Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

സത്യദൈവത്തെ കാണാന്‍ കഴിയുമോ?

ഒന്ന് – പിതാവും പുത്രനും പരിശുധത്മവും ചേര്‍ന്ന് നില്‍ക്കുന്ന സത്യദൈവത്തെ(YHWH) കണ്ടു മരിക്കാതെ ജീവിക്കാന്‍ ഒരു മനുഷ്യനും ആകില്ല. അതുല്ക്കൊല്ലനുള്ള ശേഷി മനുഷ്യനില്ല. പിതാവിനെ ആരും കണ്ടിട്ടില്ല.
യോഹന്നാന്‍ 1:18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
മോശയുടെ പുസ്തകത്തില്‍ ഇസ്രയേല്യര്‍ കണ്ടത് സത്യദൈവത്തിനെ ഒരു അവസ്ഥ, അതായതു, LOGOS(WORD), പുതിയനിയമം കാണിച്ചു തന്ന പുത്രന്‍ മാത്രമാണ്. ആ പുത്രനിലൂടെ അല്ലാതെ ആര്‍ക്കും പിതാവില്‍ എത്തുവാന്‍ കഴിയില്ല.
യോഹന്നാന്‍ 14:6 ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.
എന്നാല്‍ ഉല്പത്തി 17:1, ഉല്പത്തി . 18:1 , പുറപ്പാടു 6:2-3, പുറപ്പാടു 24:9-11, സംഖ്യാ 12:6-8, ഇവെടെയെല്ലാം ദൈവത്തെ പലരും കാണുന്നതായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്.
പക്ഷെ പുറപ്പാട് 33:20 ഇല്‍ “നിനക്കു എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു.”
ആര്‍ക്കും ദൈവത്തിനെ മുഴുവന്‍ മഹിമയോട് കൂടി കാണുവാന്‍ സാധിക്കില്ല, എന്നാല്‍ മോശയുടെ മുന്നില് ഒരു വട്ടം സര്‍വമഹിമയോടും കൂടി വന്നു. അതിനു  പുറപ്പാട് 33:20 തൊട്ടു മുന്നിലെ വാചകം കാണുക.
പുറപ്പാട് 33:19അതിന്നു അവന്‍ ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാന്‍ എനിക്കു മനസ്സുള്ളവനോടു ഞാന്‍ കൃപ ചെയ്യും; കരുണ കാണിപ്പാന്‍ എനിക്കു മനസ്സുള്ളവന്നു ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു.
ഇത് ശ്രദ്ധിക്കുക “ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി”, ഇതുപോലെ സര്‍വ്വമഹിമയോട് കൂടി സത്യദൈവത്തെ കാണാന്‍ ഒരിക്കലും സാധിക്കില്ല  എന്നതാന്നു ബൈബിള്‍ വയക്തമാക്കുന്നത്. പിതാവും പുത്രനും പരിശുധത്മവും ചേരുന്ന അവസ്ഥ, സര്‍വ്വ മഹിമ.

No comments:

Post a Comment