Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label God. Show all posts
Showing posts with label God. Show all posts

Saturday, 4 November 2017

ന്യായപ്രമാണവും മൂല പാപത്തിന്റെ മറുവിലയും:-

മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

ഈ  മറുവില എന്തിനായിരുന്നു ?
-----------------------------------------------------
റോമർ 5 :1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.... 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. ....12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

എന്തയിരുന്നു ആ പാപം?
-----------------------------------------
ഒന്നാമത്തെ ഉടമ്പടി) ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന പ്രഥമ ഉടമ്പടി:
ഉല്പത്തി  2:17  എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.

പഴം വിഷമയം എന്നല്ല ദൈവം പറഞ്ഞത്.  അങ്ങനെ പറഞ്ഞിരുന്നെങ്കില്‍, മരികും എന്ന് പറയുന്നതിന്റെ അര്‍ഥം മനസ്സിലാക്കാം. ഇവിടെ  നന്മ/തിന്മകള്‍ കുറിച്ചുള്ള അറിവ് മനസ്സാക്ഷി മനുഷ്യരുടെ ഹൃദയവിച്ചരങ്ങളെ തുലനം ചെയ്യുന്ന അറിവ് ഉള്ളില്‍ നല്‍കപ്പെടും എന്ന് ആണ് ആ ഫലത്തിന്റെ പ്രത്യേകത. എങ്കില്‍ അവന്‍ ചെയ്യുന്നവക്ക്, ശരിയും തെറ്റും അവന്റെ മനസ്സാക്ഷി അവനെ അറിയിക്കും. തന്മൂലം ഒരുവനും അവന്റെ മനസാക്ഷിക് പൂര്‍ണനായും വിധേയനയിരിക്കാന്‍ സാധിക്കാത്ത പക്ഷം, അവന്‍ നിത്യജീവനില്‍ കടക്കാതെ ആത്മാവില്‍ മരിക്കും. കാരണം ദൈവം ആവരവരുടെ ഹൃദയവിചാരങ്ങള്‍ കൊണ്ടല്ലോ, നിയമപ്രമണം ഇല്ലാത്തവരെ പോലും വിധികുന്നത്. ഹൃദയനൈര്‍മല്യത അഥവാ നിഷ്കളങ്കതയായിരുന്നു ദൈവം മനുഷ്യരില്‍ കാണാന്‍ ആഗ്രഹിച്ചതും.

ഉല്‍പത്തി 6 : 5 ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വലിയതെന്നും അവൻറെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
അതിനാല്‍ ആയിരുന്നു , നോഹയുടെ കുടുംബത്തെ ഒഴികെ, ലോകത്തില്‍ ഉള്ള മറ്റു എല്ലാവരെയും ദൈവം നശിപ്പിച്ചത്. ഇവര്‍ക്ക് അവരുടെ മനസാക്ഷി ഒഴികെ ഒരു നിയമവും കൊടുത്തതായി പറയുന്നില്ല. വചനം പറയുന്നു നോഹ ഹൃദയത്തില്‍ നിഷ്കളങ്കന്‍ ആയിരുന്നു.
ഉല്‍പത്തി 6 : 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തൻറെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു;

രണ്ടാമത്തെ ഉടമ്പടി) ദൈവം മനുഷ്യനും ആയി നടത്തുന്ന അബ്രഹാമിനോട് മറ്റൊരു ഉടമ്പടി, നിഷ്കളങ്കന്‍ ആയിരിക്കുക:
ഉല്പത്തി 17:1അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ഈ നിഷ്കളങ്കത തന്നെയായിരുന്നു, ഇസ്ര്യയെല്യരോട് അങ്ങനെയയിരിക്കാന്‍ സത്യദൈവം അറിയിച്ചതും
ആവര്‍ത്തപുസ്തകം 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.

ഈ നിഷ്കളങ്കത ആയായിരുന്നു, ക്രിസ്തു കുഞ്ഞുങ്ങളെ കാണിച്ചു കൊണ്ട് അറിയിച്ചതും:
മത്തായി 18:4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.

മാര്‍കോസ് 7:20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവൻ പറഞ്ഞു.

ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ ആശുധനക്കുന്നതും ശുദ്ധനാക്കുന്ന്നതും എന്ന് ക്രിസ്തു പ്രഖ്യാപിക്കുക കൂടി വഴി, ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ നന്മ തിന്മകളില്‍ അവനവനെ തന്നെ വിധിക്കുന്നതെന്നു ഇപ്പോള്‍ മനസ്സിലാക്കാം. ആ ഹൃദയവിചാരങ്ങള്‍ അവനവന്റെ മനസാക്ഷി  കൊണ്ട് തൂക്കും വിധി കര്‍ത്താവിന്റെയും.

റോമ 2:15അവരുടെ (ന്യായപ്രമാണം നല്കപ്പെടാത്തവര്‍-ജാതികള്‍) മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

അങ്ങനെ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ അവര്‍ക്ക് തന്നെ വിധി നല്‍കും. ആ മനസാക്ഷി ലഭിച്ചത്, ആദ്യം  ഉല്പത്തി 2:17   കണ്ട  നന്മതിന്മകളുടെ ഫലത്തില്‍ നിന്നുമെന്നു പകല്‍ പോലെ വ്യക്തവും, ആ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കി, പാപചിന്ത അവരില്‍ ജനിച്ചു.  എന്നാല്‍ എന്താണ് അവര്‍ ചെയ്തത്? സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ (metamorphically) വന്നു അറിയിക്കുന്നത് കാണാം.
ഉല്പത്തി 3:4-5 ...നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

ആദമിന്റെയും ഹവയുടെയും (മനുഷ്യരുടെ ) അതിമോഹം, പാപത്തെ പ്രസവിക്കുകയും, ആ പാപം മൂലം മനസാക്ഷിയുടെ വിധിയില്‍ അവര്‍ ആത്മാവില്‍ മരണത്തെ പേറുകയും ചെയ്യുന്നു. യാകോബ് ഭംഗിയായി അത് ഇവിടെ പറയുന്നു.
യാകോബ് 1:15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

അങ്ങനെ ആദ്യപാപം, ദൈവത്തോടുള്ള "അവിശ്വാസം", രണ്ടാമത്തെ പാപം , "അനുസരണക്കെട്", തെറ്റ് ചെയ്തു കൊണ്ടു നന്മതിന്മകളെ അറിയുന്ന ഫലം ഭക്ഷിച്ചു. അങ്ങനെ ആദിമനുഷ്യന്‍ ദൈവത്തിനെതിരായി ചെയ്ത പ്രവൃത്തി മൂലം, മനുഷ്യര്‍ക്ക്‌ ദൈവസന്നിധിയില്‍ നിന്നും അകറ്റപ്പെടുന്നു.
ഉല്പത്തി 3:22 .... ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.
വിശ്വാസമില്ലതവരെയും അനുസരണയില്ലാത്തവരും ആര്‍ വിശ്വസിക്കും? അവര്‍ ഇനിയും ഉടമ്പടി തെറ്റിക്കില്ലേ?

എങ്കില്‍ മനുഷ്യര്‍ക്ക്‌ തിരിച്ചു ദൈവത്തിന്റെ അടുക്കല്‍ എത്തുവാന്‍ എന്തു മറുവില കൊടുക്കണം?
----------------------------------------------------------------------------------
മൂന്നാമത്) ദൈവം മനുഷ്യനു മറ്റൊരു ഉടമ്പടി നല്‍കുന്നു, ദൈവവചനമായ, കല്പ്പനായ, ശുശുപലകനായ ന്യായപ്രമാണം :
ദൈവം മോശയിലൂടെ ന്യായപ്രമാണം നല്‍കുക വഴി, നന്മ തിന്മകളെ പറ്റി ലഖൂകരിച്ച ഒരു പ്രമാണം യിസ്രായെല്യര്‍ക്ക് നല്കപെട്ടു. 

ആവര്‍ത്തന പു 30:11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; 14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. 15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. 16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.

ന്യായപ്രമാണം കൊണ്ട് രക്ഷയുണ്ടാകുമെങ്കില്‍ പിന്നെ എന്തിനു മറുവില നല്‍കണം?  എങ്കില്‍ ഏതിനാല്‍ മനുഷ്യന്‍ ജീവിക്കും?  ( ദൈവവചനത്താല്‍.)
ആ വചനം എങ്ങനെ അവതരിക്കും എന്നും, എങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരും എന്നും, എങ്ങനെ ദൈവമക്കളില്‍ ഹൃദയത്തില്‍ വസിക്കും എന്നും പറയുന്നു?
-------------------------------------------------------------------------------
യഥാര്‍ത്ഥത്തില്‍ തോറായിലെ ആ പ്രവചനം, വരുവാനുള്ള "14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. "ഈ ജീവവചനത്തിന്റെ ഒരു നിഴല്‍ ആയിരുന്നു.
റോമര്‍ 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. 

ആ വചനം ഹൃദയത്തില്‍ എഴുതിയ ഒരു ജനതയെ ഉത്ഭവിപ്പിക്കും, എന്ന് ദൈവം ആദ്യമേ പ്രവച്ചകരിലൂടെ അറിയിച്ചിരുന്നു:
യിരെമ്യാ 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സത്യത്തിന്റെ കാര്യസ്ഥനായ, "പാറാകലീത്തയാല്‍" ഈ പ്രവചനം പൂര്തീകരിക്കപ്പെട്ടു. അവന്‍ എന്നന്നേക്കും അവരുടെ കൂടെയിരുന്നു, നിങ്ങളില്‍ വസിച്ചു, അവന്‍ അവന്റെ വചനങ്ങളെ ഒര്മിപ്പിച്ചുകൊണ്ടേ ഇരിക്ക കൊണ്ട് ദൈവവചനത്തെ നിങ്ങള്‍ടെ ഹൃദയങ്ങളില്‍ സംഗ്രഹിചിരിക്കുന്നു
യോഹന്നാന്‍ 14:17 ...നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 26 "എന്നാല് എന്റെ നാമത്തില് പിതാവായക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന് നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും"

എബ്രയര്‍ക്ക് നല്‍കിയ ലേഖനത്തില്‍ യെരാമ്യാ നല്‍കിയ പ്രവചനത്തെ കുറിച്ചറിയിക്കുന്നത് കാണാം:
റോമര്‍ 10:15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. 16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഔർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.

എങ്കില്‍ ന്യായപ്രമാണം എന്തായിരുന്നു?
----------------------------------------------------------------
ഗലാത്യര്‍ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ...23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. 24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.  25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. 26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

അപ്പോള്‍ ന്യായപ്രമാണം എന്തായിരുന്നു എന്നു അറിവായി. "വിശ്വാസം വരുന്നതിനു മുന്നേ, അവന്റെ വരവിനു മുന്നേ മനുഷ്യരെ ഒരുക്കാന്‍ ഉള്ള ഒരു ശിശുപലകന്‍, ആയിരുന്നു ന്യായപ്രമാണം". യോഹന്നാന്‍ സ്നാപകനെ പോലെ. യോഹന്നാന്‍ 1:23 യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. 

ആയതിനാല്‍ മനസാക്ഷിയുടെ വിധിയില്‍ ന്യായപ്രമാണത്തിന്റെ അറിവ് അവന്റെ ചെയ്തികളെ ന്യായപ്രമാണത്താല്‍ വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായപ്രമാണം ഉണ്ടായിട്ടും പാപം ചെയ്തവര്‍ അവരെ ന്യായപ്രമാണം കൊണ്ട് തന്നെ വിധിക്ക് നല്‍കപ്പെടുന്നു. എന്നാണ് വചനം വെളിച്ചപ്പെടുതുന്നത്.
റോമ 2:2 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.....14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
അങ്ങനെ, ന്യായപ്രമാണം മൂലം മോശക്ക് ശേഷം മനസാക്ഷിയോട് വാദിക്കാന്‍ ഉള്ള പരിജ്ഞാനം നല്‍കപ്പെട്ടു.

പക്ഷെ എന്നിരുന്നാലും നിത്യജീവന്‍ പ്രപിപ്പാനും, ദൈവത്തോട് ചെയ്ത തെറ്റിന് മറുവില കൊടുക്കുവാനും ഉള്ള വിടവ് ന്യായപ്രമാണം മൂലം കുറഞ്ഞിരുന്നില്ല, കൂടാതെ ന്യായപ്രമാണം അപ്പാടെ ചെയ്തു നിലനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല , ഗല 3:10 “എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍" , കൂടെ ജാതികള്‍ക്കു ന്യായപ്രമാണം അപ്പാടെ നല്‍കുവാന്‍ സാധികുകയുമില്ല.

എങ്കില്‍ പാപത്തിന്റെ ശമ്പളം മരണമത്രേ (റോമര്‍ 6:23) എന്ന് തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ദൈവത്തോടുള്ള തെറ്റിന് മനുഷ്യര്‍ക്കെന്തു മറുവില കൊടുക്കാം അവന്റെ ജീവന്‍ തന്നെ? 
പാപപരിഹരബലിക്ക്  നല്‍കുന്നതു ലേവ്യ പുസ്തകത്തില്‍ കാണാം  ലേവ്യ 17:11    "രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു".  എന്നാല്‍ അവര്‍ വിശ്വാസം ഇല്ലാതെ ഹൃദയവിചാരങ്ങളില്‍  ശുദ്ധരകാതെ  ജഡികമായി നടത്തുന്ന മൃഗബലി  ദൈവത്തിനു മടുത്തുകൊണ്ട് ഇങ്ങനെ പറയുന്നു യെശയ്യാവു ഇല്‍, 1:11 "നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.",
എന്ന് വരികില്‍ ഈ പാപപരിഹാര ബലി എങ്ങനെ നടത്തപ്പെടും?

എങ്കില്‍, ആദം മുതലേ ഉള്ള ആത്മാവില്‍ ദൈവത്തോട് ചെയ്ത ആത്മീയ ഉള്ള പാപവും, തങ്ങളുടെ തന്നെയുള്ള പാപവും പരിഹരിക്കാന്‍ ഇനി എന്ത് ?
-------------------------------------------------------------------------------------------

അവന്റെ പരിശുദ്ധനായ ദാസനെ തന്നെ, അവരുടെ പാപമേല്‍ക്കാനും, അവരുടെ രാജവകാനും, അവരെ വിധിക്കാനും വരുമെന്ന് അരുളപ്പാട് യെശയ്യ 53 ഇല്‍ അരുളപ്പാട്  :5 " എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.....7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.....അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു .....നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും......അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.."
9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. 7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവർത്തിക്കും.

ആ വരുന്ന പാപമില്ലാത്ത ഒരുവന്‍, അതെ, ആ പരിശുദ്ധനായ ദാസനെ കാണാം ഇവിടെ, ലുകോസ് 1:35 "... ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. "
മാര്‍കോസ് 1:24 "....നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു."
1 യോഹന്നാന്‍ 3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല."

എന്നാല്‍ മാര്‍കോസ് ഇല്‍ പറയുന്നു 10:18 " ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല." , പരിശുദ്ധന്‍ ഒരുവന്‍ മാത്രം, ദൈവമത്രേ: 1 ശമുവേല്‍ 2:2" യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; ..." എങ്കില്‍, വരുന്ന പരിശുദ്ധന്‍ ആര്‍ എന്നു നമുക്ക് മനസ്സിലാക്കാം.

ആയതിനാല്‍ ദൈവം തന്റെ വചനത്തെ (യോഹന്നാന്‍ 1:1-4), സ്വന്തം പുത്രനെ,  ക്രിസ്തുവായി മനുഷ്യര്‍ക്ക്‌ നല്‍കി. യോഹന്നാന്‍ 3:16 "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു".  അത്രയധികം ദൈവം നമ്മളെ സ്നേഹിക്കുന്നു. ആ പാപപരിഹാരബലിക്കുള്ള കുഞ്ഞാടിനെ പറ്റിയാണ് യോഹന്നാന്‍ സ്നാപകന്‍ അറിയിച്ചതും, യോഹന്നാൻ 1;29 ".....യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;" , ആ പാപമില്ലാത്ത പരിശുദ്ധനെ ആയിരുന്നു, നമ്മുടെ പാപങ്ങളെ ചുമക്കാന്‍ മറുവിലയായി നിശ്ചയിച്ചത്.

ആ പാപപരിഹാരം എങ്ങനെയെന്നും, മറുവില എന്ത് എന്നും ഇനി മനസ്സിലാക്കാന്‍ വിഷമമില്ലല്ലോ.

ക്രിസ്തു പറയുന്നു, "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28 )

റോമര്‍ 6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?  3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്നു സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

അങ്ങനെ എല്ലാ തെറ്റിനും ഉള്ള മറുവില ക്രിസ്തു നല്‍കിഎങ്കില്‍ നാം എന്ത് ചെയ്യേണ്ടു, ആ രണ്ടു തെറ്റിന്?
* അവിശ്വാസത്തിനു ബദലായി, മറുവിലയായി സ്വയമായി യഗമാര്‍പ്പിച്ചവനില്‍ ഉള്ള വിശ്വാസവും,
* അനുസരണക്കേടിനു പകരം, ഹൃദയ പരമാര്‍ത്ഥതയില്‍ നിഷ്കളങ്കമായി വചനത്തില്‍ ഉള്ള അനുസരണയും (ന്യായപ്രമാണവും അടങ്ങിയിരിക്കുന്ന) കൊണ്ട് നിത്യരക്ഷ.

നാലാമത്തെ) അവസാനത്തെ രക്ഷയുടെ ഉടമ്പടി, രക്ഷയുടെ സുവിശേഷം:
യോഹന്നാന്‍ 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

ആ ക്രൂശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ മറുവിലയില്‍ ആണ് നാം "വിശ്വസിക്കുന്ന" നമ്മുടെ രക്ഷയെ കാണുന്നത്.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

ആയതിനാല്‍ ആണ് റോമര്‍ 5:13 "പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.  14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. ....16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു....19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ. "

←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

Note: ആദമിന്റെ ലംഘനവും പാപവും എന്താണ് എന്നും, ന്യായപ്രമാണവും വിശ്വാസവും എങ്ങനെ ഇഴചേര്‍ന്നു ബന്ധപ്പെട്ടു എന്നും, മനുഷ്യരുടെ നിത്യരക്ഷയും മറുവിലയും എന്തായിരുന്നു  ഏകസത്യദൈവതിന്റെ പദ്ധദി എന്നും ഇനി അറിവില്ലാതെ ഇരിക്കേണ്ട മുഹമ്മദരെ.

ഇനി ഇസ്ലാമില്‍ മുഹമ്മദ്‌ എന്ത് നിത്യരക്ഷയുടെ ഉറപ്പാണ് മുഹമദര്‍ക്ക് നല്‍കിയിട്ടുള്ളത്?

ഉമര്‍ ബ്നുഅബ്ദുല്‍ അസീസ്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50).

ഒരു മുസ്ലിം ചെയ്യുന്ന ഏതു തെമ്മടിത്തവും, പാപവും ഒരു ജൂതന്റെയോ, ക്രിസ്തവന്റെയോ തലയില്‍ വെക്കും എന്ന അല്പ്പതരമോ? മുഹമ്മദിന്റെ ദൈവം, ഏതെങ്കിലും തരത്തിലുള്ള, ആദരവിന് അര്‍ഹനോ?


Thursday, 5 May 2016

ബൈബിള്‍ ( Biblia Sacra "Holy Book")

ഏകദേശം ~2000 വര്ഷം മുന്‍പാണ്‌ ബൈബിള്‍ പുസ്തകങ്ങള്‍ പൂര്‍ത്തി ആയതു. എന്നാല്‍ ഏകദേശം ~367-419 AD കളില്‍ ആണ് ബൈബിള്‍ രണ്ടു ചട്ടക്ക് ഉള്ളില്‍ ആയി ക്രോഡീകരിച്ചത്.  367 AD വിശുദ്ധ അത്താനിയോസിസ്ന്റെ ദിവ്യ വെളിപാടില്‍ നിന്നാണ് ഈ 73 പുസ്തകങ്ള്‍  ക്രോദീകരിക്കാന്‍ തീരുമാനം ആകുന്നതു. 45 (39 തനക്ക്  + 7 മറ്റു യൂദ ഗ്രന്ഥങ്ങള്‍) പുസ്തകങ്ങള്‍ ഉള്ള പഴയ നിയമം + 27 പുസ്തകങ്ങള്‍ ഉള്ള സുവിശേഷം/എവങ്ങേല്യോന്‍.  എന്നാല്‍ മക്കാബയര്‍ക്കു മുന്നെ തന്നെ യഹൂദരുടെ തനക്ക് ~400 BC യില്‍ ക്രോദീകരിചിരുന്നതിനാല്‍ പിന്നീടു യാഹൂദരാല്‍ എഴുതപ്പെട്ട 7 പുസ്തകങ്ങള്‍  ക്രൈസ്തവരുടെ ഈ 45 എണ്ണത്തില്‍ ഉണ്ടായിരുന്നു. അതായതു 300-200 BC കളില്‍ റോമാക്കരോട്, പടവെട്ടിയ മക്കബായരുടെ ചരിത്രം മുതലായവയായിരുന്നു ആ പുസ്തകങ്ങള്‍.  എന്നാല്‍ പിന്നീടു 16 നൂറ്റാണ്ടോടു കൂടി മാര്‍ട്ടിന്‍ ലൂതെര്‍, യഹൂദരുടെ തനക്ക് എന്താണോ അതേപടി തന്നെ ആക്കി 7 പുസ്തകങ്ങള്‍ പഴയനിയമത്തില്‍ നിന്ന് മാറ്റി, ബൈബിള്‍ പഴയ നിയമം തനക്കും ഒന്നാക്കി.  അങ്ങനെ 7 പുസ്തകങ്ങളെ മാറ്റി നിറുത്തിയ പ്രകാരം ബൈബിളില്‍ 66 പുസ്തകങ്ങള്‍ ആയി. എന്നാല്‍ ആ 7 പുസ്തകങ്ങള്‍ ബൈബിളില്‍ നില നിറുത്തിയ കത്തോലിക്ക ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന്റെ 73 പുസ്തകങ്ങള്‍ ഉള്ള ബൈബിള്‍ ഇന്നും നിലവില്‍ ഉണ്ട്. എന്നിരുന്നാലും ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല് മാറ്റപ്പെടുന്നില്ല. വചനത്തെ അറിയാന്‍ ഏതു ബൈബിള്‍  എടുത്താലും നിങ്ങള്‍ ഒരിക്കലും ലജ്ജിക്കപെടുകയില്ല.

ഏതാണ്ട് 1600-ലേറെ വർഷങ്ങൾകൊണ്ടാണ്‌ ഈ വിശുദ്ധഗ്രന്ഥത്തിന്‍റെ എഴുത്ത്‌ പൂർത്തിയായത്‌. മേലെ സൂചിപ്പിച്ചത് പോലെ നാല്പതില്‍ അധികം ആളുകള്‍ പരിശുധത്മവിന്റെ പ്രചോദനത്താല്‍ 1600 (~1500BC മുതല്‍ 150 AD വരെ)ഓളം വര്‍ഷങ്ങളില്‍ എഴുതപ്പെട്ടതാണ് ബൈബിള്‍.  കർഷകർ, മീൻപിടുത്തക്കാർ, ന്യായാധിപന്മാർ, രാജാക്കന്മാർ, സംഗീതജ്ഞർ തുടങ്ങി 40-ഓളം വ്യത്യസ്‌ത എഴുത്തുകാർ ചേർന്നാണ്‌ ഇത്‌ എഴുതിയത്‌.  ഇത്രയധികം കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ടിട്ടും, ഒരൊറ്റ വചനം പോലെ പരസ്പരം അലിഞ്ഞു , പരസ്പര വിരുദ്ധത ഇല്ലാതെ ചേര്‍ന്ന് ഇരിക്കുന്നു എന്നതാണ് ബൈബിളിന്റെ അത്ഭുതം. ഉല്പത്തിക്കു ശേഷം ഏകദേശം 2000 BC, അബ്രഹാമിന്റെ ചരിത്രം  മുതല്‍ ഉള്ള ഭാഗങ്ങള്‍ ചരിത്രത്തോട് ഇഴ ചേര്‍ന്ന്  കിടക്കുന്നത് ബൈബിളിനെ ഒരു ചരിത്ര പുസ്തകവും ആയി പരിഗണിക്കാന്‍ കാരണം ആകുന്നതു.  ~1500 BC കളില്‍ മോശയും, ~1000 BC യില്‍ ദാവീദും, ~700 BC കളില്‍ യെശയ്യ പ്രവാചകനും നെബുക്കധനൈസ്ര്‍ രാജാവും , യഹൂദരുടെ ബാബിലോണ്‍ പ്രവാസ സമയവും, ~500 BC ബാബിലോണ്‍  പ്രവാസത്തില്‍ നിന്ന് ഇസ്രായേലിന്റെ മടക്കം, രണ്ടാമതും യെരുശലേം ദേവാലയം പണിയലും, 100BC ക്ക് ശേഷം യോഹന്നാനും, ശേഷം വചനം ജഡമായി തീര്‍ന്ന മസ്സിഹയുടെ ജീവിതവും, ആദ്യ നൂറ്റാണ്ടുകളിലെ അപ്പോസ്തോല പ്രവര്‍ത്തികളും എല്ലാം ചേര്‍ന്ന ഒരൊറ്റ വചനം ഉള്‍ക്കൊണ്ട്‌ കൊണ്ട ചരിത്രവും, വെളിപാടുകളും, പ്രവചന പൂര്‍ത്തീകരണങ്ങളും, മസ്സിഹയുടെ അഗമാനവും, നടന്നു കൊണ്ടിരിക്കുന്ന ഇനിവരാനുള്ളതുമായവയെ പറ്റിയുള്ള  പ്രവചനങ്ങളും ചേര്‍ന്ന ദൈവവും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴം രേഖപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥത്തെ ബൈബിള്‍ എന്ന് വിളിക്കുന്നു.  ഈ പറഞ്ഞത് ചുരുക്കത്തില്‍, ആനയെ കടുകുമണിയില്‍  രേഖപ്പെടുത്തിയ പോലെ എന്ന് പറഞ്ഞു വെക്കാം.

➀) തനക്ക്/പഴയനിയമം:

യഹൂദരുടെ തനക്ക് എടുത്താല്‍, മൂന്നായി തിരിക്കുന്നു, തോറ, നെവിം, കെതുവിം. ആകെ 24 പുസ്തകങ്ങള്‍  ആയി ആണ് യൂദര്‍ എണ്ണുന്നത്.

1) തോറ:
മോശയ്ടെ പഞ്ചപുസ്തകങ്ങള്‍. 5 പുസ്തകങ്ങള്‍.
പുറപ്പാടു അദ്ധ്യായം 34:27 യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു

2) നെവിംഇല്‍ (പ്രവാചകര്‍ ):
യോശുവ, ന്യായാധിപന്മാര്‍, ശമുവേല്‍1&2, രാജാക്കന്മാര്‍ 1&2, യെശയ്യാവ്, യിരമ്യാവ്, എസ്സിക്കേല്‍ എന്നീ 7 പുസ്തകങ്ങളും കൂടെ, ഒരു പുസ്തകമായി 12 പ്രവാചകരുടെ പുസ്തകങ്ങളും. ആ പന്ത്രണ്ടു പേര്‍; ഹോശേയ, യോവേല്‍, അബധ്യവ്, ആമോസ്, യോന, മീഖാ, നുഹും, ഹബക്കൂൿ, സെഫന്യാവു, ഹഗ്ഗായി, സെഖരിയാവ്, മലാഖി എന്നിവര്‍. ആകെ 8 പുസ്തകങ്ങള്‍ (പഴയനിയമം പടി പറയുമ്പോള്‍ 21 പുസ്തകങ്ങള്‍ )

3) കെതുവിം (പല എഴുത്തുകള്‍ ):
സങ്കീര്‍ത്തനങ്ങള്‍, സ്ദൃശ്യവക്യങ്ങള്‍, ഇയ്യോബ്, ഉത്തമഗീതങ്ങള്‍, രൂത്ത്, സഭാപ്രസംഗി, എസ്ഥേര്‍, ഡാനിയേല്‍, എസ്രാ+നെഹമിയഹ്, ദിനവൃത്താന്തം (2ഉം ചേര്‍ന്ന ഒന്ന്). ആകെ 11 പുസ്തകങ്ങള്‍. (പഴയനിയമം പടി പറയുമ്പോള്‍ 13 പുസ്തകങ്ങള്‍ )

അതായതു ആകെ 24 പുസ്തകങ്ങള്‍ തനക്കില്‍- ഫലത്തില്‍ 5+21+13 = 39 പുസ്തകങ്ങള്‍ പഴയനിയമ പ്രകാരം.

ആധികാരികത:-

 യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി എഴുത്തിയിരുന്നതനും നിയമങ്ങള്‍ ഉണ്ട്  അവ തല്മുദ്(talmud)കളില്‍  കാണാം. ഏകദേശം 4000ത്തോളം വരുന്ന ആ നിയമങ്ങളെ soferut എന്ന്  വിളിക്കുന്നു.   തോറയില്‍ അകെ 304805 ഹീബ്രു അക്ഷരങ്ങള്‍ ആണ്, 248 അമുദിം (കോളങ്ങള്‍).  അവയില്‍ പ്രധാന നിയമങ്ങള്‍ [1]

✡ ശുദ്ധിയുള്ള മൃഗങ്ങളുടെ പ്രത്യേകം ഇതിനായി തന്നെ സംസ്കരിച്ച തോലില്‍ (യെരിയഹ് ) വേണം എഴുതുവാന്‍. 
✡ മൂന്ന് കോളം ആയി വേണം, അതില്‍ ഓരോ കോളത്തിലും 48 മുതല്‍ 60 വരികള്‍ക്കുള്ളില്‍ ആയിരിക്കണം.
✡ പ്രത്യേകവിധികള്‍ ആയി തയ്യാറാക്കിയ കറുത്ത മഷിയെ ഉപയോഗിക്കാവൂ.
✡ ഒരു കാരണവശാലും ആ യെരിയാഹില്‍ കൈ തൊടാന്‍ പാടില്ല.
✡ ഓരോ വാക്ക് എഴുതുമ്പോളും ആ വാക്ക് ഉച്ചത്തില്‍ ഉച്ചരിക്കണം.
✡ ഓരോ വട്ടം ഹാ-ഷേം (ദൈവത്തിന്റെ വിശുദ്ധ നാമം)  എഴുതുന്നതിനു മുന്‍പേ, എഴുത്തു കോല്‍ തുടക്കുകയും,  ആ എഴുതുന്നവന്‍ ദേഹം മുഴുവന്‍ ശുദ്ധീകരിക്കുകയും വേണം.
✡ ഓരോ മുപ്പതു ദിവസം കൂടുംബോളും, പരിശോധന നിര്‍ബന്ധമാണ്‌.
✡ മൂന്നു പേജില്‍ അധികം തെറ്റ് തിരുത്തല്‍ വന്നാല്‍, മുഴുവന്‍  പ്രതിയും മാറ്റി ആദ്യം മുതല്‍ എഴുതണം. 
✡ ഈ തെറ്റ് പറ്റിയ യെരിയഹ് (page) കത്തിക്കാനോ കീറിക്കളയാനോ പാടില്ല, മറ്റു രീതിയില്‍ നശിപ്പിക്കാതെ genizah (സെമിത്തേരി)  യില്‍  കുഴിയില്‍ സംസ്കരിക്കണം. ദൈവവചനം, അത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
✡ ഈ എഴുതിതയ്യാറാക്കിയ ചുരുള്‍, സിനഗോഗിലെ  "aron kodesh" (holy cabinet, വിശുദ്ധ പെട്ടകത്തില്‍)  വേണം  സൂക്ഷിക്കാന്‍.

ഇത്ര അധികം കരുതലോടെയാണ് തോറ യഹൂദര്‍ സംരക്ഷിചിരുന്നത്. താല്മുടുകള്‍ (Oral Torah യുടെ വകഭേദം) പോലും എഴുതുന്നതിനു ഇതുപോലെ തന്നെ നിയമങ്ങള്‍ ഉണ്ട്. ഈ വണ്ണം തന്നെയാണ്, യഹൂദര്‍ മറ്റു ഗ്രന്ഥങ്ങളും പരിപാലിച്ചിരുന്നത്.

➁) എവങ്ങില്യോന്‍/സുവിശേഷം:

സുവിശേഷത്തില്‍/പുതിയ നിയമത്തില്‍  27 പുസ്തകങ്ങള്‍ മത്തായി, മൎക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ, റോമർ, 1. കൊരിന്ത്യർ ,2. കൊരിന്ത്യർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ, 1. തെസ്സലൊനീക്യർ, 2. തെസ്സലൊനീക്യർ, 1. തിമൊഥെയൊസ്, 2. തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, എബ്രായർ, യാക്കോബ്, 1. പത്രൊസ് ,2. പത്രൊസ്, 1. യോഹന്നാൻ ,2. യോഹന്നാൻ, 3. യോഹന്നാൻ , യൂദാ, വെളിപ്പാട എന്നിവയാണു ആപുസ്തകങ്ങള്‍.

യേശു മശിഹയുടെ ശിഷ്യന്മാരലും, ശിഷ്യന്മാരുടെ അനുയായികള്‍, ശിഷ്യന്മാര്‍ പറയുന്നത് കെട്ടും എഴുതിയവയാണ് ആദ്യ  4 പുസ്തകങ്ങള്‍ ആയ സുവിശേഷങ്ങള്‍, അപ്പോസ്തോല പ്രവൃത്തികളും അങ്ങനെ തന്നെ. പിന്നെടുള്ളവ, അപ്പോസ്തോലരുടെ എഴുത്തുകളും, അവസാനം യെഹ്ശു ശിഷ്യനായ യോഹനാനു വെളിപ്പെട്ട, യെഹ്ശു ക്രിസ്തുവിന്റെ വെളിപാടും.  യെഹ്ശുമശിഹ ഉയര്‍ത്തു പോയതിനു ശേഷം, 40-50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പകര്‍പ്പുകള്‍. പലരാലും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും എഴുതിയിട്ടും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കാത്തതാണ് സുവിശേഷത്തിന്റെ (ചേര്‍ത്ത് പഴയനിയമം എടുത്താലും) പ്രത്യേകത.

"ആവൎത്തനപുസ്തകം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം."  ◆ അതായത് ഒരു കാര്യത്തിന് മൂന്ന് സാക്ഷി എങ്കിലും വേണം. എന്നാല്‍ മശിഹായുടെ ജീവിതത്തിനു 4 സാക്ഷികള്‍ ആണ് വെളിപ്പെടുതിയിരിക്കുന്നത്.  ആ നാല് സുവിശേഷങ്ങളില്‍ ഉള്ള മശിഹായുടെ ജനനവും, അഗമാനവും, പ്രസംഗങ്ങളും, ക്രൂശു മരണവും, ഉയര്പ്പും സ്വര്‍ഗ്ഗാരോഹണവും എല്ലാം നാല് കോണില്‍ നിന്ന് നോക്കി കണ്ണുന്ന ഒരൊറ്റ പടം പോലെ ഇത്രയധികം ചേര്‍ന്നിരിക്കുന്നു, ഒരു ചെറിയ വിരുദ്ധത ഇല്ലാതെ എന്നത് അത്ഭുതമായി നില്‍ക്കുന്നു. ഒരു കാര്യത്തിന് ഉള്ള ആ നാല് സാക്ഷികള്‍, അതിന്റെ പൂര്‍ണതയില്‍ മശിഹായുടെ ജീവിത സംഭവങ്ങളെ വിവരിച്ചുകൊണ്ട് വചനത്തെ പ്രകാശിപ്പിച്ചു കൊണ്ട്  ഉയര്‍ന്നു തന്നെ നില്‍ക്കുന്നു നാളിതു വരെയും, ഇനി വരുവാനുള്ള നാളുകളിലും.

സുവിശേഷത്തിന്റെ ആധികാരികത:
യേശുവിനു ശേഷം അധികം താമസിയാതെ തന്നെ, സുവിശേഷങ്ങള്‍ എഴുതപ്പെടുകയും, പകര്‍ത്തപ്പെടുകയും, പ്രചരിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.  മൂന്ന് വിധത്തില്‍ ആണ് സുവിശേഷത്തിന്റെ ആധികാരിക പരിശോധന നടത്തുന്നത്. അതില്‍ പ്രധാനം ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് [2].  അതിനു മുന്നേ തന്നെ internal/external ടെസ്റ്റ് പാസാകണം. അതായാത്  ചരിത്രം, പ്രാദേശിക വിവരങ്ങള്‍, സ്ഥലനാമ സ്വഭാവങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യെഹ്ശുവിനെയും ശിഷ്യരെയും പറ്റിയുള്ള സംഭവങ്ങള്‍, അതും നാല് കോണില്‍ നിന്ന് നോക്കി കാണുന്ന പോലെ യുള്ള നാല് സുവിശേഷങ്ങളും ലേഖനങ്ങളും, എല്ലാം തെറ്റുകള്‍ ഇല്ലാതെയും തമ്മില്‍ തമ്മില്‍ പരസ്പരവിരുധതകള്‍  ഇല്ലാതിരിക്കുകയും വേണം. ഏതില്‍ ഒക്കെ? ഇങ്ങനെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിചെടുത്ത ആയിരക്കണക്കിന് ഗ്രീക്ക് പകര്‍പ്പുകളിലും അതേ പോലെ തന്നെ പല ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത മറ്റു ആയിരക്കണക്കിന് ലാറ്റിന്‍, അരാമിയ മുതലായ ഭാഷകളിലെ പകര്‍പ്പുകളും തമ്മില്‍. ബൈബിള്‍ ഇതെല്ലാം വിജയിച്ചിട്ടു ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് വിധേയമാക്കാന്‍ പാടുകയുള്ളൂ.

ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ്:
ഇത്, ഒരു വിശ്വാസി അല്ല മറിച്ചു ചരിത്ര/പുരാവസ്തു ശാശ്ത്രഞ്ഞര്‍ ചെയ്യുന്ന രീതിയാണ്. ആയതിനാല്‍ ചരിത്ര വ്യക്തിത്വങ്ങളെ എടുത്തു അവരെ പറ്റിയുള്ള രേഖകളുടെ എണ്ണങ്ങളും, അവയിലെ ആധികാരിക തെളിവുകളും, അവയിലെ തെറ്റുകളും, പഴമയും, മറ്റും സുവിശേഷത്തിലെ യെഹ്ശുവിന്റെ രേഖകളും എടുത്തു താരതമ്യം ചെയ്യുന്നു.  ഇതില്‍ ഏതു രേഖകള്‍ വിശ്വാസ്യയോഗ്യം എന്ന്  ചരിത്രം സാക്ഷിയായി കണ്ടെത്താം.

1) ജൂലിയസ് സീസര്‍ :-
ആദ്യ പ്രതികള്‍:- 100-44 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 10
2) പ്ലാറ്റോ:-
ആദ്യ പ്രതികള്‍: 427-347 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1200 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :  7
3) അരിസ്ടോടില്‍ :-
ആദ്യ പ്രതികള്‍:  384-322 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,400 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 5
4) ടാക്ടികസ്:-
ആദ്യ പ്രതികള്‍:  A.D.100
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 1
::] യേശു ക്രിസ്തു:
ആദ്യ പ്രതികള്‍:  A.D. 40 to A.D. 90
എവിടെ നിന്ന് കണ്ടെടുത്തു: ഈജിപ്ത്, പലസ്ടിന്‍, സിറിയ, ടര്‍ക്കി, ഗ്രീസ്, ഇറ്റലി, ഉത്തിരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 130
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം:  40-50 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :   4000 ഗ്രീക്ക് പ്രതികളും, 13,000 ഇല്‍ അധികം പാര്ച്ചുമെന്റുകളും.

ഇവയില്‍ നിന്ന് തെളിയിക്കുന്നതു, സുവിശേഷത്തിന്റെ വിസ്വസിയതയും, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ ആധികാരികതയും.   ഇതുപോലെ പേര് കേട്ട രാജാക്കന്മാരും, നാട്ടുപ്രമാണികള്‍ക്കിടയിലും, വെറും ഒരു തച്ചന്റെ മകനായി ജനിച്ചു ഇത്രയധികം ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ല എന്നും, മേല്‍ പറഞ്ഞ പ്രകാരം, 13,000 ഇല്‍ അധികം പല സ്ഥലങ്ങളില്‍, ഭാഷകളില്‍ നിന്ന് കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളില്‍ കാര്യമായ പരസ്പര വിരുധതയോ, സമകാലീന, പ്രാദേശിക തെറ്റുകളോ കാണാത്തതിനാലും, ചരിത്രവസ്തുത എന്ന് സുവിശേഷത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. ചില ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നതാണ്.

ഏറ്റവും പഴക്കം ചെന്ന മുഴുവന്‍ ബൈബിള് പ്രതികള്‍:
 a. Codex Sinaiticus, found near Mt. Sinai (4 ആം നൂറ്റാണ്ട്)
         b. Codex Alexandrinus, found near Alexandria in Egypt (5 ആം നൂറ്റാണ്ട്)
         c.  Codex Vaticanus, located at the Vatican in Rome (300-325 AD)
മേല്‍ പറഞ്ഞ പല ചരിത്രകരന്മാരുല്‍പ്പടെയുള്ള, ചരിത്രവ്യക്തികളുടെയും, മുഴുവന്‍ രേഖകള്‍ ആയി ഇത്രയധികം ലഭ്യമല്ല.

ഈ ആയിരക്കണക്കിന് കയ്യെഴുത്ത് പ്രതികളില്‍ മനുഷ്യസഹജമായ അക്ഷരപിശകുകള്‍ പകര്‍ത്തുന്നതിനിടയില്‍ വന്നിട്ടുണ്ട്, ഇന്നുള്ള ബൈബിളുകളില്‍, ആ അക്ഷരപിഷകുകളെ ഫുട് നോട്ടില്‍ സൂചിപ്പിക്കുന്ന പതിവും ഉണ്ട്. ബൈബിള്‍ കംമ്മേന്റ്രികളില്‍ ഇവ പ്രതെയെകം എടുത്തു പറയുകയും ചെയ്യുന്നു. ഈ ആയിരക്കണക്കിന് പ്രതികളില്‍, 5ശതമാനത്തില്‍ താഴെയാണ് അക്ഷരപിശക് മൂലവും, മറ്റു ചില വാക്യങ്ങളുടെ തര്‍ജ്ജമാക്ളില്‍ ബന്ധപ്പെട്ട പോരായ്മയും ആയി കണ്ടെത്തിയത്. അവസാനം ഈ തെറ്റുകള്‍ സ്വതന്ത്രമായി നിന്ന് പരിശോധിച്ച ബൈബിള്‍ വിമര്‍ശനത്തിനു നിയമിതനായ ഫെഡ്രൈക് കേന്യോന്‍ന്റെ വാക്കുകള്‍ കാണാം:
"No fundamental doctrine of the Christian faith rests on a disputed reading...It cannot be too strongly asserted that in substance the text of the Bible is certain:  especially is this the case with the New Testament." -- SIR FREDERICK KENYON (authority in the field of New Testament textual criticism)

ഇത്രയും അഗ്നിപരീക്ഷകള്‍ കഴിഞ്ഞും, സത്യം ഇതുപോലെ ശോഭിക്കപെടുന്ന ഏതു ദൈവവചനത്തെ പിന്പറ്റും നിങ്ങള്‍? ഇതുപോലെ ഒരത്ഭുതം, ചരിത്രവും, പുരാവസ്തു തെളിവുകളും അടക്കം ഇന്നും നിലനില്‍ക്കുന്ന ബൈബിളില്‍ നിന്ന് ദൈവത്തിന്റെ വെളിപാടും സത്യങ്ങളും തലകുനിക്കാതെ നിന്ന് സ്വയം പ്രകാശിക്കുന്നു. അതാണ്‌ ക്രൈസ്തവന്റെ ബൈബിള്‍.

യെശയ്യാവു അദ്ധ്യായം 34: 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. 


[1] http://www.jewfaq.org/torah.htm
[2] https://en.wikipedia.org/wiki/Bibliography

Saturday, 24 October 2015

സത്യദൈവവും- ഖുറാനിലെ ദൈവവും [കടപ്പാട് സാജന്‍]

ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല. 

1. ഏക പിതാവ്
=================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
താന്‍ ആരുടേയും പിതാവ് ആയിട്ടില്ല എന്നാണു ഖുറാനിലെ അല്ലാഹുവിന്റെ വിലാപം.
112:3 അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
ഇണയില്‍ ലൈംഗികബന്ധം നടത്തി കുട്ടിയെ ജന്മം നല്‍കുന്നത് മാത്രമേ മുഹമ്മദിന് അറിയാന്‍ വഴിയുള്ളൂ എന്ന് തോന്നുന്നു. അല്ലാതെ വേറെ ഒരു ജന്മം നല്‍കലും മൂപ്പര്‍ കേട്ടിരിക്കാന്‍ വഴിയില്ല. ഒരിക്കല്‍ പോലും ഖുറാന്‍ അല്ലാഹുവിനെ പിതാവായി വിളിച്ചിട്ടില്ല. അത്രയേറെ വെറുപ്പ് ആ പദത്തിനോട് വരാന്‍ കാരണം എന്താണാവോ!
ബൈബിളില്‍ നോക്കുക... പിതാവ് എന്ന് വിളിക്കുന്നതാണ് ദൈവത്തിനു ഇഷ്ടം. ഇഷ്ടം എന്ന് മാത്രമല്ല, അത് ദൈവം അത്രയേറെ ആഗ്രഹിക്കുന്നു.
മത്തായി 23:9 : ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.
ലൂക്ക 11:2 2 : അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കു വിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;
ഏശയ്യ 64:8 എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്; ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്.
പുറപ്പാട് 4:22 : നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍. 23 : ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക.
സൃഷ്ടി നടത്തിയ പിതാവ്.കല്പനകള്‍ നല്‍കുന്ന പിതാവ്.സ്നേഹിക്കുന്ന പിതാവ്.ശിക്ഷിക്കുന്ന പിതാവ്. രക്ഷിക്കുന്ന പിതാവ്. വാഗ്ദാനം പാലിക്കുന്ന പിതാവ്.
ലൂക്ക 11: 11 : നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? 12 : മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? 13 : മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!
അത്രയേറെ പിതാവ് എന്ന പദത്തിനെ ബൈബിളിലെ ദൈവം ഇഷ്ടപെടുന്നു. അത്രയേറെ ഖുറാനിലെ അല്ലാഹു അത് നിഷേധിക്കുന്നു.
പിതാവ് മക്കളെ ശിക്ഷിക്കുമോ?
============================
അല്ലാഹു മനുഷ്യരുടെ പിതൃത്വം നിഷേധിക്കുന്നതിന് കാരണം ഉണ്ട്. ഇതാണ് കാരണം.
5:18 യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ...
യഹൂദരും ക്രിസ്ത്യാനികളും അല്ലാഹുവിന്റെ മക്കളും പ്രിയപ്പെട്ടവരും ആയിരുന്നെങ്കില്‍ പിന്നെ അല്ലാഹു അവരെ ശിക്ഷിക്കുമായിരുന്നോ എന്നാണു ചോദ്യം? പക്ഷപാതിയായ അല്ലാഹു. തെറ്റ് ചെയ്‌താല്‍ അടിമകളെ ശിക്ഷിക്കും. മക്കളെ ശിക്ഷിക്കില്ല. മുഹമ്മദിന്റെ ഗോത്രത്തിലെ സംസ്കാരം അങ്ങിനെയായിരിക്കാം.
ബൈബിളില്‍ നോക്കുക.
നിയമാവര്‍ത്തനം 8:5 പിതാവു പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് ശിക്ഷണം നല്‍കുമെന്ന് ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.
ഹെബ്രായര്‍ 12: 5 : നിങ്ങളെ പുത്രന്‍മാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്ഷണത്തെ നീ നിസ്‌സാരമാക്കരുത്. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്. 6 : താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. 7 : ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്? 8 : എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.
മക്കള്‍ ആയതു കൊണ്ടാണ് യഹോവ ശിക്ഷിക്കുന്നത്. ജാരസന്താനങ്ങളെ ശിക്ഷിച്ചു നേര്‍വഴിക്കു നടത്താന്‍ അവസരം ഇല്ലല്ലോ. അടിമ ആയതു കൊണ്ടാണ് അള്ളാഹു മനുഷ്യരെ ശിക്ഷിക്കുന്നത്. അതാണ്‌ അല്ലാഹും മനുഷ്യനും തമ്മിലുള്ള ബന്ധം. അതാണ്‌ ബൈബിളിലെ യഹോവയും ഖുറാനിലെ അല്ലാഹുവും തമ്മിലുള്ള ഒരു വ്യത്യാസം.


2 . ഭര്‍ത്താവായ ദൈവം
===========================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
പിതാവ് എന്ന പോലെ തന്നെ “ഭര്‍ത്താവ്” എന്ന സ്ഥാനവും ബൈബിളിലെ ദൈവം ആഗ്രഹിക്കുന്നു. ദുഖിചിരിക്കുന്ന ഭാര്യയെ ആശ്വസിപ്പിക്കുന്ന ഭര്‍ത്താവ് പോലെ തന്നെ ദൈവവും തന്റെ ജനത്തോട്‌ പ്രവൃത്തിക്കും.
ഏശയ്യ 54:5 : നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു. 6 : പരിത്യക്തയായ, യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു. 7 : നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.
ജെറമിയ 2:2: നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്‌നേഹവും ഞാന്‍ ഓര്‍മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്തനാട്ടില്‍, നീ എന്നെ അനുഗമിച്ചതു ഞാന്‍ ഓര്‍ക്കുന്നു.
യേശുവും തന്നെ ഒരു മണവാളന്‍ ആയി ഉപമിക്കുന്നു.
മത്തായി 9:15 : അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.
മത്തായി 25:1-13 പത്തു കന്യകമാരുടെ ഉപമയില്‍ സ്വയം മണവാളന്റെ വേഷമാണ് യേശു ഉപയോഗിക്കുന്നത്.
പൌലോസ് ശ്ലീഹായും യേശുവിന്റെ ഭര്‍ത്താവായി പ്രതീകപ്പെടുത്തുന്നു.
എഫോ 5: 25 : ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.
2:കൊറി 11: 2 : എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മലയായ വധു വിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.
ഏശയ്യ, ജെറമിയ , യേശു, പൌലോസ് എന്നിവര്‍ ദൈവത്തെ ഭര്‍ത്താവിനോട് ഉപമിച്ചു. പക്ഷെ ആ ഉപമയും ഖുര്‍ആനിനു അന്യമാണ്. തനിക്ക് ഇണയില്ല എന്നും ഖുറാന്‍ പറയുന്നുണ്ട്.
സുറ6:101 ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌.
സൂക്തം കണ്ടോ! തനിക്ക് ഇണയില്ലെന്ന്. അതുകൊണ്ട് കുട്ടികളും ഉണ്ടാവില്ലത്രേ. യെന്തൊരു ഗതികേടാണ് ഈ അല്ലാഹുവിനു. ഈസായുടെ അമ്മ മറിയത്തിനു പോലും ഇണയില്ലാതെ സന്താനം ഉണ്ടായി.
ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് യേശുവിനെ “പുത്രന്‍” എന്ന് വിളിക്കുന്നു എന്നത് മുഹമ്മദിന് മനസിലായിട്ടേ ഇല്ല. മനസിലാകാത്ത ഒരു കാര്യത്തെ കുറിച്ചാണ് മുഹമ്മദു ഖുരാനിലൂടെ വിമര്‍ശിക്കുന്നത്.
ബൈബിളിലെ ദൈവം ഭര്‍ത്താവ് എന്ന സ്ഥാനം അംഗീകരിക്കുന്നു. ഖുറാനിലെ ദൈവം അത് നിഷേധിക്കുന്നു. ഇവര്‍ രണ്ടു പേരും ഒന്നാകാന്‍ എങ്ങിനെ സാധിക്കും?

3 . മാതാവായ ദൈവം
===========
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
പിതാവെന്ന പോലെ, ഭര്‍ത്താവെന്ന പോലെ, ദൈവം മാതാവിനെ പോലെയും പെരുമാറുന്നു.
[പുതിയ നിയമത്തില്‍ നിന്ന്...]
മത്തായി 23:37 : ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
[പഴയ നിയമത്തില്‍ നിന്ന്...]
സങ്കീര്‍ത്തനം 91:4 : തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.
സങ്കീര്‍ത്തനം 36:7 : ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു
പക്ഷെ ഖുറാനില്‍ നിന്ന് ഇങ്ങനെ ഒന്ന് കാണുന്നില്ല. മൂപ്പര്‍ക്ക് ഇതൊന്നും ശീലമില്ലത്തത് കൊണ്ടാകും.
അതുകൊണ്ട് തന്നെ ഈ രണ്ടു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവം ഒന്നാകാന്‍ എങ്ങിനെ സാധിക്കും?

4. സ്ത്രീ പ്രവാചകര്‍
==============
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഖുറാനില്‍ പുരുഷന്മാരെ അല്ലാതെ സ്ത്രീകളെ പ്രവച്ചകരായി അയച്ചിട്ടില്ല ഏന് പറയുന്നു. ബൈബിളില്‍ ഇങ്ങനെ ഒരു നിബന്ധന ഇല്ല.
ഖുറാനില്‍ നിന്ന്....
21:7 നിനക്ക്‌ മുമ്പ്‌ പുരുഷന്‍മാരെ ( ആളുകളെ ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക്‌ നാം ബോധനം നല്‍കുന്നു. നിങ്ങള്‍ ( ഈ കാര്യം ) അറിയാത്തവരാണെങ്കില്‍ വേദക്കാരോട്‌ ചോദിച്ച്‌ നോക്കുക.
മൂസയുടെ അമ്മയ്ക്കും ഈസായുടെ അമ്മയ്ക്കും ബോധനം ലഭിച്ചിട്ട് പോലും അവരെ പ്രവചികകല്‍ ആയി കാണുവാന്‍ സാധിക്കുന്നില്ല.
[പഴയ നിയമത്തില്‍ നിന്ന് ...]
മോശയുടെ സഹോദരി മിറിയം - പുറപ്പാട് 15:20
ദബോറാ - ന്യായാധിപന്മാര്‍ 4:4
ഹുല്‍ദാ - 2രാജാ 22:14
[പുതിയ നിയമത്തില്‍ നിന്ന്...]
ഫിലിപ്പിന്റെ പെണ്മക്കള്‍ - അപ്പ.പ്ര 21:8
അന്ന - ലൂക്ക 2:36
[പഴയ നിയമ പ്രവചനം ]
ജോയേല്‍ 2:28: അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.
ഇതില്‍ സ്ത്രീപുരുഷ വിവേചനം ഇല്ലാതെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും എന്ന് പറയുന്നു. ഖുറാന്‍ അതിനു വിപരീതവും.
അപ്പോള്‍ പിന്നെ ഈ രണ്ടു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവം എങ്ങിനെ ഒന്നാകും?

5. സൃഷ്ടികളെ കൊണ്ട് ആണയിടുന്ന ദൈവം.
=========================================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ബൈബിള്‍ ദൈവം തന്റെ നാമത്തില്‍ മാത്രമേ ശപഥം ചെയ്തിട്ടുള്ളൂ..
ഹെബ്രായര്‍ 6: 13 : ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്‍കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ , തന്നെക്കൊണ്ടു തന്നെ ശപഥംചെയ്തു
അതില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നാമത്തില്‍ ചെയ്യുന്നതിന് പുറമേ ഖുറാനില്‍ അല്ലാഹു സൃഷ്ടികളെ കൊണ്ടും ശപഥം ചെയ്തു. ഇന്നുള്ളതും നാളെ നശിച്ചു പോകുന്നതുമായ സാധനങ്ങളെ കുറിച്ച് സത്യം ചെയ്യുന്ന അല്ലാഹു ദൈവത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.
സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ കൊണ്ട്, പട്ടണങ്ങളെ കൊണ്ട്, പേനയെ കൊണ്ട്, മലകളെ കൊണ്ട്, അത്തിപഴം കൊണ്ട്, അന്ത്യദിനം കൊണ്ട്, ഖുരാനിനെ കൊണ്ട് എന്നിങ്ങനെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് അല്ലാഹു സത്യം ചെയ്ത വസ്തുക്കള്‍.
ബൈബിളിലെ ദൈവവും ഖുറാനിലെ ദൈവവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കാന്‍ അവരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.

6. ഫലവൃക്ഷങ്ങലും ദൈവവും.
============================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഫലവൃക്ഷങ്ങളോടു ഉള്ള സമീപനം നോക്കുക.
അത് നശിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് അല്ലാഹു.
59:5 : നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത്‌ അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്‌.
ബനൂ നദീര്‍ യഹൂദ ഗോത്രത്തെ പ്രതിരോധിക്കുമ്പോള്‍ അവരുടെ തോട്ടങ്ങളെ തീയിട്ട നടപടി മറ്റു അറബി ഗോത്രങ്ങള്‍ക്ക് പോലും മുസ്ലീമുകളോട് പുച്ചം ഉണ്ടാക്കി. ആ പാശ്ചാത്തലത്തിലാണ് ഈ ആയത് അവതരിക്കുന്നത്. അപരിഷ്കൃതര്‍ എന്ന് മുസ്ലീമുകള്‍ പറയുന്നവര്‍ക്ക് പോലും മുഹമ്മദിനെക്കാള്‍ സംസ്കാരം ഉണ്ടായിരുന്നു എന്ന് ഇത് തെളിയിക്കുന്നു.
പോരാത്തതിനു ഇങ്ങനെ ഒരു അനുമതി തന്റെ ദൈവം യഹൂദര്‍ക്ക് നിഷിദ്ധമക്കിയിരുന്നു എന്നും മുഹമ്മദിന് അറിയില്ല.
നിയമാവര്‍ത്തനം 20: 19 : ഒരു നഗരത്തോടു യുദ്ധം ചെയ്ത് അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ ഉപരോധിക്കേണ്ടിവരുമ്പോള്‍ അതിലെ വൃക്ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്. അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍, അവ വെട്ടിക്കളയരുത്. വയലിലെ മരങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരാണോ? 20 : ഭക്ഷണത്തിനുപകരിക്കാത്ത വൃക്ഷങ്ങള്‍ മാത്രം നശിപ്പിക്കുകയോ അവ വെട്ടി ആ നഗരങ്ങളോടു യുദ്ധം ചെയ്യാന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊള്ളുക.
‘ശത്രുവിന്‍റെ വൃക്ഷങ്ങളോട് പോരാടാന്‍ അത് മനുഷ്യനാകുന്നുവോ?’ എന്ന് ചോദിക്കുന്ന യഹോവ ഒരു ഭാഗത്ത്. ‘ശത്രുവിന്‍റെ ഈത്തപ്പനത്തോട്ടം വെട്ടിമുറിച്ചത് ഞമ്മള് പറഞ്ഞിട്ടാണ്’ എന്ന് പറയുന്ന അല്ലാഹു മറുഭാഗത്ത്.
ബൈബിളിലെ ദൈവവും ഖുറാനിലെ ദൈവവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കാന്‍ അവരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.

7. ഖുറൈഷികളെ ഒന്നിപ്പിച്ചവന്‍, ഇസ്രയേലിനെ പിരിച്ചവന്‍
=====================================================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഈ ഗ്രന്ഥങ്ങളില്‍ പറയുന്ന ദൈവത്തിന്റെ അപ്പ്രോച്ച് ആണ് ഇവിടെ പരിശോധിക്കുന്നത്.
ബൈബിളിള്‍ ഇസ്രയേലിനെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ച ദൈവത്തെ കാണാം
പുറപ്പാട് 20:2 അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.
ഇതാണ് ആ ദൈവത്തിന്റെ ഒരു ഐഡഡിറ്റി. ഇസ്രയേലിനെ മോചിപ്പിച്ചു കൊണ്ട് വന്നു. ഖുറാനിലെ അല്ലാഹുവോ? ഈജിപ്തിനെ അവകാശമാക്കി കൊടുത്തു
28:5 നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട്‌ ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ ( നാടിന്‍റെ ) അനന്തരാവകാശികളാക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌.
26: 57 അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി 58 ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും 59 അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു
മാത്രമോ അതിലും പ്രാധാനം മറ്റൊന്നിനാണ്. ഖുറൈശികളെ ഒന്നിപ്പിച്ചവന്‍ അവന്‍
106: 1 ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. 2 ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, 3 ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. 4 അതായത്‌ അവര്‍ക്ക്‌ വിശപ്പിന്ന്‌ ആഹാരം നല്‍കുകയും, ഭയത്തിന്‌ പകരം സമാധാനം നല്‍കുകയും ചെയ്തവനെ.
ഖുറൈഷികളെ ഒന്നാക്കാന്‍ ഉള്ള തന്ത്രത്തിന്റെ ഭാഗമാണ് മുഹമ്മദ്‌ ഇസ്ലാം മതം ഉണ്ടാക്കിയത് എന്നതിന്റെ ശക്തമായ തെളിവാണ് ഇത്. അതിനു വേണ്ടി വികലമാക്കിയത് യഹൂദരുടെ വിശ്വാസങ്ങളും.
ഉദാഹരണത്തിന് മോശയുടെ ജനത്തെ പിരിച്ചവനാണ് അല്ലാഹു.
7:159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച്‌ തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്‌. 160 അവരെ നാം പന്ത്രണ്ട്‌ ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു.
ഖുറൈഷികളെ ഒന്നാക്കാനും ഇസ്രയേലിനെ പിരിക്കാനും ഈ അല്ലാഹുവിനു വലിയ ഉത്സാഹമാണ്.
7:160…അപ്പോള്‍ അതില്‍ നിന്ന്‌ പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക്‌ കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി...
ഇസ്രയേല്‍ക്കാരില്‍ അയിത്തം ഉണ്ടാക്കിയത് അല്ലാഹുവാണോ എന്തോ! ബൈബിളില്‍ അതെ സന്ദര്‍ഭം നോക്കുക. മനുഷ്യരും മൃഗങ്ങളും ഒന്ന് ചേര്‍ന്ന് കുടിച്ച ജലം
സംഖ്യ 20:11 മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍നിന്നു കുടിച്ചു.
പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളൂ. രണ്ടു പേരുടെയും പ്രവൃത്തികള്‍ വ്യത്യസ്തമാണ്. ഉദ്ദേശങ്ങളും .
 
8. ഇടകല്യാണം 
============
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ആവ.24:1-4 വരെയുള്ള ഭാഗത്ത്‌ പറയുന്നത് ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവളെ അവന്‍ വീണ്ടും വിവാഹം കഴിക്കരുത്, അത് യഹോവയ്ക്കു അറപ്പാകുന്നു എന്നാണു.
എന്നാല്‍ സൂറാ.2:230-ല്‍ കാണുന്നത് ഒരാള്‍ തലാഖ്‌ ചൊല്ലിയ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു അവന്‍ അവളെ തലാഖ്‌ ചൊല്ലിയാല്‍ ആദ്യത്തെയാള്‍ക്ക് അവളെ വീണ്ടും വിവാഹം കഴിക്കാം എന്നാണു.
സുറ 2:230 ഇനിയും ( മൂന്നാമതും ) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ ( പുതിയ ഭര്‍ത്താവ്‌ ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ ( പഴയ ദാമ്പത്യത്തിലേക്ക്‌ ) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെനിയമ പരിധികള്‍ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെനിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചുതരുന്നു
ബൈബിള്‍ യഹോവയ്ക്കു അറപ്പായിട്ടുള്ള കാര്യം ചെയ്യാന്‍ ഖുറാനിലെ ദൈവം അനുവദിക്കുക വഴി ഇവര്‍ രണ്ടു പേരും ഒരേ വ്യക്തിത്വം ഉള്ളവര്‍ അല്ല എന്ന് മനസിലാക്കാം.



Saturday, 23 May 2015

ഉത്തമാഗീതത്തിലെ മുഹമദ്നു ഒരു മറുപടി :

ഇനി എലോഹിം വെറും ബഹുമാനം മാത്രമാണ് എന്ന് വാദിക്കാന്‍ ശ്രമിക്കുന്ന മുഹമ്മടരുടെ ഉള്ളിലിരുപ്പ് ഒന്ന് നോക്കാം. എലോഹിം എന്ന് ബഹുവചനം ഏകന്‍ ആയ ഒരു മനുഷ്യനെ പോലെ താഴ്ത്തി കൊണ്ട് വന്നാല്‍ മാത്രമേ, അര്‍ഥങ്ങള്‍ എന്തുമാകട്ടെ ഏതുമാകട്ടെ, മറ്റൊരു ബഹുവചന നാമവിശേഷണം, നാമം അല്ല, നാമവിശേഷണം ആയ "മ്ച്മദ്" എന്ന പദം കൊണ്ട് വന്നു മുഹമ്മദിനെ ബഹുമാനത്തോടെ 'ഇം' ചേര്‍ത്ത് മുഹമ്മദിം എന്ന് ഉത്തമാഗീതങ്ങളില്‍ പറയുന്നു എന്ന് പറയാന്‍ സാധിക്കൂ. യഥാര്‍ത്ഥത്തില്‍ അവിടെ മ്ഹ്മ്ദ് എന്ന് ഉണ്ടോ?

1) യാഹോദരുടെ ഹീബ്രു തനക് ഇവിടെ പരിശോധിക്കാം "http://www.mechon-mamre.org/i/t/t3005.htm". അതില്‍ അവസാന വാചകത്തിലെ 4 ആമത്തെ വാക്ക് ആണ് [ מַחֲמַדִּים] മുഹമ്മദിം എന്ന് പറഞ്ഞു മമ്മദ്ര്‍ പൊക്കി കൊണ്ട് വരാറുള്ളത്. എന്നാല്‍ അവിടെ മ്ഹ്മദിം എന്നല്ല "മ്ച്മദിം" എന്നാണു ഉള്ളത്. ഇതിനായി മമ്മദര്‍ ചെയ്ത കാര്യം ഹീബ്രു അക്ഷര മാലയില്‍ 8മത്തെ അക്ഷരമായ , [ח - cheit] എന്ന അക്ഷരത്തിനു പകരം 5 ആമത്തെ അക്ഷരമായ ["ה"-hei] ഉപയോഗിച്ച് "മ്ച്മ്ദ് " എന്നതിന് പകരം "മഹ്മ്ദ്" ആണെന്ന് സകലരെയും നുണ കൊണ്ട് വഞ്ചിക്കുന്നു. ഹീബ്രു അക്ഷരമാല ഇവിടെ നോക്കാം http://www.jewfaq.org/alephbet.htm. മുഹമ്മദിന്റെ പേര് തന്നെയുള്ള പ്രവച്ചനമാണ് എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടുള്ള പിടി വള്ളിയില്‍ അക്ഷരപിശക് നടത്തി കാര്യം സാധിക്കാന്‍ ശ്രമിക്കുന്നവരുടെ ഒരവസ്സ്ഥ ദയനീയം തന്നെ.

2) ഇനി ഉത്തമഗീതം 5:16 ഇല്‍ പറയുന്ന "മ്ച്മദിം" എന്നാല്‍ personal name, അഥവാ "നാമ" ഗണത്തില്‍ പെടുന്ന എന്തെങ്കിലും ആണോ? അല്ല. മച്മദിം എന്നാല്‍ " (മനസ്സിനെ)കൊതിപ്പിക്കുന്ന", "മധുരമുള്ളവകകള്‍", "coveted ones" എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്ന "നാമ വിശേഷണം" ആണ്.

3) ഇനി മുഹമ്മ്ദിം എന്ന് പറഞ്ഞാല്‍ മുഹമ്മ്ദ്മാര്‍ എന്നര്‍ത്ഥം വരില്ലേ ? തന്മൂലം മച്മാദ് എന്ന് തന്നെ ഉണ്ടോ എന്ന് നോക്കിയാലോ?
2 ദിനവൃത്താന്തം 36:19 അവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും (മച്മദീ) നശിപ്പിച്ചുകളഞ്ഞു.

ഇവിടെ മച്മാദ് സ്ത്രീലിംഗം ആയി. കാരണം യെരുശലേം "അവള്‍" ആണ്. അവളുടെ "മനോഹര സാധനങ്ങള്‍" എന്ന് നാമവിശേഷണം വരുമ്പോള്‍ സ്ത്രീ ലിംഗം ആയി. മമ്മദര്‍ ഇത് എന്തെ കണ്ടില്ല? ഇത് മുഹമ്മദിന്റെ പെണ് അവതാരം എന്ന് പറഞ്ഞു വരാത്തത് എന്ത് കൊണ്ട്? ഇനിയും പലയിടങ്ങളിലും മച്മാദ് ഉണ്ട്, പുറത്തു എടുത്താല്‍ ഉത്തമഗീതം 5:16 ഇന് വേണ്ടി പറഞ്ഞ നുണകള്‍ക്ക്, മമ്മദര്‍ നാണം കേട്ട അവസ്ഥയില്‍ ആകും, കാരണം നാമവിശേഷണം സ്ത്രീലിംഗവും പുല്ലിംഗവും ആയി പലയിടവും വരുമല്ലോ .

ചുരുക്കി പറഞ്ഞാല്‍ ഒരു നാമ വിശേഷനത്തിനെ എടുത്തു, അതിന്റെ ബഹുവചനം പദം ഹീബ്രു വ്യാഖ്യാനപ്രകാരം ആരും കേട്ടിട്ടില്ലാത്ത ബഹുമാനമാണ് എന്ന് അര്‍ഥം കൊടുത്തു, അതിലെ ഒരക്ഷരം മാറ്റിയിട്ടാണ് അത് മുഹമ്മദ് ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. മുഹമ്മദിനെ രക്ഷിക്കാന്‍ ഒരു പദത്തിനു ചുറ്റും മൂന്ന് നുണകള്‍ കെട്ടി പൊക്കി നാണം കെടേണ്ട അവസ്ഥയില്‍ ഇസ്ലാം.

ഇനി ഇതേ നിലപാട് തിരിച്ചു അങ്ങോട്ടും സ്വീകരിച്ചാല്‍ എങ്ങനെ ഇരിക്കും എന്ന് കാണിച്ചു തരാം.
1) ഖുര്‍ആന്‍ 8:17 Falam taqtuloohum walakinna Allahaqatalahum wama ramayta ith ramayta walakinnaAllaha rama waliyubliya ....
എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ രാമന്‍.
The god = അല്‍- ഇലഹ് = അല്ലഹ്.
ഇസ്ലാമിന്റെ ദൈവത്തിന്റെ പേര് ദൈവം. വ്യക്തമാക്കിയാല്‍ പേരില്ല, പേരിനാവിശ്യമില്ല എന്നൊക്കെയാണ് വരിക. പക്ഷെ 8:17 പ്രകാരം അല്ലാഹുവിന്റെ പേര് ഹൈന്ദവ ദൈവാവതാരമായ രാമന്‍ എന്നാണ്. ഹൈന്ദവര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ടോ? (കാണില്ല!)
മമ്മദര്‍ അംഗീകരിച്ചു അഭിമാനിക്കുന്നുവോ?
(അല്ലാഹുവിന്റെ പേര് അറിയുന്നവര്‍ മുന്നോട്ടു വരിക)

2) അള്ളാഹു അക്ബര്‍ : യഹൂദര്‍ കേള്‍കുമ്പോള്‍ ചിരിക്കാന്‍ നല്ല വകയുണ്ട്, കാരണം ഹീബ്രു ഭാഷയില്‍ അക്ബര്‍ എന്നാല്‍ എലി/ചുണ്ടെലി എന്നാണ് അര്‍ഥം.
http://www.my-hebrew-dictionary.com/mouse.php
http://biblehub.com/hebrew/5909.htm
ഇനി അക്ബര്‍ എന്ന് പറയുന്നത് കേള്‍ക്കണോ?
http://www.dictionary.co.il/hebrew_word.php…

ഉത്തമഗീതം 5:16 ഇല്‍ മമ്മദ്ര്‍ "നാമവിശേഷണം" എടുത്തു തലതിരിവായി പ്രയോഗിച്ച പ്രയോഗം തിരിച്ചു, നാമവിശേഷണം ആയ അക്ബര്‍ ഇല്‍ കൊടുത്താല്‍, അള്ളാഹു എലിയകുന്നു എന്ന് ആണ് വരിക.
ഇനിയെങ്കിലും നുണകള്‍ പറയാതെ ഇസ്ലാമിനെ വെള്ള പൂശാന്‍ നോക്കുക.


പരിശുദ്ധനായ ദൈവം! ഒരു കുറിപ്പ്.


✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ 

ബൈബിളിലെ സത്യദൈവം താന്‍ പരിശുദ്ധന്‍/വിശുദ്ധന്‍ ആകുന്നു എന്ന് പറയുന്നതും തന്നില്‍ വിശ്വസിക്കുന്ന മനുഷ്യരും അങ്ങനെ വിശുദ്ധി കാത്തു സൂക്ഷിക്കേണം എന്ന് പറയുന്നതും വിശുദ്ധ വേദഗ്രന്ഥത്തില്‍ ഉടനീളം കാണാം.
എന്താണ് പരിശുദ്ധി/വിശുദ്ധി എന്ന വാക്കിനു അര്‍ഥം? പരിശുദ്ധി/വിശുദ്ധി പ്രധാനമായും ശുദ്ധിയുടെയും നിർമലതയുടെയും ആശയമാണു നൽകുന്നത്‌. കളങ്കം ഇല്ലാത്ത അവസ്ഥയാണ് പരിശുദ്ധി/വിശുദ്ധിയുടെ ആദ്യ പടി. കളങ്കം എന്നാല്‍ തെറ്റ്/പാപം എന്നൊക്കെ വരാം. ഹൃദയശുദ്ധിയുടെ പാരമ്യം ആണ് പരിശുദ്ധി. സത്യദൈവം നാമെല്ലവരോടും വിശുധരായിരിക്കേണം എന്ന് പറയുന്നതിലെ പ്രധാനയുക്തിയും, ആ പരിശുധിയിലേക്ക് അലിഞ്ഞു ചേരാന്‍, സത്യദൈവത്തോട് അടുക്കാന്‍, അവന്‍ കളങ്കം ഇല്ലാത്തവന്‍ ആയിരിക്കണം. ഹൃദയശുദ്ധി കാത്തു സൂക്ഷിക്കുന്നവന്‍ ആയിരിക്കേണം. ബാഹ്യമായ ശുദ്ധി ഒരുവന്റെ ജീവിത നിലവാരവും ചുറ്റുപാടുള്ള സാഹചര്യങ്ങളില്‍ ഒതുങ്ങുമ്പോള്‍, ഹൃദയശുദ്ധി അവനു മാത്രം സ്വന്തമായി നിലനിര്‍ത്തുവാന്‍ കഴിയുന്നതാണ്.

സത്യദൈവം, താന്‍ പരിശുദ്ധന്‍/വിശുദ്ധന്‍ ആകുന്നു എന്ന് സ്വയമായി തന്നെ അരുളിചെയ്യുന്നതും, അതിനാല്‍ നിങ്ങളും അങ്ങനെ ആയിരിക്കേണം എന്ന് പറയുന്നതും കാണുക:

✡ ലേവ്യ 19:2 നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ .

 നിങ്ങളും വിശുദ്ധരായിരിപ്പിന്‍ എന്ന് പറഞ്ഞത് മൂലം, മനുഷ്യര്‍ക്ക്‌ വിശുദ്ധികാത്തു സൂക്ഷിക്കുകയും, വിശുദ്ധന്‍ ആകാന്‍ സാധിക്കും എന്ന് സത്യദൈവം പറയുന്നതില്‍ നിന്ന് മനസ്സിലാക്കാം. "പക്ഷെ ദൈവത്തിന് തുല്യന്‍ ആര്‍?"(പുറ.15:11) എന്നതിന്റെ അര്‍ത്ഥവ്യാപ്തിയില്‍ നമുക്ക് ദൈവത്തിലേക്ക് അടുക്കാന്‍ ഉള്ള മാര്‍ഗ്ഗം മാത്രമാണ് "വിശുദ്ധി" എന്നും, അതല്ലാതെ, ദൈവത്തിന്റെ വിശുദ്ധിയുടെ തുല്യത കൈവരിക്കാം എന്ന് അര്‍ത്ഥമാക്കുന്നില്ല. അതുപോലെ, പരിശുദ്ധാത്മാവ്, ആ സത്യദൈവതിന്റെ തന്നെ വിശുദ്ധിയില്‍ നിന്നും പകര്‍ന്നു വരുന്ന സത്യദൈവതിന്റെ ആത്മാവ്. ആ ആത്മാവില്‍ വീണ്ടും ജനിക്കാതെ രക്ഷപ്രാപിക്കില്ല എന്നാണു മശിഹ വന്നു അറിയിച്ചതും.

✡ യോഹന്നാന്‍ 3:5 അതിന്നു യേശു: ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

വീണ്ടും ജനിക്കുന്നത് ആത്മാവാണ്, പരിശുദ്ധിയുടെ ആത്മാവ്, അത് മനസ്സ് അല്ലെങ്കില്‍ ഹൃദയത്താല്‍ വിശ്വാസം വഴി നിര്‍മലപ്പെട്ടവാന്‍ ആകണം. അതിനു ഹൃദയത്തിലെ പശ്ചാതാപത്താല്‍ വഴി ഒരുങ്ങണം എന്ന് ക്രൈസ്തവ വിശ്വാസം. അതിനെ ഹൃദയത്തില്‍ പരിശ്ചെധന എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

✡ ഉല്പത്തി 17:1 .. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

അബ്രഹാം പിതാവ് വീണ്ടും ജനിക്കുന്നത് കാണാം. "നിഷ്കളങ്കന്‍", "കളങ്കം ഇല്ലാത്തവന്‍", "ഹൃദയപരമാര്‍ത്ഥന്‍", "വിശുധിയുള്ളവന്‍" ആയിരിക്കേണം എന്നതാണ് ഉടമ്പടിയിലെ പ്രമുഖ വ്യവസ്ഥ തന്നെ. അത് തന്നെ ഇസ്രയേല്‍ മക്കളോടും ഓര്‍മിപ്പിക്കുന്നു, ലേവ്യ 19:2. വീണ്ടും ആവര്‍ത്തിച്ച്‌ പറയുന്നു:

✡ ആവര്‍ത്തന പു 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.
മശിഹ പരിശുദ്ധാത്മവിലൂടെ ഉള്ള ജനനം (യോഹന്നാന്‍ 1:12) വഴി വീണ്ടും വിശുദ്ധി പ്രാപിച്ചു ജനിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തന്നു, യോഹന്നാന്‍ 3:5.

ഇത് തന്നെ വ്യക്തമായി പൌലോസ് ശ്ലീഹ അറിയിച്ചു:

✡ റോമര്‍ 2:29 അകമെ യെഹൂദനായവനത്രേ യെഹൂദൻ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

അങ്ങനെ സത്യദൈവതിന്റെ, നാമം പോലെയോ, അതിലധികമോ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് തന്റെ വിശുദ്ധി, ആ വിശുദ്ധിയെ നിര്‍ത്തി സത്യം ചെയ്യുന്നതു പോലും നമുക്ക് ബൈബിളില്‍ കാണാം.

✡ ആമോസ് 4:2 ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

പ്രാര്‍ത്ഥനകളില്‍ ഏറ്റവും മുഖ്യമായി മുന്നിട്ടു നില്‍ക്കുന്ന സത്യദൈവത്തിന് ഉള്ള സ്തുതി ഈ പരിശുദ്ധി തന്നെ.

✡ യെശയ്യാവ് 6:3 ഒരുത്തനോടു ഒരുത്തൻ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ , പരിശുദ്ധൻ , പരിശുദ്ധൻ ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.
സത്യദൈവതിന്റെ വിശുദ്ധതയും, മനുഷ്യരുടെ ഹൃദയശുദ്ധിയും എങ്ങനെ ബെന്തപെട്ടു നില്‍ക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

Wednesday, 13 May 2015

ഏകം , ത്രീ-ഏകം എന്നാൽ


മനുഷ്യൻ :
1) നീസര്‍ഗ്ഗസ്വഭാവം (മനസ്സ്, ചിന്താമണ്ഡലം, വ്യക്തി വൈശിഷ്‌ടം)
2) ദേഹം (ജഡം , ശരീരം )
3) ദേഹി (ആത്മാവ് )
ഈ മൂന്നും ഒന്നായിരിക്കുന്ന അവസ്ഥയാണ് മനുഷ്യൻ, അപ്പോഴാണ് അവനെ പൂര്ണനായി ഗണിക്കുന്നുള്ളൂ. ഇതിൽ ഒന്ന് നശിച്ചാൽ മരണം എന്ന് വിധി എഴുതും. പിന്നെ നില നില്പ്പില്ല. മനുഷ്യന് മൂന്നും മൂന്നു ഇടങ്ങളിൽ വേറിട്ട്‌ നിറുത്താൻ കഴിയുകയുമില്ല. മനുഷ്യന്റെ ഈ ആഗ്രഹമാണ്, പണ്ട് ഭാവനകളിൽ വിരിഞ്ഞു “കൂട് വിട്ടു കൂട് മാറുന്ന വിദ്യകൾ” എന്ന് ചില (Mythological) കഥകളിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
3 അവസ്ഥകൾ :
☀ ഇതിൽ എല്ലാം പ്രധാനപ്പെട്ടത് ആണെങ്കിലും, മുന്നിൽ നില്ക്കുന്നത് സ്വയം “ഞാൻ” എന്ന അവസ്ഥ നീസര്‍ഗ്ഗസ്വഭാവം. എല്ലാ മനുഷ്യരും ഒരുപോലെ ഉള്ള ഘടകങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടു കൂടി, കോടാനു കോടി മനുഷര്ക്കും വത്യസ്തങ്ങളായ ഭാവങ്ങളാണ്, നീസര്‍ഗ്ഗസ്വഭാവങ്ങളാണ്. അവരുടെ personality, ചിന്താമണ്ഡലം, വ്യക്തിത്വം, മനസാക്ഷി എല്ലാം വേറെ വേറെ. സരൂപ ഇരട്ടകളെ പോലും എടുത്താലും വേറെ വേറെ. സ്വന്തമായ ഒരു ഭാവം ഉണ്ട് ഓരോ മനുഷ്യനും. ശേരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നത്‌ അവന്റെ നീസര്‍ഗ്ഗസ്വഭാവം ആണ്. അവന്റെ ചിന്താശേഷിയുടെ ബലത്തിൽ അവനു സ്വന്തന്ത്ര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ അവനു വരം നൽകപ്പെട്ടിരിക്കുന്നു. അതിൽ കൈ കടത്തി, അവനെ അടിമയക്കുന്നത് സാത്താനികം. [സാധാരണക്കാരന്റെ സ്വന്തന്ത്ര്യത്തിൽ കൈ കടത്തിയുള്ള അധികാര കേന്ത്രികരണത്തെ കമ്മ്യൂണിസ്റ്റ്‌കാർ ബൂർഷാധിപത്യം എന്ന് പറയും, തിരിച്ചു ഫാസിസം , എന്നോ സ്റ്റാല്ലിനിസം എന്നോ ഒക്കെ പറയുന്നു- അത് രാഷ്ട്രീയം, എന്നാൽ രാഷ്ട്രീയം മതത്തിൽ കലക്കിയാൽ ? നാശം !]
☀ മറ്റൊരു പ്രധാനപ്പെട്ട മനുഷന്റെ അവസ്ഥ ജഡികം. നീസര്‍ഗ്ഗസ്വഭാവം മൂലം എടുക്കുന്ന തീരുമാനങ്ങൾ, സന്ദേശം (വചനം , word ) ആയി സ്വയം “ഞാൻ” (“സ്വ”) നടത്തിയെടുക്കുന്നത് ജഡത്തിലൂടെയാണ്. ജഡം അഥവാ ശാരീരിക അവസ്ഥ മനുഷ്യനു പരിമിതിപ്പെട്ടതാണ്. അതും കോടി മനുഷര്ക്കും വത്യസ്തങ്ങളായാണ് നല്കപ്പെട്ടിരിക്കുന്നതും, ആര്ജിച്ചിരിക്കുന്നതും. നീസര്‍ഗ്ഗസ്വഭാവം, ഈ ശാരീരിക അവസ്ഥയെ നിയന്ത്രിക്കുകയും, പോഷിപ്പിക്കുവാൻ അധികാരം നല്കുകയും, ഉണർത്തുകയും ചെയ്യുന്നു. തമ്മിൽ തമ്മിൽ അബേധ്യമായ ബെന്തപ്പെട്ടു കേടുക്കുന്നതാണ് ഇവ രണ്ടും. ഭൌതീക വ്യക്തിത്വത്തിന്റെ പ്രതിരൂപം ആദ്യം ബാഹ്യമായി കാണുന്നതും ഈ അവസ്ഥയിൽ ആണ്. എന്നാൽ മറ്റുള്ള അവസ്ഥകൾ ചേര്ന്ന വ്യക്തിത്വം മനസ്സിലാക്കാതെ , “അവൻ ആരാകുന്നു” അറിയുവാൻ കഴിയില്ല.
☀ അവസാനത്തേതും സർവ്വോപരി പ്രധാനപ്പെട്ടതും ആയിട്ടുള്ള മറ്റൊരു അവസ്ഥ ദേഹി, ആത്മാവ് ആണ്. നീസര്‍ഗ്ഗസ്വഭാവവും ജഡികവസ്ഥയും ആത്മാവിനാൽ ഒന്ന് ചേര്ക്കപ്പെട്ടിരിക്കുന്നു. ആത്മാവിന് ചിന്താമണ്ഡലങ്ങൾ ഉണ്ട്. നീസര്‍ഗ്ഗസ്വഭാവം സ്വയം “ഞാൻ” എന്നവസ്ഥ ആത്മാവിലും കലർത്തപ്പെട്ടിരിക്കുന്നു. ആത്മാവു ഇല്ലെങ്കിൽ ജീവൻ ഇല്ലന്നും, മനുഷ്യൻ വെറും മണ്ണാണ് എന്നും ഗണിക്കപ്പെടുകയും ചെയ്യും. ഈ ആത്മാവിനെ, “സ്വ” (“ഞാൻ”) തമ്മിൽ തമ്മിൽ അബേധ്യമായ ബെന്തപ്പെട്ടു കിടക്കപ്പെട്ട നീസര്‍ഗ്ഗസ്വഭാവവും ജഡികവും ആയ വ്യവഹാരം സത്യാത്മാവിലെക്കോ, ദുരത്മവിലേക്കോ ഈ അവസ്ഥയെ അടുപ്പിക്കുന്നു.
ഈ മുകളിൽ പറഞ്ഞതിൽ ആരുടെയെങ്കിലും “ഛായ” നിങ്ങള്ക്ക് കാണുവാൻ സാധിക്കുന്നുണ്ടോ ?
✓ ഉല്പത്തി 1 : 27 അതിനാൽ ദൈവം തന്റെ ഛായയിൽ മനുഷ്യരെ സൃഷ്ടിച്ചു.
ഈ ഛായയാണ് മനുഷ്യന്സത്യദൈവവുമായിട്ടുള്ളത്‌. മുകളിൽ പറഞ്ഞപോലെ “മനുഷ്യന് മൂന്ന് അവസ്ഥകളും മൂന്നും മൂന്നു ഇടങ്ങളിൽ വേറിട്ട്‌ നിറുത്താൻ കഴിയുകയില്ല”. പക്ഷെ OMNIPOTENT, “സർവ്വതിനും കഴിയുന്ന” സത്യദൈവത്തിന് ഇത് സാധ്യമാണ്. അതാണ്‌ സർവ്വശക്തനായ ദൈവത്തിന്റെ മഹത്വം.
► സത്യദൈവത്തിന്റെ നാമം തന്നെ എത്ര മനോഹരമായിട്ടാണ് മുകളില്‍ നമ്മള്‍ അറിയുന്ന വസ്തുത തന്റെ ഛായയില്‍ ഉണ്ടെന്നു വെളിപ്പെടുത്തിയിരിക്കുന്നത്‌ .
“ഞാന്‍ ആകുന്നു” എന്ന ആ നാമം മോശയോട് അറിയിക്കുന്നത് നോക്കുക :
✓ പുറപ്പാടു 3:14അതിന്നു ദൈവം മോശെയോടു ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’; ‘ഞാന്‍ ആകുന്നു’ (എഹ്യെഹ്) എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.
15 …. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ‘യഹോവ’ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു;
‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’, ഹീബ്രുവിൽ -”എഹ്യെഹ് അഷെർ എഹ്യെഹ്”. എന്നാല്‍ ഈ “വാക്കുകള്‍” യഹൂദർ സ്വയം പറയാറില്ല. അധികാരത്തിന്റെ ശബ്ദത്തിൽ ദൈവം മാത്രം പറയുന്ന പദം ആണ് “എഹ്യെഹ് “. ഞാൻ എന്നുള്ളതിന് എല്ലാ യഹൂദരും സാധാരണ ഉപയോഗിക്കുന്ന പദം “അനി” (Ani) എന്നാണ്. ഇപ്പോൾ “ഞാൻ” എന്നാൽ പറയുന്ന അവസ്ഥ “നീസര്‍ഗ്ഗസ്വഭാവം” (കൂടെ ജഡികവും ദേഹിയും) ഏതു ഛായയിൽ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലായിക്കാണുമല്ലോ.
യ്ഹ്വ്ഹ് (അഥവാ യഹോവ) എന്ന നാമം , ‘യെഹ്യെഹ്’ എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് ഉരിതിരിഞ്ഞത്. ‘യെഹ്യെഹ്’ എന്ന പദത്തിനര്ത്ഥം “അവൻ ആകുന്നു”. “എഹ്യെഹ് ” (ഞാൻ ആകുന്നു) എന്ന പദം “third person singular ” ആയി പറയുന്നതാണ് “യെഹ്യെഹ്” [അവനാകുന്നു] എന്നത്. ‘യ്ഹ്വ്ഹ്’ (അവനാകുന്നവൻ) എന്നർത്ഥത്തിൽ പ്രവാചകർക്ക്, ആ നാമം ഉപയോഗിച്ച് പ്രവചനങ്ങൾ നടത്താൻ അധികാരം നൽകപ്പെട്ടവർക്ക് സത്യദൈവം തന്നെ അറിയിച്ചു കൊടുത്തു. ആ നാമം വിളിച്ചു അപെക്ഷിക്കുന്നവനു രക്ഷ.
✓ യോവ്വേൽ 2 :32 എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍
ഏവനും രക്ഷിക്കപെടും;
►ദൈവവചനം (ദി വേർഡ്‌ ഓഫ് ഗോഡ്):
✓ സങ്കീർത്തനങ്ങൾ 33:6 യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി;
ആ വചനം ആണ് ✓ യോഹന്നാൻ 1:1 ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു.3 സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.4 അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
മനുഷ്യരുടെ ജഡികമായ ഇന്ധ്രീയങ്ങൾക്ക് അറിയിക്കത്തക്ക വിധം :
✓ യോഹന്നാൻ 1 :14വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
യെഹ്ശു മസ്സിഹ (* പുത്രൻ (ദൈവപുത്രന്‍) ആയ മസ്സിഹ, *മനുഷ്യപുത്രന്‍ ആയ മസ്സിഹ, *ശരീരം ധരിച്ച വചനം ആയ മസ്സിഹ ) സ്വയം പറയുന്നത്, പുറപ്പാടില്‍ സത്യദൈവം അറിയിച്ച അതേ നാമം തന്നെയായിരുന്നു.
✓ യോഹന്നാൻ 8:24 ഞാൻ നിങ്ങളോട് പറഞ്ഞു, നിങ്ങൾ നിങ്ങളുടെ പാപങ്ങളോട് കൂടി മരിക്കുമെന്ന്. ‘ഞാൻ ആകുന്നു’ എന്ന് നിങ്ങൾ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.
[ തർജമകളിൽ നീതി പുലർത്തുന്ന ഒന്ന് http://d1d7ektpm2nljo.cloudfront.net/LIjoV1f3v3fiR8XAuJdMjA/Malayalam_Bible_43__John.pdf ]
യെഹ്ശു ദൈവം അല്ലെങ്കിൽ, പ്രവാചകൻ ആണെങ്കിൽ 8:24 ഇൽ യെഹ്യെഹ് (അവനാകുന്നു)-യിൽ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്ന് പറയണമായിരുന്നു. പക്ഷെ …
John 8:24 “I said therefore unto you, that ye shall die in your sins: for if ye believe not that I am he, ye shall die in your sins.” (KJV)
‘he’ എന്നത് അവിടെ ഗ്രീക്ക് താളുകളിൽ കാണുന്നില്ല , വാക്യം പൂർത്തീകരിക്കാൻ എന്ന പോലെ italics വെച്ച് ചേർത്തതാണ് ‘he’. കമ്മെന്ററി കാണുക (http://biblehub.com/commentaries/john/8-24.htm).
അപ്പോൾ യെഹ്ശു പറഞ്ഞത് യഥാർത്ഥത്തിൽ, ആ പരിശുദ്ധ നാമം തന്നെ, ആ സ്വന്തം നാമം തന്നെ.
8:24 “I said therefore unto you, that ye shall die in your sins: for if ye believe not that I AM, ye shall die in your sins.”
8:24 ‘ഞാൻ ആകുന്നു’ (എഹ്യെഹ്) എന്ന് നിങ്ങൾ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.
ഇതിൽ അധികമായി താൻ തന്നെയാണ് ദൈവം (ദൈവത്തിന്റെ മനുഷ്യഭാവം) എന്ന് അറിയാൻ മറ്റൊരു തെളിവ് വേണോ?
യോഹന്നാൻ 8:28 അതിനാൽ യേശു അവരോടു പറഞ്ഞു , “മനുഷ്യപുത്രനെ നിങ്ങൾ ഉയർത്തും. ‘ഞാൻ ആകുന്നു’ എന്ന് നിങ്ങൾ അപ്പോൾ അറിയും.”
യോഹന്നാൻ 13:19 അങ്ങനെ സംഭവിക്കും മുമ്പ് ഇപ്പോൾ ഞാൻ ഇത് നിങ്ങളോട് പറയുന്നു. അത് സംഭവിക്കുമ്പോൾ നിങ്ങൾ ‘ഞാൻ ആകുന്നു’ എന്ന് വിശ്വസിക്കും.
John 13:19 Now I tell you before it come, that, when it is come to pass, ye may believe that I am he*. (KJV)
(http://biblehub.com/commentaries/john/13-19.htm)
ഇനി യെഹ്ശു “എഹ്യെഹ്” എന്ന് തന്നെയാണ് ആണ് ഇവിടെയെല്ലാം ഉപയോഗിച്ചിരുന്നത് എന്നതിനും ഏറ്റവും വലിയ രണ്ടു തെളിവുകൾ :
1) യോഹന്നാൻ 18:5 നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ അതു ‘ഞാന്‍ തന്നേ’ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.6 ‘ഞാന്‍ തന്നേ’ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍ വാങ്ങി നിലത്തുവീണു.
John 18:6 As soon then as he had said unto them, I am he*, they went backward, and fell to the ground. (KJV)
അധികാരത്തിന്റെ സ്വരത്തിൽ , സത്യദൈവം മാത്രം അരുളുന്ന ആ നാമം “എഹ്യെഹ്”, “ഞാൻ ആകുന്നു”, “I ‘AM” എന്ന് കേട്ടപ്പോൾ, ഇരുട്ടിൽ യെഹ്ശുവിനെ പിടിക്കാൻ വന്ന യൂദ പടയാളികൾ അംബരന്നു നിലത്തു വീണില്ലെങ്കിൽ അല്ലെ
അത്ഭുതപ്പെടാൻ ഉള്ളു.
2) സത്യദൈവം മാത്രം പറയുന്ന ആ നാമം, മനുഷ്യർ ഉപയോഗിച്ചാൽ, അവൻ ദൈവത്തിന് സ്വയം തുല്യമാക്കി ദൈവദൂഷണം നടത്തിയതായി കണകാക്കും, ശിക്ഷ മരണം. മഹാപുരോഹിതൻ “ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക ” എന്ന് ചോദിച്ചതിനു , മഹാപുരോഹിതനോട് യെഹ്ശു അറിയിക്കുന്നു “ഞാൻ ആകുന്നു” എന്ന ദൈവം മാത്രം സ്വയം വിശേഷിപ്പിക്കുന്ന പദമാണ്.
മത്തായി 26:63 യേശു അവനോടു“ ‘ഞാന്‍ ആകുന്നു’ ; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു.64 ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറിഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ 65 നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.
സാധാരണയായി മസ്സിഹ ആണെന്ന് പറഞ്ഞാൽ ദൈവദൂഷണമല്ല, മറിച്ചു ‘ആ നാമം’ ഒരു മനുഷ്യൻ ഉപയോഗിച്ച വിധമാണ് ദൈവദൂഷണം. യെഹ്ശു സ്വയം ദൈവമാണെന്ന് അവകാശപ്പെട്ടതായി യഹൂദർ മനസ്സിലാക്കുന്ന അനേകങ്ങളിൽ ഒരു സന്ദർഭമാണിത്.
ഇനിയും ഒട്ടേറെ ഇടങ്ങളിൽ യെഹ്ശു ആ നാമം അറിയിക്കുന്നുണ്ടെങ്കിലും നമ്മുക്ക് വിഷയത്തിലേക്ക് മടങ്ങാം.
മൂന്നവസ്ഥയും ഒന്നിച്ചു ചേരുന്ന മഹത്വവും യെഹ്ശുവിന്റെ ഈ വാക്കുകളിൽ കാണാം.
യോഹന്നാൻ 17:5 ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.6നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.
ആ മൂന്ന് അവസ്ഥകൾ ഒന്നിച്ചു നില്ക്കുന്ന “സര്വ്വ മഹിമ”, ആ ഭാവത്തിൽ മനുഷ്യന് ദൈവത്തെ ദർശിച്ചു ജീവിച്ചിരിക്കാൻ കഴിയില്ല എന്നാണ് സത്യദൈവം മോശയോട് അരുളിയത്.
പുറപ്പാട് 33:19 അതിന്നു അവന്‍ ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും;…
20 “നിനക്കു എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു.”
ഇതുകൊണ്ട് എല്ലാം ആണ് യെഹ്ശു പറഞ്ഞത്
ഇത് കേട്ട യഹൂദർ, യെഹ്ശു ദൈവമാണെന്ന് അവകാശപ്പെടുന്നതു മനസ്സിലാക്കി യെഹ്ശുവിനെ കൊല്ലുവാൻ തുനിഞ്ഞു , യോഹന്നാൻ 10:31യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു.
യോഹന്നാൻ 14:11 ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍;
►പരിശുധത്മാവ്, യേശുവിന്റെ നാമത്തിൽ വിളിച്ചപേക്ഷിച്ചു വിശ്വസിക്കുന്നവർക്ക് പിതാവിനാൽ നല്കപ്പെടുന്ന സത്യദൈവത്തിന്റെ തന്നെ ആത്മാവ്.
യോഹന്നാൻ 14:16 എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും.17 ലോകം അവനെ കാണുകയോ അറികയോ
ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
യോഹന്നാൻ 14:26എങ്കിലും പിതാവു എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔര്‍മ്മപ്പെടുത്തുകയും ചെയ്യും.
അതിനാൽ,
മത്തായി 28:19ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
” പിതാവും, പുത്രനും, പരിശുധാത്മവിന്റെയും നാമത്തിൽ അമേൻ ”
(പഴയ നിയമത്തിൽ ഈ അവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട് , അടുത്ത ഭാഗം നമ്മുക്ക് അത് പരിശോധിക്കാം.)