Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 23 May 2015

പൂര്‍വ്വികന്‍മാരുടെ കഥകള്‍ കെട്ടിച്ചമച്ചത് – കഥ 2 ഭരണഘടന!

➤ഖുറാന്‍ 25:5 ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.
താൽമുദ് (תלמוד):  യഹൂദ നിയമം, ഹീബ്രൂ ചർച്ചകൾ, ജൂത നീതിശാസ്ത്രം, യഹൂദ സമ്പ്രദായങ്ങള്‍, യഹൂദ ഐതിഹ്യങ്ങളും കഥകളെയും മറ്റും പഠന വിഷയമാക്കിയ റാബ്ബികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച ഒരു ആധികാരിക റെക്കോർഡ്.

ആദ്യകാലങ്ങളില്‍ യഹൂദ റബ്ബിമാര്‍ ചര്‍ച്ച ചെയ്യുകയും സംവദിക്കുകയും ചെയ്തിരുന്നത് എഴുതിവെച്ചു കൊണ്ടായിരുന്നില്ല. എന്നാല്‍ ചിലര്‍ അവരുടെതായ കുറിപ്പുകള്‍ കാലക്രമേണ എഴുതിവെച്ച് തുടങ്ങിയിരുന്നു. 70 ADയില്‍ രണ്ടാം യെരുശലേം ദേവാലയം തകര്‍ന്നതിനു ശേഷം വായ്മോഴിയാല്‍ തങ്ങളുടെ ചര്‍ച്ചകളും നീതിശാസ്ത്രവും സമ്പ്രദായങ്ങളും പാണ്ഡിത്യമെല്ലാം പകര്‍ന്നു നല്‍കാന്‍ വഴിയില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ടാല്മുണ്ടുകള്‍ ആക്കി സൂക്ഷിക്കുന്നതിന്റെ ആവിശ്യം അവര്‍ തിരിച്ചറിഞ്ഞതു. ഏകദേശം 200 AD കളോടു കൂടി, മുന്‍പ് പലരാല്‍ സൂക്ഷിച്ച കുറിപ്പുകളും വ്യാഖ്യാനങ്ങളും മറ്റും എടുക്കപ്പെടുകയും ക്രോടീകരിക്കുകയും ചെയ്തു. അങ്ങനെ, യഹൂദര്‍ അവരുടെ ഭൌതീക സംസ്കാരത്തിന്റെ ഒരു രൂപരേഖ തയ്യാറാക്കിയതാണ് ഈ ടാല്മുണ്ടുകള്‍.

പ്രധാനമായും ടാല്മുണ്ടുകള്‍ തരം തിരച്ചിചിരിക്കുന്നത് 5 വിധത്തില്‍ ആണ്.

1) മിശ്നകള്‍ (משנה)
മിശന നിയമപരമായ അഭിപ്രായങ്ങലുടെയും സംവാദങ്ങളുടെയും ഒരു സമാഹാരമാണ് ആണ്. ഓരോ വിഷയങ്ങളെ കുറിച്ചുള്ള റബ്ബിമാരുടെ പ്രസ്താവനകൾ ഭരണ നേത്രുത്ത്വത്തിനു വേണ്ടി രേഖപ്പെടുത്തി വെച്ചിരികുന്നവയാണ് പ്രധാനമായും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ പ്രതിപാദിച്ചിരിക്കുന്ന റബ്ബിമാരെയാണ് ടാന്നായിം (Tannaim : Teachers, Repeaters) എന്നറിയപ്പെടുന്നതു.
2) ബ്രൈതഹ് (ברייתא)
മിശനകള്‍ക്ക് പുറത്തുള്ള അഭിപ്രായ വെത്യസങ്ങളെ ക്രോടീകരിച്ചിരിക്കുന്നവയാണ് ബ്രൈതഹ്.
3) ഗെമാര (גמרא)
മിശനകളെ പഠനവിധേയം ആക്കിയ പലസ്തീന്‍ പ്രവിശ്യകളിലെയും ബാബിലോണ്‍ പ്രവിശ്യകളിലെയും പ്രതിനിധികരിക്കുന്ന റബ്ബിമാരുടെ ചര്‍ച്ചകളും സംവാദങ്ങളും ഉള്‍പ്പെടുത്തിയ ഭാഗം ആണ് ഗെമാര.
4) ഹലാഖയും അഗ്ഗാധയും
തനക്കിലെ മറ്റു പല വിഷയങ്ങളെ കുറിച്ചുള്ള അഗാദമായുള്ള കമെന്ററികള്‍, അവയുടെ ചര്‍ച്ചയും സംവാദവും ഉള്‍പ്പെടുത്തിയ വിഭാഗം.
5) മറ്റു ലെഘുലെഖകള്‍
മിശ്നകള്‍ക്കും ഗെമാരയ്ക്കും പുറത്തുള്ള മറ്റു ലേഖകള്‍.

മിശ്നകളിലെ 6 കല്‍പ്പനകള്‍:
സെറായിം (זרעים – വിത്തുകള്‍) , മോഎദ് (מועד – ആഘോഷങ്ങള്‍), നാഷിം (נשים – സ്‌ത്രീകള്‍), നെസ്സിഖിന്‍ (נזיקין -ഹാനികള്‍) , കൂദാശിം (קדשים – ശുശ്രുഷകള്‍), ടോഹോറോറ്റ് (טהרות – നിര്‍മ്മലത്വങ്ങള്‍).

ഇത്രയും പറഞ്ഞത് എന്താണെന്നു വെച്ചാല്‍ തികച്ചും യഹൂദരുടെ മാത്രം സംസ്കാരത്തില്‍ നിന്ന് കൊണ്ട് അവരുടെ റാബ്ബിമാര്‍ ശ്രിഷ്ടിച്ച അവരുടെ ഭരണഘടനഉള്‍ക്കൊണ്ട സമാഹാരം ആണ് ടാല്മുണ്ടുകളും അവയിലെ മിശ്നകളും. മിശ്നുക്കുകളിലെ സിവിൽ ആൻഡ് ക്രിമിനൽ നടപടികൾ ഉള്‍കൊള്ളിച്ച വിഭാഗത്തെ സൻഹെദ്രിനുകള്‍എന്ന് പറയും.

✏ സൻഹെദ്രിൻ 37a: [http://www.come-and-hear.com/sanhedrin/sanhedrin_37.html]
MISHNAH. HOW WERE THE WITNESSES INSPIRED WITH AWE? WITNESSES IN CAPITAL CHARGES30  WERE BROUGHT IN AND INTIMIDATED [THUS]: PERHAPS WHAT YE SAY IS BASED ONLY ON CONJECTURE,31  OR HEARSAY,32  OR IS EVIDENCE FROM THE MOUTH OF ANOTHER WITNESS,33  OR EVEN FROM THE MOUTH OF A TRUSTWORTHY PERSON:34  PERHAPS YE ARE UNAWARE THAT ULTIMATELY WE SHALL SCRUTINIZE YOUR EVIDENCE BY CROSS EXAMINATION AND INQUIRY? KNOW THEN THAT CAPITAL CASES ARE NOT LIKE MONETARY CASES. IN CIVIL SUITS, ONE CAN MAKE MONETARY RESTITUTION35  AND THEREBY EFFECT HIS ATONEMENT; BUT IN CAPITAL CASES HE IS HELD RESPONSIBLE FOR HIS BLOOD [sc. THE ACCUSED'S] AND THE BLOOD OF HIS [POTENTIAL] DESCENDANTS UNTIL THE END OF TIME……… FOR THIS REASON WAS MAN CREATED ALONE, TO TEACH THEE THAT WHOSOEVER DESTROYS A SINGLE SOUL OF ISRAEL,39  SCRIPTURE IMPUTES [GUILT] TO HIM AS THOUGH HE HAD DESTROYED A COMPLETE WORLD; AND WHOSOEVER PRESERVES A SINGLE SOUL OF ISRAEL, SCRIPTURE ASCRIBES [MERIT] TO HIM AS THOUGH HE HAD PRESERVED A COMPLETE WORLD.

▼ “‘ഈ കാരണത്താൽ ഏകനായിക്കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു’, ഇത് നിന്നെ പഠിപ്പിക്കുന്നത്‌ എന്തെന്നാല്‍, ആരെങ്കിലും ഇസ്രായേലിന്റെ ഒരു പ്രാണനെ നശിപ്പിക്കുന്നു എങ്കില്‍ തിരുവെഴുത്തു നീതികണക്കിടുന്നതു അവൻ പൂർണ്ണമായ ഒരു ലോകത്തെ നശിപ്പിച്ച ഭാവത്തിലും, ആരെങ്കിലും യിസ്രായേലിന്റെ ഒരു പ്രാണനെ രക്ഷിക്കുന്നു എങ്കില്‍, അവനോടു തിരുവെഴുത്തു കണക്കിടുന്നത്  അവൻ പൂർണ്ണമായ ഒരു ലോകത്തെ സൂക്ഷിക്കും പോലെ… ” ▼

Note: ഇവിടെ സിവില്‍ ക്രിമിനല്‍ നടപടികള്‍ എങ്ങനെ വേണം എന്നുള്ള റാബ്ബിമാരുടെ രൂപരേഖയാണ് സൻഹെദ്രിൻ 37a. അതിനുള്ള വ്യാഖ്യാനം ആണ് മുകളില്‍ തര്‍ജ്ജമ നല്കിയിര്‍ക്കുന്നതും.

☀ ഇത് നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

▶ ഖുറാന്‍ 5:32  അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌. ◀

 കണ്ടല്ലോ? ഇസ്രായേലിന്റെ റാബ്ബിമാര്‍ അവരുടെ ഭരണഘടനയിലെ സിവില്‍ ക്രിമിനല്‍ നടപടികള്‍ എഴുതിയപ്പോള്‍ ഏകദേശം 200 AD കളില്‍ മറ്റും ആയി എഴുതിയിട്ടുള്ള വാചകങ്ങള്‍ കേട്ടു പറയും പോലെ അള്ളാഹു പറയുന്നു. IPC 1860 പ്രകാരം കുലപാതക കുറ്റത്തിന്റെ വ്യാഖ്യാനം എടുത്തു, നാളെ ഒരു പാകിസ്താനി വന്നു അവന്റെ ദൈവം ഒരു മലക്ക് വഴി നല്‍കിയതാണ് എന്ന് പറഞ്ഞാല്‍ എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? 

✎ അപ്പോള്‍ ഖുറാന്‍ വെറും പുരാണകഥകള്‍ മാത്രം ആണെന്നും അതിനു യാതൊരു ആധികാരികതയും ഇല്ലെന്നും ഖുറാനില്‍ തന്നെ പറഞ്ഞു തന്നതിനുള്ള കാരണം നമുക്ക് മനസ്സിലാക്കാം.

ഖുറാന്‍ 25:5 ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.

✎ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍, പുരാണകഥകള്‍ മാത്രം എന്നൊക്കെ പലയിടത്തും ഖുറാനില്‍ കാണാം. ഇപ്പോള്‍ അവര്‍ പറഞ്ഞത് പരിപൂര്‍ണ സത്യം നമുക്ക് മനസ്സിലാകുന്നു. അവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കൊടുത്ത “സാന്താക്ലോസ്” കഥകള്‍ വിശ്വസിച്ചു യാഥാര്ത്യമാണെന്നു കരുതി മുഹമ്മദ്‌ അവകാശപ്പെട്ടു  “തനിക്കു ആരും കാണാതെ മലക്ക് വന്നു പറഞ്ഞു തന്നതാണ് ഈ കഥകള്‍”, എന്ന് അവരോടു തന്നെ പറഞ്ഞാല്‍ പിന്നെ അവര്‍ എന്ത് പറയും?

http://truthsetufree.blog.com/files/2015/04/ConstitutionImage_1.jpg

No comments:

Post a Comment