Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 15 May 2015

ഈസാ മരിച്ചുപോയിരിക്കുന്നു "തവഫ്ഫ"

ഈസാ മരിച്ചുപോയിരിക്കുന്നു എന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്ന ഖുര്‍‌ആനിലെ ആയത്തും പ്രസ്തുത ആയത്തിന് നല്‍കിയ വിശദീകരണവും (ബുഖാരി, കിതാബുത്തഫ്സീര്‍) വായിക്കാനിടയായി,.

അവിടെ ഉദ്ധരിച്ച അല്‍മാഇദഃ സൂറത്തിലെ 117- 118-) മത്തെ വചനത്തിലെ 'തവഫ്ഫ' എന്ന പദത്തിന് 'തിരിച്ചു വിളിക്കുക', 'മുഴുവനായി പിടിച്ചെടുക്കുക'എന്നൊക്കെയുള്ള അര്‍ഥങ്ങള്‍ കൊടുത്ത് ഈസായെ ജീവിപ്പിച്ചിരുത്താനുള്ള വിഫല ശ്രമങ്ങള്‍ സുന്നികൾ അടക്കമുള്ളവർ ചെയ്തുവരുന്നതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു.

യാതൊരു ന്യായീകരണവുമില്ലാത്ത ഈ അര്‍ത്ഥകല്പ്പനയുടെ പൊള്ളത്തരം വ്യക്തമാക്കാന്‍ കൂടുതല്‍ തെളിവുകള്‍ മുന്നോട്ട് വെക്കുകയാണിവിടെ.
'തവഫ്ഫ' എന്ന അറബി വാക്ക് മനുഷ്യനെ സംബന്ധിച്ച് പ്രയോഗിക്കുമ്പോള്‍ ശാരീരികമായ ഉയര്‍ത്തല്‍ എന്ന അര്‍ഥം ലഭിക്കുന്ന ഒരു പ്രയോഗം ഖുര്‍‌ആനില്‍ നിന്നോ, ഹദീസില്‍ നിന്നോ, അല്ലെങ്കില്‍ പഴയതോ പുതിയതോ ആയ അറബി ഭാഷാ സാഹിത്യത്തില്‍ നിന്നെവിടെനിന്നെങ്കിലുമോ ആർക്കെങ്കിലും ഉദ്ധരിച്ചു കാണിക്കാമോ?

ഇനി, മനുഷ്യനുമായി ബന്ധപ്പെടുത്തിയുള്ള 'തവഫ്ഫ' എന്ന പദത്തിന്‍റെ പ്രയോഗങ്ങള്‍ പരിശോധിച്ചാൽ.......
ആദ്യമായി ഖുര്‍‌ആന്‍ തന്നെ നോക്കാം.
ഖുര്‍‌ആനില്‍ 25 സ്ഥലങ്ങളില്‍ 'തവഫ്ഫ' എന്ന പദം പ്രയുക്തമായിട്ടുണ്ട്. ഇതില്‍ വിവാദ വിഷയമായ, ഈസായുമായി നേരിട്ട് ബന്ധപ്പെട്ട രണ്ടായത്തുകള്‍ മാറ്റിവെച്ചാല്‍, ബാക്കി ഇരുപത്തിമൂന്ന് സ്ഥലങ്ങളിലും ആത്മാവിനെ ജഡത്തില്‍ നിന്ന് വേര്‍പെടുത്തുക എന്ന അര്‍ഥത്തിലല്ലാതെ ജഡത്തോടുകൂടി പിടിച്ചെടുക്കുക എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതായി കാണാന്‍ സാധ്യമല്ല. വിസ്താരഭയം നിമിത്തം ആയത്തുകള്‍ മുഴുവനായി ഉദ്ധരിക്കുന്നില്ല. ആയത്തിലെ പ്രസക്ത ഭാഗങ്ങളുടെ തര്‍ജ്ജമ മാത്രം ചേര്‍ക്കുന്നു:
1. 4:15 - അവര്‍ മരിക്കുകയോ
2. 3:193 - പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ.
3. 32:11 - മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്
4. 4:97 - സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍
5. 40:77 - നാം നിന്നെ മരിപ്പിക്കുന്നതായാലും
6. 16:28 - ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ
7. 16:32 - ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ
8. 2: 234 - തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍
9. 2: 240 - ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുന്നവര്‍
10. 6:61 - അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍
11. 7:37 - അവസാനം അവരെ മരിപ്പിക്കുവാനായി
12. 7:126 - ഞങ്ങളേ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ
13. 8:50 - മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം
14. 10:104 - നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവിനെ
15.47:27 - അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍
16. 10:46 - നിന്നെ നാം മരിപ്പിക്കുകയോ
17. 12:101 - നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും
18. 13:40 - നിന്‍റെ ജീവിതം അവസാനിപ്പിക്കുകയോ
19. 40:67 - നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു
20. 16:70 - പിന്നീട് വന്‍ നിങ്ങളെ മരിപ്പിക്കുന്നു
21. 22:5 - (നേരത്തെ) ജീവിതം അവസാനിപ്പിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്.
22.39:42 - ആത്മാക്കളെ അവയുടെ മരണവേളയില്‍ അല്ലാഹു പിടിച്ചെടുക്കുന്നു
23. 6:60 - അവനത്രേ രാത്രിയില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നവന്‍.

ചോദ്യങ്ങൾ ഇവയാണ്.....
ഖുര്‍‌ആനില്‍ ഇരുപത്തി മൂന്നു സ്ഥലത്തും പ്രയോഗിച്ച അര്‍ഥകല്പ്പനയ്ക്കു വിരുദ്ധമായ ഒരര്‍ഥം ഈസാനബിയുമായി ബന്ധപ്പെടുമ്പോള്‍ മാത്രം കൊടുക്കാന്‍ എന്തു ന്യായമാണുള്ളത്?

•ഒരു മനുഷ്യനുമായി ബന്ധപ്പെടുത്തി തവഫ്ഫ എന്ന പദം പ്രയോഗിക്കുമ്പോള്‍ അതിന് അത്മാവിനെ ജഡത്തില്‍ നിന്ന് വേര്‍പെടുത്തുക എന്ന അര്‍ഥത്തിലല്ലാതെ ജഡത്തോടുകൂടെ ഉയര്‍ത്തുക / പിടിച്ചെടുക്കുക എന്ന അര്‍ഥം ലഭിക്കുന്ന ഒരുദാഹരണം കാണിക്കാമോ?

•ഇല്ലെങ്കില്‍, എന്ത് ന്യായത്തിലാണ് ജഡത്തോടെ പിടിച്ചെടുക്കുക / ജഡത്തോടെ ഉയര്‍ത്തുക എന്നിങ്ങനെയുള്ള അര്‍ഥം നിങ്ങള്‍ നല്‍കുന്നത്?

കടപ്പാട്: ജീവന്‍ തോമസ്‌

2 comments:

  1. https://www.facebook.com/groups/sathyathinte.poralikal/permalink/555303657901511/

    ReplyDelete
  2. ഒരോ മതത്തിൻ്റെയും മതഗ്രത്ഥങ്ങളും ദൈവസങ്കൽപ്പങ്ങളും ഒക്കെ വിശദീകരിച്ച് തരേണ്ടത് അതാത് മതവുമായി ബന്ധപ്പെട്ടവരാണ്.

    ഇവിടെ താങ്ങൾ ഉന്നയിക്കുന്നത് ഇസ്ലാമിലെ പണ്ഡിതർ അല്ലാത്ത ഒരു സാധാരണക്കാരന് കൂടി വിശദീകരിച്ച് തരാൻ കഴിയുന്ന വളരെ ലളിതമായ വിഷയം ആണ്.

    ഒന്നാമതായി താങ്ങളും ഇത് വായിക്കുന്നവരും മനസ്സിലാക്കേണ്ടത്, ഇസ്ലാമിക വീക്ഷണത്തിൽ മരണം രണ്ട് തരത്തിൽ ഉണ്ട്.

    1. ഈ ഭൂമിയുമായി ഉള്ള ബന്ധം തീർത്തും അവസാനിപ്പിച്ച് ദൂമിയിലേക്ക് ഒരു തിരിച്ച് വരവ് ഒരിക്കലും സാധ്യമല്ലാത്ത യഥാര്‍ത്ഥ മരണം.


    2. ഭൂമിയിലേക്ക് മടങ്ങിവരാൻ കഴിയുന്ന മരണം. അതിന് ഒരു കേവല ഉദാഹരണം ആണ് ഉറക്കം.

    ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ ഉടനെ ഒരു മുസ്ലീം പറയേണ്ട ഒരു പ്രാർത്ഥനയുണ്ട് '
    الحمد لله الذي أحيانا بعد ما أماتنا وإليه النشور

    ''' എന്നെ മരിപ്പിച്ചതിന് ശേഷം വീണ്ടും ജീവൻ നൽകിയ അള്ളാഹുവിനാകുന്നു സർവ്വ സ്തുതിയും.'''

    അതായത് മരണത്തിന് സമാനമായ ഉറക്കത്തിൽ നിന്ന് ഉണർത്തിയ അള്ളാഹുവിനാകുന്നു സർവ്വ സ്തുതിയും. യഥാര്‍ത്ഥ മരണമാകുന്ന മടക്കം അള്ളാഹുവിലേക്ക് തന്നെ!!!!

    ഉറക്കത്തിൻ്റേതായ സന്ദർഭത്തിൽ നമ്മളുടെ ആത്മാവ് എവിടെയാണ്?വീണ്ടും നമ്മൾക്ക് ജീവൻ നൽകാനായി ആത്മാവിനെ അള്ളാഹു ഏറ്റെടുത്തിക്കുന്നു എന്നാണ് ഇസ്ലാമിക വീക്ഷണം.

    മറ്റൊന്ന് അബോധാവസ്ഥയിൽ ഉള്ളവരുടെ ആത്മാവ് എവിടെയാണ്? അവിടെയും ആത്മാവിനെ അള്ളാഹു ഏറ്റെടുക്കുന്നു.

    ചുരുക്കത്തിൽ ഈസാ നബിയെ(അവിടുത്തേക്ക് ശാന്തിയും സമാധാനവും ഉണ്ടാകട്ടെ!) ഭൂമിയിലേക്ക് ഉള്ള ഒരു തിരിച്ച് വരവ് ബാക്കി ആക്കിയിട്ട് അള്ളാഹു ആത്മാവും ശരീരവും പൂർണ്ണമായി എറ്റെടുത്തിരിക്കുന്നു എന്നതാണ് ഇസ്ലാമിക വിശ്വാസം. ആ ഏറ്റെടുക്കൽ മരണത്തിന് സമാനം ആണെങ്കിൽ കൂടി അത് ഒരു യഥാര്‍ത്ഥ മരണം അല്ല. ഉറക്കം പോലെയോ ബോധക്ഷയം പോലെയോ അതും അല്ലെങ്കിൽ അതിനേക്കാൾ ഒരു പടി കൂടി കടന്ന അവസ്ഥയോ ആണ്.കാരണം ഉറക്കത്തിലും ബോധക്ഷയത്തിലും ആത്മാവിനെ മാത്രമാണ് ഉയർത്തപ്പെടുന്നതെങ്കിൽ ഈസാ നബീൻ്റെ വിഷയത്തിൽ ആത്മാവും ശരീരവും പൂർണ്ണമായി ഉയർത്തപ്പെടുന്ന അവസ്ഥയാണ്.

    Allahu a'alam
    എല്ലാ കാര്യങ്ങളും വ്യക്തമായി അറിയുന്ന അള്ളാഹു മാത്രം.

    ReplyDelete