Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

ഖുറാന്‍ ക്രോടീകരണത്തെ കുറിച്ച്

ക്രിസ്ത്വബ്ദം 632 ഇല് മുഹമ്മദു മരിക്കുന്ന കാലം വരെ ഖുരാന് ഒരു ബുക്ക് ആയി ക്രോഡീകരിചിരുന്നില്ല (എന്ന് ഇസ്ലാം പറയുന്നു ..!!)
അതിനു പകരം അനുയായികള് ഹൃദിസ്ഥമാക്കി വെക്കുകയായിരുന്നു, പ്രത്യേകിച്ചും മുഹമ്മദിന്റെ അടുത്ത അനുചരന്മാര്..
ഖുരാന് എന്നാല് പാരായണം ചെയുക എന്നര്ഥം..!

മനപ്പാഠം കൂടാതെ ചില സൂക്തങ്ങള് എല്ലുകളിലും കല്ലുകളിലും രേഖപ്പെടുത്തി സൂസ്ഖിച്ചിരുന്നു എന്നും പറയപ്പെടുന്നു..

എന്തായാലും, , ഈ മനപ്പാഠം ആക്കിയതും മറ്റും ഒരു ഏകീകൃത ഗ്രന്ഥം ആയി സൂക്ഷിക്കണം എന്നാ ആശയം അന്ന് ഇല്ലായിരുന്നു.. സ്വന്തം ജീവിതകാലത്ത് ഖുരാന് ഒരു ഗ്രന്ഥം ആക്കണം എന്ന് മുഹമ്മദു ഒരിക്കല് പോലും പറഞ്ഞിട്ടില്ല എന്നും ഈ അവസരത്തില് ഓര്ക്കണം..

ആദ്യത്തെ ക്രോഡീകരിച്ച ഖുരാന് പൂർത്തിയായത് AD634 ഇല് ആണ്.
ഇതിനു പിന്നില് രാഷ്ട്രീയപരമായ ഒരു കാരണം ഉണ്ട്.

AD633 ഇല് നടന്ന യുദ്ധത്തില് 700 മുസ്ലിമുകള് കൊല്ലപ്പെട്ടു, മുഹമ്മദിന്റെ സന്തത സഹചാരി ആയിരുന്നു സലിം ആ കൂട്ടത്തില് മരിച്ചു വീണു..
ഖുറാനിലെ ഒരു വലിയ ഭാഗം ഹൃദിസ്ഥമാക്കിയ ആളായിരുന്നു സലിം.
മുഹമ്മദിന്റെ അനുയായികള് ഇങ്ങിനെ മരിച്ചു വീണാല് ഖുറാൻ പൂര്ണമായും നഷ്ടപ്പെടും എന്ന് മുസ്ലിം പൊതുസമൂഹം ഭയന്നു. മുഹമ്മദു പറഞ്ഞുകൊടുത്ത അതെ അർത്ഥത്തിലും ശുദ്ധിയിലും ഖുരാന് സംരക്ഷിക്കപ്പെടണം എന്ന് അവര് ആഗ്രഹിച്ചു.

ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം എന്ന പുസ്തകത്തിന്‍റെ 68-70 പേജുകളില്‍ ഇങ്ങനെ വായിക്കാം:
-----------------------------------------------------------------------------------------------
"നബി(സ)യുടെ ജീവിത കാലത്ത് തന്നെ സ്വഹാബിമാര്‍ പലരും ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. പ്രവാചകരുടെ എഴുത്തുകാരായ സൈദു ഇബ്നു സാബിത്ത് നബി(സ)യുടെ സാന്നിധ്യത്തില്‍ത്തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതി വെച്ചിരുന്നു. ഓരോ സൂക്തവും ഏതു സൂക്തത്തിന് ശേഷം ചേര്‍ക്കണമെന്ന് നബി(സ) നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്നത്തെതുപോലെയുള്ള ക്രമീകരണം സ്വഹാബികളുടെ ഹൃദയത്തില്‍ മാത്രമായിരുന്നു.
സൂറത്തുകളുടെ ക്രമീകരണം നബി(സ)യില്‍ നിന്നുള്ളതോ അതോ സ്വഹാബത്തില്‍ നിന്നുള്ളതോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.


മുസൈലിമത്തുമായുണ്ടായ യുദ്ധം:

പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു:" ഈ മുസ്വഹഫ് ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്താല്‍ ഉസ്മാന് (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്."

അങ്ങിനെ, മുഹമ്മദിന്റെ മരണത്തിനും 2 വര്ഷം കഴിഞ്ഞു ,ഖലീഫ അബു ബക്കറിന്റെ അധികാരന്തിനു കീഴില് AD634 ഇല് ആദ്യത്തെ ഖുരാന് എഴുതപ്പെട്ടു. ആ കൈയ്യെഴുത്തു പ്രതിയെ Hafsah codex എന്ന് വിളിക്കപ്പെടുന്നു
മുഹമ്മദിന്റെ ഭാര്യമാരില് ഒരാളായിരുന്ന ഹഫ്സ സൂക്ഷിച്ച ഈ കയ്യെഴുത്തുപ്രതി, ഹഫ്സയുദെ മരണത്തിനു ശേഷം AD667 ഇല് അന്നത്തെ മുസ്ലിം ഭരണാധികാരികളാല് നശിപ്പിക്കപ്പെട്ടു.

എന്തുകൊണ്ട് അത് നശിപ്പിക്കപ്പെട്ടു..?

എന്തുകൊണ്ട് ആധികാരിക ഖുരാന് ആയി അതിനെ അന്ഗീക്രിക്കാന് അന്നത്തെ മുസ്ലിം ഭരണാധികാരികള് തയ്യാറായില്ല..??

ഖുരാന് ക്രോഡീകരണത്തിന്റെ ചില വിവരങ്ങള് ഹദീസുകളില് ലഭ്യം ആണ്..
അതില് മൂന്നാം ഖലീഫ ഉത്മാന്റെ കാലത്തെ ചില ഖുരാന് സംബന്ധിച്ച പ്രശങ്ങള് ചൂണ്ടിക്കാട്ടുന്നുണ്ട് .

ഇസ്ലാമിക വിശ്വാസം ഖലീഫയുടെ യുദ്ധ മുന്നേറ്റത്തിനൊപ്പം വ്യാപിച്ചപ്പോള് പട്ടാളക്കാര് തന്നെ ഖുറാന്റെ വ്യത്യസ്ത രീതിയിലുള്ള ആയത്തുകള് പാരായണം ചെയുന്നത് കേട്ട് അതിന്റെ ആധികാരികതയില് പരസ്പരം സംശയം പ്രകടിപ്പിക്കാന് തുടങ്ങി..

സഹീഹ് ബുഖാരിയുടെ ഹദീസ് ( Volume 6, Book 61, Number 510,)അക്കാര്യം വിശദമാക്കുന്നുണ്ട്.

“” വിവിധങ്ങളായ ഖുരാന് പാരായണം കേട്ട് പരിഭാന്തനയ ഹുദൈഫാ ഉത്മനോട് ചോദിച്ചു “വിശ്വാസികളുടെ നേതാവേ ,ഖുറാന്റെ ഈ വൈരുധ്യങ്ങലിലു നിന്നും രാജ്യത്തെ രക്ഷിക്കൂ ”

മറുപടിയായി ഖലീഫ് ഉത്മാൻ മുഹമ്മദിന്റെ ഭാര്യയും ഖുറാന്റെ ആദ്യ കയ്യെഴുത്തു പ്രതി സൂക്ഷിക്കുന്ന്വലുമായ ഹഫ്സക്ക് സന്ദേഹം അയച്ചു
“കൈവശമുള്ള ഖുറാന്റെ യഥാര്ത കയ്യെഴുത്തുപ്രതി അയച്ചുതരൂ..അതിന്റെ കൃത്യമായ പതിപ്പുകള് എടുത്ത ശേഷം തിരികെ നല്കാം ” ഇതായിരുന്നു ഉത്മാന്റെ സന്ദേശം.

“ഒരുവന്‍ പ്രവാചകന്‍റെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞതായി സയിദ്‌ ബിന്‍ അര്‍ക്വം രേഖപ്പെടുത്തിയിരിക്കുന്നു. “ഒരു പ്രത്യേക സൂറ ചൊല്ലുന്നതിനു അബ്ദുള്ള ഇബ്നു മസ്ഊദ് എന്നെ പഠിപ്പിച്ചു. അതേ സൂറ തന്നെ സയിദ്‌ ബിന്‍ താബിത്തും എന്നെ പഠിപ്പിച്ചു. അതുപോലെ ഉബയ്യയും. ഇവരുടെയെല്ലാം പാരായണം വ്യത്യസ്തമാണ്. ആരുടെ പാരായണമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?” പ്രവാചകന്‍ മിണ്ടാതെയിരുന്നു. പ്രവാചകന്‍റെ അരികെയുണ്ടായിരുന്ന അലി പറഞ്ഞു, “തന്നെ പഠിപ്പിച്ചത് പോലെ ഏവനും ചൊല്ലണം. എല്ലാ രീതികളും സ്വീകാര്യവും സാധുതയുള്ളതുമാകുന്നു.” (p. 150, Abu Ja`far Muhammad b. Jarir al Tabari, "Tafsir", vol. 1, p. 24)

തങ്ങള്‍ ഓതുന്നതാണ് ഒറിജിനല്‍ ഖുര്‍ആന്‍ എന്ന് പറഞ്ഞ് തമ്മിലടിക്കാന്‍ തുടങ്ങി!

 “ഹുദൈഫ അടക്കമുള്ള ഒരു കൂട്ടത്തോടെ ‘അല്‍ വലീദ് ഇബ്നു ഉഖ്ബയുടെ കാലത്ത്, യാസിദ്‌ ഇബ്നു മുആവിയ്യ പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരു അധികാരി വിളിച്ചു പറഞ്ഞു: “അബൂ മൂസയുടെ വായന പിന്തുടരുന്നവര്‍, കീഴെ വാതിലിനടുക്കലുള്ള മൂലയിലേക്ക് പോകുക. അബ്ദുല്ലയുടെ വായന പിന്തുടരുന്നവര്‍, അബ്ദുല്ലയുടെ വീടിനടുക്കലുള്ള മൂലയിലേക്ക് പോകട്ടെ. ഖുര്‍ആന്‍ (2:196) അവര്‍ വായിക്കുന്നത് തമ്മില്‍ യോജിക്കുന്നില്ല. ഒരു കൂട്ടര്‍ വായിക്കുന്നത് ‘ദൈവത്തിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഇതരര്‍ വായിക്കുന്നു, ‘കഅബയിലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഹുദൈഫയുടെ കണ്ണുകള്‍ ചുവന്നു. അവന്‍ കോപിഷ്ഠനായി എഴുന്നേറ്റ് പള്ളിയില്‍ വെച്ചാണെങ്കിലും അവന്‍റെ അരക്കെട്ടിലെ ഖമീസ്‌ കീറി. ഇത് ഉഥ്മാന്‍റെ വാഴ്ചക്കാലത്തായിരുന്നു. ഹുദൈഫാ ആക്രോശിച്ചു: “വിശ്വാസികളുടെ നേതാവിന്‍റെ അടുക്കലേക്ക് ആരെങ്കിലും പോകാമോ? ഇല്ലെങ്കില്‍ ഞാന്‍ തന്നെ പോകണമോ? കഴിഞ്ഞ ആരാധനയിലും ഇത് തന്നെയാണ് സംഭവിച്ചത്.” അവന്‍ തിരിച്ചു വന്നു ഇരുന്നുകൊണ്ട് പറഞ്ഞു: “തന്‍റെ മതത്തിന് ദൈവം വിജയം നല്‍കുന്നത് വരെ മുന്നേറുന്നവരുടെ കൂടെ പോയി പിന്മാറുന്നവരോട് പൊരുതുവാനായി ദൈവം മുഹമ്മദിനെ അയച്ചു. ദൈവം മുഹമ്മദിനെ എടുത്തു. ഇസ്ലാം മുന്നേറി. അവനെ പിന്തുടരുവാന്‍ ദൈവം അബൂബക്കറിനെ തിരഞ്ഞെടുത്തു. ദൈവം അനുവദിച്ചത് വരെ അവന്‍ വാണു. ദൈവം അവനെയും എടുത്തു. ഇസ്ലാം അതിവേഗം മുന്നേറി. ദൈവം ഉമറിനെ നിയമിച്ചു. അവനും ഇസ്ലാമിന്‍റെ മദ്ധ്യേ വാണു. ദൈവം പിന്നെ ഉഥ്മാനെ തിരഞ്ഞെടുത്തു. ദൈവത്തിന്‍റെ ആണയാണെ! ഇസ്ലാം വീണ്ടും പ്രചരിച്ച് മറ്റെല്ലാ മതങ്ങളേയും നീക്കം ചെയ്യാവുന്ന നിലയിലെത്തിയിരിക്കുന്നു.” (p. 143, Abu Bakr `Abdullah b. abi Da'ud, "K. al Masahif", ed. A. Jeffery, Cairo, 1936/1355, p. 11)

“ഉഥ്മാന്‍റെ വാഴ്ചക്കാലത്ത് ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ ഖുര്‍ആനിന്‍റെ വ്യത്യസ്ത പാഠങ്ങള്‍ ഉപദേശിച്ചിരുന്നു. ശിഷ്യന്മാര്‍ തമ്മില്‍ കണ്ടുമുട്ടി പാഠങ്ങളെപ്പറ്റി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഗുരുക്കന്മാരെ സമീപിച്ചു. ഗുരുക്കന്മാരാകട്ടെ, അവരവര്‍ ഉപദേശിച്ചതിനെ നീതീകരിച്ച് മറ്റുള്ളവരെയെല്ലാം വേദ വിപരീതക്കാരായി വിധിച്ചു. ഈ വാര്‍ത്ത ഉഥ്മാന്‍റെ ചെവിയിലെത്തി. അവന്‍ ജനത്തോട് ഇപ്രകാരം പറഞ്ഞു: “എന്‍റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങള്‍ ഖുര്‍ആനിനെ ചൊല്ലി കലഹിക്കുകയും വ്യത്യസ്ത രീതിയില്‍ അത് ഉച്ചരിക്കുകയുമാണ്. പരന്നു കിടക്കുന്ന ഇസ്ലാമിന്‍റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ അതിദൂരെ നിവസിക്കുന്നവര്‍ തമ്മില്‍ ഇതിലും വലിയ ഭിന്നതകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മുഹമ്മദിന്‍റെ സഹപ്രവര്‍ത്തകരേ! യോജിച്ചു കൂട്ടായി പ്രവര്‍ത്തിക്കുവിന്‍. എല്ലാവരും യോജിച്ചു മുന്നോട്ടു വന്ന് എല്ലാ മുസ്ലീമുകള്‍ക്കുമായി ഒരു ഇമാമ് (imam) മിനായി എഴുതുക.” (p. 143, Abu Bakr `Abdullah b. abi Da'ud, "K. al Masahif", ed. A. Jeffery, Cairo, 1936/1355, p. 21)

“ഹുദൈഫാ പറഞ്ഞു: “അബ്ദുള്ളയുടെ പാഠം എന്ന് കുഫാനുകളും, അബു മൂസയുടെ പാഠം എന്ന് ബസ്രാനുകളും പറയുന്നു. ദൈവത്തെയാണെ! വിശ്വാസികളുടെ നായകനെ ഞാന്‍ സമീപിക്കുകയാണെങ്കില്‍ ഈ പാരായണക്കാരെയെല്ലാം മുക്കിക്കൊല്ലുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നതാണ്.” അബ്ദുള്ള പറഞ്ഞു: “ചെയ്യുക, അപ്പോള്‍ ദൈവം നിന്നെ മുക്കും, എന്നാല്‍ വെള്ളത്തിലായിരിക്കുകയില്ലെന്നു മാത്രം!” (pp. 146-147, Abu Bakr `Abdullah b. abi Da'ud, "K. al Masahif", ed. A. Jeffery, Cairo, 1936/1355, p. 13)

“ഞങ്ങളെല്ലാവരും പള്ളിയില്‍ ഇരിക്കുകയായിരുന്നു. അബ്ദുല്ല ഖുര്‍ആന്‍ ചൊല്ലിയിരുന്നപ്പോള്‍ ഹുദൈഫാ കയറി വന്നു പറഞ്ഞു: “ഇബ്നു ഉമ് അബ്ദിന്‍റെ വായന! അബു മൂസയുടെ വായന! എന്‍റെ ദൈവമേ! വിശ്വാസികളുടെ നേതാവിനെ കാണുവാന്‍ എന്നെ അനുവദിക്കുകയാണെങ്കില്‍ ഏകമായ ഖുര്‍ആന്‍ വായന കല്പിക്കുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യും!” അബ്ദുള്ള അത്യന്തം ക്ഷോഭിച്ച് ഹുദൈഫയോട് കര്‍ശനമായി സംസാരിച്ചു. അവന്‍ നിശബ്ദനായി ഇരുന്നു.” (p. 142, Abu Bakr `Abdullah b. abi Da'ud, "K. al Masahif", ed. A. Jeffery, Cairo, 1936/1355, p. 13)

 “മൂസാ അബ് ബിന്‍ സഅദ് പറയുന്നു: ഉഥ്മാന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു: “നിങ്ങളുടെ പ്രവാചകന്‍ നിങ്ങളെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്നു കൊല്ലമായി. എന്നിട്ടും ഖുര്‍ആനിന്‍റെ കാര്യത്തില്‍ നിങ്ങള്‍ യോജിപ്പിലെത്തിയിട്ടില്ല. നിങ്ങള്‍ ഉബയ്യായുടെ പാരായണത്തെപ്പറ്റിയും അബ്ദുല്ലായുടെ പാരായണത്തെപ്പറ്റിയും സംസാരിക്കുന്നു. ചിലര്‍ പറയുകയാണ്‌, ‘ദൈവത്തെയാണെ എന്‍റെ പാരായണം ശരിയും നിങ്ങളുടേത് തെറ്റുമാണ്.’ ഞാന്‍ ഇപ്പോള്‍ നിങ്ങളോട് കല്പിക്കുന്നത് ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അത് ഇവിടെ കൊണ്ടുവരാനാണ്. ഒരുവന്‍ പനയോലയും, മറ്റൊരുവന്‍ ഖുര്‍ആന്‍ വാക്യമടങ്ങിയ തോല്‍ചട്ടയും (ഫീഹി അല്‍ ഖുര്‍ആന്‍ ) കൊണ്ടുവന്ന് വലിയ ശേഖരണം തന്നെയുണ്ടായി. ഓരോരുത്തരോടായി ഉഥ്മാന്‍ ആണയിട്ടു ചോദിച്ചു, “നിങ്ങള്‍ ഇത് പ്രവാചകന്‍ ചെല്ലുന്നത് കേട്ടിട്ടുണ്ടോ?” അത് ശരിയാണെന്ന് അവര്‍ മറുപടി നല്‍കി. അതിനു ശേഷം ഉസ്മാന്‍ ചോദിച്ചു, “ഗ്രന്ഥവുമായി ഏറ്റവും അടുത്ത ബന്ധമാര്‍ക്കാണുള്ളത്?” അവര്‍ മറുപടി നല്‍കി, “പ്രവാചകന് വേണ്ടി അവ എഴുതിയെടുത്തവന് തന്നെ.” അവന്‍ ചോദിച്ചു, “ആരുടെ അറബി ഭാഷയാണ്‌ ഏറ്റവും ശുദ്ധം?” അവര്‍ പറഞ്ഞു. ‘സെയ്ദിന്‍റെ (Said’s).” ഉഥ്മാന്‍ പറഞ്ഞു, സെയ്ദ്‌ (Said) ചൊല്ലിക്കൊടുക്കുകയും സൈദ് (Zaid) എഴുതുകയും ചെയ്യട്ടെ...” മുസാ അബ് കൂട്ടിച്ചേര്‍ക്കുന്നു: പ്രവാചകന്‍റെ ചില സഹായികള്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു, “ഉഥ്മാന്‍ ഇത് ഏറ്റെടുത്തത് വളരെ നന്നായി.” (pp. 145-146, Abu Bakr `Abdullah b. abi Da'ud, "K. al Masahif", ed. A. Jeffery, Cairo, 1936/1355, p. 23-4)



 അസര്‍ബൈജാനിലേയും അര്‍മേനിയയിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ഇറാഖിന്‍റെ സൈന്യത്തെ സിറിയയുമായി ഇണക്കുകയും ഖുര്‍ആനിനെ സംബന്ധിക്കുന്ന പ്രാദേശിക വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്തിരുന്ന ഹുദൈഫാ ബിന്‍ അല്‍ യമന്‍ ഉഥ്മാനെ നേരിട്ട് കണ്ട് ഇപ്രകാരം ഉപദേശം നല്‍കി: വിശ്വാസികളുടെ നേതാവേ! ക്രിസ്ത്യാനികളും യെഹൂദന്മാരും ഗ്രന്ഥത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് പോലെ അവര്‍ ചെയ്യുന്നതിന് മുമ്പ് ഈ ഉമ്മ (Umma) കൈകാര്യം ചെയ്യുക.” അബൂബക്കറില്‍ നിന്ന് ഹഫ്സയുടെ പിതാവ്‌ ഉമറിന് അവകാശമായി കിട്ടിയതും ഹഫ്സയുടെ കൈവശത്തിലുള്ളതുമായ (ഖുര്‍ആന്‍ ) താളുകള്‍ പകര്‍പ്പെടുത്തു തിരികെ ഏല്‍പ്പിക്കാമെന്ന കരാറില്‍ ഉഥ്മാന്‍ കടമായി അവളില്‍നിന്ന് ആവശ്യപ്പെട്ടു. അവള്‍ തന്‍റെ “സുഹുഫ്‌” ഉഥ്മാന് കൊടുക്കുകയും ഉഥ്മാന്‍, സെയ്ദ്‌ ബിന്‍ അല്‍ അസ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ അല്‍ ഹാരിത്‌ ബിന്‍ ഹിശാം, അബ്ദുല്ലാ ബിന്‍ അല്‍ സുബൈര്‍ എന്നിവരെ ആളയച്ചു വരുത്തി പാഠപതിപ്പുകളിലായി പകര്‍പ്പെടുക്കുവാന്‍ കല്പിക്കുകയും ചെയ്തു. ഖുറൈശികളുടെ കൂട്ടത്തെ അഭിസംബോധന ചെയ്തു അവന്‍ പറഞ്ഞു: “നിങ്ങള്‍ സെയ്ദില്‍ നിന്ന് വിയോജിക്കുമ്പോള്‍ ഖുറൈശികളുടെ പ്രാകൃത ഭാഷയിലെ പദം എഴുതുക, എന്തെന്നാല്‍ ആ ഭാഷയിലാണ് അത് വെളിപ്പെട്ടത്.”

എല്ലാ താളുകളും അവര്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ പകര്‍പ്പുകളുടെ പ്രതി സാമ്രാജ്യത്തിലെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് ഉഥ്മാന്‍ എത്തിച്ചു കൊടുത്തു.

“സുഹ്റി പറഞ്ഞിരിക്കുകയാണ്- സെയ്ദ്‌ ഇപ്രകാരം പറഞ്ഞതായി ഖാരീജ ബിന്‍ സെയ്ദ്‌ എന്നെ അറിയിച്ചു: “പ്രവാചകന്‍ ചൊല്ലി എനിക്ക് കേട്ടു പരിചയമുള്ള സൂറത്ത്‌ അല്‍ അഹ്സാബിന്‍റെ ഒരു വാക്യം ഇവിടെ വിട്ടു പോയിരിക്കുന്നു. ഞാനത് ഖുസൈമാ ബിന്‍ താബിത്തിന്‍റെ പക്കല്‍ കണ്ടു വേണ്ട സ്ഥാനത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.” (pp. 141-142, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, "Fath al Bari", 13 vols, Cairo, 1939/1348, vol. 9, p. 18)


അങ്ങിനെ ഉത്മാന്റെ വിദഗ്ധര്യ 4 അനുയായികള് ഹഫ്സയുദെ കൈവശം ഉണ്ടായിരുന്ന ആദ്യ ഖുറാന്റെ പതിപ്പുകള് എഴുതി എടുക്കുകയും യഥാര്ത കയ്യെഴുത്തുപ്രതി ഹഫ്സക്ക് തിരികെ നല്കുകയും ചെയ്തു..

സ്വന്തം വിശ്വസ്തരെ (Zaid bin Thabit, ‘Abdullah bin AzZubair, Said bin Al-As and ‘AbdurRahman bin Harith bin Hisham ) കൊണ്ട് പുതിയ 7 ഖുരാന് പ്രതികള് എഴുതിച്ച ഉത്മാൻ അത് എല്ലാ മുസ്ലിം പ്രവിശ്യകളിലും അയച്ചുകൊടുത്തു. കൂടെ ഒരു കല്പ്പനയും ..

“”"നിലവിലുള്ള എല്ലാ ഖുരാനുകളും നിശേഷം നശിപ്പിക്കുക, കൊടുത്തുവിട്ട ഖുരാന് മാത്രം പാരായണം ചെയ്യുക പ്രചരിപ്പിക്കുക..”" ഇതായിരുന്നു കല്പ്പന..

അക്കാലത്ത് ഖുറാന്റെ നാല് വ്യത്യസ്ത കയ്യെഴുത്ത് പ്രതികള് ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു , അതില് ഏറ്റവും പ്രാധാന്യം ഉണ്ടായിരുന്നത് അബ്ദുള്ളാ ഇബ്നു മസൗദിന്റെ(കുഫ)യും ഉബയ്യ് ഇബ്നു ക-ആബിന്റെ(സിറിയ )യും കയ്യെഴുത്തു പ്രതികള് ആയിരുന്നു.. ഈ 4 ഖുരാനുകളും ഉള്ളടക്കത്തില് വളരെ ഏറെ വ്യത്യസം പുലര്തിയിരുന്നു എന്ന് ഇസ്ലാമിക പണ്ഡിതനായ “കെ .അൽ മാസഹിഫ് “റിപ്പോർട്ട് ചെയ്തിട്ടുണ്ട് ..

“”"During the reign of `Uthman, teachers were teaching this or that reading to their students. When the students met and disagreed about the reading, they reported the differences to their teachings. They would defend their readings, condemning the others as heretical.’[Abu Bakr `Abdullah b. abi Da'ud, "K. al Masahif]

ഇങ്ങിനെ നശിപ്പിക്കപ്പെടാന് മാത്രം ഗുരുതരമായ എന്ത് വ്യത്യസം ആയിരുന്നു മറ്റു ഖുരാനുകൾക്ക് ഉണ്ടായിരുന്നത്..? ചോദ്യം ഉയരുന്നു..
മറ്റു കയ്യെഴുത്തു പ്രതികള് എല്ലാം നശിപ്പിക്കുക എന്ന് ഉള്ളത് ഭരണാധികാരിയുടെ കല്പ്പന മാത്രം ആയിരുന്നു, അല്ലാതെ മുഹമ്മദിന്റെയൊ ,സന്ദേശം നല്കിയ മലക്കിന്റെയൊ ആഗ്രഹം അല്ലായിരുന്നു..

എന്തുകൊണ്ട് അവ നശിപ്പിക്കപ്പെട്ടു..? എന്തുകൊണ്ട് ഹഫ്സയുടെ മരണശേഷം ആ യഥാര്ത കയ്യെഴുത്ത് പ്രതിയും നശിപ്പിക്കപ്പെട്ടു.??

ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങള് ആണ് അവ..
പക്ഷെ ഒരു കാര്യം ഉറപ്പ് , മുഹമ്മദിന്റെ മരണശേഷം 2 വര്ഷം കഴിഞ്ഞു എഴുതപ്പെട്ട ,ഹഫ്സയുടെ കൈവശം സൂക്ഷിച്ച ഖുരാന് ആയിരുന്നു യഥാര്ത ഖുരാന്.. എങ്കില് അത് നശിപ്പിക്കപ്പെടേണ്ട ആവശ്യം എന്തായിരുന്നു..? ആദ്യകാല ഇസ്ലാമിക ലോകത്ത് എന്ത് ആണ് യഥാർതത്തില് സംഭവിച്ചത്..??
ഉത്മാന്റെ പുതിയ ഖുറാന്റെ അവതരണവും പഴയ എല്ലാ ഖുരാനുകളുടെ നശീകരണവും , വ്യ്ത്യ്സ്തങ്ങള് ആയ ഖുരാനുകള് എഴുതപ്പെട്ടു,പാരായണം ചെയ്തിരുന്നു , വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവ് ആയി മനസ്സിലാക്കാം..

ഇവിടെ ഒര്മ്മിക്കേണ്ട മറ്റൊരു വസ്തുത കൂടി ഉണ്ട്..
ദൈവിക ഗ്രന്ഥം എന്നാ ബഹുമാനം ഏറ്റവും അധികം നല്കി സൂക്ഷിക്കുന്ന ഒന്നാണ് ഖുർആൻ.. അത് വെക്കുന്ന സ്ഥലവും കൈകാര്യം ചെയുന്ന രീതികളും അതീവ ഭയഭക്തി ബഹുമാനത്തോടെ മാത്രം ആണ്.. പഴയ ഖുരാന് പ്രതികള് നശിപ്പിക്കാന് മൂന്നു രീതികള് ആണ് അവലംബിക്കുക..

1- ബഹുമാനപൂര്വമുള്ള മറവു ചെയ്യല്..
2- ഒഴുക്കുള്ള വെള്ളത്തില് നിമഞ്ജനം ചെയ്യുക
3-കത്തിച്ചു കളയുക(ഈ പ്രവൃത്തിയെ നീചമയൈ കണക്കാക്കുന്നു എന്ന് കൂടി അറിയുക ) ,ഈ കത്തിക്കുന്ന ഉപാധിക്ക് ഉദാഹരണം പറയുന്നത് ഉത്മാന്റെ പ്രവൃത്തി ആണ്..

തങ്ങളുടെ ദൈവിക ഗ്രന്ഥം കത്തിക്കുന്നത് ദൈവനിന്ദ ആയി പരിഗണിക്കുന്ന ഇന്നത്തെ ഇസ്ലാമിക ലോകം ആദ്യ ഖുരാന് കയ്യെഴുത്തു പ്രതികള് മുഴുവനും കത്തിച്ചു നിശേഷം നശിപ്പിച്ച ഉത്മാനു മാപ്പ് നല്കുമോ എന്നുള്ളത് ഒരു ചോദ്യം ആയി അവശേഷിക്കുന്നു..!!

ഉത്മാന്റെ സ്വന്തം തീരുമാനം ആയിരുന്നു ഈ ഖുരാന് ഏകീകരിക്കുക എന്ന് വ്യക്തമാകുന്നു, അല്ലാതെ അതിനു ദൈവികമായ ഒരു പരിരക്ഷയും ഇല്ല.
ഇന്ന് നിലവിലുള്ള ഉത്മാനിക് ഖുറാൻ മുഹമ്മദിന്റെ സ്വന്തം സന്ദേശങ്ങള് ആണോ ഉള്ക്കൊള്ളുന്നത് എന്നാ സംശയത്തിനു മറുപടി തരുന്ന ഹദീസ് നോക്കുക..

(Sahih Bukhari, Volume 5, Book 58, Number 150).
അബ്ദുള്ളാ ബിനു അമര് റിപ്പോർട്ട് ” പ്രവാചകന് പറയുന്നത് ഞാന് കേട്ടു, “ഖുരാന് പാരായണം ഹൃദിസ്ഥമാക്കേണ്ടത് ഈ നാല് പേരില് നിന്നാകുന്നു.. ഇബ്നു മസൗദ് ,സലിം ,സ്വതന്ത്ര അടിമ അബു ഹുധൈഫ,ഉബൈ ,മുഅധ് ബിന് ജബാൽ..”
(Narrated ‘Abdullah bin ‘Amr: I heard the Prophet saying, “Learn the recitation of Qur’an from four persons: Ibn Mas’ud, Salim, the freed slave of Abu Hudhaifa, Ubai and Muadh bin Jabal.” )

മുഹമ്മദിന്റെ മരണശേഷം ഇങ്ങിനെ മുഹമ്മദിന്റെ അംഗീകാരം ലഭിച്ചവരുടെ സ്വന്തം ഖുരാനുകള് ആണ് വ്യാപകമായി പ്രചരിച്ചിരുന്നത് .. അവരുടെ രചനയുടെയും ഉള്ളടക്കത്തിന്റെയും വൈരുധ്യം കാരണം അത് ഹൃദിസ്ഥമാക്കിയവര് തമ്മില് സ്പര്ധയും തമ്മിലടിയും ഉണ്ടാകുന്ന അവസ്ഥ സംജാതമായ സമയത്താണ് ഉത്ത്മാന്റെ ഇടപെടല് ഉണ്ടാകുന്നത്..

ഉത്ത്മാന്റെ “ഔദ്യോഗിക ” ഖുരാന് മുസ്ലിം സമൂഹത്തില് പൂര്ണ സ്വീകരണം ലഭിച്ചിരുന്നില്ല എന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു..

ഉത്ത്മാന്റെ ഖുറാനെ അങ്ങീകരിക്കാനു മടിച്ച മുഹമ്മദിന്റെ സന്തത സഹചാരി ആയിരുന്നു മസൗദ്..
മസൗദിന്റെ സ്വന്തം രചനയായ ഖുറാനെ നശിപ്പിക്കാന് ഉത്ത്മാൻ ആവശ്യപ്പെട്ടപ്പോള് മൗസ്ദിന്റെ പ്രതികരണം ഇപ്രകാരം ആയിരുന്നു..

“”സൈദിന്റെ ഖുരാന് അന്ഗീകരിക്കണം എന്ന് എന്നോട് ആവശ്യപ്പെടാന് താങ്കള്ക്ക് എങ്ങിനെ കഴിയുന്നു..?? പ്രവാചകന്റെ സ്വന്തം വായ്മുഖത്തു നിന്നും എഴുപതോളം ഖുരാന് വചനങ്ങള് കേട്ട് പഠിച്ചു ഹൃദിസ്ഥമാക്കിയവനാണ് ഞാന്, ആ ഞാന് പ്രവാചകന് പഠിപിച്ച വചനങ്ങള് ഉപേക്ഷിക്കണം എന്നാണോ ആവശ്യപ്പെടുന്നത്..??”"
“How can you order me to recite the reading of Zaid, when I recited from the very mouth of the Prophet some seventy Surahs?” “Am I,” asks Abdullah, “to abandon what I acquired from the very lips of the Prophet?” (Masahif” by Ibn abi Dawood, 824-897 AD, pp. 12, 14).

മുഹമ്മദിന്റെ വിശ്വസ്തനും സന്തത സഹചാരിയും ആയിരുന്ന മസൗദിനെ മുഹമ്മദു നേരിട്ട് ഖുരാന് ആയത്തുകള് പറഞ്ഞുകൊടുത്തിരുന്നു, ഈ ആത്മവിശ്വസം കൂടി ആവണം ഉത്ത്മാന്റെ ആജ്ഞ അനുസരിക്കില്ലാ എന്ന് മസൗദു നിലപാട് എടുത്തതും..

മസൗദിന്റെ ഈ പ്രതികരണം വളരെ കൃത്യമായി തെളിവ് നല്കുന്നു, പ്രവാചക മുഖത്തു നിന്നും മസൗദ് പഠിച്ചെടുത്ത ഖുരാനല്ല ഉത്ത്മാന്റെ ഖുരാന് , അതില് പ്രവാചകന്റെ യഥാര്ത മൊഴികളും പലതും നഷ്ടപ്പെടുകയോ , കൂട്ടിച്ചെര്ക്കപ്പടുകയോ ചെയ്തിരിക്കുന്നു.

സ്വന്തം രചന ആയ ഖുരാന് നശിപ്പിക്കാന് വിസമ്മതിച്ച മസൗദ് കുഫ(ഇറാക്ക് )ലേക്ക് പലായനം ചെയ്തു. അവിടെ വെച്ചു സ്വന്തം ഖുരാന് എഴുതി പൂര്തീകരിച്ചു (commonly called the Kufan Codex).

മസൗദിന്റെ ഖുറാനില് പക്ഷെ ഇന്ന് കാണുന്ന ഖുറാനിലെ 1,113,114 അധ്യായങ്ങള് ഇല്ല.

പ്രവാചകന്റെ ഖുറാനിലെ വാക്കുകൾക്കു വള്ളിപുള്ളി വ്യത്യസം ഇല്ലാ എന്ന് വിശ്വസിക്കുന്ന മുസ്ലിം സമൂഹത്തിനു മുന്പില് മസൗദിന്റെ ഖുരാന് ചോദ്യച്ചിഹ്നം ഉയര്ത്തുന്നു…

മറ്റൊരു വിശിഷ്ടമായ ഖുരാന് രചിച്ച ആളാണ് ഉബയ്യ് ബി ക-ആബ് .അദ്ദേഹം മുഹമ്മദിന്റെ മറ്റൊരു സന്തത സഹചാരിയും സെക്രട്ടറിയും ആയിരുന്നു. പ്രവാചക മുഹമ്മദിലു നിന്നും ഖുരാനില്റെ വലിയൊരു ഭാഗം ഹൃദിസ്ഥമാക്കി പാരായണം ചെയ്ത ആളായിരുന്നു ഉബയ്യ് ബി ക-ആബ്.
ഉബയ്യ് ബി ക-ആബ് രചിച്ച ഖുറാൻ;രണ്ടു അധിക അധ്യായങ്ങള് ഉള്പ്പെടുത്തി (entitled: Surat Al-Khal and Surat Al-Afd) ഇന്നത്തെ ഔദ്യോഗിക ഖുറാനില് നിന്നും വ്യത്യസ്ഥത പുലര്ത്തുന്നു എന്ന് പണ്ഡിതരു അഭിപ്രായപ്പെടുന്നു.

മുഹമ്മദിന്റെ സന്തത സഹചാരിയും പ്രവാചക മുഖത്തു നിന്നും ഖുരാന് സൂക്തങ്ങള് മനപ്പാഠം ആക്കിയ വ്യക്തിയായ ഉബയ്യ് ബി ക-ആബ് രചിച്ച ഖുറാൻഇന്നത്തെ ഔദ്യോഗിക ഖുരനില് നിന്നും വ്യത്യസ്ഥത പുലര്ത്തുന്നു എങ്കില് ഇന്നത്തെ ഔദ്യ്ഗോക ഖുറാന്റെ ആധികാരികത എന്താണ്..??

മുല്ല ഉമറിന്റെ ഭരണകാലത്ത് ഉബയ്യ് ബി ക-ആബ് മരിച്ചു. അതുകൊണ്ട് മൂന്നാം ഖലീഫ ആയ ഉത്ത്മാന്റെ കല്പ്പന അനുസരിച്ച് സ്വന്തം കൃതി അയ ഖുരാന് കത്തിച്ചു കളഞ്ഞത് കാണാന് അദ്ദേഹത്തിന് വിധി ഉണ്ടായില്ല.
ഉത്ത്മാന്റെ “ഔദ്യോഗിക ” ഖുരാന് അങ്ങീകരിക്കാനു വിസമ്മതിച്ച മസൗദിന്റെ നിലാദിനൊദു ചേർന്ന് നിന്ന് ഉബയ്യ് ബി ക-ആബ് രചിച്ച ഖുറാനെ മനസ്സിലാക്കാം..

പകര്പ്പ് എടുത്തു ഉത്ത്മാൻ തിരികെ നല്കപ്പെട്ട ആദ്യ ഖുരാന് കയ്യെഴുത്ത് പ്രതി, സ്വന്തം മരണം വരെ (പിന്നീട് 10 വര്ഷം, )ഹഫ്സ എന്തുകൊണ്ട് സൂക്ഷിചുവെച്ചു എന്നും, ഹഫ്സയുടെ മരണശേഷം എന്തുകൊണ്ട് കത്തിച്ചു കളഞ്ഞു എന്നും ഈ അവസരത്തില് ഒര്മ്മിക്കുന്നത് നന്നായിരിക്കും..

ഇന്നത്തെ ഔദ്യ്ഗിക ഖുരാന് രചിച്ചിരിക്കുന്നത് സൈദ് ഇബ്ൻ തബിറ്റ് ആണ്. അന്നത്തെ രചയിതാക്കളുടെ ഗണത്തിലെ ഏറ്റവും ചെറുപ്പക്കാരനായ വ്യക്തി.
മുഹമ്മദിനൊപ്പം ആയ്സ്സു മുഴുവനും ചിലവഴിച്ച സന്തത സഹചാരികളുടെ കയ്യെഴുത്തു പ്രതികള് അങ്ങീകരിക്കാതെ ചെറുപ്പക്കാരനായ തബിറ്റിന്റെ രചന അവസാനം ഔദ്യ്ഗിക ഖുരാന് ആയി ഉത്ത്മാൻ അംഗീകരിച്ചു.

ഉത്ത്മാന്റെ ഖുരാന് മറ്റു രചനകളുമായി വെറും ഉച്ചാരണ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കില് അതൊക്കെ കത്തിച്ചു കളയണ്ട ആവശ്യം വരുമായിരുന്നില്ല. ഉള്ളടക്കത്തില് വളരെയേറെ വ്യത്യസ്ത വെച്ചു പുലര്ത്തി എന്നതാണ് മറ്റുള്ളവ ഒക്കെ നശിപ്പിക്കപ്പെടാൻ കാരണം.

പ്രവാചകന്റെ ഖുരാന് ഏഴു വ്യാഖ്യാനങ്ങള് ഉണ്ടായിരുന്നു എന്നും അതില് ഉത്ത്മാന്റെ വ്യാഖ്യാനം ആണ് ശരി, മറ്റുള്ള വ്യാഖ്യാനങ്ങള് ആണ് നശിപ്പിക്കപ്പെട്ടതെന്നും ഇന്നത്തെ മുസ്ലിം സമൂഹം വിശ്വസിക്കുന്നു, അഥവാ വിശ്വസിക്കാന് നിർബന്ധിക്കപ്പെട്ടിരിക്കുന്നു.

മുന്പ് ഇവിടെ പരാമര്ഷിച്ച ഒരു ഹദീസിന്റെ ചില ഭാഗങ്ങള് കൂടി പരിശോധിക്കാം..
സഹീഹ് ബുഖാരിയുടെ ഹദീസ് ( Volume 6, Book 61, Number 510,)
ഈ ഹദീസിലെ ഒരു ഭാഗം ശ്രദ്ധിക്കൂ..
‘Uthman said to the three Quraishi men, “In case you disagree with Zaid bin Thabit on any point in the Qur’an, then write it in the dialect of Quraish, the Qur’an was revealed in their tongue.” They did so, and when they had written many copies, ‘Uthman returned the original manuscripts to Hafsa.
ഉത്ത്മാൻ മൂന്നു ഖുരെശികളോട് പറഞ്ഞു
” ഉള്ളടക്കത്തിന്റെ കാര്യത്തില് നിങ്ങള് സൈദുമായി എന്തെങ്ങിലും അഭിപ്രായ വ്യത്യസം വന്നാല് , ആ ഖുരാന് ഭാഗം ഖുരാന് വെളിപ്പെട്ട ഖുരെഷികളുടെ ഗ്രാമ്യഭാഷയിലു എഴുതുക”
അവര് അങ്ങിനെ പല കയ്യെഴുത്തു പ്രതികള് ഉണ്ടാക്കി.

_______________________________
ഹദീസ് പറഞ്ഞത് ശ്രദ്ധിച്ചോ..?

ഖുരാന് വെളിപ്പെട്ടത് ഖുരെശികളുടെ ഗ്രാമ്യഭാഷയിലു ആണ് അല്ലാതെ ഇന്നത്തെ അറബി ഭാഷയില് അല്ല. ഭാഷാപരമായ തര്ജ്ജമ വ്യ്ത്യ്സങ്ങൽ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ല, കാരണം ഇന്നത്തെ ക്ലാസിക്കല് അറബിയില് ഉള്ള തര്ജ്ജമകള് പോലും പരസ്പരം വളരെ വ്യത്യസം പുലര്ത്തുന്നത് കാണാം, അപ്പോള് ലിപികള് കണ്ടുപിടിക്കുന്നതിനു മുന്പുള്ള ഒരു ഭാഷയുടെ തര്ജ്ജമ എത്രത്തോളം വിശ്വസിക്കാനാവും എന്നുള്ളത് നിങ്ങളുടെ യുക്തിക്ക് വിടുന്നു..
മറ്റൊന്ന്, സൈദിന്റെ കയ്യെഴുത്ത് പ്രതി മാത്രം ആണ് ഉത്ത്മാൻ അന്ഗീകരിച്ച്ചത്. സൈദിന്റെ അഭിപ്രായത്തോടെ വിയോജിച്ചു ഖുറേഷി ഗ്രാമ്മ്യഭാഷയിലു ഖുരാന് എഴുതിയ മറ്റു മൂന്നുപേരുടെ കയ്യെഴുത്തു പ്രതികള്ക്ക് എന്ത് സംഭവിച്ചു എന്ന് പറയുന്നില്ല. അതിന്റെ അർഥം ഹഫ്സയുടെ കയ്യെഴുത്ത് പ്രതിയില് നിന്നും സൈദിനു മനസ്സിലാകാതെ പോയ,അല്ലെങ്കില് വിയോജിപ്പ് തോന്നിയ ആയത്തുകലൊ അധ്യായങ്ങലൊ ഉത്ത്മാൻ അംഗീകരിച്ച ഖുറാനില് ഇല്ല.

അതിന്റെ ഒരു സൂചന അതെ ഹദീസിന്റെ അവസാന ഭാഗത്ത് പറയുന്നു..
Said bin Thabit added, “A Verse from Surat Ahzab was missed by me when we copied the Qur’an and I used to hear Allah’s Apostle reciting it. So we searched for it and found it with Khuzaima bin Thabit Al-Ansari. (That Verse was): ‘Among the Believers are men who have been true in their covenant with Allah.’ (33.23)
സൈദ് ബിന് തബിറ്റ് കൂട്ടിച്ചേർത്തു… ഖുരാന് എഴുത്തിനിടക്ക് പ്രവാചകന് പറഞ്ഞ ഒരു സൂക്തം ഞാന് വിട്ടുപോയി, അത് പിന്നീട് ഖുസൈമ ബിന് തബിറ്റ് അൽ അൻസാരിയില് നിന്നും കണ്ടെടുത്തു.!!!!!!!!

അള്ളാ മുഹമ്മദിനു നേരിട്ട് കൊടുത്തതാണ് ഖുരാന് എന്ന് വിശ്വസിക്കുന്നവരോട് ആയിഷ പറയുന്നു..

മുഹമ്മദു അള്ളായെ കണ്ടു എന്ന് ആരെങ്ങിലും പറഞ്ഞാല്, അവര് നുണയന്മാരു ആകുന്നു.. അള്ളായെ കാണാനുള്ള കാഴ്ച ആര്ക്കും ഇല്ല(സുറ 6:103) മറ്റുള്ളവര്ക്ക് അദൃശ്യമായത് പലതും മുഹമ്മദു കണ്ടു എന്ന് പറയുന്നവരും നുണയന്മാരു ആകുന്നു, കാരണം അദൃശ്യമായത് കാണുന്നവന് അള്ളാ മാത്രം

Narrated Masruq:
‘Aisha said, “If anyone tells you that Muhammad has seen his Lord, he is a liar, for Allah says: ‘No vision can grasp Him.’ (6.103) And if anyone tells you that Muhammad has seen the Unseen, he is a liar, for Allah says: ‘None has the knowledge of the Unseen but Allah.’(Sahih Bukhari 1:4:159)
രസകരമായ 2 സംഗതികള് മനസിലാക്കാം..

1- ഇന്ന് കാണുന്ന ഖുർആൻ അല്ല ഒരിജിനല് ഖുർആൻ എന്ന് ഇന്നത്തെ ഖുർആൻ തന്നെ പറയുന്നുണ്ട്..!!

ആയത്തുകള് കാണാം..
1- ഇതാകുന്നു ഗ്രന്ഥം. അതില് സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്വഴി കാണിക്കുന്നതത്രെ അത്. (2:2)
_______________

ഈ ആയത്തില്, “ഇതാകുന്നു ഗ്രന്ഥം ” എന്ന് മലക്ക് പറയുന്നത് ഖുർആൻ ആണ് എന്ന് മനസ്സിലാക്കാം..
അങ്ങിനെ എങ്കില്, ഖുർആൻ എന്ന ഗ്രന്ഥത്തെ കുറിച്ച് മലക്ക് പറഞ്ഞത് ഖുരനില് എങ്ങിനെ ഉള്ളടക്കം ആയി വരും..??
ചിതിക്കുന്നവര്ക്ക് ദൃഷ്ടാന്തം
അടുത്ത ആയത്ത് നോക്കാം..

2- അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെഒരു ദൂതന് അവരുടെ അടുത്ത് ചെന്നപ്പോള് ആ വേദക്കാരില് ഒരു വിഭാഗം അല്ലാഹുവിന്റെഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്. 2:101
____
അല്ലാഹുവിന്റെ ഗ്രന്ഥത്തെ, അതായത് ഖുരനെ ജൂതരു വലിച്ചെറിഞ്ഞു എന്നാണു പറയുക..
ഖുരനെ ജൂതരു വലിച്ചെറിഞ്ഞത് എങ്ങിനെയാണ് ഖുറാനിലെ ഉള്ളടക്കം ആവുക..??

ചീന്തിക്കുന്നവർക്ക് വീണ്ടും ദൃഷ്ടാന്തം..!!
ഇന്നാതെ ഖുർആൻ അല്ല ഒരിജിനല് ഖുർആൻ എന്ന് ഖുറാനിലെ സൂക്തങ്ങള് തന്നെ തെളിവ് തരുന്നു..

ഇനി മറ്റൊരു പ്രധാന കാര്യം കൂടി ..

ലോകാവസാനം വരെ വള്ളി പുള്ളി വ്യത്യാസം വരാതെ കാത്തുസൂക്ഷിക്കണം എന്ന് ഇന്നത്തെ ഇസ്ലാം ബലം പിടിക്കുന്ന ഖുർആൻ, സ്വന്തം തല്പ്പര്യങ്ങല്ക്ക് അനുസരിച്ച് തിരുത്തി എന്ന് ആയിഷ റിപ്പോർട്ട് ചെയ്ത ഈ ഹദീസ് പറയുന്നു

Abu Yunus, the freed slave of ‘A’isha said:
‘A’isha ordered me to transcribe a copy of the Qur’an for her and said: When you reach this verse:” Guard the prayers and the middle prayer” (ii. 238), inform me; so when I reached it, I informed her and she gave me dictation (like this): Guard the prayers and the middle prayer and the afternoon prayer, and stand up truly obedient to Allah. ‘A’isha said: This is how I have heard from the Messenger of Allah
Sahih Muslim 629
In-book reference : Book 5, Hadith 263

അതായത്, സൂറ 2:238 ആയി രേഖപ്പെടുത്തിയ ആയത്ത് , ആയിഷ തിരുത്തി..
ആയിഷക്ക് അങ്ങിനെ ഒരു വഹയു ആര് നല്കി എന്ന് ചോദിക്കരുത്..!!
ഇതാണ് വള്ളിപുള്ളി തെറ്റാതെ 1400 വര്ഷങ്ങള് ആയി നിലകൊള്ളുന്ന ഖുറാന്റെ യഥാര്ത ചരിത്രം.





കടപ്പാട്- പ്രജാപതി ജോസഫ്‌, അനില്‍ കുമാര്‍ a

No comments:

Post a Comment