Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Thursday, 5 May 2016

ബൈബിള്‍ ( Biblia Sacra "Holy Book")

ഏകദേശം ~2000 വര്ഷം മുന്‍പാണ്‌ ബൈബിള്‍ പുസ്തകങ്ങള്‍ പൂര്‍ത്തി ആയതു. എന്നാല്‍ ഏകദേശം ~367-419 AD കളില്‍ ആണ് ബൈബിള്‍ രണ്ടു ചട്ടക്ക് ഉള്ളില്‍ ആയി ക്രോഡീകരിച്ചത്.  367 AD വിശുദ്ധ അത്താനിയോസിസ്ന്റെ ദിവ്യ വെളിപാടില്‍ നിന്നാണ് ഈ 73 പുസ്തകങ്ള്‍  ക്രോദീകരിക്കാന്‍ തീരുമാനം ആകുന്നതു. 45 (39 തനക്ക്  + 7 മറ്റു യൂദ ഗ്രന്ഥങ്ങള്‍) പുസ്തകങ്ങള്‍ ഉള്ള പഴയ നിയമം + 27 പുസ്തകങ്ങള്‍ ഉള്ള സുവിശേഷം/എവങ്ങേല്യോന്‍.  എന്നാല്‍ മക്കാബയര്‍ക്കു മുന്നെ തന്നെ യഹൂദരുടെ തനക്ക് ~400 BC യില്‍ ക്രോദീകരിചിരുന്നതിനാല്‍ പിന്നീടു യാഹൂദരാല്‍ എഴുതപ്പെട്ട 7 പുസ്തകങ്ങള്‍  ക്രൈസ്തവരുടെ ഈ 45 എണ്ണത്തില്‍ ഉണ്ടായിരുന്നു. അതായതു 300-200 BC കളില്‍ റോമാക്കരോട്, പടവെട്ടിയ മക്കബായരുടെ ചരിത്രം മുതലായവയായിരുന്നു ആ പുസ്തകങ്ങള്‍.  എന്നാല്‍ പിന്നീടു 16 നൂറ്റാണ്ടോടു കൂടി മാര്‍ട്ടിന്‍ ലൂതെര്‍, യഹൂദരുടെ തനക്ക് എന്താണോ അതേപടി തന്നെ ആക്കി 7 പുസ്തകങ്ങള്‍ പഴയനിയമത്തില്‍ നിന്ന് മാറ്റി, ബൈബിള്‍ പഴയ നിയമം തനക്കും ഒന്നാക്കി.  അങ്ങനെ 7 പുസ്തകങ്ങളെ മാറ്റി നിറുത്തിയ പ്രകാരം ബൈബിളില്‍ 66 പുസ്തകങ്ങള്‍ ആയി. എന്നാല്‍ ആ 7 പുസ്തകങ്ങള്‍ ബൈബിളില്‍ നില നിറുത്തിയ കത്തോലിക്ക ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന്റെ 73 പുസ്തകങ്ങള്‍ ഉള്ള ബൈബിള്‍ ഇന്നും നിലവില്‍ ഉണ്ട്. എന്നിരുന്നാലും ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല് മാറ്റപ്പെടുന്നില്ല. വചനത്തെ അറിയാന്‍ ഏതു ബൈബിള്‍  എടുത്താലും നിങ്ങള്‍ ഒരിക്കലും ലജ്ജിക്കപെടുകയില്ല.

ഏതാണ്ട് 1600-ലേറെ വർഷങ്ങൾകൊണ്ടാണ്‌ ഈ വിശുദ്ധഗ്രന്ഥത്തിന്‍റെ എഴുത്ത്‌ പൂർത്തിയായത്‌. മേലെ സൂചിപ്പിച്ചത് പോലെ നാല്പതില്‍ അധികം ആളുകള്‍ പരിശുധത്മവിന്റെ പ്രചോദനത്താല്‍ 1600 (~1500BC മുതല്‍ 150 AD വരെ)ഓളം വര്‍ഷങ്ങളില്‍ എഴുതപ്പെട്ടതാണ് ബൈബിള്‍.  കർഷകർ, മീൻപിടുത്തക്കാർ, ന്യായാധിപന്മാർ, രാജാക്കന്മാർ, സംഗീതജ്ഞർ തുടങ്ങി 40-ഓളം വ്യത്യസ്‌ത എഴുത്തുകാർ ചേർന്നാണ്‌ ഇത്‌ എഴുതിയത്‌.  ഇത്രയധികം കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ടിട്ടും, ഒരൊറ്റ വചനം പോലെ പരസ്പരം അലിഞ്ഞു , പരസ്പര വിരുദ്ധത ഇല്ലാതെ ചേര്‍ന്ന് ഇരിക്കുന്നു എന്നതാണ് ബൈബിളിന്റെ അത്ഭുതം. ഉല്പത്തിക്കു ശേഷം ഏകദേശം 2000 BC, അബ്രഹാമിന്റെ ചരിത്രം  മുതല്‍ ഉള്ള ഭാഗങ്ങള്‍ ചരിത്രത്തോട് ഇഴ ചേര്‍ന്ന്  കിടക്കുന്നത് ബൈബിളിനെ ഒരു ചരിത്ര പുസ്തകവും ആയി പരിഗണിക്കാന്‍ കാരണം ആകുന്നതു.  ~1500 BC കളില്‍ മോശയും, ~1000 BC യില്‍ ദാവീദും, ~700 BC കളില്‍ യെശയ്യ പ്രവാചകനും നെബുക്കധനൈസ്ര്‍ രാജാവും , യഹൂദരുടെ ബാബിലോണ്‍ പ്രവാസ സമയവും, ~500 BC ബാബിലോണ്‍  പ്രവാസത്തില്‍ നിന്ന് ഇസ്രായേലിന്റെ മടക്കം, രണ്ടാമതും യെരുശലേം ദേവാലയം പണിയലും, 100BC ക്ക് ശേഷം യോഹന്നാനും, ശേഷം വചനം ജഡമായി തീര്‍ന്ന മസ്സിഹയുടെ ജീവിതവും, ആദ്യ നൂറ്റാണ്ടുകളിലെ അപ്പോസ്തോല പ്രവര്‍ത്തികളും എല്ലാം ചേര്‍ന്ന ഒരൊറ്റ വചനം ഉള്‍ക്കൊണ്ട്‌ കൊണ്ട ചരിത്രവും, വെളിപാടുകളും, പ്രവചന പൂര്‍ത്തീകരണങ്ങളും, മസ്സിഹയുടെ അഗമാനവും, നടന്നു കൊണ്ടിരിക്കുന്ന ഇനിവരാനുള്ളതുമായവയെ പറ്റിയുള്ള  പ്രവചനങ്ങളും ചേര്‍ന്ന ദൈവവും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴം രേഖപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥത്തെ ബൈബിള്‍ എന്ന് വിളിക്കുന്നു.  ഈ പറഞ്ഞത് ചുരുക്കത്തില്‍, ആനയെ കടുകുമണിയില്‍  രേഖപ്പെടുത്തിയ പോലെ എന്ന് പറഞ്ഞു വെക്കാം.

➀) തനക്ക്/പഴയനിയമം:

യഹൂദരുടെ തനക്ക് എടുത്താല്‍, മൂന്നായി തിരിക്കുന്നു, തോറ, നെവിം, കെതുവിം. ആകെ 24 പുസ്തകങ്ങള്‍  ആയി ആണ് യൂദര്‍ എണ്ണുന്നത്.

1) തോറ:
മോശയ്ടെ പഞ്ചപുസ്തകങ്ങള്‍. 5 പുസ്തകങ്ങള്‍.
പുറപ്പാടു അദ്ധ്യായം 34:27 യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു

2) നെവിംഇല്‍ (പ്രവാചകര്‍ ):
യോശുവ, ന്യായാധിപന്മാര്‍, ശമുവേല്‍1&2, രാജാക്കന്മാര്‍ 1&2, യെശയ്യാവ്, യിരമ്യാവ്, എസ്സിക്കേല്‍ എന്നീ 7 പുസ്തകങ്ങളും കൂടെ, ഒരു പുസ്തകമായി 12 പ്രവാചകരുടെ പുസ്തകങ്ങളും. ആ പന്ത്രണ്ടു പേര്‍; ഹോശേയ, യോവേല്‍, അബധ്യവ്, ആമോസ്, യോന, മീഖാ, നുഹും, ഹബക്കൂൿ, സെഫന്യാവു, ഹഗ്ഗായി, സെഖരിയാവ്, മലാഖി എന്നിവര്‍. ആകെ 8 പുസ്തകങ്ങള്‍ (പഴയനിയമം പടി പറയുമ്പോള്‍ 21 പുസ്തകങ്ങള്‍ )

3) കെതുവിം (പല എഴുത്തുകള്‍ ):
സങ്കീര്‍ത്തനങ്ങള്‍, സ്ദൃശ്യവക്യങ്ങള്‍, ഇയ്യോബ്, ഉത്തമഗീതങ്ങള്‍, രൂത്ത്, സഭാപ്രസംഗി, എസ്ഥേര്‍, ഡാനിയേല്‍, എസ്രാ+നെഹമിയഹ്, ദിനവൃത്താന്തം (2ഉം ചേര്‍ന്ന ഒന്ന്). ആകെ 11 പുസ്തകങ്ങള്‍. (പഴയനിയമം പടി പറയുമ്പോള്‍ 13 പുസ്തകങ്ങള്‍ )

അതായതു ആകെ 24 പുസ്തകങ്ങള്‍ തനക്കില്‍- ഫലത്തില്‍ 5+21+13 = 39 പുസ്തകങ്ങള്‍ പഴയനിയമ പ്രകാരം.

ആധികാരികത:-

 യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി എഴുത്തിയിരുന്നതനും നിയമങ്ങള്‍ ഉണ്ട്  അവ തല്മുദ്(talmud)കളില്‍  കാണാം. ഏകദേശം 4000ത്തോളം വരുന്ന ആ നിയമങ്ങളെ soferut എന്ന്  വിളിക്കുന്നു.   തോറയില്‍ അകെ 304805 ഹീബ്രു അക്ഷരങ്ങള്‍ ആണ്, 248 അമുദിം (കോളങ്ങള്‍).  അവയില്‍ പ്രധാന നിയമങ്ങള്‍ [1]

✡ ശുദ്ധിയുള്ള മൃഗങ്ങളുടെ പ്രത്യേകം ഇതിനായി തന്നെ സംസ്കരിച്ച തോലില്‍ (യെരിയഹ് ) വേണം എഴുതുവാന്‍. 
✡ മൂന്ന് കോളം ആയി വേണം, അതില്‍ ഓരോ കോളത്തിലും 48 മുതല്‍ 60 വരികള്‍ക്കുള്ളില്‍ ആയിരിക്കണം.
✡ പ്രത്യേകവിധികള്‍ ആയി തയ്യാറാക്കിയ കറുത്ത മഷിയെ ഉപയോഗിക്കാവൂ.
✡ ഒരു കാരണവശാലും ആ യെരിയാഹില്‍ കൈ തൊടാന്‍ പാടില്ല.
✡ ഓരോ വാക്ക് എഴുതുമ്പോളും ആ വാക്ക് ഉച്ചത്തില്‍ ഉച്ചരിക്കണം.
✡ ഓരോ വട്ടം ഹാ-ഷേം (ദൈവത്തിന്റെ വിശുദ്ധ നാമം)  എഴുതുന്നതിനു മുന്‍പേ, എഴുത്തു കോല്‍ തുടക്കുകയും,  ആ എഴുതുന്നവന്‍ ദേഹം മുഴുവന്‍ ശുദ്ധീകരിക്കുകയും വേണം.
✡ ഓരോ മുപ്പതു ദിവസം കൂടുംബോളും, പരിശോധന നിര്‍ബന്ധമാണ്‌.
✡ മൂന്നു പേജില്‍ അധികം തെറ്റ് തിരുത്തല്‍ വന്നാല്‍, മുഴുവന്‍  പ്രതിയും മാറ്റി ആദ്യം മുതല്‍ എഴുതണം. 
✡ ഈ തെറ്റ് പറ്റിയ യെരിയഹ് (page) കത്തിക്കാനോ കീറിക്കളയാനോ പാടില്ല, മറ്റു രീതിയില്‍ നശിപ്പിക്കാതെ genizah (സെമിത്തേരി)  യില്‍  കുഴിയില്‍ സംസ്കരിക്കണം. ദൈവവചനം, അത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
✡ ഈ എഴുതിതയ്യാറാക്കിയ ചുരുള്‍, സിനഗോഗിലെ  "aron kodesh" (holy cabinet, വിശുദ്ധ പെട്ടകത്തില്‍)  വേണം  സൂക്ഷിക്കാന്‍.

ഇത്ര അധികം കരുതലോടെയാണ് തോറ യഹൂദര്‍ സംരക്ഷിചിരുന്നത്. താല്മുടുകള്‍ (Oral Torah യുടെ വകഭേദം) പോലും എഴുതുന്നതിനു ഇതുപോലെ തന്നെ നിയമങ്ങള്‍ ഉണ്ട്. ഈ വണ്ണം തന്നെയാണ്, യഹൂദര്‍ മറ്റു ഗ്രന്ഥങ്ങളും പരിപാലിച്ചിരുന്നത്.

➁) എവങ്ങില്യോന്‍/സുവിശേഷം:

സുവിശേഷത്തില്‍/പുതിയ നിയമത്തില്‍  27 പുസ്തകങ്ങള്‍ മത്തായി, മൎക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ, റോമർ, 1. കൊരിന്ത്യർ ,2. കൊരിന്ത്യർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ, 1. തെസ്സലൊനീക്യർ, 2. തെസ്സലൊനീക്യർ, 1. തിമൊഥെയൊസ്, 2. തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, എബ്രായർ, യാക്കോബ്, 1. പത്രൊസ് ,2. പത്രൊസ്, 1. യോഹന്നാൻ ,2. യോഹന്നാൻ, 3. യോഹന്നാൻ , യൂദാ, വെളിപ്പാട എന്നിവയാണു ആപുസ്തകങ്ങള്‍.

യേശു മശിഹയുടെ ശിഷ്യന്മാരലും, ശിഷ്യന്മാരുടെ അനുയായികള്‍, ശിഷ്യന്മാര്‍ പറയുന്നത് കെട്ടും എഴുതിയവയാണ് ആദ്യ  4 പുസ്തകങ്ങള്‍ ആയ സുവിശേഷങ്ങള്‍, അപ്പോസ്തോല പ്രവൃത്തികളും അങ്ങനെ തന്നെ. പിന്നെടുള്ളവ, അപ്പോസ്തോലരുടെ എഴുത്തുകളും, അവസാനം യെഹ്ശു ശിഷ്യനായ യോഹനാനു വെളിപ്പെട്ട, യെഹ്ശു ക്രിസ്തുവിന്റെ വെളിപാടും.  യെഹ്ശുമശിഹ ഉയര്‍ത്തു പോയതിനു ശേഷം, 40-50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പകര്‍പ്പുകള്‍. പലരാലും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും എഴുതിയിട്ടും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കാത്തതാണ് സുവിശേഷത്തിന്റെ (ചേര്‍ത്ത് പഴയനിയമം എടുത്താലും) പ്രത്യേകത.

"ആവൎത്തനപുസ്തകം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം."  ◆ അതായത് ഒരു കാര്യത്തിന് മൂന്ന് സാക്ഷി എങ്കിലും വേണം. എന്നാല്‍ മശിഹായുടെ ജീവിതത്തിനു 4 സാക്ഷികള്‍ ആണ് വെളിപ്പെടുതിയിരിക്കുന്നത്.  ആ നാല് സുവിശേഷങ്ങളില്‍ ഉള്ള മശിഹായുടെ ജനനവും, അഗമാനവും, പ്രസംഗങ്ങളും, ക്രൂശു മരണവും, ഉയര്പ്പും സ്വര്‍ഗ്ഗാരോഹണവും എല്ലാം നാല് കോണില്‍ നിന്ന് നോക്കി കണ്ണുന്ന ഒരൊറ്റ പടം പോലെ ഇത്രയധികം ചേര്‍ന്നിരിക്കുന്നു, ഒരു ചെറിയ വിരുദ്ധത ഇല്ലാതെ എന്നത് അത്ഭുതമായി നില്‍ക്കുന്നു. ഒരു കാര്യത്തിന് ഉള്ള ആ നാല് സാക്ഷികള്‍, അതിന്റെ പൂര്‍ണതയില്‍ മശിഹായുടെ ജീവിത സംഭവങ്ങളെ വിവരിച്ചുകൊണ്ട് വചനത്തെ പ്രകാശിപ്പിച്ചു കൊണ്ട്  ഉയര്‍ന്നു തന്നെ നില്‍ക്കുന്നു നാളിതു വരെയും, ഇനി വരുവാനുള്ള നാളുകളിലും.

സുവിശേഷത്തിന്റെ ആധികാരികത:
യേശുവിനു ശേഷം അധികം താമസിയാതെ തന്നെ, സുവിശേഷങ്ങള്‍ എഴുതപ്പെടുകയും, പകര്‍ത്തപ്പെടുകയും, പ്രചരിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.  മൂന്ന് വിധത്തില്‍ ആണ് സുവിശേഷത്തിന്റെ ആധികാരിക പരിശോധന നടത്തുന്നത്. അതില്‍ പ്രധാനം ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് [2].  അതിനു മുന്നേ തന്നെ internal/external ടെസ്റ്റ് പാസാകണം. അതായാത്  ചരിത്രം, പ്രാദേശിക വിവരങ്ങള്‍, സ്ഥലനാമ സ്വഭാവങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യെഹ്ശുവിനെയും ശിഷ്യരെയും പറ്റിയുള്ള സംഭവങ്ങള്‍, അതും നാല് കോണില്‍ നിന്ന് നോക്കി കാണുന്ന പോലെ യുള്ള നാല് സുവിശേഷങ്ങളും ലേഖനങ്ങളും, എല്ലാം തെറ്റുകള്‍ ഇല്ലാതെയും തമ്മില്‍ തമ്മില്‍ പരസ്പരവിരുധതകള്‍  ഇല്ലാതിരിക്കുകയും വേണം. ഏതില്‍ ഒക്കെ? ഇങ്ങനെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിചെടുത്ത ആയിരക്കണക്കിന് ഗ്രീക്ക് പകര്‍പ്പുകളിലും അതേ പോലെ തന്നെ പല ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത മറ്റു ആയിരക്കണക്കിന് ലാറ്റിന്‍, അരാമിയ മുതലായ ഭാഷകളിലെ പകര്‍പ്പുകളും തമ്മില്‍. ബൈബിള്‍ ഇതെല്ലാം വിജയിച്ചിട്ടു ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് വിധേയമാക്കാന്‍ പാടുകയുള്ളൂ.

ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ്:
ഇത്, ഒരു വിശ്വാസി അല്ല മറിച്ചു ചരിത്ര/പുരാവസ്തു ശാശ്ത്രഞ്ഞര്‍ ചെയ്യുന്ന രീതിയാണ്. ആയതിനാല്‍ ചരിത്ര വ്യക്തിത്വങ്ങളെ എടുത്തു അവരെ പറ്റിയുള്ള രേഖകളുടെ എണ്ണങ്ങളും, അവയിലെ ആധികാരിക തെളിവുകളും, അവയിലെ തെറ്റുകളും, പഴമയും, മറ്റും സുവിശേഷത്തിലെ യെഹ്ശുവിന്റെ രേഖകളും എടുത്തു താരതമ്യം ചെയ്യുന്നു.  ഇതില്‍ ഏതു രേഖകള്‍ വിശ്വാസ്യയോഗ്യം എന്ന്  ചരിത്രം സാക്ഷിയായി കണ്ടെത്താം.

1) ജൂലിയസ് സീസര്‍ :-
ആദ്യ പ്രതികള്‍:- 100-44 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 10
2) പ്ലാറ്റോ:-
ആദ്യ പ്രതികള്‍: 427-347 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1200 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :  7
3) അരിസ്ടോടില്‍ :-
ആദ്യ പ്രതികള്‍:  384-322 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,400 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 5
4) ടാക്ടികസ്:-
ആദ്യ പ്രതികള്‍:  A.D.100
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 1
::] യേശു ക്രിസ്തു:
ആദ്യ പ്രതികള്‍:  A.D. 40 to A.D. 90
എവിടെ നിന്ന് കണ്ടെടുത്തു: ഈജിപ്ത്, പലസ്ടിന്‍, സിറിയ, ടര്‍ക്കി, ഗ്രീസ്, ഇറ്റലി, ഉത്തിരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 130
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം:  40-50 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :   4000 ഗ്രീക്ക് പ്രതികളും, 13,000 ഇല്‍ അധികം പാര്ച്ചുമെന്റുകളും.

ഇവയില്‍ നിന്ന് തെളിയിക്കുന്നതു, സുവിശേഷത്തിന്റെ വിസ്വസിയതയും, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ ആധികാരികതയും.   ഇതുപോലെ പേര് കേട്ട രാജാക്കന്മാരും, നാട്ടുപ്രമാണികള്‍ക്കിടയിലും, വെറും ഒരു തച്ചന്റെ മകനായി ജനിച്ചു ഇത്രയധികം ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ല എന്നും, മേല്‍ പറഞ്ഞ പ്രകാരം, 13,000 ഇല്‍ അധികം പല സ്ഥലങ്ങളില്‍, ഭാഷകളില്‍ നിന്ന് കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളില്‍ കാര്യമായ പരസ്പര വിരുധതയോ, സമകാലീന, പ്രാദേശിക തെറ്റുകളോ കാണാത്തതിനാലും, ചരിത്രവസ്തുത എന്ന് സുവിശേഷത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. ചില ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നതാണ്.

ഏറ്റവും പഴക്കം ചെന്ന മുഴുവന്‍ ബൈബിള് പ്രതികള്‍:
 a. Codex Sinaiticus, found near Mt. Sinai (4 ആം നൂറ്റാണ്ട്)
         b. Codex Alexandrinus, found near Alexandria in Egypt (5 ആം നൂറ്റാണ്ട്)
         c.  Codex Vaticanus, located at the Vatican in Rome (300-325 AD)
മേല്‍ പറഞ്ഞ പല ചരിത്രകരന്മാരുല്‍പ്പടെയുള്ള, ചരിത്രവ്യക്തികളുടെയും, മുഴുവന്‍ രേഖകള്‍ ആയി ഇത്രയധികം ലഭ്യമല്ല.

ഈ ആയിരക്കണക്കിന് കയ്യെഴുത്ത് പ്രതികളില്‍ മനുഷ്യസഹജമായ അക്ഷരപിശകുകള്‍ പകര്‍ത്തുന്നതിനിടയില്‍ വന്നിട്ടുണ്ട്, ഇന്നുള്ള ബൈബിളുകളില്‍, ആ അക്ഷരപിഷകുകളെ ഫുട് നോട്ടില്‍ സൂചിപ്പിക്കുന്ന പതിവും ഉണ്ട്. ബൈബിള്‍ കംമ്മേന്റ്രികളില്‍ ഇവ പ്രതെയെകം എടുത്തു പറയുകയും ചെയ്യുന്നു. ഈ ആയിരക്കണക്കിന് പ്രതികളില്‍, 5ശതമാനത്തില്‍ താഴെയാണ് അക്ഷരപിശക് മൂലവും, മറ്റു ചില വാക്യങ്ങളുടെ തര്‍ജ്ജമാക്ളില്‍ ബന്ധപ്പെട്ട പോരായ്മയും ആയി കണ്ടെത്തിയത്. അവസാനം ഈ തെറ്റുകള്‍ സ്വതന്ത്രമായി നിന്ന് പരിശോധിച്ച ബൈബിള്‍ വിമര്‍ശനത്തിനു നിയമിതനായ ഫെഡ്രൈക് കേന്യോന്‍ന്റെ വാക്കുകള്‍ കാണാം:
"No fundamental doctrine of the Christian faith rests on a disputed reading...It cannot be too strongly asserted that in substance the text of the Bible is certain:  especially is this the case with the New Testament." -- SIR FREDERICK KENYON (authority in the field of New Testament textual criticism)

ഇത്രയും അഗ്നിപരീക്ഷകള്‍ കഴിഞ്ഞും, സത്യം ഇതുപോലെ ശോഭിക്കപെടുന്ന ഏതു ദൈവവചനത്തെ പിന്പറ്റും നിങ്ങള്‍? ഇതുപോലെ ഒരത്ഭുതം, ചരിത്രവും, പുരാവസ്തു തെളിവുകളും അടക്കം ഇന്നും നിലനില്‍ക്കുന്ന ബൈബിളില്‍ നിന്ന് ദൈവത്തിന്റെ വെളിപാടും സത്യങ്ങളും തലകുനിക്കാതെ നിന്ന് സ്വയം പ്രകാശിക്കുന്നു. അതാണ്‌ ക്രൈസ്തവന്റെ ബൈബിള്‍.

യെശയ്യാവു അദ്ധ്യായം 34: 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. 


[1] http://www.jewfaq.org/torah.htm
[2] https://en.wikipedia.org/wiki/Bibliography

No comments:

Post a Comment