Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

മുഹമ്മദിന് മുന്‍പുള്ള ഇസ്ലാമിക പ്രവാചകര്‍ അല്ലാഹുവുമായി നേരിട്ടു സംസാരിച്ചു എന്ന് ഖുറാന്‍:

മൂസയോട് നേരിട്ടു സംസാരിക്കുന്ന അള്ളാഹു.

4:164 നിനക്ക്‌ നാം മുമ്പ്‌ വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക്‌ നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട്‌ അല്ലാഹു നേരിട്ട്‌ സംസാരിക്കുകയും ചെയ്തു.

7:143 നമ്മുടെ നിശ്ചിത സമയത്തിന്‌ മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ( നിന്നെ ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന്‌ നോക്കിക്കാണട്ടെ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക്‌ നോക്കൂ. അത്‌ അതിന്‍റെ സ്ഥാനത്ത്‌ ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പര്‍വ്വതത്തിന്‌ വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട്‌ അദ്ദേഹത്തിന്‌ ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.

7:144 അവന്‍ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ ( നേരിട്ടുള്ള ) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക്‌ നല്‍കിയത്‌ സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

[മൂസ ഒരു നിമിഷത്തേക്ക് എങ്കിലും അത്ര കാണാതെ കണ്ടു എന്ന് പറയാം. കാരണം അള്ളാഹു പര്‍വതത്തില്‍ ഇരുന്നപ്പോള്‍ അത് പൊടിയായി പോയി, (എന്താ weight അല്ലെ?) ആ പ്രത്യഘതത്തില്‍ മൂസയുടെ ബോധം പോയി. (അപ്പൊ കുറച്ചു അകലെ എങ്കില്‍ ഈ വന്നിരിക്കുന്ന പുള്ളിയെ കാണാമോ എന്തോ?)]

ഇനി ഇസയോടു നേരിട്ടു സംസാരിക്കുന്ന അള്ളാഹു:

3: 55 അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക്‌ നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന്‌ നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്‌.
 ✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩
 
✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩
✦ പക്ഷെ മൂസയോടും ഇസയോടും മറ്റും നേരിട്ടു സംസാരിച്ചിട്ടുള്ള അള്ളാഹു എന്തെ ഏറ്റവും വലിയ പ്രവാചകന്‍ ആയ മുഹമ്മദിനോട് മാത്രം ഇത്ര അവഗണന കാണിച്ചത്‌?

✦ ഇനി മൂസയുടെയും ഇസയുടെയും മറ്റും അള്ളാഹു അല്ലെ മുഹമ്മദിന്റെ അള്ളാഹു?? ജിബ്രേല്‍ എന്ന് പറയപ്പെടുന്ന ആത്മാവ് പട്ടിച്ചതോ അതോ മുഹമ്മദിന് വെറുതെ തോന്നിയതോ??

നോട്ട്: “ചതി ആശാനെ ചതി” , വിഷയത്തില്‍ നിന്ന് മറുപടികള്‍ പറയുക.

No comments:

Post a Comment