Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday, 21 May 2016

ഈസ മസ്സിഹ്


1) ഈസ മസ്സിഹ് ആര്‍? 
a)
അല്ലാഹുവിന്റെ ദൂതന്‍. എന്നാല്‍ ദൂതന്‍ മാത്രമാണോ?
1) അല്ലാഹുവിന്റെ ആത്മാവ് തന്നെയാണ് ഈസയുടെ ആത്മാവ് എന്നു ഖുറാന്‍ തന്നെ പറയുന്നു.
ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു. ……
ഖുറാന്‍ 19:17 എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
അല്ലാഹുവിന്റെ ആത്മാവ് എന്നാല്‍ അല്ലാഹുവിന്റെ ഒരു പ്രധാന ഭാഗം, ആ ഭാഗം ഒരു മനുഷ്യരൂപത്തില്‍ മിറിയത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു “നാം അതില്‍ ഊതുകയും,” ചെയ്തതിനാല്‍ ജനിച്ചതാണ് ഈസ. (കൂടാതെ 66:12 ഉം കാണുക)   . ഖുറാന്‍  3:59 പ്രകാരം ആദമിനെ പോലെയാണ് ഈസയെ
1) അല്ലാഹുവിന്റെ ആത്മാവ് പ്രത്യേകമായി മാറി മറ്റൊരു വ്യക്തിത്വം ആയി വരുന്നു
2) അള്ളാഹു “നാം” എന്ന ബഹുവച്ചനമാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
3) ഒരു ശാരീരിക ബന്ധത്തിന്റെ സൂചനകള്‍ എല്ലാം ഇവിടെ കാണാം.

2) അല്ലാഹുവിന്റെ വചനം ആണ് ഈസ എന്നും ഖുറാന്‍. അല്ലാഹുവിന്റെ വചനം എന്നാല്‍ അല്ല്ലാഹുവിന്റെ ഭാഗം തന്നെയാണ്. അള്ളാഹുവിന്റെ സൃഷ്ടികള്‍ക്ക് ഒക്കെ മുന്‍പ് അല്ലാഹുവിന്റെ കൂടെ ഉണ്ടായിരുന്ന അല്ലാഹുവിന്റെ വചനം (കലിമത്തുള്ള) ആണ് ഈസ എന്നു ഖുറാന്‍.
ഖുറാന്‍ 3:45.... അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു.
ഖുറാന്‍ 4:171 …. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. ….
ഉണ്ടാകൂ എന്ന് പറഞ്ഞിട്ടല്ല മറിച്ചു, അള്ളാഹുവിന്റെ(ആത്മാവ്) മനുഷ്യന്‍ ആയി വന്നു ആണ് ഈസാക്ക് ജന്മം നല്‍കുന്നത്.
6:73 പ്രകാരം, അല്ലാഹുവിന്റെ വചനം ഏക സത്യം/അല്‍-ഹക്   ആകുന്നു.

ഇതെല്ലാം പ്രകാരം വെറും ദൂതനായ മനുഷ്യന്‍ അല്ല ഈസ എന്ന് മനസിലാക്കാം.

2) ഏതു നാട്ടില്‍ ജനിച്ചു?
a)
സ്ഥലപ്പേരു ഒന്നും ഇല്ല മിറിയം താമസിച്ചത് പോലും ഏവിടെ എന്നോ എവിടെ നിന്ന് വന്നു എന്നോ ഒന്നും കാണുന്നില്ല.
19:23   അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു...19:25   നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌...19:26   അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.

എഎന്തൊക്കെ വിഡ്ഢിത്തരങ്ങള്‍ ആണെന്ന് നോക്കുക. പ്രസവവേദന കൊണ്ട് പുളയുന്നവളോട് പറയുന്നു, ഈന്തപനമരം പോയി കുലുക്കാന്‍. ആ പ്രസവ വേദനയില്‍ ഇഷ്ടം പോലെ ഈന്തപ്പഴം കഴിച്ചു കൊള്ളാന്‍. വേദന എന്നാല്‍ അസഹനീയ വിശപ്പ്‌ എന്നാണോ ധരിക്കേണ്ടത്?? എന്നിട്ട് ആരേലും ചോദിച്ചാല്‍, "ഞാന്‍  സംസാരിക്കില്ല വ്രതത്തില്‍ ആണ്" എന്ന്. [5-6 വയസ്സുബുധിയുല്ലന്‍  പറയും പോലെതോന്നുന്നു]

എന്തായാലും, ഈന്തപന ഉള്ള സ്ഥലതാണ് ജനിച്ചത്‌ എന്ന് പറയാം.  മുഹമമദ്  ഇസ്രായേലില്‍ ആണെങ്കില്‍ ഒലിവു മരം എന്ന് പറഞ്ഞേനെ ഖുറാന്‍. ഇസ്രായേലില്‍, ഈന്തപന വിരളം തന്നെ. അറേബ്യയില്‍ ആണ് പ്രധാനമായും കണ്ടു വരുന്നത്. കൂടെ  ഈജിപ്തില്‍ ഉം ഉണ്ട്.

3) ഏതു നാട്ടില്‍ ജീവിച്ചു? 
a)
7:136  അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു.......
7:137  അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത്‌ കളയുകയും ചെയ്തു.

26:56-59   തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു ( എന്നിങ്ങനെ വിളിച്ചുപറയാനാണ്‌ ഫിര്‍ഔന്‍ നിര്‍ദേശിച്ചത്‌ ) .  അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി , ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും .  അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.

അള്ളാഹു മൂസയുടെ ആളുകള്‍ക്ക്, ഈജിപ്ത് ആണ് നല്‍കിയിരിക്കുന്നത് എന്ന് ഖുറാന്‍ പ്രകാരം, ഈജിപ്തില്‍ ആയിരിക്കണം ഈസയും ജീവിചിരുന്നത്.

4) ഏതു കുലത്തില്‍ ജനിച്ചു?
a)
ഈസ എന്നാല്‍ മൂസായുടെയും ഹാരോന്റെയും സഹോദരി മിറിയതിന്റെ മകന്‍ ആണ് എന്നു ഖുറാന്‍ തെളിവ് നല്‍കുന്നു.
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. (19:27-29, 3:35-36 ഇവിടങ്ങളിലും പറയുന്നുണ്ട്)

ഇമ്രാന്‍ ആണ് മിറിയതിന്റെ പിതാവ്, എന്നും ഖുറാന്‍. (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. )

അള്ളാഹു, മൂസ നബിയോട് പറയുന്നതു, മുഹമ്മദിനെ കണ്ട് പിടിക്കാന്‍, ഇസ്രയെല്യര്‍ക്കു ഈസ നബിയിലൂടെ കൊടുത്ത ഇന്ജീലില്‍ നോക്കുക എന്നു.
7:155 അദ്ദേഹം (മൂസ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ …………..
7:156 ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക്‌ നീ നന്‍മ രേഖപ്പെടുത്തുകയും ……. അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ ( പ്രത്യേകമായി ) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌.
7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.

മൂസ മൂസയുടെ ജനവുമായി (ഇസ്രയെല്യരുമായി) മരിഭൂമിയിലൂടെവരുന്നതാണ് സന്ദര്‍ഭം, എന്ന് ആപേക്ഷികമായി മനസ്സിലാക്കാം. അവിടെ വെച്ച് അള്ളാഹു കോപിച്ചപ്പോള്‍, കരുണ കാണിക്കണമേ എന്നു അല്ലാഹുവിനോട് അപേക്ഷിക്കുന്നു. അള്ളാഹു പറയുന്നു: കരുണ ഞാന്‍ ഇഷ്ടമുള്ളവരോട് കാണിക്കും, കൂടാതെ ഇസ്രയെല്യരുടെ (മൂസയുടെ ജനത്തിന്റെ) കയ്യില്‍ ഉള്ള തൌറാത്തിലും ഇന്‍ജീലിലും പോയി അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( special കാരുണ്യം നകുന്നതാണ് )

അതയത് ഈ ഹാരൂനും മൂസയും, അഹരോനും മോശയുമെങ്കില്‍, മിറിയം വിവാഹം കഴിക്കാത്തതിനാല്‍ ലേവ്യ ഗോത്രത്തിലെ മാത്രം ഒരുവന്‍ ആയിരിക്കണം ഈസ.


5) ഏതു കാലത്ത് ആണ് ജീവിച്ചത്?
a)
7:157 തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍....
മൂസയോട് അള്ളാഹു പറയുന്നു, അപ്പോള്‍ മൂസയുടെ കാലത്തോ അതിനു മുന്നെയോ ഈസ ഉണ്ട്.
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). എങ്കില്‍ അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
ഖുറാന്‍ 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും;
അങ്ങനെ എങ്കില്‍ മൂസായുടെയും ഫരവോന്റെയും കാലത്ത് ഈജിപ്തില്‍ ആണ് ഈസ എന്ന് കരുതാം.

അമ്രാംമിന്റെ കാലഘട്ടം വെച്ച് മൂസ മോശ എങ്കില്‍  മാത്രം, ഈസ ജീവിച്ചിരുന്നത് 1500 BC കളോട് കൂടി ആയിരിക്കണം.

6) ഈസയുടെ ബന്ധുക്കള്‍ ആരൊക്കെ ?
a)
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും (അമ്രാം ആണ് ഇമ്രാന്‍ എന്നു ഇസ്ലാം പറയുന്നു). അമ്രാം മോശയുടെയും, അഹരോന്റെയും പിതാവിന്റെ നാമം ആണ്.
അപ്പോള്‍ ഇമ്രാന്‍റെ കൊച്ചു മകന്‍ ആണ് ഈസാ, ഇമ്രാന്‍റെ മക്കള്‍ ആയ മൂസായുടെയും ഹാരൂനിന്റെയും, മിറിയതിന്റെയും  ബന്ധു ആണ് ഈസ.

പിന്നെ ഹവാരികള്‍ എന്നാ ഈസായുടെ സഹായികള്‍ എന്ന ഒരു കൂട്ടരേ കാണാം.
9:31 ഇല്‍ സഹായികള്‍ (നാസിര്)  എന്നതിന് ക്രൈസ്തവര്‍ എന്ന് തെറ്റായി തര്‍ജ്ജമ ചെയ്തിരിക്കുന്നു.  http://corpus.quran.com/qurandictionary.jsp?q=nSr#(9:30:7)

ഇതില്‍ അധികം ബന്ധുമിത്രാതികളെ കാണുവാന്‍ ഇല്ല.

7) ഇതില്‍ മസ്സിഹ് എന്നാല്‍ പേരാണോ?
a)
ഈസ മസ്സിഹ് എന്ന് - പേരിടല്‍ കാണുക:-
3:45 ...ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. ...
അറബി മൂലപടപ്രകാരം മസ്സിഹ് എന്നാല്‍ Miim-Siin-Ha = to wipe/rub/stroke, passing one's hand over something, chosen/anointed, messiah;
തിരഞ്ഞെടുക്കപ്പെട്ട എന്ന് അര്‍ഥം ആണെന്ന്. മുഖ്യമന്ത്രി എന്നാല്‍ തിഞ്ഞെടുക്കപ്പെട്ടവനാണ്. ജനിച്ചപോള്‍ തന്നെ മുഖ്യമന്ത്രി എന്ന് പേരിട്ട പോലെ ഇരിക്കുന്നു ഈസ മസിഹ് എന്ന് പേരിടല്‍ വായിച്ചാല്‍.

Note: യഹൂദര്‍ക്കും/ക്രൈസ്തവര്‍ക്കും മശിഹ എന്നാല്‍ പേരല്ല, title ആണ് തങ്ങളുടെ രക്ഷക്ക് വരുന്ന തിരഞ്ഞെടുത്ത ഏക രക്ഷകന്‍ന്റെ title. മുഹമ്മദര്‍ക്ക് എന്ത് രക്ഷ, ഈസ മസ്സിഹയിലൂടെ?

8) ഈസ യൂദ മതമോ ഇസ്ലാം മതമോ അന്വര്‍ത്തിച്ചതു?
a)
ഈസഒരു മുസ്ലിം ആണത്രേ, താന്‍ മുസ്ലിം ആണെന്ന് എവിടെയും  പുള്ളി പറയുന്നില്ല, പിന്നെ ആപേക്ഷികം ആയി

5:111 നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ എന്ന്‌ ഞാന്‍ ഹവാരികള്‍ക്ക്‌ ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന്‌ നീ സാക്ഷ്യം വഹിച്ച്‌ കൊള്ളുക.

6 ആം നൂറ്റാണ്ടിനു ശേഷം ആണ് മുസ്ലിം എന്ന മതം ഉണ്ടാകുന്നതു. ആദ്യ മുസ്ലിം മുഹമ്മദ്‌ ആണെന്ന് മുഹമദ് പറയുന്ന ഖുറാനില്‍ എഴുതി വെച്ചിരിക്കുന്നു.
6:14 പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‌ കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌.
6:163... അവന്ന്‌ ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌....

ഈസ അപ്പോള്‍ എങ്ങനെ മുസ്ലിം ആകും?
 
9) ഈസ യഹൂദന്‍ ആയതിനാല്‍ വംശാവലി?
a)
യഹൂദന്‍ ആയിരിക്കണം എന്ന് കരുതുന്നു. തെളിവൊന്നും വന്നുകിട്ടിയില്ല. ഖുറാനില്‍ നിന്ന് അതിന്റെ യാതോരു തെളിവും ഇല്ല. ആകെ ഉള്ളത്
ഖുറാന്‍ 19:28 ഹേ; ഹാറൂന്‍റെ സഹോദരീ(മിറിയം), ... ഖുറാന്‍ 66:12 ഇംറാന്‍റെ മകളായ മര്‍യമിനെയും ...
അപ്പോള്‍ ഇമ്രാന്‍റെ കൊച്ചു മകന്‍ ആണ് ഈസാ. ഇവിടെ തീരുന്നു വംശാവലി. ഏതു ആര് എവിടെ നിന്ന് എന്നൊന്നും ഇല്ല.

10) ഈസയെ ആര് കൊന്നു/കൊല്ലാന്‍ശ്രമിച്ചു?
a)
4:157   അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.

ശരിക്കും ഊഹം തന്നെ ഇസ്ലാമില്‍; കാര്യങ്ങള്‍ക്കു വ്യക്തത 1% പോലും ഇല്ല. അവര്‍ എന്നും പറയുന്നത് യഹൂദര്‍ ആണെന്ന് അനുമാനിക്കാം. പക്ഷെ അതിനര്‍ത്ഥം, ഈസയെ കൊന്നത്(അവര്‍ക്ക് തിരിച്ചറിയാതെ ) യഹൂദര്‍ ആണ് ഖുര്‍ആന്‍ പ്രകാരം. [  എങ്കില്‍ റോമക്കാര്‍ ആരാണാവോ?]

പ്രശ്നം അവിടെ തീരുന്നില്ല, ഫറവോന്‍ മോശയെ ക്രുശിക്കും എന്നു താക്കിത് നല്‍കുന്നു, ക്രൂശീകരണം 400 BC ക്കു ശേഷം ഉള്ള വധശിക്ഷ നടപ്പാക്കല്‍ രീതിയാണ്. ഇസ്രയെല്യര്‍ക്കു ആ രീതി ഇല്ല.

ഖുറാന്‍ 26:49 അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: ……. തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ ‍വശങ്ങളില്‍നിന്നായിക്കൊണ്ട്‌ ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌
ഖുറാന്‍ 7:124 നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.
ഖുറാന്‍ 20:71 അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു:…..തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌.

മുകളില്‍ പറഞ്ഞ തെളിവുകള്‍ പ്രകാരം -
* ക്രൂശീകരണം നിലനിന്നിരുന്ന സമയം ആയിരുന്നു മൂസ ജീവിച്ചിരുന്നത്.   26:49, 7:124 , 20:71
* മൂസയുടെ ജനത്തിന് ഈസ ഇന്‍ജീല്‍ നല്‍കുമ്പോള്‍ മൂസ കൂടെയുണ്ടയിരിക്കണം. 7:155-157
* ആ സമയം തന്നെയാണ് ഈസയും ജീവിച്ചിരുന്നത്. 7:155-157
* മൂസായുടെയും, ഈസയുടെ മാതാവ്‌ മിറിയതിന്റെയും പിതാവിന്റെ നാമം ഒന്നാണ് എന്നു മനസ്സിലാകുന്നു. 19:28 66:12  (ഹാരൂനും മൂസയും, അഹരോനും മോശയുമെങ്കില്‍)

അങ്ങനെ എങ്കില്‍ ഈജിപ്ത്കാരായിരിക്കണം ഈസയെ ക്രൂശിച്ചു കൊല്ലാന്‍ ശ്രമിചത്. അതും കൈകള്‍ ഇരുവശവും ആക്കികൊണ്ട്. യഹൂദര്‍ ക്രൂഷിക്കും എന്ന് പ്രമണികമായും ചരിത്രപരമായും തെറ്റാണ്.

Note:- ഇങ്ങനെ എങ്കില്‍ ഈ മൂസയും ഈസയും എല്ലാം BC 400 ശേഷം ആയിരിക്കണം ജീവിച്ചിരുന്നത്.  ക്രൂശീകരണം 400 BC ക്ക് ശേഷം റോമക്കാര്‍ കണ്ടു പിടിച്ച വധശിക്ഷ രീതിയാണ്.  ഫരവോന്മാര്‍ ഇങ്ങനെ ഒന്ന് ചെയ്തിരുന്നതായി തെളിവില്ല, കൈകള്‍ ഇരുവഷതെക്ക്ക് വെച്ച് ക്രൂഷികുന്ന രീതി.


11) ഈസയെ അങ്ങനെ ചെയ്യാന്‍ ഉള്ള ഈസയുടെ കുറ്റം?
a)
കുറ്റം പറഞ്ഞു അവര്‍ എന്നുണ്ട്. എന്ത് കുറ്റം ആണ് ആരോപിച്ചത് എന്നില്ല.
4:156  അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും...
അതായതു അവര്‍ എന്തോ അപവാദം പറയുന്നു അതായിരിക്കണം ഈസയുടെ മേല്‍ ഉള്ള കുറ്റം.

12) സ്വര്‍ഗ്ഗത്തിലേക്ക് ഉടലോടെ എടുത്തോ?
a)
4:158...  എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌....

മൂലപദം rā fā ʿayn അര്‍ഥം  ഉയര്‍ത്തുന്നു. ഈസായെ അള്ളാഹു അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്തി എന്ന് പറയുന്നു. കൂടെ ഏറ്റെടുക്കുക എന്തെന്ന് കൂടി അറിയാം.

ഉടലോടെ എടുത്തു എന്ന് അനുമാനിക്കാം.

13) ഈസയ്ക്ക് എന്ത് പറ്റി?
a)
4:158...  എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌....

മൂലപദം rā fā ʿayn അര്‍ഥം  ഉയര്‍ത്തുന്നു. ഈസായെ അള്ളാഹു അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്തി എന്ന് പറയുന്നു. കൂടെ ഏറ്റെടുക്കുക എന്തെന്ന് കൂടി അറിയാം.

പക്ഷെ;
5:117 ...പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍.
"പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ ", "tawaffaytanī" എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അതായതു,   തവഫ്ഫ്  ( മൂലപദം  wāw fā yā ) എന്ന പദം . Waw-Fa-Ya = to reach the end, keep ones promise, fulfil ones engagement, pay a debt, perform a promise. tawaffa - to die. wafaat - death. മരിക്കുക, അവസാനം കാണുക, മരണം എന്നൊക്കെയാണ് അര്‍ഥം. ഇതേ പദം തന്നെ അനേകം ഇടങ്ങളില്‍ മരണം എന്ന് കാണിച്ചുകൊണ്ട് ഖുറാനില്‍ ഉണ്ട് 4:15, 3:193, 32:11, 4:97, 40:77, 16:28, 16:32, 2:234, 2:240, 6:61, 7:37, 7:126, 8:50, 10:104, 47:27, 10:46, 12:101, 13:40, 40:67, 16:70, 22:5, 39:42, 6:60 എല്ലാം ഈ പദം മരണത്തെ അര്‍ഥം ആക്കി കൊണ്ട് തന്നെ.   ഇസ മരിച്ചുപോയിരിക്കുന്നു . അത് പ്രകാരം   4:158ഇല്‍ അള്ളാഹു ഉയര്‍ത്തി രക്ഷിച്ചു എന്നത് ശുദ്ധ നുണ തന്നെ. അല്ലെങ്കില്‍ എന്ത് സംഭവിച്ചു എന്ന് മുഹമദര്‍ പ്രമാണം പടി അറിയിക്കെണ്ടാതാകുന്നു.

ഈസയ്ക്ക് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാം, ഈസ മരിച്ചു പോയിരിക്കുന്നു.

14) സ്വര്‍ഗ്ഗത്തില്‍ ഇറങ്ങിവരാന്‍ നൂറ്റാണ്ടുകള്‍ കാത്തു ഇരുപ്പാണോ??
a)
4:158 പ്രകാരം ഉടലോടെ എടുത്തു സ്വര്‍ഗത്തില്‍ എന്ന് അനുമാനിക്കാം. എന്നാല്‍ 5:117 ഇല്‍  തവഫ്ഫ്  എന്ന പദം പ്രകാരം ഈസ മരിച്ചിരിക്കുന്നു. എങ്കില്‍, ഇറങ്ങി വരുന്ന ഇസ ഉയതെഴുന്നെറ്റ മനുഷ്യന്‍ ആണ്.


ചുരുക്കം:

ഈസ മസ്സിഹ് :
◼ അള്ളാഹുവിന്റെ വചനവും ആത്മാവും
◼ 'തിരഞ്ഞെടുക്കപ്പെട്ടവന്‍' എന്ന് ജനിക്ക്കുംബോളെ പേര്‍ ഇട്ടു,
◼ മൂസയുടെയും ഹരൂനിന്റെയും, അനന്തിരവന്‍,
◼ ഈജിപ്തില്‍ മൂസയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു,
◼ എന്തിനോ വേണ്ടി കൊല്ലപ്പെടുത്തുവാന്‍ ആരോ ശ്രമിച്ചു,
◼ ഈജിപ്തുകാരോ മറ്റോ ക്രൂശില്‍ തറക്കാന്‍ ശ്രമിചു,
◼ ഏതോ മതം അന്വര്തിച്ചു,
◼ എങ്ങനെയോ മരിച്ചു പോയി,
◼ സഹായികള്‍ എന്ന ഏതോ വിഭാഗം അനുയായികള്‍ ആയിരുന്നു,
◼ ഇനി ഉയര്ത്തെഴുന്നെറ്റു വരും എന്ന് കരുതുന്നു ഉറപ്പൊന്നും ഇല്ല.

ഇതാണോ ക്രൈസ്തവരുടെ മശിഹ എന്ന് മുഹമ്മദര്‍ ആരോപിക്കുന്ന ഒരുവന്‍? തീര്‍ച്ചയായും അല്ല.

No comments:

Post a Comment