Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

ചരിത്രത്തില്‍ നിന്ന് മോശ

ചരിത്രത്തില്‍ "ഇല്ലാത്ത" മോശ
====================

മോശ ഒരു ചരിത്രപുരുഷന്‍ ആണോ? ബൈബിളിനു പുറമേ ഏതെങ്കിലും ചരിത്ര പുസ്തകത്തില്‍ മോശയുടെ പേരുണ്ടോ? മോശ അധികകാലവും ജീവിച്ചിരുന്നത് ഈജിപ്തില്‍ ആയതിനാല്‍ ഈജിപ്തിലെ രേഖകള്‍ നോക്കിയാല്‍ മതിയില്ലേ? അതിലെ ചിത്രലിപിരചന നോക്കിയാല്‍ മതിയില്ലേ? പക്ഷെ അവയില്‍ മോശയുടെ പേരില്ല. മോശ എന്ന വ്യക്തിയെ പറ്റി ഈജിപ്ത് രേഖകളില്‍ ഇല്ല.

ഈജിപ്ത് രേഖകള്‍ മുഴുവന്‍ പരിശോധിചിട്ടും അതില്‍ യഹൂദ ജനം എന്ന് പോലും ഇല്ല. പക്ഷെ ഹെബ്രയന്‍ എന്ന് കാണുന്നുണ്ട്. ആരാണ് ഹെബ്രയന്‍ അബ്രഹാമിന്റെ മുതുമുത്തച്ഛന്‍. ബൈബിളില്‍ അബ്രാഹമിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത് ഹെബ്രയന്‍ എന്നാണു. എന്താണ് ഹീബ്രുവും ഈജിപ്തും തമ്മില്‍ ഉള്ള ബന്ധം? കുറച്ചു ഹീബ്രുക്കളെ ഈജിപ്തുക്കാര്‍ അടിമകളാക്കി കൊണ്ട് പോയി എന്ന് അതിന്റെ ചരിത്രത്തില്‍ ഉണ്ട്. കുറെച്ചേ ഉള്ളൂ? അതെ. ചില ആയിരങ്ങള്‍ മാത്രം. ബൈബിള്‍ പ്രകാരം ലക്ഷങ്ങള്‍ ആണ് ഈജിപ്തില്‍ പണിയെടുത്തത്! എന്നിട്ടും വളരെ കുറച്ചു ഹീബ്രുക്കള്‍ അടിമ പണി എടുത്ത വിവരമേ ഈജിപ്തില്‍ ഉള്ളൂ. why!

ബൈബിളിലെ കഥ ഒന്ന് പരിശോധിക്കാം.

മോശ ജനിക്കുന്ന സമയം ഒരു ഫറവോ ഉണ്ടായിരുന്നു. ആണ്‍ കുട്ടികളെ ജനിച്ച ഉടനെ കൊല്ലുന്ന ഫറവോന്‍. മോശയെ വളര്‍ത്തിയ ഒരു സ്ത്രീ ഉണ്ടായിരുന്നു, ഫറവോയുടെ മകള്‍. നാല്‍പതു വയസില്‍ മോശ ഈജിപ്തില്‍ നിന്ന് ഓടി പോകുന്നു. എണ്‍പതാം വയസില്‍ തിരിച്ചു വരുമ്പോള്‍ വേറെ ഫറവോന്‍ ആയിരുന്നു. അവിടെ നിന്ന് കടല്‍ കടക്കുന്നു. ഫറവോന്‍ ഒഴികെ മറ്റു സൈന്യങ്ങള്‍ മുങ്ങി മരിക്കുന്നു. നാല്പതു വര്‍ഷം മരുഭൂമിയില്‍ അലയുന്നു. ഇതില്‍ മടുപ്പ് തോന്നിയ മൂവായിരത്തോളം വരുന്ന ഇസ്രായേലികള്‍ തിരിച്ചു പോകുന്നു. ജോഷ്വയുടെ നേത്വതത്തില്‍ കനാന്‍ ദേശം പിടിച്ചടക്കുന്നു.

ബൈബിള്‍ അരിച്ചു പെരുക്കിയാല്‍ ആകെ കാണുന്ന ഒരു ഫറവോന്റെ പേര് രാംസീസ് എന്നാണു. ഇത് ഫറവോനെ പറ്റി നേരിട്ട് പരമര്‍ശിക്കുന്ന ഭാഗമല്ല. ഒരു പട്ടണത്തിന്റെ പേരാണ് രാംസീസ്. അതുകൊണ്ട് മോശയുടെ കാലത്ത് ഉണ്ടായിരുന്ന ഫറവോന്‍ രംസീസ് II ആണെന്ന് കുറെ കാലം തെറ്റിധാരണ ഉണ്ടായിരുന്നു. പക്ഷെ ഈജിപ്തിലെ ചരിത്ര രേഖകള്‍ പ്രകാരം രാംസീസ് ഫറവോന്‍ ആകുന്നത് ബൈബിള്‍ കാലഗണനരീതി പ്രകാരം മോശയ്ക്ക് 200 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

അപ്പോള്‍ മോശയുടെ കാലത്തെ ഫറവോന്‍ ആരാണ്? ആരൊക്കെയാണ്? അതെങ്ങിനെ കണ്ടു പിടിക്കും?

സോളമന്‍ ജറൂസലേം ദേവാലയം പണിയുന്നത് BC 960 ല്‍. അതിന്റെ 480 വര്ഷം മുമ്പാണ് മോശയുടെ "പുറപ്പാട്" . അതായത് ഫരവ്ന്റെ സൈന്യം മുങ്ങി മരിച്ചു എന്ന് ബൈബിള്‍ പറയുന്ന കാലം BC 1440. ഈ സമയം ഈജിപ്തിലെ ചരിത്ര രേഖകള്‍ പ്രകാരം ഫറവോന്‍ ആയിരുന്നത് Thutmoses III. അതുകൊണ്ട് തന്നെ ഇദ്ദേഹമാണ് മോശയുടെ കാലത്തെ ഫറവോന്‍ എന്ന് കണക്കാക്കുന്നു.

ഇതുമാത്രമല്ല അതിനു ആധാരം. മുകളിലെ കഥ നോക്കുക. മോശയ്ക്ക് 80 വയസുള്ളപ്പോള്‍ BC 1440 Thutmoses III ആണെങ്കില്‍ അതിനു നാല്പതു വര്ഷം മുമ്പ് വേറെ ഫറവോന്‍ ഉണ്ടാകണം. ഈജിപ്തിന്റെ ചരിത്രം പ്രകാരം BC 1480ല്‍ അത് Hatshepsut ആണ് . അതിന്റെ ഒരു വര്‍ഷം മുമ്പ് Thutmoses II ആയിരുന്നു രാജാവ്. അതുകൊണ്ട് exactly മോശയുടെ 40 വയസില്‍ രാജാവ് ആരായിരുന്നു എന്ന് ഉറപ്പില്ല. either of two. മോശ ജനിക്കുമ്പോള്‍ വേറെ ഫറവോന്‍ ആയിരുന്നു. അതായത് BC 1520 ല്‍ ഫറവോന്‍ ആയിരുന്നത് Amuntotep I.

അപ്പോള്‍ ആരാണ് മോശയെ ദത്തെടുത്ത മകള്‍? രണ്ടു പേരുകള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നു.
1. Queen ahmose
2. Queen/Pharaoh Hatshepsut

Queen Ahmose is the wife of Thutmoses I and mostly daughter of Amuntotep I or could be daughter of AhmosesI

Pharaoh Hatshepsut's father is Thutmoses I
ഇവര്‍ ജനനിച്ച വര്‍ഷങ്ങളും ഭരിച്ചിരുന്ന കാലയളവും പല രീതികളില്‍ കണക്കു കൂട്ടുമ്പോള്‍ പലതായി കിട്ടുന്നത് കൊണ്ട് ആരാണ് മോശയെ ദത്തെടുത്ത ഫറവോന്റെ ആ മകള്‍ എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ല.

Hatshepsut 77 വര്ഷം ജീവിച്ചു എന്ന് ഒരു കണക്ക് പ്രകാരവും 50 വര്ഷം ജീവിച്ചു എന്ന് വേറെ കണക്കു പ്രകാരവും കിട്ടുന്നുണ്ട്‌. അതില്‍ 50 വര്ഷം ജീവിച്ച കണക്കാണ് ചരിത്രം സാധാരണ വിലകൊടുക്കുന്നത്.അത് കൊണ്ട് മോശയെ എടുത്തു വളര്‍ത്തി എന്ന് കരുതാനുള്ള സാധ്യത Hatshepsut നെക്കാളും Queen Ahmose നാണ്. പക്ഷെ ഒരു ജുഗുപ്സഹമായ സംഗതി ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ കിടക്കുന്നു.

സ്ത്രീ ഫരോവോന്‍ ആയിരുന്ന Hatshepsut ന്റെ ചിത്രലിഖിതങ്ങള്‍ Thutmoses III നശിപ്പിച്ചു. അതായത് Hatshepsut നു ശേഷം വന്ന ഫറവോന്‍ അവളെ വെറുത്തു. യഥാര്‍ത്ഥത്തില്‍ "അമ്മ" അല്ലെങ്കിലും അമ്മയുടെ സ്ഥാനത്തുള്ള അതും ഈജിപ്തിനെ പുരോഗതിയിലേക്ക് നയിച്ച ഫറവോന്റെ ഓര്‍മ്മ നശിപ്പിക്കാന്‍ ശ്രമിക്കതക്ക വിധം എന്ത് ദേഷ്യമാണ് Thutmoses III നു ഉണ്ടായിരുന്നത്? ചരിത്ര പണ്ഡിതര്‍ക്ക് ആര്‍ക്കും തന്നെ ആ കാരണം അറിയില്ല.
(ref: http://en.wikipedia.org/wiki/Hatshepsut#Changing_recognition)

മറ്റൊരു രസാഹവമായ സംഗതിയും Thutmoses III ചരിത്രത്തില്‍ ഉണ്ട്. ഈജിപ്തിലെ ശക്തനായ ഫറവോന് ആയിരുന്നു ഈ പുള്ളി. the Napoleon of Egypt. ആദ്യ 20 വര്‍ഷത്തിനിടയില്‍ കാനാന്‍ ദേശത്തിനെ ആക്രമിച്ചത് ഉള്‍പെടെ 16 or 17 യുദ്ധങ്ങള്‍. Euphrates കടന്നും ആക്രമണം നടത്തിയ ഫറവോന്‍. ഏകദേശം 350 നഗരങ്ങള്‍ അധീനതയില്‍.
ref: http://en.wikipedia.org/wiki/Thutmose_III (Thutmose's military campaigns)

ശക്തനായ ഈ ഫറവോന്‍ അതിനു ശേഷം യുദ്ധം ചെയ്തില്ല! എന്താണ് അതിനു കാരണം? അശോകചക്രവര്‍ത്തിയെ പോലെ യുദ്ധങ്ങള്‍ ചെയ്തു ബോറടിച്ചോ? അതോ ഫറവോനെ വേറെ വല്ലവരും ആക്രമിച്ചു ഈജിപ്ത് കീഴടക്കിയോ? രണ്ടും കാണുന്നില്ല. ആ ഫറവോന്‍ പിന്നെയും ഒരു പതിറ്റാണ്ടില്‍ അപ്പുറം ഈജിപ്ത് ഭരിച്ചിരുന്നു. പിന്നെ യുദ്ധം ചെയ്തു കൊണ്ടിരുന്ന സൈന്യത്തിന് എന്ത് പറ്റി? വല്ല സുനാമിയും വന്നിട്ടാണ് സൈന്യം ഒഴികി പോയത് എങ്കില്‍ തീര്‍ച്ചയായും ആ ദുഃഖസ്മരണ അവര്‍ നില നിരുത്തിയേനെ! അതും കാണുന്നില്ല.

അതായത് BC 1458-1438 വരെ 17 യുദ്ധങ്ങള് Thutmose_III നടത്തി ‍.പിന്നെ യുദ്ധങ്ങള്‍ ഇല്ല. മോശയുടെ കഥ നോക്കുകയാണെങ്കില്‍ BC 1440 നു ഫറവോന്‍ ഒഴിച്ച് ബാക്കി സൈന്യം മുങ്ങി ചത്തു. ഫറവോന്‍ പിന്നെയും ജീവിച്ചു. ചരിത്ര പ്രകാരവും ഫറവോന്‍ പിന്നെയും ജീവിച്ചു. BC 1425 വരെ. യുദ്ധം ചെയ്യാന്‍ സൈന്യം വേണം. വെറുതെ ഇരുന്ന ഫറവോന്‍ എന്തിനു Hatshepsut ന്റെ സ്മരണകള്‍ നശിപ്പിച്ചു. അത്രയും നാളും ഇല്ലാതിരുന്ന ദേഷ്യം എങ്ങിനെ Thutmose_III ന്റെ അവസാനം കാലത്ത് ഉടലെടുത്തു! ചരിത്ര പ്രകാരം അതിന്റെ ഉത്തരം ആര്‍ക്കും അറിയില്ല. മോശയെ ദത്തുഎടുത്തു എന്ന കുറ്റമാണോ അതിന്റെ പിന്നില്‍? പക്ഷെ ചരിത്രത്തിനു അങ്ങിനെ ഒരു ക്ലൂ ഇല്ലാത്തത് കൊണ്ട് ചരിത്ര പണ്ഡിതര്‍ നിശബ്ദമാണ്.

Thutmose_III നു ശേഷം ഭരിച്ചിരുന്ന ഫറവോനെ പറ്റിയും ഒരു വാക്ക് പറയാനുണ്ട്. Amenhotep II ഇദ്ദേഹം Thutmose_III ന്റെ രണ്ടാമത്തെ മകനാണ്. note the point.
ref: http://en.wikipedia.org/wiki/Amenhotep_II

ആദ്യമകനായ Amenemhat നു എന്ത് സംഭവിച്ചു? between Years 24 and 35 of Thutmose III ആ മകന്‍ മരിച്ചു. അതായതു BC 1434 ല്‍ മോശയുടെ പുറപ്പാട് നടന്നു എന്ന് കരുതുന്നതിന്റെ ആറു വര്‍ഷത്തിനു ശേഷം ആദ്യ മകന്‍ മരിച്ചു എന്നാണു ചരിത്രത്തില്‍. ബൈബിളിലെ മോശയുടെ കഥ പ്രകാരം പുറപ്പാട് നടത്തിയ വര്‍ഷത്തില്‍ ഫരവിന്റെ ആദ്യമകന്‍ മരിച്ചു. 3500മുമ്പത്തെ ചരിത്രവുമായി തട്ടിച്ചു നോക്കുമ്പോള്‍ അഞ്ചാറു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ബൈബിള്‍ കഥയ്ക്ക് യോജിപ്പുണ്ട്. കാര്യകാരണങ്ങള്‍ വ്യക്തമല്ലെങ്കിലും.

Amenhotep IIഉം അപ്പന്റെ പോലെ പോരാളി തന്നെ. ഭരണം കിട്ടി മൂന്നാം വര്ഷം യുദ്ധം തുടങ്ങി. ഒമ്പതാം വര്‍ഷത്തില്‍ നടത്തിയ മുന്നേറ്റങ്ങളില്‍ ലക്ഷകണക്കിന് അടിമകളെ പിടിച്ചെടുത്തു. ഈ ലക്ഷകണക്കിന് എന്നത് അതിശയോക്തിയായി ചരിത്രം കണക്കാക്കുന്നു. അതില്‍ കാനാന്‍ ഭാഗത്ത്‌ നിന്ന് 3600 Apiru കളെയും. ഹെബ്രയരെ സൂചിപ്പിക്കുന്ന പദമാണ് അത്. ഈ കാലഘട്ടത്തില്‍ മോശ മരുഭൂമിയില്‍ അലഞ്ഞു നടക്കുകയായിരുന്നു. അതില്‍ മനം മടുത്തു തിരിച്ചു പോയ ഇസ്രയേല്‍ക്കാരെ ബൈബിള്‍ പമാര്‍ശിക്കുണ്ട്. ഇതും Amenhotep II ന്റെ പടയോട്ടങ്ങളും അടിമ ശേഖരണവും ഏകദേശം ചേര്‍ന്ന് വരുന്നുണ്ട്. പലരുമായി സന്ധിയും ചെയ്തു സമധാന ശ്രമങ്ങളും ഈ ഫറവോന്‍ ചെയ്തിട്ടുണ്ട്. മോശ അലഞ്ഞു തിരിയുമ്പോള്‍ Amenhotep II കാനാന്‍ ദേശത്തിന്റെ പല ഭാഗങ്ങള്‍ ഏകദേശം തരിപ്പണം ആക്കി കഴിഞ്ഞിട്ടുണ്ട്. ജോഷ്വയ്ക്ക് ഉല്ലാസപൂര്‍വ്വം നടന്നു കയറാന്‍ പാകത്തില്‍. വലിയ എതിര്‍പ്പുകള്‍ ഒന്നും ഇല്ലാതെ തന്നെ അവര്‍ ജോഷ്വയ്ക്ക് കീഴടങ്ങിയതും ബൈബിളില്‍ ഉണ്ട്.

പറഞ്ഞു വരുന്നത് മോശ എന്ന പേര് ഈജിപ്തിലെ ചരിത്രത്തില്‍ തന്നെ ഇല്ല. അല്ലെങ്കില്‍ എഴുതാന്‍ ഈജിപ്തിന് താത്പര്യം ഉണ്ടാകില്ല എന്ന് ബൈബിളിലെ കഥ സാക്ഷ്യം പറയുന്നു. ഒരു മുന്‍ ഫറവോന്റെ സ്മരണകള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഫറവോന്റെ കാലത്താണ് മോശയുടെ ജീവിതം. അപ്പോള്‍ പിന്നെ മോശയെ പറ്റി എന്തെങ്കിലും ഒരു വാക്ക് കിട്ടിയാല്‍ അത് ഒരു അത്ഭുതമായിരിക്കും. ലൂക്കായുടെ സുവിശേഷം പോലെ ചരിത്രപരമായ പരാമര്‍ശങ്ങള്‍/രാജാക്കന്മാരുടെ പേരുകള്‍ പുറപ്പാടിന്റെ പുസ്തകത്തില്‍ ഇല്ല എന്നതിനാല്‍ അതിനെ ചരിത്ര പുസ്തകമായി കണക്കാന്‍ സാധ്യമല്ല. എങ്കിലും ചരിത്രത്തിനോട് ചേര്‍ന്ന് പോകുന്ന ഭാഗങ്ങള്‍ അതിനുണ്ട്. പിടിപാടുള്ളവര്‍ എഴുതിയ ചരിത്രത്തില്‍ ദുര്‍ബലരുടെ ശേഷിപ്പ് പല വിധത്തില്‍ അവശേഷിക്കും. പുറപ്പടിലെ കഥകള്‍ അതിനു ശേഷം ഉണ്ടാക്കിയ നിറം പിടിപ്പിച്ച കഥകളാണ് എന്നും വാദിക്കുന്നതിനും ഒരു തടസവും ഇല്ലതാനും.

കടപ്പാട്: സാജന്‍ ജോസ്

No comments:

Post a Comment