട്ടത് ആണ്. ഒരു ദിവസം കൊണ്ട് രൂപപ്പെട്ടത് അല്ല. അതു കൊണ്ട് തന്നെ ത്രിത്വം എന്ന വാക്ക് ബൈബിളിൽ ഇല്ല എന്ന വാദങ്ങൾ ഒക്കെ അർഥം ഇല്ലാത്തവയായി മാറുന്നു.

ത്രിത്വം എന്ന വാക്ക് trinitas എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് വരുന്നത്. ത്രിത്വം എന്ന വാക്ക് ആദ്യമായി ബൈബിളിന്റെ ഈ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നത് രണ്ടാം നൂറ്റാണ്ടിൽ തെർത്തുല്ല്യൻ എന്ന ആഫ്രിക്കൻ ദൈവശാസ്ത്രഞ്ജൻ ആണ്. പിതാവായ ദൈവം തന്നെ ആണ് മനുഷ്യ രൂപം എടുത്തു കുരിശിൽ മരിച്ചത് (patripassionism- the suffering of the father) എന്ന് വാദിച്ച പ്രാക്സിയസ് എന്നൊരു ദുരുപദേശക്കാരനെ എതിര്ത്തു എഴുതുമ്പോൾ ആണ് തെർതുല്ല്യൻ ഇത് ഉപയോഗിക്കുന്നത്. തെർത്തുല്യന്റെ വാദപ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രത്യേക വ്യക്തിത്വങ്ങൾ ആകുന്നു. അവർ സാരാംശം അഥവാ സത്ത പങ്കു വെക്കുന്നു അല്ലെങ്കിൽ ഒന്ന് തന്നെ. പക്ഷെ പുത്രനും പരിശുദ്ദത്മവും നിത്യത അല്ലെങ്കിൽ ആദി മുതൽ പിതാവിനോടൊപ്പം ഇല്ലായിരുന്നു. അവർ പിന്നീട് പിതാവിൽ നിന്ന് പുറപ്പെട്ടു. പിതാവിന്റെ ഭാഗങ്ങൾ ആയതു കൊണ്ട് അവരുടെ സ്ഥാനം പിതാവിന് താഴെ ആണ് എന്ന് അദ്ദേഹം കരുതി (subordination). മറ്റൊരു സഭാപിതാവ് ആയിരുന്ന ഓറിജൻ ഇതേ വാദം തന്നെ പിന്തുടർന്ന് യേശുവിനെ ഒരു second god ആയി കരുതി. പിതാവ് the god, യേശു അതിനെ താഴെ. പക്ഷെ യേശുവിനു തുടക്കം ഇല്ല എന്നും, പിതാവും പുത്രനും പരിശുദ്ദത്മവും മൂന്നു ആളത്വങ്ങൾ ആണെന്നും അദ്ദേഹം പഠിപ്പിച്ചു.

 മുൻപ് പറഞ്ഞ പ്രാക്സിയസിന്റെ ഈ ദുരുപദേശത്തിന്റെ മറ്റൊരു രൂപം ആണ് സബെലിയസ് എന്നയാൾ പ്രചരിപ്പിച്ച മോഡലിസം (modalism). ഇത് പ്രകാരം ദൈവം ഒന്ന് തന്നെ, പക്ഷെ ഈ ദൈവം ആവശ്യം വരുന്നത് അനുസരിച്ചു പല രൂപങ്ങൾ എടുക്കും. ചിലപ്പോൾ പുത്രൻ അഥവാ യേശു ആകും, ചിലപ്പോൾ പരിശുദ്ധാത്മാവും. ഉദാഹരണം ആയി H2O എന്നത് വെള്ളം ആകാം, ഐസ് ആകാം അല്ലെങ്കിൽ നീരാവി ആകാം എനിങ്ങനെ ഉള്ള വാദം.

പിന്നീട് വന്ന ഒരു പ്രധാന ദുരുപദേശക്കാരൻ ആയിരുന്നു അറിയൂസ്. ഓറിജന്റെ അഭിപ്രായത്തിന് എതിരായി അറിയൂസ് വാദിച്ചത് പുത്രൻ പിതാവായ ദൈവത്തോടൊപ്പം നിത്യത പങ്കു വെക്കുക ആണെങ്കിൽ പുത്രന് രണ്ടാം ദൈവം എന്നൊരു പദവി പറ്റത്തില്ല, പുത്രൻ ദൈവം തന്നെ ആകും എന്നാണ്. അതിനാൽ യേശു സൃഷ്ടി ആണെന്നും ആദി മുതൽ ഉണ്ടായിരുന്നില്ല എന്നും അറിയൂസ് വാദിച്ചു. അദ്ദേഹം ഒരുപാടു അനുയായികളെ നേടുകയും ചെയ്തു. ഇത്തരം ദുരുപദേശങ്ങളെ എതിർക്കാൻ സഭക്ക് ദൈവം എന്നാൽ എന്ത് എന്നതിനെ പറ്റി വ്യക്തം ആയ ഒരു കാഴ്ചപ്പാട് രൂപീകരിക്കേണ്ടത് ആവശ്യം ആയിരുന്നു. ത്രിത്വം അതിന്റെ ഒരു ഭാഗവും.

അറിയൂസ് പക്ഷക്കാരുടെ യേശു സൃഷ്ടി ആണെന്നും ആദി മുതൽ ഉണ്ടായിരുന്നില്ല എന്നുമുള്ള വാദം വളരെ പെട്ടന്നു പരന്നു. ഇത് നല്ല രീതിയിൽ ഉള്ള രാജ്യ ഭരണത്തെ തന്നെ ബാധിക്കും എന്ന് മനസ്സിലാക്കിയ കൊൻസ്ടന്റൈൻ ചക്രവര്ത്തി AD 325-ഇൽ യേശുവിന്റെ ദൈവികത ചര്ച്ച ചെയ്യാനായി നിഖ്യ കൌണ്സിൽ വിളിച്ചു കൂട്ടി. അറിയൂസ് പക്ഷക്കാരുടെ ദുരുപദേശത്തെ ശക്തം ആയി എതിര്ത്തത് അലെക്സന്ദ്രിയയിലെ ബിഷപ്പ് ആയിരുന്നു. അദ്ദേഹത്തിനെ ഡീക്കൻ ആയിരുന്ന അതാനെഷ്യസിന്റെ നേതൃത്വത്തിൽ യേശു സൃഷ്ടി അല്ലെന്നും, നിത്യത മുതൽ ഉണ്ടായിരുന്നുവെന്നും പിതാവിനോട് സാരാംശത്തിൽ സമത്വം ഉള്ളവനാണ് യേശു എന്നും (homoousias ) യേശു ദൈവം ആണെന്നും ത്രിത്വവാദികൾ വാദിക്കുകയും വിജയിക്കുകയും ചെയ്തു. തുടർന്ന് ആരിയൂസ് പക്ഷക്കാരും അത് അംഗീകരിക്കാൻ നിർബന്ധിതൻ ആയി.

കൊൻസ്ടന്റൈൻ ചക്രവര്ത്തി ദൈവ വിശ്വാസി ആണോ എന്നാ കാര്യം ഇപ്പോഴും തര്ക്ക വിഷയം ആണ്. എന്തായാലും അദ്ദേശം ഒരു ദൈവശസ്ത്രജ്ഞാൻ ആയിരുന്നില്ല. ത്രിത്വത്തിലും ഒന്നിലും അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു. രാജ്യഭരണത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിൽ സഭയിൽ ഉള്ള പ്രശ്നങ്ങൾ കൂടെ വഷളാകാൻ അദ്ദേഹത്തിനു ആഗ്രഹം ഇല്ലായിരുന്നു. ആ വാദത്തിൽ വിജയിക്കുന്നവരെ മറ്റുള്ളവര അംഗീകരിക്കണം എന്നതായിരുന്നു അദ്ദേഹത്തിൻറെ ആഗ്രഹം. അത് അദ്ദേഹം നടത്തി. മാത്രവും അല്ല സഭയുടെ പരമോന്നത പുരോഹിതാൻ താൻ ആയിരിക്കണം എന്ന ഉദ്ദേശത്തോടു കൂടിയുമാണ് അദ്ദേഹം തന്നെ ചെലവ് ചെയ്തു ഈ കൌണ്സിൽ വിളിച്ചത്. കാരണം അദ്ദേഹത്തെ പ്രധാന പുരോഹിതൻ ആയി വാഴിക്കാൻ മറ്റു ബിഷപ്പുമാരുടെ ആവശ്യവും ഉണ്ടായിരുന്നു

അത്തനേഷ്യസിന്റെ നെതൃത്വത്ത്ൽ ത്രിത്വ വാദികൾ നേടിയ വിജയം താല്ക്കാലികം മാത്രം ആയിരുന്നു. ക്രമേണ അറിയൂസ് പക്ഷക്കാർ കൊൻസ്ടന്റൈൻ ചക്രവര്ത്തിയോട് അടുത്തു. അദ്ദേഹം ത്രിത്വ വാദികൾക്ക് എതിരായി. അത്തനേഷ്യസിന്റെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. പ്രമുഖ ത്രിത്വ വിരോധിയായ നിക്കൊമെദിയയിലെ യുസേബിയസിനെ കൊണ്സ്ടന്റിനോപ്പിളിലെ ബിഷപ് ആയി നിയമിച്ചു. ബൈബിളിൽ വ്യാപകം ആയ തിരുത്തലുകൾ നടത്തി. പിന്നീടു വന്ന ആരിയൂസ് പക്ഷക്കാരനും തിത്വ വിരോധിയും ആയ വലെന്സ് ചക്രവര്ത്തി വിശ്വാസികളെ പലവിധത്തിലും പീഡിപ്പിച്ചു. അവസാനം AD 379 -ഇൽ നസിയന്സസിലെ ഗ്രിഗറി കൊണ്സ്ടന്റിനോപ്പിളിലെ ബിഷപ്പ് ആകുന്നതോടെ ഇതിനു മാറ്റം വന്നു തുടങ്ങി. എങ്കിലും ഇന്നും ആരിയൂസ് പക്ഷക്കാർ ഒളിച്ചും തെളിഞ്ഞും ക്രിസ്തുവിന്റെ ദൈവികതയെ എതിര്ത്തു കൊണ്ടിരിക്കുന്നു.



കടപ്പാട് : റെജി കെ കെ

1 comment: