Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Sunday 15 May 2016

The-യില്‍ തൂങ്ങിയാടുന്ന അള്ളാഹു:



അള്ളാഹു എന്നാല്‍ അറബിഭാഷയില്‍ ദൈവം എന്നതിന് പകരം ഉള്ള പദം ആണ് എന്ന് മനസ്സിലാക്കാന്‍ കഴിയുക.

☪☪☪ God = The god = അല്‍-ഇലഹ് = അല്ലഹ്  ☪☪☪

അള്ളാഹു എന്ന പദം അല്‍-ഇലഹ് എന്ന് അര്‍ഥം ഉള്‍ക്കൊള്ളുന്ന, പദമാണ്.  അല്‍-ഇലഹില്‍ നിന്ന് ലോപിച്ചാണ്  അള്ളാഹു എന്ന പദം ഉണ്ടായതു എന്നാണ് നമ്മള്‍ മനസ്സിലാക്കാന്‍ കഴിയുക. [1]  തന്മൂലം പൊതുവായി അര്‍ഥം എടുത്താല്‍ god/ഇലഹ്/ദൈവം. The/അല്‍ എന്ന definite article ചേരുമ്പോള്‍, അല്‍-ഇലഹ്  The God, എന്ന  ദൈവം എന്ന് അര്‍ഥം ഉള്ള പദമാണ് അള്ളാഹു എന്ന് മനസ്സിലാക്കാം. The/അല്‍ കൊടുക്കുമ്പോള്‍ പ്രതെയ്കം പദത്തിന് അര്‍ഥം ഒന്നും മാറില്ല. എന്നാല്‍ ആ the/അല്‍ ചേര്‍ക്കുന്ന common noun ന്റെ വിശേഷണങ്ങള്‍ ചേര്‍ത്ത് പറയും എന്ന് മാത്രം. അര്‍ഥം god അല്ലെങ്കില്‍ ഇലഹിനു എന്ത് അര്‍ത്ഥമാണോ അത് തന്നെ.

മറ്റൊരു കാര്യം ഇലഹ് എന്നാല്‍ ദൈവം എന്ന് അല്ല അര്‍ഥം അറബിയില്‍. ഇലഹ് എന്നാല്‍ അറബിയില്‍ ആരാധ്യന്‍ എന്ന് മാത്രമാണ് അര്‍ഥം. "La ilaha illa Allah" എന്നാല്‍ അള്ളാഹു അല്ലാതെ ആരാധ്യന്‍ ഇല്ല എന്ന് ആണത്രേ! [2] .   അതായതു, "അള്ളാഹു അല്ലാതെ ദൈവം ഇല്ല " എന്ന് അല്ല അര്‍ഥം. അറബി ഭാഷയില്‍ ദൈവം ഇല്ല എന്ന് വരെ ഇവിടെ മുസ്ലിങ്ങളില്‍ ചിലര്‍ അറിയിചിരിക്കുന്നു.  ആരാധ്യന്‍ എന്ന് അര്‍ത്ഥമുള്ള പദമായ ഇലഹ് മാത്രമേ ഉള്ളു.  എന്നാല്‍ ഈ അല്ലാഹുവിനു പേര്‍ ഉണ്ടോ എന്ന് അരഞ്ഞാല്‍,  ദൈവം/അള്ളാഹു/ഇലഹ്/ആരാധ്യന്‍ എന്നാല്‍ പേരാണ് എന്ന് ചില മഹ്മദര്‍ വന്നു പറയുന്നു.  ഒരു വ്യക്തതക്കായി മുസ്ലിങ്ങളുടെ വിശ്വാസം ഈ മേല്‍ പറഞ്ഞതില്‍ ഏതു എന്ന് ആരഞ്ഞിട്ടു അറിവൊന്നും വന്നു കിട്ടിയില്ല.

രണ്ടു കൂട്ടം മുസ്ലിങ്ങളെ കണ്ടു:-
1)  ചിലര്‍ പറയുന്നു അത് പേരല്ല, ദൈവം എന്ന പദം ആണ്, പേര് ചോദിക്കേണ്ട ആവിശ്യം ഇല്ല എന്ന്:-
 a) എങ്കില്‍ എല്ലാ തര്‍ജ്ജമാകളിലും അള്ളാഹു എന്ന് വരാന്‍ പാടില്ല അവിടെയെല്ലാം, ദൈവം/God എന്ന് ഉള്ള പദങ്ങള്‍ വരണം.

 b) അള്ളാഹു എന്ന അറബി പദം എന്തിനു വിളിക്കുന്നു? ദൈവമേ എന്ന് വിളിച്ചാല്‍ പോരേ?
17:110 Say: "Call upon God, or call upon Rahman: by whatever name ye call upon Him,(Yusuf Ali (Orig. 1938)) [3]

 c) പ്രപഞ്ച സ്രിഷ്ടവിനു അറബിയില്‍ ഉള്ള പദം വിളിച്ചാല്‍ മാത്രമേ മനസ്സിലാകൂ എന്ന് ഉണ്ടോ?
[ ഇല്ലെന്നു 17:110 തെളിവ് നല്‍കുന്നു, എന്ത്വേണമെങ്കിലും വിളിചോള് എന്ന്. ഇല്ലേ?]
 
2) എന്നാല്‍ മറ്റു ചിലര്‍ പറയുന്നു അത് പേരാണ് എന്ന്:-
 അള്ളാഹുവിന്റെ പേര് അള്ളാഹു ആണെന്ന് എങ്ങനെ മനസ്സിലാക്കി മുഹമ്മദര്‍ എന്ന്  ഖുറാനിലു തെളിവ് കാണുന്നില്ല.  ഖുര്‍ആന്‍ പറയുന്നത് എല്ലാം മുഹമ്മദ്‌ ആണല്ലോ, പിന്നെ "പറയുക" എന്ന് ബ്രകെട്ടില്‍ ഇട്ടാണല്ലോ മുസ്ലിങ്ങള്‍ അത് അള്ളാഹു പറഞ്ഞതാക്കുന്നത്. ശരിയല്ലേ? അങ്ങനെ എങ്കില്‍ മുഹമ്മദ്‌ പറയണം ആയിരുന്നു ഖുറാനില്‍, അല്ലാഹുവിന്റെ പേര്.

 a) ഇതുപോലെ ഒരായത്തു കാണിക്കാന്‍ ഉണ്ടോ?
മുഹമ്മദ്‌: (പറയുക) "നിങ്ങളുടെ ആരാധ്യനായവന്റെ പേര് അള്ളാഹു എന്നാകുന്നു".
അല്ലെങ്കില്‍
മുഹമ്മദ്‌: (പറയുക) "നിങ്ങളുടെ ദൈവത്തിന്റെ/god പേര് അള്ളാഹു എന്നാകുന്നു".
ഇല്ലെങ്കില്‍ പേരാണ് ഇതെന്ന് എങ്ങനെ മനസ്സിലാക്കുന്നു?

 b) ഇനി അല്‍-ഇലഹു എന്നത് ലോപിച്ചല്ല അള്ളാഹു എന്ന പദം ഉണ്ടായതു എന്ന് ആണെങ്കില്‍, അതിനു തെളിവ് തരാമോ?

 c) ഈ ബാഹായി മതക്കാര്‍ അവരുടെ ദൈവത്തെ അള്ളാഹു എന്നാണ് വിളിക്കുന്നത്‌, അതിനു അവര്‍ പരിഭാഷ ചെയ്തിരിക്കുന്നത് God എന്നും. ഇവിടെ കാണുക  (ബാഹായ് മതക്കാരുടെ പുസ്തകം [4])
തന്മൂലം, ഏകദൈവവിശ്വാസികള്‍ ആയ ബാഹായി മതക്കാരുടെ ദൈവവും അള്ളാഹു എന്ന് വിളിക്കുന്നു അവര്‍. മുസ്ലിങ്ങളുടെ അള്ളാഹു തന്നെയാണോ ഇതും?

 d) ഇനി അള്ളാഹു പേര് ആണെങ്കില്‍ അള്ളാഹു എന്ന് പേരുള്ള ദൈവം ബൈബിളില്‍ ഇല്ല, തന്മൂലം ഇസ്ലാമിന്റെ അള്ളാഹു അല്ല, ക്രൈസ്തവ/യഹൂദരുടെ സത്യദൈവം എന്ന് തെളിയിക്കുന്നു. ബൈബിള്‍ തര്‍ജ്ജമകളില്‍ കാണുന്ന അള്ളാഹു എന്നത് പേരാണ് എങ്കില്‍, ഏതു ഭാഷയിലേക് ബൈബിള്‍ തര്‍ജ്ജമ ചെയ്താലും, ആ അള്ളാഹു എന്ന പേര് വരണം(പേര് അരും തര്‍ജ്ജമ ചെയ്യില്ലല്ലോ).  ബൈബിളിന്റെ അറബി തര്‍ജ്ജമകളില്‍ മാത്രമേ ആ പേര് വരുന്നുള്ളൂ. തന്മൂലം അറബി ഗോത്രദൈവം ആയി അള്ളാഹു ചുരുങ്ങുകയല്ലേ?

ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍ പ്രധാനമായ തവുഹീദ്, പോലെയുള്ള പ്രധാന വിഷയങ്ങള്‍, അള്ളാഹു പറഞ്ഞു വെക്കാന്‍ ഖുറാനില്‍ മറന്നു. അതുപോലെ മര്‍മ്മ പ്രധാനമായ,  അള്ളാഹുവിന്റെ പേര് എന്താണ്, എന്ന് പോലും അള്ളാഹു എഴുതി വെച്ചിട്ടില്ല ഖുറാനില്‍ എന്നതാണ് സത്യാവസ്ഥ. [ മറ്റു പലതു എഴുതിവെക്കാന്‍ മറന്നില്ല, മുഹമ്മദിനും കൂട്ടര്‍ക്കും പല കെട്ടു കെട്ടാനും, വിവാഹിതരായാ അടിമ സ്ത്രീകളെ  [4:24]  ഭോഗിക്കാനും, യുദ്ധം എന്ന കച്ചവടം[61:10-11], കൊള്ള പങ്കിടല്‍[8:1 അതും അല്ലാഹുവിനു കൂടെ മുഹമദിനും] , മോചനദ്രവ്യം വാങ്ങാന്‍ ഉള്ള ബന്ധനങ്ങള്‍[47:4] അങ്ങനെ അങ്ങനെ നരകവും വറുക്കലും പൊരിക്കലും, ചലം [14:16] / തിളച്ചദ്രാവകം  [56:54]കുടിപ്പിക്കലും മറ്റും മറ്റും,  പക്ഷെ അള്ളാഹു എന്ന സംഭവം തന്റെ പ്രധാന അസ്ഥിത്വം എന്താണ് എന്ന്  വെളിപ്പെടുത്താന്‍ മറന്നു ]



Reference:
 [1] http://www.emuslim.com/whoisallah.asp , http://www.islamreligion.com/articles/195/who-is-allah/
 [2] http://as-salaf.com/article.php?aid=53&lang=en
 [3] http://www.islamawakened.com/quran/17/110/default.htm [allah as God in numerous English translations]
 [4] http://www.hurqalya.pwp.blueyonder.co.uk/BAHA'-ALLAH/rashh-i%20%60ama'/RASHH1YES.htm

No comments:

Post a Comment