Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Moses. Show all posts
Showing posts with label Moses. Show all posts

Friday, 22 May 2015

ചരിത്രത്തില്‍ നിന്ന് മോശ

ചരിത്രത്തില്‍ "ഇല്ലാത്ത" മോശ
====================

മോശ ഒരു ചരിത്രപുരുഷന്‍ ആണോ? ബൈബിളിനു പുറമേ ഏതെങ്കിലും ചരിത്ര പുസ്തകത്തില്‍ മോശയുടെ പേരുണ്ടോ? മോശ അധികകാലവും ജീവിച്ചിരുന്നത് ഈജിപ്തില്‍ ആയതിനാല്‍ ഈജിപ്തിലെ രേഖകള്‍ നോക്കിയാല്‍ മതിയില്ലേ? അതിലെ ചിത്രലിപിരചന നോക്കിയാല്‍ മതിയില്ലേ? പക്ഷെ അവയില്‍ മോശയുടെ പേരില്ല. മോശ എന്ന വ്യക്തിയെ പറ്റി ഈജിപ്ത് രേഖകളില്‍ ഇല്ല.

ഈജിപ്ത് രേഖകള്‍ മുഴുവന്‍ പരിശോധിചിട്ടും അതില്‍ യഹൂദ ജനം എന്ന് പോലും ഇല്ല. പക്ഷെ ഹെബ്രയന്‍ എന്ന് കാണുന്നുണ്ട്. ആരാണ് ഹെബ്രയന്‍ അബ്രഹാമിന്റെ മുതുമുത്തച്ഛന്‍. ബൈബിളില്‍ അബ്രാഹമിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത് ഹെബ്രയന്‍ എന്നാണു. എന്താണ് ഹീബ്രുവും ഈജിപ്തും തമ്മില്‍ ഉള്ള ബന്ധം? കുറച്ചു ഹീബ്രുക്കളെ ഈജിപ്തുക്കാര്‍ അടിമകളാക്കി കൊണ്ട് പോയി എന്ന് അതിന്റെ ചരിത്രത്തില്‍ ഉണ്ട്. കുറെച്ചേ ഉള്ളൂ? അതെ. ചില ആയിരങ്ങള്‍ മാത്രം. ബൈബിള്‍ പ്രകാരം ലക്ഷങ്ങള്‍ ആണ് ഈജിപ്തില്‍ പണിയെടുത്തത്! എന്നിട്ടും വളരെ കുറച്ചു ഹീബ്രുക്കള്‍ അടിമ പണി എടുത്ത വിവരമേ ഈജിപ്തില്‍ ഉള്ളൂ. why!

ബൈബിളിലെ കഥ ഒന്ന് പരിശോധിക്കാം.

മോശ ജനിക്കുന്ന സമയം ഒരു ഫറവോ ഉണ്ടായിരുന്നു. ആണ്‍ കുട്ടികളെ ജനിച്ച ഉടനെ കൊല്ലുന്ന ഫറവോന്‍. മോശയെ വളര്‍ത്തിയ ഒരു സ്ത്രീ ഉണ്ടായിരുന്നു, ഫറവോയുടെ മകള്‍. നാല്‍പതു വയസില്‍ മോശ ഈജിപ്തില്‍ നിന്ന് ഓടി പോകുന്നു. എണ്‍പതാം വയസില്‍ തിരിച്ചു വരുമ്പോള്‍ വേറെ ഫറവോന്‍ ആയിരുന്നു. അവിടെ നിന്ന് കടല്‍ കടക്കുന്നു. ഫറവോന്‍ ഒഴികെ മറ്റു സൈന്യങ്ങള്‍ മുങ്ങി മരിക്കുന്നു. നാല്പതു വര്‍ഷം മരുഭൂമിയില്‍ അലയുന്നു. ഇതില്‍ മടുപ്പ് തോന്നിയ മൂവായിരത്തോളം വരുന്ന ഇസ്രായേലികള്‍ തിരിച്ചു പോകുന്നു. ജോഷ്വയുടെ നേത്വതത്തില്‍ കനാന്‍ ദേശം പിടിച്ചടക്കുന്നു.

ബൈബിള്‍ അരിച്ചു പെരുക്കിയാല്‍ ആകെ കാണുന്ന ഒരു ഫറവോന്റെ പേര് രാംസീസ് എന്നാണു. ഇത് ഫറവോനെ പറ്റി നേരിട്ട് പരമര്‍ശിക്കുന്ന ഭാഗമല്ല. ഒരു പട്ടണത്തിന്റെ പേരാണ് രാംസീസ്. അതുകൊണ്ട് മോശയുടെ കാലത്ത് ഉണ്ടായിരുന്ന ഫറവോന്‍ രംസീസ് II ആണെന്ന് കുറെ കാലം തെറ്റിധാരണ ഉണ്ടായിരുന്നു. പക്ഷെ ഈജിപ്തിലെ ചരിത്ര രേഖകള്‍ പ്രകാരം രാംസീസ് ഫറവോന്‍ ആകുന്നത് ബൈബിള്‍ കാലഗണനരീതി പ്രകാരം മോശയ്ക്ക് 200 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

അപ്പോള്‍ മോശയുടെ കാലത്തെ ഫറവോന്‍ ആരാണ്? ആരൊക്കെയാണ്? അതെങ്ങിനെ കണ്ടു പിടിക്കും?

സോളമന്‍ ജറൂസലേം ദേവാലയം പണിയുന്നത് BC 960 ല്‍. അതിന്റെ 480 വര്ഷം മുമ്പാണ് മോശയുടെ "പുറപ്പാട്" . അതായത് ഫരവ്ന്റെ സൈന്യം മുങ്ങി മരിച്ചു എന്ന് ബൈബിള്‍ പറയുന്ന കാലം BC 1440. ഈ സമയം ഈജിപ്തിലെ ചരിത്ര രേഖകള്‍ പ്രകാരം ഫറവോന്‍ ആയിരുന്നത് Thutmoses III. അതുകൊണ്ട് തന്നെ ഇദ്ദേഹമാണ് മോശയുടെ കാലത്തെ ഫറവോന്‍ എന്ന് കണക്കാക്കുന്നു.

ഇതുമാത്രമല്ല അതിനു ആധാരം. മുകളിലെ കഥ നോക്കുക. മോശയ്ക്ക് 80 വയസുള്ളപ്പോള്‍ BC 1440 Thutmoses III ആണെങ്കില്‍ അതിനു നാല്പതു വര്ഷം മുമ്പ് വേറെ ഫറവോന്‍ ഉണ്ടാകണം. ഈജിപ്തിന്റെ ചരിത്രം പ്രകാരം BC 1480ല്‍ അത് Hatshepsut ആണ് . അതിന്റെ ഒരു വര്‍ഷം മുമ്പ് Thutmoses II ആയിരുന്നു രാജാവ്. അതുകൊണ്ട് exactly മോശയുടെ 40 വയസില്‍ രാജാവ് ആരായിരുന്നു എന്ന് ഉറപ്പില്ല. either of two. മോശ ജനിക്കുമ്പോള്‍ വേറെ ഫറവോന്‍ ആയിരുന്നു. അതായത് BC 1520 ല്‍ ഫറവോന്‍ ആയിരുന്നത് Amuntotep I.

അപ്പോള്‍ ആരാണ് മോശയെ ദത്തെടുത്ത മകള്‍? രണ്ടു പേരുകള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നു.
1. Queen ahmose
2. Queen/Pharaoh Hatshepsut

Queen Ahmose is the wife of Thutmoses I and mostly daughter of Amuntotep I or could be daughter of AhmosesI

Pharaoh Hatshepsut's father is Thutmoses I
ഇവര്‍ ജനനിച്ച വര്‍ഷങ്ങളും ഭരിച്ചിരുന്ന കാലയളവും പല രീതികളില്‍ കണക്കു കൂട്ടുമ്പോള്‍ പലതായി കിട്ടുന്നത് കൊണ്ട് ആരാണ് മോശയെ ദത്തെടുത്ത ഫറവോന്റെ ആ മകള്‍ എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ല.

Hatshepsut 77 വര്ഷം ജീവിച്ചു എന്ന് ഒരു കണക്ക് പ്രകാരവും 50 വര്ഷം ജീവിച്ചു എന്ന് വേറെ കണക്കു പ്രകാരവും കിട്ടുന്നുണ്ട്‌. അതില്‍ 50 വര്ഷം ജീവിച്ച കണക്കാണ് ചരിത്രം സാധാരണ വിലകൊടുക്കുന്നത്.അത് കൊണ്ട് മോശയെ എടുത്തു വളര്‍ത്തി എന്ന് കരുതാനുള്ള സാധ്യത Hatshepsut നെക്കാളും Queen Ahmose നാണ്. പക്ഷെ ഒരു ജുഗുപ്സഹമായ സംഗതി ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ കിടക്കുന്നു.

സ്ത്രീ ഫരോവോന്‍ ആയിരുന്ന Hatshepsut ന്റെ ചിത്രലിഖിതങ്ങള്‍ Thutmoses III നശിപ്പിച്ചു. അതായത് Hatshepsut നു ശേഷം വന്ന ഫറവോന്‍ അവളെ വെറുത്തു. യഥാര്‍ത്ഥത്തില്‍ "അമ്മ" അല്ലെങ്കിലും അമ്മയുടെ സ്ഥാനത്തുള്ള അതും ഈജിപ്തിനെ പുരോഗതിയിലേക്ക് നയിച്ച ഫറവോന്റെ ഓര്‍മ്മ നശിപ്പിക്കാന്‍ ശ്രമിക്കതക്ക വിധം എന്ത് ദേഷ്യമാണ് Thutmoses III നു ഉണ്ടായിരുന്നത്? ചരിത്ര പണ്ഡിതര്‍ക്ക് ആര്‍ക്കും തന്നെ ആ കാരണം അറിയില്ല.
(ref: http://en.wikipedia.org/wiki/Hatshepsut#Changing_recognition)

മറ്റൊരു രസാഹവമായ സംഗതിയും Thutmoses III ചരിത്രത്തില്‍ ഉണ്ട്. ഈജിപ്തിലെ ശക്തനായ ഫറവോന് ആയിരുന്നു ഈ പുള്ളി. the Napoleon of Egypt. ആദ്യ 20 വര്‍ഷത്തിനിടയില്‍ കാനാന്‍ ദേശത്തിനെ ആക്രമിച്ചത് ഉള്‍പെടെ 16 or 17 യുദ്ധങ്ങള്‍. Euphrates കടന്നും ആക്രമണം നടത്തിയ ഫറവോന്‍. ഏകദേശം 350 നഗരങ്ങള്‍ അധീനതയില്‍.
ref: http://en.wikipedia.org/wiki/Thutmose_III (Thutmose's military campaigns)

ശക്തനായ ഈ ഫറവോന്‍ അതിനു ശേഷം യുദ്ധം ചെയ്തില്ല! എന്താണ് അതിനു കാരണം? അശോകചക്രവര്‍ത്തിയെ പോലെ യുദ്ധങ്ങള്‍ ചെയ്തു ബോറടിച്ചോ? അതോ ഫറവോനെ വേറെ വല്ലവരും ആക്രമിച്ചു ഈജിപ്ത് കീഴടക്കിയോ? രണ്ടും കാണുന്നില്ല. ആ ഫറവോന്‍ പിന്നെയും ഒരു പതിറ്റാണ്ടില്‍ അപ്പുറം ഈജിപ്ത് ഭരിച്ചിരുന്നു. പിന്നെ യുദ്ധം ചെയ്തു കൊണ്ടിരുന്ന സൈന്യത്തിന് എന്ത് പറ്റി? വല്ല സുനാമിയും വന്നിട്ടാണ് സൈന്യം ഒഴികി പോയത് എങ്കില്‍ തീര്‍ച്ചയായും ആ ദുഃഖസ്മരണ അവര്‍ നില നിരുത്തിയേനെ! അതും കാണുന്നില്ല.

അതായത് BC 1458-1438 വരെ 17 യുദ്ധങ്ങള് Thutmose_III നടത്തി ‍.പിന്നെ യുദ്ധങ്ങള്‍ ഇല്ല. മോശയുടെ കഥ നോക്കുകയാണെങ്കില്‍ BC 1440 നു ഫറവോന്‍ ഒഴിച്ച് ബാക്കി സൈന്യം മുങ്ങി ചത്തു. ഫറവോന്‍ പിന്നെയും ജീവിച്ചു. ചരിത്ര പ്രകാരവും ഫറവോന്‍ പിന്നെയും ജീവിച്ചു. BC 1425 വരെ. യുദ്ധം ചെയ്യാന്‍ സൈന്യം വേണം. വെറുതെ ഇരുന്ന ഫറവോന്‍ എന്തിനു Hatshepsut ന്റെ സ്മരണകള്‍ നശിപ്പിച്ചു. അത്രയും നാളും ഇല്ലാതിരുന്ന ദേഷ്യം എങ്ങിനെ Thutmose_III ന്റെ അവസാനം കാലത്ത് ഉടലെടുത്തു! ചരിത്ര പ്രകാരം അതിന്റെ ഉത്തരം ആര്‍ക്കും അറിയില്ല. മോശയെ ദത്തുഎടുത്തു എന്ന കുറ്റമാണോ അതിന്റെ പിന്നില്‍? പക്ഷെ ചരിത്രത്തിനു അങ്ങിനെ ഒരു ക്ലൂ ഇല്ലാത്തത് കൊണ്ട് ചരിത്ര പണ്ഡിതര്‍ നിശബ്ദമാണ്.

Thutmose_III നു ശേഷം ഭരിച്ചിരുന്ന ഫറവോനെ പറ്റിയും ഒരു വാക്ക് പറയാനുണ്ട്. Amenhotep II ഇദ്ദേഹം Thutmose_III ന്റെ രണ്ടാമത്തെ മകനാണ്. note the point.
ref: http://en.wikipedia.org/wiki/Amenhotep_II

ആദ്യമകനായ Amenemhat നു എന്ത് സംഭവിച്ചു? between Years 24 and 35 of Thutmose III ആ മകന്‍ മരിച്ചു. അതായതു BC 1434 ല്‍ മോശയുടെ പുറപ്പാട് നടന്നു എന്ന് കരുതുന്നതിന്റെ ആറു വര്‍ഷത്തിനു ശേഷം ആദ്യ മകന്‍ മരിച്ചു എന്നാണു ചരിത്രത്തില്‍. ബൈബിളിലെ മോശയുടെ കഥ പ്രകാരം പുറപ്പാട് നടത്തിയ വര്‍ഷത്തില്‍ ഫരവിന്റെ ആദ്യമകന്‍ മരിച്ചു. 3500മുമ്പത്തെ ചരിത്രവുമായി തട്ടിച്ചു നോക്കുമ്പോള്‍ അഞ്ചാറു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ബൈബിള്‍ കഥയ്ക്ക് യോജിപ്പുണ്ട്. കാര്യകാരണങ്ങള്‍ വ്യക്തമല്ലെങ്കിലും.

Amenhotep IIഉം അപ്പന്റെ പോലെ പോരാളി തന്നെ. ഭരണം കിട്ടി മൂന്നാം വര്ഷം യുദ്ധം തുടങ്ങി. ഒമ്പതാം വര്‍ഷത്തില്‍ നടത്തിയ മുന്നേറ്റങ്ങളില്‍ ലക്ഷകണക്കിന് അടിമകളെ പിടിച്ചെടുത്തു. ഈ ലക്ഷകണക്കിന് എന്നത് അതിശയോക്തിയായി ചരിത്രം കണക്കാക്കുന്നു. അതില്‍ കാനാന്‍ ഭാഗത്ത്‌ നിന്ന് 3600 Apiru കളെയും. ഹെബ്രയരെ സൂചിപ്പിക്കുന്ന പദമാണ് അത്. ഈ കാലഘട്ടത്തില്‍ മോശ മരുഭൂമിയില്‍ അലഞ്ഞു നടക്കുകയായിരുന്നു. അതില്‍ മനം മടുത്തു തിരിച്ചു പോയ ഇസ്രയേല്‍ക്കാരെ ബൈബിള്‍ പമാര്‍ശിക്കുണ്ട്. ഇതും Amenhotep II ന്റെ പടയോട്ടങ്ങളും അടിമ ശേഖരണവും ഏകദേശം ചേര്‍ന്ന് വരുന്നുണ്ട്. പലരുമായി സന്ധിയും ചെയ്തു സമധാന ശ്രമങ്ങളും ഈ ഫറവോന്‍ ചെയ്തിട്ടുണ്ട്. മോശ അലഞ്ഞു തിരിയുമ്പോള്‍ Amenhotep II കാനാന്‍ ദേശത്തിന്റെ പല ഭാഗങ്ങള്‍ ഏകദേശം തരിപ്പണം ആക്കി കഴിഞ്ഞിട്ടുണ്ട്. ജോഷ്വയ്ക്ക് ഉല്ലാസപൂര്‍വ്വം നടന്നു കയറാന്‍ പാകത്തില്‍. വലിയ എതിര്‍പ്പുകള്‍ ഒന്നും ഇല്ലാതെ തന്നെ അവര്‍ ജോഷ്വയ്ക്ക് കീഴടങ്ങിയതും ബൈബിളില്‍ ഉണ്ട്.

പറഞ്ഞു വരുന്നത് മോശ എന്ന പേര് ഈജിപ്തിലെ ചരിത്രത്തില്‍ തന്നെ ഇല്ല. അല്ലെങ്കില്‍ എഴുതാന്‍ ഈജിപ്തിന് താത്പര്യം ഉണ്ടാകില്ല എന്ന് ബൈബിളിലെ കഥ സാക്ഷ്യം പറയുന്നു. ഒരു മുന്‍ ഫറവോന്റെ സ്മരണകള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഫറവോന്റെ കാലത്താണ് മോശയുടെ ജീവിതം. അപ്പോള്‍ പിന്നെ മോശയെ പറ്റി എന്തെങ്കിലും ഒരു വാക്ക് കിട്ടിയാല്‍ അത് ഒരു അത്ഭുതമായിരിക്കും. ലൂക്കായുടെ സുവിശേഷം പോലെ ചരിത്രപരമായ പരാമര്‍ശങ്ങള്‍/രാജാക്കന്മാരുടെ പേരുകള്‍ പുറപ്പാടിന്റെ പുസ്തകത്തില്‍ ഇല്ല എന്നതിനാല്‍ അതിനെ ചരിത്ര പുസ്തകമായി കണക്കാന്‍ സാധ്യമല്ല. എങ്കിലും ചരിത്രത്തിനോട് ചേര്‍ന്ന് പോകുന്ന ഭാഗങ്ങള്‍ അതിനുണ്ട്. പിടിപാടുള്ളവര്‍ എഴുതിയ ചരിത്രത്തില്‍ ദുര്‍ബലരുടെ ശേഷിപ്പ് പല വിധത്തില്‍ അവശേഷിക്കും. പുറപ്പടിലെ കഥകള്‍ അതിനു ശേഷം ഉണ്ടാക്കിയ നിറം പിടിപ്പിച്ച കഥകളാണ് എന്നും വാദിക്കുന്നതിനും ഒരു തടസവും ഇല്ലതാനും.

കടപ്പാട്: സാജന്‍ ജോസ്

Wednesday, 13 May 2015

മോശയും മുഹമ്മദും?




ആവര്‍ത്തനം 18ഇല്‍ പറയുന്ന പ്രവാചകന്‍ മുഹമ്മദ്‌ എന്നു ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു സ്ഥാപിക്കാന്‍ ചില മമ്മ്ദര്‍ നടക്കുന്നുണ്ട്. എന്നാല്‍ അവര്‍ ആ ഭാഗം മുഴുവന്‍ വായിക്കണം എന്നു ആദ്യം അവരോടു അപേക്ഷിക്കുന്നു.

മോശയുടെയും മുഹമ്മദിന്റെയും സാധാരണ ജനനം, മോശയുടെയും മുഹമ്മദിന്റെയും ജീവിതം ആളുകളെ നയിച്ച്‌, മോശയുടെയും മുഹമ്മദിന്റെയും മരണം സാദാരണ പോലെ. മോശയും മുഹമ്മദും കല്യാണം കഴിച്ചു. എന്നിവയാണ് ആവര്‍ത്തനം 18:18 മുഹമ്മദ്‌ തന്നെ എന്നു മമ്മ്ദര്‍ തറപ്പിച്ചു പറയുന്ന വാദം നിലനിര്‍ത്തിയിരിക്കുന്നത്.

ആ ഭാഗം:
ആവര്‍ത്തനം 18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.19അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും.20എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം.21അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തില്‍ പറഞ്ഞാല്‍22ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

ലളിതമായി വിചിന്തനം:
1)  “സഹോദരന്മാരുടെ” എന്നത് യഹൂദര്‍ 12 ഗോത്രങ്ങളെ തമ്മില്‍ തമ്മില്‍ പറയുന്നതാണ്. കൂടാതെ “സഹോദരന്മാരുടെ” എന്നുള്ളത് ഇസ്മയെല്യരോ അറബികളോ എന്നു ഒരിക്കലും വരില്ല, കാരണം അവര്‍ യഹൂദരുടെ ശത്രുക്കള്‍ ആയിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 83:4വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. . .5അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ, ….

2) മുഹമ്മദ്‌ സാത്താന്‍ പ്രബോധിപ്പിച്ച വചനങ്ങള്‍ പറഞ്ഞിട്ടും പ്രച്ചരിപ്പിച്ചിട്ടും ഉണ്ട്. മുഹമ്മദ്‌ അറേബ്യന്‍ പാഗന്‍ ദേവതകളുടെ പ്രാര്‍ത്ഥന അവിശ്യമെന്നു അറിയിച്ചു. മുഹമ്മദിന്റെ “സാത്താനിക വചനങ്ങള്‍” എന്നതു പ്രസിദ്ധമായവയാണ്.  (താഴെ വിശദമാക്കിയിട്ടുണ്ട്)

3) മുഹമ്മദ്‌ യ്ഹ്വ്ഹ എന്ന നാമത്തില്‍ അല്ല സംസാരിച്ചതും പ്രമാണങ്ങള്‍ നല്‍കപ്പെട്ടു എന്നു അവകാശപ്പെട്ടതും.

4) മുഹമ്മദ്‌ പ്രവചനങ്ങള്‍ എന്നു പറയാന്‍ മാത്രം പ്രവചിച്ചിട്ടില്ല എങ്കിലും വിരളമായവയില്‍ പലതും തെറ്റിയിട്ടുണ്ട്.
ഉദ:- സഹിഹ് അല്‍ ബുഖാരി വാള്യം1 പുസ്തകം 3:116 :
ഒരിക്കല്‍ പ്രവാചകന്‍ തന്റെ അന്ത്യനാളുകളില്‍ ഇഷാ നിസ്കാരത്തില്‍ നേതൃത്വം വഹിക്കുകയും അത് അവസാനിപ്പിച്ച ശേഷം പറയുകയും ചെയ്തു: “നിങ്ങള്‍ ഈ രാത്രിയുടെ പ്രത്യേകത തിരിച്ചരിഞ്ഞിട്ടുണ്ടോ? ഇന്നത്തെ ഈ രാത്രിയില്‍ നിന്നും നൂറു വര്ഷം തികയപ്പെടുമ്പോള്‍, ഭൂമുഖത്തു ആരും തന്നെ ജീവിച്ചിരിക്കുകയുണ്ടാകില്ല.

5) കള്ളപ്രവാചകന്‍ കൊല്ലപ്പെടണം. ഖുറാനില്‍ കള്ളപ്രവാചകന് എന്ത് ശിക്ഷയാണോ പാഞ്ഞിട്ടുള്ളത് അതുപോലെ തന്നെ സ്വയം പറഞ്ഞു വെച്ച ആയതു പോലെ തന്നെ മരണപ്പെട്ടു.

ഇനി മോശയും മുഹമ്മദും തമ്മിലുള്ള സാമ്യം നോക്കാം:-
ⓐ മോശ മറ്റൊരു പ്രവാചകനും ചെയ്തിട്ടില്ലാത്ത അത്രയധികം അത്ഭുതങ്ങള്‍ ചെയ്തു.➢
പുറപ്പാടു 7:20 – 8, 9, 10, 11, 9 – 12:30 (വ്യാധികള്‍).
പുറപ്പാടു 14:21-31 കടല്‍ രണ്ടായി പിളര്‍ക്കുന്നു.
പുറപ്പാട് 15:23-25 മാറാ വെള്ളം മധുരതരമാക്കുന്നു.
പുറപ്പാടു 16:14-35 മന്ന പോഴിക്കപ്പെടുന്നു.
പുറപ്പാടു 17:5-7 പാറയിലടിച്ചു വെള്ളം വരുത്തുന്നു.
സംഖ്യകള്‍ 21:8-9 മോശയുടെ പിച്ചള സര്‍പ്പം (വരാന്‍ ഉള്ള രക്ഷയുടെ പ്രതീകം).
മറ്റനവധി: ലേവ്യ 10:1, 2; സംഖ്യകള്‍ 11:1-3; സംഖ്യകള്‍ 16:32-34; സംഖ്യകള്‍ 16:35-45; സംഖ്യകള്‍ 16:46-50; സംഖ്യകള്‍ 20:7-11;
ⓐ മുഹമ്മദിന് ഒരു ഒറ്റ ദ്രിഷ്ടാന്തവും നല്കപ്പെട്ടിട്ടില്ല എന്നു അള്ളാഹു പറയുന്നു കാരണം➢
ഖുറാന്‍ 28:48 മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?
[മൂസടെ കൂടെയുള്ളവര്‍ വിശ്വസിക്കത്തതിനാല്‍, മുഹമ്മദിനു ഒരു ദിര്ഷ്ടന്തവും നക്ലപ്പെടില്ല എന്നു.]
തനിക്ക് കാത്തിരിക്കുകയെ വഴിയുള്ളൂ എന്നു➢
ഖുറാന്‍ 10:20 …പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
ഖുറാന്‍ 46:9 എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓑ മോശ ദൈവത്തിനോട് നേരിട്ട് സംസാരിച്ചു.➢
പുറപ്പാട് 33:11 ഒരുത്തന്‍ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു.
ⓑ മുഹമ്മദ്‌ തന്റെ ദൈവമായ അല്ലാഹുവിനെ കണ്ടിട്ടുമില്ല, അള്ളാഹു മുഹമ്മദിനോട് ഒന്നും സംസാരിച്ചിട്ടുമില്ല.➢
ഖുറാന്‍ 42:51 ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത്‌ അദ്ദേഹം ( ദൂതന്‍ ) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓒ ദൈവത്തിന്‍ അടുത്ത് നിന്ന് വന്ന മോശയുടെ മുഖം ആത്മീയത നിറഞ്ഞു കൊണ്ട് പ്രകാശിച്ചു. മറ്റുള്ളവര്‍ ആ പ്രകാശം കാണുകയും ചെയ്തു.➢
പുറപ്പാടു 34:30 അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്റെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു;
ⓒ മുഹമ്മദ് അല്ലാഹുവിനെ കണ്ടിട്ടില്ല, അല്ലാഹുവിന്റെ ദൂതന്‍ എന്നു പറഞ്ഞ ഒരാതമാവിനെ കണ്ടിട്ട് ഭയന്നു വിറക്കുകയും, തനിക്കു ആപത്തു സംഭവിക്കാന്‍ പോവുകയും ആണെന്നു പേടിച്ചു.➢
സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111:
” ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു … “അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു.” ……
‘ഒരു കവി, അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍ എന്ന് ഖുറൈശികള്‍ ഒരിക്കലും എന്നെക്കുറിച്ച് പറയാന്‍ ഇടയാകരുത്. ഞാന്‍ മലയുടെ ഉച്ചിയിലേക്ക് കയറി താഴോട്ടു ചാടി എന്‍റെ ജീവനെടുത്ത് ഈ ദുരിതത്തില്‍ നിന്ന് രക്ഷ നേടും.’ (ഇബ്നു ഇസ്ഹാഖിന്‍റെ “സീറാ റസൂല്‍ അള്ളാ”, ആല്‍ഫ്രഡ് ഗ്വില്ലുമിയുടെ ഇംഗ്ലീഷ്‌ തര്‍ജ്ജമ, പുറം.106 ല്‍ )
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓓ മോശ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.
ⓓ മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ ചിന്തിക്കുന്നതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ കൂടി നോക്കാം:
“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6)
“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3)
ആത്മഹത്യചെയ്യാന്‍ പോകുന്നതായി ഹദിസുകള്‍: (സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111) നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ” …..
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓔ മോശ ഒരുപാട് പ്രവചനങ്ങള്‍ നടത്തുന്നുണ്ട്, അതില്‍ മുഖ്യം➣  
ആവര്‍ത്തനം 18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
ⓔ മുഹമ്മദ്‌ പ്രവചനങ്ങള്‍ പോയിട്ട്, തനിക്കു പോലും എന്താണ് അള്ളാഹു കരുതി വെച്ചിരിക്കുന്നത് എന്നു പോലും അറിയാന്‍ പാടില്ലാത്ത ഒരാളായിരുന്നു.➣  
ഖുറാന്‍ 46:9 എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓕ മോശ ഒരിക്കലും സാത്താനാല്‍ വഞ്ചിക്കപ്പെട്ടിട്ടില്ല.➣  
മോശമാത്രമല്ല, സത്യദൈവതിന്റെ ഒരു പ്രവാചകനും സാത്താന്റെ വചനങ്ങള്‍ അവര്‍ മോഴിഞ്ഞിട്ടുമില്ല.
ⓕ മുഹമ്മദ്‌ അറേബ്യന്‍ പാഗന്‍ ദേവതകളുടെ പ്രാര്‍ത്ഥന അവിശ്യമെന്നു അറിയിച്ചു. മുഹമ്മദിന്റെ “സാത്താനിക വചനങ്ങള്‍” എന്നതു പ്രസിദ്ധമായവയാണ്. ➣  
മുസ്ലിം ചരിത്രകാരന്‍ അല്‍-തബാരിയുടെ പുസ്തകത്തില്‍ നിന്ന് Vol. 6, pp. 107-112:
അല്ലാഹുവിന്റെ പ്രവാചകന്‍ ഉരുവിട്ട് കൊണ്ടിരുന്നതു വരെ:
“ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും?”
ആ സമയം അവന്റെ നാവില്‍ സാത്താന്‍ രണ്ടു വാക്യങ്ങള്‍ ഇട്ടു കൊടുത്തു:
ഇവരെല്ലാം വളരെ ഉയരത്തില്‍ പറക്കുന്നവയാണ്; വാസ്തവത്തില്‍ അവരുടെ പ്രാര്‍ത്ഥനകള്‍ അഭിലഷണീയമാണു.
അദ്ദേഹം അതുരുവിടുകയും ആ സുറ പൂര്‍ത്തീകരിക്കുകയും ചെയ്തു.
പിന്നീട് ഇത് സാത്താന്റെ വചനങ്ങള്‍ എന്നു പറഞ്ഞു തള്ളുമ്പോള്‍, ഖുറാനില്‍ ഇതുപോലെ സകല പ്രവാചകരും എന്നു എഴുതിചേര്‍ത്തു.
ഖുറാന്‍ 22:52 നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച്‌ ( തന്‍റെ ദുര്‍ബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓖ മോശയോ സത്യദൈവത്തിന്റെ മറ്റു പ്രവച്ചകാരോ, ക്ഷുദ്രപ്രയോഗത്തിനു അടിമപ്പെട്ടിട്ടില്ല.
ⓖ മുഹമ്മദ്‌ ക്ഷുദ്രപ്രയോഗത്തിന് അടിമപ്പെടുകയും, നബി ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്നു ചിന്തിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു എന്നു ഹദിസുകള്‍.➤
“ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി….കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു.(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189)
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓗ മോശയെ ദൈവം നേരിട്ടു ആണ് തിരഞ്ഞെടുക്കുന്നതും, തന്റെ ഉധ്യമവും വ്യക്തമായി അറിയിക്കുകയും ചെയ്തു .➤
പുറപ്പാടു 3:10 ആകയാല്‍ വരിക; നീ എന്റെ ജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയക്കും. …..
14അതിന്നു ദൈവം മോശെയോടുഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.
സത്യദൈവത്തില്‍ നിന്നു കല്‍പ്പന കിട്ടി എന്നതിന്റെ തെളിവ് ആയി ഒരത്ഭുതം കാണിക്കാന്‍ മോശക്ക് ഒരു അടയാളവും കൊടുത്തു.
പുറപ്പാടു 4:3 അതു നിലത്തിടുക എന്നു കല്പിച്ചു. അവന്‍ നിലത്തിട്ടു; അതു ഒരു സര്‍പ്പമായ്തീര്‍ന്നു; മോശെ അതിനെ കണ്ടു ഔടിപ്പോയി.4യഹോവ മോശെയോടുനിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവന്‍ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യില്‍ വടിയായ്തീര്‍ന്നു.5ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവര്‍ വിശ്വസിക്കേണ്ടതിന്നു ആകുന്നു
ⓗ മുഹമ്മദ്‌ തനിക്കു ദൈവീക വിളി ലഭിച്ചു എന്നുപോലും ചിന്തിച്ചിട്ടില്ല. പകരം തനിക്കു ബ്രന്തായി എന്നാണു കരുതിയത്‌.➤
ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു, ഈ വാക്കുകള്‍(Sura 96.1-5.) എന്റെ ഹൃദയത്തില്‍ എഴിതിയിരിക്കുന്ന പോലെ അനുഭവപ്പെട്ടു. ഒരു കവിയെയോ ബ്രാന്തനെയോ അല്ലാതെ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഞാന്‍ മറ്റൊന്നിനെയും ഇത്ര വെറുത്തിട്ടില്ല. കവിയെന്നോ അല്ലെങ്കില്‍ ബ്രന്തനെന്നോ എന്നു ഖുഅറിശികള്‍ എന്നെ വിളിക്കാന്‍ ഒരിക്കലും ഇടവരരുത് എന്നു ഞാന്‍ ചിന്തിച്ചു! അങ്ങിനെയായാല്‍ ഞാന്‍ ഒരു മലയുടെ മുകളില്‍ കയറി സ്വയം താഴേക്ക്‌ എറിയപ്പെട്ടു എന്നെ തന്നെ കൊന്നു അതില്‍ നിന്ന് മുക്തി നേടും. (ഇബിന്‍ ഹിഷാം സിറാത് റസൂല്‍ അല്ലഹ്The prophet mission 51.പേജ് 92)
ഭാര്യയാണ് ആദ്യം പ്രവാചകന്‍ ആയി തിരഞ്ഞെടുത്തതാകാം എന്നു വിചാരിക്കുന്നത്. അല്ലാതെ മുഹമ്മദിന് ഒരു തെളിവും കിട്ടിയില്ല ➤
ഞാന്‍ അവളോട്‌ (ഖദിജ) പറഞ്ഞു “വിപത്ത് എന്തെന്നാല്‍ ഞാന്‍ കവിയോ ബ്രന്തനോ ആയിരിക്കാം” … പിന്നീടു ഞാന്‍ കണ്ടതെല്ലാം അവളോട്‌ വിവരിച്ചപ്പോള്‍ അവള്‍ ഉത്തരം പറഞ്ഞു “ആഹ്ലാദിക്കു എന്റെ അമ്മാവന്റെ പുത്രാ, നല്ല ഹൃദയനായിരിക്കുക. യഥാര്‍ത്ഥത്തില്‍ ഖദിജയുടെ ആത്മാവ് ആരുടെ കയ്യില്‍ ആണോ അവനാല്‍, ഞാന്‍ പ്രതീക്ഷിക്കുന്നു നീ ഈ ആളുകളുടെ പ്രവച്ചകനാകും എന്നു. (ഇബിന്‍ ഹിഷാം സിറാത് റസൂല്‍ അല്ലഹ്The prophet mission 51.പേജ് 93)
ഇബ്ന്‍ ഇസക്ന്റെ സിറാത് റസൂല്‍ അല്ലഹ് പേജ് 107 -ഇല്‍ പറയുന്നത്:➤
മുഹമ്മദ്‌ അവളുടെ(ഖദിജ) വലത്തേ തുടയില്‍ ഇരിക്കുമ്പോള്‍, അവള്‍ അവളുടെ വസ്ത്രം മാറ്റുകയും ആവരണം അഴിച്ചു കളയുകയും ചെയ്തു. എന്നിട്ട് ചോദിച്ചു “നിനക്കവനെ(ആത്മാവിനെ) കാണുവാന്‍ കഴിയുന്നോ?”, അവന്‍ “ഇല്ല” എന്നു പറഞ്ഞു. അപ്പോള്‍ ഖദിജ പറഞ്ഞു “നീ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു” ➡  ഇതാണ് പ്രവാചകന്‍ ആക്കപ്പെട്ടു എന്നതിന്റെ തെളിവ്.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓘ മോശ ഒരു വാക്കുകള്‍ പോലും തിരുത്തുകയോ, പറഞ്ഞത് മാറ്റി പറയുകയോ അല്ലെങ്കില്‍ ഒരു പ്രമാണത്തെ അസാധുവാക്കുന്ന മറ്റൊരു പ്രമാണം അറിയിക്കുകയോ, മറന്നു പോകുകയോ ചെയ്തിട്ടില്ല.➤
ⓘ മുഹമ്മദ്‌ അറിയിക്കപ്പെട്ട മറന്നു പോയതിനു പകരം മറ്റൊരു ആയതു കൊണ്ട് പകരം വെക്കുന്നു. പകരം വെക്കാന്‍ എങ്കില്‍ എന്തിനു ഇത് അവതരിപ്പിച്ചു?➤
ഖുറാന്‍ 2:106 വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌.
മുഹമ്മദ്‌ തന്നെ ആയതുകള്‍ മറക്കുന്നു എന്നു തെളിവ് ഹദിസുകളില്‍ ഉണ്ട്.➤
അബു സലാമ ബിന്‍ അബ്ദുര്‍-റഹ്മാന്‍ പറയുന്നു: സൈദ്‌ അല്‍-ഖുധ്രിയോടു ഞാന്‍ ചോദിച്ചു, “ഖാദറിലെ രാത്രിയെ കുറിച്ച് അല്ലാഹുവിന്റെ അപ്പോസ്തോലന്‍ സംസാരിച്ചത് കേട്ടുവോ?”, അദ്ദേഹം ദൃഢമായി തന്നെ മറുപടി നല്‍കി, “ഒരിക്കല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ അപ്പോസ്തലനോട് കൂടെ പത്തു ദിവസത്തിനിടയില്‍ ഇതികഫില്‍ ആയിരുന്നു, അനന്തരം ഞങ്ങള്‍ ഇരുപതാം നാളിലെ പ്രഭാതത്തില്‍ പുറത്തു വരികയും അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഇരുപതിന് ഒരു പ്രബോധനം നടത്തുകയും ചെയ്തു പറഞ്ഞു, ‘ഖാദറിലെ രാത്രിയില്‍ എന്നെ അറിയിച്ചതിനെ കുറിച്ച് മറന്നു പോയി’.” (സഹിഹ് ബുഖാരി 21:252
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ഏറ്റവും പ്രധാനം, മോശയുടെ സത്യദൈവവും, മുഹമ്മദിന്റെ ദൈവവും വേറെയാണ്. മോശ പ്രവചിച്ചതെല്ലാം യ്ഹ്വ്ഹ എന്ന നാമത്തില്‍ ആണ്. എന്നാല്‍ മുഹമ്മദിന് തന്റെ ദൈവത്തിന്റെ നാമം പോലും ആറിയില്ല! (അല്ലഹ് = അല്‍-ഇലഹ് = the god) അതിനാല്‍ ഖുറാന്‍ 17:110 പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
ഇതില്‍ പകല്‍ പോലെ വ്യക്തമാകുന്ന ഒരു വസ്തുത മോശയെ പോലെ എന്നല്ല മോശയുടെ നേര്‍ വിപരീതം ആണ് മുഹമ്മദ്‌ എന്നാണു.






Saturday, 9 May 2015

മോശയും മൂസയും ഒരു പഠനം


ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ ഇവിടെ എപ്പോഴും പറയാറുള്ളത്. ഖുര്‍ആന്‍റെ ചരിത്ര കൃത്യതയുടെ കാര്യം ബ്രദര്‍ Zkaryah Mattityahu ഇട്ട ഇബ്രാഹിമിനെ കുറിച്ചുള്ള പോസ്റ്റില്‍ നമ്മളെല്ലാവരും കണ്ടതുമാണ്! ഇബ്രാഹിം ജീവിച്ചിരുന്ന കാലഘട്ടമേതാണ് എന്നോ ഇബ്രാഹിമിന്‍റെ പിതാവ്‌ ആരാണെന്നോ ഇബ്രാഹിം ജീവിചിരുന്ന സ്ഥലം ഏതാണെന്നോ ഏകമായ അഭിപ്രായത്തില്‍ എത്താന്‍ ദാവാക്കാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്ന കാര്യം ഇവിടെയുള്ള ബഹുമാന്യ അംഗങ്ങള്‍ എല്ലാവരും കണ്ടതാണ്. ഈ പോസ്റ്റില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് മൂസാനബി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ്.

ദാവാക്കാര്‍ പറയുന്നത് ബൈബിളില്‍ ഉള്ള മോശയാണ് ഖുര്‍ആനില്‍ ഉള്ള മൂസാ നബി എന്നാണ്. എന്നാല്‍ ഈ അവകാശവാദത്തിന് പുല്ലിന്‍റെ വില പോലും കല്പിക്കാന്‍ സാധിക്കുകയില്ല. മോശ യഹോവയുടെ പ്രവാചകന്‍ ആണ്, എന്നാല്‍ മൂസാനബി യഹോവ എന്ന പേര് പോലും കേട്ടതായി ഖുര്‍ആനിലോ ഹദീസുകളിലോ ഇല്ല. മോശ മിസ്രയീമില്‍ ചെയ്തത് പത്ത് അടയാളങ്ങള്‍ ആണ് എന്ന് ബൈബിള്‍ പറയുമ്പോള്‍ മൂസാ നബി ചെയ്തത് ഒമ്പത് അടയാളങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. മോശ ഭൂതലത്തിലുള്ള സകല മനുഷ്യരിലും വെച്ച് അതിസൌമ്യനായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍ ഹദീസില്‍ കാണുന്നത് അസാമാന്യ കോപമുള്ള മൂസാനബിയെ ആണ്. ഇങ്ങനെ ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ ഈ രണ്ട് പേര്‍ക്കും തമ്മില്‍ കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

1. യിസ്രായേല്‍ ജാതിയില്‍ ലേവ്യാഗോത്രത്തില്‍ കെഹാത്യകുലത്തില്‍ അമ്രാം എന്ന വ്യക്തിയുടെ മകനായിട്ടാണ് മോശ ജനിച്ചത്‌.

മൂസ ഏതു ഗോത്രത്തില്‍ ഏതു കുലത്തില്‍ ആരുടെ മകനായിട്ടാണ് ജനിച്ചത്‌ എന്ന് അറിയാവുന്ന ഏതെങ്കിലും ദാവാക്കാര്‍ ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞിട്ട് പോണേ...

2. മോശെയെ ദത്തെടുത്തത് ഫറവോന്‍റെ പുത്രിയാണ് എന്ന് ബൈബിള്‍ പറയുന്നു:

“അവനെ പിന്നെ ഒളിച്ചു വെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു. അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തു നിന്നു. അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു. അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവു തോന്നി ഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു. അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായ സ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി. പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായി. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു” (പുറ.2:3-10)

എന്നാല്‍ മൂസാനബിയെ ദത്തെടുക്കുന്നത് ഫിര്‍ഔന്‍റെ ഭാര്യയാണ്:

“എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല” (സൂറാ.കഥാകഥനം,28:9,10)

3. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത് (അപ്പൊ.പ്രവൃ.7:22).

എന്നാല്‍ മൂസാനബിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നോ എന്നുപോലും ഖുര്‍ആനില്‍ കാണുന്നില്ല.

4. മോശ വിവാഹം കഴിച്ചത് മിദ്യാനിലെ പുരോഹിതനായ, യിത്രോ എന്നും വിളിക്കപ്പെടുന്ന റെഗുവേലിന്‍റെ മകളായ സിപ്പോറയെ ആണ്:

“അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍: നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു. ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അവന്‍ തന്‍റെ പുത്രിമാരോടു: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. മോശെക്കു അവനോടു കൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറയെ കൊടുത്തു. അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു” (പുറ.2:18-22)

മൂസാനബിയുടെ അമ്മായപ്പന്‍റെ പേരോ ഭാര്യയുടെ പേരോ അറിയാവുന്ന ഒരാളും തന്നെ ഇന്ന് ലോകത്തിലില്ല. മാത്രമല്ല, മൂസാനബിക്ക് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കുന്നതിനു പകരം എട്ടു കൊല്ലം തന്‍റെ വീട്ടില്‍ കൂലിവേല ചെയ്യണം എന്നൊരു കരാര്‍ അമ്മയപ്പന്‍ ഉണ്ടാക്കുന്നുമുണ്ട്! ഇതാ ആയത്ത്:

“ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു” (സൂറാ.കഥാകഥനം,28:26,27)

(അത്ഭുതമെന്ന് പറയട്ടെ, താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കണമെങ്കില്‍ ഏഴു കൊല്ലം അവളുടെ പിതാവിന് വേണ്ടി കൂലിയില്ലാതെ ജോലി ചെയ്യണം എന്ന് കരാര്‍ ചെയ്യുന്ന വേറെ ഒരാളെ നമുക്ക്‌ ബൈബിളില്‍ കാണാം:

“പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു. മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്‍റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി” (ഉല്‍പ്പത്തി.29:15-20)

കുട്ടിക്കാലത്ത് പൂര്‍വ്വികന്മാര്‍ കഥ പറഞ്ഞുകൊടുക്കുന്ന സമയത്ത് കഥ കേട്ടുകൊണ്ടിരുന്ന സ്വഹാബി ചിലപ്പോള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും, അങ്ങനെ കഥാപാത്രങ്ങള്‍ പരസ്പരം മാറിപ്പോയതാണ് സംഭവം എന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ് യാക്കോബിന്‍റെ ജീവിതത്തില്‍ നടന്ന കാര്യം മൂസയുടെ കഥയില്‍ വന്നിരിക്കുന്നത്. കേട്ടത് പോലെ എഴുതി വെക്കാനല്ലേ അവര്‍ക്ക്‌ പറ്റൂ...)

5. മോശ നാല്‍പതു വര്‍ഷം മിദ്യാനില്‍ ഉണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നു:

“ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി” (അപ്പൊ.പ്രവൃ.7:29,30)

എന്നാല്‍ ഖുര്‍ആനിലെ മൂസാ നബി കേവലം എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷം മാത്രമാണ് പരദേശിയായിരുന്നത് എന്നാണു ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നത്:

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?” (സൂറാ.കഥാകഥനം,28:28)

ഇവിടെ പറയുന്ന അവധി നാം നേരത്തെ കണ്ട എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷത്തെക്കുള്ള കരാര്‍ ആണ്. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ മൂസ തന്‍റെ കുടുംബത്തെയും കൊണ്ട് തിരിച്ചു പോകുകയാണ്.

6. മോശ മിദ്യാനില്‍ വെച്ച് തന്‍റെ അമ്മായപ്പന്‍റെ ആടുകളെ മേയ്ച്ചു കൊണ്ട് മരുഭൂമിക്കപ്പുറത്തു ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരെബില്‍ ചെന്നപ്പോഴാണ് ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായത്‌ എന്ന് ബൈബിള്‍ പറയുന്നു (പുറപ്പാട്.3:1-6)

എന്നാല്‍ മൂസാനബി തന്‍റെ അമ്മായപ്പന്‍റെ വീട്ടില്‍ നിന്ന് തന്‍റെ കുടുംബത്തെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ തൂവാ താഴ്‌വരയില്‍ വെച്ചാണ് അല്ലാഹുവില്‍ നിന്നും ദൂത്‌ കേള്‍ക്കുന്നത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്:

“മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും. അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ. തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു” (സൂറാ.ത്വാഹാ.9-12)

7. മോശ ദൈവം കല്പിച്ചത് പോലെ തന്നെയാണ് ഫറവോനോട് സംസാരിച്ചത് എന്ന് ബൈബിളില്‍ നിന്നും കാണാം:

“അതിന്‍റെ ശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു” (പുറ.4:1)

എന്നാല്‍ മുഹമ്മദിനെ പോലെ തന്നെ മൂസാനബിയും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ വലിയ താല്പര്യമൊന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല. പുള്ളി അല്ലാഹുവിന്‍റെ വാക്കുകളില്‍ സ്വന്തം ഇഷ്ടപ്രകാരം ചില തിരുത്തലുകള്‍ വരുത്തിയാണ് സംസാരിച്ചിരുന്നത് എന്ന് ഖുര്‍ആനില്‍ നിന്നും കാണാം:

“അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (സൂറാ.ത്വാഹാ,20:46-48)

ഇതാണ് മൂസയോടു പറയാന്‍ അല്ലാഹു കല്പിക്കുന്നത്. വേറെ ഒരിടത്തും കുറച്ചു വ്യത്യാസത്തോടെ ഈ കല്പന കാണാം:

“അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌. എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു. ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌” (സൂറാ.കവികള്‍,26:15-17)

എന്നാല്‍ മൂസാനബി എന്താണ് പറഞ്ഞത് എന്ന് നോക്കാം:

“മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ്‌ ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ” (സൂറാ.ഉന്നതസ്ഥലങ്ങള്‍, 7:104,105)

‘തീര്‍ച്ചയായും “ഞങ്ങള്‍” ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു’ എന്ന ബഹുവചനം ഉപയോഗിക്കാനാണ് അല്ലാഹു മൂസയോടു കല്പിച്ചത്. എന്നാല്‍ മൂസ പറയുന്നത് ഞങ്ങള്‍ എന്നല്ല, ഞാന്‍ എന്ന് ഏകവചനത്തിലാണ്. ഹാരൂനിനെ മൂസാനബി ഗെറ്റൌട്ടടിച്ചു എന്ന് ചുരുക്കം!!

8. മോശയുടെ വാക്ക് ഫറവോ അനുസരിക്കാഞ്ഞത് കൊണ്ട് മിസ്രയീമില്‍ ദൈവം പത്ത് ബാധകള്‍ വരുത്തി എന്ന് ബൈബിള്‍ പറയുന്നു. അവ:

1. നൈല്‍ നദിയിലെ ജലം രക്തമായി മാറി (7:20)
2. രാജ്യം മുഴുവന്‍ തവള നിറഞ്ഞു; (8:2)
3. നിലത്തിലെ പൊടി പേനായി മാറി (8:16)
4. ദേശത്ത് നായീച്ച നിറഞ്ഞു (8:21)
5. അതികഠിനമായ വ്യാധികൊണ്ട് മിസ്രയീമ്യരുടെ മൃഗങ്ങളെല്ലാം ചത്തു (9:6)
6. മനുഷ്യരെയും മൃഗങ്ങളെയും പരു ബാധിച്ചു (9:10)
7. കല്മഴയും തീയും ഉണ്ടായി (9:24)
8. വെട്ടുക്കിളി ബാധ (10:14)
9. മൂന്ന് ദിവസത്തെ കൂരിരുട്ട് (10:22)
10. മിസ്രയീമിലെ ആദ്യജാതന്മാരുടെയും കടിഞ്ഞൂലുകളുടെയും സംഹാരം (12:29)

എന്നാല്‍ മൂസാനബി ചെയ്തത് ഒമ്പത് ദൃഷ്ടാന്തങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു:

“തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക” (സൂറാ.നിശായാത്ര,17:101)

ഇതിന് നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടികുറിപ്പ് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്:

“സത്യനിഷേധികള്‍ക്ക് മൂസാനബി(അ)യുടെ പ്രവാചകത്വം ബോദ്ധ്യപ്പെടുത്താനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്‍റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്‍റെ വടി പാമ്പായിതീരുന്നത്, മൂന്ന് മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക്‌ അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രേ. വരള്‍ച്ച, വിഭവദൌര്‍ഭിക്ഷ്യം, പ്രളയം, വെട്ടുക്കിളി, പേന്‍, തവള, രക്തം എന്നിവ.” (മൂസ ചെങ്കടല്‍ വിഭാഗിച്ചിട്ടില്ല എന്ന് ഇതില്‍ നിന്നും തെളിയുന്നു!)

9. യിസ്രായേല്‍ ജനം മോശെ യഹോവയായ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്ന് ജനങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു:

“യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:31)

എന്നാല്‍ മൂസയെ ജനം വിശ്വസിക്കാതെ തങ്ങള്‍ക്കു അല്ലാഹുവിനെ കാണിച്ചു തന്നാക്‌ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി:

“വേദക്കാര്‍ നിന്നോട്‌ ആവശ്യപ്പെടുന്നു; നീ അവര്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്‌. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത്‌ അവര്‍ മൂസായോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ (അതായത്‌) അല്ലാഹുവെ ഞങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു” (സൂറാ.സ്ത്രീകള്‍.4:153)

“ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി” (സൂറാ.പശു.2:55)

10. മോശയോടു യഹോവയായ ദൈവം കാര്യങ്ങളെല്ലാം എഴുതിവെക്കാനും അത് അടുത്ത തലമുറയ്ക്ക് വായിച്ചു കേള്‍പ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്:

“യഹോവ മോശെയോടു: നീ ഇതു ഓര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക” (പുറ.17:14)

എന്നാല്‍ മൂസയോട് എന്തെങ്കിലും എഴുതി വെക്കാന്‍ അല്ലാഹു കല്‍പ്പിച്ചതായി ഖുര്‍ആനിലോ ഹദീസിലോ ഇല്ല.

11. മോശെ ദൈവത്തോടൊപ്പം പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് ജനം കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ മോശെ താഴെക്കിറങ്ങി വന്ന് തന്‍റെ സഹോദരനായ അഹരോനെ ശാസിക്കുന്നുണ്ടെങ്കിലും ദേഹോപദ്രവമേല്‍പ്പിക്കുന്നില്ല. (പുറ.32:21-24)

എന്നാല്‍ മൂസാ തന്‍റെ സഹോദരനായ ഹാരൂനിനെ തലക്കും താടിക്കും പിടിച്ചു വലിച്ച് ഉപദ്രവിക്കുന്ന ആളായിരുന്നു:

“അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌” (സൂറാ.ത്വാഹാ.20:94)

“കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌” (സൂറാ.ഉന്നതസ്ഥലങ്ങള്‍,7:150)

12. ജനങ്ങളുടെ മുമ്പാകെ മോശ വളരെയധികം മാന്യതയോടെ തന്നെ പെരുമാറി. ജനം അദ്ദേഹത്തിനെ ബഹുമാനിക്കുകയും ചെയ്തിരുന്നു.

മൂസാനബി ജനങ്ങളുടെ ഇടയിലൂടെ തുണിയില്ലാതെ ഓടാനും മടിയില്ലാത്തവനായിരുന്നു:

“അബു ഹുറയ്റ(റ) പറയുന്നു; തിരുമേനി(സ) അരുളി: “ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്; നഗ്നത അവര്‍ അന്യോന്യം നോക്കിക്കൊണ്ടുമിരിക്കും. മൂസ(അ) ഏകനായിക്കൊണ്ടാണ് കുളിച്ചിരുന്നത്.മൂസാക്ക് അണ്ഡവൃദ്ധിയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും മറ്റുള്ളവര്‍ കളിയാക്കി. പിന്നീടൊരിക്കല്‍ ഹസ്രത്ത്‌ മൂസാ കുളിക്കാന്‍ പോയി; വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ കല്ല്‌ ആ വസ്ത്രവും കൊണ്ടോടി. “കല്ലേ! എന്‍റെ വസ്ത്രം!” “കല്ലേ! എന്‍റെ വസ്ത്രം!” എന്ന് പറഞ്ഞുകൊണ്ട് ഹസ്രത്ത്‌ മൂസ പിന്നാലെയും. അവസാനം ഇസ്രായീല്യര്‍ മൂസായെ നഗ്നരൂപത്തില്‍ നോക്കിക്കണ്ടു. അവര്‍ പറഞ്ഞു: “അല്ലാഹുവാണ, മൂസക്ക് യാതൊരു രോഗവുമില്ല.” മൂസാ അവിടെ വെച്ചു തന്‍റെ വസ്ത്രമെടുത്തു; എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബുഹുറയ്റ പറയുകയാണ്‌: “മൂസാ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 191, പുറം 248,250)

13. ബൈബിളിലെ മോശെ ദൈവത്തെ അറിയുന്നതിന് മുന്‍പുള്ള സമയത്ത് ഒറ്റ അടിക്ക് ഒരു മനുഷ്യനെ കൊന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം അദ്ദേഹം സൌമ്യതയുള്ളവനായി മാറുകയാണ് ഉണ്ടായത്:

“മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” (സംഖ്യാ.12:3)

എന്നാല്‍ മൂസാ നബി വളരെയേറെ കോപിക്കുന്നവനും ദേഷ്യം വന്നാല്‍ മലക്കാണെങ്കിലും ശരി, അടിച്ച് കണ്ണ് പൊട്ടിക്കുകയും ചെയ്യുന്നവനുമായിരുന്നു:

“അബു ഹുറൈറ (റ) പറയുന്നു: മരണമലക്ക്‌ മൂസാ (അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. (അടി കൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയി.) ആ മലക്ക്‌ തന്‍റെ നാഥന്‍റെ സന്നിധിയില്‍ തിരിച്ചു ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു; ‘നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെ അടുക്കലേക്കാണ് നീ എന്നെ അയച്ചത്.’ അള്ളാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തിട്ട് കല്‍പ്പിച്ചു; ‘നീ തിരിച്ചു ചെന്ന് മൂസയോടു തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെയ്ക്കാന്‍ പറയണം. ആ കൈ കൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ്‌ നീട്ടിക്കൊടുക്കുന്നതാണ്...’ മൂസാ (അ) ചോദിച്ചു: ‘എന്‍റെ നാഥാ! അതിന് ശേഷം എന്ത് സംഭവിക്കും?’ ‘പിന്നെ മരണമായിരിക്കും.’ നാഥന്‍ പ്രത്യുത്തരം നല്‍കി. മൂസാ (അ) പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ സന്നദ്ധനാണ്.’ പക്ഷേ ബൈത്തുല്‍മുഖദ്ദസില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്ത് എത്തിയ ശേഷമേ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ‘ഞാനവിടെ ആയിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തെക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ കാണിച്ചു തരുമായിരുന്നു’ എന്ന് തിരുമേനി അരുളി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 651, പേജ് 408)
കടപ്പാട്: അനില്‍ കുമാര്‍ വി അയ്യപ്പന്‍

പത്തു കല്പ്പനകളും ലംഘിച്ച മുഹമ്മദ്‌:



ഇതാണോ മോശയുടെ ന്യായപ്രമാണം അന്വര്ത്തിച്ചു എന്നു പറയുന്ന മഹ്മദ്:-

 -------------------- -------------------- -------------------- --------------------

1) "യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു."

► മുഹമ്മദിന്റെ ദൈവം ഒരിക്കലും സത്യദൈവമായ YHWH ആയിരുന്നില്ല. മുഹമ്മദ് ഒരിക്കലും സത്യദൈവത്തിന്റെ നാമത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. മോശയടക്കം എല്ലാ പ്രവാചകരും ഉപയോഗിച്ചിരുന്ന ആ നാമം മുഹമ്മദിന് അറിയുകയേ ഇല്ലായിരുന്നു. അതിനാല്‍ ഏതു പേര് വേണമെങ്കിലും വിളിച്ചോ എന്നു അറിയിക്കുന്നതും കാണാം.

ഖുറാന്‍ 17:110 പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.

  -------------------- -------------------- -------------------- --------------------

2) "ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു."

►അല്‍-ലറ്റ്, അല്‍-ഉസ്സ, മന്നറ്റ് എന്നീ അറേബ്യന്‍ ബഹുദൈവാരാധകരുടെ ദേവതകളെ, ആരാധിക്കാന്‍ മുഹമ്മദ്‌ കപ്പിക്കുന്നത് ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ട്:-

Satanic versus Issue, considering Al-Lat, Al-Uzza, Mannat to be worshiped, was once insisted by Muhammad.

Satan cast on his tongue, because of his inner debates and what he desired to bring to his people, the words:These are the high-flying cranes; verily their intercession is accepted with approval. (Al-Tabari, p. 108)


►ഇതിനു ആസ്പധമായി, സ്വയം രക്ഷപ്പെടാന്‍ എന്ന പോലെ ഇറക്കിയ ആയത്തില്‍, സകല പ്രവാചകരും, സാത്താനാല്‍ പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നു വരുത്തി തീര്‍ത്തു:-

ഖുറാന്‍ 22:52 നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച്‌ ( തന്‍റെ ദുര്‍ബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല.

  -------------------- -------------------- -------------------- --------------------

3) "ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു..അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും.എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു."




►കാബയിലെ കറുത്ത കല്ലിനെ വണങ്ങുകയും മുത്തുകയും, ചെയ്തു കൊണ്ട്, ഒരു പറ്റം മനുഷ്യരെ, വിഘ്രഹാരധനിയിലേക്ക് തള്ളി വിട്ടു. ഹജ്ജ് എന്ന അറേബ്യന്‍, ബഹുദൈവ ആരാധകരുടെ ക്രിയകള്‍ അപ്പാടെ പകര്‍ത്തി അത് ഇസ്ലാമില്‍ നിര്ബെന്തമാക്കി:-

സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’

സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. ‘അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.

  -------------------- -------------------- -------------------- --------------------

4) "നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല."

സത്യദൈവത്തിന്റെ നാമം സത്യംചെയ്യാനും, ശപിക്കാനും ഒന്നും വെറുതെ ഉപയോഗിക്കരുത്.

►എന്നാല്‍ മുഹമ്മദ്‌ ചെയ്തതും പഠിപ്പിച്ചതും നേരെ എതിര്‍:-

ഉമ്മറിന്റെ നിവേദനം : നബി അറിയിച്ചു , " ആരെങ്കിലും ശപഥം എടുക്കുന്നുണ്ടെങ്ങിൽ , അവൻ അല്ലാഹുവിന്റെ നാമത്തിൽ മാത്രം ശപഥം എടുക്കുക." (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5,പുസ്തകം  58, നോ 177).

►മരണ സമയത്ത് ശപിക്കാനും മുഹമദ് തന്റെ ദൈവനാമം ഉപയോഗിക്കുന്നു:-

ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."

 -------------------- -------------------- -------------------- --------------------

5) "ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു."



►ശബ്ബത്തു എന്നു മുഹമ്മദ്‌ കേട്ടിട്ടു പോലും ഇല്ല എന്നു തോന്നുന്നു:- ന്യായപ്രമാണം അനുസരിച്ച് വേണമോ വേണ്ടയോ എന്നു പോലും പറയുന്നതായി കണ്ടില്ല. ഇസ്ലാമിന് എന്താണാവോ ഈ ശബ്ബത്ത് എന്നാല്‍??


 -------------------- -------------------- -------------------- --------------------

6) "നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക."

►മുഹമ്മദിന്റെ ചെറുപ്രായത്തില്‍ തന്നെ, മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടിരുന്നു:- എന്നാലും പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കുന്നതും അവരുടെ തെറ്റുകള്‍ മറന്നു കളയുന്നതും ഒരു പ്രവാചകന്‍ എന്ന നിലയിലും, ബഹുമാനം എന്ന അര്‍ത്ഥത്തിന്റെ വ്യാപ്തിയിലും അവിശ്യമായ കാര്യമാണ്.


അബു അഫാക് എന്ന 100 വയസിനു മുകളില്‍ പ്രായമുള്ള ഒരു വൃദ്ധ-കവിയെ മുഹമ്മദ്‌ ആളയച്ചു കൊല്ലിക്കുന്നു ,അതും മുഹമ്മദിനെ കുറിച്ച് ഒരു കവിത എഴുതിയതിനു .

പ്രവാചകന്‍ പറഞ്ഞു: "ആരാണ് എനിക്ക് വേണ്ടി ഈ ആഭാസനെ കൈകാര്യം ചെയ്യാന്‍ പോകുന്നത്?". അപ്പോള്‍ തന്നെ, വൃന്ഥത്തിലെ ബിന്‍ അമര്‍ ബിന്‍ ഓഫ്-ന്റെ സഹോദരനായ സലിം ബിന്‍ ഉമയര്‍ അങ്ങോട്ട്‌പൊയ് അദ്ധേഹത്തെ കൊന്നു കളഞ്ഞു. (ഇബ്ന്‍-ഹിഷാം പേജ് 581)


 -------------------- -------------------- -------------------- --------------------


7) "കൊല ചെയ്യരുതു."

►മുസ്ലിംകളെ തന്നെ കൊല്ലാന്‍ കല്പിക്കുന്ന മുഹമ്മദ്‌:-

"അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാന്‍ പോവുക. എന്നിട്ട് (ജമാഅത്തിന് വരാത്ത) ആളുകളെ അകപ്പെടുത്തി അവരുടെ വീടുകള്‍ കത്തിച്ചു കളയുക. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം: അവരില്‍ വല്ലവരും മാംസത്തിന്‍റെ അംശങ്ങള്‍ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കില്‍ (ആട്ടിന്‍റെ) നല്ല രണ്ട് കുളമ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ ഇശാ നമസ്കാരത്തിന് ഹാജരാകുമായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 372, പേജ് 316)



►കുട്ടികളെ കൊല്ലുവാന്‍ അനുവദിക്കുന്ന മുഹമ്മദ്‌:-

"സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)



►മുസ്ലിം ആകുകയും തിരികെ പോകുകയും ചെയ്ത ഒരാളെ വധിക്കപ്പെടാൻ ശഠിക്കുന്ന മുഹമ്മദ്‌:-

മുആദ് ചോദിച്ചു: 'ഇതാരാണ്?'. അബുമൂസ പറഞ്ഞു: 'ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.' മുആദ് പറഞ്ഞു: 'ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.' .....

പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു.(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍. 15)


 -------------------- -------------------- -------------------- --------------------


8) "വ്യഭിചാരം ചെയ്യരുതു."


►'അസ്സൽ' എന്ന ബലാല്‍സംഗം (വ്യഭിചാരം):-

യുദ്ധത്തില്‍ പിടിച്ച സ്ത്രീകളെ എന്ത് ചെയ്യാം എന്നു ഉപദേശം കാണുക.

അബു സൈദ്‌ അല-ഖുദ്രി നിവേദനം: ഞങ്ങൾ അടിമ സ്ത്രീകളെ എടുക്കുകയും , അവരോട് അസ്സൽ (Azl) ചെയ്യുവാനും  ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഇതിനെ കുറിച്ച് ആരാഞ്ഞു, അദ്ദേഹം പറഞ്ഞു : "നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, പക്ഷെ  ന്യായവിധി നാളിനു മുൻപ് ജനിക്കേണ്ട അത്മവണെങ്ങിൽ, അത് ജനിക്കും".(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3373)


അസ്സൽ എന്താണ് എന്ന് കൂടുതൽ അറിയാൻ .(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3371 ) വായിക്കുക [http://searchtruth.com/book_display.php?book=008&translator=2&start=0&number=3371#3371]



►സ്വധേഹം ദാനം ചെയ്യുന്നവളുമായി മുഹമ്മദിന് പ്രത്യേകം ശയിക്ക്കാന്‍ നല്‍കപ്പെട്ട വ്യഭിചാര ആയത്തു:-



ഖുറാന്‍ 33:50..... സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.



►മുത്താ എന്ന വ്യഭിചാരം:-

ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)



റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)


 -------------------- -------------------- -------------------- --------------------


9) "മോഷ്ടിക്കരുതു":

►അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : "ഇതാണ് ഖുഅറിഷുകാരുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം).  പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം."(ഇബൻ ഹാഷിം 428 )



മെക്കക്കാര് അവരുടെ ചരക്കുവാഹനങ്ങളുടെ കൂട്ടം സംരക്ഷിക്കൻ പടയാളികളെ കൂടെ അയക്കുകയും, സാധാരണ പോലെ മുസ്ലിമുകൾ ചരക്കുവാഹനങ്ങൾ ആക്രമിച്ചപ്പോൾ, ഒരു ഏറ്റുമുട്ടലിൽ അവസാനിക്കുകയും ചെയ്തു. ഇതാണ് 'അൽ-ബദർ' യുദ്ധം എന്ന് അറിയപ്പെടുന്ന  മുസ്ലിമുകളുടെ ആദ്യ യുദ്ധം. സമാധാനത്തിന്റെ മതം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മതത്തിന്റെ തുടക്കം "മോഷണം", "പിടിച്ചു പറി", എന്നിട്ട് അത് ചെറുത്തവരെ തോല്പ്പിച്ചു കൊണ്ട്.



►ലോകാവസാനം വരെ യുദ്ധം ചെയ്യാനും കൊള്ളയടിക്കാനും ഉപദേശിക്കുന്ന മുഹമ്മദ്‌:-

ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616)



ഖുറാന്‍ 48:20 "നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത്‌ അവന്‍ നിങ്ങള്‍ക്ക്‌ നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന്‌ അവന്‍ തടയുകയും ചെയ്തിരിക്കുന്നു."

  -------------------- -------------------- -------------------- --------------------

10) "കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം (നുണ) പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു."

►വാക്കുകള്‍ പാലിക്കേണ്ട, അല്ലെങ്ങില്‍ ശപഥങ്ങള്‍ പാലിക്കേണ്ട!:-

ഖുറാന്‍ (9:3) - "അല്ലാഹുവിനും അവന്‍റെ ദൂതന്നും ബഹുദൈവവിശ്വാസികളോട്‌ യാതൊരു ബാധ്യതയുമില്ലെന്ന്‌" (that Allah and His Messenger dissolve (treaty) obligations with the Pagans)

ഖുറാന്‍ (66:2) - "നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു." (Allah has already ordained for you, (O men), the dissolution of your oaths)



►നുണകള്‍ പറയാന്‍ പ്രോത്സാഹനം നല്‍കുക:-

ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)



നിയമപ്രമാണത്തില്‍ - "കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും മോഹിക്കുക പോലും അരുത്" എന്നു പറയുന്നു.മുഹമ്മദ്‌ കൂട്ടുകാരന്റെ അല്ല മകന്റെ ഭാര്യയെ (വളര്‍ത്തു പുത്രന്‍ സയ്യീദ്-ന്റെ ഭാര്യയെ), ആണ് മോഹിച്ചതും, സ്വന്തമക്കിയതും:-

‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428):

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)



ഖുറാന്‍ (33:37) - "അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌."



"

ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ  അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു.



 -------------------- -------------------- -------------------- --------------------
 -------------------- -------------------- -------------------- --------------------


ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ന്യായപ്രമാണം അന്വര്തിച്ച, മോശയെ പോലുള്ള പ്രവാചകൻ എന്നതിന് നേര് വിപരീതമാണ്, ന്യായപ്രമാണങ്ങൾ അപ്പാടെ ലംഘിക്കുകയും ലംഘിക്കുവാൻ പ്രചോധനങ്ങൾ നല്കുകയും ചെയ്ത മുഹമ്മദ്‌.


പത്തു കല്പനകൾ പരിശോധിക്കുവാൻ:-
http://etabetapi.com/read/ml/Exodus/20;
http://biblehub.com/interlinear/exodus/20.htm;