Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

മത്തായി 15 ആം അധ്യായം : “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല”

എന്ത്കൊണ്ട് ” “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” “, “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു യേശു പറഞ്ഞു?

മത്തായി 15:22 ആ ദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. 23 അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.

യേശു ആ സ്ത്രീയെ അവഗണിക്കുകയായിരുന്നോ?
അല്ല! നോക്കുക, യഹൂദര്‍ ആയിരുന്ന ശിഷ്യര്‍ യാഹൂദരല്ലാത്തവരെ തീരെ മതിപ്പ് നല്‍കിയിരുന്നില്ല എന്നും, സാധാരണ യഹൂദര്‍, കല്ലും,ചന്ദ്രനേയും മറ്റും ആരാധിച്ചു നടന്നവരെ “നായക്കള്‍” എന്ന് സംബോധന ചെയ്യുമായിരുന്നു എന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.
അങ്ങനെ ശിഷ്യര്‍ അലിവു തോന്നികൊണ്ട് “അവളുടെ അവിശ്യങ്ങള്‍ കേള്‍ക്കണം” എന്നല്ല മറിച്ചു ഗുരു തന്നെ “അവളെ പറഞ്ഞയക്കേണമേ” എന്നാണ് അവിശ്യപ്പെട്ടതു. ശിഷ്യരില്‍ ഉണ്ടായിരുന്ന യഹൂദ മേല്‍ക്കോയ്മയുടെ മനസ്സ് അതില്‍ തെളിയുന്നുണ്ട്.

അത് മനസ്സിലാക്കണം എങ്കില്‍ തൊട്ടു മുന്നേ യേശു അവരെ എന്ത് പഠിപ്പിച്ചു എന്ന് നോക്കുക.
മത്തായി 15:8 “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. 9 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.”
16 അതിന്നു അവൻ പറഞ്ഞതു: “നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? 17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? 18 വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. 19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.

യേശു അവിടെ പഠിപ്പിച്ചത് ശ്രദ്ധിച്ചോ?
1)അധരം കൊണ്ട് മാത്രം ഉള്ള ബഹുമാനം വ്യര്‍ത്ഥആയ ഭജന (മുസ്ലിങ്ങല്‍ക്കു കൂടെ ഉള്ളതാണ് :) )
2)ഹൃദയത്തില്‍ നിന്ന് വരുന്നവയാണ് ഒരുവനെ അശുദ്ധന്‍ ആക്കുന്നതു.
3)ദൂഷണം പറയുന്നത് തെറ്റാണ്.
എന്ന് പറഞ്ഞു നിറുത്തിയ ഉടനെയാണ്, ആ സ്ത്രീ വരുന്നത്.
പക്ഷെ ശിഷ്യര്‍ അവിടെ മുകളില്‍ പറഞ്ഞവ ചെയ്യുന്നതായ് യേശു പരീക്ഷിച്ചുതായിരുന്നു  അവിടുത്തെ മൌനം. തന്മൂലം, ശിഷ്യര്‍ പറയുന്നത് ശ്രദ്ധിക്കുക, ജാതിയില്‍ പെട്ട ഒരു സ്ത്രീ നിലവിളിക്കുന്നതിനാല്‍ അവളെ പറഞ്ഞായിക്കുക:
23But He did not answer her a word. And His disciples came and implored Him, saying, “Send her away, because she keeps shouting at us.”
ഇപ്പോള്‍ തന്നത്താന്‍ ഉയര്‍ത്തുന്ന യഹൂദ വ്യര്‍ത്ഥഭാഷണങ്ങളെ ശാസികുകയാണ് ഒരു യാഹൂദനെ പോലെ സംസാരിക്കുക വഴി യേശു അവിടെ ചെയ്തതു എന്ന് മനസ്സിലാക്കാം. ശേഷം ഉടനെ തന്നെ അവരെ അനുഗ്രഹിക്കാന്‍ ഇഷ്ടം ഇല്ലായിരുന്നു എങ്കില്‍ ഇങ്ങനെ പറയേണ്ട ആവിശ്യം ഇല്ല. ആ അധ്യായത്തില്‍ തന്നെ കാണാം ശേഷം ജാതികളിലേക്ക് യെഹ്ശു തന്റെ പ്രവര്‍ത്തനം വലിയ തോതില്‍ തന്നെ വ്യപ്രിതമാക്കുന്നത്.
കാണുക:
മത്തായി 15:  21 യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.
മത്തായി 15: 29 യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു. 30 വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി; 31 ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.

ഇവിടെ രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം:
1) മത്തായി 15:21 , മാര്‍ക്കോസ് 7:31  “31 അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്തു വന്നു.”
പ്രകാരം, ഈ പ്രദെശങ്ങള്‍ ജാതികളുടെ പട്ടണങ്ങളും ഗ്രാമങ്ങളും ആയിരുന്നു എന്ന് ചരിത്രങ്ങളും സാക്ഷി.
2) “പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി” എന്നത് ശ്രദ്ധിക്കുക. ഇസ്രയേല്‍ ജനത മാത്രം ആണെങ്കില്‍ അവര്‍ യഹൂദരുടെ ദൈവത്തെ പ്രത്യേകിച്ച് മഹത്വപ്പെടുത്തി എന്ന് പറയുകയില്ല. മറിച്ചു ജാതികള്‍ ആയതിനാല്‍ അവര്‍ യഹൂദരുടെ എന്ന് എടുത്തു പറഞ്ഞിരിക്കുന്നു.

ആ അദ്ധ്യായം “ഏഴു; കുറെ ചെറുമീനും ” കൊണ്ട് 4000 ത്തില്‍ പരം ജാതികളില്‍ പെട്ട ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതായും കാണാം. 
ഈ കനാന്യ സ്ത്രീയോട് ഉള്ള വാക്കുകള്‍ എല്ലാവരുടെയും ശ്രദ്ധ മത്തായി 15 എന്ന അധ്യായത്തിലേക്ക് ക്ഷണിക്കുന്നു. മൂന്ന് ഭാഗം ആയി ഈ അധ്യായം കാണാം.
1) ഹൃദയശുദ്ധി ആണ് പ്രധാനം
2) യഹൂദരുടെ, ശിഷ്യരുടെയും ജാതികളെ അയിത്തം കല്‍പ്പിക്കുന്ന പാരമ്പര്യത്തിലേക്കു ശ്രദ്ധ ആകര്‍ഷിക്കുന്നു, അതും യഹൂദരെ പോലെ സംബോധന ചെയ്തു കൊണ്ട്.
3) മറ്റൊരു പ്രവാചകരും ചെയ്യാത്ത വിധം മശിഹ, തന്റെ പ്രവൃത്തി ജാതികളിലീക്ക് വ്യപിപിക്കുന്നു.
മശിഹയുടെ പ്രവൃത്തി-ജീവിതത്തിലെ ഇത്ര പ്രധാന ഭാഗം ഇതില്‍ അധികം എങ്ങനെ ആണ് പ്രകാശിപ്പികേണ്ടത്?

ഇനി മശിഹ “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” പറഞ്ഞതിന്റെ അര്‍ഥം എന്ത്?
കൂടെ മത്തായി 10:5 ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും 6 യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
എന്ന് കൂടെ പറയുന്നു മറ്റൊരിടത്ത്.

അതിനു ഉല്പത്തി മുതല്‍ കാണണം:
ഉല്പത്തി 17: 5ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹു ജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.

വെറും സാധാരണക്കരനായിരുന്ന അബ്രാമിനെ, അബ്രഹാം ആക്കി മാറ്റി പറയുന്നത് ഇനി നീ “ജാതികൾക്കു പിതാവ് ആക്കിയിരിക്കുന്നു” എന്നാണു.

ഉല്പത്തി 12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻഅനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

[അബ്രഹാമിന്റെ സന്തതി മൂലം ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹ്ക്കപ്പെടും. ഉല്പത്തി 21:12 യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു. ഇസഹക്കില്‍ നിന്ന്നു ഉത്ഭവിച്ച യിസ്രായേല്യര്‍ ആണ് സന്തതികള്‍, അവര്‍ മൂലം രക്ഷ.
യോഹന്നാന്‍ 4:22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു. (പറയുന്നു യഥാര്‍ത്ഥ സന്തതിയായ യിസ്രായേല്‍ഇല്‍ നിന്ന് ഉള്ള യഹൂദരില്‍ നിന്ന് രക്ഷ.)]

ഇതെല്ലാം വ്യക്തമായി സുവിശേഷത്തില്‍ അടിവരയിട്ടു അറിയിച്ചിട്ടുണ്ട്.
അപ്പോസ്തോല പ്രവൃത്തികള്‍ 3:25 “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.

ഗലാത്യര്‍ 3:8 എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻ കണ്ടിട്ടു: “നിന്നാൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

യഹൂദരില്‍ നിന്ന് രക്ഷ ഉത്ഭവിക്കും എന്ന് വ്യക്തമായി തന്നെ ബൈബിള്‍ ഉടനീളം അറിയിക്കുന്നു.  രക്ഷയായാലും ശിക്ഷയായാലും സാക്ഷാല്‍ സന്തതി ആയ ഇസ്രായേലില്‍ തന്നെ തുടങ്ങും.

റോമര്‍ 2:9 തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
റോമര്‍ 1:16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.

ഇതില്‍ നിന്ന് വ്യക്തമായി മനസ്സിലാകുന്നത്‌, ലോകത്തിലെ സകലരുടേയും രക്ഷ യഥാര്‍ത്ഥ സന്തതി (യിസ്രായേല്‍) മൂലം ആണ്. സ്നേഹവും, തിരഞ്ഞെടുപ്പും, രക്ഷയും, ശിക്ഷയായാലും എല്ലാം ആദ്യം യഹൂദനും (വാഗ്ധാനപ്രകാരം) ശേഷം യവനനും വന്നു ചേരും എന്ന് ബൈബിള്‍ അറിയിക്കുന്നു. അതാണ്‌ യെഹ്ശു ഇസ്രയേല്‍ ഗോത്രത്തില്‍ നിന്ന് ജാതികളില്‍ അലിഞ്ഞു ചേര്‍ന്ന കനാന്യ സ്ത്രീയിലൂടെ തന്റെ പ്രവൃത്തികള്‍ വ്യാപിക്കുന്നതിനു മുന്നോടിയായി താന്‍ വാഗ്ദാനം പൂര്‍തീകരിച്ചു എന്ന് വ്യക്തമാക്കിയത്.  ആദ്യം യഹൂദന് വാഗ്ധാന സന്തതികള്‍ക്ക്, രക്ഷയെ കുറിച്ച് പ്രഥമഗണന നല്‍കി വാഗ്ദാനപ്രകാരം അറിയിച്ചു , തന്റെ വാഗ്ദാനം പൂര്‍ത്തീകരിച്ചു, എന്ന് ആവര്‍ത്തിച്ചതിനു ശേഷം, പിന്നെ യവനന് അനുഗ്രഹം നല്‍കുന്നതിലേക്കു കടക്കുന്നത്‌.

അപ്പോസ്തോല പ്രവൃത്തി 1:8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

മുകളില്‍ അറിയിച്ച പ്രകാരം പരിശുദ്ധാത്മാവ് നല്‍കപ്പെടാതെ ജാതികളുടെ ഇടയില്‍ ദൈവരാജ്യത്തെ കുറിച്ചറിയിക്കാന്‍ സാധിക്കുകയില്ല എന്നാണ് മത്തായി 10:5-6 ഇല്‍ പറയുന്നത്.

മത്തായി 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.

No comments:

Post a Comment