ത്രിത്വസിദ്ധന്തം ഉരുത്തിരിഞ്ഞത് സംവാദബഹുലമായ ആദ്യ രണ്ടുമൂന്നു നൂറ്റാണ്ടുകൾ കൊണ്ടാണ്. ത്രിത്വം എന്ന് പറയുന്നത്, ഏകദൈവത്തില്‍ മൂന്ന് അളത്വങ്ങള്‍ ഉണ്ടെന്നും സത്തയില്‍ ഒന്നാണ് എന്നും എല്ലാ ഗുണങ്ങളും മൂവർക്കും ഒരേപോലെയാണ് എന്നും ഏതെങ്കിലും ഗുണം ആരോപിക്കപ്പെടുന്ന ആള്‍ ആ ഭാവം പ്രതിനിധീകരിക്കുന്നു സ്വപ്രവൃത്തികളില്‍ എന്നുമാണ് പൊതുവായ തത്വം. ഇവിടെ പറയുന്നത് മൂന്നു വത്യസ്ഥ ദൈവങ്ങള്‍ അല്ല, സത്യദൈവത്തിന്റെ ബഹുത്വവും എണ്ണാന്‍ കഴിയുന്നതുമല്ല, മറിച്ചു മനുഷ്യരുടെ അവബോധത്തില്‍ നിന്ന് പറയുകയെങ്കില്‍ സൃഷ്ടാവിനെ ഏകദൈവമായും ആ ദൈവത്തിന്റെ പ്രവൃത്തികളിലെ മൂന്ന് ഭാവങ്ങളിലൂടെയും മൂന്ന് അളത്വങ്ങള്‍ ആയി കാണാം.
✔ വേദക്കരോട് അള്ളാഹു പറയുന്ന ഭാഗത്തില്‍ ആണ് ഇന്ന് മുഹമ്മദര്‍ ത്രിത്വം തെറ്റാണു എന്ന് പറയുന്നതിനുള്ള മുഖ്യകാരണം കിടക്കുന്നത്.
4:171...മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം (മൂന്ന്) എന്ന വാക്ക് നിങ്ങള്‍ പറയരുത്.
ഇവിടെ ഖുറാനില്‍ ത്രിത്വം എന്നൊരു വാക്കും ഇല്ല. ഉള്ളത് മൂന്നു ( ثلاثة -thalathatun) എന്ന് മാത്രമാകുന്നു. മലയാള തര്‍ജ്ജമകളില്‍ മനപൂര്‍വം ക്രൈസ്തവതയെ ഇകിഴുത്തുവാനും ആളുകളെ വഞ്ചിക്കാനും ത്രിത്വം എന്ന് തര്‍ജ്ജമ ചെയ്തത് ആയിരിക്കണം.
✔ എന്നാല്‍ ഇനി ഖുറാനില്‍ അള്ളാഹു എന്താണ് ത്രിത്വത്തെ പറ്റി മനസ്സിലാക്കി വെച്ചിരിക്കുന്നത്?
5:73 അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. .....
ദൈവം (അറബിയില്‍ അല്‍-ഇലഹ് എന്ന അല്ലഹ്) മൂന്നു ദൈവങ്ങളില്‍ ഒന്ന് എന്ന് ക്രൈസ്തവത പഠിപ്പിക്കുന്നില്ല ഈ പറയുന്ന ആയത്തില്‍ പോലെ. മൂന്ന് ദൈവങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് ത്രിത്വം അല്ല. മൂന്ന് ദൈവങ്ങള്‍ ചേര്‍ന്ന ഏകദൈവത്തില്‍ ഒരുവന്‍ എന്നെങ്കിലും പറഞ്ഞെങ്കില്‍ , ത്രിത്വ വാദത്തെ എതിര്‍ക്കുന്ന ഒന്നായ ട്രൈതീഇസം (tritheism) എന്ന് എന്നെങ്കിലും പറയാമായിരുന്നു. മൂന്നു ദൈവങ്ങള്‍ മൂന്നു വിധത്തില്‍ പ്രവര്തികുകയും, അവരുടെ പ്രവൃത്തി മണ്ഡലങ്ങള്‍ പലതാകയും അവരുടെ അവര്‍ ചേരുമ്പോള്‍ മാത്രമേ പൂര്‍ണദൈവം ആകുകയുള്ളൂ എന്നുള്ള വിശ്വാസം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവനിന്ദയാണ്. എന്നാല്‍ ഇവിടെ അതുപോലും സമര്‍ഥിക്കാന്‍ ഖുറാനിലെ അല്ലാഹുവിനു (മുഹമ്മദിന്) ജ്ഞാനം ഇല്ല.
തന്മൂലം അള്ളാഹു മൂന്ന് ദൈവങ്ങളില്‍ ഒന്ന് എന്ന് പറയുക വഴി ബഹുദൈവവിശ്വാസം ആണ് ക്രൈസ്തവതയുടെ വിശ്വാസം എന്ന് കരുതിയിരിക്കുന്നവന്‍ സര്‍വ്വഞാനിയോ? ഇതില്‍ പരം അബദ്ധം എന്തുണ്ട്? ഇതില്‍ നിന്നും അല്ലാഹുവിനു മുഹമ്മദിന്റെ അറിവിന്റെ കുഞ്ഞു ചക്രവാളത്തിന്റെ അപ്പുറം ഒരു ചുക്കും അറിയില്ല എന്ന് ഇവിടെ തെളിയുന്നത് വഴി, ഖുറാനിലെ അള്ളാഹു വെറും ഒരു സങ്കല്‍പ്പിക കഥാപാത്രം എന്ന നിരയില്‍ നിന്ന് പോലും താഴെ പോയിരിക്കുന്നു.
ഇതാണ് അടിസ്ഥാനപരമായി ഖുറാനില്‍ പറയുന്ന ത്രിത്വത്തിന്റെ അവസ്ഥ.
✔ഇനി ഈ മൂന്നു ദൈവങ്ങള്‍ ആരൊക്കെയാണ് മുഹമ്മദ് മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നു നോക്കിയാലോ?
5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? ...
ഈസയും ഇസയുടെ മാതാവായ ഹാരൂണിന്റെ സഹോദരിയായ മര്‍യമും ആണ് ദൈവങ്ങള്‍ ആയി അല്ലാഹുവിന്റെ കൂടെ വെക്കുന്നത് എന്ന് ആണ് ഖുറാനില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍. ഇങ്ങനെ ഒരു വിശ്വാസം ക്രിസ്തവര്‍ക്കില്ല. മര്‍യമിനെ ദൈവമായി കണക്കന്നുന്ന ഒരൊറ്റ സഭയും ക്രൈസ്തവര്‍ക്കിടയില്‍ ഇല്ല, അത് ദൈവദൂഷണവും ആണ്. നജരാനില്‍ നിന്ന് മുഹമ്മദിനെ കാണാന്‍ മുബഹലക്ക് വന്ന ക്രൈസ്തവര്‍, അന്ന് മുസ്ലിം ദേവാലയത്തില്‍ ആണ് മുഹമ്മദിന്റെ സമക്ഷത്തില്‍ പ്രാര്‍ത്ഥിച്ചത്. ആ പ്രര്തനക്കിടയില്‍ മറിയമിനോടുള്ള മധ്യസ്ഥത കേട്ടപ്പോള്‍, മുഹമ്മദ് പാതി അറിവില്‍ തെറ്റിധരിച്ചു എന്ന് സിരതുകളില്‍ തെളിവ്. അവരുമായി സംസാരിച്ച മുഹമ്മദ് മനസ്സിലക്കിയതു, " He is the third Person of the Trinity, which is the doctrine of Christianity." (പേജ് 271 സിറാത്ത് റസ്സുല്‍ ; ഇബ്ന്‍ ഇഷഖു ) . ഓര്‍ഡര്‍ ശ്രദ്ധിച്ചല്ലോ, ചുരുക്കി പറയുന്നെങ്കില്‍, ഒന്നാമത് അല്ലാഹുവും, രണ്ടാമത് മറിയവും മൂന്നാമത് ഈസയും ആണ് മൂന്നു ദൈവങ്ങള്‍ എന്നാണു മുഹമ്മദിനു മനസ്സിലായത്.
എന്നാല്‍ അങ്ങനെ മേലെ തെളിഞ്ഞിരിക്കുന്ന, ഒരു കുടുംബവഴ്ച്ച തന്നെയാണോ, മൂന്നു ദൈവങ്ങള്‍ എന്നു ഈ അള്ളാഹു (മുഹമ്മദ് ) വിശ്വസിച്ചിരുന്നതും ഖുറാനില്‍ അറിയിച്ചതും എന്ന് ഉറപ്പിക്കാമോ?
അതെ. കാണുക
തെളിവ് 1) 72:3 നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.
തെളിവ് 2) 6:101 ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ?
തെളിവ് 3) 5:75.... അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. .....
തെളിവ് 4) 5:17 ...( നബിയേ, ) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? .....
കൂട്ടുകാരിയെ സ്വീകരിച്ചിട്ടില്ല, എന്ന് പറയും വഴി മുഹമ്മദ് സുറ 5:116 ഉറപ്പിക്കുന്നു, മൂന്നു ദൈവങ്ങളില്‍ രണ്ടാമതെത് "കൂട്ടുകാരി" എന്ന് മുഹമ്മദ് കരുതിയിരുന്നു. ആ അബദ ധാരണയാണ് സുറ 5:73 യില്‍ മൂന്നില്‍ ഒരു ദൈവം ആണ് അള്ളാഹു എന്നു പറയുവാന്‍ ഉള്ള കാരണം എന്ന് ഇവിടെ വെളിപ്പെടുന്നു. ഇരുവരും ഭക്ഷണം കഴിക്കുന്നവര്‍ എങ്കില്‍ ഇരുവരും ദൈവമല്ല, എന്നാണ് അല്ലാഹു (മുഹമ്മദു) പറയുന്നതോടു കൂടി ഈ 5:116 അരക്കെട്ടിട്ടു ഉറപ്പിച്ചു. മറ്റൊരു ആശയ ദാരിദ്ര്യം ഇവിടെ കാണുന്നത് , ദൈവമല്ല എന്ന് പറയുന്നതിന് അള്ളാഹു (മുഹമ്മദ്) പറയുന്ന തെളിവോ, ഭക്ഷണം കഴിക്കുന്നവര്‍ ആയതു ആണ്. കൂട്ടുകാരി ദൈവമല്ല എന്ന് ഉറപ്പിക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നത് വഴി ഈ മൂന്നു ദൈവങ്ങള്‍ ഏതൊക്കെ എന്ന് ഖുറാനിലെ സര്‍വ്വജ്ഞാനി ആയ അള്ളാഹു (മുഹമ്മദ്) തെളിയിച്ചു വെക്കുന്നു. ഈസായെയും, അവന്റെ മാതാവിനെയും നശിപ്പിക്കും എന്ന് കൂടി ഭീഷണി മുഴക്കുന്നതു വഴി ഇത്ര തരം താണ ഒരു അവസ്ഥ ഒരു ദൈവത്തിനും വരുത്തരുതേ എന്ന് ആശിക്കാം.
✔ ഉപസംഹാരം:-
ഈസയും മര്‍യമും ഇസ്ലാമിന്റെ ദുര്‍വ്യാഖ്യാനം വഴി ക്രിസ്തുവും മാതാവും ആണെന്നും മുഹമ്മദര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് മൂലം ഖുറാനിലെ "ത്രിത്വം", ക്രൈസ്തവ വിശ്വാസപ്രകാരമുള്ള ദൈവശാസ്ത്രം ആണോ എന്ന് ആണ് നമ്മള്‍ ഇവിടെ പരിശോധിച്ചത്. ഇവിടെ ഖുരന്റെയും മുഹമ്മദിന്റെ ജീവിത പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ മനസ്സിലാകുന്നത്
1) ഖുറാനില്‍ ത്രിത്വം എന്ന വാക്കില്ല പകരം "മൂന്നു" എന്നാണ്, കള്ള തര്‍ജ്ജമയാണ് ത്രിത്വം എന്ന് മലയാളത്തില്‍.
2) ദൈവം മൂവരില്‍ ഒരാള്‍ ആണെന്ന് അല്ല ക്രൈസ്തവ ദൈവ ശാസ്ത്രവും വിശ്വാസവും. അള്ളാഹു ഏക ദൈവത്തിലെ മൂന്നില്‍ ഒന്ന് എന്ന് പോലെയെങ്കിലും പറയാന്‍ ഉള്ള ജ്ഞാനം ഇല്ലാത്ത അള്ളാഹു.
3) ആ മൂന്നു ദൈവങ്ങള്‍ ആരെല്ലാം എന്ന് ഖുറാന്‍ തെളിയിക്കുന്നത്, ഒന്നാമത് അള്ളാഹു, രണ്ടാമത് മറിയം, മൂന്നാമത് ഈസാ , എന്ന മറ്റൊരു സൈദ്ധാന്തിക അബദ്ധവും.
4) ഈ തെളിവുകള്‍ അല്ലാഹുവിന്റെ അല്പഞാനത്തെ അസ്സല്‍ ആയി വെളിപ്പെടുത്തി, ഖുറാന്റെ വിശ്വാസ്യതയെ തള്ളിക്കളയുന്നു.
ഇത്ര അബദ്ധങ്ങള്‍ അറബി പുസ്തകത്തില്‍ വെച്ചിട്ടാണോ മുഹമ്മദരെ നിങ്ങള്‍ വേദക്കാരുടെ ത്രിത്വം പഠിപ്പിക്കാനും, അവഹേളിക്കാനും നടക്കുന്നത്. ആദ്യം നിങ്ങളുടെ ആത്മീയദാരിദ്ര്യം ( സുറ 17:85) ഒഴിവാക്കാന്‍ ഈ അടിമത്വം ഉപേക്ഷിക്കുക.
No comments:
Post a Comment