Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

യേശുവിന്റെ സഹോദരങ്ങള്‍?

മത്തായി 13:55 ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍ , യൂദാ എന്നവര്‍ അല്ലയോ?
ചില പെന്തകസ്തുകാരും (എല്ലാവരും ഇല്ല), മുസ്ലിങ്ങളും വിശുദ്ധ കന്യാമറിയത്തിനു മറ്റു മക്കള്‍ ഉണ്ട് എന്നു പറയാന്‍ ഉദാഹരണം ആയി കാണിക്കുന്ന വചനം ആണ് മുകളില്‍. കൂടെ തന്നെ മര്കൊസും വായിക്കുക:
മാര്‍കോസ് 6:3 ഇവന്‍ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോന്‍ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ?
ഇവിടെ യകൊബിന്റെയും യോസേ (യോസേഫ്) ന്റെയും അമ്മ യേശുവിന്റെ അമ്മയായ വിശുദ്ധ കന്യാമറിയം ആണെന്നു പറയുന്നില്ല. എന്നാല്‍ യേശുവിനെ യെരുഷലെമിലേക്ക് പിന്തുടരുകയും, ക്രൂശീകരണ സമയത്തും, മൂന്ന് മരിയകള്‍ ഉണ്ടായിരുന്നു എന്നു നമ്മുക്കു കാണാം.
യോഹന്നാന്‍ 19:25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
എന്നാല്‍ അതുപോലെ തന്നെ, മറ്റൊരു മറിയയെ കുറിച്ച് മത്തായി വ്യക്തമായി പറയുന്നു.
മത്തായി 28:1 ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന്‍ ചെന്നു.
അതുപോലെ തന്നെ യകൊബു എന്നു പേരായ രണ്ടു പേരെ കുറിച്ച് പറയുന്നുണ്ട് :
മത്തായി 10:2-3 “…സെബെദിയുടെ മകന്‍ യാക്കോബ്,…അല്ഫായുടെ മകന്‍ യാക്കോബ്”.
പക്ഷെ എവിടെയും, യോസേഫിന്റെയും മറിയയുടെയും മകനായ യകൊബോ, യോസേ(ഫോ) ബൈബിളില്‍ അല്ലെങ്കില്‍, മറ്റനുബന്ത ക്രൈസ്തവ അന്ഗീകൃത താളുകളില്‍ കാണുന്നില്ല.
▼  ▼  ▼  ▼  ▼  ▼  ▼  ▼  ▼  ▼  ▼
മത്തായി 27:56 അവരില്‍ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
▼  ▼  ▼  ▼  ▼  ▼  ▼  ▼  ▼  ▼  ▼
ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, യേശുവിന്റെ മാതാവായ മറിയം അല്ല “യാക്കോബിന്റെയും യോസെയുടെയും അമ്മയായ” മറിയം. ആണെങ്കില്‍ “യേശുവിന്റെയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും” എന്നു വേണമായിരുന്നു. എന്നാല്‍ “”യാക്കോബിന്റെയും യോസെയുടെയും” യേശുവിന്റെ സഹോദരസ്ഥനിയര്‍ (cousins) ആകാനുള്ള സാധ്യതയിലേക്ക്‌ വിരല്‍ചൂണ്ടുന്നു. ഇസ്രയേല്യര്‍ 12 ഗോത്രങ്ങള്‍ തമ്മിലുള്ളവര്‍ സഹോദരങ്ങള്‍ എന്നു സംബോധന ചെയ്യും. അവര്‍ ഒരേ ഗോത്രങ്ങളില്‍ തന്നെ ഉള്ളവരു ആണെങ്കില്‍ മറുഗോത്രക്കാര്‍ ഇവരെ സഹോദരങ്ങള്‍ എന്നു സംബോധന ചെയ്യും. അതുപോലെ കുടുംബക്കാരും, അടുത്ത സഹോദരസ്ഥാനത്തുള്ള വരെയും സഹോദരര്‍, സഹോദരികള്‍ എന്നു പറയും.
യേശു മശിഹയുടെ മാതാവായ വിശുദ്ധ കന്യാമറിയത്തിനു, മറ്റു മക്കള്‍ ഉണ്ടായിരുന്നു എന്നു ബൈബിള്‍ പഠിപ്പിക്കുന്നില്ല. അപോക്ര്യഫാകള്‍ അല്ലാതെ ഒന്നിലും ഇങ്ങനെ ഒരു തെളിവ് കാണുവാന്‍ സാധിക്കുന്നില്ല.
വിശുദ്ധ കന്യാമറിയത്തിനെ തരം താഴ്ത്താന്‍ സര്‍പ്പം ആയ സാത്താന് പ്രത്യേകം കൌശലം എപ്പോളും പ്രയോഗിച്ചുകൊണ്ടിരിക്കും. കാരണം,
“നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും”(ഉല്‍പ:3;15).
“ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു: സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍”(വെളി:12;4,5)

No comments:

Post a Comment